Mathrubhumi
The Great Indian Politics | Mathrubhumi
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍
Koniecznie odwiedź stronę podcastu i wesprzyj twórcę: www.spreaker.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
ഉപതിരഞ്ഞെടുപ്പുകള്‍ കണ്ണു തുറപ്പിക്കുന്നത് ആരുടെ? | Bypoll Election Results 2024 23.11.2024 23:16
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പുഫലങ്ങള്‍ കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സന്ദേശമെന്താണ്. കളംമാറിചവിട്ടലുകള്‍ കൊണ്ട് കളം നിറഞ്ഞ പാലക്കാട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് പ്രതിപക്ഷം ആണയിടുമ്പോഴും ചേലക്കര നിലനിര്‍ത്തി എല്‍ഡിഎഫും. യുഡിഎഫിന് പ്രതീക്ഷിച്ച വിജയം സമ്മാനിച്ച് വയനാടും. ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സന്ദേശമെന്ത്....
കളംമാറിയ സന്ദീപ്, ലീഗിനെതിരെ തിരിഞ്ഞ മുഖ്യമന്ത്രി | Sandeep Varier from BJP to Congress 19.11.2024 22:48
കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്ന കാലത്ത് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തി. അതും പാലക്കാട് പോളിങ്ബൂത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍. ഈ ചാട്ടം പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമോ. പതിവിന് പിപരീതമായി പാണക്കാട് തങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി വിമര്‍ശിച്ചു. ഇരു ചേരിയിലാണെങ്കിലും തങ്ങള്‍ കുടുംബത്തോട് ഇടതുമുഖ്യമന്ത്രിമാര്‍ ഇതുവരെ കാണിച്ചുപോ...
ഇ.പി ജയരാജന്റെ പരിപ്പുവടയും കട്ടന്‍ ചായയും ഒറിജിനലോ | EP Jayarajan controversy 14.11.2024 25:47
ഇപി ജയരാജന്റെ ആത്മകഥ ഇടതുമുന്നണിയെയും അതോടൊപ്പം ഇപിയെയും കുരുക്കിലാക്കിയിരിക്കുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തില്‍ തന്നെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദ ഭാഗങ്ങള്‍ പുറത്തായതിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. ആത്മകഥയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യമെന്ത് മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍...
ചേലക്കര ഫലം സിപിഎമ്മിന് ഏറെ നിര്‍ണായകം എന്തുകൊണ്ട് | Chelakkara Assembly By Elections 2024 05.11.2024 24:30
പാലക്കാടല്ല സിപിഎമ്മിന് ഏറെ നിര്‍ണായകം ചേലക്കരയിലെ ഫലമാണ്. ജീവന്മരണ പോരാട്ടമാണിത്. തോറ്റാല്‍ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടി. നിലനിര്‍ത്തിയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വലിയ ക്ഷീണം മാറ്റി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് ശുഭാരംഭമായി തുടങ്ങാം. ബിജെപി വോട്ട് കൂടുമോ കുറയുമോ അതും ഫലം നിര്‍ണയിച്ചേക്കാം. മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്...
മാസായിരുന്നു എന്‍ട്രി, രാഷ്ട്രീയ സ്‌ക്രീനില്‍ മാസ്റ്ററാകുമോ ഇളയദളപതി | Vijay Political Entry 30.10.2024 24:44
വെള്ളിത്തിരയിലെ ഇളയ ദളപതി എന്ന മിന്നും താരത്തില്‍ നിന്ന് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തമിഴ് നടന്‍ വിജയ്. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വിജയ്ക്ക് തിളങ്ങാനാകുമോ. എന്താണ് വിജയിയുടെ രാഷ്ട്രീയ ഭാവി. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രെ...
അഴിയുന്നത് ദിവ്യയുടെ മൂടുപടം മാത്രമല്ല; പാർട്ടിയുടേതു കൂടി | PP Divya 29.10.2024 22:48
സര്‍ക്കാരിന് കീഴില്‍, ജില്ലയിലെ തന്നെ ഉയര്‍ന്ന പദവിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍, മേലുദ്യോഗസ്ഥരെല്ലാം 'ക്ലീന്‍' എന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഒരു ഉദ്യോഗസ്ഥനാണ് ദിവ്യയുടെ നാവിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടത്. പാര്‍ട്ടിയ്ക്കുള്ളില്‍ പോലും ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും ആ ദിവ്യയെന്ന സഖാവിനെ തൊടാന്‍ പോലീസിനായില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയിലെത്തുംവരെ, അതിന്റെ വിധി വരും വരെ പോലീസ് പിടികൂ...
പാലക്കാട് ആരുടെ ഡീല്‍ എന്തുകൊണ്ട് സിപിഎമ്മിന് സരിന്‍ | Palakkad by election 2024 22.10.2024 28:20
കേരളം വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിലേക്ക്. പ്രിയങ്കയിലൂടെ വയനാട് സ്റ്റാര്‍ മണ്ഡലമായിട്ടും തിരഞ്ഞെടുപ്പ് ചൂട് പാലക്കാടാണ് ഇത്തവണ അല്‍പ്പം കൂടുതല്‍. അപ്രതീക്ഷിത ചുവടുമാറ്റങ്ങളും 'ഡീല്‍' വിവാദങ്ങളും പാലക്കാടിനെ 'ഹോട്ട്' മണ്ഡലമാക്കി മാറ്റുന്നു. സരിന്റെ ചുവടുമാറ്റം ആര്‍ക്കാണ് ഗുണം ചെയ്യുക. ബിജെപിയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലൂടെ ഷാഫി പറമ്പിലി...
ഓരോ ഇന്ത്യൻ കുടുംബത്തിലും ടാറ്റ; ഇന്ത്യയെ ഒറ്റക്കുടുംബമായി കണ്ട ടാറ്റ | Remembering Ratan Tata 10.10.2024 24:33
രത്തന്‍ ടാറ്റ വിടപറയുമ്പോള്‍ സ്വന്തം വീട്ടിലെ ഒരു അംഗം നഷ്ടപ്പെട്ട ശൂന്യതയാണ് ഓരോ ഇന്ത്യക്കാര്‍ക്കും അനുഭവപ്പെടുന്നത്. ഉപ്പുമുതല്‍ എയര്‍ ഇന്ത്യ വരെ വളര്‍ന്ന സാമ്രാജ്യത്തോടൊപ്പം തലമുറമുറകള്‍ പകര്‍ന്നു നല്‍കിയ മൂല്യവും കൈവിടാതെ സൂക്ഷിച്ചപ്പോള്‍ രത്തന്‍ ടാറ്റയെന്ന വ്യവസായ കുലപതിയും ടാറ്റയെന്ന പേരും ഇന്ത്യക്കാരുടെ ഹൃദയത്തിലാണ് പതിഞ്ഞത്. രത്തന്‍ ടാറ്റ ഇന്ത്യയ്ക്ക് ആരായിരുന്നു. മാതൃഭൂമിയിലെ മുതിര്‍ന്ന മ...
ഹരിയാണയില്‍ കോണ്‍ഗ്രസിനും ജമ്മുകശ്മീരില്‍ ബിജെപിക്കും പിഴച്ചത് എവിടെ? | Haryana and j&k election result 08.10.2024 24:03
വിജയം ഉറപ്പിച്ച കോണ്‍ഗ്രസ് ഹരിയാണയില്‍ അടിപതറി. ഹാട്രിക്ക് നേട്ടത്തോടെ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. അമിത ആത്മവിശ്വാസവും തമ്മിലടയും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിനയായെങ്കില്‍ കാശ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370യും സംസ്ഥാന പദവിയുമൊക്കെയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് സീറ്റ് നേടാനായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇന്ത്യ സംഖ്യമാണ്. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മാ...
അന്‍വറിന് ഉന്നം പിഴച്ചോ | PV Anwar MLA Press meet 24.09.2024 24:23
സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന ആരോപണങ്ങളുമായി എത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ ലക്ഷ്യം എന്തായിരുന്നു. മുഖ്യമന്ത്രി കൈവിട്ടതോടെ അന്‍വറിന്റെ ഉന്നം പിഴച്ചോ? മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഉരിഞ്ഞുവീഴുന്ന പൊയ്മുഖങ്ങള്‍ | Hema committee report 22.08.2024 20:37
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോടതി നടപടികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഞെട്ടലിലാണ് മലയാളികള്‍. സിനിമാ മേഖലയിലെ അനീതികളെപറ്റി ഇതുവരെ ഉണ്ടായിരുന്ന ഊഹാപോഹങ്ങള്‍ക്ക് ആധികാരികത നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഉള്ളടക്കം. റിപ്പോര്‍ട്ട് തിരികൊളുത്തിയ വിവാദങ്ങളുടെ മാലപ്പടക്കം ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. താരങ്ങള്‍ക്ക് നേരെ മാത്രമല്ല സര്‍ക്കാ...
ഭരണം ഉറപ്പിക്കാനൊരു ബജറ്റ്, ഒന്നും കിട്ടാതെ കേരളം | Union BUDGET 2024 24.07.2024 25:42
ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരികൊടുത്തും, ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നിട്ടും കേരളത്തെ തഴഞ്ഞും ആണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചത്. 2024 കേന്ദ്ര ബജറ്റിനെ വിലയിരുത്തുകയാണ് മാതൃഭൂമിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
ജനാധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യന്‍ ജനത; തിരിച്ചടിയില്‍ പതറി മോദിയും പിണറായിയും | Lok Sabha Election 2024 Analysis 05.06.2024 46:46
ജനാധിപത്യത്തിന്റെ ആത്മാവിനെ കീറിമുറിച്ച്, ജാനാധിപത്യ സംവിധാനങ്ങളെ തച്ച് തകര്‍ത്ത് ഏകാധിപത്യത്തിന്റെ വഴികളിലൂടെയുള്ള സഞ്ചാരത്തിന് ഇന്ത്യന്‍ ജനത ചുവന്ന കൊടി കാണിച്ചിരിക്കുന്നു. അതിപ്പോള്‍ കേന്ദ്രതിലായാലും കേരളത്തില്‍ ആയാലും ജനാധിപത്യം വിട്ടൊരു കളിയും വേണ്ടെന്ന മുന്നറിയിപ്പാണ് ഇത്തവണത്തെ ജനവിധി. മോദിയോടും പിണറായിയോടും ഒരുപോലെ തിരുത്തല്‍ ആവശ്യപ്പെടുന്ന ജനവിധി.മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും സീനിയ...
അലയടിച്ചത് പിണറായി വിരുദ്ധ വികാരമോ| Loksabha elections 2024 04.06.2024 22:52
കേരളത്തില്‍ നിലമെച്ചപ്പെടുത്താതെ ഒരു സീറ്റിലേക്ക് ഇടതുപക്ഷത്തെ കൂപ്പുകുത്തിച്ചത് പിണറായി വിരുദ്ധ വികാരമോ. തൃശ്ശൂരില്‍ താമര വിരിഞ്ഞതില്‍ ഇരു മുന്നണികള്‍ക്കും പങ്കില്ലേ.. മാതൃഭൂമി മാധ്യമപ്രവര്‍ത്തകരായ പി പി ശശീന്ദ്രനും കെ. എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. . പ്രൊഡ്യൂസര്‍ വൃന്ദ മോഹന്‍. സൗണ്ട് മിക്‌സിങ് പ്രണവ് പി. എസ്.
പൊളിഞ്ഞത് മോദി കാ ഗ്യാരന്റി, വിജയത്തിലും തിളങ്ങാതെ ബി.ജെ.പി.|Loksabha Election 2024 04.06.2024 21:53
400 സീറ്റ് എന്ന സ്വപ്ന ലക്ഷ്യവുമയാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.. മോഡിയുടെ ഗ്യാരന്റി എന്ന ക്യാമ്പയിൻ പച്ചക്കു വർഗീയത പറയുന്നതിലേക്ക് മാറുന്നതും രാജ്യം കണ്ടു.. എന്നിട്ടും സ്വപ്ന നേട്ടത്തിലേക്ക് എത്താൻ ബിജെപിക്ക് ആയില്ല.. മോദി പ്രഭാവം എന്നൊന്നില്ല ഇന്നും ഇന്ത്യ വിധി എഴുതി. എവിടെയാണ് മോദിക്കും ബിജെപിക്കും പിഴച്ചത് ? കാര്യങ്ങള്‍ വിശകലനം ചെയ്യുന്നു മാത്യഭൂമിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പ...
പ്രവചനങ്ങള്‍ തെറ്റുമോ: കേരളത്തിലെ എട്ട് മണ്ഡലങ്ങള്‍ നിര്‍ണായകം | Lokshabha Elections 2024 03.06.2024 19:08
ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്നണികള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നിരാശയും നല്‍കി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. ഈ പ്രവചനങ്ങള്‍ക്ക് അപ്പുറത്തെ യാഥാര്‍ത്ഥ്യമെന്താണ്. ഏതൊക്കെ മണ്ഡലങ്ങളിലാണ് പ്രവചനങ്ങള്‍ തെറ്റുന്നത്. കേരളത്തില്‍ നിര്‍ണായകമായത് എട്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുഫലമാണ്. ഏതൊക്കെയാണ് ആ മണ്ഡലങ്ങള്‍. മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ പിപി ശശീന്ദ്രനും കെ....
പച്ചയ്ക്ക് വര്‍ഗീയത, അദാനിയെ തള്ളിപ്പറയല്‍: ബിജെപി പ്രതിരോധം തോല്‍വിപ്പേടിയിലോ?| PM Modi’s communal utterances 10.05.2024 25:27
തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോളിങ്ങില്‍ 4-5 ശതമാനത്തിന്റെ കുറവ്. ഇത് പ്രതിപക്ഷത്തെ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ വലിയ ഷോക്കായി ബിജെപിയ്ക്ക്. 400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ പച്ചയ്ക്ക് വര്‍ഗീയത പറയാനും അദാനിയെ തള്ളിപ്പറയുന്നതിലേക്കും ബിജെപിയെ പ്രേരിപ്പിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി....
മേയര്‍ ഡൈവര്‍ തര്‍ക്കം; നീതി ആരുടെ പക്ഷത്ത്, സത്യം ഡിലീറ്റ് ചെയ്യപ്പെട്ടോ 07.05.2024 24:40
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായി സച്ചിന്‍ ദേവും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായി തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍. അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നീതി ആരുടെ പക്ഷത്താണ്. ബസിലെ സിസിടിവിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ സത്യം ഡീലിറ്റ് ചെയ്യപ്പെട്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി....
കേരള സ്റ്റോറിയുടെ പരിപ്പ് കേരളത്തില്‍ വേവുമോ? | The Kerala Story 10.04.2024 21:13
കേരളത്തിന്റെ യഥാര്‍ത്ഥ പരിഛേദവുമായി ഒരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഒരു സിനിമ, തെളിവുകളുടെ യാതൊരു പിന്‍ബലുവുമില്ലാതെ ലൗ ജിഹാദ് എന്ന ആരോപണത്തെ ആഘോഷമാക്കുന്ന സിനിമ, തീര്‍ത്തും അപ്രതീക്ഷിതമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്‍പ് ഒന്നും ഇല്ലാത്ത വിധം കേരള സ്റ്റോറിയെന്ന ഈ സിനിമയും ഇടം പിടിക്കുന്നു. ബോധപൂര്‍വം ഈ സിനിമയെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ ഇട്ടുകൊടുത്തവരുടെ യഥാര്‍ത്ഥ ലക്ഷ്യം...
കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക് | Lok Sabha Election 2024 BJP alliance 27.03.2024 17:12
സഖ്യ ചര്‍ച്ചകളിലെ ഭിന്നതകള്‍ ബിജെപിയെ കുഴയ്ക്കുന്നുവോ.. ഒഡീഷയില്‍ ബിജെഡി പഞ്ചാബില്‍ ശിരോമണി അകാലിതള്‍ ഇങ്ങനെ സഖ്യത്തില്‍ ഉണ്ടായ വിള്ളല്‍ ലോക്‌സഭയില്‍ 400 എന്ന സ്വപ്‌ന സംഖ്യയിലേക്കുള്ള ലക്ഷ്യത്തിന് കടിഞ്ഞാണിടുമോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
സത്യഭാമ ഒരു പ്രതീകമാണ്, ജാതി വെറി യുടെ പ്രതീകം | kalamandalam sathyabhama 22.03.2024 19:35
കലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതി വെറിയുടെ ജല്‍പ്പനങ്ങള്‍ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ നടത്തുന്നത്. എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്ന എന്നതാണ് ഏക ആശ്വാസം. കെ.എ ജോണിയും മനു ക...
വടകര, തൃശൂര്‍: സസ്പെന്‍സും സര്‍പ്രൈസും | congress surprise candidate list Lok sabha election 2024 14.03.2024 18:58
സര്‍പ്രൈസ് റിസള്‍ട്ട് മോഹിച്ച് സര്‍പ്രൈസ് പരീക്ഷണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക. പദ്മജയുടെ ബിജെപിയിലേക്കുള്ള പോക്കിന്റെ ക്ഷീണം മറയ്ക്കാനും കെ.സിക്ക് ആലപ്പുഴയില്‍ സീറ്റ് ഉറപ്പിക്കാനും സാമുദായിക സമവാക്യവും പാലിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ സര്‍പ്രൈസാണോ വടകരയില്‍ നിന്നും മുരളിയെ തൃശൂരില്‍ എത്തിച്ചതും പാലക്കാട്ട് നിന്നുള്ള ഷാഫിയെ വടകരയില്‍ ഇറക്കിയതും. ഇത് കോണ്‍ഗ്രസിന് നല്ല തുടക്കമാണോ നല്‍കിയത്. കെ...
പൂക്കോട്ടെ അരുംകൊല പറയുന്നത് | Pookode Ragging Case 06.03.2024 24:20
സിദ്ധാര്‍ഥന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യമല്ല വേണ്ടത്. നടന്നത് ആള്‍ക്കൂട്ട വിചാരണയും പൈശാചികമായ ക്രൂരകൃത്യവുമാണ്. ഒരിറ്റുവെള്ളം കൊടുക്കാമായിരുന്നില്ലേ എന്ന ആ പിതാവിന്റെ ചോദ്യം ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കുള്ള താക്കീതാണ്.. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണ് കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: എസ്.സുന്...
ആദ്യം പ്രണബിന് ഇപ്പോള്‍ റാവുവിന് കോണ്‍ഗ്രസുകാര്‍ക്ക് ഭാരതരത്നം നല്‍കുന്ന ബിജെപി 14.02.2024 22:40
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭാരത രത്നം നല്‍കുകയാണ് ബിജെപി. 2019ല്‍ പ്രണബ് മുഖര്‍ജിക്കും ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരത രത്‌നം നല്‍കിയതിന് പിന്നില്‍ ബിജെപിയ്ക്ക് വ്യക്തമായ അജണ്ടകളുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്. കെ.എ ജോണിയും മനു കുര്യനും ഭാരത രത്‌നത്തിന് പിന്നിലെ ബിജെപി രാഷ്ട്രീയം വിലയിരുത്തുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
'ക്യാപ്റ്റന്‍' എതിര്‍ ടീമില്‍ ചേര്‍ന്നു; പ്രതിസന്ധിയില്‍ 'ഇന്ത്യ' സഖ്യം| Nitish Kumar to Join BJP Again| 01.02.2024 18:07
കളംമാറ്റി ബിജെപിയ്ക്ക് ഒരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ സംഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച നിതീഷ് അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. നിതീഷിന്റെ ചാഞ്ചാട്ടവും ബിഹാര്‍ രാഷ്ട്രീയവും അതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രതിസന്ധിയുമാണ് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍| The Great Indian...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS