Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1102 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഫുട്ബോളിൽ വേണോ DRS? ARGENTINA പ്രതിരോധത്തിന് എന്താണ് പ്രശ്നം? 11.07.2026

അ ർജന്റീനയും ഈജിപ്തും തമ്മിലുള്ള മത്സരത്തിനിടെ കോച്ച് ഹൊസം ഹസ്സൻ വംശീയ വിരുദ്ധതയ്ക്കെതിരായ ‘X’ ആംഗ്യം കാണിച്ചതിനുള്ള കാരണം എന്തായിരുന്നു? ഇത് ശരിയായ അർത്ഥത്തിൽ കണക്കിലെടുക്കുകയോ പരിഗണിക്കപ്പെടുകയോ ചെയ്തോ? കളിക്കിടയിൽ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നടപടി എടുക്കേണ്ടതുണ്ടെന്ന് പറയുന്നു അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. കളി തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ ഉണ്ടാവു...

ഫുട്ബോളിൻ്റെ കോഴിക്കോട്ടുകാരൻ അമേരിക്കയിൽ ഫുട്ബോൾ കാണുമ്പോൾ 10.07.2026

ഡൊ ണാൾഡ് ട്രംപ് ഇതുവരെ കളിക്കളത്തിൽ പോയി FIFA WORLD CUP കണ്ടിട്ടില്ല. ഒരു റെഡ് കാർഡ് ക്യാൻസൽ ചെയ്യിപ്പിച്ചതുൾപ്പെടെ, കളത്തിനു പുറത്തിരുന്ന് കളിക്കുന്നുമുണ്ട്. അമേരിക്കയുടെ കളിയല്ല ഈ ഫുട്ബോൾ. എന്നാൽ ഒരു സ്പെക്റ്റക്ക്ൾ എന്ന രീതിയിൽ, അമേരിക്കയിലെ പല രാജ്യക്കാർ, ഈ ലോകകപ്പിനെ ഒരു മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്. ന്യൂയോർക്കിൽ മാധ്യമ- അന്താരാഷ്ട്ര വിദഗ്ധനായ ഡോ. കൃഷ്ണ കിഷോറും കമൽറാം സജീവും സംസാരിക്കുന്ന...

PELOTA MÁGICA: അർജൻ്റീന കളിച്ചല്ലേ ജയിച്ചത്? 09.07.2026

മാ സ്മരിക മെസ്സി, നക്ഷത്ര മെസ്സി, മാജിക്കു പോലെ അർജൻ്റീനയെ, ജയിപ്പിച്ച ഇന്നലത്തെ കളി… എന്നാൽ, എന്തോരം ആരോപണങ്ങളാണിപ്പോൾ. റഫറി പക്ഷം പിടിച്ചു, VAR പറ്റിച്ചു… ഈജിപ്തിൻ്റെ കോച്ച് പറയുന്നു: “മെസ്സിക്കു വേണ്ടി ഫിഫ കളിക്കുന്നു. ഞാനിനി ഈ ടൂർണമെൻറിലെ ഒരു കളിയും കാണില്ല.” വളരെ ഹീറ്റഡാണ് പ്രശ്നം. എന്താണ് സത്യം? ട്രൂകോപ്പിയിൽ, ആധികാരികവും ആഴത്തിലുള്ളതുമായ ഡെയ്ലി ഫുട്ബോൾ വിശകലനം തുടരുകയാണ് പ്രശസ്ത അന്താരാഷ്ട്...

അർജന്റീനയും ഫ്രാൻസും ലോകോത്തര ഫുട്ബോളർമാരെ വാർത്തെടുക്കുന്നത് എങ്ങനെയാണ്? 07.07.2026

റി സർവ് ബെഞ്ചിലടക്കം നിറയെ പ്രതിഭാശാലികളാണ് ഫ്രാൻസ് ടീമിൽ. പതിറ്റാണ്ടുകളായി മികച്ച കളിക്കാരെ സംഭാവന ചെയ്യുന്നുണ്ട് അർജന്റീന. പ്രതിഭകളെ വളർത്തുന്നതിൽ ഇത്തരം രാജ്യങ്ങളിൽ നടക്കുന്ന അക്കാദമി രീതികളും ക്ലബ്ബ് പരിശീലന പദ്ധതികളുമെല്ലാം എന്തെല്ലാമാണ്? ക്ലബ്ബ് ട്രാൻസ്ഫർ പ്രശ്നങ്ങൾ നിലവിൽ ലോകകപ്പ് കളിക്കുന്ന ടീമുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? ഏറെക്കാലമായി ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്നത് ദിദിയർ...

Political Interference in Courts Is Alarmingly High 06.07.2026

In  conversation with Asha Achi Joseph, Colin Gonsalves argues that political interference by the ruling party at the Centre has reached alarming levels over the past 11 years, undermining the independence of the judiciary. He says that women seeking justice are often failed by a system influenced by political power. Emphasizing the need for collective action, Gonsalves advocates large-scale, non-...

സുൽത്താൻ മാല 05.07.2026

മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത. ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം.

ഹിപ്പോക്രസി ഇല്ലാത്ത ജെൻസി 04.07.2026

ഡി ജിറ്റൽ കേരളത്തിൻ്റെ സാധ്യതകളെക്കുറിച്ച് പറയുകയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: സജി ഗോപിനാഥ്. കേരളത്തിൻ്റെ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം എങ്ങനെയൊക്കെ മാറിയെന്നും പറയുന്നു. ദീർഘാഭിമുഖത്തിൻ്റെ അവസാന ഭാഗം.

സെമി ഉറപ്പിച്ചുവോ ഫ്രാൻസ്? ആൻസലോട്ടിയാണ് ബ്രസീലിന്റെ എല്ലാമെല്ലാം... 03.07.2026

ക ളിക്കാരേക്കാൾ ഒരു മാനേജരിൽ വിശ്വാസ‍മർപ്പിച്ച ബ്രസീൽ ടീം ലോകകപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ല. കാർലോ ആൻസലോട്ടി ഈ ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്വാർട്ടറിൽ ബ്രസീലിന് എതിരാളികളായി ഇംഗ്ലണ്ട് വരുമോയെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ജർമ്മനി ലോക ഫുട്ബോളിൽ ഒന്നുമല്ലാതായി പോവുന്നതിന് പല കാരണങ്ങളുണ്ട്. Bundesligaയിലോ ദേശീയ ടീമിലോ ജർമ്മൻകാരനായ ഒരു സ്...

Is Cookery Becoming a Mockery? 02.07.2026

In this conversation, Dr. Rishikesh K.B sits down with Dr. Chef Avin Thaliath - baker, educator, author, and founder of Lavonne - for a wide-ranging exploration of what it means to build a life's work at the intersection of craft and conviction. The dialogue moves fluidly between the technical and the philosophical, between the quiet discipline that underwrites every act of creative expression...

BJP വിലയ്ക്കു വാങ്ങുന്ന​ പ്രതിപക്ഷം 01.07.2026

വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്-

ഇന്ത്യ ബ്ലോക്കിന്റെ ഭാവി 30.06.2026

ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്. കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

‘ഇന്ത്യ സഖ്യം’ വഴിത്തിരിവിൽ; അതിജീവിക്കുമോ, ശിഥിലീകരണത്തിന്റെ രാഷ്ട്രീയയുക്തിയെ? 29.06.2026

ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാനാവശ്യമായ സംഘടനാശക്തി ഇന്ന് കോൺഗ്രസിനില്ല. ഡോ. ടി.ടി. ശ്രീകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

കോൺഗ്രസ്സേ, കാണുന്നില്ലേ, ദൽഹി തെരുവിലിപ്പോൾ കൂറ പാർട്ടിയാണ്… 28.06.2026

ഇന്നുവരെ 40% വോട്ടുപോലും നേടാൻ കഴിയാത്ത, 2025- ൽ കേവല ഭൂരിപക്ഷം പോലും കിട്ടാത്ത ഒരു ഭരണമുന്നണിയെ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേരിടാനാകുന്നില്ല? പ്രതിപക്ഷ പാർട്ടികളെ പിളർത്തി, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള ബി.ജെ.പി മിഷന്റെ പാശ്ചാത്തലത്തിൽ, രാധാകൃഷ്ണൻ എം.ജി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡിസൈൻ ചെയ്യുമോ ഡിജിറ്റൽ കേരളത്തെ? 27.06.2026

ഡി ജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്...

സിനിമയിൽ അന്നുണ്ടായിരുന്നത് സൗഹൃദം, ഇന്നുള്ളത് ഗ്രൂപ്പിസം 26.06.2026

ആ ദ്യകാല ഷൂട്ടിംഗ് സെറ്റുകളിലെ ഒത്തുചേരലുകളും സൗഹൃദങ്ങളും, തന്റെ സിനിമാ ജീവിതം, നടൻ സുകുമാരന്റെ സിനിമാജീവിതവും വ്യക്തിപരമായ സ്വാധീനവും, A.M.M.A-യിലെ ഭിന്നത തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, നടി മല്ലിക സുകുമാരൻ.

ഓർമകൾക്കും മറവികൾക്കുമിടയിലെ അടിയന്തരാവസ്ഥ 25.06.2026

ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്’

ഷീൽഡിനു പിന്നിലെ തൊഴിലാളികൾ: സ്‌പോർട്സ് വാഷിംഗും തൊഴിൽ ചൂഷണവും 24.06.2026

ആഗോള സാഹോദര്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയര്‍ത്തിക്കാട്ടാന്‍  ലക്ഷ്യമിടുന്ന ലോകകപ്പ്, അസംഘടിത- കുടിയേറ്റ തൊഴിലാളികളുടെ വ്യവസ്ഥാപിത ചൂഷണത്തെയും വിയർപ്പിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സുസ്ഥിര തൊഴിൽ സാഹചര്യങ്ങളെയും സാമ്പത്തിക നീതിയെയും കുറിച്ചുള്ള ആഗോള പ്രഖ്യാപനങ്ങൾ കോർപ്പറേറ്റ് ലാഭത്തിനുമുന്നിൽ എങ്ങനെ നിഷ്പ്രഭമാകുന്നു എന്ന് പരിശോധിക്കേണ്ടത് സമകാലിക തൊഴിൽ പഠനങ്ങളിൽ അനിവാര്യമാണ്-

എന്തുകൊണ്ട് പുതിയ വൈറൽ രോഗങ്ങൾ? 23.06.2026

‘‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് പുതിയ വൈറൽ രോഗങ്ങളുടെ ഉദയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) രോഗങ്ങൾ ഇതിൽ പ്രധാനമാണ്’’

സാംക്രമിക രോഗങ്ങൾക്കെതിരായ പോരാട്ടം: കേരളത്തിന്റെ വെല്ലുവിളികൾ 22.06.2026

രോഗം വന്നശേഷം അറിയുന്ന ഒരു ആരോഗ്യസംവിധാനത്തിൽനിന്ന് രോഗം വരുന്നതിന് മുമ്പ് അറിയുന്ന ഒരു പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി

ഗുരു ഹിന്ദുസന്യാസിയല്ല 21.06.2026

ഗുരുവിനെ ഹിന്ദുവൽക്കരിക്കണമെന്ന മനോഭാവമുള്ളവർക്ക് ഗുരു ഹിന്ദുവും ഹിന്ദുസന്യാസിയുമാണ്. ഗുരുവിന്റെ തകർന്ന ചില പരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് ഇക്കൂട്ടർ നിലയുറപ്പിക്കുന്നത്.

‘പാവങ്ങൾ’ അച്ചടിക്കാൻ സ്വന്തം പുസ്തകങ്ങൾ മംഗളോദയത്തിന് ജാമ്യം കൊടുത്ത വള്ളത്തോൾ 19.06.2026

‘വള്ളത്തോൾ ഗ്രന്ഥാലയം’ മലയാള പ്രസാധനചരിത്രത്തിൽ നടത്തിയ സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കുന്നു, ഡോ. ശ്രീകുമാർ എ.ജി.

റോബർട്ടോ ബാജിയോയുടെ ആ പെനാൽറ്റി കിക്ക് 18.06.2026

റോബർട്ടോ ബാജിയോ എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടു വരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല- ഉബൈദ് പി.ബി. എഴുതുന്നു.

കളികാണുംനേരം... 17.06.2026

അദ്ഭുതകരമായ പാസുകളിലാണ് കളിയുടെയും ജീവിതത്തിന്റെയും സൗന്ദര്യം. വേദനയറിയാത്ത കളിക്കാരൻ കാൽപന്തിലില്ല. വേദനയറിയാത്തവരാരും ജീവിതത്തിലുമില്ല. വി. പ്രവീണ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

റഫി സാബ്, ദാസേട്ടൻ… എന്റെ ജീവിതം മാറ്റിമറിച്ച പാട്ടുകാർ, പാട്ടുകൾ 15.06.2026

ഗാ യകനായി മാറാനുള്ള യാത്രക്കിടയിൽ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച മുഹമ്മദ് റഫിയുടെ ഒരു പാട്ടിനെക്കുറിച്ച് കെ.കെ. നിഷാദ് സംസാരിക്കുന്നു. യേശുദാസിന്റെ ആലാപനത്തിലെ പ്രത്യേകതകളെക്കുറിച്ചും മലയാള സിനിമാഗാനങ്ങളുടെ ഭാവുകത്വത്തെ ചിട്ടപ്പെടുത്തിയ സംഗീതസംവിധായകരെക്കുറിച്ചും, പുതിയ കാലത്തുനിന്ന് ഒരു ഗായകൻ സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

പലസ്തീൻ മനുഷ്യർക്കിടയിലെ ‘200 മീറ്റർ’ 14.06.2026

ആമീൻ നെയ്‌ഫെ സംവിധാനം ചെയ്ത 200 മീറ്റേഴ്സ് പലനിലകളിൽ ഇപ്പോഴും പ്രസക്തമായ പലസ്തീനിയൻ സിനിമയാണ്. ഒരു ജനതയുടെ അതിജീവനത്തിനായുള്ള തത്രപ്പാടുകളെ ഹൃദയഭേദകമാംവിധം കാട്ടിത്തരുമ്പോഴും പലസ്തീൻ ജീവിതത്തിന്റെ ഉൾക്കരുത്തും എല്ലാ സംഘർഷങ്ങൾക്കും അപ്പുറത്തുള്ള ജീവിതത്തോടുള്ള സരളമനോഭാവവും ഈ സിനിമ കാട്ടിത്തരും.

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.