Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

കേരള വലതുപക്ഷം സന്തോഷിക്കേണ്ട യുദ്ധമാണോ ഇത്? 05.03.2026

ജിയോ പൊളിറ്റിക്സിന്റെ സാമാന്യയുക്തികളെയാകെ അട്ടിമറിക്കുകയാണ് ട്രംപ് -നെതന്യാഹു ദ്വയം. ഭാവിയുടെ ലോകനീതിക്കുമേൽ, ഏകപക്ഷീയമായി അടിച്ചേൽപ്പിച്ച യുദ്ധത്തിലൂടെ അടുത്തൊന്നും ഉണങ്ങാനിടയില്ലാത്ത മുറിവാണ് ഇവർ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ എനർജി വ്യാപാരത്തെയും ജനജീവിതത്തെയും എങ്ങനെ ബാധിക്കും? എങ്ങനെയാണിത് ഇന്ത്യയെ ബാധിക്കുന്ന,മലയാളികളുടെ നേർക്കുള്ള യുദ്ധമായി പരിണമിക്കുന്നത്? ദാമോദർ പ്രസാദും കമൽറാം...

T20 WORLD CUP: ഇന്ത്യ കപ്പ് നേടാൻ ചെറുതായി വിയർത്താൽ പോരാ 04.03.2026

സ ഞ്ജു സാംസണിന്റെ അതിമനോഹരമായ ഉത്തരവാദിത്ത ഗെയിം ഇന്ത്യയെ സെമിയിലെത്തിച്ചു. സഞ്ജുവിന്റെ കഴിവിൽ ടീം മാനേജ്മെൻ്റിനുള്ള വിശ്വാസവും പ്രകീർത്തിക്കപ്പെടേണ്ടതാണ്. വാങ്കഡെയിലെ സെമിയിൽ ഇന്ത്യ നേരിടേണ്ടി വരുന്ന ഇംഗ്ലീഷ് അപായങ്ങൾ എന്തൊക്കെയാണ്? മറ്റേ സെമിയിൽ സൗത്ത് ആഫ്രിക്കയുടെ ശക്തി എന്തൊക്കെയാണ്? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് വിദഗ്ധനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

മെഡിക്കൽ കോളേജുകളിൽ പ്രശ്നങ്ങളുണ്ട്, പരിഹാരത്തിൻ്റെ ഒരു മാതൃകയിതാ... 03.03.2026

കേരളത്തിലെ ഒരു വലിയ വിഭാഗം ആളുകൾ ചികിത്സയ്ക്കായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജുകൾ എങ്ങനെ പ്രായോഗികമായി രോഗീസൗഹൃദ സ്ഥാപനങ്ങളായി മാറ്റിയെടുക്കാം എന്ന് അനുഭവങ്ങളിലൂടെ വിശദീകരിക്കുകയാണ് തൃശൂർ മെഡിക്കൽ കോളേജിലെ സർജിക്കൽ ഓങ്കോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ: സഹീർ നെടുവഞ്ചേരി. എന്തൊക്കെയാണ് ആരോഗ്യ പ്രവർത്തകരും രോഗികളും നേരിടുന്ന പ്രശ്നങ്ങൾ? ഡിപ്പാർട്മെൻ്റുകൾക്ക് ഫണ്ടുകൾ ലഭ്യമാക്കാനുള്ള സാധ്യതകൾ എന്തൊക്...

കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളുടെ യഥാർത്ഥ അവകാശി ആരാണ്? 02.03.2026

കേ രളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റങ്ങളെല്ലാം ചില സർക്കാറുകളുടെയോ മന്ത്രിമാരുടെയോ പേരിൽ ചാർത്തിക്കൊടുക്കാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ, ഈ നേട്ടങ്ങളുണ്ടായത് എങ്ങനെയാണ്? അവിടെനിന്ന് ഇപ്പോൾ കേരളം പുറകോട്ടുപോകുന്നത് എന്തുകൊണ്ടാണ്?- പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ്. ലാൽ സംസാരിക്കുന്നു.

ഇസ്രായേല്‍ എന്ന ട്രാജഡി 01.03.2026

ഇസ്രായേലിന്റെയും പലസ്തീന്റെയും പശ്ചിമേഷ്യയുടെയും സമകാലിക രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സമഗ്രമായി വിലയിരുത്തുന്ന പുസ്തകമാണ് കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'പലസ്തീന്‍: ഇരകളുടെ ഇരകള്‍'. ഇറാനില്‍ നടന്ന യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍, പുസ്തകത്തില്‍ നിന്നൊരു ഭാഗം കേള്‍ക്കാം. സ്റ്റാന്‍ലി ജോണിയുമായി കമല്‍റാം സജീവ് നടത്തിയ അഭിമുഖത്തില്‍നിന്നൊരു ഭാഗ...

ആനന്ദ് ഭവനിൽനിന്ന് സ്വരാജ് ഭവനിലേക്ക്: ഒരു വീടിന്റെ രാഷ്ട്രീയ പ്രഖ്യാപനം 28.02.2026

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു ഡോ. നിസാർ കിഴക്കയിൽ.

പ്രാണൻ നിറച്ച പാട്ടുകൾ 27.02.2026

ഓരോ പ്ലേ ലിസ്റ്റും ഓരോ പ്രിസ്ക്രിപ്ഷൻ നോട്ടുകളാണ്...മറക്കാനും മായ്ക്കാനുമുള്ള മരുന്നുകുറിപ്പടികൾ. മാറിപ്പോയ കാറും കോളും ഒത്തിരിയുണ്ട്. കെട്ടകാലമെത്ര നമ്മൾ, നമ്മളെ പാട്ടിൽ കുഴിച്ചിട്ടു. ഉലഞ്ഞ നേരങ്ങളിൽ ഉയിർപ്പുതന്ന ഒരായിരം പാട്ടുകൾ.

പാട്ടിന്റെയും സംഗീതത്തിന്റെയും ബിജിബാൽ മാജിക് 26.02.2026

'അ റബിക്കഥ'യിലെ ‘തിരികെ ഞാൻ വരുമെന്ന’ പാട്ടിലൂടെ സിനിമാ സംഗീത രംഗത്തേയ്ക്ക് പ്രവേശനം. 2013 ൽ ‘കളിയച്ഛനി’ലെ പശ്ചാത്തല സംഗീതത്തിന് ദേശീയ പുരസ്കാരവും തുടർച്ചയായി അഞ്ചു വർഷം സംസ്ഥാന പുരസ്കാരവും. ‘സോൾട്ട് ആൻഡ്‌ പെപ്പർ’, ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’, ‘പത്തേമാരി’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി ഇരുനൂറിലധികം ചിത്രങ്ങൾക്കും ഒട്ടേറെ നാടകങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. പുതിയ കാലത്തെ ഏറ്റവും പു...

ലെനിൻ ചരിത്രത്തിൽനിന്ന് നോവലിലെ നായകനാവുമ്പോൾ… 25.02.2026

ട്രൂ കോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച, സി. അനൂപ് എഴുതിയ ‘ദസ്വിദാനിയ ലെനിൻ’ എന്ന നോവൽ മാതൃഭൂമി ബുക്സ് ‘അദൃശ്യ സന്ദർശനം’ എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ചരിത്രത്തിലെ ഏറ്റവും വിപ്ലവകാരിയായ ഒരു നായകൻ മലയാളി വായനക്കാർക്കുമുന്നിൽ ഒരു നോവലിലെ നായകനായി മാറുന്നതിലെ സർഗക്രിയയെക്കുറിച്ച് സംസാരിക്കുന്നു, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ, സി. അനൂപ്.

ഒരു പ്രണയപ്പൊട്ടിന്റെ ഓർമയ്ക്ക് 24.02.2026

പഠിച്ചുവന്നില്ലെങ്കിൽ പെൺകുട്ടികളുടെ ഇടയിലിരുത്തുന്ന അപരിഷ്കൃത കാലത്താണ് പ്രായം പത്ത് തികഞ്ഞുടൻ പ്രപ്പോസലിനിറങ്ങി പൂക്കി പ്രവീൺ ഞങ്ങളെ ഞെട്ടിക്കുന്നത്. അവളത് വത്സല ടീച്ചർക്ക് നൽകി അവനെ വേണ്ടരീതിയിൽ ആദരിച്ചെങ്കിലും ഞങ്ങൾക്കിടയിലെ ആദ്യ കാമുകപ്പട്ടം അവൻ സ്വന്തമാക്കി.

മീഡിയയുടെ പകൽ മയക്കം 23.02.2026

സ്വ യം അപ്രസക്തമായിക്കൊണ്ടിരിക്കുന്ന മീഡിയ ഒരു വശത്ത്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ മറുവശത്ത്. മീഡിയ ഇക്കോണമി നേരിടുന്ന പ്രതിസന്ധികൾ. മീഡിയ നേരിടുന്ന സമകാലിക പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുന്നു: രാധാകൃഷ്ണൻ എം.ജി, ആർ. രാജഗോപാൽ എന്നിവരുമായി മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.

T20 WORLD CUP 2026: ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കാൻ കരുത്ത് സൗത്ത് ആഫ്രിക്കക്ക് മാത്രം 22.02.2026

സാ ധ്യതകൾ അത്രയും ഇന്ത്യക്ക് അനുകൂലമാണ്. ഫൈനൽ വരെ. ഇനി ഫൈനലിൽ മറ്റൊരു ടീം എത്തുമെന്നുറപ്പുള്ളത് ദക്ഷിണാഫ്രിക്കയാണ്. അവരാകട്ടെ, ഇന്ത്യയെ തോൽപ്പിക്കാൻ കരുത്തുള്ളവരും. ഇനി അതിനിടെ പാകിസ്ഥാനുമായി സെമി കിട്ടിയാലോ? 61 റൺസിന് ഗ്രൂപ്പിൽ ഇന്ത്യയോട് തോറ്റ കളി ആവില്ല പാകിസ്ഥാൻ കളിക്കുക, പേടിക്കണം. പിന്നെ പേടിക്കേണ്ട ടീമുകൾ? വെസ്റ്റ് ഇൻഡീസും സിംബാംബ്വെയും. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകൻ ദിലീപ് പ്രേമചന...

ഭാഷയുടെ ദേശാന്തരയാത്രകൾ 21.02.2026

‘‘ഇന്ന് ഞങ്ങളുടെ വീട് ഭാഷാഭേദങ്ങളുടെ സംഗമസ്ഥലമാണ്. എന്റെ ശൈലി വേറെ, സുനിലിന്റെ ശൈലി വേറെ. മൂത്ത മകൾ സംസാരിക്കുന്നത് അവൾ കടന്നുവന്ന വഴികളിൽ നിന്ന് പഠിച്ചെടുത്ത പല വാക്കുകളിലൂടെയാണ്. ചെറിയ മകൾ വേറൊരു ശൈലിയിൽ സംസാരിക്കുന്നു’’- പലതരം ഭാഷാശൈലികൾ ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് പറയുകയാണ് , മൈന ഉമൈബാൻ. ഇന്ന് ലോക മാതൃഭാഷാദിനം.

‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്’ 20.02.2026

എ ന്റെ തിരക്കഥകളിൽ നിന്ന് വേറിട്ടുനിൽക്കുന്ന സ്കൈ ലൈൻ ആണ് ഷാജിയുടെ സിനിമകൾ. ശരിക്കും വേദനിച്ച് എഴുതുന്നതിനേക്കാൾ പൊട്ടിച്ചിരിച്ച് എഴുതാനാണ് എനിക്കിഷ്ടം. എന്നാൽ, ‘പിറവി’ എഴുതുമ്പോൾ പലതവണ പൊട്ടിക്കരഞ്ഞിട്ടുണ്ട്. രഘുനാഥ് പലേരിയുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ ആറാം ഭാഗം.

കോർപറേറ്റ് തന്നെയായി മാറിയ മോദി സർക്കാർ 19.02.2026

ഇ ന്ത്യൻ ജനസംഖ്യയിലെ പകുതിയോളം പേരുടെയും പ്രതിശീർഷവരുമാനം ലോകത്തിലെ ഏറ്റവും ദരിദ്രരായ സബ് സഹാറൻ രാജ്യങ്ങളിലെ ജനങ്ങളുടേതിന് തുല്യമാക്കി മാറ്റിയ ‘സാമ്പത്തിക വളർച്ച’യുടെ പിന്നാമ്പുറത്തെക്കുറിച്ച് സംസാരിക്കുന്നു കെ.പി. കണ്ണൻ. വെൽഫെയറിസം, ലേബർ കോഡ്, പിരിച്ചുവിടൽ, ഇന്ത്യ- യു.എസ് വ്യാപാരക്കരാർ, അമേരിക്കൻ ഇക്കോണമിയുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

തിരികെപ്പോകാൻ കൊതിയുള്ള വഴികൾ, ഓർമച്ചുഴികൾ 18.02.2026

അമ്മവിരലിൽ കുഞ്ഞുവിരൽ കോർത്ത് അച്ഛനെ കാത്തുനിന്ന വഴി ഓർമയുണ്ടോ? പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയോ? കടമുറികളിലേക്ക്, കാണുന്ന കല്ലോ കട്ടയോ തട്ടി തെറിപ്പിച്ച് അലസമായി നടന്ന വഴി ഓർക്കുന്നില്ലേ? കളിക്കാനോടുന്ന വഴി? ക്ലാസിലേക്കുള്ള വഴി? കാവിലേക്കുള്ള വഴി? പ്രണയം പറഞ്ഞ വഴിയിൽ പൂക്കളുണ്ടായിരുന്നോ? ഒറ്റക്കിറങ്ങിയ ആദ്യയാത്രാവഴി അതേതായിരുന്നു?

സിസ്റ്റത്തിന് ആരോടാണ് കൂറ്? അക്രമിയോടോ അതിജീവിതയോടോ? 17.02.2026

എ ങ്ങനെയാണ് ലൈംഗികാക്രമണം നേരിടുന്ന സ്ത്രീകളെ സിസ്റ്റം പല തലത്തിൽ തടയുന്നത് എന്ന് തൻ്റെ അനുഭവങ്ങളിലൂടെ തുറന്ന് പറയുകയാണ് ഡോ: ആശ ആച്ചി ജോസഫ്. ചലച്ചിത്ര പ്രവർത്തകയും അധ്യാപികയും WCC സ്ഥാപക അംഗവുമായ ഡോ: ആശ ആച്ചി ജോസഫ്, IFFK സെലക്ഷൻ ജൂറി അംഗമായിരിക്കുന്ന സമയത്താണ് ജൂറി ചെയർമാനായ പി.ടി. കുഞ്ഞുമുഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ അവർ തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് എഴുതുകയു...

ഫിക്ഷൻ അല്ലാത്ത ഗൾഫ് ജീവിതത്തെക്കുറിച്ച് ഒരു നോവൽ 16.02.2026

ഗ ൾഫിനെക്കുറിച്ച് മലയാളത്തിൽനിന്ന് ഇതുവരെ എഴുതപ്പെടാത്ത ഒരു പ്രമേയമാണ് ഇ.എ. സലിം എഴുതിയ ‘പൊന്നൊഴുകിവന്ന കാലം’ എന്ന നോവലിലുള്ളത്. ഗൾഫിന്റെ രാഷ്ട്രീയജീവിതവും സാമ്പത്തിക ജീവിതവും ക്രൂഡ് ഓയിൽ കാപ്പിറ്റലിസവുമെല്ലാം ചർച്ച ചെയ്യുന്ന നോവൽ. ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച ഈ നോവൽ പുസ്തകമാകുമ്പോൾ, ഈ പ്രമേയത്തിലേക്ക് സഞ്ചരിച്ച വഴികളെക്കുറിച്ച് സംസാരിക്കുകയാണ് ഇ.എ. സലിം.

ആണുങ്ങളുടെ അധിക കാൻസർ ഭാരം 15.02.2026

ആണുങ്ങളുടെ അധിക കാൻസർ ഭാരം പല കാൻസറുകളും ആണുങ്ങളിൽ കൂടുതലായി കാണുന്നുണ്ട്. മൂത്രാശയ കാൻസറും കുടൽ കാൻസറും ആണുങ്ങളിലാണ് കൂടുതൽ. ആണു​ങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യത കൂടുതലാണോ? ജനിതക വ്യത്യാസങ്ങൾ ഇതിനു പിന്നിലുണ്ടോ? ശാസ്ത്രത്തിലെ ഏറ്റവും പുതിയ അ​ന്വേഷണങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് എതിരൻ കതിരവൻ എഴുതിയ ‘കാമേന്ദ്രിയങ്ങൾ ത്രസിക്കുമ്പോൾ’. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരു ഭാഗം കേൾക...

പ്രണയത്തിനുത്തരവാദി നമ്മളല്ലാതെ പിന്നെ ആര്​? 14.02.2026

പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.

ആ ഒ .എൻ.വി. കവിത മലയാളിയുടെ നൊസ്റ്റാൾജിയപ്പാട്ടായത് എങ്ങനെ? 13.02.2026

സ് കൂൾക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാൾജിയയാണ്. ജൂണിലെ മഴ തോർന്ന ഒരു സ്കൂൾ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓർമയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എൻ.വി. എഴുതിയ 'ഒരുവട്ടം കൂടിയെൻ' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാൾജിയയുടെ ഭാഗമായത്. ഇന്ന് ഒ എൻ വി കുറുപ്പിന്റെ ഓർമദിനം

വിയർത്തു നനഞ്ഞ, വീണു മുറിഞ്ഞ മൈതാനങ്ങൾ 12.02.2026

കുട്ടിക്കാല അനുസരണക്കേടിലാദ്യമേതാണ്? കളിച്ചതുമതിയെന്ന അമ്മയുടെ കൽപ്പനകളുടെ ലംഘനങ്ങളാകും. വിളക്ക് കത്തിക്കും മുൻപെങ്കിലും വീട്ടിൽ കയറെടാ എന്ന ശാസനയെ നിരന്തരം വെല്ലുവിളിച്ചു. കളിക്കാൻ വാടാ എന്ന കൂട്ടുകാരന്റെ വിളിക്ക് കാതോർത്തുകാത്തിരുന്ന്, കളി മതിയാക്കെടാ എന്ന വീട്ടുകാരുടെ വിളി കേൾക്കാതെ കളിതുടർന്നുകൊണ്ടേയിരുന്ന കാലം. ആനന്ദ് ഗംഗൻ എഴുതുന്ന 90’s Nostalgia പരമ്പരയുടെ പോഡ്കാസ്റ്റ് കേൾക്കാം

മഠത്തിലെ അനീതിക്കെതിരെ പോരാട്ടം മഠത്തിനുള്ളിൽ നിന്നു തന്നെ വേണം 10.02.2026

ജ നങ്ങളെ സേവിക്കാൻ സന്യാസി സഭകളുടെ ഭാഗമാവേണ്ടതില്ലെന്നും മഠത്തിനുള്ളിലെ അനീതിക്കെതിരെ മഠത്തിനുള്ളിൽ നിന്ന് തന്നെ പോരാടേണ്ടതുണ്ടെന്നും പറയുന്നു അഡ്വ. സിസ്റ്റർ ലൂസി കളപ്പുര. സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഭാഗം.

90’s Nostalgia ഓടിയോടി പകുതിയെത്തിയവരുടെ ഓർമോപനിഷത്ത് 08.02.2026

ഒരു നയൻറീസ് കിഡ്, 2025 പൂർത്തിയാക്കുമ്പോൾ എന്താണ് അതിനിത്ര പ്രത്യേകത?. ജീവിതമൊരു ടിക്കറ്റെടുത്തു കയറിയ സിനിമയായി കണ്ടാൽ അവരുടെ ആദ്യ പകുതി ഏറെക്കുറെ അവസാനിക്കുകയാണ്. എങ്ങനെയുണ്ടായിരുന്നു ആ ആദ്യപകുതിയെന്ന് ആരെങ്കിലും ചോദിച്ചാൽ, ഫസ്റ്റ് ഹാഫ് ആറാടുകയായിരുന്നു, സെക്കൻഡ് ഹാഫ് കഥയാണ് എന്ന വിശ്വവിഖ്യാത റിവ്യൂ തന്നെ ഉത്തരമാക്കാം.

മോഹിക്കുന്നവരും മോഹം തന്ന് തിരികെ പോകുന്നവരും​ 08.02.2026

‘‘കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരിൽ കൂടുതൽ പേരും അതിൽ വിജയിക്കുന്നതാണ് കാണുന്നത്’’- മനുഷ്യജീവിതത്തിന്റെ ഒരു വേറിട്ട കാഴ്ചയാണ് ഡോ. എ.കെ. ജയശ്രീ ‘എഴുകോൺ’ എന്ന ആത്മകഥയിലൂടെ അവതരിപ്പിക്കുന്നത്. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച എഴുകോണിൽനിന്ന് ഒരു അധ്യായം കേൾക്കാം.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos