Manorama Online

Manorama INDIA FILE

News ML ↓ Episoade: 117

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച.An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html

Vizitează neapărat site-ul podcastului și susține-i creatorul: bingepods.com

Autor

Manorama Online

Categorie

News

Site-ul podcastului

bingepods.com

Cel mai nou episod

18 nov. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android 10 mil.+ descărcări · nota 4,7+ iOS în curând

Episoade

പവാറിനു വേണ്ടാത്ത പശ | India File Podcast | NCP | BJP 18.11.2026

ഒരിക്കൽ ശിവസേനയെയും എൻസിപിയെയും പിളർത്താൻ ബിജെപിക്കു സാധിച്ചു. പക്ഷേ, അതേ ബിജെപിതന്നെ ഇപ്പോൾ എൻസിപികളെ ലയിപ്പിക്കാൻ ശ്രമിക്കുകയാണ്. എന്താകും കാരണം? മോദിയുടെയും അമിത് ഷായുടെയും ഇടപെടലുണ്ടായിട്ടുപോലും ബിജെപി നീക്കത്തിനു കൈകൊടുക്കാൻ ശരദ് പവാർ തയാറാകാത്തത് എന്തുകൊണ്ടാകും? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്. See omnystudio.com/listener fo...

വോട്ടർക്ക് മുന്നിൽ പുതിയ നമ്പർ | India file Podcast | Manorama Online Podcast 11.11.2026

വോട്ടർ, വോട്ടർ പട്ടിക എന്നിവയെക്കുറിച്ചെല്ലാം ഏറ്റവും ശ്രദ്ധയോടെ സംസാരിക്കേണ്ട സമയമാണിത്. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ ഒരു കേന്ദ്രമന്ത്രി പറയുന്നു, വോട്ടർ പട്ടിക നോക്കിയാവും ഇനി കേന്ദ്ര ആനുകൂല്യങ്ങൾ നല്‍കുകയെന്ന്. ആധാർ പദ്ധതി ആകെ കുഴപ്പം പിടിച്ചതായിപ്പോയെന്നും ഇനിയത് നോക്കില്ലെന്നുമുള്ള മന്ത്രിയുടെ വാക്കുകളെ അബദ്ധമായി കാണാനാകില്ലെന്നു പറയുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് &...

ജഡ്‌ജിയുടെ സാക്ഷിമൊഴി | India file Podcast | Manorama Online Podcast 04.11.2026

സുപ്രീം കോടതിയിലെ വളരെ അപൂർവം ജഡ്ജിമാർ മാത്രമേ ആത്മകഥ എഴുതുകയോ ഓർമകൾ രേഖപ്പെടുത്തുകയോ ചെയ്തിട്ടുള്ളൂ. അക്കൂട്ടത്തിലേക്കു പുതുതായി വന്നിട്ടുള്ളത് ജസ്റ്റിസ് സഞ്ജയ് കിഷൻ കോളിന്റെ പുസ്തകമാണ്– ‘വിത്തൗട്ട് ഫിയർ ഓർ ഫേവർ’. അതായത്, ‘ഭയമോ പക്ഷപാതമോ ഇല്ലാതെ’. ഭയവും പക്ഷപാതവും ഇല്ലാത്തത് എന്നു തന്റെ ജീവിതത്തെ വിശേഷിപ്പിക്കാൻ ഒരു ജഡ്ജിക്ക് തോന്നുന്നെങ്കിൽ അതിനു ചില കാരണങ്ങളും സാഹച...

നിലാവത്ത് രണ്ട് കോഴി | India file Podcast | Manorama Online Podcast 23.10.2026

മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ത്യാ മുന്നണി സമരം നടത്തുകയും അദ്ദേഹത്തെ സംരക്ഷിക്കാൻ ബിജെപി സഖ്യം കവചമൊരുക്കുകയും ചെയ്യുമ്പോൾ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് രണ്ടു പാർട്ടികൾ; ഡിഎംകെയും ആം ആദ്മിയും. സമരം എങ്ങോട്ടു പോകും എന്ന ആശയക്കുഴപ്പം തുടരുന്നതിനിടെ ഈ രണ്ട് പ്രധാന പാര്‍ട്ടികളുടെ നിസ്സഹകരണത്തിനു പിന്നിൽ എന്താകും? കോൺഗ്രസ് വിരുദ്ധത മാത്രമാണോ കാരണം? സമരവ...

രാഷ്ട്രപതിക്ക് എന്തു ചെയ്യാനാകും? | India file Podcast | Manorama Online Podcast 17.10.2026

ഗ്യാനേഷ് വിഷയത്തിൽ എന്തെങ്കിലും ചെയ്യൂ എന്നാണ് രാഷ്ട്രപതിയോട് പ്രതിപക്ഷം പറയുന്നത്. ഒന്നും ചെയ്യാനാവില്ലെന്ന് പറയുന്നവർക്കും, അതെല്ലാം കേൾക്കുന്ന രാഷ്ട്രപതിക്കും അറിയാം. പക്ഷേ ഒരു ചെറു ധാർമിക സമ്മർദമെങ്കിലും രാഷ്ട്രപതിയിൽ നിന്നുണ്ടാവേണ്ടേ? ഒരു ആശ്വാസവാക്കെങ്കിലും. യഥാർഥത്തിൽ പ്രതിപക്ഷത്തിന്റെ പരാതിയിൽ രാഷ്ട്രപതിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ? രാഷ്ട്രപതി പറഞ്ഞാൽ അതെല്ലാം രാജ്യം ഭരിക്കുന്നവർ മുഖവ...

സോഷ്യലിസ്റ്റ് ബിസിനസ് | India file Podcast | Manorama Online Podcast 08.10.2026

റിലയൻസ് ഗ്രൂപ്പിലെ പ്രമുഖൻ. ബിജെപിയുടെ പിന്തുണയ്ക്ക് തികച്ചും യോഗ്യൻ. എന്നിട്ടും സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എന്തുകൊണ്ടാണ് ധൻരാജ് നത്വാനിക്ക് രാജ്യസഭാ ടിക്കറ്റ് നൽകാൻ തീരുമാനിച്ചത്? എന്തുകൊണ്ടാണ് ബിസിനസ് സമൂഹം അതിന് പൂർണ പിന്തുണ നൽകുന്നത്? ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിസിനസുകാർ ഇടപെട്ട ചരിത്രത്തെക്കൂടി ഓർമിപ്പിക്കുന്നതാണ് എസ്‌പിയുടെ ഈ നീക്കം. ആ ചരിത്രത്തെ മുൻനിർത്തി, ധൻരാജ്– അ...

കമ്മീഷന് ആര് മണികെട്ടും | India file Podcast | Manorama Online Podcast 30.09.2026

സംഭവിച്ചതൊക്കെ സംഭവിച്ചു, ഇനി നിയമങ്ങളൊക്കെ പാലിച്ച് മുന്നോട്ടുപോകാമെന്ന നിലയിലാണ് തിരഞ്ഞെടുപ്പു കമ്മിഷണർമാർ. പക്ഷേ, വോട്ടർപട്ടികയിൽ പേരുചേർക്കാൻ നെട്ടോട്ടമോടിയ ജനം സഹിച്ച ദുരിതങ്ങൾക്ക് ആരു പിഴയൊടുക്കും? കമ്മിഷൻ ഇനിയെങ്ങനെ ജനവിശ്വാസം വീണ്ടെടുക്കുമെന്നതു വലിയചോദ്യം മുന്നിൽ നിൽക്കുമ്പോൾ നിലവിലെ സാഹചര്യം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ...

കോഡ് പറഞ്ഞുള്ള കളി | India file Podcast | Manorama Online Podcast 23.09.2026

ഏക സിവിൽ കോഡ് വീണ്ടും ചർച്ചയാക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029 ആകുമ്പോഴേക്കും 21 സംസ്ഥാനങ്ങളിൽ യുസിസി അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഗോത്രവിഭാഗങ്ങളെ വ്യവസ്ഥകളുടെ പരിധികളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അങ്ങനെയാകുമ്പോള്‍ പലതരം യുസിസികൾ, യുസിസി ഇല്ലായ്മ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നുപറയാം!. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക സിവിൽ കോഡ് സമയപരിധി പ്രഖ്യാപിച്ചതിലൂടെ...

യുപിയിലെ പൗരരും പശുക്കളും | India File | NSA | UP | Podcast 19.09.2026

ആകൃതി ചൗധരിയെന്ന ഒന്നാംവർഷ നിയമവിദ്യാർഥിയെ ദേശസുരക്ഷാനിയമപ്രകാരമുള്ള (എൻഎസ്എ) കരുതൽ തടങ്കലിൽനിന്നു മോചിപ്പിച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വരുമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ദേശസുരക്ഷാ നിയമം പ്രയോഗിച്ചായിരുന്നു ആകൃതിയുടെ കരുതൽ തടങ്കൽ. പശുവിനെ കൊല്ലുന്നവർക്കെതിരെ പോലും ഈ നിയമം പ്രയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. യുപിയിലെ ഈ സാഹചര്യവു...

ജീവിതം പറയാനാകാത്ത കാലം | India file Podcast | Manorama Online Podcast 09.09.2026

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അവരെഴുതിയ രൂപത്തിൽ പുറത്തിറങ്ങുന്നതിൽ ആർക്കാണ് ഭയം? പുസ്തകത്തിനു മറ്റൊരു രാജ്യത്തുമില്ലാത്ത പ്രശ്നം ഇന്ത്യയിലുണ്ടാകുന്നതെങ്ങനെയാണ്? പലകാലങ്ങളിലെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ജീവിതമെഴുത്തുകളിലൂടെ സഞ്ചരിച്ച് ഉത്തരം തേടുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ. Sonia Gandhi's memoir highlights the trend of political au...

ആരെയൊക്കെ തകർക്കണം രാഹുൽ | India file Podcast | Manorama Online Podcast 02.09.2026

‘പുരുഷാധിപത്യം തകർക്കുക’– പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ ആഹ്വാനം ഇതാണ്. പറയുന്നത് ഇന്ത്യയിലെ സ്ത്രീപക്ഷത്തോടാണ്. പക്ഷേ, മനുസ്മൃതി– ജാതിവ്യവസ്ഥ– പുരുഷാധിപത്യം എന്നിവയെ കോർത്തിണക്കിയുള്ള രാഹുലിന്റെ ഈ നീക്കം ആരെയാണ് ഉന്നംവയ്ക്കുന്നത്? എന്തുകൊണ്ടാണ് ഇവിടെ അംബേദ്‌കറും ഭരണഘടനയും നെഹ്റുവും ആർഎസ്‌എസുമെല്ലാം വീണ്ടും ചർച്ചയാകുന്നത്? മനുസ്മൃതിയുടെ കാര്യത്തിലും...

മഴക്കാലത്തെ കണക്കെടുപ്പ് | India file Podcast | Manorama Online Podcast 19.08.2026

പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലുണ്ടായ തടസ്സങ്ങൾ യഥാർഥത്തിൽ ആർക്കാണു നേട്ടമായത്? കേന്ദ്ര സർക്കാരിനും, അതിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഈ സമ്മേളനം നഷ്ടങ്ങൾ സമ്മാനിച്ചതെങ്ങനെയാണ്? പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമായിരുന്നോ? മഴക്കാല സമ്മേളനം വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ...

ചെറുപ്പക്കാരെ ആർക്കാണ് പേടി? | India file Podcast | Manorama Online Podcast 12.08.2026

ഭരണത്തിലും രാഷ്ട്രീയത്തിലും ചെറുപ്പക്കാരുടെ പങ്കാളിത്തം വേണമെന്ന് രാജ്യം പണ്ടേ ആഗ്രഹിച്ചതാണ്. എന്നാൽ, ‌ആരൊക്കെയോ അവരുടെ വഴിമുടക്കികളായി. ക്യാംപസുകളിൽനിന്ന് ശ്രദ്ധേയ നേതാക്കളായി പുറത്തിറങ്ങുന്നവരിൽ പലരെയും പിന്നീട് കാണാനുമില്ല. രാജ്യത്തെ നിയമനിർമാണ സഭകളിലാകട്ടെ ആവശ്യത്തിനു യുവനേതാക്കളുമില്ല. ജെൻസീ സമരങ്ങളുടെ കാലത്താണ് ഈ അവസ്ഥ. ഈ ചെറുപ്പക്കാർ എവിടേക്കാണു പോകുന്നത്, ഇവരെ ആരാണ് ഭയക്കുന്നത്? ഇന്ത്...

പാറ്റ കരണ്ടപ്പോൾ തെളിഞ്ഞത് | India file Podcast | Manorama Online Podcast 06.08.2026

നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതികരിച്ച വിദ്യാർഥിപ്രക്ഷോഭകർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രധാനമന്ത്രി മാപ്പുപറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, തനിക്കെതിരെ ദുർവാക്കുകൾ പ്രയോഗിച്ച പ്രക്ഷോഭകർക്കു താൻ മാപ്പുനൽകുന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വാക്കുകളിൽ കുട്ടികൾ പരിധി വിട്ടെങ്കിൽ, അവർക്കു ബിജെപിയുടേതുൾപ്പെടെ നേത...

ജന്തർ മന്ത്രിക്കുന്നത് | India file Podcast | Manorama Online Podcast 29.07.2026

ജന്തർ മന്തർ: കഴിഞ്ഞ ദിവസങ്ങളിൽ നാം ഏറെ കേട്ട, കണ്ട, വായിച്ച വാക്ക്. വീറുറ്റ സമരങ്ങൾക്കു സാക്ഷ്യം വഹിച്ച, ചോരയും കണ്ണീരും വീണയിടം. ആവശ്യങ്ങളിൽനിന്ന് ഒരിഞ്ച് പിന്നോട്ടു പോകാത്ത, ലാത്തിയടികളെ ഭയക്കാത്തവർ മുദ്രാവാക്യം വിളികൾ കൊണ്ട് മുഖരിതമാക്കുന്നയിടം. 1724ൽ നിർമിക്കപ്പെട്ട ഒരു വാനനിരീക്ഷണ കേന്ദ്രം എങ്ങനെയാണ് ദേശീയ തലസ്ഥാനത്തിലെ പ്രതിഷേധത്തിന്റെ കേന്ദ്രഭൂമികയായത്, ജെന്‍സീ സമരത്തിന്റെ വിജയവിസ്മയമായ...

സർക്കാരെന്ന ‘സൂപ്പർ ജഡ്‌ജി' | India file Podcast | Manorama Online Podcast 23.07.2026

സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്‌ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഒഴിവാക്കാനാണ് നിയമന കമ്മിഷൻ രൂപീകരണം സുപ്രീം കോടതി 2015ൽ ത‌ടഞ്ഞത്. എന്നാൽ, ജഡ്ജി നിയമനങ്ങളിൽ ഇപ്പോഴും സർക്കാർ ഇടപെടൽ ‘സജീവ’മാണ്. എങ്ങനെയാണ് കേന്ദ്രം ഈ ഇടപെടൽ നടത്തുന്നത്, അല്ലെങ്കിൽ തങ്ങള്‍ക്ക് താൽപര്യമുള്ള രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമനം എന്ന് ഉറപ്പാക്കുന്നത്? മുൻ പട്‌ന, അലഹബാദ്, കേരള...

'ഈ മഴയിൽ ആരൊക്കെ നനയും' | Manorama Online Podcast | India File 15.07.2026

പാർലമെന്റിൽ അവതരിപ്പിക്കുന്ന ഭേദഗതികൾ എതിരില്ലാതെ പാസ്സാക്കാനാവുംവിധം വളരാനാണ് കഴിഞ്ഞ മൂന്നു മാസമായി ബിജെപി ശ്രമം. അതിന്റെ ഭാഗമായി പ്രതിപക്ഷകക്ഷികളെ പിളർത്താനുള്ള ശ്രമങ്ങളും ശക്തം. അതേസമയം, കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തിന് ഇത്രയേറെ വിഷയങ്ങൾ ഒരുമിച്ചുകിട്ടുന്ന സമ്മേളനം ഇതാദ്യമാണ്. ആ അവസരം മുതലെടുക്കാൻ അവർക്കാകുമോ? അതോ പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ പ്രസക്തിതന്നെ ഇല്ലാതാക്കും...

തിരിഞ്ഞ് പായുന്ന അമ്പ് | Manorama Online Podcast | India File 09.07.2026

അയോധ്യയിലെ സംഭാവനക്കൊള്ള, ക്ഷേത്രസംരക്ഷകരെന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും പ്രതിഛായയ്ക്ക് വലിയ മങ്ങലേൽപിച്ചിരിക്കുന്നു. വിശ്വാസവ‍ഞ്ചനയെന്ന അപമാനവും കേൾക്കേണ്ടിവരുന്നു. മുൻപും പലവിധ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും വളരുന്ന പ്രസ്ഥാനത്തിന്റെ പ്രവർത്തനപരമായ വെല്ലുവിളികളെന്ന് സമാധാനിച്ചു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. ഇതിൽനിന്ന് എങ്ങനെ കരകയറാനാകുമെന്ന ആലോചനയിലാണ് പരിവാർ സംഘടനകൾ. യുപി നിയമസഭ...

വെറുമൊരു കത്തല്ല;'രാഷ്ട്രീയ ആത്മഹത്യാക്കുറിപ്പ്' | Manorama Online Podcast | India File 01.07.2026

പല സങ്കടങ്ങൾ പറഞ്ഞ് ചീഫ് ജസ്റ്റിസിന് കത്തെഴുതാനാണ് ഇന്ത്യാമുന്നണി മൂന്നാഴ്ച മുൻപു ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. രാഷ്ട്രപതിയെ ഒഴിവാക്കി ചീഫ് ജസ്റ്റിസിനോടു സങ്കടം പറയാനൊരുങ്ങുമ്പോൾ അതിനെ പ്രതിപക്ഷത്തിന്റെ മരണാവസ്ഥ എന്നുതന്നെ പറയാം. പക്ഷേ, പ്രതിപക്ഷ മുന്നണിയുടെ ചരമ അറിയിപ്പു കൂടിയായ ആ കത്ത് ഇനിയും തയാറായിട്ടില്ല. മുന്നണിയെ ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിച്ചതിന്റെ മുഖ്യ ഉത്തരവാദിത്തം കോൺഗ്രസിനല്ലേ? &ls...

സംഘിനു കൊള്ളുന്ന ചോദ്യങ്ങൾ | Manorama Online Podcast | India File 23.06.2026

എന്തു ചോദ്യമാണെങ്കിലും അതിന് വിശദവും കൃത്യവുമായ ഉത്തരം നൽകുന്നതാണ് ആര്‍എസ്എസ് സർസംഘചാലകുമാരുടെ രീതി, മോഹൻ ഭാഗവതും അക്കാര്യത്തിൽ വ്യത്യസ്തനല്ല. എന്നാൽ കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെയുടെ ചില ചോദ്യങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. എന്തുകൊണ്ട് സംഘടന റജിസ്റ്റർ ചെയ്ത്, ആസ്തികളും വരുമാനവും പരസ്യപ്പെടുത്തി സുതാര്യമായി പ്രവർത്തിക്കുന്നില്ലെന്ന ചോദ്യത്തിനുൾപ്പെടെ മറുപടി വേണ...

പ്രധാൻ തോറ്റ പരീക്ഷ | India File | Podcast 18.06.2026

രണ്ട് ദേശീയ പരീക്ഷകളിലുണ്ടായ പിഴവുകളുടെ ധാർമിക ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഏറ്റെടുത്തിട്ട് ഒരു മാസമാകുന്നു. അങ്ങനെ ഏറ്റെടുത്തുകഴിഞ്ഞാൽ അടുത്ത നടപടിയായി പ്രതീക്ഷിക്കാമായിരുന്നത് ഒന്നുകിൽ മന്ത്രി സ്വമേധയാ രാജി വയ്ക്കുക അല്ലെങ്കിൽ പ്രധാനമന്ത്രി അദ്ദേഹത്തോട് രാജി വാങ്ങുക എന്നതാണ്. വിശദമായി കേൾക്കാം ഇന്ത്യാ ഫയൽ പോഡ്കാസ്റ്റിൽ. ഇവിടെ സംസാരിക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ...

എണ്ണം തികയ്ക്കാൻ എന്തുമാവാം | Manorama Online Podcast | India File 09.06.2026

സാധാരണ ഭൂരിപക്ഷം മാത്രം ആവശ്യമുള്ള ബില്ലുകൾ പാസാക്കാനുള്ള ശേഷിയേ നിലവിലെ മോദി സർക്കാരിനുള്ളൂ. അപ്പോൾ, പ്രതിപക്ഷം എതിർത്താലും തങ്ങൾക്കുള്ള ബലംകൊണ്ടു പാസാക്കാവുന്ന ബില്ലുകൾ കൊണ്ടുവരിക, പ്രതിപക്ഷത്തിനും എതിർപ്പില്ലാത്ത ഭരണഘടനാ ഭേദഗതികൾക്കു ശ്രമിക്കുക എന്നതാണ് സർക്കാർ പാലിക്കേണ്ടതായ ജനാധിപത്യ മര്യാദ. അതു പാലിക്കാൻ പോയാൽ ആശയാധിഷ്ഠിത രാഷ്ട്രനിർമാണത്തിന്റെ വേഗം കുറയുമെന്നതാണ് വസ്തുത. ഭരണം നേടാൻ കക്ഷികളെ...

കളിച്ചു നേടിയ തോൽവികൾ | Manorama Online Podcast | India File 02.06.2026

ബംഗാളിലെ വലിയ പരാജയം സിപിഎമ്മിന്റെ പതനത്തെയാണു സൂചിപ്പിച്ചത്, അവിടെയിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് പാർട്ടി. കേരളത്തിലെ പരാജയകാരണങ്ങൾ വിശദമായി പരിശോധിച്ച് വേണ്ട തിരുത്തൽ വരുത്താനാണ് സിപിഎം തീരുമാനം. പക്ഷേ, ആര് ആരെ തിരുത്തുമെന്നതാണ് ചോദ്യം. ഒപ്പം മറ്റൊന്നു കൂടിയുണ്ട്; സിപിഎമ്മിന്റെ പതനങ്ങളിലെല്ലാം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിലിരിക്കുന്നവർ വഹിച്ചിരുന്ന പങ്ക് എത്ര വലുതായിരുന്നു? വിശകലനം ചെയ്യുകയ...

വിധിയുടെ കാറ്റും ജനത്തിന്റെ വിധിയും | Manorama Online Podcast | India File 26.05.2026

ആരാധനാസ്ഥലങ്ങളെക്കുറിച്ചുള്ള തർക്കത്തിൽ രാഷ്ട്രീയം കലർത്തുമ്പോൾ അവഗണിക്കപ്പെടുന്നതാര്? കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച്, ഭോജ്ശാല – കമാൽ മൗല മസ്ജിദ് കേസിൽ നൽകിയ വിധിയുടെ പശ്ചാത്തലത്തിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡല്‍ഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് പോഡ്കാസ്റ്റിൽ. The Bhojshala-Kamal Maula Masjid dispute in Madhya Pradesh highlights how judicial decisions, influenced by pr...

നല്ലവാക്ക് അറിയാത്ത കോണ്‍ഗ്രസ് | India file | Manorama Online Podcast 17.05.2026

തമിഴ്‌നാട്ടിൽ വിജയിന്റെ ടിവികെയോടൊപ്പം ചേർന്നതോടെ, മുന്നണി രാഷ്ട്രീയമര്യാദകൾ പാലിക്കുന്നതിൽ കോൺഗ്രസിനുള്ള കഴിവുകേട് വീണ്ടും വ്യക്തമായിരിക്കുകയാണ്. രാഹുൽ– വിജയ് സഖ്യത്തിൽ എന്തുകൊണ്ടാണ് ബിജെപി സന്തോഷിക്കുന്നത്? തമിഴകത്തെ ഈ നീക്കം രാഹുൽ ഗാന്ധി മുൻകൂട്ടി പദ്ധതിയിട്ടിരുന്നതാണോ? പ്രതിപക്ഷനിരയിൽ ഇനി എന്തു സംഭവിക്കും? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റില്‍ മലയാള മനോരമ ഡല്...

Ascultă podcastul Manorama INDIA FILE în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice