Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

അസാധാരണമായ ജയ സംഗീതം | Ravimenon talks about K.G. Jayan 16.04.2024

അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി. ജയനെ കുറിച്ച് പാട്ടെഴുത്തുകാരനായ രവിമേനോന്‍ സംസാരിക്കുന്നു.

സംഘ് ഐ.ടി. സെല്ലിനെതിരെ തനിഒരുവന്‍ Muhammad Zubair | Exposing Fake News 16.04.2024

ഓൺലൈനിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് ബി.ജെ.പി. ഐ.ടി. സെൽ. വ്യാജ നറേറ്റീവുകളും വിദ്വേഷവും പ്രചരിപ്പിക്കാൻ സുസംഘടിതമായ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഈ ഐ.ടി സെല്ലിനോടും ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിൽ ഏറ്റവും വേഗത്തിൽ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള വലതുപക്ഷ നുണപ്രചാരണങ്ങളോടും ഏറ്റുമുട്ടി നിൽക്കാൻ പറ്റുന്നു എന്നതാണ് സുബൈറിനെ ഒരു ഹീറോയാക്കുന്നത്. Zubair stand up to the IT cell and the right-wing pr...

Dhruv Rathee എന്ന മെയിന്‍സ്ട്രീം | How did YouTube become a success? 15.04.2024

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും നിഷ്ക്രിയരാക്കിയും ബി.ജെ.പി. സര്‍ക്കാര്‍ അതിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതയും ഭരണകൂട ഭീകരതയും പുറത്തെടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമാവുന്നത്.

ഗാന്ധിമതി ബാലന്‍ കണ്ടെടുത്ത ക്ലാസിക്കുകള്‍, താരങ്ങള്‍ | Gandhimathi Balan 14.04.2024

"കെ.ജി. ജോർജിന്റെയും പദ്മരാജന്റെയും മികച്ച സിനിമകളിലേറെയും നിർമിച്ചത് ഗാന്ധിമതി ബാലനാണ്. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം നിർമാണരംഗത്തുനിന്ന് പിൻവാങ്ങിയത്." - ഗാന്ധിമതി ബാലനെക്കുറിച്ച്.

Narcos കണ്ട് Pablo Escobar-ന്‍റെ നാട്ടിലേക്ക് | Rasheed Arakkal 13.04.2024

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിന്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിന്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

അഭിപ്രായ സർവേയിൽ ജയിക്കുന്നവർ ഇലക്ഷനിലും ജയിക്കുമോ? | Dr. Kuttikrishnan A.P. 12.04.2024

അഭിപ്രായ സർവ്വേകൾ ശാസ്ത്രീയമായി സംഘടിപ്പിക്കാനും ഫലം പരമാവധി കൃത്യതയോടെ പ്രവചിക്കാനും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണ്? അവ പരിഗണിച്ചുകൊണ്ടാണോ മാധ്യമങ്ങൾ സർവ്വേ നടത്തി ജനങ്ങളുടെയിടയിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്? കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഗിമ്മിക്കുകളാണ് ഇന്ന് പല തെരഞ്ഞെടുപ്പു സർവേകളുടെയും പേരിൽ നടക്കുന്നത് എന്ന വിമർശനം മുന്നോട്ടുവ...

ബംഗാളിൽ പടരുന്നു, ചുവപ്പിന്റെ മിനാക്ഷി | V.S. Sanoj 11.04.2024

ഖേലോ ഹോബേ' (ഗെയിം ഓണ്‍) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരിയുണ്ട് വെസ്റ്റ് ബംഗാളില്‍, പേര് മിനാഖി അഥവാ മിനാക്ഷി മുഖര്‍ജി. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആവേശം, സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളര്‍.

പേജ് നമ്പറില്ലാതെ വഴിയില്‍ ചിതറിയ എം.ടിയുടെ സ്ക്രിപ്റ്റ് | Venu about MT and Hariharan 10.04.2024

മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം....

മണിപ്പുട്ട് റുഖിയ | Rukhiya Fort Kochi in Grandma Stories 08.04.2024

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ...

Kaithapram Damodaran Namboothiri Interview | Paattukatha | Priya VP 08.04.2024

സംഗീത ജീവത്തെക്കുറിച്ചും ട്രെന്‍ഡിംഗ് പാട്ടുകള്‍ വന്ന വഴികളെക്കുറിച്ചും പുതിയ കാലത്തെക്കുറിച്ചും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ സംസാരിക്കുന്നു.

മോദിയുടെ തനിനിറം തുറന്നുകാട്ടുന്ന മഹുവ | Mahua Moitra | Narendra Modi 06.04.2024

മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയായത്? - കെ. സഹദേവന്‍ എഴുതിയതിന്റെ പോഡ്കാസ്റ്റ് രൂപം.

'പ്രിയ വോട്ടര്‍മാരെ, ആരും എനിക്ക് വോട്ട് ചെയ്യരുത്'; വോട്ട് വന്ന വഴി | 1 06.04.2024

'പ്രിയ വോട്ടര്‍മാരെ, ആരും എനിക്ക് വോട്ട് ചെയ്യരുത്'; വോട്ട് വന്ന വഴി | 1 by THINK

കാട്ടുഞരമ്പായി പടരുന്ന കുടജാദ്രി | Venu's Kodachadri travel experience | #REPOST 04.04.2024

ക്യാമറമാനും എഴുത്തുകാരനും സംവിധായകനുമായ വേണുവിന്റെ കുടജാദ്രി യാത്രാനുഭവം.

മുള്ളുവേലിക്കരുകിലെ ജീവിതം | How Muslims Are Alienated in India? - Maina Umaiban 03.04.2024

"അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിവിഷത്തെപ്പോലെ മനസിനെ ഗ്രസിക്കുകയാണ് ഭയം." - മൈന ഉമൈബാന്‍ പറയുന്നു.

ചിക്കന്‍ 'ചൂടാണോ'? വെള്ളം കുടിക്കേണ്ടത് എപ്പോള്‍? വേനലിനെ ശാസ്ത്രീയമായി നേരിടാം | Wellness Waves 03.04.2024

വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്.

കൗമാര കാമനകൾ | Dr. A.K. Jayasree-യുടെ ആത്മകഥാഭാഗം Kani Kusruthi വായിക്കുന്നു 02.04.2024

Buy 'Ezhukon' Online:https://ratbooks.com/products/ezhukon-dr-a-k-jayasree

ശ്രുതി തെറ്റാതെ പാടാനറിയുന്ന Actor Vijay; കൂടെപ്പാടുന്ന അമ്മ ശോഭ 01.04.2024

ഒരു ദിവസം സ്റ്റുഡിയോവിൽ നിന്ന് വന്ന വിജയ് അമ്മയോട് പറഞ്ഞു: ""അമ്മാ. ഞാനിന്ന് സിനിമയിൽ ഒരു പാട്ട് പാടി. ബാക്കി പാടാൻ അമ്മയോട് വേഗം ചെല്ലാൻ അപ്പാ പറഞ്ഞു ''. അതൊരു "പെപ്പി' ഡ്യുവറ്റ് ആയിരുന്നു. "ദൊഡ്ഢബെട്ട റോഡ് മേലെ മുട്ടപൊറോട്ടാ....നീ തൊട്ട് കൂട്ട ചിക്കൻ തരട്ടാ...'"വിഷ്ണു'വിൽ വിജയും സാങ്ങ്വിയും ആടിത്തകർത്ത ആ "ഗാനാ'പാട്ട് തമിഴകത്തെ ചെറുപ്പക്കാർ ഏറ്റെടുത്തു. പിൽക്കാലത്ത് വിജയ് പടങ്ങളുടെ അവിഭാജ്യഘടകമായ...

ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ട രണ്ടുപേരുടെ ജീവിതം | Padmanabhan Balthur 31.03.2024

"എനിക്കെല്ലാം ഓർമ വന്നു. ഒരു വേദന മിന്നൽ പോലെ എന്നിലൂടെ പാഞ്ഞു. മറ്റെയാളോ എന്ന ചോദ്യത്തിന് തിരക്കിൽ നിന്ന് മാറി ദൂരെയിരിക്കുന്ന ചെറുപ്പക്കാരനെ കാട്ടിത്തന്നു. അയാൾ പിന്നെ പഠിക്കാൻ പോയില്ലെന്നും പൂഴി വാരാനും വണ്ടി കഴുകാനും പോയി ജീവിതം മുന്നോട്ടു നടത്താൻ ശ്രമിക്കുകയായിരുന്നെന്നും അറിഞ്ഞു." - പത്മനാഭന്‍ ബ്ലാത്തൂര്‍ എഴുതുന്നു...

നാടുവിട്ടുപോയ മനുഷ്യർ, കുലദൈവങ്ങൾ | N Sukumaran 30.03.2024

ദേവാംഗരുടെ ഇടയിൽ പിന്തുടരുന്ന ആചാരം വ്യത്യസ്തമാണ്. കൈത്തറിയാണ് തൊഴിൽ. തറിയുടെ സമീപം കുഴിച്ചിരിക്കുന്ന കുഴിയിൽ കൊച്ചുകുഞ്ഞുങ്ങൾ അറിയാതെ വീണാൽ അത് ഐശ്വര്യത്തിന്റെ ശകുനം. ആ ചെയ്തിയെ മോദകം ഉണ്ടാക്കി നിവേദിച്ചാണ് ആഘോഷിക്കുക. ഇന്നും ഈ ആചാരം നിലവിലുണ്ട്. - എന്‍. സുകുമാരന്‍ എഴുതുന്നു...

വെയില്‍ കത്തുന്നു, സൂര്യാഘാതം മാത്രമല്ല അപകടം | Dr. Jyothi S. | Wellness Waves 29.03.2024

ചൂട് ദിനംപ്രതി കൂടി വരികയാണ്. പലയിടത്തും 40 ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. സൂര്യാഘാതവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. കടുത്ത വെയിലിനെയും ചൂടിനെയും ആരോഗ്യപരമായി നേരിടാന്‍ എന്ത് ചെയ്യാനാവും? കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്. സംസാരിക്കുന്നു.

രണ്ട് ട്രാൻസ് വിദ്യാർഥികളും ഒരു കുഞ്ഞുസിസ്റ്ററും | Nithin Vasu 28.03.2024

"സത്യത്തിൽ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. മേലിൽ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസിൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അർത്ഥവത്തായിരിക്കുന്നു." - വൈകാരികമായ ഒരു ക്ലാസ് റൂം അനുഭവത്തെക്കുറിച്ച് നിതിന്‍ വാസു

എന്തുകൊണ്ട് ഈ കാലത്തും പ്രീ മാര്യേജ് കോഴ്സ് ആവശ്യമാണ്? | Fr. Dr. Kurien | Wellness Waves 27.03.2024

പ്രീ മാര്യോജ് കോഴ്സുകളുടെ ആവശ്യകതയെക്കുറിച്ചും പുതിയ കാലത്ത് അത് എത്രത്തോളം പ്രസക്തമാണെന്നും പറയുന്നു ഫാ. ഡോ. കുര്യന്‍ പുരമഠം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് സ്ത്രീകൾ തുടച്ചു മാറ്റപ്പെടുന്നത് എന്തുകൊണ്ട് | KM Seethi 26.03.2024

"ഇസ്​ലാമിക്​ ഫെമിനിസം ഒരുപാട് മുന്നേറിയെങ്കിലും, കേരളത്തിലെ ആദ്യ മുസ്‌ലിം പെൺ പത്രാധിപ ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാൻ നവോത്ഥാന ചരിത്രത്തെ കുറിച്ച് പുളകം കൊള്ളുന്ന മുസ്‌ലിം സംഘടനകൾക്ക് മടിയാണ്." - കെ.എം. സീതി എഴുതുന്നു.

മെഡിക്കല്‍ സയന്‍സും പറയുന്നു, ഇനി ചെറുപ്പമാവാൻ എളുപ്പമാണ് | Dr. Prathyusha M. 23.03.2024

അനുദിനം വികസിച്ചു കൊണ്ടിരിക്കുകയാണ് ചെറുപ്പമാവാനുള്ള ചികിത്സ രീതികൾ..സൗന്ദര്യ ചികിത്സ രീതികളും, അവയുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുന്നു ഡോ. പ്രത്യുഷ

ജലശായിയായ ഒരു കല്ല് | ഡോ. എം. ജൽസ 22.03.2024

കോളേജിൽ സ്വന്തം വണ്ടിയിൽ വരുന്ന അപൂർവം പെൺകുട്ടികളിൽ ഒരാളാണ് സ്വാതി. എന്താണ് സ്‌കൂട്ടറിൽ മിന്നിക്കുന്നുണ്ടല്ലോ എന്ന് ഞാൻ കളിപറഞ്ഞു."മിസേ പെട്രോളടിക്കാൻ കാശുണ്ടായിട്ടല്ല. എനിക്ക് ക്യാൻസറാണ്.' ; തന്റെ തടിച്ച കാൽ നീട്ടി അവൾ പറഞ്ഞു. കോളേജിലെത്തിയ ഉടനെ സ്വാതിയെ വിളിച്ച് ഞാൻ രോഗവിവരം ചോദിച്ചറിഞ്ഞു. ഒമ്പതുവയസിലാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത്. മുട്ടിനു താഴെ ശോഷിച്ചുപോയ കാലുകൾ എനിക്...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos