Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Besuch unbedingt die Website des Podcasts und unterstütze die Macher: truecopythink.media

Autor

Truecopythink

Kategorie

Society

Podcast-Website

truecopythink.media

Neueste Folge

24. Nov 2026

Wo hören?

Podcasts in der App Replaio Radio Bald verfügbar

Podcasts kommen bald in die App. Installiere sie jetzt und erlebe als Erster einen ganz neuen Blick auf Podcasts

Bei Google Play herunterladen Kostenlos installieren Android 10 Mio.+ Downloads · Bewertung 4,7+ iOS bald

Folgen

മനസ്സുകളെ കീറിമുറിക്കുന്ന കഠാരയിൽ രക്തത്തിനു പകരമെന്ത്? 24.11.2026

കാശ് ​കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ച്- ജോയൽ തയ്യിൽ ബാബു.

ഭക്ഷണവും വെള്ളവും മണ്ണും കക്കുന്ന സർക്കാർ 23.11.2026

ഒ രു ശാസ്ത്രീയ പഠനത്തിന്റെയും പിൻബലമില്ലാതെ, തിടുക്കത്തിൽ E20 എന്ന ഇന്ധനനയം നടപ്പാക്കുന്നതിനു പുറകിലുള്ള കേന്ദ്ര സർക്കാറിന്റെ താൽപര്യങ്ങൾ എന്താണ്? ഭക്ഷ്യധാന്യങ്ങളും വെള്ളവും മണ്ണും അപഹരിച്ച്, കൊട്ടിഘോഷിക്കപ്പെടുന്ന പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ പൊള്ളയാണ് എന്ന വെളിപ്പെടുത്തലുകളോട് മുഖംതിരിഞ്ഞുനിന്ന്, കേന്ദ്ര സർക്കാർ ഈ ഇന്ധനപദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആർക്കുവേണ്ടിയാണ്? ഡോ. രതീഷ് പാണ...

E20 To 420; ചോറുണ്ണുന്നവരുടെയും കർഷകരുടെയും സ്കൂട്ടർ ഓടിക്കുന്നവരുടെയും പ്രശ്നമാണ് എഥനോൾ 22.11.2026

ഇന്ത്യൻ ശിക്ഷാനിയമത്തിലെ വഞ്ചനയുമായി ബന്ധപ്പെട്ട വകുപ്പാണ് 420. ദേശീയ നേട്ടമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന E20 നയം, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് 420 ആകുന്നുണ്ടോ? എഥനോൾ വഴി എണ്ണക്കമ്പനികൾ അമിതമായി നേട്ടമുണ്ടാക്കുമ്പോൾ, സർക്കാർ സംവിധാനങ്ങൾ അതിന് വഴിയൊരുക്കി കൊടുക്കുമ്പോൾ, അടിത്തട്ട് ജനവിഭാഗങ്ങളാണ് പ്രതിസന്ധിയിലാവുന്നത്. എഥനോൾ ഇന്ത്യയിൽ സൃഷ്ടിക്കുന്ന സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് വിശദമായി...

ഭാഷ, ഓർമ്മ, കൂട്ടായ്മ: ഡിജിറ്റൽ മലയാളം മീഡിയയുടെ ഭാവി 21.11.2026

ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നു തന്നെയാണ് ഉത്തരം; പക്ഷേ, ആ ഭാവി സാങ്കേതികവിദ്യയുടേതോ പ്ലാറ്റ്‌ഫോമുകളുടേതോ ബിസിനസ്സ് മോഡലുകളുടേതോ അല്ല- അത് മനുഷ്യരുടെ കൂട്ടായ്മയുടേതാണ്- അരുൺകുമാർ പി.കെ.

കെനിയയിലെ മലയാളി ചെണ്ട ബാൻഡ് 20.11.2026

നാല് ആഫ്രിക്കൻ രാജ്യങ്ങളിലൂടെയുള്ള യാത്ര. അവിടെ, കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ച മലയാളി സമൂഹത്തിൽനിന്ന്, ചിട്ടയായ പരിശീലനത്തിലൂടെ ഒരു ചെണ്ട ബാൻഡ് രൂപപ്പെടുന്നു. ആ അനുഭവത്തെക്കുറിച്ച് , അഭിഷേക് പള്ളത്തേരി.

മാലിന്യത്തിന്റെ മാത്രം കഥയല്ല Plastic 19.11.2026

ഉല്പാദനവും വിതരണശൃംഖലയുമുൾപ്പെടുന്ന upstream ഘട്ടങ്ങളെ തൊടാതെ downstream solutions- ൽ മാത്രമൂന്നി പ്ലാസ്റ്റിക്കിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നത് പാരിസ്ഥിതികനീതിക്ക് എങ്ങനെ എതിരായി മാറുന്നു എന്ന് പരിശോധിക്കുകയാണ്, യൂണിവേഴ്സിറ്റി ഓഫ് പോർട്ട്സ്മൗത്തിലെ ഗ്ലോബൽ പ്ലാസ്റ്റിക് പോളിസി സെന്ററിൽ മുൻ പോസ്റ്റ് ഡോക്ടറൽ റിസർച്ചറായ അശ്വതി റിബേക്ക അശോക്.

വേദനയുടെയും കണ്ണീരിന്റെയും മലയാള എഴുത്തു വിപണി 18.11.2026

നേർരേഖയിൽ നീങ്ങുന്ന, കണ്ണീരും സ്വപ്നവും നിറഞ്ഞ ദൃശ്യാത്മക കൃതികൾ വിപണിയിൽ ധാരാളമായി വരുന്നു. ഇത്തരം ഭാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ മനുഷ്യജീവിതത്തെ എങ്ങനെയാണ് ബാധിക്കുന്നത്? അവ വായനയെ എങ്ങനെ രൂപപ്പെടുത്തുന്നു? മലയാള എഴുത്തിൽ ശക്തമാകുന്ന രചനാ- വിപണി തന്ത്രങ്ങളെ വിശകലനം ചെയ്യുന്നു, താജ് മൻസൂർ ടി.

എന്താണ് OCD? ഒബ്സസീവ് കംപൽസീവ് ഡിസോഡർ? 17.11.2026

എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD)? എന്താണ് ഇതിന് ചകിത്സ? ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു. 

നിങ്ങൾക്ക് പേടിയുണ്ടോ? 16.11.2026

ഭയമില്ലാത്ത മനുഷ്യരുണ്ടോ? മൃഗങ്ങൾക്കുമുണ്ട് ഭയം. മനുഷ്യപരിണാമത്തിൽ ഭയം പരിണമിച്ചത് എങ്ങനെയാണ്? വ്യക്തിപരമായ ഭയവും സാമൂഹികമായ ഭയവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? ഭയമെന്ന വികാരത്തിൻ്റെ ശാസ്‌ത്രം വിവരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം അസോസിയറ്റ് പ്രൊഫസറായ ഡോ. ആൽബി ഏലിയാസ്, മനില സി. മോഹനുമായുള്ള അഭിമുഖത്തിൽ. The Fearful Mind: The Psychological Portrait of Our Most Misun...

കേരളത്തിന് താങ്ങാനാകുമോ ഡേറ്റാ സെന്ററുകള്‍ ? 15.11.2026

യു .എസ് ഇടക്കാല ഇലക്ഷനിൽ ട്രംപിനെതിരായ വിധിയെഴുത്തിലെ പ്രധാന കാരണങ്ങളിൽ ഒന്ന് ഡേറ്റ സെന്ററുകൾക്കെതിരായ ജനരോഷമായിരുന്നു. ജലവും വൈദ്യുതിയും ഭൂമിയും കവർന്നെടുക്കുന്ന ഡേറ്റ സെന്ററുകൾ വലിയ ആശങ്കയാണുയർത്തുന്നത്. ഇപ്പോഴിതാ, അവ മൂന്നാം ലോകരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുവരാൻ ആഗോള ടെക് കമ്പനികളും മൂന്നാം ​ലോക ഭരണാധികാരികളും തമ്മിൽ ഒരു ‘Broligarchy’ തന്നെ രൂപപ്പെടുന്നു. കേരളത്തിലേക്കും ഡേറ്റാ സെന്ററുകൾ വരുന്...

നെഹ്റു എന്ന ഫോട്ടോഗ്രാഫ് 14.11.2026

ജവഹർലാൽ നെഹ്‌റുവിന്റെ വ്യക്തിത്വത്തിലെ വേണ്ടത്ര ചർച്ച ചെയ്യപ്പെടാത്ത ഒരു വശമാണ് അദ്ദേഹത്തിന് ഫോട്ടോഗ്രാഫിയിലുണ്ടായിരുന്ന താൽപ്പര്യം. ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ ചിത്രീകരിക്കപ്പെടണമെന്നതിലും, തന്റെ ചിത്രങ്ങൾ എന്തുതരം സന്ദേശമാണ് നൽകേണ്ടതെന്നതിലും അദ്ദേഹം അതീവ ജാഗ്രത പുലർത്തിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ നിന്ന് ആധുനിക ഇന്ത്യയിലേക്കുള്ള മാറ്റത്തിന്റെ ഒരു ദൃശ്യചരിത്രം കൂടിയാണ് നെഹ്റുവിന്റെ ഫോട്ടോഗ്രാ...

മാഫിയ, ദേര, സോഷ്യൽ മീഡിയ: മണം പിടിച്ചലഞ്ഞ വഴികൾ 13.11.2026

പെ ർഫ്യൂം ബിസിനസ്സ് എപ്പോഴും ആവശ്യക്കാരുള്ളതും നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ടതും ലോകം മുഴുവൻ പടർന്നു കിടക്കുന്നതുമായ ഒന്നാണ്. മിറോസ് ഫ്രാഗ്രൻ്റ്സ് എന്ന ആ ബിസിനസ്സ് ബ്രാൻ്റിൻ്റെ വിജയ കഥ തുടരുകയാണ് കാപ്പിറ്റൽ തോട്സിൽ. ഭാഗം രണ്ട്.

സുഗന്ധം പരത്തുന്ന ഷഹദിന്റെ കഥ 12.11.2026

മി റോസ് ഫ്രാഗ്രൻ്റ്സ്, മുഹമ്മദ് ഷഹദ് എന്ന കോഴിക്കോട്ടുകാരൻ തൻ്റെ ഓർമകളും ജീവിതവും മനോഹരമായ അനുപാതത്തിൽ കലർത്തിയുണ്ടാക്കിയെടുത്ത ഒരു പെർഫ്യൂം ബ്രാൻഡാണ്. കോവിഡ് കാലത്ത് ചെറിയ കുപ്പികളിൽ അത്തറ് നിറച്ച് തുടങ്ങിയതാണ് ഷഹദിൻ്റെ കച്ചവടം. സുഗന്ധം പരത്തുന്ന ബിസിനസ്സിൻ്റെ ശാസ്‌ത്രവും സാമൂഹികതയും സുഗന്ധത്തിൻ്റെ ചരിത്രവും മണമുള്ള നാടുകളും ഭാവിയിലേക്കുള്ള പ്ലാനുകളുമെല്ലാം വിശദമായി സംസാരിക്കുകയാണ് ഷഹദ്. ദീർഘസംഭാ...

മലയാളത്തിന്റെ ഒരേയൊരു സരോജിനി 11.11.2026

മ ലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങളിലൊന്നായ ലോഹിതദാസിന്റെ ‘ഭൂതക്കണ്ണാടിയിലെ സരോജിനി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് ശ്രീലക്ഷ്മി. മലയാള സിനിമയിലും ടെലിവിഷൻ ലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീലക്ഷ്മി 'ഭൂതക്കണ്ണാടി' യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ‘മരണം ദുർബലം’, ‘അർദ്ധചന്ദ്രന്റെ രാത്രി’ തുടങ്ങിയ സീരിയലുകളിലെ അഭിന...

Breast Cancer: നേരത്തെ അറിയാം, പൂർണമായി മാറ്റാം 10.11.2026

സ്തനാ‍ർബുദം നേരത്തെ അറിയാൻ സാധിക്കുകയും, പൂ‍ർണമായും ഭേദമാക്കാൻ സാധിക്കുകയും ചെയ്യുന്ന ക്യാൻസറാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും? നാലാം സ്റ്റേജിലെ സ്തനാർബുദത്തെ ഭയക്കേണ്ടതുണ്ടോ? പുരുഷന്മാരിലെ സ്തനാർബുദത്തെ നമ്മൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോ? കൃത്യമായ അവബോധമാണ് നമുക്ക് വേണ്ടത്. ഈ പിങ്ക് ഒക്ടോബറിൽ സ്തനാർബുദത്തെക്കുറിച്ച് സംസാരിക്കുന്നു, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന...

സർക്കാറിനറിയുമോ, ആറു മാസമായി ഗോത്ര വിദ്യാർത്ഥികൾക്ക് മെന്റർ ടീച്ചർമാരില്ല 09.11.2026

ഏ റ്റവും പിന്നാക്കാവസ്ഥയിലുള്ള ഗോത്രവിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുകയും പഠനപിന്തുണ നൽകുകയും ചെയ്തുകൊണ്ടിരുന്ന മെന്റർ അധ്യാപകരെ സർക്കാർ ആറു മാസമായി നിയമിച്ചിട്ടില്ല. മെന്റർ ടീച്ചർമാരില്ലാത്തതുമൂലം വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളി​ലെ ഗോത്ര വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു വയനാട്ടിലെ മെന്റർ ടീച്ചർമാരായ മഞ്ജു കെ, പ്രകൃതി എൻ.വി., ആദിശക്തി സമ്മർസ്കൂ​ൾ സ്റ്റേറ്റ് കോ...

അവരുടെ കണ്ണീരിൽ എന്റെ ശബ്ദം കുതിരുന്നു, അവർക്കായി ഞാൻ പാടുന്നു… 08.11.2026

ബാ വുളിന്റെ പാട്ടുവഴികൾ എങ്ങനെയാണ് മനുഷ്യരുടെ കേൾവികളെയും അവരുടെ അനുഭവങ്ങളെയും മാറ്റിത്തീർക്കുന്നത് എന്ന് സ്വന്തം സംഗീതജീവിതത്തെ മുൻനിർത്തി പറയുകയാണ്, പാർവതി ബാവുൾ. ശബ്ദം കൊണ്ട് സൃഷ്ടിക്കാനാകുന്ന അത്യപൂർവമായ അനുഭൂതികളെക്കുറിച്ച്, പ്രിയഗായിക സംസാരിക്കുന്നു. സനിത മ​നോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

ഭൂപരിഷ്കരണം 2.0, അതേ വഞ്ചനയുടെ തുടർച്ച 06.11.2026

ആ ദിവാസി- ദലിത് വിഭാഗങ്ങളെ കോളനിവാസികളാക്കി മാറ്റിയ ഒന്നാം ഭൂപരിഷ് കരണത്തിൻ്റെ, കോർപറേറ്റ് ജന്മിത്വത്തിലേക്കുള്ള തുടർച്ചയാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ച ഭൂപരിഷ്കരണം 2.0 എന്ന വിമർശനമുന്നയിക്കുന്നു എം. ഗീതാനന്ദൻ. തോട്ടം ഭൂമി ഏറ്റെടുക്കുന്നതിലെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ, ഭൂരഹിർക്ക് നൽകാൻ ഭൂമിയില്ല എന്ന നുണയുടെ പിന്നാമ്പുറം, മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെ നയരാഹിത്യം തുടങ്ങിയ വിഷയങ്ങൾ കെ. കണ്ണനു...

കൈകൊണ്ടുണ്ടാക്കുന്ന മെഡിമിക്സ്, ഹൃദയം കൊണ്ട് നിർമിക്കുന്ന സിനിമ 05.11.2026

ലോ കത്ത് ഏറ്റവും വിൽപ്പനയുള്ള ഹാൻഡ് മെയ്ഡ് സോപ്പായ മെഡിമിക്സിന് ഹൃദയഹാരിയായ ഒരു ജീവിതകഥയുടെ മണം കൂടിയുണ്ട്. ആ ജീവിതകഥയുടെ നായകനായ ഡോ. എ.വി. അനൂപിന്റെ ഇടപെടൽ ബിസിനസ്സിൽ മാത്രം ഒതുങ്ങുന്നതല്ല; നാടകത്തിന്റെയും ശ്രദ്ധേയമായ നിരവധി സിനിമകളുടെയും അഭിനയത്തിന്റെയും മേഖലകളിൽ പടർന്നുകിടക്കുന്നു. ബിസിനസ്സിന്റെയും കലയുടെയും അത്യപൂർവമായ ആ മേളനത്തെക്കുറിച്ചാണ് ഈ അഭിമുഖം: മെഡിമിക്സ് നിര്‍മാതാക്കളായ AVA ഗ്രൂപ്പിന്...

കേരളത്തിൽ റോഡപകടങ്ങൾ ഇല്ലാതാക്കാൻ കഴിയുമോ? 04.11.2026

കേ രളത്തിലെ റോഡപകടങ്ങളുടെ കാരണമെന്താണ് ? ഒരു ദിവസം റോഡപകടങ്ങളിൽ ശരാശരി എത്രയാളുകൾ മരിക്കുന്നുണ്ട്? അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കും? സമഗ്രമായി വിശകലനം ചെയ്യുന്നു, കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് യുണിറ്റിലെ സിവിൽ പൊലീസ് ഓഫീസറായ സന്തോഷ് കുമാർ എം.

ആഴ്സനൽ ജയിക്കും EPL 03.11.2026

മാ ഞ്ചസ്റ്റർ സിറ്റി ജയിക്കില്ല ഇത്തവണ. കാരണങ്ങൾ നിരവധി. ലാ ലിഗാ; തള്ളിക്കളയേണ്ട Real Madrid-നെ. അത്ലറ്റിക്കോ ഫാൻസ് ആരെങ്കിലും ഉണ്ടോ ഇതൊക്കെ കേൾക്കാൻ? ഫുട്ബോളിലെ അതിഭയങ്കര ദിവസങ്ങൾ ചർച്ച ചെയ്യുകയാണ് അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

മേതിലിനെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ… 02.11.2026

മേതിലിനുവേണ്ടി വരച്ച, മേതിലിനെ വായിച്ച, മേതിലിനെ ഇഷ്ടപ്പെട്ട അനുഭവം എഴുതുന്നു, ചിത്രകാരൻ കെ. ഷെരീഫ്.

ജമാഅത്തെ ഇസ്ലാമിക്ക് കോടാലിക്കൈ പണിയുകയാണോ പ്രമോദ് രാമൻ? 01.11.2026

സ്വാ തന്ത്ര്യത്തോടും ഇന്ത്യൻ ജനാധിപത്യത്തോടും ബാധ്യതയുള്ള എല്ലാ മാധ്യമ പ്രവർത്തകരും അനുഭവിക്കുന്ന സംഘർഷങ്ങൾ തന്നെയാണ് മീഡിയ വൺ എഡിറ്റർ പ്രമോദ് രാമന്റേതും. കേരളത്തിൽ, വിമർശിക്കപ്പെടുന്നത് ഇടതുപക്ഷമാണെങ്കിൽ പെട്ടെന്ന് ബ്രാൻഡ് ചെയ്യപ്പെടുക. ഏഷ്യാനെറ്റിലെയും ഇന്ത്യാവിഷനിലെയും മനോരമ ന്യൂസിലെയും ദീർഘകാലത്തെ ന്യൂസ് മാനേജ്മെന്റ് പരിചയമുള്ള ഈ മാധ്യമ പ്രവർത്തകൻ, ജമാഅത്തെ ഇസ്ലാമിക്ക്, ഇടതുപക്ഷമെന്ന മറവിൽ വിട...

ലഹരിയുടെ സപ്ലൈ ചെയിൻ ബ്രേക്ക് ചെയ്യുകയാണ് ലക്ഷ്യം 31.10.2026

കു റ്റകൃത്യങ്ങളുടെ മാതാവാണ് ലഹരി. വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും മറ്റ് ക്രൈമുകളുടെയും സാധ്യത കൂടുതലാണ്. കേരളത്തിലേക്കുള്ള ലഹരിക്കടത്തിന്റെ സപ്ലൈ ചെയിൻ തകർക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ പ്രധാനലക്ഷ്യം. ലഹരി പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ പുനരധിവാസവും പ്രധാനമാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി സംസാരിക്കുന്നു.

ആസക്തിയിൽ നിന്ന് മുക്തമാകാം, ലഹരി തുടരാതിരിക്കാം 30.10.2026

15 മിനിറ്റ് പിടിച്ചുനിന്നാൽ ലഹരിയോടുള്ള ആസക്തി കുറയ്ക്കാനാകുമോ? മദ്യവും പുകവലിയും ശരീരത്തെ ബാധിക്കുന്നതിനെക്കുറിച്ച് അറിയാവുന്നവർ കഞ്ചാവിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ലഹരി സന്തോഷം നൽകുമെന്ന ധാരണയ്ക്കിടയിലും ചില ലഹരി ഉപയോക്താക്കൾ ആത്മഹത്യയിലേക്ക് നീങ്ങുന്നത് എന്തുകൊണ്ട്? ലഹരി ഉപേക്ഷിക്കുന്നതിനൊപ്പം അത് തുടരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക...

Höre den Podcast Truecopy THINK - Malayalam Podcasts in Replaio

Radio und Podcasts in einer App - kostenlos und ohne Anmeldung. Installiere sie noch heute und verpasse den Start nicht

Bei Google Play herunterladen

Replaio ist kein Herausgeber von Podcasts; die Namen der Sendungen, Cover und Audioinhalte gehören ihren Autoren und werden über öffentliche RSS-Feeds verbreitet