Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Vizitează neapărat site-ul podcastului și susține-i creatorul: www.madhyamam.com
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
ഉന്നത വിദ്യാഭ്യാസവും കേന്ദ്ര നിയന്ത്രണത്തിലേക്ക് 18.12.2025 4:54
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഡിസംബർ 15ന് ലോക് സഭയിൽ അവതരിപ്പിച്ച വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ ബാധിക്കുന്ന ഒന്നാണ്. യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി), ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ (എ.ഐ.സി.ടി.ഇ), നാഷനൽ കൗൺസിൽ ഓഫ് ടീച്ചർ എജുക്കേഷൻ (എൻ.സി.ടി.ഇ) എന്നിവയെ ഇല്ലാതാക്കി പകരം ഇവയെയെല്ലാം ഒരൊറ്റ അധികാരകേന്ദ്രത്തിന് കീഴിൽ കൊണ...
തൊഴിലുറപ്പിന്റെ കഴുത്ത് ഞെരിക്കുമ്പോൾ 17.12.2025 4:52
യു.പി.എ സർക്കാർ ആവിഷ്‍കരിച്ച ജനകീയ പദ്ധതികളിലൊന്നായ ഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു നേരെയും നരേന്ദ്രമോദി സർക്കാർ വാളോങ്ങികഴിഞ്ഞു. പേര് മാറ്റിയും, ബാധ്യത സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചുമുള്ള നീക്കം പല ലക്ഷ്യങ്ങളോടെയാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്നതോടെ ഗ്രാമീണ ഇന്ത്യക്ക് സ്വയംപര്യാപ്തത നിഷേധിക്കപ്പെടുകയും, ജന്മിത്തവും ചൂഷണവും പഴയപടി തിരിച്ചെത്തുകയും ചെയ്യുമെന്ന് മാധ്യമം എഡിറ്...
തിരുത്താത്തവരെ ജനം തുരത്തും | Madhyamam Editorial 16.12.2025 5:39
വർഗീയതയോടുള്ള സമീപനത്തിൽ മുഖ്യധാരാ ഇടതുപാർട്ടികൾ വെള്ളംചേർത്താലും മതനിരപേക്ഷ കേരളം വിട്ടുവീഴ്ചക്കില്ല എന്ന കൃത്യമായ സന്ദേശമാണ് വോട്ടർമാർ കനത്ത തിരിച്ചടിയിലൂടെ വ്യക്തമാക്കിയതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
വിസിലിന് മുമ്പേ തുടങ്ങി ഫൗൾ 15.12.2025 4:28
ലോകകപ്പ് ഫുട്ബാൾ നറുക്കെടുപ്പ് വേദിയിലായിരുന്നു പ്രഥമ ഫിഫ സമാധാന പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടത്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിൽ ഒന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫ പ്രസിഡന്റ് സമാധാന പുരസ്കാരം സമ്മാനിച്ചത് വലിയ കൗതുകത്തോടെയാണ് ലോകം കണ്ടത്. 500 കോടിയിലേറെ വരുന്ന ഫുട്ബാൾ പ്രേമികളുടെ പേരിൽ ട്രംപിനെ പോലുള്ള ഒരാൾക്ക് സമ്മാനം നൽകാൻ ഫിഫയുടെ പ്രസിഡൻറിന് എന്തധികാരമെന്ന് മാധ്യമം എഡിറ്റോറിയൽ...
തദ്ദേശ ഫലങ്ങളിൽനിന്നു പഠിക്കാനുള്ളത് 14.12.2025 5:45
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
വി.സി നിയമനവും നീതിപീഠവും 13.12.2025 4:16
സംസ്ഥാനത്തെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ ഇടപെടൽ കേന്ദ്രസർക്കാറിനേറ്റ തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
അമിത് ഷായുടെ ‘ത്രീ ഡി’യും എസ്.ഐ.ആറും 12.12.2025 5:11
പാർലമെന്‍റിൽ നടന്ന എസ്.ഐ.ആർ സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിയും മറ്റു പ്രതിപക്ഷാംഗങ്ങളും ഉന്നയിച്ച വിമർശനങ്ങൾക്ക് നിയമ വിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ വിശകലനം ചെയ്യുന്നത്.
അനുവദിക്കരുത് തമിഴ് മണ്ണിന് തീകൊളുത്താൻ 11.12.2025 6:42
നീതിയും നിയമവും നടപ്പാക്കാനുള്ള ചുമതലയേൽപിക്കപ്പെട്ട കോടതികളും ജഡ്ജിമാരും വർഗീയ വിദ്വേഷ ശക്തികളുടെ പകർത്തെഴുത്ത് ജോലി തുടങ്ങിയാൽ രാജ്യത്തിന്‍റെ ഭാവിയെന്താകുമെന്ന് തമിഴ്നാട്ടിലെ തിരുപ്പറകുൺറം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നിരീക്ഷിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ക്രിമിനലുകൾക്ക് ശിക്ഷ, അതിജീവിതക്ക് നീതി? 10.12.2025 5:47
അന്വേഷണവും വിചാരണയും വിവാദങ്ങളുമായി വർഷങ്ങൾ നീണ്ടുപോയ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പറഞ്ഞതിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല. കേസ് അപ്പീൽ കോടതിയിലേക്ക് പോകുമെന്നും ഉറപ്പായി കഴിഞ്ഞു. അതിജീവിതക്ക് നീതി ലഭ്യമാക്കാനും പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തുമാകാം എന്ന ധാരണ തിരുത്താനും വിധിക്കെതിരെ അപ്പീൽ നൽകിയേ മതിയാവൂ. അന്തസ്സും അഭിമാനവും അടിയറവെക്കാതെ വനിതകൾക്ക് ജോലി ചെ...
തിരിച്ചറിവിന്‍റെ വിധിയെഴുത്ത് | Madhyamam Editorial 09.12.2025 4:56
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഇന്ന് നടക്കുമ്പോൾ, ത്രിതല പഞ്ചായത്തുകളുടെ അധികാരാവകാശങ്ങൾ തിരിച്ചുപിടിക്കാനുള്ള വഴികളാലോചിക്കുന്നതിനു പകരം കക്ഷിരാഷ്ട്രീയ വഴക്കുകളിൽ കുരുക്കിയിടാനുള്ള ശ്രമമാണ് ഇത്തവണ പ്രചാരണത്തിൽ കണ്ടതെന്ന് പറയുകയാണ് എഡിറ്റോറിയൽ...
പൗരരെ പുറത്താക്കുന്നത് ശിക്ഷാർഹമല്ലേ? | Madhyamam Editorial 08.12.2025 4:56
ഇന്ത്യൻ ഭരണകൂടം ബംഗ്ലാദേശിലേക്ക് തള്ളിയ പശ്ചിമബംഗാൾ സ്വദേശികളെ തിരികെയെത്തിച്ച പശ്ചാത്തലത്തിൽ, ദുർബലരായ പൗരർക്കു മേൽ ഭരണാധികാരത്തിന്റെ കനത്തഭാരം എപ്രകാരം പീഡനമേൽപ്പിക്കുന്നു എന്ന് തെളിയിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
അതിതീവ്ര കാലാവസ്ഥയും ഉന്മാദ രാഷ്ട്രീയവും 06.12.2025 5:26
മാറിയ കാലാവസ്ഥയിൽ രാജ്യവും ഭരണകൂടവും ആവിഷ്കരിക്കേണ്ട പുതിയ ശീലങ്ങളെയും നയങ്ങളെയും കുറിച്ച് ‘ക്ലൈമറ്റ് ഇന്ത്യ 2025’ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ആലോചനാവിധേയമാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സദാചാര രാഷ്ട്രീയവും രാഷ്ട്രീയക്കാരുടെ സദാചാരവും 05.12.2025 5:40
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയത്തിലെ ധാർമികതയെക്കുറിച്ച് ഗൗരവമായ പുനർചിന്ത ആവശ്യമാണെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
യുക്രെയ്നെ അമേരിക്ക നയിക്കുന്നതെങ്ങോട്ട്? 04.12.2025 6:07
ശക്തന്മാർക്കിടയിൽ സമാധാനത്തിന്റെ ശക്തി തെളിയിക്കേണ്ട ഐക്യരാഷ്ട്ര സഭ പരമ നിസ്സഹായതയും നിഷ്ക്രിയത്വവും കാട്ടിയപ്പോൾ യുദ്ധത്തിൽ തന്നെ ഒരുവിധത്തിൽ കക്ഷിയായ അമേരിക്കയാണ് ഇപ്പോൾ സമാധാന പദ്ധതിയുമായി മുന്നോട്ടുവരുന്നത്.
സഞ്ചാർസാഥിയുടെ ദുരൂഹവരവ് 03.12.2025 4:45
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഉപയോക്താക്കൾക്ക് നീക്കം ചെയ്യാനാവാത്ത വിധത്തിൽ സഞ്ചാർസാഥി ആപ്പ് നിർബന്ധമായി ഉൾപ്പെടുത്തണമെന്ന കേന്ദ്രസർക്കാർ നൽകിയ നിർദേശം വിവാദമായിരിക്കുകയാണ്. 120 കോടി ഉപഭോക്താക്കളുള്ള, ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ വിപണിയായ ഇന്ത്യയിൽ ഇതുപോലൊരു ആപ്പ് നിർബന്ധമാക്കുന്നതിന്റെ...
മാപ്പിരക്കുന്ന നെതന്യാഹു 02.12.2025 4:59
അഴിമതി കേസുകളിൽ മാപ്പുതരണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗിന് ബിന്യമിൻ നെതന്യാഹു കത്തെഴുതിയതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
തിരുത്തിത്തിരുത്തി തെറ്റിക്കരുത് | Madhyamam Editorial 01.12.2025 4:02
കോടതിയുടെ ഒരു ബെഞ്ച് തീർപ്പുകൽപിച്ച കാര്യത്തിൽ പിന്നീട് മറ്റൊരു ബെഞ്ച് മറ്റൊരു തീർപ്പുണ്ടാക്കുന്ന പ്രവണതയെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
ആശുപത്രികൾ ചൂഷണകേന്ദ്രങ്ങളാകരുത് 29.11.2025 5:24
സർക്കാർ, സ്വകാര്യ ചികിത്സാ സ്ഥാപനങ്ങൾക്കായി കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്‍റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
എലമ്പ്രയെപ്പറ്റി പൗലോ കൊയ് ലോ കേട്ടിട്ടില്ലല്ലോ 28.11.2025 4:52
മലപ്പുറം ജില്ലയിലെ എലമ്പ്രയിൽ സ്കൂൾ വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ പരിഹാരം കാണാത്ത ഭരണകൂടനിസംഗത ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പ്രധാനമന്ത്രിയുടെ ചേരുംപടി ചേരാത്ത വർത്തമാനങ്ങൾ 26.11.2025 6:01
മാധ്യമം എഡിറ്റോറിയൽ
കക്ഷി രാഷ്ട്രീയ പരിശീലന കളരിയോ? പഞ്ചായത്തിരാജ് 26.11.2025 5:53
ഗ്രാമപഞ്ചായത്തുകൾ മുതൽ ജില്ല പഞ്ചായത്തുകൾ വരെയുള്ള സംവിധാനങ്ങളെ രാഷ്ട്രീയത്തിന്റെ അതിപ്രസരം വിഴുങ്ങാൻ അനുവദിക്കുമോ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ലേബർ കോഡ് പരിഹാരമോ അതോ, പ്രശ്നമോ? 25.11.2025 4:31
കേന്ദ്രസർക്കാർ നടപ്പാക്കിയ പുതിയ തൊഴിൽ നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ചർച്ചചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Madhyamam Editorial 24.11.2025 4:44
ഏകപക്ഷീയമായ ഗസ്സ സമാധാന പദ്ധതി ഐക്യരാഷ്ട്ര രക്ഷാസമിതി അംഗീകരിച്ചിട്ട് ഒരാഴ്ചയോളമാവുന്നു. എന്നാൽ, അടിയന്തിരമായി നടപ്പാകേണ്ടിയിരുന്ന വെടിനിർത്തൽ കരാർ ഒരുദിവസം പോലും നടപ്പായില്ല. ഒക്ടോബർ 11ന് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തലിനുശേഷം നവംബർ 23 വരെ ഇസ്രായേൽ 338 ഫലസ്തീൻകാരെയൊണ് കൊലപ്പെടുത്തിയത്; അതിൽ 69 പേരെങ്കിലും കുട്ടികളാണ്. ഈ പശ്ചാത്തലത്തിൽ യു.എൻ രക്ഷാസമിതിയുടെ നടപടികളെ വിമർശനാത്മകമായി ചർച്ച ചെയ്യുകയാ...
വിധി വന്നു; ചോദ്യങ്ങൾ ബാക്കി 22.11.2025 6:00
ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് കേരളമടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സർക്കാർ-ഗവർണർ ഏറ്റുമുട്ടൽ ഇനിയും തുടരാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇല്ല, അഖ്‍ലാഖ് ജീവിച്ചിരുന്നിട്ടേയില്ല 21.11.2025 5:39
ഒരു ജനാധിപത്യ രാജ്യത്തെ നിയമവാഴ്ചയെ എങ്ങനെ അട്ടിമറിക്കാം എന്നതിന്റെ ഏറ്റവും ചിട്ടയാർന്ന ഉദാഹരണമാണ് ദാദ്രിയിലെ ആൾക്കൂട്ടക്കൊലക്കേസ് എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice