Manorama Online
Bull's Eye
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html
Vizitează neapărat site-ul podcastului și susține-i creatorul: www.manoramaonline.com
Autor
Manorama Online
Categorie
Site-ul podcastului
Cel mai nou episod
18 nov. 2026
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
സിനിമയുടെ കണക്ക് തെറ്റിച്ച് ജെൻ സീ | Gen Z | Podcast | Bulls Eye | Business Podcast 18.11.2026 6:08
ജെൻ സീ പിള്ളേര് സദാനേരവും മൊബൈൽ നോക്കിയിരിക്കുന്നു, ഒടിടി സീരീസുകൾ ‘ബിഞ്ച് വോച്ചിങ്’ നടത്തുന്നു (ദിവസം മുഴുവൻ കണ്ടിരിക്കുന്നത്) അതിനാൽ ഇനി സിനിമാ തിയറ്ററുകളുടെ കാര്യം പോക്കാണ് എന്നായിരുന്നു പൊതുവേ ധാരണ. സംഭവിച്ചതു നേരെ മറിച്ചും. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Gen Z's growing screen time and OTT consum...
നഗരവും നാട്ടിൻപുറവും ജിമ്മുകളാൽ സമൃദ്ധം | Gym Culture | Bulls Eye | Business Podcast 13.11.2026 5:00
കേരളമാകെ ജിം തരംഗമാണു പടർന്നുപിടിക്കുന്നത്. നന്നായി നടത്തിയാൽ ക്ലീൻ ബിസിനസ്. വിജയിക്കുന്നത് അനുകരിക്കുന്നതു കേരളത്തിൽ നിത്യത്തൊഴിലായതിനാൽ ജിം പടരുന്നു. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The gym business is witnessing a massive boom across Kerala. With the right management and business strategy, gyms can emerge as a clean a...
വഴിപാടുപോലെ സർവരാജ്യ സഞ്ചാരം | Bulls Eye | Business Podcast 13.11.2026 5:19
ഇന്റർനാഷനൽ ടൂറിസം രംഗത്തെ പുതിയ ട്രെൻഡാണിത്– സ്റ്റാംപ് കലക്‌ഷൻ പോലെ രാജ്യങ്ങൾ കലക്ട് ചെയ്യുക. വഴിപാടുപോലെ സർവരാജ്യ സഞ്ചാരം, വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. A new trend is emerging in international tourism: collecting countries just like collecting stamps. Travellers are increasingly embracing the idea of visit...
അവർക്ക് പശു എങ്കിൽ നമുക്ക് ആന ഇല്ലേ? | Bulls Eye | Business Podcast 04.11.2026 4:37
അന്യനാടുകളിൽ ടൂറിസ്റ്റുകളായി പോകുന്നവരെല്ലാം അവിടത്തെ കൗതുക വസ്തുക്കൾ (ക്യൂറിയോസ്) എന്തെങ്കിലും ഒരെണ്ണമെങ്കിലും വാങ്ങിവരും. അതു കണ്ടറിഞ്ഞിട്ടാണ് വിദേശങ്ങളിൽ സർവ ടൂറിസ്റ്റ് ആകർഷണത്തിനു സമീപവും ഗിഫ്റ്റ് ഷോപ്പ് വയ്ക്കുന്നത്. എണ്ണമറ്റ ഉൽപന്ന വൈവിധ്യമാണെങ്ങും. കേരളത്തിലോ? ഇപ്പോഴും പഴയ കഥകളി രൂപവും ചുണ്ടൻവള്ളവും ആറന്മുളക്കണ്ണാടിയും പോലെ വിലയേറിയ ചില പഴയ കൗതുകസാധനങ്ങൾ മാത്രം. വിശദമായി കേൾക്കാം മനോരമ ഓൺലൈ...
മടിയിൽ കനമുണ്ടെങ്കിൽ എങ്ങോട്ടും കുടിയേറാം | Migration | Business Podcast | Bulls Eye 30.10.2026 6:33
കുടിയേറ്റം മലയാളിയുടെ ഡിഎൻഎയിലുണ്ട്. നാട്ടിൽ നിൽക്കുന്നതിനെക്കാളും മലയാളി മറുനാടുകളിൽ കുടിയേറാൻ ആഗ്രഹിക്കുന്നു. കാശുണ്ടോ, അതും കോടികൾ? എങ്കിൽ അതുവച്ചു കുടിയേറാൻ കഴിയും. ചിലർ നാട്ടിൽ തട്ടിപ്പുനടത്തി സമ്പാദിച്ച കാശ് ഇങ്ങനെ മുടക്കിയിട്ട് മുങ്ങാനും ഈ മാർഗം ഉപയോഗിക്കുന്നു. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do Malayalis asp...
ദോശാഭിമാനികൾ ഇതിലേ പോന്നാട്ടേയ് | Bulls Eye | Business Podcast 30.10.2026 5:10
എത്ര ബല്യ വെജിറ്റേറിയൻ റസ്റ്ററന്റ് ആയാലും അകത്തുകേറി മെനു തിരിച്ചും മറിച്ചും നോക്കിയിട്ട് ഒ‍ടുവിൽ ഓർഡർ ചെയ്യുന്നത് ദോശയു‍ടെ ഏതെങ്കിലും വകഭേദമായിരിക്കും. നെയ്റോസ്റ്റോ, പേപ്പർ റോസ്റ്റോ, ഊത്തപ്പമോ, പൊടിദോശയോ, മസാല ദോശയോ...! ഇന്നു മിക്ക മലയാള നടൻമാരും ‘പാൻ ഇന്ത്യൻ’ ആവാൻ ശ്രമിക്കുന്നത് ദോശ പണ്ടേ സാധിച്ചെടുത്ത കാര്യമാണ്. പാൻ ഇന്ത്യൻ പലാരമാകുന്നു ദോശ! വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾ...
കോണ്ടം വ്യവസായം കാണ്ഡം കാണ്ഡമായി | Condom Industry Crisis | Bulls Eye | Business Podcast 06.10.2026 4:10
ഇറാൻ യുദ്ധം വന്ന് പെട്രോളിയം വില കൂടി, ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കോണ്ടം മാത്രമല്ല സർവ ഉറ വ്യവസായങ്ങളും വശക്കേടിലാണ്. വില കൂടി, വിൽപന കുറഞ്ഞു, കപ്പൽ ചരക്കുകൂലി കൂടി. വൻകിട കമ്പനികൾ നഷ്ടത്തിലേക്കു കൂപ്പുകുത്തി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The Iran war and the closure of the Strait of Hormuz have sent petroleum pric...
ഫ്രൈ ആയാലും വേണം ഫ്രാഞ്ചൈസി | Bulls Eye Podcast | Business Podcast | Franchise Business 01.10.2026 7:13
വിജയിച്ചതിനെ അനുകരിക്കുക എന്ന സൂക്കേട് കേരളത്തിൽ കലശലായതിനാൽ ഫ്രാഞ്ചൈസികൾ എമ്പാടുമുണ്ട്. തീറ്റയ്ക്കും കുടിക്കുമാകുന്നു ഏറ്റവും കൂടുതൽ. കോഫിഷോപ്, പീത്‌സ, ബർഗർ, ബേക്കറി, ഐസ്ക്രീം, ജൂസ് എന്തിന് ചായയ്ക്കു വരെ ഫ്രാഞ്ചൈസിയുണ്ട്. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Kerala is witnessing a growing franchise business trend, part...
ഉത്തരേന്ത്യയിലും വരുന്നു ഓണക്കച്ചവടം | Festival Sale | Shopping Season | Bulls Eye | Business Podcast 26.09.2026 4:38
ഓണം കൊണ്ടറിയണം ഷോപ്പിങ് സീസണിന്റെ ബലാബലം എന്നാണ് സർവ കമ്പനിക്കാരുടെയും പ്രമാണം. ഇക്കുറി ഓണക്കച്ചവടം ഗംഭീരായി, അതോടെ സർവ കമ്പനിക്കാർക്കും വ്യാപാരികൾക്കും ആനന്ദം കൊണ്ടങ്ങിരിക്കാൻ പറ്റാതായി. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Onam is considered a crucial test of the shopping season, and this year, the festive trade has been e...
ഇക്വഡോർ ചെമ്മീൻ സൂപ്പർ, നമ്മുടെ പഴം സൂപ്പർ | Bulls Eye Podcast | Export business | Business Podcast 08.09.2026 5:49
ലോകത്ത് വാഴപ്പഴങ്ങളുടെ ഏറ്റവും വലിയ ഉൽപാദകരാണ് ഇന്ത്യ. ഏതാണ്ട് മൂന്നര കോടി ടൺ! ആഗോള ഉൽപാദനത്തിന്റെ 26%. ചൈന പിറകിലാണ്. എങ്കിലും കയറ്റുമതിയിൽ നമ്മൾ വളരെ പിന്നിലാണത്രെ. ഇന്ത്യക്കാർ പഴംവിഴുങ്ങിയിരിക്കുമ്പോൾ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോർ പഴം കയറ്റുമതിയിൽ പുലിയാണ്. ലോകത്ത് ഒന്നാം സ്ഥാനം. ഇക്വഡോർ ചെമ്മീനിലും പുപ്പുലിയാണ്. കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾ...
സാലഡുകളെ സ്വാഗതം, ഇറച്ചിത്തരങ്ങളേ ടാറ്റാ! Bulls Eye Podcast | Business Podcast 02.09.2026 7:02
നാടാകെ കേറ്ററിങ് ബിസിനസ് വിപുലമാകുന്നുണ്ട്. കുറച്ചുകാലം ഏതെങ്കിലും കമ്പനിയിൽ നിന്ന് ഇതിന്റെ ഗുട്ടൻസുകൾ മനസിലാക്കിയവർ സ്വയം തുടങ്ങുന്നു. കേറ്ററിങ് അസോസിയേഷനിൽ നാലായിരത്തിലേറെ അംഗങ്ങളുണ്ടെന്നു പറഞ്ഞാൽ പോരാ, അസോസിയേഷൻ അംഗത്വമൊന്നുമില്ലാത്ത ചെറുകിടക്കാർ അതിലേറെ കാണും. വിശദമായി കേൾക്കാം മനോരമ ഓൺലൈൻ ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. The catering business is...
നാടോടുമ്പോൾ നമ്മളും ഓടി തള്ളണ്ടേ...? Bulls Eye | Business Podcast 19.08.2026 4:31
ചിങ്ങം പിറന്നതോടെ ഓണ ഓട്ടത്തിന്റെ നാളുകളാണു വരുന്നത്. ഓണപ്പടങ്ങളും ഓടുന്നു. പടം ഓടിയില്ലെങ്കിൽ പ്രൊഡ്യൂസർ ഓടുന്നു. അങ്ങനെ നമ്മളെല്ലാം ജീവിച്ചു പോകാനായി ഓടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്ക് ഓട്ടം തന്നെ ബിസിനസ് ആക്കിയാലോ? അതാകുന്നു മാരത്തൺ ഓട്ടം. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. As Chingam, the first month of the Malayalam cal...
മൊത്തം മിനിമലിസം, മങ്ങിയതു മതി | Minimalism | Bulls Eye | Business Podcast 13.08.2026 4:53
വിൽക്കുന്ന ഭൂരിപക്ഷം കാറിനും വെള്ള നിറമായിരുന്ന കാലം പോയി, വെള്ള വളരെ കുറച്ചു മാത്രമേ വിൽക്കൂ, ബാക്കി നിറങ്ങളെല്ലാം ചേർന്ന് വെള്ളയുടെ കുത്തക ഇല്ലാതാക്കി. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. White was once the undisputed favourite among car buyers. But changing consumer preferences have transformed the colour landscape, wit...
അങ്കിൾ, ആന്റി ജാഗ്രതൈ, ജെൻ സീ കേറി വരുന്നു | Gen Z at Workplace | Bulls Eye | Business Podcast 04.08.2026 7:59
കമ്പനികളിലെ എച്ച്ആറുകാരോടു ചോദിച്ചു നോക്കൂ ജെൻ സീ എങ്ങനെയുണ്ടെന്ന്? മിക്കവർക്കും സമ്മിശ്ര പ്രതികരണമാണ്. 2020 മുതൽ ഇവർ ലോകമാകെ ജോലിക്കു കയറിയിരുന്നല്ലോ. ഒഫീഷ്യൽ കത്തിടപാടുകളിൽ ഇവരുടെ സ്വന്തം ഭാഷ കയറി വരും. ഗ്രാമറും മറ്റും വിഷയമല്ല, സ്ക്രോൾ ചെയ്താണു പരിചയം. ഇൻസ്റ്റന്റ് ഡിജിറ്റൽ ഫീഡ്ബാക്ക് വേണം. വാർഷിക പെർഫോമൻസ് റിവ്യൂവിനെക്കാളും അന്നന്നത്തെ റിവ്യൂ ഇങ്ങു പോരട്ടെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ&rsqu...
വേണ്ടാത്തതെല്ലാം ചെയ്യേണ്ട ഗതികേട് | Bulls Eye | Business Podcast 28.07.2026 5:42
ബിഗ് ടെക് എന്നു വിളിക്കുന്ന വൻകിട കമ്പനികളും സോഷ്യൽ മീഡിയ കമ്പനികളുമെല്ലാം ഉപയോക്താക്കളെക്കൊണ്ട് അവർക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുകയാണ്. അഡിക്‌ഷൻ ഉണ്ടാക്കുകയാണു സകലരുടെയും ലക്ഷ്യം. പ്രിഡേറ്ററി ഡിസൈൻ എന്നാണ് ഇതിനെയൊക്കെ പറയുന്നതത്രെ. ഒരു തരം വേട്ടയാടൽ ആൽഗരിതം തന്നെ. വിശദമായി കേൾക്കാം ‘ബുൾസ് ഐ’ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How do B...
പ്രവചനങ്ങളേ ഹാ കഷ്ടം | Bulls Eye | Business Podcast 21.07.2026 3:33
2030 ആകുമ്പോഴേക്കും ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ വൻ സാമ്പത്തിക ശക്തിയാവുമെന്നതു വച്ചാണ് ബ്രിക് (ബിആർഐസി) ഉണ്ടാക്കിയത്. പിന്നെ സൗത്ത് ആഫ്രിക്കയുടെ എസ് കൂടി ചേർത്ത് ബ്രിക്സ് ആക്കി. ഒടുവിലെന്തായി? പറഞ്ഞ പോലെ ചൈനയും ഇന്ത്യയും വലുതായി. ബാക്കിയൊക്കെ ഒരു വകയായി. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Will BRICS shape the future of th...
സ്പേസ് ടാക്സി മതി ചിന്ന മസ്ക് ആവാൻ | Elon Musk | Space X | Bulls Eye Podcast 15.07.2026 5:30
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരി വിൽപന വിജയം പലരാജ്യങ്ങളിലും സ്പേസ് ബിസിനസ് തരംഗം ഉണർത്തി വിട്ടിരിക്കുകയാണ്. മസ്ക് ഭൂഗോളത്തിലെ ആദ്യ ട്രില്യനയർ (ഒരുലക്ഷം കോടി ഡോളറിന്റെ മുതലാളി) ആയതോടെ എനിക്കും മസ്ക് ആകണമെന്ന ചിന്ത ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. How did Elon Musk's SpaceX share sale ignite a globa...
ബോറടി മാറ്റാൻ ബിസിനസ് പലവിധം | New Business Idea | Bulls Eye Podcast 07.07.2026 5:01
സുഭിക്ഷ തീറ്റയും സോഫ്റ്റ് സോഫയും മെത്തയും എസിയും കാറും കയ്യിൽ ഫോണും... സുഖം കൂടിയിട്ടു ബോറടിക്കുക എന്നൊരു ‘സൂക്കേട്’ ലോകമാകെ പരന്നിട്ടുണ്ടത്രെ. ഡിപ്രഷനേ ചികിത്സയുള്ളൂ, ബോറടിക്ക് ഇല്ല. ബോറടി സൂക്കേടുകാരെ പലതരം ബിസിനസുകൾ മാടി വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why are people feeling bored even when they have eve...
ബാങ്കിൽ വരുന്നവരും പടി ചവിട്ടാത്തവരും | Bulls Eye | Podcast 02.07.2026 5:02
ബാങ്കിൽ നിന്നു കാശെടുക്കാൻ പെൻഷൻകാരനായ അപ്പൂപ്പൻ കാഷ് ചെക്ക് കൊടുത്തുവിടും. അല്ലെങ്കിൽ എത്ര തുക വേണമെന്ന് ഫോണിലൂടെ പറയുമ്പോൾ ബാങ്കുകാർ വീട്ടിൽ വന്നു ചെക്ക് വാങ്ങി കാശുകൊടുക്കും. എടിഎം കാർഡ് പോരേ? അപ്പൂപ്പന് അതു കാണുന്നതു പോലും ദേഷ്യമാണ്. കാർഡും ബാങ്കിന്റെ ആപ്പുമൊന്നും മൂപ്പീന്നിനെ തീണ്ടില്ല. പഴയ ശീലമാണേ... ബാങ്കുകാർക്കും പരാതിയൊന്നുമില്ല, ഇങ്ങനെയും കുറേപ്പേർ വേണ്ടേ? ഇടപാടുകാരെല്ലാം ന്യൂജെൻ ആയാലും...
എല്ലാം വേണം പക്ഷേ, നമ്മുടെ നാട്ടിൽ വേണ്ട | Bulls Eye | Podcast 24.06.2026 5:02
എല്ലാവർക്കും മൊബൈൽ ഫോണും അതിൽ ഫുൾ റേഞ്ചും അതിവേഗ ഇന്റർനെറ്റും വേണം. പക്ഷേ മൊബൈൽ ടവർ സ്വന്തം വീടിനടുത്തെന്നു മാത്രമല്ല പഞ്ചായത്തിൽ പോലും സ്ഥാപിക്കാനും പാടില്ല. ടവറുകൾക്കെതിരെ കുറെ കെട്ടുകഥകൾ പറഞ്ഞു പിടിപ്പിച്ചിരുന്നത് ഇപ്പോൾ എല്ലാവരും മറന്ന മട്ടാണ്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Everyone wants a mobile phone with full network cover...
നമ്മൾ നേരത്തേ ജനിച്ചത് നന്നായി | Bulls Eye Podcast | AI | Job Markets | Manorama Podcasts 16.06.2026 5:49
ജോലിയിൽ നിന്നു വിരമിച്ചവരുടെയെല്ലാം വായ്ത്താരി ഒരേ രീതിയിലാണ്: നമ്മൾ നേരത്തേ ജനിച്ചത് നന്നായി! ഡോക്ടറോ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടന്റോ സോഫ്റ്റ്‌വെയർ ഡവലപ്പറോ... സകലർക്കും ഇതേ പറയാനുള്ളു. എഐ വന്നിങ്ങു മറിയുമ്പോൾ പഴയ കഴിവുകൾ ആർക്കും വേണ്ടാതാവുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Artificial Intelligence is reshaping industries a...
കല്ലെറിയുന്നവരും കയ്യടിക്കുന്നവരും | Bulls Eye | Business Podcast 03.06.2026 6:09
അരനൂറ്റാണ്ടു മുൻപു വന്ന ബജറ്റിനെക്കുറിച്ച് പ്രതിപക്ഷ നേതാക്കൾ പ്രതികരണം നടത്തി – ധനികരെ കൂടുതൽ ധനികരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കുന്ന ബജറ്റ്! ആദ്യമായി കേൾക്കുന്നവർക്ക് അതു കൊള്ളാമെന്നു തോന്നുമെങ്കിലും സ്വാതന്ത്ര്യം കിട്ടിയ ശേഷം വന്ന സർവ ബജറ്റുകളെക്കുറിച്ചും ഇതേ മാതിരി പ്രതികരണം വന്നിട്ടുണ്ട്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ...
വെള്ള വേഷക്കാർ വന്നിറങ്ങി; നാട്ടുകാർക്കു കോള് | Bulls Eye | Podcast | Business Podcast 26.05.2026 7:58
സർക്കാർ മാറിയപ്പോൾ തിരുവനന്തപുരത്ത് ഫൈവ് സ്റ്റാർ മുതൽ പൂജ്യം സ്റ്റാർ ഹോട്ടലുകളിൽ വരെ മുറി കിട്ടാനില്ല. ദൂരെയുള്ള ഹോട്ടലുകൾക്കും നഗരത്തിലെ ‘സ്പിൽ ഓവർ’ ബിസിനസ് കിട്ടുന്നുണ്ട്. സാമ്പത്തിക വിശാരദർ ഇതിനെ മൾട്ടിപ്ലയർ ഇഫക്ട് എന്നു വിളിക്കുന്നു. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. What happens to a local economy when political chang...
വിരമിച്ചവർ വന്നാട്ടേയ്, വൈക്ലബ്യം മാറ്റിത്തരാം | Post-retirement depression | Business Podcast | Bulls Eye 20.05.2026 4:31
ജോലിയിൽ നിന്നു വിരമിച്ചവർക്ക് ഇപ്പോൾ പോസ്റ്റ് റിട്ടയർമെന്റ് ഡിപ്രഷൻ സാധാരണമാകുന്നു. ഇങ്ങനെയുള്ളവർ നമ്മുടെ നാട്ടിൽ ഒരുപാടുണ്ടത്രെ. അവർക്കായി ആക്ടിവിറ്റിയും കൗൺസലിങ്ങും ഒരു ബിസിനസ് ആക്കിയാലോ? വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Post-retirement depression has now become common among those who have retired from jobs. There are reportedly ma...
പണമൊഴുക്ക് നോക്കണം ഇല്ലെങ്കിൽ നിണമൊഴുകും | Business Podcast | Money Flow | Business Risk 12.05.2026 5:47
പരവതാനി, ഹോം ഡെകോർ, ഫാൻസി ഫർണിച്ചർ, ഫൈവ്സ്റ്റാർ... മനുഷ്യന് അത്യാവശ്യമില്ലാത്ത ഇത്തരം ഓരോന്നിനും മുതൽമുടക്ക് അവിടത്തെ പണമൊഴുക്ക് നോക്കി വേണം. ഇല്ലെങ്കിൽ നിക്ഷേപകന്റെ നിണമൊഴുകും. പല കാരണങ്ങളാൽ മണി ഫ്ലോ കുറയുമ്പോഴാണ് ചില നഗരങ്ങൾ ബിസിനസിൽ അധോഗതിയിലാകുന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ. Why do some cities suddenly lose their business...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice