Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

10 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

മരിച്ചവരും മരിക്കാത്തവരും തിരിച്ചെത്തിയ നെറ്റ്ഫ്ലിക്സ് പെഡ്രോ പരാമോ 13.12.2024

ഹുവാൻ റുൾഫോയുടെ(Juan Rulfo) മാസ്റ്റർപീസ് നോവൽ പെ​ഡ്രോ പരാമോയ്ക്ക് ( Pedro Paramo) , പ്രസിദ്ധീകരിക്കപ്പെട്ട് 69 വർഷങ്ങൾക്കുശേഷം ചലച്ചിത്രാവിഷ്‌കാരം. മറ്റിയോ ഗിൽ എഴുതിയ തിരക്കഥയിൽ റോഡ്രിഗോ പ്രീറ്റോ സംവിധാനം ചെയ്ത് Netflix-ലെത്തിയ അതേ പേരിലുള്ള ചലച്ചിത്രം കണ്ടശേഷം, നോവൽ വീണ്ടും വായിച്ച അനുഭവം

മുതിര്‍ന്നവരിലും മുണ്ടിനീര്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക | Dr. Jyothimol / Priya V.P. 12.12.2024

പലരും അത്ര ഗൗരവത്തിലെടുക്കാത്ത രോഗമാണ് മുണ്ടിനീര്. രോഗലക്ഷണങ്ങള്‍ എടുത്തു നോക്കിയാല്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കാറുമില്ല. എന്നാല്‍ കേസുകളുടെ എണ്ണം കൂടുന്നതോടെ അതിന് ആനുപാതികമായി കോംപ്ലിക്കേഷനും വര്‍ദ്ധിക്കുന്നുണ്ടെന്ന് പറയുകയാണ് ഡോ. ജ്യോതിമോള്‍. മുണ്ടിനീര് എങ്ങനെ പടരുന്നു എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും പറയുന്നു. പ്രിയ വി.പിയുമായുള്ള പോഡ്കാസ്റ്റ് കേള്‍ക്കാം.

ഇങ്ങനെ പോയാൽ ബ്രസീൽ അടുത്ത ലോകകപ്പിൽ കളിക്കുമോ? 11.12.2024

ലോകപ്പ് യോഗ്യതാ റൗണ്ടിൽ അവസാന ആറിൽ എത്താൻ വിയർത്ത് കിതക്കുന്ന ബ്രസീലിൻ്റെ കാര്യം വിശകലനം ചെയ്യുകയാണ് പ്രമുഖ ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.

പാടിത്തിമിർക്കുന്ന ആൺസൗഹൃദങ്ങൾ | S. Saradakkutty 11.12.2024

രസകരവും ആഹ്ലാദകരവും കൗതുകകരവുമായ ചില ആൺസൗഹൃദപാട്ടുകളാണ് ഇന്ന് ഞാൻ അവർക്കൊപ്പം പാടുന്നത്. ചികഞ്ഞുനോക്കിയാൽ ചിലതിൽ സ്ത്രീവിരുദ്ധത കണ്ടെത്താനായേക്കും. പക്ഷേ പ്രത്യക്ഷത്തിൽ അവ നിരുപാധികമായ ആഹ്ലാദത്തിന്റെ അന്തരീക്ഷത്തിലേക്ക് നമ്മെ എത്തിക്കുന്നുണ്ട്. 'ഒരാണായി ജനിച്ചാലും തെറ്റില്ല' എന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന പാട്ടുകളെക്കുറിച്ച്.

IPL-ൽ സൗദി ആറേബ്യക്ക് എന്താണ് കാര്യം ? | ദിലീപ് പ്രേമചന്ദ്രന്‍ / കമല്‍റാം സജീവ് 10.12.2024

ഐ പി എല്ലിലെ കളിക്കാരുടെ ലേലം ഇത്തവണ എന്തുകൊണ്ടാണ് സൗദി അറേബ്യയിൽ നടന്നത്? ക്രിക്കറ്റ് ഭൂപടത്തിൽ സജീവമല്ലാത്ത സൗദി ക്രിക്കറ്റിൽ ഉന്നം വെക്കുന്നതെന്താണ് ? ഋഷഭ് പന്തിനും ശ്രേയസ് അയ്യർക്കും ഇത്ര വലിയ കോടികളുടെ വിലയുണ്ടോ? പ്രശസ്ത ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

ഇത് പോലൊരു മഴയത്താണ് സഖാവ്... 09.12.2024

ജനങ്ങൾക്ക് വേണ്ടി ജീവിച്ച് കുടുംബത്തിന് പോലും ഒരുപാട് സമയം കൊടുക്കാനാവാതെ ഓടി നടക്കേണ്ടി വന്ന ഒരു മുഖ്യമന്ത്രിയെക്കുറിച്ച്, ഒടുവിൽ കല്ല്യാശേരിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ഒരുപാട് ആഗ്രഹിച്ചപ്പോൾ അതിന് സാധിക്കാതെ വിടപറഞ്ഞ് പോയ ഇ.കെ. നായനാരെക്കുറിച്ച് ശാരദ നായനാർ സംസാരിക്കുന്നു.

ഞെട്ടലും നടുക്കവുമായി പുതിയ ഫുട്‌ബോൾ സീസൺ 08.12.2024

ഇത്തവണത്തെ ഫുട്ബോൾ സീസൺ നടുക്കങ്ങളോടെയാണ് തുടങ്ങിയത്. റിയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമൊക്കെ ഫുട്ബോൾ പ്രേമികളെ ഞെട്ടിക്കും വിധമാണ് പൊട്ടുന്നത്. കിലിയൻ മ്പാപ്പേ എത്തിയ റിയൽ മാഡ്രിഡ് സ്വപ്ന ടീമായി മാറും എന്നൊക്കെയുള്ള പ്രവചനങ്ങൾ തെറ്റുകയാണോ? പ്രശസ്ത ഫുട്ബോൾ നിരൂപകൻ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ് സംസാരിക്കുന്നു. 

അഡലൈഡിൽ ഓസ്ട്രേലിയക്ക് പ്രശ്നങ്ങളുണ്ട് | Adelaide Test 07.12.2024

ന്യൂസിലാൻഡിനോട് സ്വന്തം പിച്ചുകളിൽ ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഓസ്ട്രേലിയയോട് ഉജ്വല തുടക്കമാണ് പെർത്ത് ടെസ്റ്റിൽ ഇന്ത്യ നടത്തിയത്. ഈ വിജയാവേശം തുടരാൻ ഇന്ത്യക്ക് കഴിയുമോ? പ്രായം ചെന്ന കളിക്കാരുടെ ഇന്ത്യയിൽ നിന്ന് പുതിയ കളിക്കാരുടെ ഇന്ത്യയിലേക്ക് എന്ന ഗൗതം ഗംഭീറിൻ്റെ പദ്ധതി ഈ പരമ്പരയിൽ തന്നെ ഫലം കണ്ടു തുടങ്ങുമോ? ആസ്ട്രേലിയക്കും പ്രായക്കൂടുതൽ പ്രശ്നമാണോ? ഇന്ത്യക്ക് ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്കുള്ള...

നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? 06.12.2024

ആരവമില്ലാത്ത കടലും, നിശ്ശബ്ദം പെയ്യുന്ന മഴയും കുളമ്പടിയൊച്ചയില്ലാത്ത പടക്കുതിരകളും നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. പ്രകൃതിയും നമ്മോട് പല തരത്തിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കലയിൽ ശബ്ദതരംഗങ്ങളുടെ സൗന്ദര്യം തീർത്ത കലാകാരൻമാരെ നമിക്കാതെ വയ്യ. വീണ്ടും ആ ചോദ്യം മനസിൽ തിരയടിക്കുന്നു, “നിന്നോട് സംസാരിച്ചില്ലെങ്കിൽ എനിക്ക് ശബ്ദമെന്തിന്? ”-

പുലി വിജയന്‍, ജയരാമി - മനുഷ്യന്‍റെ പേരുള്ള തവളകള്‍| Frogman Of India | SD Biju 05.12.2024

കെ. ജയറാം എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടേയും പുലി വിജയൻ എന്ന ഗോത്രവർഗ്ഗക്കാരൻ്റെയും പേരുകൾ തവളകൾക്ക് കൊടുക്കാൻ എന്താണ് കാരണം? പശ്ചിമഘട്ടവും വടക്കു കിഴക്കൻ കാടുകളും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? കുരുടിപ്പാമ്പുകളുടെ ജീവലോകം എന്താണ്? സത്യഭാമദാസ് ബിജു എന്ന ലോക പ്രശസ്ത മലയാളി ആംഫിയൻ ബയോളജിസ്റ്റുമായുള്ള അഭിമുഖ പരമ്പരയിലെ നാലാം ഭാഗം. ഒരു ശാസ്ത്ര ഗവേഷകൻ്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ലോകത്തിലൂട...

പെരിയോനെ എന്ന പാട്ട് എന്റെ സംഗീതയാത്രയിലെ വഴിതിരിവാണ് | Jithin Raj 04.12.2024

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ പാട്ടുകൾ പാടിയിട്ടുള്ള മലയാളിയായ ജിതിൻ രാജ് ബ്ലെസി ചിത്രം ആട് ജീവിതത്തിലെ, പെരിയോനെ എന്ന പാട്ടിലൂടെയാണ് മലയാളിയുടെയും ഇഷ്ടഗായകനായി മാറിയത്. എ.ആര്‍. റഹ്മാൻ സംഗീതം നൽകിയ ആ പാട്ട് തന്റെ ജീവിതത്തിലും കരിയറിലുമുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും തന്റെ പുതിയ പാട്ടുകളെക്കുറിച്ചും ‌ജിതിന്‍ രാജ് സംസാരിക്കുന്നു.

കലോത്സവങ്ങളിൽ ഗ്രേഡിങ് സിസ്റ്റം ഒഴിവാക്കണം, പകരം ചെയ്യേണ്ടത്... 03.12.2024

"എല്ലാവർക്കും എ ഗ്രേഡ് കൊടുക്കുന്നത് നമ്മുടെ കഴിവുകേട് കൊണ്ടാണ്. ഏത് മത്സരത്തിനാണ് ഒന്നാം സ്ഥാനമില്ലാത്തത്. യുവജനോത്സവം നിരവധി പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ എന്തുകൊണ്ട് സംഭവിക്കുന്നില്ല. നമ്മുടെ കലോത്സവങ്ങളിൽ എ ഗ്രേഡ് നേടുന്നവ‍ർ എങ്ങോട്ടാണ് പോവുന്നത്?" കലോത്സവങ്ങളിലെ മോശം പ്രവണതയെക്കുറിച്ചും ഗസലുകളുടെ മാസ്മരികതയെക്കുറിച്ചും സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. മനില സി. മോഹനുമായുള്ള അഭിമുഖത്തി...

ദേവരാജൻ മാഷിൽ തുടങ്ങുന്ന മലയാളസിനിമാ ഗാനങ്ങളുടെ വസന്തകാലം 02.12.2024

ദക്ഷിണാമൂർത്തി മുതൽ വിഷ്ണു വിജയ് വരെയുള്ള ഇഷ്ട മ്യൂസിഷ്യൻസിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് ഉള്ളിയേരി. ‌കേരളത്തിലെ ഗസൽ സംഗീതശാഖയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തന്റെ ഇഷ്ട സംഗീത മേഖലകളെക്കുറിച്ചും സംസാരിക്കുന്നു. സംഗീത കോളജുകളിൽ നിന്ന് പുറത്തു വരുന്ന വിദ്യാർഥികൾക്കുള്ള അവസരങ്ങൾ എന്താണെന്ന് ചോദിക്കുന്ന പ്രകാശ് കേരളത്തിലെ മ്യൂസിക് കോളജുകൾ അടച്ചു പൂട്ടേണ്ടവയാണെന്ന് അഭിപ്രായപ്പെടുന്നു. മനില സി. മ...

ട്രാക്കിൽ മരിച്ചുവീഴുന്ന റെയിൽവേ തൊഴിലാളികൾ 01.12.2024

ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ ജീവൻപണയംവെച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ മരണം തുടർക്കഥയായിട്ട് വർഷങ്ങളായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഷൊർണൂർ പാലത്തിൽ കഴിഞ്ഞ മാസം സംഭവിച്ചത്. തൊഴിലാളികളെ നിരന്തരം മരണത്തിലേക്ക് തള്ളി വിടുന്ന ഇന്ത്യൻ റയിൽവെയെ പ്രതികൂട്ടിൽ നിർത്തുന്നതാണ് ഈ അപകടം. കഴിഞ്ഞ മാസമാണ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് ശുചീകരണ...

കാമമെന്നും പ്രണയമെന്നും കലാപമെന്നും കഥകളിഭ്രമമെന്നും 30.11.2024

‘‘എം.ജി.ആറിന്റെ അച്ഛൻ ഗോപാലമേനോന് സ്മാർത്തവിചാരത്തിനുശേഷമാകാം, നാടുവിട്ടു പോകേണ്ടിവന്നുവെന്ന് അനുമാനിക്കാം. അദ്ദേഹവും സത്യഭാമയും തമ്മിലുള്ള വിവാഹത്തിലൂടെ എം. ജി.ആർ എന്ന നടനും രാഷ്ട്രീയനേതാവും ഉണ്ടായി. എം. ജി.ആറിനെ പോലെയുള്ള നടനൊപ്പം പാശ ത്തിൽ അഭിനയിച്ച ആ നടിക്ക് പിന്നെന്ത് സംഭവിച്ചു?’’

രാഷ്ട്രീയ പാർട്ടികളോ മാധ്യമങ്ങളോ യഥാർത്ഥത്തിൽ വലതു പക്ഷം? 29.11.2024

ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മാധ്യമങ്ങളുടെ വലതുവത്കരണവും അരാഷ്ട്രീയതയും വിശകലന വിധേയമാക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെ തമസ്കരിക്കുകയും വാർത്തകളെ വിനോദമാക്കുകയും ചെയ്യുന്ന പ്രവണത മാധ്യമങ്ങളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗവും മൂലധനതാത്പര്യങ്ങളുടെ പ്രതിഫലനവും മാത്രമല്ല വലതുപക്ഷവത്കരിക്കപ്പെടുന്ന പൊതുമണ്ഡലത്തിൻ്റെ പ്രതിഫലനം കൂടിയാണ് എന്ന് വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്ര...

മഹാരാഷ്ട്രയാണോ ഝാര്‍ഖണ്ഡാണോ INDIA യുടെ ഭാവി? 28.11.2024

മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സമഗ്ര വിലയിരുത്തൽ. INDIA ബ്ലോക്കിൻ്റെ പ്രാധാന്യവും നിലനില്പും ഭാവിയും എന്തായിരിക്കും എന്ന് ചർച്ച ചെയ്യുന്നു. ഒപ്പം എങ്ങനെയാണ് ആർ.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്ന ഹിന്ദുത്വ ആശയത്തെ ഇന്ത്യയെന്ന ജനാധിപത്യ - ബഹുസ്വര ആശയം പ്രാദേശികമായും ദേശീയമായും രാഷ്ട്രീയമായി പ്രതിരോധിക്കുകയെന്നും വിശകലനം ചെയ്യുകയാണ് ദാമോദർ പ്രസാദ്, പ്രമോദ് പ...

ഭൂമിയുടെ കാല ചരിത്രത്തിന് സാക്ഷിയായ തവള | The Frogman Of India | S.D Biju | Manila C Mohan 26.11.2024

നൂറ്റാണ്ടിലെ കണ്ടുപിടുത്തം എന്നറിയപ്പെടുന്ന പർപ്പിൾ ഫ്രോഗിനെ (Nasikabatrachus sahyadrensis) കണ്ടെത്തിയ കഥയും ആ തവളയുടെ ജീവശാസ്ത്രവും വിവരിക്കുകയാണ് ആംഫിബിയൻ ബയോളജിസ്റ്റായ എസ്.ഡി ബിജു. മഴത്തുള്ളിത്തവളകളെക്കുറിച്ചും(Raorchestes nerostagona) പറയുന്നു. ഒപ്പം ജീവശാസ്ത്ര പഠനത്തെ രാജ്യാതിർത്തികൾ എങ്ങനെയാണ് ബാധിക്കുന്നത്?, ഫോസിലുകൾ, ജീവികളുടെ പരിണാമം, തവളകളുടെ വൈവിധ്യം, ഗവേഷണങ്ങളിലെ ഫണ്ടിംഗ്, ഗവേഷണങ്ങളിൽ...

പാലക്കാട്ടെ അരാഷ്ട്രീയ വർഗ്ഗീയ ഉപതെരഞ്ഞെടുപ്പ് | Editors Assembly 26.11.2024

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളും വികസന രാഷ്ട്രീയവും ഒഴിവാക്കി, അരാഷ്ട്രീയമായ വിഷയങ്ങൾ സജീവമായി ചർച്ച ചെയ്യുക വഴി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൻ്റെ ഗൗരവത്തെ ചോർത്തിക്കളയുകയാണ് മുന്നണികൾ ചെയ്തത് എന്ന് വിലയിരുത്തുന്നു. ഒപ്പം വർഗ്ഗീയമായ, മുസ്ലീം വിരുദ്ധമായ ആഖ്യാനങ്ങളെ സൃഷ്ടിക്കുക വഴി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അജണ...

നിങ്ങളുടെ സൗന്ദര്യത്തിൽ ഈ ഖനികളിൽ ചതഞ്ഞുപോയവരുടെ രക്തം കലർന്നിരിക്കുന്നു 25.11.2024

ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.

ഓരോ ഡയറി വാങ്ങുമ്പോഴും കുടുംബ വിവരങ്ങള്‍ പകര്‍ത്തിയെഴുതുന്ന നായനാര്‍... | Sarada Nayanar 24.11.2024

എ.കെ.ജിയേയും ഇ.എം.എസിനെയും പി.കൃഷ്ണപിള്ളയെയും മാതൃകയാക്കിയ സഖാവായിരുന്നു ഇ.കെ നായനാർ. ജൻമനാടായ കല്യാശേരിയോട് ഉണ്ടായിരുന്നത് വലിയ ആത്മബന്ധം. കുടുംബത്തേക്കാളും വലുതായിരുന്നു ജനങ്ങളും പാർട്ടിയും. അവർക്ക് വേണ്ടിയാണ് സഖാവ് ജീവിച്ചത്. ജീവിതത്തിന് കൃത്യമായ ചിട്ടയുണ്ടായിരുന്നു. പഴയ കാലത്തും പുതിയ കാലത്തുമുണ്ടായ വിവാദങ്ങളെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കുകയാണ് ശാര...

ജനം ഗാനമേളയെ ഇപ്പോള്‍ അവഗണിക്കാന്‍ കാരണം അതാണ്... | Prakash Ulliyeri 22.11.2024

ഗാനമേള എന്ന കലാരൂപത്തിന്‍റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്ന് പറയുകയാണ് പ്രകാശ് ഉള്ളിയേരി. ഗാനമേളകളില്‍ സംഗീതം ചെയ്ത അനുഭവങ്ങളും എങ്ങനെയാണ് ഗാനമേള മാറിയതെന്നും പറയുന്നു.

ജിമ്മിൽ പോകുന്നതിനുമുൻപ് ഹൃദയം ഒന്ന് പരിശോധിക്കേണ്ടതുണ്ടുണ്ടോ? 22.11.2024

കോ വിഡിന് ശേഷം പെട്ടെന്നുള്ള കുഴഞ്ഞു മരണം കൂടുതലാണെന്ന് പറയാറുണ്ട്. ജിമ്മിൽ പോകുന്നവർക്കിടയിൽ ഹാർട്ട് അറ്റാക്കുകൾ കൂടുന്നു, വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹൃദയരോഗ്യത്തെ ബാധിക്കും. ഇങ്ങനെ നിരവധി കാര്യങ്ങൾ നമ്മൾ കേൾക്കാറുണ്ട്. ഇതൊക്കെ വാസ്തവമാണോ? ഹൃദയത്തെ എങ്ങനെയെല്ലാം പരിപാലിക്കണം, ഏതെല്ലാം ലക്ഷണങ്ങളെ അവഗണിക്കരുത്? വിശദമായി സംസാരിക്കുകയാണ് ഡോ. നാസർ യൂസഫ്

ഏത് ദൈവമാണെങ്കിലും ഹൈദരാലി മാഷിന്റെ പാട്ട് കേട്ടാല്‍ ഇറങ്ങി വരും | Prakash Ulliyeri 21.11.2024

മാന്ത്രിക വിരലുകളുള്ള സംഗീതകാരനാണ് പ്രകാശ് ഉള്ളിയേരി. ഹരിഹരൻ, ശങ്കർ മഹാദേവൻ, മാൻഡലിൻ ശ്രീനിവാസൻ തുടങ്ങിയ സംഗീതജ്ഞർക്കൊപ്പം ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള കീബോർഡ് - ഹാർമോണിയം വാദകനാണ് പ്രകാശ്. കഴിഞ്ഞ 45 വർഷമായി ഗാനമേളകളിലൂടെയും ആൽബങ്ങളിലൂടെയും ഫ്യൂഷൻ സംഗീത പരിപാടികളിലുടെയും തൻ്റെ സംഗീത യാത്ര തുടരുന്ന പ്രകാശ് സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

കരുണാകരന്‍ പെട്ടെന്നൊരു ദിവസം കയറി വന്നു പറഞ്ഞു ഹാപ്പി ബര്‍ത്ത് ഡേ നായനാരേ... | Sarada Nayanar 20.11.2024

നായനാരും മറ്റു പാര്‍ടികളിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസു തുറക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-1

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS