SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

8 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഇന്നത്തെ വാർത്ത: പെട്രോൾ, ഡീസൽ വാഹന വിൽപ്പന സ്തംഭിച്ചു; ഇലക്ട്രിക് കാറുകളുടെ വിൽപ്പന റെക്കോർഡിലേക്ക് 07.04.2026

2026 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒരുജീവൻ രക്ഷിക്കാൻ ഒഴുക്കി കളഞ്ഞത് ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനം; ആകാശ യാത്രയിലെ രക്ഷാ ദൗത്യത്തിൻറെ വിശദാംശങ്ങളറിയാം 07.04.2026

സിഡ്‌നിയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന വിമാനത്തിലെ ഇന്ധനമാണ് ആകാശത്ത് ഒഴുക്കി കളഞ്ഞത്. യാത്രക്കാരൻറെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര ലാൻഡിംഗിനായിരുന്നു ഈ നടപടി. ഈ സംഭവത്തിന്റെ വിശദാംശങ്ങളും വിദേശയാത്രയ്ക്കിടയിൽ മെഡിക്കൽ എമർജൻസി ഉണ്ടായാൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം..മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: മെയ് മാസം വരെയുള്ള ഇന്ധന ലഭ്യത ഉറപ്പ്; ഏഷ്യൻ റിഫൈനറികളിൽ നിന്ന് ഇറക്കുമതി തുടരും 06.04.2026

2026 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

LDFൻറെ ഭാവി കെയർ ഇക്കോണമിയിൽ; ട്വെന്റി-20 യുഡിഎഫുമായി ചർച്ച നടത്തി; BJP ഇത്തവണ നിർണ്ണായകം: ഉണ്ണി ബാലകൃഷ്ണൻറെ തിരഞ്ഞെടുപ്പ് കാഴ്ചപ്പാടുകൾ 06.04.2026

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിവിധ മുന്നണികളുടെ സാധ്യതകളും മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യാനെറ്റ് ന്യൂസ് സീനിയർ എഡിറ്റോറിയൽ കൺസൾട്ടൻറുമായ ഉണ്ണി ബാലകൃഷ്ണൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

How to buy Indigenous art and craft ethically in Australia - നിങ്ങൾ വാങ്ങിയത് ഒറിജിനൽ ആണോ? ഓസ്ട്രേലിയൻ ആദിമ വർഗ്ഗ കലാസൃഷ്ടികൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... 04.04.2026

Buying Aboriginal and Torres Strait Islander art can be meaningful, but how do you know if it's real and ethical? Fake art is still a problem in Australia, and protections are still developing. This guide helps you understand what to look for, what questions to ask, and where to buy safely. By choosing carefully, you can support First Nations artists and their communities. - ആദിമ വർഗ്ഗ- ടോറസ് സ്ട്...

ഓസ്ട്രേലിയ പോയവാരം: ഇന്ധന വില ഇനിയും കുറയും; സാമ്പത്തിക മാന്ദ്യ ഭീതിയിൽ രാജ്യം 04.04.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത; ഇന്ധനവുമായി 50ലധികം കപ്പലുകൾ ഓസ്ട്രേലിയയിലേക്ക്;യുദ്ധത്തിൽ പങ്കുചേരില്ലെന്നും സർക്കാർ 03.04.2026

2026 ഏപ്രിൽ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഗൃഹ സന്ദർശനവും സോഷ്യൽ മീഡിയ ക്യാമ്പെയിനും; പ്രചാരണത്തിൽ സജീവമായി ഓസ്ട്രേലിയൻ മലയാളികൾ 03.04.2026

കേരള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഓസ്ട്രേലിയൻ മലയാളികളിൽ പലരും പ്രചാരണ ചൂടിലാണ്. നേരിട്ടും, സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണത്തിൽ സജീവമാകുന്ന ഓസ്ട്രേലിയൻ മലയാളികളുടെ വിശേഷങ്ങൾ കേൾക്കാം.. മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: പ്രതിസന്ധി നേരിടുന്ന മേഖലകൾക്കായി 1 ബില്യൺ ഡോളർ; കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി 02.04.2026

2026 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

തലസ്ഥാന നഗരങ്ങൾ ഉപേക്ഷിക്കുന്നവർ കൂടുന്നു; ഏറ്റവും കൂടുതൽ ആളുകൾ കുടിയേറിയത് ഈ റീജിയണൽ സിറ്റിയിലേക്ക്... 02.04.2026

നഗരങ്ങളിൽ നിന്ന് ചെലവ് കുറഞ്ഞ റീജിയണൽ പ്രദേശങ്ങളിലേക്ക് മാറുന്ന പ്രവണത ശക്തമാകുകയാണെന്ന് റിപ്പോർട്ട്. കോമണ്‍വെല്‍ത്ത് ബാങ്കും, റീജിയണൽ ഓസ്ട്രേലിയ ഇൻസ്റ്റിട്യൂട്ടും ചേർന്നാണ് റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ് റിപ്പോർട്ട് പുറത്തിറക്കിയത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലത്തെ പ്ലെയറിൽ നിന്നും...

സാമ്പത്തിക ആഘാതങ്ങൾ മാസങ്ങളോളം തുടരും; ഇന്ധന ഉപയോഗത്തിൽ കരുതൽ വേണമെന്നും പ്രധാനമന്ത്രി 01.04.2026

ഇറാൻ യുദ്ധം ഉണ്ടാക്കിയ അനിശ്ചിതത്വം ഒഴിവാക്കാൻ എല്ലാ ഓസ്ട്രേലിയക്കാരും അവരവരുടെ ഭാഗം ചെയ്യണമെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസി അഭ്യർത്ഥിച്ചു. ഓസ്ട്രേലിയക്കാരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങളോ തീരുമാനങ്ങളോ പ്രധാനമന്ത്രി നടത്തിയില്ല.

ഇന്നത്തെ വാർത്ത; പ്രധാനമന്ത്രി ഉടൻ രാജ്യത്തെ അഭിസംബോധന ചെയ്യും; സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന 01.04.2026

2026 ഏപ്രിൽ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഇന്നത്തെ വാർത്ത: ഡെബിറ്റ്,ക്രെഡിറ്റ് കാർഡുകളുടെ സർചാർജ്ജ് ഒഴിവാക്കി; eftpos, Mastercard, Visa നെറ്റ്‌വർക്കുകൾക്കും ബാധകം 31.03.2026

2026 മാർച്ച് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചന്ദ്രനെ അടുത്തറിയാൻ ആർട്ടെമിസ് നാളെ യാത്ര തുടങ്ങും; കരുത്താകുന്നത് ഓസ്‌ട്രേലിയൻ സാങ്കേതിക വിദ്യ 31.03.2026

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പുതിയ ദൗത്യത്തിന് മുന്നോടിയായാണ് ബഹിരാകാശ സഞ്ചാരികളുടെ യാത്ര. ഏപ്രിൽ 1-ന് തുടക്കം കുറിക്കുന്ന ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് ചന്ദ്രനെ ഭ്രമണം ചെയ്യുക. കാൻബറയിലെ സെൻററാണ് ഈ ദൗത്യത്തിനാവശ്യമായ ആശയവിനിമയ സഹായങ്ങൾ നൽകുന്നത്.

ഇന്നത്തെ വാർത്ത: ഇന്ധന എക്സൈസ് പകുതിയായി കുറച്ചു; ലിറ്ററിന് 26 സെൻറ് കുറയും 30.03.2026

2026 മാർച്ച് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വെസ്റ്റേൺ സിഡ്നിയിലെ പുതിയ എയർപോർട്ടിൽ നിന്ന് കേരളത്തിലേക്കും പറക്കാം; സിംഗപ്പൂർ എയർലൈൻസ് ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചു 30.03.2026

വെസ്റ്റേൺ സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (WSI) നിന്നും സിംഗപ്പൂർ എയർലൈൻസ് പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ചു. സിംഗപ്പൂർ വഴിയുള്ള പുതിയ സർവീസുകൾ കേരളത്തിലേക്കുള്ള യാത്രകൾ എളുപ്പമാക്കും. നവംബറിൽ ആരംഭിക്കുന്ന പ്രതിദിന വിമാനസർവ്വീസുകളുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ലോംഗ് വീക്കെന്റും, എഗ് ഹണ്ടും: മതവിശ്വാസം മാത്രമാണോ ഓസ്‌ട്രേലിയയിലെ ഈസ്റ്റര്‍ ആഘോഷങ്ങൾ 30.03.2026

ക്രൈസ്തവ മതവിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് ഈസ്റ്റര്‍. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഈസ്റ്റര്‍ ഒരു മതത്തിന്റെ വിശ്വാസികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഈസ്റ്റര്‍ ലോംഗ് വീക്കെന്‌റും, ആഘോഷങ്ങളുമെല്ലാം ഓസ്‌ട്രേലിയയുടെ ബഹുസ്വര സമൂഹത്തില്‍ നല്‍കുന്ന സംഭാവനകള്‍ എന്തെന്ന് അറിയാം...

സൺസ്‌ക്രീനുകൾ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 29.03.2026

സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്‌ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം:രാജ്യത്ത് ഇന്ധന നിയന്ത്രണം ഉടൻ ഇല്ല; നിർണായക ദേശീയ കാബിനറ്റ് യോഗം തിങ്കളാഴ്ച 28.03.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

കാർ മോഷണം കൂടുന്നതായി പോലീസ്; മോഷ്ടിക്കപ്പെടുന്നതിലേറെയും 'കീ ലെസ്സ് എൻട്രി' കാറുകൾ 27.03.2026

ഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ കാർ മോഷണം കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ 11 മിനിറ്റിലും ഒരു വാഹനം വീതം മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. കീ ക്ലോണിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കാറുകളും മോഷ്ടിക്കപ്പെടുന്നത്. വാർത്തയുടെ വിശദാംശങ്ങളും, വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത; പെട്രോൾ-ഡീസൽ എക്സൈസ് നികുതി ഒഴിവാക്കണമെന്ന് ആവശ്യം; ഇന്ധന ലഭ്യതയിൽ ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി 27.03.2026

2026 മാർച്ച് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഇന്നത്തെ വാർത്ത: പലിശ നിരക്ക് വീണ്ടും കൂടുമെന്ന് ആർ ബി എ മുന്നറിയിപ്പ്; മിനിമം വേതനം വർദ്ധിപ്പിക്കണമെന്ന് ഫെഡറൽ സർക്കാർ 26.03.2026

2026 മാർച്ച് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ? 26.03.2026

താൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇലക്ട്രിക് കാറുകൾക്ക് വില കുറയും; യൂറോപ്പിൽ കൂടുതൽ തൊഴിലവസരങ്ങൾ; വ്യാപാര കരാറിൻറെ നേട്ടങ്ങളറിയാം... 26.03.2026

എട്ട് വർഷം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഓസ്‌ട്രേലിയയും യൂറോപ്യൻ യൂണിയനും തമ്മിൽ വാണിജ്യ പ്രതിരോധ കരാർ ഒപ്പു വെച്ചത്. കരാർ ഓസ്ട്രേലിയയ്ക്ക് നേട്ടമാണെന്ന് ഫെഡറൽ സർക്കാർ അവകാശപ്പെടുമ്പോഴും കർഷക സംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ഓസ്ട്രേലിയ - യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻറെ വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പണപ്പെരുപ്പം കുറഞ്ഞു 25.03.2026

2026 മാർച്ച് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice