Manorama Online

Bull's Eye

Business ML ↓ 100 episodes

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Author

Manorama Online

Category

Business

Podcast website

www.manoramaonline.com

Latest episode

Jul 7, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ബോറടി മാറ്റാൻ ബിസിനസ് പലവിധം | New Business Idea | Bulls Eye Podcast 07.07.2026

സുഭിക്ഷ തീറ്റയും സോഫ്റ്റ് സോഫയും മെത്തയും എസിയും കാറും കയ്യിൽ ഫോണും... സുഖം കൂടിയിട്ടു ബോറടിക്കുക എന്നൊരു ‘സൂക്കേട്’ ലോകമാകെ പരന്നിട്ടുണ്ടത്രെ. ഡിപ്രഷനേ ചികിത്സയുള്ളൂ, ബോറടിക്ക് ഇല്ല. ബോറടി സൂക്കേടുകാരെ പലതരം ബിസിനസുകൾ മാടി വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why are people feeling bored even when they have eve...

ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast 02.07.2026

ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും. എടിഎം കാർഡ് പോരേ? അപ്പൂപ്പന് അതു കാണുന്നതു പോലും ദേഷ്യമാണ്. കാർഡും ബാങ്കിന്റെ ആപ്പുമൊന്നും മൂപ്പീന്നിനെ തീണ്ടില്ല. പഴയ ശീലമാണേ... ബാങ്കുകാർക്കും പരാതിയൊന്നുമില്ല, ഇങ്ങനെയും കുറേപ്പേർ വേണ്ടേ? ഇടപാടുകാരെല്ലാം ന്യൂജെൻ ആയാലും...

എല്ലാം വേണം പക്ഷേ, നമ്മുടെ നാട്ടിൽ വേണ്ട | Bulls Eye | Podcast 24.06.2026

എല്ലാവർക്കും മൊബൈൽ ഫോണും അതിൽ ഫുൾ റേഞ്ചും അതിവേഗ ഇന്റർനെറ്റും വേണം. പക്ഷേ മൊബൈൽ ടവർ സ്വന്തം വീടിനടുത്തെന്നു മാത്രമല്ല പഞ്ചായത്തിൽ പോലും സ്ഥാപിക്കാനും പാടില്ല. ടവറുകൾക്കെതിരെ കുറെ കെട്ടുകഥകൾ പറഞ്ഞു പിടിപ്പിച്ചിരുന്നത് ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Everyone wants a mobile phone with full network cover...

നമ്മൾ നേരത്തേ ജനിച്ചത് നന്നായി | Bulls Eye Podcast | AI | Job Markets | Manorama Podcasts 16.06.2026

ജോലിയിൽ നിന്നു വിരമിച്ചവരുടെയെല്ലാം വായ്ത്താരി ഒരേ രീതിയിലാണ്: നമ്മൾ നേരത്തേ ജനിച്ചത് നന്നായി! ഡോക്ടറോ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ സോഫ്റ്റ്‌വെയർ ഡവലപ്പറോ... സകലർക്കും ഇതേ പറയാനുള്ളു. എഐ വന്നിങ്ങു മറിയുമ്പോൾ പഴയ കഴിവുകൾ ആർക്കും വേണ്ടാതാവുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Artificial Intelligence is reshaping industries a...

കല്ലെറിയുന്നവരും കയ്യടിക്കുന്നവരും | Bulls Eye | Business Podcast 03.06.2026

അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു തോന്നുമെങ്കിലും സ്വാതന്ത്ര്യം കിട്ടിയ ശേഷം വന്ന സർവ ബജറ്റുകളെക്കുറിച്ചും ഇതേ മാതിരി പ്രതികരണം വന്നിട്ടുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ...

വെള്ള വേഷക്കാർ വന്നിറങ്ങി; നാട്ടുകാർക്കു കോള് | Bulls Eye | Podcast | Business Podcast 26.05.2026

സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. What happens to a local economy when political chang...

വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye 20.05.2026

ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Post-retirement depression has now become common among those who have retired from jobs. There are reportedly ma...

പണമൊഴുക്ക് നോക്കണം ഇല്ലെങ്കിൽ നിണമൊഴുകും | Business Podcast | Money Flow | Business Risk 12.05.2026

പരവതാനി, ഹോം ഡെകോർ, ഫാൻസി ഫർണിച്ചർ, ഫൈവ്സ്റ്റാർ... മനുഷ്യന് അത്യാവശ്യമില്ലാത്ത ഇത്തരം ഓരോന്നിനും മുതൽമുടക്ക് അവിടത്തെ പണമൊഴുക്ക് നോക്കി വേണം. ഇല്ലെങ്കിൽ നിക്ഷേപകന്റെ നിണമൊഴുകും. പല കാരണങ്ങളാൽ മണി ഫ്ലോ കുറയുമ്പോഴാണ് ചില നഗരങ്ങൾ ബിസിനസിൽ അധോഗതിയിലാകുന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do some cities suddenly lose their business...

വിദ്യാസമ്പന്നനോ ഇനി സമ്പന്നൻ! | Bullseye | Manorama Online Podcast 05.05.2026

നഗരത്തിൽ ചായത്തട്ട് നടത്തുന്ന ചെറുപ്പക്കാരനാണ്. എത്ര വരവുണ്ടെന്ന് ആർക്കും പിടിയില്ല. ഗ്ലാമറില്ല, സമൂഹത്തിൽ ഉന്നതപദവിയില്ല. പക്ഷേ, ഇതൊക്കെ ഉണ്ടെന്നു ഭാവിച്ച് അവിടെ ചായ കുടിക്കാനെത്തുന്നവർക്കു കിട്ടുന്നതിന്റെ പതിന്മടങ്ങ് ചായത്തട്ടിലൂടെ അയാൾ ഉണ്ടാക്കുന്നുണ്ട്. ലോകമാകെ ഇതൊരു പുതയി സംഭവവികാസമാകുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. This...

വേണം കാശുമുടക്കി ഹെലിപാഡും ബങ്കറും | Helipad | Bulls Eye | Business Podcast 28.04.2026

ഹെലിപാഡ് ഇല്ലാതെന്തു ജീവിതം? ഒരു റെസിഡന്റ്സ് അസോസിയേഷൻ യോഗത്തിൽ ഏതോ സ്ഥിരം പ്രശ്നക്കാരൻ ഉന്നയിച്ച ആവശ്യമാണ് ഹെലിപാഡ്. പെട്ടെന്ന് ആർക്കെങ്കിലും നെഞ്ച് വേദന വന്നാൽ, തീപിടിത്തം ഉണ്ടായാൽ വേഗം ആശുപത്രിയിൽ എത്തിക്കാൻ ഫ്ലാറ്റ് കെട്ടിടത്തിനു മുകളിൽ ഹെലിപാഡ് വേണം! ആ നേരത്ത് ഹെലികോപ്ടർ എവിടെ നിന്നു കിട്ടുമെന്നു മാത്രം ആരും ചോദിച്ചില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ...

ആളെ വരുത്തി കൊത്തിക്കാനും ആപ് | Dine Out App | Food Delivery App | Bulls Eye Podcast 21.04.2026

ഭക്ഷണം പാഴ്സൽ വരുത്താൻ ആപ്പുകളും അതു വീട്ടിലിരുന്നു കഴിക്കലും ശീലമായതോടെ റസ്റ്ററന്റുകളിൽ പോകുന്നവരുടെ എണ്ണം കുറഞ്ഞു. കോവിഡ് കാലത്താണത്രെ ഈ ശീലം വ്യാപകമായത്. പാഴ്സലിന് പഴയ കാലത്തു പറഞ്ഞിരുന്ന ‘പകർച്ച’ എന്ന മലയാളം വാക്കു പോലും അന്യം നിന്നു. ഇപ്പോഴിതാ പാഴ്സൽ തീറ്റ നാട്ടുകാരെ ശീലിപ്പിച്ച ആപ്പുകൾ തന്നെ നേരെ തിരിച്ച് റസ്റ്ററന്റുകളിലേക്ക് ആളെ കയറ്റാൻ വേറെ ആപ്പുകൾ ഇറക്കിയിരിക്കുന്നു! വിശദമായി...

ജിസിസിയിൽ നമ്മളല്ലോ രാജാപാർട്ടുകാർ | Bulls Eye Podcast | GCC | Tech Ecosystem 16.04.2026

ജിസിസി എന്നാൽ ഇത്രയും കാലം ഗൾഫ് സഹകരണ കൗൺസിൽ ആയിരുന്നു. കാലം മാറുമ്പോൾ പേരും അർഥവുമൊക്കെ മാറും. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ–ജിസിസി! ഇന്ത്യക്കാർക്കു മൂളയുണ്ടെന്നു മനസ്സിലാക്കി വിദേശ ബഹുരാഷ്ട്ര കമ്പനികൾ ഇവിടെ വന്ന് ഗവേഷണവും സേവനവും തുടങ്ങിയപ്പോഴാണീ പേരു മാറ്റം. ഇന്ത്യൻ കമ്പനി ഇതേ പണി ചെയ്താൽ ജിസിസി ആവുകേല. കേരളം ഉൾപ്പെടെ ഇന്ത്യൻ ഐടി വളർച്ചയിലെ വമ്പൻ മൈൽക്കുറ്റി ആകുന്നു ജിസിസി. അവതരിപ്പിക്കുന്ന...

കാതിലൂടെയാണ് പുതിയ കച്ചവടങ്ങൾ | Bulls Eye Podcast | Audio Books 07.04.2026

ട്രെയിൻ യാത്രയ്ക്കിടെ പത്ര–പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന വിഐപിയെ അപരിചിതനായ സഹയാത്രികൻ ചെന്നു പരിചയപ്പെട്ടു കുശലം പറഞ്ഞ് കൊച്ചു വർത്തമാനങ്ങളിലേക്കു കടന്നു. യാത്രയിലെ ബോറടി മാറ്റാനുള്ള വെടിവട്ടമാണു ലക്ഷ്യം. അഞ്ച് മിനിറ്റ് സഹിച്ച ശേഷം വിഐപി പറഞ്ഞു: ‘‘ഞാൻ ട്രെയിൻ യാത്രാ സമയം മുഴുവൻ വായനയിലായിരിക്കും. അതിനാൽ സംസാരിക്കാൻ താൽപര്യമില്ല.’’ വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ...

പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast 23.03.2026

ജർമനിയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ആക്സൽ സ്പ്രിങ്ങർ ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ്, സൺഡേ ടെലഗ്രാഫ് പത്രങ്ങളെ വൻ വിലകൊടുത്തു വാങ്ങുകയാണ്. റിസീവർ ഭരണത്തിലായ ടെലഗ്രാഫിനെ വാങ്ങാൻ യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകളുണ്ടായിരുന്നു. ലണ്ടനിലെ തന്നെ ഡെയ്‌ലി മെയിൽ പത്രം നടത്തുന്ന കമ്പനിയും വാങ്ങാൻ നോക്കി. അപ്പോഴാണ് ജർമനിയിൽ നിന്ന് അതിനെയെല്ലാം വെല്ലുന്ന വമ്പൻ ഓഫർ വന്നത്. വിശദമായി കേൾക്കാം ബുൾസ...

കിഡൽറ്റുകളുടെ കളിപ്പാട്ടം കളി | Kidults | Bulls Eye Podcast | Toy Business 17.03.2026

മുതിർന്നിട്ടും കളിപ്പാട്ടം കളിക്കുന്നവരെ കി‍‍‍‍ഡൽറ്റ്സ് എന്നാണു വിളിക്കുന്നത്. എന്നുവച്ചാൽ കിഡ്സ് ആയി തുട‍രുന്ന അഡൽറ്റ്സ്. അവർ കുട്ടിത്തം വിടുന്നില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ See omnystudio.com/listener for privacy information.

പ്രാന്തുപിടിക്കുന്ന ഹോട്ടൽ പ്രാതൽ | Bulls Eye | Breakfast Buffet | Podcast 10.03.2026

പണവും പ്രതാപവുമുണ്ടെന്നു കരുതുന്നവർ പ്രാതൽവേളകളിൽ കാണിക്കുന്ന പ്രാന്തുകൾ കണ്ടാൽ വട്ടായിപ്പോകും. കാശു കൊടുത്തതു മുതലാക്കാനെന്ന പേരിൽ പ്ലേറ്റിൽ സകലതും ഓവർലോഡ് ചെയ്തിട്ട് വേസ്റ്റാക്കുന്നവരുണ്ട്. 15 കിലോഗ്രാമിലേറെ പ്രാതൽ വേസ്റ്റ് വരുന്ന ഹോട്ടലുകളുണ്ടത്രെ. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ Food waste at hotel breakfast buffets is becoming a...

നമ്മ ബെംഗളൂരു ഹുഡുഗ ചതിച്ചാശാനേ | Bulls Eye Podcast | Anthropic startup | IT industry 26.02.2026

ബെംഗളൂരുവിലെ സെന്റ് ജോസഫ് സ്കൂളിൽ പഠിച്ച് അവിടത്തെ പിഇഎസ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് കഴിഞ്ഞ് യുഎസിലേക്കു പോയ രാഹുൽ പാട്ടീൽ ബെംഗളൂരുവിലെ ഐടി ബിസിനസിന്റെ തന്നെ അന്തകനായി തിരിച്ചു വരുമെന്ന് ആരെങ്കിലും കരുതിയോ? ആന്ത്രോപിക് എന്ന യുഎസ് സ്റ്റാർട്ടപ് ഉണ്ടാക്കിയ ക്ലോഡ് എന്ന എഐ ചാറ്റ്ബോട്ട് ആഗോള സോഫ്റ്റ്‌വെയർ സർവീസ് ബിസിനസിനെ തന്നെ തകർക്കുമെന്ന സ്ഥിതിയായി. വിശദമായി കേൾക്കാം ബുൾസ് ഐ...

സ്വന്തം ജെറ്റ് ഇല്ലാതെ എന്തു ജീവിതം | Business Podcast | Private Jet | Bulls Eye 17.02.2026

അംബാനിയെയോ അദാനിയെയോ പോലെ ജീവിക്കാൻ വർഷം 20 കോടിരൂപ ചെലവാക്കിയാൽ മതിയെന്നൊരു കണക്ക് മുൻപ് ഉണ്ടായിരുന്നു. ആരോ മിനക്കെട്ടിരുന്ന് കണക്ക് കൂട്ടിയെടുത്തതാണ്. ഇപ്പോൾ തുക ഇരട്ടി ആയിക്കാണും. ഇതിനെ ‘എൻജോയ്മെന്റ് ക്വോഷ്യന്റ്’ എന്നു വിളിക്കുന്നു. എന്നുവച്ചാൽ എത്ര കാശ് ഉണ്ടായിരുന്നാലും അത് എൻജോയ് ചെയ്യുന്നതിനു പരിധിയുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസ...

എഐക്ക് അബദ്ധം പറ്റി, കോടികൾ പൊട്ടി | Business Podcast | Bulls Eye | Epi 43 10.02.2026

ഒറ്റയടിക്ക് നടപ്പാക്കിയാൽ പണി പാളുന്ന പരിപാടിയാണ് എഐ ഉപയോഗിച്ചുള്ള ബിസിനസ്സ് പരീക്ഷണങ്ങൾ. കുറേശെ മൊഡ്യൂളുകളായി നടപ്പാക്കുകയാണെങ്കിൽ വൻ നഷ്ടങ്ങൾ ഒഴിവാക്കാനും കഴിയും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.  Implementing artificial intelligence in business requires caution and strategy. In this episode of Bull’s Eye , Malayala Mano...

ബിസിനസ് ഭാവിയിലെ ഭൂതവും വർത്തമാനവും | Business Podcast | Bulls Eye | Business Strategy 2026 | Epi 42 20.01.2026

ബിസിനസ് വർത്തമാനങ്ങളിൽ ഭാവിയിലെ ഭൂതങ്ങൾ പ്രധാനമാണ്. പ്രതിസന്ധികളെ മുൻകൂട്ടിക്കണ്ട് നേരത്തേതന്നെ മാറ്റിപ്പിടിക്കാൻ കഴിയണം. ഓടുന്നതെങ്ങോട്ടാണെന്നു മനസ്സിലാക്കി ഒരു മുഴം മുൻപേ. അവസരങ്ങളും ഇതുപോലെയാണ്. 2026ലെ കാറ്റു വീശുന്നത് എങ്ങോട്ടാണെന്നും മണിമുഴങ്ങുന്നത് ആർക്കാണെന്നും വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ In the fast-changing world of busi...

പിള്ളേരുകളി കാര്യമായി, ശതകോടികളായി | Billionaires | Business Podcast | Bulls Eye 13.01.2026

അമേരിക്കയിൽ മൂന്നു പിള്ളേര് കമ്പനിയുണ്ടാക്കി ശതകോടീശ്വരൻമാരായപ്പോൾ അതിൽ രണ്ടു പേർ ഇന്ത്യക്കാർ. കർണാടകയിൽ നിന്നും ഡൽഹിയിൽ നിന്നും കുടിയേറിയവരുടെ മക്കൾ. വെറും 22 വയസ്സിൽ ശതകോടീശ്വരൻമാരായി മാർക്ക് സക്കർബർഗിന്റെ റെക്കോർഡിനെ മറികടന്നിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  Three 22-year-olds have rewritten global startup...

കാലത്തിൽ മറയുന്നു കണ്ണായതെല്ലാം | BullsEye Podcast 06.01.2026

പണ്ടൊക്കെ വീടുകളിൽ അച്ഛനമ്മമാർ സ്ഥലത്തില്ലെങ്കിൽ എന്തോ രഹസ്യം പോലെ അയലത്തെ കുട്ടികളുൾപ്പെടെ ഒ‌ത്തുകൂടി എംടിവി കാണലും എഫ്ടിവി കാണലുമുണ്ടായിരുന്നു. ഫാഷൻ ടിവിയിൽ ഇപ്പോഴും ലോകമാകെ ഫാഷനും ലൈഫ്സ്റ്റൈലും കാണുന്നുണ്ട്. പക്ഷേ, എംടിവിയിൽ പാട്ടു കാണൽ കുറഞ്ഞു കുറഞ്ഞ് ഒടുവിൽ എം‍ടിവി തന്നെ പുതുവർഷത്തലേന്ന് പൂട്ടി. ജനത്തിന് യൂട്യൂബും ടിക്ടോക്കും സ്ട്രീമിങ്ങും ഉള്ളപ്പോഴെന്തിന് എംടിവി? വിശദമായി കേൾക്കാം മ...

നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക | BullsEye Podcast 31.12.2025

സുഹൃത്തിന്റെ നെറ്റിയിൽ പൊള്ളിയ പാട്. എന്താ കാര്യം? എങ്ങാണ്ട് ടൂറ് പോയപ്പോൾ ഒരു സ്റ്റാർ ഹോട്ടലിൽ തങ്ങി. കുളിക്കാൻ ടബ്ബിൽ കയറി നിന്ന് ഏതോ ടാപ്പിൽ പിടിച്ചു തിരിച്ചു. തിളച്ച വെള്ളം ജെറ്റ് പോലെ വന്ന് നെറ്റിയിൽ മുട്ടി. വല്ല വിധേനയുമാണ് ടബ്ബിൽ നിന്നു ചാടിയത്. ഇതൊരു ആഗോള പ്രശ്നമാണ്. നക്ഷത്ര ഹോട്ടൽ മുറികളിലെ ജഗപൊക. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്&zwn...

കച്ചവടത്തിലും വന്നു, സാരോപദേശി സ്രാങ്ക് | Bulls Eye Podcast | Epi 38 24.12.2025

കല്യാണത്തിനോ ക്രിസ്മസിനോ ബർത്ത് ഡേയ്ക്കോ ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കണോ? പണ്ടൊക്കെ ഗിഫ്റ്റ് കടകളിൽ കയറി ഇറങ്ങേണ്ടി വന്നിരുന്നത് ആമസോണിലോ ഫഫ്ലിപ്കാർട്ടിലോ നോക്കലായി. ഇപ്പോഴതാ എഐ ചാറ്റ്ബോട്ട് വന്നിരിക്കുന്നു. ഏതു തരം സാധനം ആർക്ക് എന്തു വിലയ്ക്കകം വേണമെന്നു ചോദിച്ചാലുടൻ വലിയൊരു ലിസ്റ്റ് തന്നെ തരും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റ...

കത്തുമില്ല, കാർഡുമില്ല പക്ഷേ, നഷ്ടം സാരമില്ല | Bulls Eye Podcast | Epi 37 16.12.2025

ഇക്കാലത്ത് ക്രിസ്മസ് കാർഡുകളില്ല. ലോകമാകെ പോസ്റ്റ് ഓഫിസുകൾ പൂട്ടുകയാണ്. യൂറോപ്പിൽ പോസ്റ്റൽ സേവനം നിർത്തുന്ന ആദ്യത്തെ രാജ്യമാണ് ഡെൻമാർക്ക്. അവിടെ വിരളമായി മാറിയ ചുവപ്പൻ പോസ്റ്റൽ പെട്ടികൾ ജനുവരിയിൽ പൂർണമായി അപ്രത്യക്ഷമാവും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.  These days, Christmas cards have all but disappeared. Across the...

Listen to the Bull's Eye podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.