SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനം: ഓസ്ട്രേലിയയ്ക്ക് ഇളവ് നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്ബനീസി 21.01.2025 4:51
2025 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
ഓസ്ട്രേലിയന് സൂപ്പര്മാര്ക്കറ്റുകളിലെ കോഴിമുട്ടകള് എവിടെപ്പോയി? 21.01.2025 6:48
ഓസ്ട്രേലിയയിലെ സൂപ്പര്മാര്ക്കറ്റുകളിലെ മുട്ട ഷെല്ഫുകള് കാലിയായിക്കിടക്കുന്നത് ഇപ്പോള് പതിവുകാഴ്ചയാണ്. എന്താണ് മുട്ടക്ഷാമത്തിന് കാരണം? എവിടെയൊക്കെയാണ് ഇപ്പോള് മുട്ടയുടെ ലഭ്യതയുള്ളത്? കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്...
ഒരു ദിവസം ഒറ്റ പെട്രോള് വില: വില അടിക്കടി മാറുന്നത് തടയാന് നിയമം കൊണ്ടുവരുമെന്ന് വിക്ടോറിയന് സര്ക്കാര് 20.01.2025 4:20
2025 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
മതത്തിൻറെ പേരിൽ അക്രമം നടത്തുന്ന വിദേശികളെ നാടുകടത്തുമെന്ന് ഓസ്ട്രേലിയ; ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി വർദ്ധിക്കുന്നു: ഓസ്ട്രേലിയ പോയവാരം 18.01.2025 7:37
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്ത്തകള് ഒറ്റനോട്ടത്തില്...
ഓസ്ട്രേലിയയിലെ PhD വിദ്യാർത്ഥികൾ സാമ്പത്തിക ബുദ്ധിമുട്ടിലെന്ന് റിപ്പോർട്ട്; പലരും ഗവേഷണം ഉപേക്ഷിക്കുന്നു 17.01.2025 3:43
2025 ജനുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
ഓസ്ട്രേലിയയിൽ സ്കൂൾ വിദ്യാഭ്യാസ ചെലവ് കുതിച്ചുയരുന്നു; സർക്കാർ സ്കൂളുകളിൽ 30% വർധനവ് 17.01.2025 6:05
ഓസ്ട്രേലിയയിലെ സർക്കാർ സ്കൂളുകളിൽ 13 വർഷത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ 1.20 ലക്ഷം ഡോളറിൽ കൂടുതൽ ചെലവാകുമെന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ ചെലവ് എത്രത്തോളം കൂടുന്നുവെന്ന് പരിശോധിക്കാം...
ട്രെയിന് സമരത്തിന് പിന്നാലെ സിഡ്നിയില് ദുരിതംവിതച്ച് പേമാരിയും; രണ്ടും തുടരുമെന്ന് മുന്നറിയിപ്പ് 16.01.2025 4:27
2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
വർക്ക് ഫ്രം ഹോം അവകാശമാണോ?; ഓസ്ട്രേലിയയിൽ 'ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറ്' ആർക്കൊക്കെ ആവശ്യപ്പെടാം 16.01.2025 9:51
ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
യുക്രൈനില് ഓസ്ട്രേലിയക്കാരന് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്; റഷ്യയ്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫെഡറല് സര്ക്കാര് 15.01.2025 4:23
2025 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
പൈലറ്റും എസ്കോര്ട്ടുമില്ല, പരിചാരക വൃന്ദവുമില്ല: ഓസ്ട്രേലിയയിലെ ആദ്യ മലയാളി മന്ത്രിയുടെ ഔദ്യോഗിക വിശേഷങ്ങള് 15.01.2025 11:10
ഓസ്ട്രേലിയയിലെ ആദ്യത്തെ മലയാളി മന്ത്രിയായ ജിൻസൺ ആൻറോ ചാൾസ് ഓസ്ട്രേലിയൻ മന്ത്രിക്കസേരയുടെ വിശേഷങ്ങളും, തൻറെ കാഴ്ചപ്പാടുകളും SBS മലയാളത്തോട് പങ്കുവെയ്ക്കുന്നത് കേൾക്കാം.
ഓസ്ട്രേലിയന് ഡോളറിന്റെ മൂല്യം ഇടിഞ്ഞു; നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കും? 14.01.2025 6:14
ഓസ്ട്രേലിയന് ഡോളറിന്റെ മൂല്യം അഞ്ചു വര്ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാരുടെ നിത്യ ജീവിതത്തെയും ബാധിക്കാം. അത് എങ്ങനെയെന്ന് കേള്ക്കാം, മുകളിലെ പ്ലേയറില് നിന്ന്..
ഓസ്ട്രേലിയയിലെ ഭവന ഇൻഷുറൻസ് പ്രീമിയം കൂടാമെന്ന് മുന്നറിയിപ്പ്; വിനയാകുന്നത് അമേരിക്കയിലെ തീ പിടുത്തം 14.01.2025 4:15
2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
ഓസ്ട്രേലിയയിൽ ഡോക്ടറെ കാണാൻ ചെലവേറുന്നു; GP സെൻററുകളിൽ ബൾക്ക് ബില്ലിംഗ് കുറഞ്ഞതായും റിപ്പോർട്ട് 13.01.2025 3:59
2025 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പിനൊരുങ്ങി പ്രധാനമന്ത്രി; സൗജന്യ ഫ്ലൂവാക്സിൻ പദ്ധതി നീട്ടി ക്വീൻസ്ലാൻറ് സർക്കാർ; ഓസ്ട്രേലിയ പോയവാരം 11.01.2025 7:43
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്ത്തകള് ഒറ്റനോട്ടത്തില്...
പെരിമെനോപസ് കാലത്ത് സ്ത്രീകൾക്ക് കുടുംബത്തിന്റെ പിന്തുണ എത്രത്തോളം ആവശ്യമാണ്: അറിയേണ്ടതെല്ലാം... 10.01.2025 17:32
ആർത്തവവിരാമവുമായി ബന്ധപ്പെട്ട കാലഘട്ടമാണ് പെരിമെനോപസ് എന്നറിയപ്പെടുന്നത്. ഈ സമയത്ത് സ്ത്രീകള്ക്ക് അവധി ഉള്പ്പെടെയുള്ള ആനൂകൂല്യങ്ങള് നല്കണമെന്നാണ് സെനറ്റ് സമിതിയുടെ ശുപാര്ശ. പെരിമെനോപസിനെക്കുറിച്ച് മനസിലാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും, പുരുഷന്മാർ ഈ വിഷയത്തെ എങ്ങനെ സമീപിക്കണമെന്നും കാന്ബറയില് ജി.പി ആയ ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
കുട്ടികളുടെ സ്ക്രീൻ ഉപയോഗം എങ്ങനെ കുറയ്ക്കാം; ചില ഓസ്ട്രേലിയൻ രക്ഷിതാക്കൾ സ്വീകരിക്കുന്ന മാർഗങ്ങൾ കേൾക്കാം 10.01.2025 15:47
സ്ക്രീൻ ഉപയോഗം കുട്ടികളുടെ മാനസീക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിരുന്നു. ഒഴിവ്സമയങ്ങളിൽ കുട്ടികളെ സ്ക്രീൻ ഉപയോഗത്തിൽ നിന്ന് മാറ്റി നിറുത്താൻ മലയാളികളായ ചില ഓസ്ട്രേലിയൻ മാതാപിതാക്കൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഫ്ലൂ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം കുറയുന്നു; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ആശങ്കപ്പെടുത്തുന്ന ശൈത്യകാലം 09.01.2025 7:28
യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഫ്ലൂ ബാധിതരുടെ എണ്ണം ഓസ്ട്രേലിയയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. വരാൻ പോകുന്ന ശൈത്യകാലത്ത് പകർച്ചപ്പനിയുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളേയും, സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങളെയും പറ്റി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയൻ നഗരങ്ങളിൽ വീട് വില കുറയുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം 09.01.2025 11:29
ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.
സൂപ്പർ മാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുന്നു; ചെലവ് കുറച്ച് ഷോപ്പ് ചെയ്യാൻ എന്ത് ചെയ്യണം? 08.01.2025 8:47
കോൾസും വൂൾവർത്സുമടക്കമുള്ള സൂപ്പർമാർക്കറ്റുകൾ ഡിസ്കൗണ്ടിൻറെ പേരിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, സൂപ്പർമാർക്കറ്റുകൾക്കെതിരെ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടുകളുടെ ഉള്ളടക്കം എന്തൊണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
കബഡി,കബഡി,കബഡി...: പരിശീലനം കിട്ടിയാൽ ഓസ്ട്രേലിയ കബഡിയിൽ മികച്ചതാകുമെന്ന് ഇന്ത്യൻ കോച്ച് ഇ.ഭാസ്കരൻ 08.01.2025 15:24
മെൽബണിൽ നടന്ന പ്രൊ കബഡി ലീഗ് മൽസരത്തിൻറെ വിശേഷങ്ങളും, ഓസ്ട്രേലിയൻ കബഡി ടീമിൻറെ സാധ്യതകളും പ്രമുഖ കബഡി പരിശീലകനും മലയാളിയുമായ ഇടച്ചേരി ഭാസ്കരൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ 'ഓളമുണ്ടാക്കുന്ന' സ്റ്റേജ് ഷോകൾ; സാമൂഹ്യ പ്രാധാന്യവും, ലാഭ-നഷ്ട കണക്കുകളുമറിയാം 07.01.2025 9:07
കൊവിഡിൻറെ ഇടവേളക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
കുട്ടികള് ലഹരി ഉപയോഗിക്കുന്നുണ്ടോ? മാതാപിതാക്കള്ക്ക് എങ്ങനെ തിരിച്ചറിയാം... 06.01.2025 15:07
കുട്ടികള് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്ക്കുമുണ്ട്. എന്നാല് ഓസ്ട്രേലിയന് ജീവിത സാഹചര്യങ്ങളില് ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്ക്ക് ഇക്കാര്യത്തില് എന്തു ചെയ്യാന് കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്സര് ഇന്സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്ലൈന് കൗണ്സിലറായ മനീഷ് കുര്യാക്കോസ്. കേൾക്കാം മുകളിലെ പ്ലെ...
പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ കാൻസറായി മാറുമോ? ഈ ലക്ഷണങ്ങൾ പുരുഷൻമാർ അവഗണിക്കരുത് 06.01.2025 15:02
പ്രായം അൻപതിനോടടുക്കുമ്പോൾ ഓസ്ട്രേലിയയിലെ ഭൂരിഭാഗം പുരുഷൻമാരെയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രൊസ്റ്റേറ്റ് ഗ്രന്ഥിക്കുണ്ടാകുന്ന വീക്കം പുരുഷൻമാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പറ്റിയും, രോഗാവസ്ഥ എങ്ങനെ തിരിച്ചറിയാമെന്നും കാൻബറയിലെ ഒക്കർ ഹെൽത്തിൽ GPയായി പ്രവർത്തിക്കുന്ന ഡോ. എബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ചരിത്രത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ തകരാർ, ബ്രിട്ടീഷ് രാജാവിന്റെ സന്ദർശനം: ഓസ്ട്രേലിയ പോയ വർഷം 04.01.2025 5:34
ഓസ്ട്രേലിയയിലെ കഴിഞ്ഞ ഒരു വർഷത്തെ ഏറ്റവും പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം....
ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ആരെ സമീപക്കണം? 03.01.2025 16:30
ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice