Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ഒരു മാപ്ലച്ചെക്കന്റെ സിൽമാകൊട്ടകകൾ | Dr Umar Tharamel 21.03.2024

1960-70 കളിൽ പിന്നിട്ട എന്റെയും തലമുറയുടെയും ബാല്യ -കൗമാരങ്ങളിൽ സിനിമ ഉണ്ടാക്കിയ ഭ്രാന്തവും ഭാവനാപരവും സദാചാരപരവുമായ ഇളക്കങ്ങളെ, വടക്കൻ മലബാറിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമത്തിൽ വളർന്നു വലുതായ ഒരു മാപ്പിളചെക്കന്റെ കാഴ്ചക്കോണിലൂടെ ഓർത്തെടുക്കാനുള്ള തികച്ചും "ബാലിശമായ' ഓർമത്തുടർച്ചയാണ് ഈ എഴുത്ത്. സിനിമ ഹറാമായിരുന്ന സമയത്ത്, അക്കാലത്തെ കുടുംബ -സാമുദായിക സദാചാര സംക്രമങ്ങളെ വകഞ്ഞുമാറ്റി, വിലക്കുകളെ ഭാവനാപരമ...

കിഡ്നി രോഗത്തിന്റെ ഏത് സ്റ്റേജിലും ആശ്വാസ വാര്‍ത്തയുണ്ട് പക്ഷേ... | Dr. Jayameena 20.03.2024

കിഡ്നി രോഗത്തിന്റെ ഏത് സ്റ്റേജിലും ആശ്വാസ വാര്‍ത്തയുണ്ട് പക്ഷേ... | Dr. Jayameena by THINK

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട് | Hereena Alice Fernandez 19.03.2024

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട് | Hereena Alice Fernandez by THINK

'കോപ്പിയടിക്കപ്പെട്ട' പാട്ടുകള്‍ | Paattukatha 18.03.2024

സിനിമ പാട്ടുകള്‍ 'കോപ്പിയടിച്ചു' എന്ന വിവാദം ഇന്ന് മലയാളത്തില്‍ ഇടയ്ക്കിടെ കേള്‍ക്കാറുള്ളതാണ്. എന്നാല്‍ മലയാള സിനിമ ഉണ്ടായ കാലം മുതല്‍ മറ്റു ഭാഷകളില്‍ നിന്നുള്ള സംഗീത ആശയങ്ങള്‍ കടം കൊണ്ടിട്ടുണ്ട്. അതിപ്രശസ്തമായ പാട്ടുകളുടെ ഈണം വരെ പകര്‍ത്താന്‍ സംഗീത സംവിധായകര്‍ തയ്യാറാകുന്നത് എന്തുകൊണ്ടായിരിക്കും? - പാട്ടുകഥ തുടരുന്നു...

അതാ, വരുന്നു ​മടക്കബസ് | Maina Umaiban 17.03.2024

വീട്ടിൽ നിന്നൊരു ദിവസം പുറത്തിറങ്ങുക. റോഡരികത്ത് കാത്തു നില്ക്കുക. വരുന്ന ബസിന്റെ ബോർഡ് വായിക്കുക. ബസിൽ കയറി അവസാന സ്റ്റോപ്പിലിറങ്ങുക. നാട്ടുവഴികളിലൂടെ നടക്കുക. വഴിയരുകിൽ കാണുന്ന പെട്ടിക്കടയിൽ നിന്ന് ഒരു നാരങ്ങാവെള്ളം വാങ്ങി കുടിക്കുക. കൂട്ടത്തിൽ ആ ദേശത്തെപ്പറ്റി ചോദിച്ചറിയുക.

ഇന്ത്യൻ മുസ്‌ലീമിന്റെ രാഷ്ട്രീയഭാവി | V. Abdul Latheef 16.03.2024

"ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ ഗതിവഗതികൾ നിശ്ചയിക്കുന്നത് പുതിയ സാമ്പത്തികക്രമത്തിന്റെയും ബൗദ്ധികലോകത്തിന്റെയും വക്താക്കളായ ഈ ഇന്ത്യാക്കാരാവും. ശത്രു / വെറുപ്പ് ഇരസ്ഥാനത്ത് മുസ്​ലിംകൾ അവശേഷിപ്പിക്കുന്ന ശൂന്യതയിലേക്ക് ശക്തമായി കടന്നുവരാനിടയുള്ള ദലിത്- പിന്നാക്ക രാഷ്ട്രീയവും അവഗണിക്കാനാകാത്ത ശക്തിയായി ഇടപെടൽശേഷി ആർജ്ജിക്കും"

Postpartum depression | കുഞ്ഞിനെ 'സ്നേഹിക്കാന്‍' കഴിയാത്ത അമ്മമാരെക്കുറിച്ച് | Wellness Waves 15.03.2024

പ്രസവാനന്തരം ചില സ്ത്രീകളിലുണ്ടാവുന്ന പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്ന മാനസികാവസ്ഥയെക്കുറിച്ചും അതിന്‍റെ ചികിത്സയെക്കുറിച്ചും ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

വല്ലിമ്മയെക്കുറിച്ച്​ ഞാൻ എഴുതാത്ത ഒരു കഥ | Malappuram Saga | Shamshad Hussain 14.03.2024

"പാട്ടുകൾ മാത്രമല്ല, ഇന്നോർക്കുമ്പോൾ പലതരത്തിലുള്ള അറിവുകൾ അവർക്കുണ്ടായിരുന്നു. ഞങ്ങൾ സൂചികൊണ്ട് നൂലിൽ മുല്ലപ്പൂക്കൾ കോർത്തു കെട്ടുമ്പോൾ അവർ ചകിരിനാരിൽ കോർത്താണ് കാതിൽ മുല്ലമൊട്ടുകളിട്ടിരുന്നത്. ഞങ്ങൾ കോർത്ത മുല്ല മാല പെ​ട്ടെന്ന് വാടിപ്പോകും. അവരുടേത് വാടില്ലെന്ന് മാത്രമല്ല വാസനയും നിലനിർത്തും. എന്നാലും പഴഞ്ചനായിപ്പോകുമോ എന്ന പേടിയിൽ ഞങ്ങളെപ്പോഴും വാടിയ മുല്ലപ്പൂക്കൾ തന്നെ ചൂടി അതുകൊണ്ടാവും പിൽക്ക...

Manu Manjith | പാട്ടെഴുത്തിന്റെ പത്ത് വര്‍ഷങ്ങള്‍ | Paattukatha 13.03.2024

അവിചാരിതമായി പാട്ടെഴുത്തിലേക്ക് എത്തിയതാണ് മനു മഞ്ജിത്ത്. ഓം ശാന്തി ഓശാനയിലെ 'മന്ദാരമേ' എന്ന ആദ്യ പാട്ട് തന്നെ ഹിറ്റ്. പിന്നീടിങ്ങോട്ട് ഹിറ്റ് പാട്ടുകളുടെ ഒരു ആഘോഷമായിരുന്നു മനു മഞ്ജിത്തിന്‍റെ കരിയര്‍ ഗ്രാഫില്‍. പാട്ടെഴുത്തിന്‍റെ പത്ത് വര്‍ഷങ്ങളെക്കുറിച്ച് മനു സംസാരിക്കുന്നു.

The Mysteries of Agatha Christie | Vineetha Vellimana 12.03.2024

ആദ്യ നോവലെഴുതുമ്പോൾ മോണോസിലബ, പിന്നീടൊരിക്കൽ കുറച്ചു ദിവസങ്ങൾ നീണ്ട അജ്ഞാത വാസത്തിൽ തെരേസ നീൽ. ഏറെക്കാലം ഒരേ സമയം മേരി വെസ്റ്റ്മാകോട്ടും അഗതാ ക്രിസ്റ്റിയും. എന്തിനായിരുന്നു അത് ?

വീട് കുട്ടിയുടെ ആദ്യ സ്കൂളാവട്ടെ, നമുക്ക് ചാക്കോമാഷ് ആവാതിരിക്കാം | Fr. Dr. Kurien Puramadam 11.03.2024

കുട്ടികളിലെ സ്വഭാവവികാസത്തെക്കുറിച്ചും പാരന്‍റിംഗ് അതില്‍ എത്രത്തോളം പ്രധാനമാണെന്നും ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

‘അജിത ഹരേ’ക്ക് നിക്കറിട്ടുകൊടുത്ത് ഗൗരി ലക്ഷ്മി നടത്തുന്ന ഉടൽ സമരം, പാട്ടുസമരം 10.03.2024

വിഷ്വൽ മീഡിയക്കാലം കളർഫുള്ളായ ദൃശ്യാനുഭവ ഉന്മാദമാക്കി പാട്ടിനെ മാറ്റിയതിന്റെ, അതിസമർത്ഥമായി വേഷവിധാനത്തിൻ്റെയും നൃത്തചലനങ്ങളുടെയും നിറത്തിൻ്റെയും ബിംബങ്ങൾ കൊണ്ട് അർത്ഥസാന്ദ്രമായ കലാപമാക്കുന്നതിൻ്റെ പ്രതിവിപ്ലവം ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’യിലുണ്ട്. - ഗൗരിലക്ഷ്മിയുടെ പാട്ടിനെക്കുറിച്ച് അശോകകുമാര്‍ വി.

മാൻഡ്രേക്കേ, മറക്കില്ലൊരിക്കലും | Vineetha Vellimana | Malayalam Podcast 09.03.2024

പുതുതലമുറ സൂപ്പർ ഹീറോകൾ അരങ്ങുവാഴുന്ന ഡിജിറ്റൽ ലോകത്തെങ്ങാനും ഒരു തിരിച്ചുവരവ് ഉണ്ടായേക്കാം എന്നാശിക്കുന്ന ഒരു തലമുറയെങ്കിലും ബാക്കിയുള്ളിടത്തോളം ആ മായാജാലക്കാരന് പ്രസക്തിയുണ്ട്.

എന്നും മിടിച്ചുകൊണ്ടിരിക്കും പങ്കജ് ഉധാസ് | Pankaj Udhas | Paattukatha 08.03.2024

തലമുറകളിലേക്ക് പല തരംഗങ്ങളില്‍ പടര്‍ന്നുകയറിയ, മൂന്നര പതിറ്റാണ്ടിന്റെ പ്രണയലഹരി മുറ്റിയ ശബ്ദം. ഹൃദയാവര്‍ജ്ജകമായ ഭാവങ്ങളും വികാരങ്ങളും ഒരു തുള്ളി പോലും തുളുമ്പിപ്പോകാതെ ആഴത്തില്‍ മിടിച്ചുകൊണ്ടിരുന്ന ‘വെല്‍വെറ്റ് സ്മൂത്ത് വോയ്‌സ്' ആയിരുന്നു ഈ ഗായകൻ.

ആന്റിബയോട്ടിക്‌ വില്ലനാവുമ്പോൾ.. | Antibiotic Resistance | Dr. Anoop Kumar AS | Wellness Waves 07.03.2024

ആന്റി ബയോട്ടിക്കുകള്‍ ഒരു കോഴ്സ് മുഴുവന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടോ,‌ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ കഴിക്കാമോ? എന്താണ് പ്രശ്നം, സാമൂഹിക പ്രത്യാഘാതമെന്ത്? തുടങ്ങിയ കാര്യങ്ങള്‍ സംസാരിക്കുന്നു ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ ക്രിട്ടിക്കല്‍ കെയര്‍ ഡയറക്ടര്‍ ഡോ. അനൂപ്കുമാര്‍ എ.എസ്.

തമിഴും ​മലയാളവുംനെഞ്ചോടുനെഞ്ചുചേർത്ത്​ കേട്ട പാട്ടുകൾ | Tamil-Malayalam Music Relations 06.03.2024

തമിഴ്​ സിനിമകളുടെ ശബ്​ദവും സംഗീതവുമായി മാറിയ മലയാളി ഗായകരും സംഗീതജ്​ഞരും, മലയാളത്തി​ന്റേതായി മാറിയ തമിഴ്​ സംഗീതജ്​ഞർ. അതിർത്തികടന്നെത്തിയ പാട്ടുവഴികളെക്കുറിച്ച്​.

അഭിനയം മതിയാക്കി സംഗീതസംവിധായകനായ K. Raghavan | Music Composer | Paattukatha 05.03.2024

ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും നാടൻ സംഗീതത്തിന്റെ ജൈവികമായ വഴികളാണ് കെ. രാഘവന്‍ തിരഞ്ഞെടുത്തത്. കായലരികത്ത് വലയെറിഞ്ഞപ്പോൾ, എല്ലാരും ചൊല്ലണ്, പണ്ടു നിന്നെ കണ്ടതില്‍ പിന്നെ, കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം തുടങ്ങിയ മലയാളികള്‍ ഇപ്പോഴും പാടിനടക്കുന്ന പാട്ടുകളുടെ സംഗീതസംവിധായകന്‍ കെ. രാഘവനെക്കുറിച്ച്.

ഫാന്റം, 'ഫാൻസ്' നിങ്ങളെ കാത്തിരിക്കുന്നു | The Legend of Phantom | Vineetha Vellimana 04.03.2024

'ഫാന്റം ആയിരുന്നത് ഓരോ തലമുറയിലെയും ആൺമക്കൾ മാത്രമല്ല എന്ന്. പതിനേഴാം ഫാന്റമായ കിറ്റിന്റെ ഇരട്ട സഹോദരിയായിരുന്നു ജൂലി. കിറ്റിന് അപകടംപറ്റി വിശ്രമിച്ചിരുന്നപ്പോഴും ദൂരയാത്രയിൽ ആയിരുന്നപ്പോഴും ജൂലിക്കായിരുന്നു ഫാന്റം എന്ന നിലയ്ക്കുള്ള ചുമതല.' - ഫാന്‍റം കോമിക്സിനെക്കുറിച്ച് വിനീത വെള്ളിമന എഴുതുന്നു.' - ഫാന്‍റം കോമിക്സിനെക്കുറിച്ച് വിനീത വെള്ളിമന എഴുതുന്നു.

വരും നാളുകളിൽ കൂടുതൽ ആളുകൾ മരിക്കുക ക്യാൻസർ കൊണ്ടായിരിക്കില്ല | Mental Health 03.03.2024

മനുഷ്യനെന്നാൽ മനസും ശരീരവുമാണ്. ശരീരത്തെ സംരക്ഷിക്കുന്നത് പോലെ മനസിനേയും പരിക്കുകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദ രോഗത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നിരന്തരം സംസാരിക്കുന്ന ഇക്കാലത്തും വേണ്ടത്ര ആശ്വാസം കിട്ടാതെ ഈ ഭൂമിയിൽ നിന്ന് മടങ്ങിയവർ എത്രയോ ഉണ്ടാവും. നിങ്ങളുടെ മാനസികമായി ആരോഗ്യവാനാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ഫാ. ഡോ. കുര്യൻ സംസാരിക്കുന്നു.

പെൺജിപ്‌സികളുടെ ജീവിതകാലം ​ | Yama | Think Podcast 02.03.2024

ആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല ‘പ്രപഞ്ച നിയമ’ങ്ങളെയും ലംഘിച്ച്​ ഒരു പെണ്ണ്​ നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ. . . https://truecopythink.media/podcasts . .

'കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി' ആ ഫാസ്റ്റ് സോങ് എങ്ങനെ മെലഡിയായി? | Pattukatha 1 01.03.2024

എല്ലായിടത്തും പരാജയപ്പെട്ട്, ജീവിതം നഷ്ടപ്പെടുകയാണെന്ന ബോധ്യത്തില്‍ കിരീടം സിനിമയിലെ സേതുമാതവന്‍റെ പിന്‍നടത്തം മലയാളികളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിപ്പിച്ചത് 'കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി' എന്ന പാട്ടാണ്. കൈതപ്രം എഴുതി, ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം ചെയ്ത ഈ പാട്ടിന് പിന്നിലെ രസകരമായ കഥ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറയുന്നു.

കൺമുന്നിലിപ്പോഴും, രാമജന്മഭൂമി മാർഗിലെ നിസ്സഹായമായ ആ കണ്ണുകൾ… | Sofia Bind | Babri Masjid 22.01.2024

രാമജന്മഭൂമിക്കുചുറ്റും പരസ്പര സൗഹൃദത്തോടെ ജീവിക്കുന്ന ഒരു ജനതയെ ഓർത്തെടുക്കുകയാണ്, അഞ്ചു വർഷം മുമ്പ് അയോധ്യ സന്ദർശിച്ച മാധ്യമപ്രവർത്തക സോഫിയ ബിന്ദ്. ക്ഷേത്രനിർമാണം ഉടൻ എന്ന മുദ്രാവാക്യമുയർത്തി നിറഞ്ഞൊഴുകിയ സംഘ്പരിവാർ ശക്തികൾ ഇവിടുത്തെ പാവപ്പെട്ട മനുഷ്യരെ എങ്ങനെയാണ് ഭയത്തിലേക്കു തള്ളിവിട്ടതെന്നും അവർ പറയുന്നു.

ബാബരി മസ്ജിദ് പൊളിച്ചാണ് രാമക്ഷേത്രം പണിയുന്നത് എന്ന് ഓർക്കണം | KEN about Babri Masjid 19.01.2024

ബാബരി മസ്ജിദ് പൊളിച്ചാണ് രാമക്ഷേത്രം പണിയുന്നത് എന്ന് ഓർക്കണം | KEN about Babri Masjid by THINK

16. മരിച്ച ഗാന്ധിപോലും ഹിന്ദുത്വയ്‍ക്കെതിരെ രാഷ്ട്രീയമായി പ്രവര്‍ത്തിച്ചു 24.12.2023

മരിച്ചിട്ടും ഹിന്ദുത്വത്തിനെതിരെ ഗാന്ധി എങ്ങനെ പ്രവർത്തിച്ചു എന്നും ഗാന്ധി വധത്തോടെ ആർക്കും വേണ്ടാതെ അപ്രസക്തനാക്കപ്പെട്ട സവർക്കറെ ബി.ജെ.പി സർക്കാർ വീണ്ടും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. പരമ്പരയുടെ അവസാനഭാഗം.

15. നിരോധനം പിൻവലിക്കാനായി ഇന്ത്യൻ പതാകയെ അംഗീകരിച്ച ആർ.എസ്. എസ് 23.12.2023

ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസ്. നിരോധിക്കപ്പെടുന്നു. നിരോധനം നീക്കാൻ ഇന്ത്യൻ പതാകയെ അംഗീകരിക്കുന്നതുൾപ്പടെയുള്ള ഇന്ത്യൻ സർക്കാർ മുന്നോട്ട് വച്ച നിബന്ധനകളെക്കുറിച്ചും 1948 ജനുവരി 30-ന് മുമ്പ് നടന്ന ഗാന്ധി വധശ്രമങ്ങളെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagr...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos