Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

‘എന്റെ പോരാട്ടം സിസ്റ്റർ റാണിറ്റിന് പ്രചോദനമായതിൽ സ​ന്തോഷം’ 07.02.2026

സ്വ ന്തം ജീവിതപോരാട്ടങ്ങൾ സിസ്റ്റർ റാണിറ്റിന് പ്രചോദനമായി എന്നറിയുന്നതിൽ സ​ന്തോഷമുണ്ടെന്ന് നടി ഭാവന. തന്റെ പുതിയ സിനിമയായ ‘അനോമി’യെ കുറിച്ചും ലോക സിനിമകളും ഡോക്യുമെന്ററികളും നൽകുന്ന അനുഭവങ്ങൾ തന്റെ ചിന്താഗതിയെ എങ്ങനെ സ്വാധീനിച്ചുവെന്നും പറയുന്നു അവർ, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ.

കുംഭമേള, പ്രായോജകർ സംഘപരിവാർ; നിശ്ശബ്ദ രക്ഷാധികാരി ഇടത് കേരളം 06.02.2026

ഉ ത്തരേന്ത്യയിൽ ആർ.എസ്.എസ് വിജയകരമായി നടപ്പാക്കുന്ന ‘കുംഭമേള പ്രൊജക്റ്റ്’ കേരളത്തിലുമെത്തി. വൈദിക ബ്രാഹ്മണ്യത്തിന്റെ പ്രാകൃത വിശ്വാസനിർമിതി മാത്രമല്ല, മലപ്പുറത്തെ തിരുനാവായയിൽ അരങ്ങേറിയത്. കേരളത്തിന്റെ സെക്യുലർ അടിത്തറകളെയാകെ വെല്ലുവിളിച്ച ഈ വർഗീയ സംഘാടനത്തെ നിശ്ശബ്ദത കൊണ്ട് നോർമലൈസ് ചെയ്യുകയായിരുന്നു രാഷ്ട്രീയ- സാംസ്കാരിക പൊതുമണ്ഡലം.

എന്നെ ഞെട്ടിപ്പിച്ച ഉർവ്വശിയുടെ ആ നോട്ടം, സിബിയുമായുള്ള യാത്രകൾ 05.02.2026

പ ലേരി രാജസേനൻ കൂട്ടു കെട്ടിൽ ചെയ്ത മേലേപ്പറമ്പിൽ ആൺ വീട് സിനിമയെ കുറിച്ചും സിബിമലയിലുമായുള്ള സൗഹൃദത്തെ കുറിച്ചും ഐ വി ശശിക്കൊപ്പം ചെയ്ത 'അർത്ഥന ' സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ അഞ്ചാം ഭാഗത്തിൽ.

കമലയ്ക്കുവേണ്ടി ക്ഷയരോഗത്തിനെതിരെ നെഹ്റു നടത്തിയ വൈദ്യശാസ്ത്രസമരം 04.02.2026

കമല നെഹ്റുവിന്റെ ക്ഷയരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ജവഹർലാൽ നെഹ്റുവും അച്ഛൻ മോത്തിലാൽ നെഹ്റുവും രണ്ടു പതിറ്റാണ്ടോളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെയും വൈദ്യശാസ്ത്ര ചരിത്രത്തിന്റെയും ഭാഗമാണ്. ചരിത്രത്തിലെ അധികം അറിയപ്പെടാത്ത ആ അപൂർവ സന്ദർഭം

ദൽഹി എന്ന പൊതുവിടത്തിൽ മലയാളി കുടിയേറ്റക്കാരുടെ ജീവിതം 03.02.2026

കുടിയേറ്റക്കാരായ മനുഷ്യർക്ക് നഗരങ്ങളിലെ പൊതുസ്ഥലങ്ങൾ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത്? ദൽഹിയിലെ മലയാളി കുടിയേറ്റക്കാരുടെ അനുഭവങ്ങളെ മുൻനിർത്തി അന്വേഷണം- ദൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായ അനിൽ സേതുമാധവൻ എഴുതുന്നു.

ആരെയും തത്വചിന്തകരാക്കുന്ന മൊബൈൽ ഫോൺ 02.02.2026

എല്ലാ മനുഷ്യരും തത്വചിന്തകരാണ് എന്നത് എൺപതോ തൊണ്ണൂറോ വർഷം മുമ്പ് ഇറ്റലിയിലെ ജയിലിരുന്ന് ഒരാൾ പറഞ്ഞതല്ല, ഓരോ നിമിഷവും കയ്യിലെ മൊബൈൽ ഫോണിലിരിക്കുന്ന അനുഭവമാകുന്നു- യു. അജിത്കുമാർ എഴുതുന്നു.

എന്നെ ഇല്ലാതാക്കാൻ നടന്ന ഗൂഢാലോചനകൾ, രാഷ്​ട്രീയ കാമ്പയിനുകൾ 01.02.2026

തനിക്കെതിരായ സാമ്പത്തികവും രാഷ്ട്രീയവുമായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയുന്നു സി.കെ. ജാനു, തന്റെ ആത്മകഥയായ ‘അടിമമക്ക’യിലൂടെ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യിൽനിന്ന് ഒരു ഭാഗം കേൾക്കാം:

സഭയ്ക്കുള്ളിൽനിന്ന് സഭയുടെ അനീതികൾക്കെതിരെ, സിസ്റ്റർ ലൂസി കളപ്പുരയുടെ പോരാട്ടങ്ങൾ 31.01.2026

സ ഭയ്ക്കുള്ളിൽ പീഡനത്തിനിരയാകുന്ന സ്ത്രീകൾക്ക് എന്തു സംഭവിക്കുന്നു? ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസ് എന്താണ് നമ്മോട് പറഞ്ഞത്? സിസ്റ്റർ റാണിറ്റിനൊപ്പം നിന്നതിന്റെ പേരിൽ നേരിട്ട ആക്രമണങ്ങൾ… സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭയുടെ അനീതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന അഡ്വ. സിസ്റ്റർ ലൂസി കളപ്പുരയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആദ്യ ഭാഗം.

ഗാന്ധി എന്ന ​അന്വേഷണവും ​പ്രയോഗവും 30.01.2026

‘ഉമ്മാ, ഞാൻ ഗാന്ധിയെ തൊട്ട്!' - വൈക്കം മുഹമ്മദ്​ ബഷീർ (‘അമ്മ’). ല ക്ഷോപലക്ഷം ജനങ്ങളുടെ നടുക്ക്, ബഷീറിന്, ലോകവന്ദ്യനായ ആ മഹാത്മാവിനെ ഒന്ന് തൊടണം. ജനക്കൂട്ടത്തിനിടയിൽനിന്ന് എങ്ങനെയോ ഗാന്ധി കയറിയ കാറിന്റെ സൈഡിൽ മറ്റനേകം വിദ്യാർത്ഥികളുടെ കൂടെ തൂങ്ങി നിൽക്കുകയാണ് ബഷീർ. വലതുതോളിൽ പതുക്കെ ഒന്ന് തൊട്ടു... ഗാന്ധി ബഷീറിനെ നോക്കി മന്ദഹസിച്ചു.

ENGLISH PREMIER LEAGUE: മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ കുതിപ്പ് തുടരുമോ? 29.01.2026

മൈക്കൽ കാരിക്ക് എന്ന ഇൻററിം കോച്ചിനു കീഴിൽ സ്വപ്ന സമാനമായ തിരിച്ചുവരവാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയത്. ടേബിളിൽ മുകളിലുള്ള ഒന്നും രണ്ടും സ്ഥാനക്കാരെ, ആർസനലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും അട്ടിമറിച്ചുള്ള ഈ യുണൈറ്റഡ് ഫോം സ്ഥായിയായിരിക്കുമോ? വരും നാളുകളിൽ എന്താണ് പേടിക്കാനുള്ളത്? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.

പാട്ടുകൾ Remix ചെയ്യുന്നത് ക്രിമിനൽ കുറ്റം 28.01.2026

ഒ രു പാട്ടിൽ ഇടപെടാൻ നിങ്ങൾക്ക് എന്താണ് അധികാരം? വൈക്കം മുഹമ്മദ് ബഷീറിന്റെ നോവൽ നിങ്ങൾ തിരുത്തുമോ? അതൊരു ബൗദ്ധിക സ്വത്തല്ലേ?- വി.ടി മുരളി ചോദിക്കുന്നു. പുതിയ തലമുറയുടെ പാട്ടുകേൾവിയെക്കുറിച്ച്, അർജുനൻ മാഷെയും വിദ്യാധരൻ മാഷെയും പോലുള്ള പ്രതിഭകളെ വേണ്ട രീതിയിൽ അംഗീകരിക്കാത്തതിനെയും കുറിച്ച്, സനിത മനോഹറുമായി വി.ടി. മുരളി സംസാരിക്കുന്നു. അഭിമുഖത്തിന്റെ അഞ്ചാം ഭാഗം.

പാട്ടിന്റെ സ്പന്ദനം കണക്കിലാണ് നിരഞ്ജന്, ജീവിതത്തിന്റെയും 27.01.2026

ഓ ട്ടിസം സ്പെക്ട്രത്തിൽ വരുന്ന ഒരു കുട്ടിയെ ഗായകനായി വളർത്തിയെടുക്കുന്നതിനു പിന്നിലെ ശ്രമം വളരെ വലുതാണ്. സ്വന്തമായി തൊഴിൽ വേണമെന്നും പാട്ടുകൾ പാടണമെന്നും വരുമാനം വേണമെന്നുമെല്ലാം നിരഞ്ജൻ പറയുന്നുണ്ട്. നിരഞ്ജനും അച്ഛൻ രാംദാസും അമ്മ പ്രജിതയുമായുള്ള സംഭാഷണത്തിൻ്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

പാതിവഴിയേ നാം മറന്നുപോയി, ​മതേതര രാഷ്ട്രത്തിലേക്കുള്ള നടത്തം... 26.01.2026

കേവലം ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയത എന്നിങ്ങനെ കാണുന്നതിനുപകരം പരസ്​പരം ഊർജം പകർന്ന്​ വളരുന്ന തീവ്രവാദികളായാണ് ഇസ്​ലാമിസ്റ്റുകളെയും, ഹിന്ദുത്വവാദികളെയും കാണേണ്ടത്

മരണം കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു... 25.01.2026

വരാനിരിക്കുന്ന ഏതോ ട്രെയിനിന്റെ പാളത്തില്‍ മരണവും കാത്തുകിടക്കുന്ന രണ്ടു പെണ്ണുങ്ങള്‍ ജീവിതത്തെക്കുറിച്ച് പരസ്പരം മിണ്ടിയും പറഞ്ഞും കിടക്കുന്ന അസാധാരണമായ ഒരു പ്രമേയം. റിഹാന്‍ റാഷിദ് എഴുതി റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച നോവലില്‍നിന്നൊരു അധ്യായം, നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം.

അന്തരീക്ഷത്തിലേക്ക് വേരുപടരുന്ന കൃഷി 24.01.2026

കൃ ഷി ചെയ്യാൻ മണ്ണോ വലിയ സ്ഥലങ്ങളോ വേണമെന്ന രീതികളെ ശാസ്ത്രീയമായും പരിസ്ഥിതി സൗഹാർദമായും പുതുക്കുന്നതാണ് ഹൈടെക് കൃഷി രീതികൾ. എന്തൊക്കെയാണ് ഹൈടെക് രീതികൾ ? ഏതൊക്കെ വിളകൾ കൃഷി ചെയ്യാം? സാധാരണ കർഷകർക്ക് ഇത് ചെയ്യാൻ പറ്റുമോ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുകയാണ് ഗ്രീൻ അഡ്വൈസറും ഫാം ടെക് കൺസൾട്ടൻസി, ടെക് ഫാമിങ്ങ് ഇൻ്റർനാഷണൽ എന്നീ കമ്പനികളുടെ എം.ഡിയുമായ മുരളി മനോഹർ എം.

പ്രസാദ് അഥവാ VOLUNTEER OF THE ERA 23.01.2026

ജ നങ്ങളുടെ ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, മാനസിക ആരോഗ്യത്തിനും പൊതുസ്ഥലങ്ങളും കളിസ്ഥലങ്ങളും നിർബന്ധമാണെന്നു ബോധവൽക്കരിക്കാൻ പഞ്ചായത്തു മുതൽ നിയമസഭ വരെ അധികാരത്തിൻ്റെ വാതിലിൽ മുട്ടുകയാണ് ഒന്നരപ്പതിറ്റാണ്ടായി പ്രസാദ് വി. ഹരിദാസൻ. മഹാഭൂരിപക്ഷവും അവഗണിച്ചിട്ടും ഒരു വൻ വിജയത്തിൻ്റെ, ‘കേളകം കഥ’ പറയാനുണ്ട് പ്രസാദിന്. ഒരു സമൂഹത്തിൻ്റെ മതേരരവും മാനസികാരോഗ്യപരവും കായികവുമായ ഫ്യൂച്ചറിനു വേണ്ടി സമർപ്പിക്കപ്പ...

ദേഷ്യപ്പെടുന്ന രാഗങ്ങൾ സന്തോഷമുള്ള രാഗങ്ങൾ 22.01.2026

നി രഞ്ജൻ ഒട്ടേറെ പ്രത്യേകതകളുള്ള പാട്ടുകാരനാണ്. ചീത്ത പറയുന്ന പോലെയുള്ള രാഗങ്ങളും സന്തോഷം കൊണ്ട് നിറയുന്ന രാഗങ്ങളുമുണ്ട് എന്നാണ് നിരഞ്ജൻ പറയുന്നത്. ഈ സംഭാഷണത്തിൽ നിരഞ്ജൻ്റെ കുറേ പാട്ടുകളുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയായ, 23 വയസ്സുള്ള നിരഞ്ജൻ ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡ (ASD) റുള്ള (Asperger syndrome (AS)) കുട്ടിയാണ്. അധ്യാപകരായ അച്ഛൻ രാംദാസും അമ്മ പ്രജിതയും നിരഞ്ജന...

AFCON നാല് വർഷത്തിൽ ഒരിക്കലാക്കി ആഫ്രിക്കൻ ഫുട്ബോളിനെ തകർക്കുന്ന FIFA 21.01.2026

ര ണ്ട് വർഷത്തിൽ ഒരിക്കൽ നടക്കാറുള്ള ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫിഫയുടെയും യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെയും സമ്മർദ്ദം കാരണം നാല് വർഷത്തിൽ ഒരിക്കൽ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനം എങ്ങനെയാണ് ആഫ്രിക്കൻ ഫുട്ബോളിനെ മോശമായി ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ.

AFCON FINAL 2025: ലോകകപ്പിൽ അവസാന 16-ൽ ഉറപ്പാണ് സെനഗലും മൊറോക്കോയും 20.01.2026

ക ളി കാണാതെ 1- 0 എന്ന സ്കോർ മാത്രം കണ്ടവർക്ക് സെനഗൽ - മൊറോക്കോ ഫൈനൽ ഒരു വിരസമായ കളിയായിരുന്നു എന്നു തോന്നാം. എന്നാൽ ഈയടുത്ത് നടന്ന ഏറ്റവും ഉജ്ജ്വലമായ ഫുട്ബോൾ മത്സരമായിരുന്നു AFCON ഫൈനലിലേത്. കളിക്ക് കളി, കളി തീരുന്ന മിനുറ്റിലെ പെനാൽറ്റി. തർക്കം. 20 മിനുറ്റ് കളി നിർത്തിവെക്കാൻ കാരണമായ സെനഗൽ വാക്കോഫ്, സെനഗലിൻ്റെ വമ്പൻ തിരിച്ചുവരവ്. കളിയും ഡ്രാമയും നിറഞ്ഞ ഫൈനൽ വിലയിരുത്തുകയാണ് അന്താരാഷ്ട്ര പ്രശസ്തനായ...

അതാ, വായിക്കുന്ന പുസ്തകത്തിൽ ഒരു പന്തു വന്നു വീഴുന്നു! 19.01.2026

ചി ലർ കളിക്കുന്നു. ചിലർ വായിക്കുന്നു. അതാ, അവിടെയൊരു സ്പീച്ച്, അപ്പുറത്തൊരു കോൺസെർട്ട്, ഒരാൾ നൃത്തം ചെയ്യുന്നു, മറ്റൊരാൾ നിലത്തിരുന്ന് ചിത്രം വരക്കുന്നു. ഐസ് ക്രീമുമായി മറ്റൊരാൾ. അതിനിടയിൽ ചെറിയ കുട്ടികൾ പന്തുകളിക്കുന്നു. പ്രമുഖ അന്താരാഷ്ട്ര സ്പോർട്സ് ജേണലിസ്റ്റായ ദിലീപ് പ്രേമചന്ദ്രൻ്റെ ലോകസഞ്ചാരം വളരെ വലുതാണ്. ഫുട്ബോൾ ആവട്ടെ ക്രിക്കറ്റ് ആവട്ടെ കളികൾ പോലെ ദിലീപിന് പ്രിയപ്പെട്ടതാണ് ഗ്രൗണ്ടുകളും സ്ക...

അവളുടെ പൊക്കിൾച്ചുഴിയിൽനിന്ന് കാടുകൾ, കാടുകൾ ഉയർന്നുവരും… 18.01.2026

ഒരു ശലഭത്തിന്റെ പ്രവചനാതീതമായ ചലനനിയമങ്ങൾ പോലെ, ഭാഷയെയും ഭാവനയെയും ആഖ്യാനത്തെയും ആവിഷ്കരിക്കുന്ന, മലയാളത്തിൽനിന്ന് ഭാവിയിലേക്കുള്ള നോവൽ. അരുൺ പ്രസാദ് എഴുതി റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച 3 AM എന്ന നോവലിൽനിന്ന് ഒരു അധ്യായം കേൾക്കാം.

സിസ്റ്റർ റാണിറ്റിനോട് പാപം ചെയ്യുന്ന സഭ 17.01.2026

ജ ലന്ധർ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിത, സിസ്റ്റർ റാണിറ്റ് കഴിഞ്ഞ ദിവസമാണ് സ്വയം വെളിപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത്. അതിലവർ താനനുഭവിച്ചതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ കടുത്ത നീതിനിഷേധത്തെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഫ്രാങ്കോ മുളയ്ക്കൽ കേസിനെക്കുറിച്ചും കേസിനെ തുടർന്നുള്ള സിസ്റ്റർ റാണിറ്റിൻ്റെ ജീവിത സാ...

മലയാളിക്കണ്ണ് പതിയാത്ത ബാൾട്ടിക് 15.01.2026

സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം മൂന്നുപതിറ്റാണ്ടിന്റെ ‘സ്വതന്ത്ര ലോകം' ബാൾട്ടിക് രാജ്യങ്ങൾക്ക് നൽകിയതതെന്താണ്? അപരവൽക്കരണത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും മൂലധനാധിനിവേശത്തിന്റെയും പുത്തൻ ദേശീയതാനിർമാണത്തിന്റെയും ആഗോള ഭൂപടത്തിലൂടെയുള്ള ഒരു യാത്ര

എന്തിനാണ് ഷാബി അലോൻസോയെ റിയൽ മാഡ്രിഡ് പുറത്താക്കിയത്? 15.01.2026

ഒ ടുവിൽ ഷാബി അലോൻസോയും തെറിച്ചു. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ ബാഴ്സലോണയോടുള്ള തോൽവി മാത്രമാണോ റിയൽ മാഡ്രിഡിൻ്റെ കോച്ചിൻ്റെ അകാലത്തിലെ തൊഴിൽ നഷ്ടത്തിനു കാരണം? ഇപ്പോൾ ബ്രസീൽ ടീമിൻ്റെ കോച്ചായ കാർലോ ആൻസെലോട്ടി, റിയൽ വിടുന്നതിനു മുമ്പ് അലോൻസോയ്ക്ക് മുന്നറിയിപ്പ് കൊടുത്തതാണ്, ഇതുപോലെ ഡേഞ്ചറസ് ആയ ഒരു ഡ്രെസ്സിംഗ് റൂം വേറെയില്ലെന്ന്. എന്താണ് അലോൻസോയെ പറഞ്ഞയച്ച യഥാർത്ഥ പ്രശ്നം? പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ...

പകയുടെയും പ്രലോഭനങ്ങളുടെയും കളരി 14.01.2026

അരങ്ങിൽ എത്തേണ്ട കലയുടെ സ്വഭാവവും സ്വരൂപവും തീരുമാനിക്കുന്നതിൽ വിദ്യാഭ്യാസപരമായ ഒരു സാധൂകരണവും കാണാനാവില്ല. വിദ്യാർത്ഥികളുടെ സ്വതസിദ്ധമായ സർഗത്മകപ്രകടനം പേരിനുപോലും അവകാശപ്പെടാൻ കഴിയാത്ത വിധത്തിലാണ് അത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലോത്സവവുമായി ബന്ധപ്പെട്ട പണച്ചെലവ് സാമൂഹ്യനീതി ചോദ്യം ചെയ്യപ്പെടുന്ന തരത്തിലായിട്ടുണ്ട്- ഡോ. പി.കെ. തിലക് എഴുതുന്നു.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos