Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1181 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 6, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

നേപ്പാൾ ദുരന്തം 07.09.2026

സാധാരണക്കാരും തൊഴിലാളികളും വിനോദ സഞ്ചാരികളുമായ ആയിരക്കണക്കിന് മനുഷ്യരാണ് നേപ്പാൾ ദുരന്തത്തിൽപ്പെട്ട് ഇല്ലാതായത്. ദുരന്തമുണ്ടായതിൻ്റെയും ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയും അധികമായതിൻ്റെയും കാരണങ്ങൾ യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം അതിർത്തികളില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിന് ഹിമാലയത്തോടും പശ്ചിമഘട്ടത്തോടും പൊതുവായി പലതും പറയുവാനുമുണ്ട്. ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും...

നേപ്പാളിൽ ശരിക്കും എന്താണ് സംഭവിച്ചത്? 06.09.2026

നേ പ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് സമഗ്രമായി വിശദീകരിക്കുകയാണ് കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവിയും ഹിമാലയൻ മേഖലകളിലും ധ്രുവപ്രദേശങ്ങളിലും പഠനം നടത്തുകയും ചെയ്യുന്ന ശാസ്‌ത്രജ്ഞനായ ഡോ. സുനിൽ പി.എസ്. ആയിരത്തിലേറെപ്പേർ മരിക്കുകയും 4000 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തം കാലാവസ്ഥാ - പ്രകൃതി പ്രതിഭാസങ്ങൾ എത്രമാത്രം പ്രവചനാതീതമാണ് എന്ന...

നൃത്തം, സമരം, മതത്തിൻ്റെ ഭയം; കാന്തപുരത്തിൻ്റെ പ്രസ്താവനയ്ക്ക് കെ.ഇ.എന്നിൻ്റെ മറുപടി 05.09.2026

സ് ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരുടെ പ്രസംഗം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കെ.ഇ.എൻ സംസാരിക്കുന്നു.

ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ 04.09.2026

ഒ രു ബ്രാൻഡ് അല്ലെങ്കിൽ ഒരു ഉത്‌പന്നം മനുഷ്യരുടെ മനസിൽ ഉറപ്പിച്ചെടുക്കുന്ന ഘടകം അതിൻ്റെ പരസ്യങ്ങളാണ്. പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ. അത്തരം പരസ്യങ്ങളുടെ നിർമാണത്തിനു പിന്നിൽ കലാപരവും വാണിജ്യപരവുമായ വലിയ പ്രയത്നവും ചിന്തകളുമുണ്ട്. ഇന്ത്യൻ പരസ്യരംഗത്തെ ഹിറ്റ് മേക്കറായ പ്രകാശ് വർമ ബ്ലാക്ബെറി, ഐ ഫോൺ, ഇന്ത്യൻ റെയിൽവേ എന്നിവയ്ക്കു വേണ്ടി ചെയ്ത പരസ്യങ്ങളുടെ പിന്നിലെ കഥ പറയുകയാണ്. പരമ്പര തുടരുന്നു - പ്രക...

ഖസാക്കിലെ വിജയൻ, വിമർശനങ്ങളെ നേരിട്ട ഒ.വി. വിജയൻ: ഒ.വി. ഉഷ സംസാരിക്കുന്നു 03.09.2026

ഒ. വി. വിജയന്റെ വ്യക്തിജീവിതവും എഴുത്തുജീവിതവും ഓർക്കുകയാണ് സഹോദരിയും കവിയുമായ ഒ.വി. ഉഷ. 'ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവലിന്റെ പിറവി, ജീവിതത്തിലും എഴുത്തിലും അദ്ദേഹം പിന്തുടർന്ന വേറിട്ട സമീപനങ്ങൾ, സഹോദരി ഒ.വി. ശാന്ത അദ്ദേഹത്തിന്റെ എഴുത്തിൽ ചെലുത്തിയ സ്വാധീനം, വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് സംസാരിക്കുന്നു ഒ.വി. ഉഷ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ‘എഴുത്തുവഴിയിലെ ഒറ്റ...

ഐഡന്റിറ്റിയിൽനിന്ന് സ്വതന്ത്രയായ, മേൽവിലാസമുക്തയായ നർത്തകി, നൃത്തം… 01.09.2026

‘ഏതു സമയത്താണ് ഞാൻ എന്റെ ഐഡന്റിറ്റി discard ചെയ്യാൻ തയ്യാറാകുന്നത്, ആ സമയത്താണ് നമ്മൾ ലിബറേറ്റഡാകുക. ചിലർ നമുക്ക് മേൽവിലാസമൊക്കെ തരും. എന്നാൽ അത്തരം അഡ്രസുകളെല്ലാം കുടഞ്ഞുകളഞ്ഞ വ്യക്തിയാണ് ഞാൻ’- നൃത്തം എന്ന ആവിഷ്കാരത്തിന്റെയും നർത്തകി എന്ന കലാകർതൃത്വത്തിന്റെയും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന മേതിൽ ദേവികയുടെ നൃത്തജീവിതം. അഭിമുഖം: സനിത മനോഹർ.

വെയിൽക്കാലങ്ങൾ 01.09.2026

കേരളത്തിന്റെ അരനൂറ്റാണ്ടുമുമ്പത്തെ സാംസ്​കാരിക - രാഷ്​ട്രീയ ചരിത്രത്തിലെ അപൂർവ സന്ദർഭങ്ങളടങ്ങിയ ഓർമക്കുറിപ്പുകളാണ് യു. ജയചന്ദ്രൻ എഴുതിയ ‘വെയിൽക്കാലങ്ങൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ അധ്യായം കേൾക്കാം. യു. ജയചന്ദ്രൻ മരിച്ചിട്ട് ഇന്ന് ഒരു വർഷം തികയുന്നു.

വികാരം ഭരിക്കുന്ന മീഡിയ, റേറ്റിങ്ങിന്റെ നൈമിഷിക രസങ്ങൾ 31.08.2026

‘‘നാല് ദശാബ്ദത്തിലേറെയുള്ള എന്റെ സജീവ മാധ്യമകാലത്ത് മാധ്യമപ്രവർത്തകർ ഇത്രയധികം വെറുക്കപ്പെട്ട കാലം ഓർമ്മയിലില്ല. സഹിഷണതയും ക്ഷമയും കുറഞ്ഞകാലത്ത് അവസരം കിട്ടുമ്പോഴെല്ലാം “മാപ്രാകളെ” ആക്രമിക്കാൻ കാത്തിരിക്കുന്നവരുടെ എണ്ണം പെരുകുന്നു’’- രാധാകൃഷ്ണൻ എം.ജി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

ചാനൽ സ്റ്റുഡിയോകളിലെ പിടികിട്ടാപ്പുള്ളികൾ 30.08.2026

വി ശ്വാസ്യത സമ്പൂർണമായി ഇല്ലാതാക്കി, മാധ്യമപ്രവർത്തനത്തിന്റെ പേരിൽ കുറ്റകൃത്യമാണ് ചില ചാനലുകൾ നടത്തുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ‘കണ്ടെത്തി’ എന്ന വാർത്തയും ലയണൽ മെസ്സിയുടെ പേരിൽ, ഒരു ചാനൽ ഉടമസ്ഥതയെ മറയാക്കി അര​ങ്ങേറിയ തട്ടിപ്പുകളും ജേണലിസത്തിന്റെ ഏറ്റവും പ്രാഥമികമായ അടിസ്ഥാനങ്ങളെയാണ് തകർത്തുകളയുന്നത്. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ; മുത്തങ്ങ കേസ്, വിചാരണ, വിധി: അനീതിയുടെ അനുഭവം തുറന്നുപറയുന്നു 29.08.2026

മു ത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ 22 ദിവസത്തെ തടവുശിക്ഷയ്ക്കുശേഷം ജയിൽമോചിതരായ രമേശൻ, അനിൽകുമാർ, ബിനു, എം. ഗീതാനന്ദൻ എന്നിവർ ട്രൂകോപ്പി തിങ്കുമായി സംസാരിക്കുന്നു. മുത്തങ്ങ സംഭവത്തിൽ ആദിവാസികൾക്കെതിരെ നടന്ന സംഘടിത ഗൂഢാലോചന, കേസിലും വിചാരണയിലും നേരിട്ട വിവേചനങ്ങൾ, കൊല്ലപ്പെട്ട ജോഗിയ്ക്കും പീഡനത്തിനിരയായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗോത്രമനുഷ്യർക്കും നീതി ലഭ്യമാക്കാനുള്ള നിയമനടപടികൾ, യു.ഡി.എഫ് സ...

പുതുതലമുറയെ കാണുക, കേൾക്കുക. യാഥാസ്ഥിതികരേ മിണ്ടാതിരികുക 25.08.2026

പുതിയ തലമുറയുടെ രീതികളിൽ നിന്നും സമരങ്ങളിൽ നിന്നും യാഥാസ്ഥിതികരായ മനുഷ്യർക്ക് ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട് എന്ന് പറയുകയാണ് അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ പരിസ്ഥിതി - മനുഷ്യാകാശ പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീധർ രാധാകൃഷ്ണൻ. സി.ജെ.പി സമരം, ജെല്ലിക്കെട്ട് സമരം, അർബർ ഫ്ലഡ്, കേരളത്തിലെ നിർമാണ രീതികൾ തുടങ്ങി നിരവധി കാര്യങ്ങൾ സംസാരിക്കുന്നു.

ഐ.എ.എസുകാർക്കു വേണം, നിലപാട്, സർവീസ് ജീവിതം തുറന്നുപറയുന്നു നളിനി നെറ്റോ 24.08.2026

കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസർ പദവിയിലെത്തുന്ന ആദ്യ സ്ത്രീയും ചീഫ് സെക്രട്ടറി പദവിയിലെത്തുന്ന നാലാമത്തെ സ്ത്രീയുമായിരുന്നു നളിനി നെറ്റോ. സ്കൂൾ/കോളേജ് കാലഘട്ടത്തിലെ ഓർമകളിൽ നിന്ന് തുടങ്ങി ഭരണനേതൃത്വത്തിന്റെ പരമോന്നത പദവി വരെ എത്തിയ സംഭവബഹുലമായ സർവീസ് ജീവിതം പറയുകയാണ് അവർ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് സെക്രട്ടറി തുടങ്ങിയ നിർണായക പദവികളിലിരുന്ന് അഭിമുഖീകരിച്ച അനുഭവങ്ങൾ, നേരിട്ട സമ്മർദ്ദങ്ങൾ,...

കല്ലറ ഗോപനൊപ്പം പാട്ടുകളുടെ മലർമഞ്ചലിൽ 23.08.2026

ഒൻപത് തവണ മികച്ച ഗായകനും ഇത്തവണ സംഗീത സംവിധായകനുമുള്ള സംസ്ഥാന നാടക അവാർഡ് നേടിയിട്ടുണ്ട് പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ കല്ലറ ഗോപൻ. ലളിതഗാനത്തിന് നൽകിയ സമഗ്രസംഭവനകൾക്ക് സംഗീത നാടക അക്കാദമി ആദരവും നേടി. നാടകഗാനങ്ങളുടെ അതിസമ്പന്നമായ ഒരു കാലം കല്ലറ ഗോപന്റെ ശബ്ദത്തിലൂടെയാണ് മലയാളികൾ അനുഭവിച്ചത്. ആ കാലം അദ്ദേഹം ഓർത്തെടുക്കുന്നു. ജി. ദേവരാജൻ, എം. ജി. രാധാകൃഷ്ണൻ, കെ. പി. ഉദയഭാനു, എം. കെ. അർജ...

റീഹാബിലിറ്റേഷന് വ്യവസ്ഥയില്ലെങ്കിൽ ലഹരി വേട്ടകൊണ്ട് മാത്രം ഗുണമുണ്ടാവില്ല 22.08.2026

മ യക്കു മരുന്നുകളുടെ സപ്ലൈ മുറിച്ചുമാറ്റിയതു കൊണ്ട് മാത്രം ലഹരിയെന്ന സാമൂഹിക വിപത്ത് സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാനാവില്ല എന്ന് പറയുകയാണ് മനശാസ്‌ത്രജ്ഞനായ ഡോ. മനോജ് കുമാർ. വ്യക്തി മുതൽ ഭരണകൂടം വരെയുള്ള എല്ലാ അടരുകളിലും ഒരുപോലെയുള്ള പരിശ്രമം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാവൂ. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പുനരധിവാസവും അതിനുള്ള തുടർച്ചയും അതിപ്രധാനമായ കാര്യമാണ്. അത് ഭരണകൂട തലത്തിൽത്തന്നെ ഉണ്ടാവേണ്ട...

ഞങ്ങൾ വിരൽചൂണ്ടി പറയുന്നു; ഒത്തുതീർപ്പിനില്ല ഇനി കടലോരം 21.08.2026

കേ രളത്തിൽ കടൽ മനുഷ്യർ ഇപ്പോഴും അദൃശ്യസമൂഹമായി തുടരുന്നതിന്റെയും അവരുടെ പ്രതികരണങ്ങൾ വംശീയ ആക്രമണങ്ങൾക്കിരയാകുന്നതിന്റെയും കാരണങ്ങൾ സ്വന്തം അനുഭവത്തിൽനിന്ന് വിശദീകരിക്കുകയാണ് കടലോര മനുഷ്യാവകാശപ്രവർത്തകനായ വിപിൻ ദാസ് തോട്ടത്തിൽ. യൂണിയൻ സർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും പദ്ധതികൾ കടലോര മനുഷ്യരെ പാർശ്വവൽക്കരിക്കുന്നതിന്റെ അനുഭവങ്ങൾ, തൊഴിൽസമൂഹമായി മാറിയ കടൽപ്പണിക്കാരുടെ സമരജീവിതം, സ്ത്രീകളും വിദ്...

ജനങ്ങൾ ഏറ്റെടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം സർക്കാർ ഏറ്റെടുക്കുമോ ? 20.08.2026

കാ ലാവസ്ഥാ മാറ്റങ്ങളോടുള്ള സർക്കാരുകളുടേയും സമൂഹത്തിൻ്റെയും വ്യക്തികളുടേയും സമീപനം അടിയന്തരമായി പുതുക്കിപ്പണിയേണ്ടതുണ്ട് എന്ന് പറയുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞനായ പ്രൊ.എസ്. അഭിലാഷ്. കാലാവസ്ഥാ പ്രവചനത്തിന് തീരദേശ മേഖലയിലും പശ്ചിമഘട്ടത്തിലെ പല മേഖലകളിലും ഫലപ്രദമായി പ്രായോഗിച്ച് വിജയിച്ച മോഡലുകൾ പ്രൊഫ അഭിലാഷിൻ്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്രവചന മോഡലുകളെ സംസ്ഥാനം വേണ്ട രീതിയിൽ പ്രയോജന...

പാർട്ടി വമ്പൻ തിരിച്ചു വരവിൻ്റെ പാതയിൽ 19.08.2026

‘ സ നാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന ബെസ്റ്റ് സെല്ലറിലൂടെ കേരളത്തിലെ ഹിന്ദുത്വ വർഗീയതയുടെ ചരിത്രവും വർത്തമാനവും അന്വേഷിക്കുകയാണ് പ്രമുഖ സി പി എം നേതാവായ പി.ജയരാജൻ. മതവിശ്വാസികളോട് സി പി എം പുലർത്തിയ നയങ്ങളിൽ എന്തെങ്കിലും തെറ്റുപറ്റിയോ? കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രകടിപ്പിച്ചതായി വിമർശിക്കപ്പെടുന്ന മുസ്ലിം വിരുദ്ധതയെന്ന ആരോപണത്തിൻ്റെ യാഥാർഥ്യമെന്ത്? എന്താണ് പി.ജയരാജൻ്റെ മതവിശ്വാസം?...

ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത ധർമേന്ദ്ര പ്രധാൻ; മറവി മൂടുന്ന അധികാരവഴികൾ 18.08.2026

‘‘ഒറിസ്സയിൽ, 1997-ൽ ജെ.ബി. പട്നായിക് മന്ത്രിസഭയുടെ കാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ, പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാനാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ച 1500-ഓളം വിദ്യർത്ഥികളെ നയിച്ചത് പതിനെട്ടുകാരൻ ധർമേന്ദ്ര പ്രധാൻ ആയിരുന്നു’’ ലീഷ മഞ്ജു എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

റീൽസ് പ്രളയത്തിൽ എന്തിന് പുസ്തകം വായിക്കണം? 17.08.2026

ഇ ന്നത്തെ രാഷ്ട്രീയക്കാരിൽ വൻ പുസ്തകശേഖരവും വലിയ വായനയുമുള്ള ആളാണ് ഡോ. എം.കെ. മുനീർ. ഒന്നിലും, മുപ്പത് സെക്കൻഡിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാത്ത ഡിജിറ്റൽ കാലത്ത് ഡീപ് റീഡിംഗ് വീണ്ടെടുത്താലുണ്ടാകുന്ന മാനസിക ആരോഗ്യത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം. ഒപ്പം എങ്ങനെയാണ് പുസ്തകങ്ങളെ പ്രേമിച്ചു തുടങ്ങിയതെന്നും ഇഷ്ട പുസ്തകങ്ങൾ ഏതൊക്കെയെന്നും രാഷ്ട്രീയ പ്രവർത്തകർ എങ്ങനെയാണ് വായിക്കാൻ സമയം കണ്ടെത്തേണ്ടതെന്നും കമൽ...

മൊറീഞ്ഞോ അഥവാ ഒരു സത്യസന്ധ ജീവിതഗാഥ 16.08.2026

പുതിയ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി സീരീസായ ‘മൊറീഞ്ഞോ’ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും കാണണമെന്നാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ പറയുക. ഫുട്ബോളിലെ ജീവിതവും മാനേജ്മെൻ്റും, എങ്ങനെ മനുഷ്യജീവിതത്തിലെ തകർച്ചകളുടെയും ഉയർച്ചകളുടെയും നേർ പതിപ്പാകുന്നു എന്ന്, ഇതിലും നന്നായി കാണിച്ചുതരുന്ന മറ്റൊരു കഥാകഥനമില്ല. ചെൽസി, ഇൻ്റർ മിലാൻ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടനം, റോമ, പോർട്ട...

ആനന്ദ് ഭവനിൽനിന്ന് സ്വരാജ് ഭവനിലേക്ക്: ഒരു വീടിന്റെ രാഷ്ട്രീയ പ്രഖ്യാപനം 15.08.2026

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് ഡോ. നിസാർ കിഴക്കയിൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

മെസ്സിയെ വെച്ച് പറ്റിച്ചോ LDF? 14.08.2026

മാ റഡോണ മരിച്ചപ്പോൾ നീറിക്കരഞ്ഞ മലപ്പുറംകാരനുണ്ട്. അയാളുടെ ട്രോമ മാറ്റാൻ നിരവധി ചികിത്സകൾ വേണ്ടിവന്നു. ലയണൽ മെസ്സി ഇതാ വരുന്നു എന്നു പറഞ്ഞപ്പോൾ ചാടിക്കളിച്ച കോഴിക്കോട്ടുകാരുണ്ട്. അവരെ മുൻ സ്പോർട്സ് മന്ത്രി അബ്ദുറഹ്മാനും എൽ.ഡി.എഫും പറ്റിക്കുകയായിരുന്നോ? എന്താണ് കായിക - കച്ചവട യാഥാർഥ്യങ്ങൾ? ഇൻ്റർനാഷണൽ സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.

ഫിദൽ കാസ്ട്രോ, വയസ് 100 13.08.2026

കേ രളത്തിന്, ക്യൂബ മുകുന്ദൻ എന്നൊരു കഥാപാത്രത്തെ ഉണ്ടാക്കിത്തന്നു ശ്രീനിവാസൻ. ഇന്നും, ക്യൂബയെ നെഞ്ചിലേറ്റുന്ന മാസ് മനസ് കേരളത്തിലുണ്ട്. പുതിയ ക്യൂബയുടെ സ്രഷ്ടാക്കളിൽ സഖാവ് ചെയെപ്പോലെ പ്രധാനിയായ സഖാവ് ഫിദൽ കാസ്ട്രോയുടെ നൂറാം ജൻമദിനം നാളെയാണ്. വിപ്ലവത്തിൻ്റെ അമ്പതാം വാർഷികത്തിൽ അവിടെയെത്തിയ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രന് അന്നേ സംശയമുണ്ടായിരുന്നു. ഈ സിസ്റ്റം തകരാൻ പോവു...

മുത്തങ്ങയിൽനിന്ന് നീതിപീഠത്തിലൂടെ തുടരുന്ന നീതിനിഷേധം 12.08.2026

‘‘മുത്തങ്ങയിൽ പൊലീസുകാരൻ അബ്ദുൽ സലാമിനെ പരിക്കേൽപ്പിച്ചതിൽ ഗൂഢാലോചനയുണ്ട് എന്ന വിധി ആദിവാസി സമൂഹത്തിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഗീതാനന്ദൻ മാഷ് ആ സമയം സ്ഥലത്തില്ല. മാഷിന് പങ്കുണ്ടെന്ന കാര്യത്തിൽ കൃത്യമായ തെളിവുമില്ല. പൊലീസിന്റെ വീഡിയോ അവർക്കാവശ്യമുള്ള വിധത്തിൽ ഉപയോഗിച്ചു. അങ്ങനെയാണ് ഇത്തരമൊരു വിധിയുണ്ടായത്’’- മുത്തങ്ങ സമരത്തിലെ കടുത്ത നീതിനിഷേധത്തെക്കുറിച്ച് ആദിവാസി ഗോത്രമഹാസഭ സെക്രട...

ബിന്ദുവും ബാബുവും രണ്ട് പെൺമക്കളും; പൊലീസ് ചവിട്ടിയരച്ച ഒരു കുടുംബം 11.08.2026

2003-ൽ മുത്തങ്ങ സമരഭൂമിയിലുണ്ടായിരുന്ന ഗർഭിണിയ്ക്കും അവരുടെ ചെറിയ രണ്ട് പെൺമക്കൾക്കും ജീവിതപങ്കാളിക്കും നേരെ നടന്ന പൊലീസ് വേട്ടയുടെ അനുഭവമാണിത്. അവകാശത്തിനായി സമരം ചെയ്തവരെ ശിക്ഷിച്ച നീതിന്യായസംവിധാനത്തിന്റെ പരിഗണനയിൽ ഒരിക്കലും വരാനിടയില്ലാത്ത ‘കേസ്’ കൂടിയാണിത്.

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.