Mathrubhumi

The Great Indian Politics | Mathrubhumi

News ML ↓ Odcinki: 58

സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍, അവലോകനങ്ങള്‍

Koniecznie odwiedź stronę podcastu i wesprzyj twórcę: www.spreaker.com

Autor

Mathrubhumi

Kategoria

News

Strona podcastu

www.spreaker.com

Ostatni odcinek

23 lis 2024

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

പ്രാണപ്രതിഷ്ഠ, കര്‍പ്പൂരിക്ക് ഭരതരത്‌നം മൂന്നാം വട്ടത്തിന് മോദിയും ബിജെപിയും| Ramakshethra and Election strategy ofBJP| 25.01.2024

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങോടെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ചിരിക്കുന്നു. ജാതിസെന്‍സസ് മുഖ്യ അജണ്ടയാക്കി ബിജെപിയുമായി ഏറ്റുമുട്ടാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ സഖ്യത്തിനെ അമ്പരപ്പിച്ച് കര്‍പ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്‌നം പ്രഖ്യാപിച്ച് ബിജെപി അടുത്ത ആയുധവും പുറത്തെടുത്തിരിക്കുന്നുഹിന്ദുത്വയും മോദി കി ഗ്യാരന്റിയും ബിജെപി മുദ്രാവാക്യങ്ങളാകുമ്പോള്‍ പ്രതിപക്ഷത്തിന്...

തൃശൂരിനെ ഒന്നാം മണ്ഡലമാക്കി ബിജെപി; പ്രചാരണത്തിന് തുടക്കമിട്ട് മോദി | Narendra Modi's roadshow in Thrissur, 04.01.2024

വനിതാ സമ്മേളനവും റോഡ്ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ പ്രചാരണത്തിന് തുടക്കമിട്ടുകഴിഞ്ഞു. സ്ഥാനാര്‍ഥി സുരേഷ് ഗോപിയായിരിക്കുമെന്ന് ഏറക്കുറേ ഉറപ്പ്. കേരളത്തില്‍ ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കുമോ. സ്ത്രീ വോട്ടര്‍മാര്‍ സുരേഷ് ഗോപിക്ക് അനുകൂലമാകുമോ. 40 സീറ്റ് ദക്ഷിണേന്ത്യയില്‍ നിന്ന് പിടിക്കുക എന്ന ബിജെപി മോഹം ഫലം കാണുമോ. സാധ്യതകള്‍ കെ.എ ജോണിയും മനു കുര്യനും വിലയിരുത്തുന്നു. പ്രൊഡ്യൂസര്‍:...

ഇനി കാനമില്ലാത്ത കാലം  | Remembering kanam rajendran 09.12.2023

കാനം രാജേന്ദ്രന്‍ വിടപറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ കാനം ഉണ്ടായിരുന്ന കാലത്തെ നിലപാടുകളുടെ കാലം എന്നുകൂടിയായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. കാനം രാജേന്ദ്രനെന്ന രാഷ്ട്രീയ നേതാവിനെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി.പി ശശീന്ദ്രനും കെ.എ ജോണിയും അനുസ്മരിക്കുന്നു. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് \ Remembering kanam rajendran

പൂവണിയാത്ത രാഹുല്‍ ഫോര്‍മുല; പൂത്തുലഞ്ഞ് മോദിയും ഹിന്ദുത്വയും | 5 state election result 03.12.2023

മങ്ങലേല്‍ക്കാതെ മോദി പ്രഭാവം. ഹിന്ദുഹൃദയഭൂമിയില്‍ കരുത്തുകൂട്ടി ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ റൗണ്ടില്‍ മുന്‍തൂക്കവുമായി ബിജെപി. ഗഹലോത്തിനും കമല്‍നാഥിനും രാഷ്ട്രീയതിരശീലയോ. ഛത്തീസ്ഗഢില്‍ പ്രവചനം തെറ്റാന്‍ കാരണമെന്ത് തെലങ്കാനയിലെ കെസിആറിന്റെ പതനവും രേവന്തിന്റെ ഉദയവും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വിശകലനവുമായി കെ.എ ജോണിയും മനു കുര്യനും: സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. പ്ര...

തിരിച്ചടി ഗവര്‍ണര്‍ക്കോ സര്‍ക്കാരിനോ? | Governer 01.12.2023

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം റദ്ദാക്കാന്‍ സുപ്രീംകോടതി കണ്ടെത്തിയ കാരണം ബാഹ്യസമ്മര്‍ദം അല്ലെങ്കില്‍ ഇടപെടല്‍ ആണ്. സര്‍ക്കാരിന്റെ താത്പര്യമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. അതിന് ശേഷം തമ്മില്‍ ഉടക്കിയപ്പോള്‍ താന്‍ ബാഹ്യഇടപെടലിന് വഴങ്ങുകയായിരുന്നുവെന്ന് ഗവര്‍ണര്‍ വെളിപ്പെടുത്തി. അത് കേസില്‍ നിര്‍ണായകമായി. ബാഹ്യഇടപെടലിന് വഴങ്ങി എന്ന ഗൗരവമായ വീഴ്ച ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്കും സംഭവിച്ചിട്ടുണ്ട് എന്ന...

നവകേരള ബസ്സും മറിയക്കുട്ടിയും: രണ്ട് കാഴ്ചകള്‍ | Nava Kerala Sadas BUS 18.11.2023

നവകേരള ബസ്സില്‍ 'പിണറായി വിജയന്‍ കാബിനറ്റ് യാത്ര തുടങ്ങുന്നു. മറുവശത്ത് ക്ഷേമപെന്‍ഷനെവിടെ എന്ന ചോദ്യവുമായി ഭിക്ഷാപാത്രവുമായി മറിയക്കുട്ടിയെ പോലെയുള്ളവര്‍. ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്കത്തെ പുച്ഛിച്ചവര്‍ പരാതി പരിഹാര സെല്ലുമായി ജനങ്ങളെ കാണാനെത്തുന്നു. ബസ്സിന്റെ മൂല്യം അളക്കുന്ന ബാലന്‍ സഖാവും ഗോവിന്ദന്‍ മാഷും. യാത്ര സദുദ്ദേശ്യത്തോടെയോ അതോ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ. കെ.എ ജോണിയും മനു കുര്യനും ചര്‍ച...

മഹുവ മൊയ്ത്ര: വിവാദവും പോരാട്ടവും | Mahua Moitra 10.11.2023

തൃണമൂലിന്റെ തീപ്പൊരി നേതാവ് പാര്‍ലമെന്റില്‍ അയോഗ്യതയുടെ വക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് മഹുമാ മൊയ്ത്ര എന്നും ജനശ്രദ്ധ നേടിയത്. രാഹുല്‍ ഗാന്ധിയ്ക്ക് ശേഷം ബിജെപി ഉന്നമിടുന്നത് മഹുവയെ ആണോ? മഹുവയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ പ്രതികാര നടപടിയാണോ, പാര്‍ലമെന്റ് ലോഗിന്‍ ഐഡി മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തതില്‍ രാഷ്ട്രീയത്തില്‍ അത്ര പരിചയ...

തുടരുന്ന സംഘർഷം, ലോകമനഃസാക്ഷിക്ക് വേദന പകർന്ന് ഇസ്രയേലും ഹമാസും | Israel-Hamas War 28.10.2023

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ആകാശയുദ്ധത്തിന് പിന്നാലെ കരയുദ്ധവും തുടങ്ങി. 20 ദിവസം പിന്നിടുമ്പോള്‍ മരണസംഖ്യ 7000 കടന്നിരിക്കുന്നു. പകുതിയും കുട്ടികള്‍. അതില്‍ നല്ലൊരു പങ്കും പിഞ്ചുകുഞ്ഞുങ്ങള്‍. ലോകമനഃസാക്ഷിക്ക് ഇത് എങ്ങനെ കണ്ടുനില്‍ക്കാനാകും. ഒരുവശത്ത് സ്വന്തം രാജ്യത്ത് അന്യരാക്കപ്പെട്ട പലസ്തീന്‍ ജനതയുടെ വിലാപം. മറുവശത്ത് തങ്ങളെ ഞെട്ടിച്ച് ഹമാസ് ആക്രമണത്തിന് പകവീട്ടുന്ന ഇസ്രയേല്‍. സമാധാനം അകന്നു...

വി.എസ് ; മര്‍ദിതര്‍ക്കൊപ്പം ഒരു ജീവിതം | V S Achuthanandan turns 100 20.10.2023

ആയിരം പൂര്‍ണ ചന്ദ്രന്മാരെ കണ്ടുണര്‍ന്നു കഴിഞ്ഞു കേരളത്തിന്റെ പോരാട്ട വീര്യം. അതെ വി.എസ് എന്ന രണ്ടക്ഷരം മലയാളിക്ക് ജനകീയതയാണ്, വിപ്ലവമാണ്, അണയാത്ത പോരാട്ട വീര്യമാണ്. വി.എസ് അച്ച്യുതാനന്ദന്‍ എന്ന വിപ്ലവ സൂര്യന് ആശംസകളുമായി പി.പി ശശീന്ദ്രനും കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. എസ്.സുന്ദര്‍ | V S Achuthanandan turns 100

ന്യൂസ് ക്ലിക്ക് സംഭവം; മാധ്യമ വേട്ടയോ ദേശ വിരുദ്ധതയോ | NewsClick row 05.10.2023

ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമ വേട്ടയോ ദേശ വിരുദ്ധതയോ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് NewsClick row

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അറസ്റ്റ് അരവിന്ദാക്ഷനില്‍ ഒതുങ്ങുമോ ? | Karuvannur co-op bank scam 27.09.2023

കരുവന്നൂരിലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഇ.ഡി അന്വേഷണം സിപിഎം നേതാക്കളിലേക്കും എത്തിയിരിക്കുകയാണ്. ഇ.ഡിയുടെ അന്വേഷണത്തെ സംശയിക്കണോ ? അന്വേഷണത്തിനൊടുവില്‍ തട്ടിപ്പ് നടത്തിയവര്‍ കുടുങ്ങുമോ ? അറസ്റ്റ് അരവിന്ദാക്ഷനില്‍ ഒതുങ്ങുമോ ?. പാവപ്പെട്ടവന്റെ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയില്ലേ ? കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ് | K...

പുതുപ്പള്ളിയില്‍  ഒ.സി തരംഗമോ പിണറായി വിരുദ്ധ വികാരമോ? | Puthuppally Election Result 08.09.2023

പുതുപ്പള്ളിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സഹതാപ തരംഗമാണോ ഭരണവിരുദ്ധ വികാരമാണോ യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.

പുതുപ്പള്ളി ഫലം ആരെ ഞെട്ടിക്കും | Puthuppally election analysis 06.09.2023

ഉമ്മന്‍ ചാണ്ടി നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കാര്‍ പിന്‍ഗാമിയായി ആരെ തിരഞ്ഞെടുത്തു. ഉത്തരം വെള്ളിയാഴ്ച അറിയാം. റെക്കോഡ് ഭൂരിപക്ഷത്തിന്റെ കണക്ക് യുഡിഎഫ് നിരത്തുമ്പോള്‍ 53 വര്‍ഷം കിട്ടാത്ത സീറ്റ് പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ്. വിജയത്തിലേക്ക് അവകാശവാദം നീളുന്നില്ലെങ്കിലും വോട്ടുവിഹിതം 20000 കടത്തുമെന്ന് ബിജെപി. ഇതില്‍ ആരുടെ അവകാശവാദം ശരിയാകും. അതിനുള്ള സാധ്യത എന്ത്. കെ.എ ജോണിയും മനു കുര...

ഇനി ഗസ്റ്റ് ആര്‍ട്ടിസ്റ്റല്ല; തരൂരിന്റെ പ്രമോഷന്‍ നല്‍കുന്ന സൂചനകള്‍| The Great Indian Politics 22.08.2023

പ്രവര്‍ത്തക സമിതി അംഗമാക്കിയതോടെ തരൂര്‍ ഒരുപക്ഷേ പാര്‍ട്ടി വിട്ടുപോകുന്ന സാഹചര്യം കൂടിയാണോ കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്ന് വിളിച്ച് പരിഹസിച്ച കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായി ഇരിക്കുന്ന കമ്മിറ്റിയിലെ ക്ഷണിതാവല്ല അഗമാണ് ഇന്ന് തരൂര്‍. തരൂരിന് പ്രമോഷന്‍ കിട്ടുമ്പോള്‍ മോഹഭംഗം ചെന്നിത്തലയ്ക്കാണ്. തരൂരിന് ഇനി പാര്‍ട്ടിയില്‍ എന്തായിരിക്കും റോള്‍. തട്ടം ഡല്‍ഹി തന്നെയാകുമോ...

രാഹുലിന്റെ യോഗ്യതയും കോടതിയുടെ ചോദ്യങ്ങളും | Rahul Gandhi Case 05.08.2023

രാഹുലിന്റെ യോഗ്യതയും കോടതിയുടെ ചോദ്യങ്ങളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് കോടതി പരമാവധി ശിക്ഷ വിധിക്കുക. അപകീര്‍ത്തി കേസില്‍ രാഹുലിന് പരമാവധി ശിക്ഷ എന്തുകൊണ്ട്. അതിന് കാരണമെന്ത്. ഗുജറാത്തിലെ ചില കോടതി വിധികള്‍ രസകരം. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത വിധിക്കൊപ്പം സുപ്രീംകോടതി ഉയര്‍ത്തിയത് ഗൗരവമായ ചില ചോദ്യങ്ങളും. കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ: പ്രണവ് പി.എസ്

മണിപ്പൂരിന്റെ നിലവിളി  | Manipur violence Poli 22.07.2023

സ്ത്രീകളെ നഗ്‌നരാക്കി തെരുവില്‍ നടത്തുക. പകവീട്ടാനെന്ന പേരില്‍ അവരെ ബലാത്സംഗം ചെയ്യുന്ന കൊടും ക്രൂരത, കത്തിച്ചുകൊല്ലുക. പോലീസ് കാഴ്ചക്കാരാകുക. മണിപ്പൂരില്‍ കാണുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടര മാസമായിട്ട് അത് തടയാനാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവിടെയൊരു സര്‍ക്കാര്‍ എന്ന ചോദ്യം തന്നെ സ്വാഭാവികം. ഇതിലും ചെറിയ കാര്യങ്ങള്‍ക്ക് ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരു...

ആ 'നോ'യ്ക്കും ഉണ്ട് ഒരു ഉമ്മന്‍ചാണ്ടി സ്‌റ്റൈല്‍  | Tribute Oommen chandy 18.07.2023

ഉമ്മന്‍ ചാണ്ടിയെന്നാല്‍ ആള്‍ക്കൂട്ടമായിരുന്നു. തനിച്ചാകാന്‍ ഇഷ്ടപ്പെടാത്ത എന്നും എപ്പോഴും ജനങ്ങള്‍ക്ക് നടുവില്‍ ജനത്തിന്റെ പ്രശ്നപരിഹാരകനായി കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ സംശയമാണ്. ജീവിതത്തിലുടനീളം സൗമ്യത പുലര്‍ത്തിയ അദ്ദേഹം നോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എസ് എന്നായിരിക്കും അനുഭവപ്പെടുക. ഉമ്മന്‍ ചാണ്ടിയെ കെ.എ ജോണിയും മനു കു...

ടേക് ഓഫിന് മുന്നെ പ്രതിപക്ഷത്തെ പിളര്‍ത്തി ബിജെപി; അടുത്ത ഷോക്ക് നിതീഷിനോ? | Podcast 07.07.2023

അമരക്കാരായി നിന്നത് പവാറും നിതീഷും. അതില്‍ പവാറിന്റെ പാര്‍ട്ടി തന്നെ പിളര്‍ത്തി ബിജെപിയുടെ തിരിച്ചടി. നിതീഷിനുള്ളത് അണിയറയില്‍ ഒരുങ്ങുന്നതായി സൂചനകള്‍. യോജിക്കണോ എന്ന് പ്രതിപക്ഷം ആലോചിച്ചുവരുമ്പോഴേക്കും ആദ്യ യോഗത്തിനുണ്ടായിരുന്ന എത്ര കക്ഷികള്‍ ബാക്കിയുണ്ടാവുമോ എന്തോ...ബിജെപിയുടെ 2024 സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിക്കഴിഞ്ഞു.... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ്...

സുധാകരൻ്റെ അറസ്റ്റ് : പൊരുളും മിഥ്യയും | KPCC Chief K. Sudhakaran arrested 27.06.2023

കാലവര്‍ഷം കനക്കുന്നതിന് മുന്നെ കേരളത്തില്‍ ആരോപണങ്ങളുടെ പെയ്ത്താണ്. വ്യാജ രേഖയും ആള്‍മാറാട്ടവും ഇടത് പ്രതിരോധത്തിന് താങ്ങാനാകാതെ നീങ്ങുമ്പോള്‍ കേസുകളും അറസ്റ്റും തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി കെപിസിസി പ്രസിഡന്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായി. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട പുനര്‍ജനി പദ്ധതിയില്‍ അഴിമതി കേസ് പ്രതിപക്ഷ നേതാവിനെ ചൂഴ്ന്ന് പിടിക്കുന്നു. പഴയ ഡ്രൈവര്‍ സുധാകരനെതിരെ തിരിഞ...

ദക്ഷിണേന്ത്യയില്‍ നിന്ന് പടിയിറങ്ങി ബിജെപി;  കര്‍ണാടക 'കൈ' പിടിയില്‍ ആയതെങ്ങനെ ?  13.05.2023

കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ബിജെപിയുടെ പടിയിറക്കം സമ്പൂര്‍ണമാകുന്നു. ബിജെപി അതിന്റെ പ്രചാരണ തന്ത്രങ്ങളെല്ലാം പഴറ്റിയിട്ടും മോദി നേരിട്ടിറങ്ങി തേര് തെളിച്ചിട്ടും ബിജെപി വീണുപോയതെങ്ങനെയാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കര്‍ണാടകയെ കൈ പിടിയിലൊതുക്കിയതെങ്ങനെയാണ്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്

കര്‍ണാടകയില്‍ വീശുന്നത് മാറ്റത്തിന്റെ കാറ്റോ? വോട്ടാക്കുന്നതില്‍ കോണ്‍ഗ്രസിന് പിഴക്കുന്നോ? | karnataka election 2023 05.05.2023

ഭരണവിരുദ്ധ വികാരത്തെ അതിജീവിച്ച് ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപി കോപ്പുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ബജ് രംഗ് ദള്‍ നിരോധനം അവസരമാക്കി ബിജെപിയുടെ പ്രത്യാക്രമണം. മോദി തന്നെ വിഷയം വികാരമാക്കി മാറ്റി. കാറ്റിന്റെ ഒഴുക്ക് മനസ്സിലാക്കി എതിര്‍പാളയത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തി തുടക്കത്തിലെ മുന്‍തൂക്കവുമായി കോണ്‍ഗ്രസ്. ജീവന്മരണ പോരാട്ടത്തിന് ജെ.ഡി.എസ്സും കുമാരസ്വാമിയും. മെയ് 10ന് കര്‍ണാടകത്തി...

വന്ദേഭാരതും മോദിയുടെ മിഷന്‍ കേരളയും | PM Narendra Modi's visit to Kerala 25.04.2023

കേരളത്തിനും വന്ദേഭാരത് കിട്ടി . എട്ട് മണിക്കൂറില്‍ തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകുന്ന ട്രെയിനിന്റെ ഫ്ളാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. വന്ദേഭാരതും ഒപ്പം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി മോദി നടത്തിയ കൂടിക്കാഴ്ചയും. രണ്ടും ഗുണം ചെയ്യുമെന്നും വികസന മുദ്രാവാക്യവും ഒപ്പം ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ദൗത്യവും രണ്ടും ലക്ഷ്യം കാണുമെന്നും ബിജെപി പ്...

യുപിയില്‍ നീതി തോക്കിന്‍ കുഴലിലൂടെയൊ | Atiq Ahmed Murder case 18.04.2023

യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പോലീസ് കസ്റ്റഡിയിലിരിക്കെ മുന്‍ എം.പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദ് തോക്കിനിരയാകുന്നു. സഹോദരനും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെടുന്നു. അക്രമികളെ തടയാന്‍ സുരക്ഷയൊരുക്കിയ പോലീസ് ശ്രമിച്ചുപോലുമില്ല. മാധ്യമപ്രവര്‍ത്തകരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം യു.പി നടപ്പിലാക്കുന്ന നീതി നിര...

മുരളി കൂട് മാറുമോ? നേതാക്കളെത്തേടി ബിജെപി | | K. Muraleedharan 06.04.2023

ബിജെപിയിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവ് പോകും. മൂന്നു ദിവസമായി രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ പ്രചരിച്ച ഊഹാപോഹം. പേര് പറഞ്ഞില്ലെങ്കിലും സൂചനകള്‍ കെ. മുരളീധരനെ കേന്ദ്രീകരിച്ചായിരുന്നു. താന്‍ കരുണാകരന്റെ മകനാണെന്നും അപമാനം സഹിച്ചായാലും കോണ്‍ഗ്രസില്‍ തന്നെയുണ്ടാവുമെന്ന് മുരളി പറഞ്ഞതോടെ അത് കെട്ടുകഥമാത്രമായി. അനഭിമതനായ മുരളിയും എം കെ രാഘവനും തരൂരും ഇവരെ നേതൃത്വം ഉള്‍ക്കൊള്ളുമോ അല്ലെങ്കില്‍ ഇവരുടെ നിലപാട് എന...

അയോഗ്യത അവസരമോ അഗ്നിപരീക്ഷയോ|Rahul Gandhi disqualified from Lok Sabha 25.03.2023

അയോഗ്യത ചിലപ്പോള്‍ യോഗ്യതയാകാം അവസരമാകാം. അല്ലെങ്കില്‍ അഗ്നിപരീക്ഷയാകാം. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാകില്ല. കര്‍ണാടകത്തിലെ പ്രസംഗത്തിന് ഗുജറാത്തില്‍ കേസ്. പരാതിക്കാരന്‍ തന്നെ മേല്‍ക്കോടതിയില്‍ പോയി വിചാരണയ്ക്ക് സ്‌റ്റേ നേടിയതും ജഡ്ജി മാറിയതിന് പിന്നാലെ സ്റ്റേ നീക്കാന്‍ ഹര്‍ജി കൊടുത്തത്് വിചാരണ പുനരാരംഭിച്ച് രാഹുലിനെ ശിക്ഷിക്കുന്നതിലേക്കുള്ള നിയമപോരാട്ടത്തില്‍ പല ട്വിസ്റ്റുകളുമുണ്ട്. അപൂര്‍വ്വങ...

Słuchaj podcastu The Great Indian Politics | Mathrubhumi w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS