Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
മദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല! 11.07.2026 4:58
ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.
സെൻസസ്: അവ്യക്തത നീക്കണം 10.07.2026 5:43
പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ
വിനാശകാലേ വിപരീതബുദ്ധി 09.07.2026 3:51
സ്വരച്ചേർച്ചയില്ലായ്മ എത്രയും വേഗം അവസാനിപ്പിച്ച് യഥാർഥ പ്രതിപക്ഷത്തിന്റെ റോൾ ഏറ്റെടുക്കാനും, യു.ഡി.എഫ് സർക്കാറിന്റെ വീഴ്ചകൾ ജനപിന്തുണയോടെ തിരുത്തിക്കാനും ഇടതുപാർട്ടികൾക്ക് സാധിച്ചില്ലെങ്കിൽ ജനാധിപത്യത്തിനാണ് പരിക്കേൽക്കുക
ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ? 08.07.2026 6:56
കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ പ്രതികരമവും തുടർനടപടികളെയും വയനാട് മുമ്പും നേരിട്ട ദുരന്തങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
പാർട്ടി സേവ കമീഷൻ അല്ല പി.എസ്.സി 07.07.2026 4:55
വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്
നിയമംകാട്ടി നീതിനിഷേധം 06.07.2026 4:03
ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല
ആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും 04.07.2026 5:32
ഔദ്യോഗിക കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ഒരു ന്യായാധിപക്ക് വധഭീഷണി നേരിടേണ്ടി വരുന്നത് രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ചയുടെ ദൃഷ്ടാന്തമാണ്
വിബി-ജി റാം ജിയെ ചെറുത്തേ തീരൂ 03.07.2026 5:27
കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വിബി-ജി റാം ജി നിയമം നടപ്പാക്കാനുള്ള വിജ്ഞാപനം പ്രഖ്യാപിച്ചിരിക്കുന്നു. അതിനർഥം വളരെ സ്വാഭാവികമായി ഈ ജനവിരുദ്ധ നിയമം നമ്മുടെ ഗ്രാമങ്ങളിലും നടപ്പാക്കാൻ പോകുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നതാണ്
പി.എം ശ്രീ: വേണ്ടത് നിലപാടിലെ വ്യക്തതയും നിശ്ചയദാർഢ്യവും 02.07.2026 6:01
കേരളത്തിന്റെ ബഹുസ്വരതക്കും സമുദായ സഹവർത്തിത്വത്തിനും നിരക്കാത്ത വിഭജന രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലെ ചരിത്രപഠനവും അധ്യാപനവും ഉണ്ടാവരുത് എന്നത് രണ്ടു മുന്നണികളുടെയും മാത്രം വിഷയമല്ല, സംസ്ഥാനത്തിന്റെ പൊതുതാൽപര്യമാണ്
മറക്കരുത് നമ്മുടെ സൗഹൃദത്തിന്റെ ചരിത്രം 01.07.2026 5:08
ഭരണകൂടവും വംശഹത്യാവാദികളും സയണിസ്റ്റുകളെ താലംപിടിച്ച് വരവേൽക്കുമ്പോഴും ഇന്ത്യയുടെ മനസ്സാക്ഷി ഫലസ്തീൻ ജനതക്കൊപ്പം തന്നെയാണെന്ന് സംശയരഹിതമായി പറയാനാവും
എസ്.ഐ.ആർ പന്തുതട്ടിക്കളിയോ? 30.06.2026 4:47
രാജഗോപാലിനോടുള്ള ഐക്യദാർഢ്യം പേരു മായ്ക്കപ്പെടുന്ന ജനാധിപത്യക്രമത്തെ തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ്; പൗരജനങ്ങളെ പന്തുതട്ടിക്കളിക്കാൻ വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനമാണ്.
പൗരന്മാർക്ക് നൽകുന്ന രേഖതന്നെയാണ് പാസ്പോർട്ട് 29.06.2026 4:09
പൗരന്മാർ എന്നു തെളിഞ്ഞവർക്കേ പാസ്പോർട്ട് നൽകൂ എന്നും അതേസമയം, പാസ്പോർട്ട് പൗരത്വത്തിന്റെ രേഖയല്ലെന്നും പറയുന്നത്, യുക്തിക്കോ ജനാധിപത്യത്തിനോ നിരക്കാത്ത വാക് കസർത്ത് മാത്രമായേ മനസ്സിലാക്കാനാകൂ.
വിദേശ സംഭാവന നിയന്ത്രണത്തിലെ ഹിന്ദുത്വ അജണ്ട 27.06.2026 4:50
മോദിസർക്കാർ അധികാരത്തിൽവന്നശേഷം, എൻ.ജി.ഒകൾ പൊതുവിൽ ദേശസുരക്ഷക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ചമച്ചു. അവയെ മതപരിവർത്തനത്തിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയായി വ്യാഖ്യാനിക്കുന്നതിൽ ഹിന്ദുത്വസംഘടനകളും ഒപ്പം നിന്നു.
നിലപാടുകളിൽ വീര്യം കുറയരുത് 26.06.2026 5:35
കേരളത്തെ ലഹരിമുക്തമാക്കാൻ മുൻഗാമികൾ തുടങ്ങിവെച്ച പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനല്ലേ പുതുയുഗ കേരളത്തിന്റെ ഭരണക്കാർ തയാറാവേണ്ടത്
ജയ് ശ്രീരാം! 24.06.2026 4:23
‘ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം’ എന്ന പഴമൊഴി തന്നെയാണ് അയോധ്യയിലെ രാമക്ഷേത്ര നിർമിതിയുടെയും അനന്തര പരിപാലനത്തിന്റെയും കാര്യത്തിൽ പുലരുന്നതെന്ന് വിശ്വസിക്കേണ്ടിവരുന്നു
തീവ്ര പൊളിയജ്ഞവുമായി ബി.ജെ.പി സർക്കാറുകൾ 23.06.2026 4:59
വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വഷളായ പ്രകടനമാണ് അധികാരത്തിന്റെ പിൻബലത്തിൽ സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഈ പൊളിയജ്ഞം
ഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്‍റെ ശത്രുവാണ് 22.06.2026 4:27
വിവിധ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.
നയം വ്യക്തം; വെല്ലുവിളികളേറെ 20.06.2026 5:16
വികസന പദ്ധതികളുടെ വിതരണത്തിലെ അസമത്വം ഈ ബജറ്റിലും മുഴച്ചുനിൽക്കുന്നു
ഇരകൾ കുഞ്ഞുങ്ങൾ 19.06.2026 5:00
2025ൽ ലോകത്തുടനീളം നടന്ന സായുധസംഘർഷങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമത്തെസംബന്ധിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
നീറ്റ്: വിദ്യാർഥികളെ ഇനിയും വഞ്ചിക്കരുത് 18.06.2026 6:23
പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ
യുദ്ധംകൊണ്ട് ആര്, എന്ത് നേടി? 17.06.2026 5:30
ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ
ഉമർ ഖാലിദും ശർജീലും വീണ്ടും ജാമ്യം തേടുമ്പോൾ 16.06.2026 4:50
ആറുവർഷത്തോടടുത്ത കാലം വിചാരണയില്ലാതെ ജയിലിൽ കഴിഞ്ഞ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നൽകാൻ ഈ കാലവിളംബം തന്നെ മതിയായ കാരണമാണ്
വോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണം 15.06.2026 4:31
പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല.
കേരളം പനിക്കിടക്കയിൽ 13.06.2026 4:48
തെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്
ആ കള്ളക്കേസും പൊളിഞ്ഞിരിക്കുന്നു 12.06.2026 4:40
ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും?
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos