Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Autor
Truecopythink
Categoria
Site do podcast
Último episódio
11 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
'പൊന്മുട്ടയിടുന്ന താറാവ്' പോലെ ഒരു തിരക്കഥ ഒരിക്കലേ സംഭവിക്കൂ… 13.01.2026 33:07
ശ്രീ നിവാസൻ അഭിനയിച്ചതു കൊണ്ടു മാത്രമാണ് 'പൊൻമുട്ടയിടുന്ന താറാവി'ലെ ആ കഥാപാത്രം എക്കാലത്തും നിലനിൽക്കുന്നത്. കെ.പി.എ.സി ലളിതയുടെ അസാധ്യ പെർഫോമൻസാണ് ചിത്രത്തിൽ കണ്ടത്. സത്യൻ അന്തിക്കാടിനെ കുറിച്ചും ഒപ്പം ചെയ്ത സിനിമകളെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു. സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ നാലാം ഭാഗത്തിൽ.
അപ്പത്തിനും പൂരിക്കും കള്ളിനും ഒപ്പം; പിന്നെ യൂറോപ്പിലേക്കും... 12.01.2026 9:39
നമ്മുടെ നാട്ടിൽ മെഴുക്കുവരട്ടിയിലെ ഉരുളക്കിഴങ്ങിന് പച്ചക്കറിയുടെ സ്ഥാനമാണെങ്കിൽ നെതെർലാൻഡ്സിലും ബെൽജിയത്തിലുമൊക്കെ അത്താഴം പലപ്പോഴും ഉരുളക്കിഴങ്ങും ഏതെങ്കിലും പച്ചക്കറിയും ഇറച്ചിയുമാണ്. മെഴുക്കുവരട്ടിയുടെ പോലെ സൈഡല്ല ഉരുളക്കിഴങ്ങ്. ചോറിനും ചപ്പാത്തിക്കും പകരമാണ്. ഉരുളക്കിഴങ്ങിനെക്കുറിച്ചുള്ള ചില യൂറോപ്യൻ അനുഭവങ്ങൾ
ഇന്നും എന്തുകൊണ്ട് ജാതികേരളം സുരക്ഷിതമായിരിക്കുന്നു? 11.01.2026 33:19
ജാതിവർജ്ജനസമരങ്ങളല്ല ജാതിസ്വത്വസമരങ്ങളാണ് ആധുനിക കേരളത്തെ സൃഷ്ടിച്ചത്. ജാതിവർജ്ജനമാണ് ശ്രീനാരായണഗുരു അടക്കമുള്ളവർ മുന്നോട്ടുവച്ച മാനവിക ഏകതയുടെ സൂത്രവാക്യം.അതിനായുള്ള നവോത്ഥാനം എന്നു നടക്കും? ആരു നടത്തും? കേരളം എങ്ങനെയാണ് ശ്രീനാരായണഗുരുവിനെ ഉൾക്കൊണ്ടത് എന്ന് വിമർശനാത്മകമായി അന്വേഷിക്കുന്ന പുസ്തകമാണ് എം. ശ്രീനാഥൻ എഴുതിയ ഗുരുവിന്റെ ജാതിയും ജാതിയുടെ ഗുരുവും. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതി...
മഡൂറോയെ ട്രംപ് തട്ടിക്കൊണ്ടുപോയപ്പോൾ ലോകം മാറിയതെങ്ങനെ? 10.01.2026 56:50
W eaponisation of US Dollar ഏറ്റവും ഭീകരമായ ഘട്ടത്തിലേക്കു കടക്കുന്നു എന്നതാണ് വെനസ്വേലയിൽ അമേരിക്ക നടത്തിയ ആക്രമണം നൽകുന്ന സൂചന. യൂറോയിൽ ഓയിൽ വിൽക്കാൻ ശ്രമിച്ച സദ്ദാം ഹുസൈനെ അമേരിക്ക വധിച്ചു. ആഫ്രിക്കൻ കറൻസിയിൽ വിൽപനക്കു ശ്രമിച്ച മു അമർ ഗദ്ദാഫിയെയും അമേരിക്ക കൊന്നു. ഇപ്പോൾ, ചൈനീസ് കറൻസിയായ യുവാൻ വഴി ഇന്ധന വിൽപ്പന വിജയകരമായി നടപ്പിലാക്കിത്തുടങ്ങിയ നിക്കോളാസ് മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടു പോയി ജയി...
Madhav Gadgil, ഇന്ത്യയുടെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പേര് 09.01.2026 10:03
ഇ ന്ത്യയിൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട, നമ്മുടെ സാമൂഹ്യ - രാഷ്ട്രീയ ചർച്ചകളിൽ പരിസ്ഥിതി മുഖ്യവിഷയമായി കൊണ്ടുവന്ന, പരിസ്ഥിതി സംരക്ഷണത്തിൻെറ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്തിയ മനുഷ്യന്റെ പേരാണ് മാധവ് ധനഞ്ജയ് ഗാഡ്ഗിൽ എന്നത്. ഇക്കോളജിസ്റ്റും എഴുത്തുകാരനും അധ്യാപകനുമൊക്കെയായിരുന്ന ഗാഡ്ഗിലിൻെറ അടിസ്ഥാനപരമായ വാദം സാമൂഹ്യനീതിക്ക് വേണ്ടി ശാസ്ത്രീയതയിൽ ഊന്നിക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കണമ...
T20 World Cup: ബംഗ്ലാദേശിന് കളിച്ചേ പറ്റൂ 08.01.2026 6:00
സു രക്ഷാ കാരണങ്ങൾ പറഞ്ഞ് ട്വൻ്റി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിൻ്റെ തീരുമാനം മാറ്റേണ്ടിവരുമെന്ന് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. കമൽറാം സജീവുമായി സംസാരിക്കുന്നു.
മോഹൻലാലിനെ ത്രില്ലടിപ്പിച്ച ആ സിനിമാക്കഥ 07.01.2026 36:32
ഇ ന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ ‘മൈ ഡിയർ കുട്ടിച്ചാത്തന്’ തിരക്കഥ എഴുതിയതിനെ കുറിച്ചും ആദ്യ സംവിധാന സംരംഭമായ 'ഒന്നു മുതൽ പൂജ്യം വരെ' എന്ന സിനിമയെ കുറിച്ചും രഘുനാഥ് പലേരി സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാം ഭാഗത്തിൽ.
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ 06.01.2026 7:47
നാടും വീടുമൊക്കെ വിട്ടാലും പുതിയ ദേശങ്ങളിൽ കാലുറപ്പിച്ച് അവിടത്തെ ഭാഷാഭേദങ്ങൾ സ്വാംശീകരിച്ചാലും ആഴത്തിലേക്കു നീണ്ട ഒരു വേര്, ചാഞ്ഞു പടർന്നൊരു ചില്ല ജന്മദേശത്തിൻ്റെ അടയാളങ്ങൾ വെളിപ്പെടുത്തും. പിന്നീടൊരിക്കലും എനിക്ക് ഭാരതം ഫാരതമായിട്ടുണ്ടാവില്ല, എങ്കിലും തിരുത്താൻ വൈകിപ്പോയ ആ ഉച്ചാരണത്തെറ്റ് എപ്പോഴുമോർക്കുന്നു.
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട! 05.01.2026 21:59
ഒ രു സ്പോർട്സ് പ്രണയിക്ക് 2026 ഫുട്ബോൾ വർഷമാണ്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് 48 രാഷ്ട്രങ്ങൾ അവസാന പരിശീലനത്തിലാണ്. അമേരിക്കയും മെക്സിക്കോയും കാനഡയും പന്തുരുളുമ്പോൾ ഏറ്റവും കൂടുതൽ കണ്ണുകൾ ഉരുളുന്ന കിടിലൻ കാഴ്ച്ചോത്സവത്തിന്റെ അവസാന മിനുക്കിലുമാണ്. തീർന്നില്ല, അതിന് മുൻപ് വരുന്നുണ്ട് പ്രീമിയർ ലീഗിലെയും ലാ ലീഗയിലെയും ചാമ്പ്യൻസ് ലീഗിലെയും കലാശക്കളികൾ. പ്രേമം ക്രിക്കറ്റിനോണെങ്കിൽ ഇന്ത്യയിലും...
സംഘടന കൊണ്ട് ശക്തമായി ജാതിബോധം;ഗുരു സംഘടനാബാഹ്യനായി 04.01.2026 34:41
തന്റെ പരീക്ഷണം പ്രായോഗികമായില്ല എന്ന ബോധ്യമാണ് എസ്.എൻ.ഡി.പി എന്ന സംഘടനയിൽ നിന്ന് മാറിനിൽക്കാൻ ഗുരുവിനെ പ്രേരിപ്പിച്ചത്. യോഗത്തിന് ജാത്യാഭിമാനം വർധിച്ചുവരുന്നു എന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ഗുരുവും സംഘടനയും തമ്മിലുള്ള ബന്ധം ഇങ്ങനെയൊക്കെയാകുമ്പോഴും എസ്.എൻ.ഡി.പി. ഇപ്പോഴും ഗുരുവിനെ ഉയർത്തിക്കാണിച്ച് ശ്രീനാരായണ ധർമപരിപാലനം നടത്തുന്നതിന്റെ വിരോധാഭാസത്തെ ചരിത്രം എങ്ങനെ അടയാളപ്പെടുത്തും? കേരളം എങ...
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI 03.01.2026 4:35
സാങ്കേതികരംഗത്തെ ചരിത്രം പരിശോധിച്ചാൽ, Disruptive Technologies മനുഷ്യരിൽ നിന്ന് പഴയ ജോലികൾ എടുത്തുമാറ്റുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് എന്ന വാദമുയർത്തുകയാണ് പ്രിയ ജോസഫ്. അതുകൊണ്ട് AI-യുമായി ബന്ധപ്പെട്ട തൊഴിൽനഷ്ടഭീതി അടിസ്ഥാനരഹിതമാണ് എന്ന് നിരവധി മേഖലകളിലെ മാറ്റങ്ങൾ വെച്ചുകൊണ്ട് അവർ എഴുതുന്നു.
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ... 02.01.2026 14:34
ഇരുപത് വർഷങ്ങൾക്കുമുമ്പ് വിട പറഞ്ഞ എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യൻ ഓർക്കുന്നു. ഹിരണ്യൻ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു.ഗീത ഹിരണ്യന്റെ ഓർമദിനം.
ഒരേയൊരു എം.ബി. ശ്രീനിവാസൻ 01.01.2026 31:29
എം. ബി. ശ്രീനിവാസനെക്കുറിച്ചും തന്റെ സിനിമാ പാട്ടുകളെക്കുറിച്ചും സംസാരിക്കുന്നു, വി.ടി. മുരളി. സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗത്തിൽ.
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ! 31.12.2025 23:52
ഈ വർഷത്തിന്റെ അവസാനത്തെ അർധരാത്രിയിൽ ന്യൂയോർക്കിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് സിറ്റി ഹാളിൽ ചരിത്രപ്രാധാന്യമുള്ള ഒരു സത്യപ്രതിജ്ഞ നടക്കും. പുതുവർഷം പിറക്കുമ്പോൾ ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി സൊഹ്റാൻ മംദാനി എന്ന ഏഷ്യൻ വംശജൻ ചുമതലയേൽക്കും. ഡൊണാൾഡ് ട്രംപ് ലോക രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനങ്ങൾക്കു തന്നെയും ഭീഷണി മാത്രമുയർത്തുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നു തന്നെ ഉയരുന്ന ജനാധിപത്യ ച...
ആരായിരുന്നു എനിക്ക് അഷിത? 30.12.2025 34:11
സം വിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി തൻ്റെ നോവലുകളെക്കുറിച്ചും എഴുത്തുകാരി അഷിതയുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ചും സംസാരിക്കുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ.
ഉമേഷിനെ ഡിസ്മിസ് ചെയ്തു, അയാളുടെ ചോദ്യങ്ങളെ സർക്കാർ എന്തു ചെയ്യും? 29.12.2025 56:29
സീ നിയർ സിവിൽ പൊലീസ് ഓഫീസറായിരുന്ന ഉമേഷ് വള്ളിക്കുന്നിനെ സർവീസിൽനിന്ന് സർക്കാർ പിരിച്ചുവിട്ടു. 22 വർഷത്തെ പൊലീസ് ജീവിതം അവസാനിക്കുമ്പോൾ ഉമേഷിന്, തന്റെ സർവീസ് ജീവിതത്തെക്കുറിച്ചും ആ ജീവിതത്തിലുടനീളം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറെയുണ്ട്. കേരള പൊലീസിൽ അരങ്ങേറുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും നീതിനിഷേധങ്ങളെക്കുറിച്ചും മാത്രമല്ല, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പൊലീസുകാരൻ അഭിമുഖീകരിക്കു...
ഞങ്ങളുടെ ദുരിതജീവിതത്തിന് പരിഹാരം അധികാരത്തിൽ വരിക തന്നെയാണ്… 28.12.2025 6:59
അടിമമക്ക എന്ന ആത്മകഥയിൽ സി.കെ. ജാനു എഴുതുന്നു: ‘‘സ്വന്തമായ നിലനിൽപ്പില്ലാത്തതുകൊണ്ടാണ് ആദിവാസി- ദലിത് വിഭാഗങ്ങൾ ഭൂരിഭാഗവും മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കൊപ്പം പോകുന്നത്. ‘അധികാരം' ഇല്ലാത്തതുകൊണ്ട് ആദിവാസി- ദലിത് വിഭാഗത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായിട്ടില്ല. അപ്പോൾ നമ്മുടെ ആളുകൾ രാഷ്ട്രീയപാർട്ടികളുടെ കൂടെ പോകും. പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും രാഷ്ട്രീയമായി സ്വയം സംഘടിതരാ...
മിന്നൽ പ്രതാപനെ സംരക്ഷിച്ച് Umesh Vallikkunnu-നെ പിരിച്ചുവിടുന്ന ആഭ്യന്തരവകുപ്പ് 27.12.2025 39:01
എത്രത്തോളം ജനാധിപത്യപരമായാണ് കേരള പോലീസ് സംവിധാനം പ്രവർത്തിക്കുന്നത്? എന്ത് തരത്തിലുള്ള നവീകരണമാണ് സേനക്കുള്ളിൽ നടക്കുന്നത്? പോലീസ് സേനയിലെ സംഘിവൽക്കരണം ഇല്ലാതാക്കാൻ ആഭ്യന്തരവകുപ്പിന് എന്തുകൊണ്ടാണ് ആർജ്ജവമില്ലാതെ പോവുന്നത്? അഴിമതി നടത്തിയതിനെ തുടർന്ന് ജയിൽ ഡി.ഐ.ജിയെയും, പോലീസ് സ്റ്റേഷനിൽ ഗർഭിണിയെ ക്രൂരമായി മർദ്ദിച്ചതിന് സിഐയെയും സസ്പെൻഡ് ചെയ്യേണ്ടി വന്ന ആഭ്യന്തര വകുപ്പ്, പോലീസ് സംവിധാനത്തിലെ വീഴ്ച...
സൈബർ കടലിൽ മുങ്ങിമരിക്കുന്ന നമ്മൾ 26.12.2025 14:25
ഡിജിറ്റൽ ജീവിതത്തിന്റെ ഈ അറ്റമില്ലാത്ത സാധ്യതകളിൽനിന്ന് ഒരു 'പോസ്റ്റ് ഹ്യൂമൻ' പിറക്കുമോ? അനലോഗിനും ഡിജിറ്റലിനും അപ്പുറത്തുള്ള ഒരു മനുഷ്യാവസ്ഥ സാധ്യമാകുമോ? മനുഷ്യർ അവരുടെ ഉണ്മയെ കണ്ടെത്തുന്ന സൗന്ദര്യശാസ്ത്രം ജനിക്കുമോ? ശൂന്യവാദത്തിനും ഭവശാസ്ത്രത്തിനും അപ്പുറത്തുള്ള യാഥാർത്ഥ്യത്തിന്റെ വെളിച്ചം നമ്മിൽ വന്നുചേരുമോ?
എംടി, ഭാവുകത്വ നിർമ്മിതിയുടെ യുഗപുരുഷൻ 25.12.2025 7:02
ലിറ്റററി എഡിറ്റർ എന്ന നിലയ്ക്ക് ആധുനിക എഡിറ്റർമാരിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനത്താണ് വ്യക്തിപരമായി ഞാൻ എം. ടിയെ കാണുന്നത്. സാഹിത്യ ബോധത്തെ വലിയ അളവിൽ അദ്ദേഹം വിമലീകരിച്ചു. വെട്ടിച്ചുരുക്കുന്തോറും എഴുത്തിന് കരുത്ത് കൂടുമെന്ന് പഠിപ്പിച്ച എഡിറ്റർ. താൻ എഴുതുന്നതിനപ്പുറത്തുള്ള അനേകം സാഹിത്യ ശൈലീവൈവിധ്യങ്ങളെയും ഭാവുകത്വ വൈവിധ്യങ്ങളെയും ഇരുകരവും നീട്ടി സ്വീകരിച്ച മഹാനായ എഡിറ്റർ എന്നു തന്നെ മലയാളികൾ പറയേണ്...
തമിഴ്‌നാട്ടിൽ പെരിയാർ ഒരു സുന്ദര വൈരുദ്ധ്യം 24.12.2025 12:29
പെരിയാർ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയൻ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറിൽ തുടങ്ങി പെരിയാറിൽ അവസാനിക്കുന്ന ഒരു ‘പ്രവാചകത്വ'മായി. എന്നാൽ, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. അതേസമയം, യുക്തിവാദത്തോട് വിമുഖരായവർ തന്നെ പെരിയാറിനെ ഉൾക്കൊള്ളുന്നു. ഇത്തരം സുന്ദരമായ വൈരുധ്യങ്ങൾക്കിടയിലാണ് ഇന്ന്...
ഇടശ്ശേരിയുടെ സംക്രമണങ്ങൾ 23.12.2025 13:46
മലയാള കവിതയിൽ ജീവിതത്തോട് ഇത്രയും അടുത്തു നിന്ന്, പ്രാകൃതത്വത്തെ പുണർന്ന് കവിത അതിനു മുമ്പ് സംസാരിച്ചിട്ടില്ല.
ഈ ഊഞ്ഞാൽ വള്ളിക്ക് എന്തൊരു കയ്പാണ്! 22.12.2025 33:24
വൈലോപ്പിള്ളി തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലേ സഹ്യന്റെ മകൻ എഴുതി എങ്കിൽ അതിനെ കുറേ കൂടെ ഒളിപ്പിച്ച് മധുരമായി, രണ്ടു ജീവിതം മനുഷ്യർക്കുണ്ട് എന്ന്, അത് ഒളിഞ്ഞിരിക്കയാണ് എന്ന് താനറിയാതെ എഴുതിയതാണ് ഊഞ്ഞാലിൽ. വൈലോപ്പിള്ളി ശ്രീധരമേനോൻ വിട പറഞ്ഞിട്ട് ഇന്നേക്ക് 40 വർഷം തികയുന്നു.
സുഭാഷ് ചന്ദ്രബോസ്; സി.പി.എമ്മിന്റെ നഷ്ടം 21.12.2025 16:49
അടിയന്തരാവസ്ഥയ്ക്ക് ശേഷം ജനതാ പാർട്ടിയിൽ ചേരാൻ ഉറ്റ സുഹൃത്തും ഒരു കാലത്തെ സമരസഖാവുമായിരുന്ന ഫിലിപ്പ് എം. പ്രസാദ് ക്ഷണിച്ചിട്ടു പോലും ഇളകാത്ത സുഭാഷ് ചന്ദ്രബോസിനെ ഉൾക്കൊള്ളാനുള്ള മഹാമനസ്‌കത സി.പി.എം. കാണിച്ചില്ല. എഴുപതുകളിലെ ഒരു പ്രമുഖ വിദ്യാർഥി നേതാവിന്റെ അറിയപ്പെടാത്ത ഒരു ജീവിതത്തെക്കുറിച്ച് എഴുതുന്നു, യു. ജയചന്ദ്രൻ, വെയിൽക്കാലങ്ങൾ എന്ന പുസ്തകത്തിൽ. റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽനിന്ന്...
മുറിവില്ലാത്ത ഒരു ദിവസമില്ല, അത് വ്രണമാകാത്ത ഒരനുഭവവുമില്ല, എന്നിട്ടും… 20.12.2025 41:37
എ ഴുത്തിലൂടെ ട്രാൻസ്ജെൻഡർ ഐഡന്റിറ്റി രേഖപ്പെടുത്തുകയും ജീവിതത്തിലൂടെ ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി പോരാടുകയും ചെയ്യുന്ന വിജയരാജമല്ലിക, തന്റെ ജീവിതം കടന്നുപോയ അതിതീക്ഷ്ണമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. സനിത മനോഹറുമായുള്ള സംഭാഷണം.
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos