Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
No dejes de visitar la web del podcast y apoyar a su creador: www.madhyamam.com
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
സമാധാനം പുലരണമെങ്കിൽ 13.04.2026 3:29
ആക്രമണം തുടങ്ങുക മാത്രമല്ല സമാധാനശ്രമങ്ങളെ തുരങ്കംവെക്കുകകൂടി ഇസ്രായേൽ-അമേരിക്ക പക്ഷത്തിന്റെ രീതിയാണ്.
ട്രംപിന്റെ അലക്ഷ്യ യുദ്ധത്തിന് അർധവിരാമം 10.04.2026 5:11
ദീർഘകാല സമാധാനം പശ്ചിമേഷ്യയിൽ കൈവരണമെങ്കിൽ അമേരിക്കയുടെ നയസമീപനങ്ങളിൽ കാതലായ മാറ്റം വരണം. അമേരിക്ക ലോകപൊലീസിന്റെ റോൾ ഉപേക്ഷിക്കുകയാണ് അതിന് ആദ്യം വേണ്ടത്.
വോട്ടുചെയ്യുക; ജാഗ്രതയോടെ 09.04.2026 4:42
സർക്കാറിനെ തെരഞ്ഞെടുക്കുന്നതിൽ സംഭവിക്കുന്ന വിവേകശൂന്യത നാടിനെ സർവനാശത്തിലേക്ക് നയിക്കാനിടവരുത്തും. ചിലപ്പോൾ അതിന്റെ കെടുതികൾ വരുംതലമുറകൾപോലും സഹിക്കേണ്ടിവരും
പ്രബുദ്ധ കേരളം വിധിയെഴുതുമ്പോൾ 08.04.2026 5:49
നാടിനെ വർഗീയ ധ്രുവീകരണത്തിൽനിന്ന് രക്ഷിക്കാനും അഴിമതിമുക്തവും വികസനോന്മുഖവുമായ ഭരണത്തിന് വഴിയൊരുക്കാനും കേരളം വോട്ടവകാശം സുചിന്തിതമായി വിനിയോഗിക്കുമെന്ന് പ്രത്യാശിക്കുക
വോട്ടിന് കിറ്റ്: കേരളത്തെ പറയിക്കരുത് 07.04.2026 5:04
മാറാത്തത് മാറും... എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി, തെരഞ്ഞെടുപ്പ് കാലത്ത് ഓശാരമായി നൽകുന്ന 900 രൂപയുടെ ഭക്ഷ്യക്കിറ്റ് വഴിയാണ് മാറ്റം കൊണ്ടുവരുന്നതെങ്കിൽ ആ രാഷ്ട്രീയനിലപാടും ആശയഗതികളും എത്രമേൽ ദയനീയം എന്നേ പറയേണ്ടൂ
ലോകത്തിനാവശ്യം ഇസ്രായേൽ-യു.എസ് വിരുദ്ധ കൂട്ടായ്മ 06.04.2026 4:32
സ്വാർഥമോഹം ഊർജമാക്കിയ അൽപബുദ്ധിയായ ട്രംപിനെപ്പോലുള്ള ഒരു ഭരണാധിപൻ തോൽവിയുടെ ലാഞ്ഛനക്ക് മുമ്പിൽ എന്തുചെയ്യുമെന്നത് പ്രവചനാതീതവും ആശങ്കാജനകവുമാണ്. തടയാനാരുമില്ലെന്ന ധാർഷ്ട്യം മൂലം അന്ധനായ വിവരദോഷിയുടെ വിജയത്തെയെന്നപോലെ തോൽവിയെയും ഭയക്കണം
മകളേ ഹിന്ദ് റജബ്, നിന്റെ ശബ്ദം അവരുടെ ഉറക്കം കെടുത്തട്ടെ 03.04.2026 4:46
ഗസ്സയിലെ ഇസ്രായേൽ സൈനികരാൽ കൊല്ലപ്പെട്ട ആറ് വയസ്സുകാരി ഹിന്ദ് റജബിനെ കുറിച്ച് പുറത്തിറങ്ങിയ ‘ദ വോയ്സ് ഓഫ് ഹിന്ദ് റജബ്’ എന്ന ഡോക്യുമെന്‍ററിയുടെ പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ഇന്ത്യയിൽ പുറത്തിറങ്ങുന്ന കേരള സ്റ്റോറി പോലുള്ള വിദ്വേഷ സിനിമകളോട് കണ്ണടക്കുകയാണ്. ഈ ഇരട്ടത്താപ്പിനെതിരെയാണ് ഇന്നത്തെ എഡിറ്റോറിയൽ.
അജണ്ട നടപ്പാക്കാൻ നിയമനിർമാണത്തിരക്കിൽ ബി.ജെ.പി 02.04.2026 4:44
സ്വന്തം ഇച്ഛയനുസരിച്ച് ഏതു മതവും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന അംഗീകരിച്ച രാജ്യത്താണ് ഈ വിചിത്ര വ്യവസ്ഥകൾ ഒന്നൊന്നായി ബി.ജെ.പി സംസ്ഥാനങ്ങൾ പാസാക്കുന്നത്
അവസരവാദ രാഷ്ട്രീയത്തിന്റെ അനന്തരഫലം 01.04.2026 4:56
അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഫാഷിസ്റ്റ് പ്രചാരണത്തിലെ വ്യാജങ്ങളും അപ്പടി ഏറ്റെടുത്ത് മതന്യൂനപക്ഷ സംഘടനകളെ മാറ്റിനിർത്താനുള്ള മതേതര പാർട്ടികളുടെ വ്യഗ്രത ആർക്കാണ് ഗുണംചെയ്യുക എന്ന് ആലോചിക്കുന്നത് നന്ന്
നഷ്ടപ്പെടുത്തരുത് ജനാധിപത്യ രാഷ്ട്രമെന്ന മേൽവിലാസം 31.03.2026 5:58
തെരഞ്ഞെടുപ്പുകൾ പൗരർക്കിടയിൽ ആത്മവിശ്വാസവും ജനാധിപത്യത്തോടുള്ള പ്രതിബദ്ധതയും വർധിപ്പിക്കേണ്ടതിനു പകരം, അവരിൽ വിശ്വാസനഷ്ടം വളർത്തുകയാണ് ചെയ്യുന്നതെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു
തെരഞ്ഞെടുപ്പ് കമീഷന്‍റെ ‘അബദ്ധ’ങ്ങൾ 30.03.2026 4:50
സുതാര്യവും നിഷ്പക്ഷവുമായ സംവിധാനം എന്ന സ്ഥാനം നിലനിർത്തുന്നതിൽ ഇലക്ഷൻ കമീഷൻ പരാജയപ്പെടുന്നതാണ് പ്രശ്നത്തിന്റെ കാതൽ
ആവർത്തിക്കുന്ന വീട്ടുപ്രസവ ദുരന്തങ്ങൾ 28.03.2026 4:53
ചൈനയിൽ ഏറെ പ്രചാരത്തിലുള്ള അക്യുപങ്ചർ ചികിത്സാരീതിയുമായി ഒരു ബന്ധവുമില്ലാത്ത, തീർത്തും പ്രാകൃതമായ ഒരു മുറയാണ് പ്രസവ മരണങ്ങൾക്ക് കാരണക്കാരായ കേരളത്തിലെ വ്യാജ അക്യുപങ്ചർ ചികിത്സകർ സ്വീകരിച്ചുപോരുന്നത്
സന്നദ്ധ സംഘങ്ങൾക്കുമേൽ കേന്ദ്രത്തിന്‍റെ ബുൾഡോസർ 27.03.2026 5:43
സർക്കാറിന്റെ പ്രത്യയശാസ്ത്രങ്ങളോട് വിയോജിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമപരമായ ബുൾഡോസറാണ് ഈ നിയമ നിർമാണത്തിലൂടെ ഉരുവപ്പെടുന്നത് എന്ന് പറയുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ
ലോക്സഭ അംഗത്വ വർധനയും വനിത സംവരണവും 26.03.2026 6:31
പിന്നാക്കപ്രദേശങ്ങളിൽ പുരുഷന്മാരെക്കാളും പിന്നിലാണ് സ്ത്രീകൾ എന്നതിനാൽ സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്. അതിന് വനിത സീറ്റുകളിലെ സംവരണവും വേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ആസന്നമോ വെടിനിർത്തൽ? 25.03.2026 4:18
ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഉപജീവനത്തിനായി അഭയംപ്രാപിച്ചിരിക്കുന്ന അറേബ്യൻ ഗൾഫിനെ യുദ്ധം വിപത്കരമായി ബാധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുക്കുമ്പോൾ സമാധാനപരമായ പരിഹാരശ്രമങ്ങൾക്ക് നമ്മുടെ രാജ്യം മുൻകൈയെടുക്കേണ്ടതുണ്ട്
നീതിനിർവഹണത്തിന്റെ കണ്ണാടിക്കാഴ്ച 24.03.2026 5:04
ദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്ന് കുട്ടികളെ നിഷ്‍കർഷിക്കുന്ന മാതാപിതാക്കളും പട്ടികജാതിക്കാരന്റെ മേൽ മൂത്രമൊഴിക്കുന്ന മേൽജാതിക്കാരും ഏതു വികസിത ഭാരതത്തിന്റെ അടയാളങ്ങളാണ് എന്ന ഭുയാന്റെ ചോദ്യം ചെന്നുതറക്കുന്നത് ‘വികസിത ഭാരത’ത്തിന്റെ നെഞ്ചിലാണ്
വസ്തു തർക്കത്തിന്‍റെ മറവിൽ മാധ്യമ വേട്ട 23.03.2026 4:39
വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ റഫി മാർഗിലെ ഓഫിസ് ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അടച്ചുപൂട്ടി മുദ്രവെച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
പുസ്തകത്തിലൊതുങ്ങരുത് മതേതര ഇന്ത്യ 20.03.2026 4:42
ഇഫ്താറും തറാവീഹും ഒന്നും ഇന്ത്യയിൽ പുതിയ കാര്യങ്ങൾ അല്ല. പക്ഷേ അതിന്റെ പേരിൽ കേസെടുപ്പും അറസ്റ്റുമൊന്നും മുൻപ് ഉണ്ടായിട്ടില്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുദ്ധത്തിലെ ദൈവവും പിശാചുക്കളും 19.03.2026 6:05
ദുഷ്ട മുദ്ര നൽകി ദീർഘകാല പ്രോപഗണ്ടയിലൂടെ പൈശാചികവത്കരിക്കുക, തുടർന്ന് നിരന്തരം വേട്ടയാടുക, അങ്ങനെ പച്ചയ്ക്ക് കൊല ചെയ്യുക-യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ട് ചെയ്തുവരുന്നത് ഇതാണ് എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
തിരിഞ്ഞുകുത്തുന്ന നഗ്നസത്യങ്ങൾ 18.03.2026 3:54
ആർ.എസ്.എസിന്റെ ആസ്തികൾ മരവിപ്പിക്കണമെന്നും അവരുടെ നേതാക്കൾക്ക് യു.എസിലേക്കുള്ള പ്രവേശനം തടയണമെന്നും കമീഷൻ അമേരിക്കൻ സർക്കാറിനോടാവശ്യപ്പെടുന്നു
ദയാവധത്തിന് അനുമതി നൽകുമ്പോൾ 14.03.2026 5:16
കേവലം ഒരു ഡോക്ടറുടെ ശിപാർശയിലാണ് ദയാവധത്തിന്റെ നടപടിക്രമങ്ങൾ തുടങ്ങുന്നതെന്നാണ് കേന്ദ്ര സർക്കാറിന്റെ ദയാവധ മാർഗനിർദേശങ്ങളുടെ പരിമിതി
പ്രധാനമന്ത്രി വന്നതും കേരളത്തിന് തന്നതും 13.03.2026 5:29
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവും ദേശീയപാത ഉദ്ഘാടന ചടങ്ങിൽനിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
കാഠ്മണ്ഡുവിലെ താരോദയവും തലമുറ മാറ്റവും 12.03.2026 6:26
രണ്ടര നൂറ്റാണ്ടിന്റെ രാജഭരണത്തിനു ശേഷം 2008ൽ ജനാധിപത്യ റിപ്പബ്ലിക് ആയ നേപ്പാളിൽ പല തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും സ്ഥിരതയുള്ള ഒരു സർക്കാർ ഭരണം നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ.
വയോധികർ മാറിനിൽക്കട്ടെ 11.03.2026 4:38
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മത്സരിക്കാൻ വയോധികരായ നേതാക്കൾ വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സാഘോഷം സഞ്ജു 10.03.2026 4:37
പരീക്ഷണങ്ങൾക്കും തിരിച്ചടികൾക്കും മുന്നിൽ തോറ്റുപിന്മാറുന്നവർക്ക് കണ്ടുപഠിക്കാനും മാതൃകയാക്കാനും ഒരു ടൂർണമെന്റിന്റെ കഥാഗതിയെ മാറ്റിമറിച്ച സഞ്ജുവിന്‍റെ പ്രകടനം കാലം കാത്തുവെക്കുമെന്നുറപ്പാണ്
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos