Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Não deixe de visitar o site do podcast e apoiar quem o produz: truecopythink.media
Autor
Truecopythink
Categoria
Site do podcast
Último episódio
11 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
മലയാള സിനിമയിലെ ഹരികുമാർ കാലം | Director Harikumar | Malayalam Cinema 11.05.2024 20:35
"മലയാള സിനിമയിൽ സാഹിത്യം ഇടപെട്ടിരുന്ന കാലത്തിന്റെ ക്രിയാത്മകതയെ പുതിയ കാല സിനിമകളിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ച സംവിധായകനായിരുന്നു ഹരികുമാര്‍. എം. ടി. വാസുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരുടെയെല്ലാം കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കി."- അന്തരിച്ച സംവിധായകന്‍ ഹരികുമാറിനെക്കുറിച്ച്
വീണ്ടും മോദി വന്നാലും ഇല്ലെങ്കിലും ഇന്ത്യയ്ക്ക് സംഭവിക്കുന്നത് | Lok Sabha Election 2024 10.05.2024 21:17
‘‘നരേന്ദ്ര മോദിയുടെ വാഴ്ച അവസാനിച്ചാലും ഇല്ലെങ്കിലും സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭയാനകമായ ഇരുണ്ട ദശകമായിരുന്നു ഇതെന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കില്ല. താരതമ്യേന ഹ്രസ്വമായ ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലം പോലും, ഭയവും ആപത്തും നിറഞ്ഞ ഇരുണ്ട കാലമായി ഓർക്കുന്ന എന്നെപ്പോലുള്ള ലക്ഷക്കണക്കിന് മനുഷ്യർ ഈ നീണ്ട രാത്രിയും അവസാനിക്കാതിരിക്കില്ലെന്ന് കരുതുവാനാണ് ഇഷ്ടപ്പെടുന്നത്’’- ഒ.കെ. ജോണി എഴുതിയ ലേഖനത്...
നമ്മുടെ ശരീരങ്ങളെയും അളക്കുന്ന കിം കർഡാഷിയൻ സ്കെയിലുകൾ | Aleena 09.05.2024 5:48
"മനുഷ്യന് നിയന്ത്രിക്കാനാവാത്ത വിധത്തിലാണ് ഇപ്പോൾ അവരുടെ ശരീരങ്ങൾ. ഒരു പ്രത്യേക ശരീരത്തിന്റെ കാലവധി കൂടിയാൽ പത്തു വർഷമാണ്. അപ്പോഴേക്കും അടുത്ത ട്രെൻഡ് വരും. ഈ വ്യവസ്ഥകളെക്കൊക്കെ അവരവരുടെ ജീവിതത്തിൽ വ്യക്തികൾ എന്ന നിലയിലെങ്കിലും തകർക്കുന്നതു മാത്രമാണ് ഏക പോംവഴി." - അലീന എഴുതുന്നു.
ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ബേബി ഫുഡുകളില്‍ ഈ ചേരുവകള്‍ അധികം ചേര്‍ക്കുന്നതെന്തിന്? 08.05.2024 6:41
നെസ് ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.
RSS-ന്‍റെ വിദ്യാഭാരതി സൈനിക സ്കൂളുകളെ നിയന്ത്രിക്കുമ്പോള്‍ | Vidyabharati and Sainik Schools 07.05.2024 30:44
സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ 62 ശതമാനം സ്‌കൂളുകളും ആര്‍.എസ്.എസ് അനുഭാവ സംഘടനകള്‍ക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌കൂളുകള്‍ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സര്‍...
Arya Dhayal Interview P3 | ട്രെന്‍ഡിനനുസരിച്ച് പാടാന്‍ ഇഷ്ടമല്ല 06.05.2024 29:15
കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി സനിത മനോഹര്‍ സംസാരിക്കുന്നു. മൂന്നാം ഭാഗം.
Loudspeaker Usage in Temples and Mosques | Shefeek Musthafa 05.05.2024 6:48
"രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "
Arya Dhayal Interview P2 | ആ പാട്ടുകളൊന്നും തീരുമാനിച്ചു ചെയ്യുന്നതല്ല 04.05.2024 33:57
കണ്ടതും കേട്ടതുമായ ശീലങ്ങളെ തിരുത്തി, പാട്ടില്‍ സ്വന്തമായ വഴി കണ്ടെത്തി, അതിലൂടെ തന്റേടത്തോടെ സഞ്ചരിക്കുന്ന ഗായിക ആര്യ ദയാലുമായി പാട്ടുകളെക്കുറിച്ച് സംസാരിക്കുന്നു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം? | Where do we fail in our education system? 03.05.2024 11:30
ആമയെ വിജയിയായും മുയലിനെ തോറ്റതായും പ്രഖ്യാപിക്കുന്ന ഈസോപ്പ് വേർഷന് ചാൾസ് ബെന്നറ്റ് തന്റെ ഇല്ലസ്ട്രേഷനിലൂടെ നൽകിയ പുനരാഖ്യാനം കഥയുടെ ഒരു പോസ്റ്റ് മോഡേൺ രാഷ്ട്രീയവായനയാണ്. ആമയെ ഒരു ആഗോള മുതലാളിയായും മുയലിനെ ഒരു സ്കിൽഡ് വർക്കറായുമാണ് കഥയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആമയുടെ വിജയത്തേക്കാൾ മുയലിന്റെ വേഗതയ്ക്കാണ് പൊതുബോധ സ്വീകാര്യത.
ആ നാല് ലേബര്‍ കോഡുകള്‍ ചോര്‍ത്തുന്ന തൊഴില്‍ അവകാശങ്ങള്‍ | Four Labour Codes Explained 02.05.2024 19:49
ഉയർന്നുവരേണ്ടതും എന്നാൽ വരാത്തതുമായ ചോദ്യം; നമുക്ക് ആവശ്യം വാണിജ്യത്തിനുള്ള അനായാസതയോ ജീവിതത്തിനുള്ള അനായാസതയോ എന്നതാണ്. ജി.എസ്.ടിയും തൊഴിൽ നിയമവും മുതൽ മുതൽ ഫാം ബിൽ വരെ സമീപ കാലത്തുണ്ടായ എല്ലാ നിയമ, നയ പരിഷ്‌കാരങ്ങളും ഒറ്റ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ്. അത് കാണാതെ തൊഴിലാളികൾ തൊഴിൽ നിയമവും പരിസ്ഥിതിവാദികൾ പരിസ്ഥിതി വിജ്ഞാപനവും വിദ്യാഭ്യാസ പ്രവർത്തകർ അവരുടെ മേഖലയും കർഷകർ കർഷകരുടെ ബില്ലും മാത്രം പ്ര...
വോട്ടു ശതമാനം കുറച്ചത് ആരാണ്? | Why Vote percent went down in Kerala? 01.05.2024 5:43
വിദ്യാർഥികൾ, തൊഴിൽ തേടി അടുത്ത കാലത്ത് മാത്രം കേരളം വിട്ടവർ, വോട്ടർ പട്ടികയിലുണ്ട്. അവരിൽ എത്ര ശതമാനം വോട്ട് ചെയ്തു?– ഇതന്വേഷിക്കുമ്പോൾ വോട്ടിംഗ് പാറ്റേണിനെക്കുറിച്ചുമാത്രമല്ല, മാറിവരുന്ന കേരളീയ സാമൂഹിക ഘടനയെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കാനും പറ്റിയേക്കും– അങ്ങനെയല്ലേ പൊളിറ്റിക്കൽ സയൻസ് പഠിക്കേണ്ടത്?- ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണത്തെക്കുറിച്ച് എഴുതുന്നു, വ...
ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനര്‍ജിയാണ് പ്രസരിക്കുന്നത് | Arya Dayal | 01 30.04.2024 22:08
ഞാനാണ് ആദ്യം സന്തോഷിക്കുന്നത് ആ എനര്‍ജിയാണ് പ്രസരിക്കുന്നത് | Arya Dayal | 01 by THINK
ആ ഓ.എന്‍.വി. കവിത മലയാളിയുടെ നൊസ്റ്റാള്‍ജിയപ്പാട്ടായത് എങ്ങനെ? | Paattukatha 29.04.2024 6:31
സ്കൂള്‍ക്കാലം എല്ലാ മലയാളിയുടെയും നൊസ്റ്റാള്‍ജിയയാണ്. ജൂണിലെ മഴ തോര്‍ന്ന ഒരു സ്കൂള്‍ മുറ്റവും മുറ്റത്ത് അപ്പോഴും പെയ്തൊഴിഞ്ഞിട്ടില്ലാത്ത ഒരു മരവും എല്ലാവരുടെയും ഓര്‍മയിലുണ്ടാവും. അതുകൊണ്ടൊക്കെയാവും ഒ.എന്‍.വി. എഴുതിയ 'ഒരുവട്ടം കൂടിയെന്‍' എന്ന് പാട്ടും മലയാളിയുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമായത്. ആ ഹിറ്റ് പാട്ട് ഉണ്ടായ കഥയാണ് ഇത്തവണ പാട്ടുകഥയില്‍
മൈക്രോസോഫ്റ്റിന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture 28.04.2024 12:33
മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ ബിഗ് ടെക് കോർപറേറ്റുകളെല്ലാം ഡിജിറ്റൽ അഗ്രിക്കൾച്ചർ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യക്ഷത്തിൽ കാർഷികമേഖലയുടെ ആധുനികവത്കരണത്തിന് ഗുണപരമാകുമെന്ന തോന്നലുണ്ടാക്കുമെങ്കിലും മുതലാളിത്ത ചൂഷണത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങളാണിവ എന്ന് വിശദീകരിക്കുകയാണ് ശ്രീഹരി തറയിൽ.
Cancer; മരുന്നിനൊപ്പം ഹൃദയം കൊണ്ടും ചികിത്സിക്കേണ്ട രോഗമാണ് 27.04.2024 56:51
കാന്‍സര്‍ ചികിത്സയുടെയും രോഗികളുമായുള്ള ബന്ധങ്ങളുടെയും അപൂര്‍വാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പ്രമുഖ കാന്‍സര്‍ രോഗ ചികിത്സകനായ ഡോ. നാരായണന്‍കുട്ടി വാര്യര്‍. കാന്‍സര്‍ ചികിത്സയില്‍ സംഭവിക്കുന്ന നവീകരണങ്ങള്‍, സാങ്കേതിക വിദ്യകളുടെ പ്രയോഗം മൂലമുള്ള സൗകര്യങ്ങള്‍, കാന്‍സറിനോടുള്ള ജനങ്ങളുടെ മനോഭാവം, രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ച...
Love Jihad and Other Fiction; വിദ്വേഷ പ്രചാരണത്തിനെതിരെ ഒരു പുസ്തകം 26.04.2024 16:36
ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.
ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ 25.04.2024 7:06
ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.
Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം 24.04.2024 10:39
വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist)...
ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ് 23.04.2024 19:06
‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്
How Tamil leader MK Stalin resist BJP and Hindutva in South? | Malayalam Podcast 22.04.2024 4:54
നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയല്‍വാദി' ഇമേജ് ബില്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിന്‍ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുന്നു. Muthuvel Karunanidhi Stalin, often referred to b...
MA Baby Interview on Loksabha Election 2024, India Allience, CPIM Policy | Manila C. Mohan 21.04.2024 59:28
തീവ്ര വലതുപക്ഷത്തിന് ഒരു പരിധിയ്ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയുകയില്ലെന്നും സ്വേച്ഛാധിപതികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നിലംപതിച്ചതിൻ്റേതാണ് ലോക ചരിത്രമെന്നും 2024 ഇന്ത്യയിൽ അതിനുള്ള സാധ്യതയാണെന്നും പറയുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ഇന്ത്യാ മുന്നണി, സ്ഥാനാർത്ഥിത്വത്തിലെ സ്ത്രീസംവരണം, സംഘപരിവാർ സഭാ കൂട്ടുകെട്ട്...
ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് സ്വയം ദക്ഷിണയായ കെ.ജി. ജയന്‍ | KG Jayan | Carnatic music 20.04.2024 14:09
മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോ...
ബിഹാറിൽ ബിജെപിയെ തടയാൻ തേജസ്വി | Tejashwi Yadav | Lok Sabha Election 2024 19.04.2024 6:25
ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക...
വോട്ടറുടെ മനസിലിരിപ്പ് എന്താണ്? യുവത ആര്‍ക്ക് വോട്ട് ചെയ്യും? | Whom do youth cast their vote for? 18.04.2024 14:41
നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പുകൂടിയാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?
Umar Khalid എന്ന ഒറ്റയാള്‍പ്പോരാട്ടം | Why Is Umar Khalid Behind Bars for 3 Years? 17.04.2024 10:35
ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos