SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

7 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ; മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ 07.10.2026

2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം 06.10.2026

2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ? 06.10.2026

2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം... #...

ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ് 05.10.2026

2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം; ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി 05.10.2026

ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്...

ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ; വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ 03.10.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

ഈ ഞായറാഴ്ച ' 2 മണി 3 മണിയാകും'; ഓസ്‌ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്... 03.10.2026

ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്‌ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: വ്യാജ വിസ വാഗ്ദാനം നൽകി പണം തട്ടുന്ന ഏജന്റുമാർക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ലേബർ സർക്കാർ 02.10.2026

2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പാട്ണർ വിസയ്ക്കായി ഒക്ടോബർ 2ന് മുമ്പ് അപേക്ഷിച്ചവർക്ക് ആശ്വാസിക്കാമോ? ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ 02.10.2026

ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്...

വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട് 02.10.2026

ഓസ്‌ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി... #sbsaudiopodcast

ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഭവന വിപണി ചെറുപ്പക്കാർക്ക് അനുകൂലമാകുന്നെന്ന് ട്രഷറർ; വിലയിടിവ് തുടരുന്നു 01.10.2026

2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പലിശയും പണപ്പെരുപ്പവും ഉയർന്നു; കുടുംബ ബജറ്റ് താളം തെറ്റുമോ? 01.10.2026

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: പലിശയ്ക്ക് പിന്നാലെ പണപ്പെരുപ്പവും കൂടി; ഓഗസ്റ്റിൽ 4% 30.09.2026

2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

പരിധി വിടുന്ന 'AI' ഏജന്റുകൾ; AI ഹാക്കിംഗ് ഉയർത്തുന്ന ആശങ്കകൾ അറിയാം... 30.09.2026

ഓസ്‌ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റ് 'AI agent' ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ AI സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് എ ഐ ഏജന്റെന്നും , മെഡികെയർ വെബ്സൈറ് ഹാക്കിങ്ങിനെ കുറിച്ചും, AI യുടെ വളർച്ച ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചും വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

ഇന്നത്തെ വാർത്ത: പലിശ വീണ്ടും കൂട്ടി; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് 29.09.2026

2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

കാർഡുകൾക്ക് ഇനി സർചാർജ്ജ് ഇല്ല; പക്ഷെ, നിങ്ങളുടെ പോക്കറ്റിന് നേട്ടമുണ്ടോ? 29.09.2026

ഒക്ടോബർ ഒന്നു മുതൽ ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast

Who really runs Australia, and where you fit in | How Australia Works - ആരാണ് ഓസ്ട്രേലിയൻ ഭരണചക്രം തിരിക്കുന്നത് | How Australia Works 28.09.2026

Do you know who can help you with a business permit, a rental problem or family support? Through the stories of Fedele, Carol and Abeer, learn how Australia’s three levels of government work. Find out what local, state or territory, and federal governments are responsible for and where to turn for help. - ഒരു ബിസിനസ് തുടങ്ങാനുള്ള അനുമതി വേണമെങ്കിലും, വീട്ടുവാടക സംബന്ധിച്ച് തർക്കമുണ്ടെങ്കിലും ആരെ സ...

You are already inside the system | How Australia Works - നിങ്ങൾ കൂടി ഭാഗമായ ഭരണസംവിധാനം | How Australia Works 28.09.2026

How do Australia’s governments, laws and public services affect your everyday life? Through real stories, this introduction to the series shows you where to start when you need information and support, and how to question a decision. - ഓസ്ട്രേലിയയിലെ ഭരണസംവിധാനവും, നിയമങ്ങളും, സർക്കാർ സ്ഥാപനങ്ങളും നിങ്ങളുടെ ജീവിതത്തെ എങ്ങനെയൊക്കെയാണ് ബാധിക്കുന്നത്? നിങ്ങൾക്കാവശ്യമായ വിവരങ്ങൾ എങ്ങനെ ലഭിക്കുമെന്നും,...

ഇന്നത്തെ വാർത്ത: കാത്തിരിക്കുന്നത് കടുപ്പമേറിയ ദിനങ്ങൾ; മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ട്രഷറർ 28.09.2026

2026 സെപ്റ്റംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

വീട് വില കുറയുന്നു, പലിശ കൂടുന്നു; ആദ്യ വീട് വാങ്ങുന്നവരും മക്കൾക്കായി ലോണെടുക്കുന്നവരും അറിയേണ്ടത്... 28.09.2026

ഓസ്‌ട്രേലിയയിൽ വീട് വില കുറയുകയും പലിശ നിരക്ക് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. വീട് വാങ്ങാൻ ലോണെടുക്കുന്നവർക്ക് ഇത് എത്രത്തോളം അനുകൂലമാണെന്നും, ആദ്യ വീട് വാങ്ങുന്നവർക്ക് എന്തൊക്കെ സർക്കാർ സഹായങ്ങളാണ് ലഭ്യമായിട്ടുള്ളതെന്നും, ബോറോയിംഗ് കപ്പാസിറ്റിയെ ബാധിക്കുന്ന പ്രധാന കാര്യങ്ങൾ ഏതൊക്കെയാണെന്നും കേൾക്കാം. ഓസ്‌ട്രേലിയയിൽ പുതിയതായി എത്തിയവരും മക്കൾക്ക് വീട് വാങ്ങാൻ സാമ്പത്തിക സഹായം ന...

ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന; Myer പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടത്തിൽ 26.09.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ... #sbsaudiopodcast

വിസ നിയന്ത്രണം: കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഇനിയെന്തെല്ലാം മാർഗ്ഗങ്ങൾ 25.09.2026

കുടിയേറ്റം കുറയ്ക്കുന്നതിനായി ഓസ്ട്രേലിയൻ സർക്കാർ നയങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതിയ നിയന്ത്രണങ്ങൾ വിദേശ വിദ്യാർത്ഥികളെയും താത്കാലിക വിസകളിലുള്ളവരെയും എങ്ങനെയൊക്കെ ബാധിക്കുമെന്നും കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട കാര്യങ്ങളും കേൾക്കാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു. #sb...

ഇന്നത്തെ വാർത്ത: AIക്ക് നിയന്ത്രണം വേണമെന്ന് ഓസ്ട്രേലിയ; മാനദണ്ഡങ്ങൾ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി 25.09.2026

2026 സെപ്റ്റംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

ഇന്നത്തെ വാർത്ത: മെഡികെയർ ശൃംഖലയിൽ AI ഏജൻറ് കടന്നു കയറി; അന്വേഷണം പ്രഖ്യാപിച്ച് ഓസ്ട്രേലിയ 24.09.2026

2026 സെപ്റ്റംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast

നാലാം തവണയും പലിശ കൂടുമോ? റിസർവ് ബാങ്ക് തീരുമാനം അടുത്തയാഴ്ച 24.09.2026

വിപണിയിൽ പണപ്പെരുപ്പ സമ്മർദം കൂടിയതോടെ പലിശനിരക്ക് വീണ്ടും ഉയർന്നേക്കുമെന്ന ചർച്ചകൾ സജീവമാണ്. വർധന പ്രാബല്യത്തിൽ വന്നാൽ, ഈ വർഷം നാലാം തവണയാകും പലിശ നിരക്ക് ഉയരുക. ഇത് ഓസ്ട്രേലിയക്കാർക്ക് സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. അടുത്തയാഴ്ച ചേരുന്ന റിസർവ് ബാങ്ക് യോഗത്തിൽ തീരുമാനമുണ്ടാകും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.... #sbsaudiopodcast

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice