Madhyamam

Madhyamam

News ML ↓ 719 episodios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

No dejes de visitar la web del podcast y apoyar a su creador: www.madhyamam.com

Autor

Madhyamam

Categoría

News

Web del podcast

www.madhyamam.com

Último episodio

20 de oct. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

ലോക ക്രിമിനൽ കോടതി മരവിക്കരുത് 03.08.2026

ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വൻകിടരാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് മുഖ്യ പ്രോസിക്യൂട്ടർക്കെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി നടപ്പാക്കേണ്ടതുതന്നെ-വ്യക്തികൾക്കെതിരെ മാത്രമല്ല, ആയുധവും സ്വാധീനവുമുള്ള രാജ്യങ്ങൾക്കെതിരെയും

കാർഷിക രാജ്യം വെള്ളരിക്കാപ്പട്ടണമാകുമ്പോൾ! 31.07.2026

പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസുകാരന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുക്കിക്കൊടുക്കുന്നത്

ക്ലച്ച് പിടിക്കാത്ത അബ്രഹാം ഉടമ്പടിയും സൗദി-യു.എസ് ആണവ കരാറും 30.07.2026

ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒരു ഒത്തുതീർപ്പ് അസാധ്യമായി

അരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത് 29.07.2026

സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല

പെല്ലെറ്റ് തെറ്റെങ്കിൽ പി​ഴയെന്ത്? 28.07.2026

സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു

പാ​ഠം ഒ​ന്ന്: ധ​ർ​മം പ്ര​ധാ​നം 27.07.2026

അ​ധി​കാ​ര​വും അ​ഹ​ന്ത​യു​മ​ല്ല ധ​ർ​മ​മാ​ണ് ഭ​ര​ണ​ത്തി​ന്റെ ആ​ദ്യ​ക്ഷ​ര​മെ​ന്ന് മൂ​പ്പ​ന്മാ​രെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്നു ഇ​ള​യ ത​ല​മു​റ എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു 25.07.2026

ശർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോല നാളെ ഈ കുട്ടികൾക്കു നേരെയും പകപോക്കൽ ഉണ്ടായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ അവരെ അതൊന്നും ഭയപ്പെടുത്തുന്നില്ലെന്നുറപ്പ്.

കോടതികളുടെ കാവൽ നീതിക്കോ, അധികാരത്തിനോ? 24.07.2026

ഭരണകൂടത്തെ ചോദ്യം ചെയ്യാനുള്ള കോടതിയുടെ ധൈര്യം ക്ഷയിച്ചാൽ തകർന്നുവീഴുക ജനാധിപത്യം തന്നെയാണ്

ജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി 23.07.2026

ജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ പൗരപ്പട്ടികയിൽനിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഏറക്കുറെ ഉറപ്പിക്കാം

പാ​റ്റ പ്രക്ഷോഭം ബലപ്രയോഗം കൊണ്ടു തീരുമോ? 22.07.2026

അ​ണ്ണാ ഹ​സാ​രെ സ​മ​ര​ത്തി​ന്റെ മ​റ​വി​ൽ ജ​ന​രോ​ഷം ഇ​ള​ക്കി​വി​ട്ട് അ​തി​ന്റെ മേ​ൽ​വി​ലാ​സ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പാ​ർ​ട്ടി​യാ​ണ് ത​ങ്ങ​ൾ എ​ന്ന സ​ത്യം മ​റ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ ഈ ​സ​മ​ര​ത്തോ​ടും ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ കാ​വി​പ്പാ​ർ​ട്ടി​ക്ക് ധാ​ർ​മി​ക ബാ​ധ്യ​ത​യു​ണ്ട്

കളിയാരവമൊഴിയുമ്പോൾ ബാക്കിയാവുന്നത് 21.07.2026

കപ്പ് ജയിച്ച സ്പെയിനിനെ ആദ്യ മത്സരത്തിൽ ഗോളടിക്കാതെ തളച്ച ആഫ്രിക്കൻ രാജ്യമായ കാപ് വെർഡെ ഈ ലോകകപ്പിന്റെ അത്ഭുതമായിരുന്നു

ക​ളി​ച്ച​ന്ത​ത്തി​ന് വി​രാ​മം; ക​ള​ങ്ക​മാ​യി രാ​ഷ്ട്രീ​യം 20.07.2026

മ​ന​സ്സു​ക​ളെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ക​ളി​മ​ത്സ​ര​ത്തി​ന്‍റെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്തു​നി​ർ​ത്താ​ൻ ഫു​ട്ബാ​ളി​നു​ള്ള ശേ​ഷി ചെ​റു​ത​ല്ല. പ​ക്ഷേ, ആ ​ശേ​ഷി ഫി​ഫ നേ​തൃ​ത്വ​വും മു​ഖ്യ​ആ​തി​ഥേ​യ രാ​ജ്യ​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ഐ.എസ്.ആർ.ഒയെ തകർക്കുന്നത് ആരാണ്? 18.07.2026

സംഘ്പരിവാർ നിയന്ത്രണത്തിലുള്ള കേന്ദ്ര സർക്കാറിന്റെ ശാസ്ത്രനയത്തി​ന്റെകൂടി പ്രശ്നമായി ഈ പ്രതിസന്ധിയെ കാണണം

ഇ​നി ഇ​ൻശാ ​അ​ല്ലാ​ഹ് പ​റ​യു​മ്പോ​ഴും സൂ​ക്ഷി​ക്ക​ണം? 17.07.2026

തീ​വ്ര​വാ​ദം ത​ട​യാ​നാ​ണോ അ​തോ മു​സ്‍ലിം സ​മു​ദാ​യാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഹ​പൗ​ര​രി​ൽ സം​ശ​യം വ​ള​ർ​ത്തി ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണോ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം വ​ഴി ഗു​ജ​റാ​ത്ത് പൊ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു 16.07.2026

സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?

ഈ ​യു​ദ്ധം ഇ​നി തു​ട​ർ​ന്നു​കൂ​ടാ 15.07.2026

സ്വ​ന്തം രാ​ജ്യ​ത്ത് ജ​നാ​ഭി​പ്രാ​യം വ​ൻ​തോ​തി​ൽ ത​നി​ക്കെ​തി​രെ ഉ​യ​രു​ന്നതോ​ർ​ത്തെ​ങ്കി​ലും ട്രം​പ് വി​ട്ടു​വീ​ഴ്ച​ക്ക് വ​ഴ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​ക്കു​പോ​ലും പ്ര​സ​ക്തി ഇ​ല്ലാ​താ​വു​ക​യാ​ണ്

ലഘുവായ ധർമോപദേശം മതിയാകുമോ? 14.07.2026

കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണമേറിയതിൽപിന്നെ യൂനിയൻ സർക്കാറിനു കീഴിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ പൗരരെ’ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്

വീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം 13.07.2026

ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു

മദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല! 11.07.2026

ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.

സെൻസസ്: അവ്യക്തത നീക്കണം 10.07.2026

പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ

വി​നാ​ശ​കാ​ലേ വി​പ​രീ​ത​ബു​ദ്ധി 09.07.2026

സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ എ​ത്ര​യും വേ​ഗം അ​വ​സാ​നി​പ്പി​ച്ച് യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ​ത്തി​ന്റെ റോ​ൾ ഏ​റ്റെ​ടു​ക്കാ​നും, യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ വീ​ഴ്ച​ക​ൾ ജ​ന​പി​ന്തു​ണ​യോ​ടെ തി​രു​ത്തി​ക്കാ​നും ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നാ​ണ് പ​രി​ക്കേ​ൽ​ക്കു​ക

ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ? 08.07.2026

കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ പ്രതികരമവും തുടർനടപടികളെയും വയനാട് മുമ്പും നേരിട്ട ദുരന്തങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

പാർട്ടി​ സേവ കമീഷൻ അല്ല പി.എസ്.സി 07.07.2026

വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്

നിയമംകാട്ടി നീതിനിഷേധം 06.07.2026

ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല

ആൾക്കൂട്ട ആക്രമണം നീതിപീഠത്തിന് നേരെയും 04.07.2026

ഔദ്യോഗിക കർത്തവ്യം നിർവഹിച്ചതിന്റെ പേരിൽ ഒരു ന്യായാധിപക്ക് വധഭീഷണി നേരിടേണ്ടി വരുന്നത് രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ചയുടെ ദൃഷ്ടാന്തമാണ്

Escucha el podcast Madhyamam en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos