Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

11 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

കരുണാകരന്‍ പെട്ടെന്നൊരു ദിവസം കയറി വന്നു പറഞ്ഞു ഹാപ്പി ബര്‍ത്ത് ഡേ നായനാരേ... | Sarada Nayanar 20.11.2024

നായനാരും മറ്റു പാര്‍ടികളിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസു തുറക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1

കുട്ടികളെ ജയിൽ കാണിച്ച് കൊടുത്തു ഞാൻ പറഞ്ഞു 'ഇതാ അച്ഛന്റെ വീട്' | Sarada Nayanar 19.11.2024

അ ടിയന്തിരാവസ്ഥക്കാലത്ത് നായനാരുടെ ജയിൽ ജീവിതത്തെക്കുറിച്ചും, കുടുംബ ജീവിതത്തിലെ സഖാവിനെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ സംസാരിക്കുന്നു. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1

ശ്വാസം മുട്ടുന്ന പെണ്ണിന്റെ ശ്വാസമായി മാറുന്ന പാട്ടുകൾ | Saradakutty 17.11.2024

‘‘ആദ്യമായി വന്നു കയറിയ വീട്ടിൽ ഞാൻ ശരിക്കും ഒറ്റക്കായതുപോലെ തോന്നി. ശ്വാസം മുട്ടുന്നുണ്ടായിരുന്നു എനിക്ക്. ഞാൻ ഒറ്റക്കാണെന്ന് ഓർത്ത് എന്റെ കണ്ണു നിറഞ്ഞൊഴുകി. യേശുദാസ് എനിക്കുവേണ്ടി എന്നതുപോലെ അപ്പോഴും സ്വാതിതിരുനാളിന്റെ വരികൾ പാടിക്കൊണ്ടിരുന്നു…’’ നിരാശയുടെ പടുകുഴിയിലേക്ക് പതിക്കുമ്പോൾ പല സ്ത്രീകളുടെയും ആത്മഗതമായി മാറുന്ന പാട്ടുകളെക്കുറിച്ചാണ്, സ്വന്തം ജീവിതസന്ദർഭങ്ങളുമായി ചേർത്തുവച്ച് എസ്. ശാരദക്...

എയ്ഡഡ് നിയമനം പി.എസ്.സിക്ക്; കേരളം ചർച്ച ചെയ്യാൻ മടിക്കുന്നതെന്ത്? | OP Raveendran 16.11.2024

എ യ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും മറ്റു പ്രസ്ഥാനങ്ങളും ഭരണഘടനാപരമായ ഈ ആവശ്യത്തോട് മുഖം തിരിച്ചുനിൽക്കുകയാണ്. ലക്ഷങ്ങൾ കോഴ വാങ്ങി സ്വന്തം ജാതിയിലെയും സമുദായത്തിലെയും ആളുകൾക്കുമാത്രം ജോലി നൽകുന്ന അനീതി​ക്കെതിരെ ഭരണകൂടങ്ങൾ നിശ്ശബ്ദരാണ്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട...

ആയില്യം നക്ഷത്രക്കാരനായതിനാൽ സിനിമയിൽ നിന്നും ഔട്ട്‌ ആയി...വിനോദ് കോവൂരിന്റെ ‘വിനോദയാത്ര ‘ 15.11.2024

ആദ്യ സിനിമ കയ്പ്പ് നിറഞ്ഞ അനുഭവമാണ് തന്നതെങ്കിലും അവിടെ നിന്ന് തിരിച്ച് നടന്ന് മലയാളികളുടെ ഹൃദയത്തിലേക്ക് കയറിയ നടനാണ് വിനോദ് കോവൂര്‍. ഏറെ പ്രതീക്ഷയോടെ ആദ്യ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞു തിരിച്ചയക്കപ്പെട്ട അനുഭവം. അവിടെ നിന്ന് മിനി സ്ക്രീനിലും സിനിമകളിലൂമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ കഥ. വിനോദ് കോവൂര്‍ സംസാരിക്കുന്നു.

പുസ്​തക വിപണിയിലെ ഇരകൾ,​ വേട്ടക്കാർ | Boby Thomas 14.11.2024

പുസ്തക പ്രസാധനത്തിന്റെ ആവേശം കൂടുതലാളുകളെ പ്രസാധന സംരഭകരാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതിൽ ചിലർ മാത്രം കച്ചവടപരമായി വിജയിക്കുന്നു. മണ്ണെണ്ണവിളക്കിന്റെ പ്രകാശവലയത്തിലേക്ക് ആസക്തിയോടെ വന്നടുക്കുന്ന പ്രാണികളുടെ ആത്മത്യാഗവാസനയ്ക്കു തുല്യമായൊരു സാഹസികത ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. പുസ്തക വിപണി മാസ്മരിക ഭാവത്തോടെ പുതിയ ഇരകളേയും വേട്ടക്കാരേയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

മരണമെത്തുന്ന നേരത്ത് ഞാൻ നിന്റെ അരികിൽ ഇരുന്നോട്ടെ? | S. Binuraj 13.11.2024

മലയാറ്റൂരും തോപ്പിൽ ഭാസിയും ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരും ബാലാമണിയമ്മയും ആർ. കെ. നാരായണനും വൈക്കം മുഹമ്മദ് ബഷീറും ജീവിതത്തിൽ കണ്ട അതീന്ദ്രിയമെന്ന് വിശേഷിപ്പിക്കാറുള്ള അനുഭവങ്ങളുടെ വാസ്തവം തെരയുന്നതിൽ അര്‍ഥമുണ്ടോ ?

അതാ, വരുന്നു ​മടക്കബസ് | Myna Umaiban 12.11.2024

ഭൂരിപക്ഷത്തിനും യാത്രയിന്നും സ്വപ്നം മാത്രമാണ്. അപ്പോഴാണ് നമുക്ക് ചെറുയാത്രകൾ സാധ്യമാകുന്നത്. ഓരോ യാത്രയും ഓരോ അനുഭവമാണ്. അത് പുതിയ ലോകത്തെ കാണിച്ചുതരുന്നു. മനസ് വിശാലമാക്കുന്നു.

പ്രേമത്തെ സൃഷ്ടിച്ച കർത്താവിന് സ്തുതി | S. Saradakkutty 11.11.2024

ബോഗെയ്ൻവില്ല യിലെ സ്തുതിപ്പാട്ട്  കേൾക്കുമ്പോൾ ആകുലതയൊഴിഞ്ഞ ഒരയവ് ഹൃദയത്തെ ഭാരരഹിതമാക്കുകയും അത് പതുക്കെപ്പതുക്കെ ഉണർവ്വിലേക്ക് എത്തിക്കുകയും ചെയ്യുന്നു. എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം, പടംപാട്ടുകൾ തുടരുന്നു.

പ്രണയവും നൃത്തവും സംഗീതവും വിപ്ലവവും കവിതയുമുള്ള നഗരമേ, നിന്റെ പേരെന്ത്? | S Binuraj 10.11.2024

‘‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ്’ പരമ്പരയുടെ പോഡ്കാസ്റ്റ്.

സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതം | Saji Markose 09.11.2024

സരസ്വതി രാജാമണിയെന്ന്, ഇന്ത്യയുടെ ആദ്യത്തെ ചാരവനിതയെക്കുറിച്ചുള്ള അധികമാരുമറിയാത്ത ആവേശോജ്ജ്വലമായ കഥ പറയുകയാണ് സജി മാര്‍ക്കോസ്.

കൊച്ചി മഹാരാജാവിന്റെ കൊട്ടാരത്തിൽ ഖുഷ്വന്ത് സിംഗിന്റെ കുട്ടിക്കാലം 08.11.2024

‘‘ഖുശ്വന്ത് സിംഗ് ഒരു എഴുത്തുകാരൻ ആയതു കൊണ്ട് ഇന്നത്തെ കേരള ഹൗസിന്റെ ചരിത്രം നമുക്ക് മുന്നിൽ രസകരമായ ഒരു കഥ പോലെ ചുരുളഴിഞ്ഞു. Truth, Love & a little Malice എന്ന തന്റെ ആത്മകഥയിൽ അന്ന് ബൈകുന്ത് ആയിരുന്ന പിന്നീട് കൊച്ചി മഹാരാജാവിന്റെ കൈയിലും സ്വാതന്ത്ര്യാനന്തരം കേരള സർക്കാരിന്റെ കൈവശമെത്തി കേരള ഹൗസായും മാറിയ കെട്ടിടത്തെ കുറിച്ച് ഖുശ്വന്ത് സിംഗ് പറയുന്നുണ്ട്.’’- എസ്. ബിനുരാജ് എഴുതുന്ന ‘മിക്സഡ് ബാഗ...

കൺമുന്നിൽ മൂന്നാർ തകർന്നടിയുന്നത് കണ്ടുനിന്നു, ആധുനിക മൂന്നാറിന്റെ ശിൽപി ടോബി മാർട്ടിൻ 07.11.2024

1902-ല്‍ മോണോ റെയില്‍ വരികയും 1909-ല്‍ തന്നെ നാരോ ഗേജിലേക്ക് മാറുകയും ചെയ്ത മലയോര മേഖലയാണ് മൂന്നാര്‍. ഉന്നത നിലവാരത്തിലുള്ള റോഡുകളും ടോപ്സ്റ്റേഷനില്‍ നിന്നുള്ള റോപ് വേകളും ആധുനികമായ പാലങ്ങളും മികച്ച വാണിജ്യ കേന്ദ്രങ്ങളുമായി ആധുനികമായ ഒരു മൂന്നാറിനെ കെട്ടിപ്പടുത്തത് ടോബി മാര്‍ട്ടിന്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇതേ ടോബി മാര്‍ട്ടിന് 1924-ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാര്‍ കണ്‍മുന്നിലൂടെ ഒഴ...

ശിങ്കാരത്തോപ്പ് മുതൽ കൊണാട്ട് പ്ലേസ് വരെ | S. Binuraj 05.11.2024

കമ്പനി ഈ നാട്ടുരാജ്യത്തിലേക്ക് കടന്നുകയറാതിരിക്കാൻ മൺറോ എന്ന ബ്രിട്ടീഷുകാരന് എന്താണ് ഇത്ര കരുതൽ? റാണിക്ക് ആൺകുഞ്ഞ് ജനിക്കാൻ വേണ്ടി ശ്രീപത്മനാഭന് വഴിപാട് പോലും നടത്താൻ തുനിഞ്ഞ മൺറോയുടെ ചേതോവികാരം എന്താവാം ? എന്തു കൊണ്ടാണ് തിരുവിതാംകൂറിന്റെ കാര്യത്തിലും റീജന്റ് റാണിയുടെ കാര്യത്തിലും മൺറോക്ക് ഇത്രയും താൽപര്യമുണ്ടാവാൻ കാരണം? ഇതിനെല്ലാമുള്ള ഉത്തരം, എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങുപാടം | Myna Umaiban 04.11.2024

കുട്ടിക്കാലത്ത് കണ്ട രൂപത്തിലോ ഭാവത്തിലോ ഒന്നുമല്ല ഉരുളക്കിഴങ്ങ് ഇപ്പോഴുള്ളത്. എന്നിട്ടും കൊട്ടാക്കമ്പൂരിലെ ഉരുളക്കിഴങ്ങ് പാടത്തിലൂടെ ഓടി നടന്നു. ദിവാസ്വപ്നത്തിൽ എന്നോ സ്വന്തമായിരുന്ന ഉരുളക്കിഴങ്ങു പാടത്തിലൂടെ....

കൊല്ലപ്പെട്ടുകൊണ്ടേയിരിക്കുന്ന ഫലസ്തീന്‍ കുഞ്ഞുങ്ങളുടേതാണ് ചരിത്രം | Saji Markose 03.11.2024

പലസ്തീൻ-ഇസ്രയേൽ സംഘർഷത്തിൻ്റെ സമഗ്ര ചരിത്രം. അധിനിവേശത്തിനെതിരായ പ്രതിരോധത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നത് നീതിയല്ലെന്ന് ഓർമിപ്പിക്കുകയാണ് യാത്രികനും ചരിത്രാന്വേഷകനുമായ സജി മാർക്കോസ്. 2021ൽ പ്രസിദ്ധീകരിച്ച വീഡിയോയുടെ പോഡ്കാസ്റ്റ്

ഏതു നാട്ടിലാണോ, കഥ എന്നു നടന്നതാണോ… | S.Saradakutty 02.11.2024

കഥകളുടെ ചൊല്ലും ചേലും ദേശാന്തരഭേദങ്ങളും എത്രയോ പാട്ടുകളിലായി പടര്‍ന്നുകിടക്കുന്നു. സ്ഥലകാലങ്ങളിലൂടെ പറഞ്ഞു പറഞ്ഞൊഴുകിയെത്തുന്ന കഥകള്‍ പകരുന്ന ഊര്‍ജ്ജം ഗാനങ്ങളില്‍ മനോഹാരിതയോടെ നിലനിര്‍ത്തപ്പെടുന്നുണ്ട്. പാട്ടില്‍ കഥ, കഥയില്‍ പാട്ട്- ഇങ്ങനെ പരസ്പര പൂരകമാകുന്ന ചില ഗാനങ്ങളെ കുറിച്ചാണ് ഇത്തവണ എസ് ശാരദക്കുട്ടിയുടെ പാട്ടുകോളം, പടംപാട്ടുകളില്‍

ഹിറ്റ്‌ലറെ കൊണ്ട് മാപ്പ് പറയിപ്പിച്ച മലയാളി | Saji Markose 01.11.2024

അഡോൾഫ് ഹിറ്റ്ലറുടെയും ബെനിറ്റോ മുസോളിനിയുടേയും ചരമദിനങ്ങളാണ് കഴിഞ്ഞു പോയത്. ഏകാധിപതികളുടെ വീഴ്ച, അവർ പ്രതിനിധാനം ചെയ്ത പ്രത്യയശാസ്ത്രത്തിന്റെ കൂടി വീഴ്ചയാണ്. ഹിറ്റ്ലർക്ക് ചെമ്പക രാമൻപിള്ളയുമായുണ്ടായിരുന്ന ബന്ധവും അതിന്റെ തുടർ ചരിത്രവും വിവരിക്കുന്നുണ്ട്, സജി മാർക്കോസ്. കൂടെ നിന്നവർ ഒറ്റിയതിന്റെ ചരിത്രം കൂടിയാണ് ഫാസിസ്റ്റ് ഏകാധിപതികളുടെ തകർച്ചയുടെ ചരിത്രമെന്നും അത് ഒരു മുന്നറിയിപ്പാണെന്നും ലോകസഞ്ചാ...

ജലമിറ്റുവീണതും മണലൂർന്നുവീണതും വെടിയൊച്ച കേട്ടതും പിന്നെ മണിമുഴങ്ങിയതും ആർക്കുവേണ്ടി? | S. Binuraj 31.10.2024

നാഴികയും വിനാഴികയും മണിക്കൂറിനും മിനിറ്റിനും വഴിമാറുകയും യന്ത്രം നോക്കി മലയാളി സമയമറിയാൻ പഠിച്ചതും എന്നുമുതലാണ്? കൗതകുകരമായ ആ ചരിത്രത്തിന്റെ നാഴികമണികളിലേക്ക് ഒരു അന്വേഷണം.

പൂരമല്ലേ വേലയല്ലേ, പഞ്ചവാദ്യവും പഞ്ചാരിയുമില്ലാതെ പറ്റുമോ? | S Binuraj 30.10.2024

‘‘ജനപ്രിയ സംഗീതത്തിന്റെയും സിനിമയുടെയും ചരിത്രനിമിഷങ്ങൾ അണുവിട തെറ്റാതെ സൂക്ഷിക്കുന്ന നമ്മൾ കേരളത്തിന്റെ സ്വന്തം ഓർക്കസ്ട്രയായ ആധുനിക പഞ്ചവാദ്യം ആദ്യമായി അരങ്ങേറിയ ദിവസം രേഖപ്പെടുത്താൻ മറന്നുപോയി’’- എസ്. ബിനുരാജിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.

സ്റ്റാലിന്റെ കിണറും നെഹ്രുവിന്റെ സമ്മാനവും; സജി മാർക്കോസ് സ്റ്റാലിന്റെ വീട്ടിൽ | Saji Markose 30.10.2024

ലോകമെന്തു പറഞ്ഞാലും ജോസഫ് സ്റ്റാലിനെ ഹൃദയത്തിൽ ചേർത്ത് വെക്കുന്ന ഒരു ജനതയുണ്ട് ജോർജിയയിലെ ഗോറി ഗ്രാമത്തിൽ. ചെരുപ്പുകുത്തിയുടെയും അലക്കുകാരിയുടെയും മകനായി സ്റ്റാലിൻ എന്ന സോവിയറ്റ് വിപ്ലവകാരി പിറന്നു വീണ വീട് ഇവിടെ ഇന്നുമുണ്ട് . ലോകത്തെ മുഴുവൻ സ്റ്റാലിൻ പ്രതിമകളും കടപുഴകി വീണിട്ടും പരിക്കേൽക്കാതെ നിൽക്കുന്ന സ്റ്റാലിൻ പ്രതിമയുണ്ടിവിടെ. കമ്മ്യൂണിസ്റ് പാർട്ടി മുഖപത്രമായ പ്രാവ്ദ ആദ്യം അച്ചടിച്ച പ്രസ് ഇപ...

മനായയുടേയും മിയാറിന്റെയും പ്രണയം | Saji Markose 29.10.2024

ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിര...

കടൽ കടന്നുപോയ രണ്ട് സുന്ദരിയക്ഷികൾ | S. Binuraj 28.10.2024

‘‘1980-കളായപ്പോൾ ദിദർഗഞ്ച് യക്ഷി ശിൽപ്പം വളരെ പ്രശസ്തമായി. വിദേശരാജ്യങ്ങളിൽ നടന്ന ഒട്ടേറെ ഇന്ത്യൻ പ്രദർശനോത്സവങ്ങളിൽ യക്ഷീവിഗ്രഹം പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യൻ കലയുടെ പ്രതീകമായി തന്നെ ഇത് അവതരിപ്പിക്കപ്പെട്ടപ്പോൾ തപാൽ വകുപ്പ് ദിദർഗഞ്ച് യക്ഷിയെ ആദരിച്ച് തപാൽ സ്റ്റാമ്പും ഇറക്കി’’

അതിർത്തിയിൽ രാജ്യമന്വേഷിച്ചോടിയ മലയാളി | സജി മാർക്കോസ് 26.10.2024

ചൈനയുടെയും ഹോങ്കോങ്ങിൻറെയും ഇടയിലുള്ള ലാന്റ് ബോഡറിന്റെ കോറിഡോറിൽ യാത്രരേഖകളില്ലാത്തതിന്റെ പേരിൽ പെട്ട് പോയതിനെ കുറിച്ച്. ലോകസഞ്ചാരി സജി മാർക്കോസിന്റെ സഞ്ചാര അനുഭവം.

ആൺശരീരങ്ങളുടെ സജലസ്വപ്​നരസങ്ങൾ | Jijo Kuriakose 26.10.2024

പ്രണയവും കാമവും ആടിത്തിമർക്കുന്ന ആൺശരീരങ്ങളെ എങ്ങനെയാണ്​ പുതിയ സിനിമ ആവിഷ്​കരിക്കുന്നത്​ എന്ന്​, ഭീഷ്മപർവ്വം എന്ന സിനിമയിൽ റംസാൻ മുഹമ്മദ് അവതരിപ്പിച്ച "സ്റ്റാർ' എന്ന കഥാപാത്രത്തിന്റെ നൃത്തത്തിലൂടെ അന്വേഷിക്കുന്നു. സ്വവർഗഭീതി നിറഞ്ഞ ചില മലയാളി ഇടങ്ങൾ ഇത്തരം ആവിഷ്​കാരങ്ങളെ നേരിടുന്ന വിധവും പരിശോധിക്കുന്നു

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS