SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

7 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഓസ്ട്രേലിയയിലെ കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടരുതെന്ന് ഡൽഹി ഹൈക്കോടതി; Vfs ഗ്ലോബലിൻറ കരാർ റദ്ദാക്കി 17.07.2026

ഓസ്‌ട്രേലിയ ഉൾപ്പെടെയുള്ള നാല് രാജ്യങ്ങളിലെ വിസ, പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെണ്ടർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം പുതിയ ടെണ്ടർ നടപടികൾ ആരംഭിക്കാനും ഡൽഹി ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. പുതിയ ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിൽ ഈ സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഏജൻസികൾക്ക് താൽക്കാലികമായി പ്രവർത്തനം തുടരാം...

ഇന്നത്തെ വാർത്ത: അൽഷിമേഴ്സ് നേരത്തെ തിരിച്ചറിയാം; രക്തപരിശോധനയിൽ നിർണ്ണായക കണ്ടെത്തൽ 16.07.2026

2026 ജൂലൈ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇംഗ്ലണ്ട് വീണു, അർജന്റീന ഫൈനലിൽ; സ്പാനിഷ് അർമാഡക്കെതിരെ ഇനി മഹാപോരാട്ടം 16.07.2026

അവസാനം വരെ നീണ്ട പോരാട്ടവീര്യത്തിനൊടുവിൽ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരെ 2-1 എന്ന സ്കോറിനായിരുന്നു അർജന്റീനയുടെ നാടകീയ വിജയം. ഗോൾ നേടാനായില്ലെങ്കിലും മെസ്സി മാജിക്കാണ് അർജന്റീനയെ അവസാന നിമിഷത്തിൽ വിജയത്തിലേക്ക് നയിച്ചത്. പോരാട്ട വിശേഷങ്ങൾ കേൾക്കാം...

2026 Census: What you need to know to ensure you’re counted - നിങ്ങളുടെ ഉത്തരങ്ങൾക്ക് വലിയ വിലയുണ്ട്; ഓസ്ട്രേലിയൻ സെൻസസിൽ നിങ്ങളുടെ തല എണ്ണിയെന്ന് എങ്ങനെ ഉറപ്പാക്കാം? 16.07.2026

The 2026 Census is on Tuesday 11 August and every person in Australia on this night must be counted. Census data is used to understand where we live, the languages we use at home (including Auslan), the support we need and how Australia is changing as a nation. Being counted helps ensure your community, culture and beliefs are represented. Here’s what you need to know about completing the Census f...

ഇന്നത്തെ വാർത്ത: സർഗാത്മക സൃഷ്ടികളെ അനുവാദമില്ലാതെ എഐ പരിശീലനത്തിന് ഉപയോഗിക്കരുത്; നിയമനിർമാണം ഉടൻ 15.07.2026

2026 ജൂലൈ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒക്ടോബർ മുതൽ ഫോണിൽ 'മുന്നറിയിപ്പ്'; AusAlert ട്രയൽ ജൂലൈ 27ന്; വിശദാംശങ്ങൾ അറിയാം... 15.07.2026

ഓസ്ട്രേലിയയിൽ അടിയന്തര ദുരന്ത മുന്നറിയിപ്പ് സംവിധാനം ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കും. ഓസ് അലേട്ട് എന്നാണ് ഇതിൻറെ പേര്. രാജ്യത്ത് എന്തെങ്കിലും ദുരന്തമുണ്ടായാൽ, ജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് അടിയന്തര സന്ദേശങ്ങളയക്കുന്ന ഓസ് അലേട്ടിൻറെ ട്രയൽ റൺ ഈ വരുന്ന ജൂലൈ 27ന് നടക്കും.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ബ്രിസ്‌ബേനിലെ സ്കൂളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; 16 കാരൻ അറസ്റ്റിൽ 14.07.2026

2026 ജൂലൈ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഹോർമോൺ വ്യതിയാനത്തെക്കാൾ പ്രധാനം ജീവിതശൈലി; ഭാരം കുറയ്ക്കുന്നതിനുള്ള ഇൻജക്ഷൻ സുരക്ഷിതമോ? 14.07.2026

ഓസ്‌ട്രേലിയൻ ജനസംഖ്യയിൽ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. 2 മുതൽ 17 വയസ്സ് വരെയുള്ളവരിൽ 27 ശതമാനം പേർ അമിത വണ്ണമുള്ളവരാണെന്ന് ഈ പഠന റിപ്പോർട്ടിൽ പറയുന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. പൊണ്ണത്തടിയുണ്ടാകാനുള്ള കാരണങ്ങളെന്തെല്ലാമാണെന്നും ചികിത്സകളെക്കുറിച്ചും സിഡ്നി മാർസ്ഡൺ പാർക്കിൽ...

ഇന്നത്തെ വാർത്ത: വൺ നേഷനും, പോളിൻ ഹാൻസണും വീണ്ടും ഇടിവ്; അൽബനീസിയും, ലിബറൽ സഖ്യം നില മെച്ചപ്പെടുത്തി 13.07.2026

2026 ജൂലൈ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ഹെൽപ്പ് ലൈനിലും ഹെൽപ്പ് ഇല്ല': VFS അടച്ചതോടെ ആശങ്കയിലായി ഇന്ത്യയിലേക്കുള്ള യാത്രക്കാർ 13.07.2026

ജൂലൈ 1 മുതലാണ് VFS ഗ്ലോബൽ കേന്ദ്രങ്ങൾ വഴി ലഭിച്ചിരുന്ന ഇന്ത്യൻ കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്. പകരം ഏർപ്പെടുത്തിയ സഹായ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന് അപേക്ഷകർ പറയുന്നു. സേവനങ്ങൾ നിർത്തലാക്കിയതോടെ ഇന്ത്യയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ചില ഓസ്ട്രേലിയൻ മലയാളികൾ നിലവിലെ സാഹചര്യങ്ങളും ആശങ്കകളും പങ്കുവെക്കുന്നത് കേൾക്കാം...

ഇൻകമിങ് പാസഞ്ചർ കാർഡിൽ മാറ്റം; ഓസ്ട്രേലിയയിലേക്ക് വരുന്നവർക്ക് Digital Australia Travel Declaration; വിശദാംശങ്ങൾ അറിയാം 13.07.2026

ഡിജിറ്റൽ ഇൻകമിങ് പാസഞ്ചർ കാർഡുകളുടെ ഉപയോഗം രാജ്യവ്യാപകമായി നടപ്പിലാക്കുവാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ digital Australia Travel Declaration പദ്ധതി വിജയകരമാണെന്ന് വിലയിരുത്തലിലാണ് ഈ തീരുമാനം. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും..

ഓസ്ട്രേലിയ പോയവാരം: ഓസ്ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക്; കായിക സഹകരണത്തിനും ധാരണ 11.07.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ച 10.07.2026

ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: H5N1 വൈറസ് ബാധ ഓസ്ട്രേലിയൻ കടൽപക്ഷിയിൽ കണ്ടെത്തി; വളർത്തുജീവികളിലേക്ക് രോഗം പടർന്നിട്ടില്ലെന്ന് സൌത്ത് ഓസ്ട്രേലിയ 10.07.2026

2026 ജൂലൈ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾ 10.07.2026

ഓസ്‌ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്‌ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: മോദിക്ക് ആവേശകരമായ സ്വീകരണം, ഒപ്പം പ്രതിഷേധവും; യുറേനിയം കയറ്റുമതി കരാറിൽ ഇന്ത്യയും, ഓസ്‌ട്രേലിയയും ഒപ്പിട്ടേക്കും 09.07.2026

2026 ജൂലൈ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം? 09.07.2026

ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?

വിപഞ്ചിക ഗ്രന്ഥശാല പത്താം വർഷത്തിലേക്ക്; ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ അറിയാം... 09.07.2026

മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാല പത്താംവർഷത്തിലേക്ക് കടക്കുകയാണ്. ജൂലൈ 11നാണ് പരിപാടികൾ നടക്കുന്നത്.. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: Telstra തകരാറിൽ വലഞ്ഞ് ഓസ്‌ട്രേലിയ; ട്രെയിൻ ,പണമിടപാട്, ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു 08.07.2026

2026 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ബ്രിഡ്ജിംഗ് വിസ ഫീസിൽ 203% വർദ്ധനവ്, PR വിസയുടെ ഫീസ് 6140; ഓസ്ട്രേലിയൻ വിസകളുടെ ഫീസ് കൂടിയതിങ്ങനെ 08.07.2026

ജൂലൈ ഒന്നുമുതലാണ് ഓസ്ട്രേലിയൻ സർക്കാർ വിവിധ വിസകളുടെ ഫീസുകൾ കുത്തനെ വർധിപ്പിച്ചത്. 25 മുതൽ 200ശതമാനമനത്തിലേറെ വർധനവ് വിസാ ഫീസുകളിൽ കൊണ്ടുവന്നു. വിസാ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെ പല കോണുകളിൽ വിമർശനമുയരുന്നുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ഓസ്‌ട്രേലിയയിലടക്കം 4800 പേർക്ക് തൊഴിൽ നഷ്ടമാകും 07.07.2026

2026 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും 07.07.2026

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.

കോഴിമുട്ടയും ഇറച്ചിയും കഴിക്കുന്നത് സുരക്ഷിതമോ ? പക്ഷിപ്പനിയിൽ നിന്നും വളർത്തുമൃഗങ്ങളെ എങ്ങനെ രക്ഷിക്കാം? 07.07.2026

ഓസ്ട്രേലിയയിൽ പക്ഷിപ്പനിയുടെ മാരക വകഭേദമായ H5N1 സ്ഥിരീകരിച്ച സാഹചര്യത്തിൽ പലരുടേയും ആശങ്കയാണ് ഇറച്ചിയും മുട്ടയും കഴിക്കാമോ എന്നത്. മറ്റൊന്ന് വളർത്തുമൃഗങ്ങൾക്ക് രോഗം വരുമോ എന്ന ഭയവുമാണ്. പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ മലയാളികളുടെ പ്രതികരണവും ഒപ്പം രോഗം വരാതിരിക്കാനുള്ള മുൻകരുതലുകളെകുറിച്ച് വെറ്ററിനറി ഡോക്ടറുടെ പ്രതികരണവും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....

ഇന്നത്തെ വാർത്ത: H5N1 കർഷകർക്ക് മുന്നറിയിപ്പ്; രോഗബാധിതരായ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തം 06.07.2026

2026 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സൂപ്പാറാന്വേഷനിൽ 'റിസ്ക്' എടുത്താൽ നേട്ടമുണ്ടാകുമോ? സൂപ്പർ ഇൻവെസ്റ്റ്മെൻറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത് 06.07.2026

പുതിയ സാമ്പത്തിക വർഷം സൂപ്പർ ആനുവേഷനിൽ വന്ന മാറ്റങ്ങളെന്തെല്ലാമാണെന്നും എങ്ങനെ അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്താമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ G Wealthൽ ചാർട്ടേഡ് അക്കൌണ്ടൻറായ ഗോപി നായർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice