SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
വിശപ്പടക്കാൻ ബിന്നുകളിൽ ഭക്ഷണം തേടി ആളുകൾ; ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് പേർ ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട് 01.06.2026 5:36
ജീവിതച്ചെലവ് കുതിച്ചുയർന്നത് ഓസ്ട്രേലിയയിലെ പല കുടുംബങ്ങളെയും പ്രതിസന്ധിയിലാഴ്ത്തിയെന്ന് സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പലരും ഭക്ഷണം ഒഴിവാക്കുന്നതായും, ബിന്നുകളിൽ നിന്ന് ആഹാരം തേടുന്നതായും റിപ്പോർട്ടിൽ പറയുന്നു. സർവേ റിപ്പോർട്ടിൻറെ വിശദാംശങ്ങളറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: തീവ്ര ചിന്താഗതിക്കാരുടെ എണ്ണം കുതിക്കുന്നുവെന്ന് ഫെഡറൽ പോലീസ്; വൈദ്യുതി നിരക്ക് കുറയും 30.05.2026 9:42
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: ജാമ്യം വേണമെന്ന് IS ആരോപണം നേരിടുന്ന സ്ത്രീ; കുട്ടികളെ പരിചരിക്കണമെന്ന് ആവശ്യം 29.05.2026 4:41
2026 മെയ് 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്ത്യൻ കുടിയേറ്റ സമൂഹത്തിന് പിന്തുണയെന്ന് പ്രധാനമന്ത്രി ആൻറണി അൽബനീസി; നരേന്ദ്ര മോദി ഓസ്ട്രേലിയ സന്ദർശിക്കും 29.05.2026 5:25
ഓസ്ട്രേലിയ ഒരു മികച്ച രാജ്യമായത് ഇന്ത്യൻ വംശജരുടെ സംഭാവന കൊണ്ട് കൂടിയാണെന്ന് പ്രധാന മന്ത്രി ആൻണി അൽബനീസി പറഞ്ഞു. തൻറെ സർക്കാർ ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർക്കുവേണ്ടിയും ഇന്ത്യൻ വംശജരുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയും എന്നും നിലകൊള്ളും. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്ത് കാലാവസ്ഥ മുന്നറിയിപ്പ്; കനത്ത മഴയ്ക്കും, വെള്ളപ്പൊക്കത്തിനും സാധ്യത 28.05.2026 4:57
2026 മെയ് 28 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അവകാശങ്ങളില്ലാത്ത ജനത; പറിച്ചെറിയപ്പെട്ട കുഞ്ഞുങ്ങള്‍: അനുരഞ്ജനവാരത്തില്‍ അറിഞ്ഞിരിക്കേണ്ട ആദിമവര്‍ഗ്ഗ ചരിത്രം... 28.05.2026 14:45
60,000 വര്‍ഷത്തെ ചരിത്രം പേറുന്ന ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തെക്കുറിച്ച് മനസിലാക്കാനും, ഒത്തുപോകാനും പ്രോത്സാഹിപ്പിക്കുന്ന സമയമാണ് ദേശീയ അനുരഞ്ജന വാരം. എന്തായിരുന്നു ആദിമവര്‍ഗ്ഗ ജനതയ്ക്ക് കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ഈ രാജ്യത്ത് അനുഭവിക്കേണ്ടി വന്നത്? മുന്‍ നൈഡോക് പുരസ്‌കാര ജേതാവായ ഡോ. ഹരികുമാര്‍ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം കുറഞ്ഞു; തൊഴിലില്ലാത്തവരെ സഹായിക്കാൻ 'ത്രീ ടയർ' സംവിധാനം നടപ്പിലാക്കും 27.05.2026 5:12
2026 മെയ് 27 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'തീയേറ്ററിൽ പോകുന്നത് നിർത്തി, യാത്രകളും ഒഴിവാക്കി'; വിലക്കയറ്റത്തെ മറികടക്കാൻ ചെലവ് ചുരുക്കി ഓസ്ട്രേലിയൻ മലയാളികൾ 27.05.2026 14:22
മിഡിൽ ഈസ്റ്റ് യുദ്ധം നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിച്ചതോടെ, ഓസ്ട്രേലിയൻ മലയാളികൾ ചെലവ് ചുരുക്കുകയാണ്. സിനിമ കാണാൻ പോകുന്നതും, കുടുംബവുമൊന്നിച്ച് യാത്ര പോകുന്നതുമെല്ലാം കുറച്ച് വീട്ടിൽ തന്നെയിരിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. വിലക്കയറ്റം ഇവിടെയുള്ള ചില മലയാളികളെ എങ്ങനെയൊക്കെയാണ് ബാധിച്ചതെന്നും ചെലവ് ചുരുക്കാൻ അവർ സ്വീകരിക്കുന്ന മാർഗങ്ങളും കേട്ടുവരാം.. മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: IS ക്യാമ്പിലുണ്ടായിരുന്ന രണ്ടാം സംഘം ഇന്നെത്തും; അറസ്റ്റ് ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി 26.05.2026 3:47
2026 മെയ് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'ഇന്ദുലേഖയും, ചെമ്മീനും' ഇനി ബ്ലാക് ടൗൺ ലൈബ്രറിയിൽ; നാനൂറിലേറെ പുസ്തകങ്ങളുമായി മലയാള വിഭാഗത്തിന് തുടക്കം 26.05.2026 9:06
സിഡ്നി ബ്ലാക് ടൗൺ ലൈബ്രറിയിൽ മലയാളം പുസ്തകങ്ങൾക്കായി പ്രത്യേക വിഭാഗം ആരംഭിച്ചിരിക്കുകയാണ്. മലയാളത്തെ സ്നേഹിക്കുന്നവർക്കും വായനയുടെ മധുരം മനസ്സിൽ സൂക്ഷിക്കുന്ന ഭാഷാ സ്നേഹികൾക്കും സന്തോഷം പകരുന്ന ഈ വാർത്തയുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ കരുതൽ ശേഖരം കൂട്ടിയെന്ന് പ്രധാനമന്ത്രി; ജൂലൈ വരെ ആശങ്ക വേണ്ട 25.05.2026 4:22
2026 മെയ് 25 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സിഡ്നിയിൽ മാത്രം 12,000ത്തിലധികം സ്വീവേജ് ബ്ലോക്കുകൾ; ചെലവ് 24 മില്യൺ ; പ്രശ്നമാകുന്നത് ഇവയെല്ലാം 25.05.2026 4:22
അശ്രദ്ധമായ ടോയ്ലറ്റ് ഉപയോഗം കാരണം ഓസ്‌ട്രേലിയൻ നഗരങ്ങളിലെ അഴുക്കുചാലുകൾ ബ്ലോക്കാകുന്നത് പതിവാകുകയാണ്. സിഡ്നി, മെൽബൺ, ബ്രിസ്ബൺ, അഡ്‌ലെയ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രതിവർഷം പതിനായിരക്കണക്കിന് ബ്ലോക്കുകളാണ് ഇതുമൂലമുണ്ടാകുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ നടക്കുന്ന ബോധവൽക്കരണ കാമ്പയിനെക്കുറിച്ചും, ടോയ്‌ലറ്റുകൾ ഉപയോഗിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്...
ഓസ്ട്രേലിയ പോയവാരം; വീടുകളുടെ വില ഇടിഞ്ഞേക്കുമെന്ന് റിപ്പോർട്ട്; കുടിയേറ്റ നയത്തിൽ ലിബറൽ പാർട്ടിയിൽ ഭിന്നത 23.05.2026 8:14
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ആഴ്ചയിൽ 25 മണിക്കൂർ പരിശീലനം, 20 കിലോമീറ്റർ തുഴച്ചിൽ; NSW ടീമിനായി കിരീടം നേടിയവരിൽ മലയാളികളും 23.05.2026 12:42
2026ലെ ഡ്രാഗൺ ബോട്ട് റേസ് മൽസരത്തിൽ വിജയിച്ച് Peter Bristow Championships Trophy കരസ്ഥമാക്കിയ ന്യൂസൌത്ത് വെയിൽസ് ടീമിൽ ഇത്തവണ രണ്ട് മലയാളികളുണ്ടായിരുന്നു. NSW സംസ്ഥാന ടീമിലെ സീനിയർ എ വിഭാഗത്തിനായി തുഴയെറിഞ്ഞ ഇവർ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി. നിബു ടോമിൻറെയും ലിസോ ജോസഫിൻറയും വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷ...
മൈക്കിൾ ജാക്സൻറെ പാട്ടിനൊപ്പം ഭരതനാട്യം; വിവാദങ്ങൾ അനാവശ്യമെന്ന് ശോഭന; ഫ്യൂഷനോട് താത്പര്യമില്ലെന്നും താരം 22.05.2026 12:19
സിഡ്നിയിൽ നൃത്ത പരിപാടിക്കായി എത്തിയ ശോഭന സിനിമയെക്കുറിച്ചും ഡാൻസിനെക്കുറിച്ചുമെല്ലാം SBS മലയാളത്തോട് സംസാരിച്ചു. തനത് കലാരൂപങ്ങൾ മറ്റ് കലകളുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും അതുമായുണ്ടായ വിവാദങ്ങളെ പറ്റിയും ശോഭന അഭിപ്രായം പങ്കുവെച്ചു. കേൾക്കാം, നടിയും നർത്തകിയുമായ ശോഭനയുമായി നടത്തിയ സംഭാഷണം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: ഐ.എസ് ക്യാമ്പിലുണ്ടായിരുന്നവർ ഓസ്ട്രേലിയയിലേക്ക്; വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെന്ന് റിപ്പോർട്ട് 22.05.2026 5:21
2026 മെയ് 22 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
The Aboriginal flag: History, meaning and recognition - കോമൺവെൽത്ത് പതാകയ്ക്കൊപ്പം പറക്കുന്ന അബോർജിനൽ ഫ്ലാഗ്; അറിയാം, ചരിത്രവും പ്രാധാന്യവും അംഗീകാരവും 22.05.2026 10:46
At school, work, council offices or sporting events, you might see a red, black and yellow flag flying beside the Australian national flag. This is the Aboriginal flag, representing the Aboriginal people of Australia and their connection to land, community and stories. - ഓസ്‌ട്രേലിയയിൽ ദേശീയ പതാകയ്‌ക്കൊപ്പം കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങൾ ചേർന്ന പതാക കണ്ടിട്ടുണ്ടാകുമല്ലോ? ഓസ്‌ട്രേലിയൻ ആദിമ വർഗ വിഭാ...
ഡിഫ്തീരിയ എങ്ങനെ തിരിച്ചറിയാം? കാരണങ്ങളും ലക്ഷണങ്ങളും.. 22.05.2026 16:09
ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ആശങ്കാജനകമായി കൂടിവരികയാണ്. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്താണ് ഡിഫ്തീരിയ എന്നും, രോഗവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും അറിയാം. സിഡ്നി ഓബൺ ഹോസ്പിറ്റലിൽ ഡോക്ടറായ അഹമ്മദ് കൈതൽ ഷഹീർ വിശദാശംങ്ങൾ പങ്കുവെയ്ക്കുന്നത് കേൾക്കാം. ഇത് പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്ന് പ്ര...
ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; 19,000ത്തോളം പേർക്ക് കഴിഞ്ഞ മാസം ജോലി നഷ്ടമായി 21.05.2026 4:18
2026 മെയ് 21 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ചെലവ് 4.7 ബില്യണിൽ നിന്നും 45 ബില്യണിലേക്ക്; ഇൻലാൻഡ് റെയിൽ പാതി വഴിയിൽ ഉപേക്ഷിച്ച് ഓസ്ട്രേലിയ 21.05.2026 6:40
ഓസ്‌ട്രേലിയയുടെ ഉൾനാടൻ പ്രദേശങ്ങളിൽ വലിയ വികസനം ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരുന്ന പദ്ധതിയായിരുന്നു ഇൻലാൻഡ് റെയിൽ പദ്ധതി. ബ്രിസ്ബേനെയും മെൽബണിനെയും തമ്മിൽ ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കാലതാമസവും, പ്രതിക്ഷിച്ചതിലും കൂടുതൽ ചെലവ് ഉയർന്നതുമാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കുവാൻ കാരണം. വിശദാംശങ്ങൾ അറിയാം.
ഇന്നത്തെ വാർത്ത: പബ്ലിക് ഹോസ്പിറ്റലുകളിൽ കൂടുതൽ നഴ്സുമാരെ നിയമിക്കുമെന്ന് NSW സർക്കാർ; നാല് രോഗികൾക്ക് ഒരു നഴ്സിനെ ഉറപ്പാക്കും 20.05.2026 4:16
2026 മെയ് 20 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... READ MORE ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം
ഇന്നത്തെ വാർത്ത: മനുഷ്യ ശരീര ഭാഗങ്ങൾ അനുവാദമില്ലാതെ സൂക്ഷിച്ചു; ക്ഷമാപണം നടത്തി ടാസ്മാനിയൻ സർക്കാർ 19.05.2026 4:03
2026 മെയ് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സിഡ്നിയിൽ കൂട്ടക്കൊലപാതകം; അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടു; പിതാവ് അറസ്റ്റിൽ 19.05.2026 2:51
തിങ്കളാഴ്ച വൈകുന്നേരമാണ് അമ്മയേയും രണ്ട് മക്കളേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സിഡ്നി കാംപെൽടൌണിലാണ് കൊലപാതകങ്ങൾ നടന്നത്.വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
ഇന്നത്തെ വാർത്ത: ഇരട്ട പൗരത്വം ലഭിക്കാത്തവർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കണം; ലിബറൽ നയത്തിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം 18.05.2026 3:51
2026 മെയ് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകൾക്ക് 2.5 മില്യൺ ഡോളർ; കുട്ടികളുടെ ഭാവിക്ക് നേട്ടമെന്ന് അധ്യാപകർ 18.05.2026 7:45
വിദ്യാർത്ഥികൾക്കിടയിൽ മലയാളം ഉൾപ്പെടെയുള്ള ഏഷ്യൻ ഭാഷകളുടെ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ 2.5 മില്യൺ ഡോളർ പ്രഖ്യാപിച്ചു. 'ഫ്ലുവൻസി ഇൻ ഏഷ്യൻ ലാംഗ്വേജസ്' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.പദ്ധതിയുടെ വിശദാംശങ്ങളും, ഓസ്ട്രേലിയയിലെ വിവിധ ഇടങ്ങളിലുള്ള അധ്യാപകരുടെ കാഴ്ചപ്പാടുകളും കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice