Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ചീട്ട് നോക്കി കോര ചേട്ടന്‍ പറഞ്ഞു, 'ആ പാട്ട് ഷൂട്ട് ചെയ്യണം'; Chembaruthi Poove Chollu 07.06.2024

1986-ല്‍ പുറത്തിറങ്ങിയ ജോഷിയുടെ ശ്യാമ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടാണ് 'ചെമ്പരുത്തി പൂവേ ചൊല്ല്' എന്നത്. എന്നാല്‍ ചിത്രീകരണം കഴിഞ്ഞ സിനിമയില്‍ ഈ പാട്ടുണ്ടായിരുന്നില്ല. രസകരമായ സംഭവങ്ങളിലൂടെയാണ് പാട്ട് ചിത്രത്തിലെത്തുന്നത്. അതേക്കുറിച്ചാണ് ഇത്തവണ പാട്ടുകഥ

Actress Nidhinya Pattayil Talks | Priya VP | Perumani Movie 06.06.2024

പെരുമാനി, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്, 18+ തുടങ്ങി ഇരുപത്തി മൂന്നോളം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഥിന്യ പട്ടയില്‍. ചെറിയ വേഷങ്ങളെങ്കിലും ശ്രദ്ധിക്കപ്പെട്ടവ. 18+ സിനിമയിലെ അമ്മയുടെ കഥാപാത്രത്തെപ്പോലെ ജീവിതത്തെ വളരെ ലളിതമായും തുറന്ന മനസ്സോടെയുമാണ് നിഥിന്യയും കാണുന്നത്. നിഥിന്യയുടെ സിനിമാ ജീവിതത്തെക്കുറിച്ച്

Hindu Marriage Act: സുപ്രീംകോടതി പറഞ്ഞതും ചില ആശയക്കുഴപ്പങ്ങളും 03.06.2024

ആചാരപ്രകാരമുള്ള ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കുമാത്രമേ 1955-ലെ ഹിന്ദു നിയമപ്രകാരം സാധുതയുള്ളൂ എന്ന സുപ്രീംകോടതി വിധി പലതരം ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കോടതിവിധിയെ അതിന്റെ വസ്തുനിഷ്ഠ സാഹചര്യത്തിൽ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്- പി.ബി. ജിജീഷിന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

കനിവോടെ കൊല്ലുക | Gaza War | Arundhati Roy 02.06.2024

‘‘നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങളാൽ മുഖരിതമായിരുന്നെങ്കിൽ, ഇന്ന് ആ തെരുവുകളെല്ലാം നിശ്ശബ്ദമാണ്. ഏതാനും, ചിലരൊഴികെ, നമ്മുടെ രാജ്യത്തെ എഴുത്തുകാരും പ്രഖ്യാതരായ ബുദ്ധിജീവികളും നിതാന്ത നിശ്ശബ്ദതയിലാണ്. എത്ര ലജ്ജാകരം’’- അരുന്ധതി റോയ് എഴുതി, ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ‘കനിവോടെ കൊല്ലുക- സാമ്രാജ്യത്വത്തെക്കുറിച്ച് എങ്ങനെയൊക്കെ ചിന്തിക്കാം’ എന്ന ഏറ്റവും പുതിയ പുസ്...

Vaathil pazhuthilooden Munnil | ആ ഈണം ഇങ്ങനെയായിരുന്നില്ല | പാട്ടുകഥ 01.06.2024

മുപ്പത്തേഴ് വർഷങ്ങൾക്കിപ്പുറവും ഏതൊരു മലയാളി മനസിനും കുളിരുപകരുന്നൊരു പാട്ട്. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടി വരുന്ന പാട്ട്. ഓ.എൻ.വിയുടെ മനോഹരമായ വാക്കുകൾക്ക് ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ പിറന്ന മലയാളിയുടെ ഇഷ്ട പ്രണയഗാനമാണ് ‘വാതിൽപ്പഴുതിലൂടെൻ’. മലയാളികളുടെ ഹൃദയം കീഴടക്കിയ ആ ഈണം പക്ഷേ ഇങ്ങനെ അല്ലായിരുന്നു. ആ കഥയാണ് ഇത്തവണ പാട്ടുകഥയിൽ.

വലിയ ഗുണ്ടകളൊക്കെ അവരുടെ വീട്ടിൽ ഡീസൻ്റാണ് | Shihabuddin Poythumkadavu 31.05.2024

എന്ത് കൊണ്ട് ഇസ്രയേലിൻ്റെ ജാരപിതാവായ അമേരിക്കയടക്കുള്ള ഭരണകൂടങ്ങൾ നിസ്സഹായരായി ഈ പ്രക്ഷോഭങ്ങളെ നോക്കി നില്ക്കുന്നു എന്ന് നമ്മളിലാർക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടോ?

എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi 30.05.2024

എന്റെ വ്യക്തിത്വത്തിന് പിന്നില്‍ മൈത്രേയനും ജയശ്രീ ചേച്ചിയുമാണ് | Kani Kusruthi by THINK

അഭിനയിച്ച ചില സിനിമകളിലെ രാഷ്ട്രീയം എനിക്ക് OK ആയിരുന്നില്ല | Kani Kusruthi 29.05.2024

നാടകങ്ങളിൽനിന്നു തുടങ്ങി സിനിമയിലെത്തിനില്‍ക്കുന്ന ഒരു സ്ത്രീയുടെ സര്‍ഗാത്മകത നിറഞ്ഞ കലാജീവിതത്തിന്റെ അസാധാരണമായ സഞ്ചാരങ്ങള്‍, കലാജീവിതത്തെ രാഷ്ട്രീയ ഇടപെടലായി കൂടി മാറ്റിയെടുക്കാന്‍ ജീവിതം പാകപ്പെട്ടുവന്ന വഴികള്‍, വ്യക്തിജീവിതത്തിലെ റിലേഷന്‍ഷിപ്പുകള്‍, സിനിമയുടെ ലോകത്തെ വിവേചനങ്ങളുടെയും അധികാരപ്രയോഗങ്ങളുടെയും അനുഭവങ്ങള്‍ എന്നിവയെക്കുറിച്ച് കനി കുസൃതി സനിത മനോഹറുമായി സംസാരിക്കുന്നു.

ആ തണ്ണിമത്തന്‍ ബാഗിന് പിന്നിലെ കഥ | Designer Diya Talks | Watermelon Bag 28.05.2024

മലയാളികളുടെയും ഇന്ത്യയുടെ തന്നെയും ഫലസ്തീനോടുള്ള ഐക്യദാര്‍ഢ്യമാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ആ തണ്ണിമത്തന്‍ ബാഗ് ഉയര്‍ത്തി കനി കുസൃതി പ്രദര്‍ശിപ്പിച്ചത്. കാനില്‍ പ്രദര്‍ശിപ്പിക്കാന്‍ ആ ബാഗ് തന്നെ തിരഞ്ഞെടുക്കാനുണ്ടായ കാരണവും രൂപകല്‍പ്പനയ്ക്ക് പിന്നിലെ കഥയും പറയുകയാണ് ഡിസൈനറായ ദിയ ജോണ്‍.

2024-ല്‍ ബി.ജെ.പിയെ കൈവിട്ട വൈകാരിക നരേറ്റീവുകള്‍ | Pramod Puzhankara 27.05.2024

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്‍ട്ടിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനങ്ങളെയും കുറിച്ച് പ്രമോദ് പുഴങ്കര സംസാരിക്കുന്നു.

എന്തുകൊണ്ടാണ് അറബ് രാജ്യങ്ങള്‍ക്ക് ഫലസ്തീനില്‍ ഇടപെടാനാവാത്തത്? 26.05.2024

സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ്റ് ചെയ്ത് റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇരകളുടെ ഇരകള്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി, സമഗ്രമായി ചര്‍ച്ച ചെയ്യുന്നു: കെ.ഇ.എന്‍, വി. മുസഫര്‍ അഹമ്മദ്, കെ.ടി. കുഞ്ഞിക്കണ്ണന്‍, കമല്‍റാം സജീവ് എന്നിവര്‍ പങ്കെടുക്കുന്നു. Watch the Full Video Discussion: ht...

ഭരണകൂടത്തിന്റെ ഡിജിറ്റൽ അധിനിവേശവും ‘BK 16’ പ്രതി​രോധവും | Damodar Prasad 25.05.2024

ഔപചാരിക ജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്താണ് ഹിന്ദുത്വ ഫാഷിസം വളർന്നതും അധികാരത്തിലെത്തിയതും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ അപരവിദ്വേഷം പ്രചരിപ്പിക്കുന്നു. പൊതുതിരഞ്ഞെടുപ്പിലെ പ്രചാരണത്തിലത്രയും മതവിദ്വേഷജനകമായ പ്രസ്താവനകൾ നടത്തി പ്രധാനമന്ത്രി ഭരണഘടനയെയും സാമൂഹികജീവിതത്തിൽ നിശ്ചയമായും പാലിക്കേണ്ട എല്ലാ സിവിൽ മര്യാദകളെയും ലംഘിക്കുകയാണ്- ദാമോദർ പ്രസാദ്

നിങ്ങളുടെ സൗന്ദര്യത്തിൽ ഈ ഖനികളിൽ ചതഞ്ഞുപോയവരുടെ രക്തം കലർന്നിരിക്കുന്നു 24.05.2024

ജീവിതത്തിനും മരണത്തിനും ഇടയിൽ സ്വപ്നങ്ങൾ ഉപേക്ഷിച്ച ഈ ഗ്രാമങ്ങൾക്ക് മുകളിലായി മരണം കനക്കുന്നുണ്ട്. മറക്കരുത്, പുറം മോടി കൂട്ടാനുള്ള ഓരോ വസ്തുക്കളിലും മരണത്തിന്റെ ചാപ്പയുണ്ട്. മണ്ണിൽ പുതഞ്ഞു പോയ നിലവിളിയുണ്ട്. നഷ്ടമായ ബാല്യമുണ്ട്. നിസ്സഹായതയുടെ രക്തമുണ്ട്.

നരേന്ദ്രമോദി രാജ്യത്ത് വിദ്വേഷത്തിന്റെ ഭരണകൂടെ സ്ഥാപിച്ചെടുത്തതെങ്ങനെ? 23.05.2024

പത്തു വർഷം കൊണ്ട് ഇന്ത്യയിൽ എങ്ങനെയാണ് വിദ്വേഷത്തിന്റെ ഭരണകൂടം സ്ഥാപിച്ചെടുത്തത് എന്നും അത് എങ്ങനെയാണ് നമ്മുടെയൊക്കെ ജീവിതങ്ങളെ ആക്രമിക്കുന്നത് എന്നും അതിനെതിരായ പ്രതിരോധം എങ്ങനെ സാധ്യമാകും എന്നും വിശദമാക്കുകയാണ് വിജൂ കൃഷ്ണൻ.

വിശ്വഗുരുവിന്റെ വിഷം ചീറ്റൽ | Modi's Hate Speech 22.05.2024

ഉലകനായകനായി വിശ്വഗുരു പ്രതിച്ഛായയിൽ ഊരു ചുറ്റിയ നരേന്ദ്രമോദിയല്ല, സ്വന്തം ജനതയെ ഒരു അധിനിവേശകനെപ്പോലെ വിഭജിച്ച്, രാജ്യം ചുറ്റി വിഷം ചീറ്റുന്ന തെഞ്ഞെടുപ്പുകാല മോദി. അന്താരാഷ്ട്ര മാധ്യമങ്ങളും ഏജൻസികളും അതിനിശിതമായിത്തന്നെ മോദി ഭരണത്തെ വിലയിരുത്തുന്നുണ്ട്- മനില സി. മോഹന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.

കോവിഷീല്‍ഡ്; നമ്മുടെ സ്വപ്നങ്ങള്‍ തിരികെ തന്ന വാക്സിന്‍ | COVISHIELD 21.05.2024

കോവിഷീല്‍ഡ് വാക്സിനെടുത്തവരില്‍ അപൂര്‍വം ചിലര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം എന്ന ഒരു സാങ്കേതിക പ്രസ്താവനയെ 'കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും' എന്ന തരത്തില്‍ ഭീതിപ്പെടുത്തുന്ന തലക്കെട്ടില്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ സത്യാവസ്ഥ വ്യക്തമാക്കി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ മുന്നോട്ട് വന്നെങ്കിലും പലര്‍ക്കും ആശങ്ക ഒഴിഞ്ഞിട്ടില്ല. എപിഡ...

അന്ന് എ.കെ.ജി സെന്റര്‍ ഒരു പാര്‍ടി ഓഫീസായിരുന്നില്ല | M. Kunhaman 20.05.2024

"അന്ന്​ എ.കെ.ജി സെൻററിൽ നടന്നിരുന്ന അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്."

ഇടപെടാൻ പൊലീസോ കോടതിയോ കമ്മിഷനോ മാധ്യമങ്ങളോ പോലുമില്ലാത്ത വിദ്വേഷ പ്രചാരണം 19.05.2024

ഔറംഗസേബ് തകർത്ത ക്ഷേത്രങ്ങളെക്കുറിച്ച് രാഹുൽഗാന്ധി മൗനം പാലിക്കുന്നു, ഹിന്ദു രാജാന്മാരെ പ്രകീർത്തിക്കുന്നില്ല എന്നിങ്ങനെയാണ് മോദി കർണ്ണാടകയിൽ പ്രസംഗിച്ചത്. രാഹുൽഗാന്ധി വന്നാൽ പശു മാംസം കഴിക്കാൻ അവകാശം കൊടുക്കുമെന്ന് അമിത് ഷാ ഇതിനെ പിന്തുടരുന്നു. സംവരണം നൽകി മുസ്‍ലിംകൾക്ക് പൊതുസ്വത്ത് നൽകുമെന്ന് യോഗി വീണ്ടും കുളം കലക്കുന്നു. 2019- ലും സമാനമായ ചിലത് പറഞ്ഞിട്ടുള്ളവരാണ് ഇവരൊക്കെ. ജയ് ശ്രീറാമും സ്വാമിയ...

ഗാര്‍ഹിക പീഡന നിരോധന നിയമത്തെക്കുറിച്ച് വിശദമായി അറിയാം 18.05.2024

അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകൾക്ക് ഗാർഹികാതിക്രമ നിയമം നൽകുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു... രണ്ടാം ഭാഗം.

ഗാര്‍ഹിക പീഡനം ഒട്ടും സഹിക്കേണ്ടതില്ല | Protection of Women from Domestic Violence Act, 2005 17.05.2024

അതിക്രമങ്ങളേറ്റ് ജീവിക്കുന്ന സ്ത്രീകള്‍ക്ക് ഗാര്‍ഹികാതിക്രമ നിയമം നല്‍കുന്ന സംരക്ഷണ സാധ്യതളെക്കുറിച്ച് അഡ്വ. പി.എം. ആതിരയും ഡോ. പി.എം. ആരതിയും സംസാരിക്കുന്നു...

ബാബറി പൊളിച്ച കർസേവകനെപ്പോലും മാനസാന്തരപ്പെടുത്തിയ പട് വർധൻ | Nandalal. R | Babari Masjid 16.05.2024

‘‘ബാബറി മസ്ജിദ് പൊളിക്കാനുള്ള ആർ.എസ്.എസ് കർസേവകരുടെ സംഘാംഗങ്ങളിൽ ഒരാൾ പിൽക്കാലത്ത് ആനന്ദ് പട് വർധന്റെ സിനിമകൾ കണ്ടശേഷം പറഞ്ഞത്, ‘രാജ്യതാൽപര്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചതിൽ വീണുപോയി, പള്ളിപൊളിക്കാൻ മുന്നിട്ടിറങ്ങിയ ഞാൻ ചെയ്തത് ഇത്ര വലിയ അപകടമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞത്’ എന്നാണ്’’- നന്ദലാൽ ആർ എഴുതുന്നു.

ഒരു മതേതര റിപ്പബ്ലിക്ക് എന്ന സ്വപ്നം നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല | Arundhati Roy | K Ramachandran 15.05.2024

‘ആളുകൾ വോട്ട് ചെയ്യുന്നത് സ്വന്തം അധികാരം നഷ്ടപ്പെടുത്താനാണ് എന്നതാണ് അമ്പരപ്പിക്കുന്ന ഒരു സംഗതി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്യുന്നത്. പക്ഷെ ഈ വിവരങ്ങളാണ് വിഷക്കോപ്പകൾ. ടെക്നോളജി നിയന്ത്രിക്കുന്നവർ ലോകത്തെ നിയന്ത്രിക്കും. പുതിയ തലമുറ പ്രതിഷേധമുയർത്തും’. വിപ്ലവങ്ങളുണ്ടാവും എന്ന് അരുന്ധതി റോയ് കരുതുന്നു. അമേരിക്കയായാലും ഇന്ത്യയായാലും ‘ദേശവിരുദ്ധ’യായി മുദ്ര കുത്തുന്ന എഴുത്തുകാരിയാണ്...

സംഘ് പരിവാറിന് വിലക്കെടുക്കാനാവാത്ത രവീഷ് കുമാർ ഒഫീഷ്യൽ | Manila C. Mohan 14.05.2024

ചാക്കു നിറയെയും ബാങ്ക് എക്കൗണ്ട് നിറയെയും പണം കൊണ്ട് വന്ന് ന്യൂസ് റൂമിൽ വിതറുകയും കൂട്ടിയിടുകയും തൂക്കിയിടുകയും ചെയ്താലും അവിടെ ജേണലിസം ചെയ്യാൻ പറ്റില്ല എന്ന് രവീഷ് കുമാറിന് മനസ്സിലായിരുന്നു. പണം കൊടുത്ത്, ചോദിപ്പിക്കുന്ന ചോദ്യങ്ങളെയും വേണമെങ്കിൽ സാങ്കേതികമായി ജേണലിസം എന്ന് വിളിക്കാം. പക്ഷേ പണം കൊടുത്ത് ചോദിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങളാണ് ജേണലിസം.

കേരളം നടപ്പാക്കിയ താങ്ങുവില വാഗ്ദാനം നല്കാൻ പോലും മോദിക്കാവുന്നില്ല | P. Krishnaprasad Interview 13.05.2024

കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില നല്‍കുന്നത് സംബന്ധിച്ച് മോദി നല്‍കുന്ന വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചും തൊഴില്‍ കാര്‍ഷിക മേഖലയില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ചും സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

കാര്‍ഷിക പ്രശ്നം കൗ ബെല്‍റ്റിലെ ഇലക്ഷനെ എങ്ങനെ സ്വാധീനിക്കും? | P. Krishnaprasad | Manila C. Mohan 12.05.2024

വടക്കന്‍ ഗ്രാമീണ ഇന്ത്യ ഈ തെരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കുന്നു. കര്‍ഷക സമരം എങ്ങനെയാണ് ഇപ്പോള്‍ നടക്കുന്നതും വരാനിരിക്കുന്നതുമായ ജനകീയ സമരങ്ങളെ പോസിറ്റീവ് ആയി സ്വാധീനിക്കുക. തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കുകയാണ് കര്‍ഷക നേതാവും ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറിയുമായ പി. കൃഷ്ണപ്രസാദ്‌.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos