Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

മറിയത്തിന്റെ കടല്‍ | ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ ജീവിതം 02.07.2024

മത്സ്യത്തൊഴിലാളിയായ മറിയം സില്‍വസ്റ്ററുമായുള്ള സംസാരം. തിരുവനന്തപുരം കേശവദാസപുരത്തെ മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കാരിയായ മറിയം പറയുന്ന കഥകള്‍ക്ക് കടലിന്റെ ഇരമ്പലുണ്ട്. കടലിന്റെ പാട്ടും കരുത്തും സങ്കടവുമുണ്ട്.

ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു 01.07.2024

ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു

LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar 30.06.2024

LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar by THINK

ട്രെയിനില്‍ 40 പേരുടെ മോഷണം, നിരായുധനായ ഒരേയൊരു റെയില്‍വേ ഗാര്‍ഡ് | TD Ramakrishnan 29.06.2024

റെയില്‍വേ ഗൂഡ്സ് ഗാര്‍ഡ് എന്ന നിലയിലുള്ള തന്‍റെ സര്‍വീസ് അനുഭവങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍ തുടരുന്നു. നിരായുധനായി, ഏകാന്തനായി ജോലി ചെയ്യുമ്പോഴുള്ള സാഹസികമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

ജോണ്‍ അബ്രഹാമിന്‍റെ കൂട്ടുകാരന്‍ കുട്ടനാടിന്റെ ചരിത്രം പറയുന്നു | Mangalassery Padmanabhan 27.06.2024

'എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. ' സാംസ്‌കാരിക പ്രവര്‍ത്തകനായ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ, ജോണ്‍ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭന്‍ പറഞ്ഞു നിര്‍ത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള പത്മനാഭന്‍. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാ...

കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar 27.06.2024

കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar by THINK

പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും തള്ളുമ്പോൾ | Pulsar Suni | Adv Ajeer Abdurazak 26.06.2024

ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്.

നമ്മുടെ ആ നൊസ്റ്റാള്‍ജിയ പാട്ടുകള്‍ പാടിയ കെ.കെ. നിഷാദ് | Singer KK Nishad Interview 25.06.2024

പഠിച്ചതും പഠിപ്പിക്കാന്‍ തുടങ്ങിയതും മാത്തമാറ്റിക്സ് ആണ്. എന്നാല്‍ കണക്ക് അധ്യാപകന്‍ എന്ന സുരക്ഷിത ജോലി വിട്ട് സംഗീതത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു കെ.കെ. നിഷാദിന്‍റെ തീരുമാനം. അളന്ന് കുറിച്ച കണക്ക് പോലെ ഒരു വിജയമയിരുന്നു ആ തീരുമാനം. മലയാളികള്‍ എന്നും മൂളുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന കെ.കെ. നിഷാദാണ് ഇത്തവണ പാട്ടുകഥയില്‍ നമ്മോടൊപ്പം.

‘കോളനി’, പേരുമാറ്റത്തിലുമുണ്ട് ചില വലിയ കാര്യങ്ങൾ | K. Radhakrishnan abolishes the term 'colony' 24.06.2024

"പേര് എന്നതിൽ ഒരു സാമൂഹ്യാന്തസ്സ് അടങ്ങിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പേര് മാറിയതുകൊണ്ട് എന്ത് സംഭവിക്കാൻ എന്ന ചോദ്യം ലളിതയുക്തിയിൽ ഉടലെടുക്കുന്നതാണ്". ബിജു ഗോവിന്ദ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.

എളുപ്പമല്ല ഗൂഡ്സ് ട്രെയിന്‍ ഗാര്‍ഡിന്‍റെ യാത്ര | T.D. Ramakrishnan 23.06.2024

പുറമേ നിന്ന് കാണുന്നത്രയും എളുപ്പമുള്ളതല്ല ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡിന്റെ ജോലി. മണിക്കൂറുകളുടെ യാത്രയുണ്ടാവും. നിരായുധനായി കാട്ടിലും വിദൂര സ്ഥലങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരും. ശരിക്ക് പിടിച്ചു നിന്നില്ലെങ്കില്‍ തെറിച്ചു വീഴാവുന്നത്രയും കുലുക്കത്തില്‍ ജോലി ചെയ്യേണ്ടി വരും. സാഹസികമായ ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡ് ജോലിയെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.

സഖാവ് എം.കെ. ചെക്കോട്ടി; ഒരു കമ്മ്യൂണിസ്റ്റ് നൂറ്റാണ്ട് | Saghavu Chekkotti 22.06.2024

സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം...

കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ സംഘര്‍ഷങ്ങള്‍ | Dr. Manoj Kumar 20.06.2024

വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സമൂഹം വേണ്ടത്ര പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ നിരന്തരം ശ്രദ്ധ വേണ്ടിവരുന്നവരെ പരിചരിക്കുന്നവര്‍ പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡിമന്‍ഷ്യ പോലുള്ള അവസ്ഥകളുള്ളവരെ പരിചരിക്കുന്നവരില്‍. ഇത്തരക്കാര്‍ക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ വേണ്ടിവരും. പ്രത്യേകിച്ച്,...

ആ 7 പേർ അടക്കി വാഴുന്ന പോപ്പ് സംഗീതം | Priya V. P 20.06.2024

ആ 7 പേർ അടക്കി വാഴുന്ന പോപ്പ് സംഗീതം | Priya V. P by THINK

അരക്ഷിത പ്രവാസത്തിനും സുരക്ഷിത പ്രവാസത്തിനും ഇടയിലെ കരിഞ്ഞ പുക 19.06.2024

മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ്‌ സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും. Read Story: https://truecopythink.media/society/ek-dinesan-on-...

ഒരു കോമ്പറ്റീറ്റർ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യൻ റെയിൽവേ 'ഇങ്ങനെ പോവുന്നത്' 18.06.2024

റെയില്‍വേ ഗുഡ്സ് കാര്യേജിനെക്കുറിച്ച് ടി.‍‍ഡി. രാമകൃഷ്ണന്‍ സ്വതന്ത്രമായി നടത്തിയ പഠത്തെക്കുറിച്ചും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നില്‍ അത് അവതരിപ്പിച്ചതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നു.

ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | Sreekala Mullasery 17.06.2024

ഡൗൺസ് സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോൾ കുഞ്ഞിന് രക്താർബുദം...ഒടുവിൽ, മരണത്തിന്റെ പിടച്ചിൽ... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം

ആണധികാരത്തിന്‍റെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ് | Laapataa Ladies Review 16.06.2024

ആണധികാരത്തിന്‍റെ മുഖപടം വലിച്ചുമാറ്റുന്ന ലാപത ലേഡീസ് | Laapataa Ladies Review by THINK

ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. MANOJ KUMAR 15.06.2024

ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. MANOJ KUMAR by THINK

ഒരാളുടെ തെറ്റ് കൊണ്ട് റെയിൽവേയിൽ അപകടങ്ങളുണ്ടാവില്ല | T.D. Ramakrishnan 13.06.2024

''ഒരു ട്രെയിന്‍ പാളം തെറ്റി അടുത്ത പാളത്തിലേക്ക് മറിഞ്ഞാല്‍, അതിലൂടെ വരുന്ന വണ്ടി ഇടിക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു അപകട സാധ്യത, ഗുഡ്‌സിന്റെ കപ്ലിംഗ് വിട്ടുപോകുന്നതാണ്. ഗാര്‍ഡ് അടക്കമുള്ള ചില ബോഗികള്‍ പാതിയില്‍ നിന്നുപോകും. അപ്പോള്‍, മറ്റൊരു വണ്ടി അതില്‍ വന്നിടിക്കാം. റെയില്‍വേയില്‍ ഒരിക്കലും ഒരാളുടെ മാത്രം പിഴവു കൊണ്ട് അപകടമുണ്ടാകില്ല. രണ്ടോ മൂന്നോ പേരുടെ മിസ...

ബിജെപി പിടിച്ച ആ ഹിന്ദു വോട്ടുകള്‍ക്ക് പിന്നില്‍ | ബിജു ഗോവിന്ദ് 12.06.2024

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ ബാലികേറാമലയെന്നും ഈച്ചകേറാകോട്ടയുമെന്നൊക്കെയുള്ളത് കേരളത്തെക്കുറിച്ചുള്ള ഇടത് വരട്ടുവാദം മാത്രമാണ്. ഹിന്ദു സമൂഹത്തിൽ ഒരു സമുദായവും ഇന്ന് പൂർണമായും ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധമല്ല എന്ന് കേരളത്തിൻ്റെ പൊളിറ്റിക്കൽ ഗ്രാഫ് സാക്ഷ്യപ്പെടുത്തുന്നു. തൃശൂർ ലോക്സഭാ സീറ്റിലെ ബി.ജെ.പിയുടെ ജയം വിശകലനം ചെയ്യുന്നു, ബിജു ഗോവിന്ദ്.

സംഗീത സംവിധാനം ഇത്ര എളുപ്പമാണോ, എന്ന് തോന്നിച്ചയാള്‍| Ilayaraja 12.06.2024

ആയിരത്തിലധികം സിനിമകളിലായി 8500-ലധികം പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇളയരാജ. എന്നാല്‍ ആ എണ്ണമല്ല അദ്ദേഹത്തെ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ 'പെരിയരാജ'യാക്കുന്നത്, സൃഷ്ടിച്ച ഓരോ പാട്ടുകളിലും അദ്ദേഹം പകര്‍ന്ന മാന്ത്രികമായ സൗന്ദര്യം തന്നെയാണ്. ശാസ്ത്രീയ സംഗീതത്തിന്‍റെ അതിരുകളില്‍ പെട്ടുപോയ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തെ നാടന്‍ ഈണങ്ങളുടെ വൈവിധ്യത്തിലേക്കും മനോഹാരിതകളിലേക്കും കൈപിടിച്ചു കൂട്ടിയ ഇസൈ...

മനസിന്‍റെ മനോജ് ഡോക്ടര്‍ | Mental Health | Podcast 11.06.2024

മാനസിക രോഗവിദഗ്ധൻ എന്ന നിലയിലെ തന്റെ ജീവിതത്തെക്കുറിച്ചും എംഹാറ്റ് എന്ന സ്ഥാപനത്തെക്കുറിച്ചും സൈക്യാട്രിസ്റ്റും കോഴിക്കോട് മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെ ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. മനോജ് കുമാർ സംസാരിക്കുന്നു.

ചെങ്കൽച്ചൂളയിലെ കനൽ; സൂസൻ രാജ് കെ.പി.എ.സി | GrandmaStories 10.06.2024

കലാനിലയം മുതൽ കെ.പി.എ.സി വരെയുള്ള നാടക സമിതികളിലും ആയിരത്തോളം അമച്വർ നാടക വേദികളിലും അഭിനയിച്ച എം.സൂസി എന്ന സൂസൻ രാജ് കെ.പി.എ.സി. തിരുവനന്തപുരം ചെങ്കൽച്ചൂളയിൽ താമസിക്കുന്ന സൂസി, പത്ത് സിനിമകളിലും ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. ഇപ്പോൾ അരിസ്റ്റോ ജംഗ്ഷനിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. കുട്ടിക്കാലം മുതൽ കലാ രംഗത്തുള്ള ഒരു സ്ത്രീയുടെ സിനിമയിലും നാടകത്തിലും ഒതുങ്ങാത്ത ജീവിതം. ഗ്രാൻമ സ്റ്റോറ...

ഇനി ബിരുദം നാലുവർഷം, എന്താണ് മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Kuttikrishnan A.P. 09.06.2024

മൂന്നു വർഷ ബിരുദ പഠനം ഇനി മുതൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളാകും. ഈ വർഷം പ്ലസ് ടു കഴിഞ്ഞ്, ബിരുദം തെരഞ്ഞെടുക്കുന്നവർ നാലു വർഷ ബിരുദ പരിപാടിയിലൂടെയാണ് കടന്നുപോകേണ്ടത്. അതുകൊണ്ട്, പ്രവേശനത്തിനുമുൻപ് പുതിയ പ്രോഗ്രാമിന്റെ ഉള്ളടക്കത്തെയും അതുമായി ബന്ധപ്പെട്ട സർവ്വകലാശാലാ നിയമങ്ങളെക്കുറിച്ചുമുള്ള ധാരണ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആവശ്യമാണ്- ഡോ. കുട്ടികൃഷ്ണൻ എ.പിയുടെ ലേഖനത്തിന്‍റെ പോഡ്കാസ്റ്റ്

മഞ്ഞപ്പിത്ത വ്യാപനം | ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 08.06.2024

1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാനനിലയിൽ ആശങ്കമാവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos