Manorama Online

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Vizitează neapărat site-ul podcastului și susține-i creatorul: www.manoramaonline.com

Autor

Manorama Online

Categorie

Business

Site-ul podcastului

www.manoramaonline.com

Cel mai nou episod

18 nov. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android 10 mil.+ descărcări · nota 4,7+ iOS în curând

Episoade

അബദ്ധം ചിലപ്പോൾ സുബദ്ധമായും വരാം | Bulls Eye Podcast | Business Podcast 25.03.2025

ചില അബദ്ധങ്ങൾ ചിലപ്പോഴൊക്കെ നല്ലതിനുമാവാം. പരാജയങ്ങളിൽ നിന്നും പാഠം പഠിച്ച് ഉയരങ്ങളിലെത്തിയ സംരഭങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. അബദ്ധങ്ങൾ സുബദ്ധമായി മാറിയ കഥകൾ കേൾക്കാം. മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... Some mistakes can sometimes be good. Most of the companies in our country have learned from failures and reached great heights. Let's hear how mistakes turned into...

മൈ നെയിം ഈസ് ജിമ്മി, ജിമ്മിച്ചൻ | James Bond Goes Public – What It Means for Books & Films 22.03.2025

സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെ ജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും അച്ചടിച്ചു വിൽക്കാം. ആ കഥകൾ വച്ച് സിനിമയും പിടിക്കാം. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോ...

സ്വർണം വാടകയ്ക്ക്; ചില അതിജീവന വിദ്യകൾ | Gold Price Hike Impact | Analysis | Business podcast 18.03.2025

താങ്ങാനാവാത്ത സ്വർണവിലയിൽ ‘അതിജീവനം’ പ്രശ്നമായപ്പോൾ ആഭരണം വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും നാട്ടിൽ വന്നു. ‘മടിയിൽ ജ്വല്ലറി’ക്കാരുടെ സ്വർണം വിൽക്കലും തിരിച്ചുകൊടുക്കലും പുക്കാറുമൊന്നും വേണ്ട. പകരം വാടകയ്ക്ക് എടുക്കാം. വിശദമായി അറിയാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. വിവരണം: പി.കിഷോർ As gold prices soar beyond affordability, a new business trend has emerged—renting gold jewelry in...

സിനിമയിലെ മുതലും മോഹാവേശവും 25.02.2025

പൊട്ടിപ്പോകും എന്നറിഞ്ഞുകൊണ്ടു തന്നെ കാലെടുത്തു വയ്ക്കുന്ന ഒട്ടേറെ ബിസിനസുകളുണ്ട്. സിനിമയാണ് ബെസ്റ്റ് ഉദാഹരണം. എഴുപതുകളിൽ ഗൾഫിലേക്കു കൂട്ടത്തോടെ പോയ മലയാളികൾക്കു കാശ് ആയതോടെ സിനിമാ മോഹമുദിച്ചു. ഒരു പടം പിടിക്കണം, നാട്ടിൽ അറിയപ്പെടണം. കന്നിച്ചിത്രം നിർമിക്കാൻ കന്നി നിർമാതാവ് വരുന്നു. അനന്തരം കന്നിക്കാരൻ കുത്തുപാളയെടുത്ത് സ്ഥലം വിടുന്നു. ഈ കഥ മാറ്റമില്ലാതെ ഇന്നും തുടരുന്നുണ്ട്. കൂടുതൽ കേൾക്കാം മലയാള...

സായിപ്പിന്റെ ചങ്കിൽ ഇടിവെട്ടി ചൈന 20.02.2025

യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റ് ... See omnystudio.com/listener for privacy information.

സ്വയം ആപ്പിലാവാതെ ശ്രദ്ധിക്കണ്ടേ ട്രമ്പാനേ | US | Donald Trump | Illegal Migrants 17.02.2025

ഒരു രാത്രി ഇരുട്ടി വെളുത്തു നോക്കിയപ്പോൾ കടയിൽ സെയിൽസ് ഗേൾസായി നിന്ന അഡ്രിയാനയേയും ലൂണയേയും കാണാനില്ല. ഡിസ്ട്രിബ്യൂഷൻ ഏജൻസിയിൽ വിതരണക്കാരായി നിന്ന ഗുട്ടറെസും സാന്റിയാഗോയും മത്യാസും മുങ്ങിയിരിക്കുന്നു. പ്രസിഡന്റായി ട്രംപ് വന്ന ശേഷം യുഎസിൽ പലയിടത്തെയും അനുഭവമാണ്. ട്രംപ് വീണ്ടും വന്ന് 4 വെള്ളിയാഴ്ച തികയും മുമ്പേ യുഎസിലാകെയുള്ള സ്ഥിതിയാണിത്. ബുൾസ് ഐ പോഡ്കാസ്റ്റിൽ കേൾക്കാം പി.കിഷോർ.   Donald Trump...

നടന്നാൽ ഗ്രീൻലൻഡ്, നൂറ്റാണ്ടിന്റെ ഡീൽ | Business Podcast 10.02.2025

ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ സ്ഥലം വിലയ്ക്കു വാങ്ങുക! ഇതു പുതിയ കാര്യമൊന്നുമല്ല. ഗ്രീൻലാൻഡിനെ അമേരിക്ക വാങ്ങുന്ന അല്ലെങ്കിൽ പിടിച്ചെടുക്കുന്ന കാര്യം ട്രംപ് പറഞ്ഞപ്പോഴാണ് ലോകശ്രദ്ധയിൽ വന്നത്. ബലമായി പിടിച്ചെടുക്കാൻ അമേരിക്കയ്ക്കു കഴിയുമെങ്കിലും നടക്കുന്ന കാര്യമല്ല. അങ്ങനെയെങ്കിൽ നമുക്ക് നേപ്പാൾ, ഭൂട്ടാ‍ൻ, മാലി തുടങ്ങിയ ചിന്ന രാജ്യങ്ങളെ മണിക്കൂറു വച്ച് പിടിച്ചെടുക്കാവുന്നതേയുള്ളു. ഗോവ പിടിച്ച...

ആശാനെ ഇത് ഒരു പൂ കൃഷി! 21.01.2025

റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും– ഇത് ഒരു പൂ കൃഷി!  കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്...

ഇന്ന് കാണുന്നവരെ നാളെ കാണുന്നില്ല | Business Podcast 13.01.2025

ബുൾസ് ഐ പോഡ്കാസ്റ്റുമായി മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ... Malayala Manorama Senior Correspondent P. Kishore's podcast... See omnystudio.com/listener for privacy information.

വീസ പ്രശ്നം: ട്രംപിന്റെ ക്യാംപിൽ തമ്മിലടി | Visa | Donald Trump | Business Podcast 07.01.2025

അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക് രാമസ്വാമിയുടെ ഭാര്യ അപൂർവ. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന്റെ ഭാര്യ ആന്ധ്രക്കാരി ഉഷ! അതോടെ വെളുത്ത അ...

കളിസ്ഥലം ലവലാക്കാൻ സർദാർജി വേണ്ടി വന്നു 02.01.2025

അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് സീരിയൽ കമ്പനി കെല്ലോഗ്സ് വന്നപ്പോൾ ഇന്ത്യൻ പ്രഭാത ഭക്ഷണ വിപണിയെ വിഴുങ്ങുമെന്നായിരുന്നു വീമ്പ്. ഇഡ്ഡലിയും അപ്പവും പുട്ടും പൂരിയും ഉള്ളപ്പോൾ നമുക്കെന്ത് കോൺഫ്ളേക്സ്? കെല്ലോഗ്സ് പാളീസായി. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore's podcast...   See omnystudio.co...

ബ്രിട്ടനിൽ ബ്രെക്സിറ്റ് ഒടുവിൽ ‘ബ്രെഗ്രറ്റായി’ 28.12.2024

പശ്ചാത്താപം എന്നു പറഞ്ഞാൽ ഇതാണ്. ഒരു രാജ്യം മുഴുവൻ പശ്ചാത്തപിക്കുന്നു. ബ്രിട്ടനാണ് രാജ്യം. ഒരു വാശിക്ക് യൂറോപ്യൻ യൂണിയനിൽ നിന്നു പുറത്തു പോയി–ബ്രെക്സിറ്റ്! ഒരു വാശിക്ക് കിണറ്റിൽ ചാടിയാൽ ഒരുപാടു വാശിക്കും കയറി വരാനൊക്കില്ലല്ലോ. ബ്രിട്ടിഷ് എക്സിറ്റ് ആണു ബ്രെക്സിറ്റ് എങ്കിൽ ഇപ്പോഴത് ബ്രെഗ്രറ്റ് ആകുന്നു. ബ്രിട്ടിഷ് റിഗ്രറ്റ്! Malayala Manorama Senior Correspondent P. Kishore's podcast... See omn...

കൊച്ചിലെ കൊച്ചു കച്ചവടം വളരുമ്പോൾ ബിഗ് മണി 18.12.2024

ഹൈസ്കൂൾ ക്ലാസിൽ പഠിക്കുമ്പോൾ പയ്യൻ സ്കൂൾ ബസിൽ വച്ചു ഒരു ബിസിനസ് നടത്തി. ബാഗിൽ അമർ ചിത്രകഥയും ടിൻടിൻ കോമിക്സും മറ്റും കൊണ്ടുവരും. എന്നിട്ട് ബസിൽ മറ്റു കുട്ടികൾക്ക് വായിക്കാൻ വാടകയ്ക്കു കൊടുക്കും. അമർചിത്ര കഥ വായിക്കാൻ 25 പൈസ. ടിൻടിൻ ഒരു രൂപ. സ്കൂളിലെത്താൻ ബസിന് ഏകദേശം മുക്കാൽ മണിക്കൂർ വേണമെന്നതിനാൽ കച്ചവടം പൊടിപൊടിച്ചു. ആരോ ചൂണ്ടിക്കൊടുത്തു. അനധികൃത കച്ചവടം സ്കൂളിൽ ‘പിടിച്ചു’. മറ്റു കുട...

മുതലാളി കാഷിൽ ഇരിക്കുന്ന കാലം പോയി! 11.12.2024

വിദേശകോഫി ഷോപ്പിൽ ഓർഡർ എടുക്കുന്നതും കാപ്പി കൊടുക്കുന്നതും ഒന്നോ രണ്ടോ പേർ. തിരക്കുണ്ടെങ്കിൽ പേര് വിളിക്കും–കാപ്പിയും കടിയുണ്ടെങ്കിൽ അതും അങ്ങോട്ട് ചെന്ന് എടുക്കണം. കാപ്പി കുടിയെക്കാളും എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞോ, ലാപ്ടോപ്പുമായി വന്നു പണി ചെയ്തോ കുത്തിയിരിക്കുക എന്നതാണു ലക്ഷ്യം എന്നതിനാൽ ആർക്കും അതൊന്നും പ്രശ്നമല്ല. പക്ഷേ ഒറ്റയ്ക്കൊരാൾ കട ആകെ കാണാവുന്ന സ്ഥലത്ത് കണക്കു നോക്കുന്ന...

ചില അമേരിക്കൻ ഇന്ത്യൻ അപാരതകൾ 06.12.2024

അമേരിക്കയിൽ ജോലി ചെയ്തിരുന്ന ഒരു യുവ ശാസ്ത്രജ്ഞൻ ഇന്ത്യയിൽ തിരികെയെത്തിയ ശേഷം സംഭവിച്ച ചില അമേരിക്കൻ ഇന്ത്യൻ അപാരതകൾ. കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് പി. കിഷോർ See omnystudio.com/listener for privacy information.

മലേഷ്യയിൽ ഒരു കൂട്ടുകെട്ട് കോടീശ്വരൻ 06.12.2024

ഇന്ത്യയിൽ ക്രോണി കാപിറ്റലിസത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂർത്തിമദ് ഭാവമായി അവതരിപ്പിക്കുന്നത് അദാനിയെ ആണെങ്കിൽ മലേഷ്യയിൽ ഉണ്ടായിരുന്നു വേറൊരു അദാനി. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായിരുന്ന 25 വർഷം ലൈസൻസുകളും കരാറുകളും നേടിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ടി. അനന്തകൃഷ്ണൻ. മോഡേൺ മലേഷ്യയുടെ ശിൽപികളിലൊരാൾ. കഴിഞ്ഞ ദിവസം അദ്ദേഹം മരിച്ചപ്പോൾ ലോകത്തെല്ലായിടത്തുനിന്നും ആദരമൊഴുകി. കൂടുതൽ വിവരങ്ങൾ അ...

മാനത്തു നിന്നു നോക്കൂ... കേരളം കോമളം 20.11.2024

Those who made history by flying a seaplane to Idukki and landing it there for the first time can’t stop marveling at the breathtaking sights they witnessed. Some even suggest that seaplanes could transform aerial views into a unique selling point (USP), much like the "backwaters." Tune in to the Bulls Eye podcast by P. Kishor. സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ച...

നാടുകൾ നന്നാകുന്നതും നശിക്കുന്നതും 24.10.2024

 സുവർണരേഖാ നദിക്കു കുറുകെയുള്ള പാലത്തിനപ്പുറം ജംഷദ്പൂർ അഥവാ ടാറ്റാ നഗർ. ഇപ്പുറം ജാർഖണ്ഡ് അവികസിതം. അപ്പുറം യൂറോപ്പിനെ വെല്ലുന്ന റോഡുകളും, മനോഹരമായ പാർക്കുകളുമായി എന്തൊരു വെടിപ്പും വൃത്തിയും സൗഭഗവും! ലോകമാകെ എന്തുകൊണ്ട് ഇങ്ങനെയൊരു അന്തരം എന്നു ഗവേഷണം നടത്തിയതിനാണത്രെ ഇക്കൊല്ലത്തെ ഇക്കണോമിക്സ് നൊബേൽ സമ്മാനം 3 സായിപ്പൻമാർ കബൂലാക്കിയത്. കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... P. Kis...

അംബരചുംബികൾ അഭിവൃദ്ധി ലക്ഷണം 18.10.2024

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 10 കൊല്ലം കഴിഞ്ഞു കിട്ടിയ മലേഷ്യയുടെ അഭിവൃദ്ധിയുടെ പ്രതീകങ്ങളാണ് ടവറുകൾ. ഏതു രാജ്യത്തിനും ഐശ്വര്യത്തിന്റെ പ്രഘോഷണമാണ് ആകാശം മുട്ടുന്ന കെട്ടിടങ്ങൾ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analyses the prosperity of nation through Bull's eye podcast...   See o...

പാട്ടിലാക്കാൻ പറയും പെട്ടിയും പ്രമാണവും 09.10.2024

ടൂറിസം ഇപ്പോൾ വളരുന്നത് വീടുകളിലാണ്.  വില്ല ഹോം സ്റ്റേ, ഫാം സ്റ്റേ, ഹെറിറ്റേജ് സ്റ്റേ തുടങ്ങി പലതരം സ്റ്റേകളാണ്. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... The focus of tourism has shifted from large resorts to homestays. hear more in the bullseye podcast. P Kishore talking here... See omnystudio.com/listener for privacy information.

അച്ചടി അമരം 02.10.2024

അച്ചടി അമരമാണ്. എല്ലാം തുടങ്ങുന്നത് യുഎസ്സിൽ നിന്നാണല്ലോ. നമ്മുടെ പുതിയ ആശയങ്ങളെല്ലാം വരുന്നത് അവിടെ നിന്നാണ്. പത്രങ്ങളും മാസികകളുമെല്ലാം ആദ്യം പുറകോട്ടുപോയതും അവിടെ, ഇപ്പോൾ തിരികെ വരുന്നതും അവിടെ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analayses the permanency of printed publishings throug...

പഞ്ഞമില്ലാത്ത സ്റ്റോക്ക് മാർക്കറ്റ് ‘പണ്ടേഴ്സ്’ 24.09.2024

സ്റ്റോക്ക് മാർക്കറ്റിൽ റിസ്ക്കുള്ള നിക്ഷേപങ്ങൾ നടത്തുന്നവർക്കും പന്തയം വയ്പ്പുകാർക്കും പഞ്ഞമില്ലാത്ത കാലമാണിത്. ‘പണ്ടേഴ്സ്’ എന്നറിയപ്പെടുന്ന അവരെപ്പറ്റി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Malayala Manorama Senior Correspondent P. Kishore analayses stock market through Bull's eye podcast... See omnystudio.com/listener for privacy information.

കവറിൽ വന്നാലേ കഴിക്കാനുള്ളതാകൂ... 18.09.2024

ഭക്ഷണം എന്നാൽ ബ്രൗൺ കവറിൽ ഓൺലൈൻ ഡെലിവറിക്കാരൻ കൊണ്ടു വരുന്നത് എന്നൊരു ചിന്താഗതി പുത്തൻ തലമുറയിലാകെ വളർന്നു വരുന്നുണ്ട്. വീട്ടിലുണ്ടാക്കുന്നത് വേണ്ട, ബ്രൗൺ കട‍ലാസ് കവറിൽ വരണം. 10 മിനിട്ട് കൊണ്ട് കഴിക്കാനുള്ളത് 2 മണിക്കൂർ പാചകം ചെയ്യുകയോ? എന്തൊരു ‘സ്കാം’ എന്നാണു ചിന്താഗതി! കേൾക്കൂ മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... The younger generation is beginning to believe that food...

ആയുർവേദത്തിനും ഇക്കോസിസ്റ്റം 12.09.2024

ഐടി വ്യവസായം ബെംഗളൂരുവിലും ഹൈദരാബാദിലും പോലെ കേരളത്തിലും വളരാത്തതെന്നു ചോദിക്കുമ്പോൾ ഇക്കോസിസ്റ്റം വേണം, ഹോട്ട് സ്പോട്ട് ആയി മാറണം എന്നിങ്ങനെ ചില മറുപടികൾ വിശകലനപടുക്കളിൽ നിന്നു കാലാകാലങ്ങളായി കിട്ടാറുണ്ട്. ഈ രണ്ട് ഐറ്റംസും കേരളത്തിൽ ഇഷ്ടം പോലെ ഉള്ള രംഗമായി മാറിയിരിക്കുന്നു ആയുർവേദം. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... Malayala Manorama Senior Corresponde...

ഓണത്തിനല്ലേ വിപണിയിൽ ഓളം 05.09.2024

ചിങ്ങമായെന്ന് എങ്ങനെ അറിയാം? ഒന്നാന്തി റോഡിലാകെ ഓഫ് വൈറ്റും ഗോൾഡും നിറങ്ങളിലുള്ള സെറ്റ് മുണ്ടുകളിലും സാരികളിലും പെണ്ണുങ്ങളും കസവ് വേഷ്ടിയും സിൽക്ക് ജൂബയുമിട്ട ആണുങ്ങളും. ആകെക്കൂടി കാണാൻ ഭംഗിയുണ്ടെന്നു നമ്മൾ മലയാളികൾക്കു മാത്രം തോന്നുന്നതാണോന്നത്രം തിട്ടംപോരാ. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ ബുൾസ്ഐ പോഡ്കാസ്റ്റിലൂടെ... How do you know it's Chingam (Malayalam month)? Well, the ent...

Ascultă podcastul Bull's Eye în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice