Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1186 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

A.A. Rahim Interview | 'റിയാസിനുശേഷം റഹീമിനെ' ദേശീയ അദ്ധ്യക്ഷനാക്കാൻ ഡി.വൈ.എഫ്.ഐക്ക് ഭയമില്ല 05.11.2021

A.A. Rahim Interview | 'റിയാസിനുശേഷം റഹീമിനെ' ദേശീയ അദ്ധ്യക്ഷനാക്കാൻ ഡി.വൈ.എഫ്.ഐക്ക് ഭയമില്ല by THINK

ജെ. ദേവിക | കുട്ടികളും അധികാരവും ആധുനിക കേരള ചരിത്രത്തിൽ 29.10.2021

"ബാലാവകാശങ്ങളുടെ ലംഘനങ്ങളില്‍ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങള്‍ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകള്‍ തിരക്കേണ്ടത് ഈയവസരത്തില്‍ അനിവാര്യമായിരിക്കുന്നു." Listen to the Podcast

പശ്ചിമഘട്ട മലനിരയും അറബിക്കടലും കേരളത്തിന് നെഗറ്റീവുമാകുന്നതെന്തുകൊണ്ടാണ് | Dr. S. Abhilash 25.10.2021

മേഘസ്ഫോടനങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് എന്തു കൊണ്ട് ? അറബിക്കടലും പശ്ചിമഘട്ടവും അനുഗ്രഹമായിരുന്ന കാലം കഴിഞ്ഞോ?ആഗോളതാപനത്തിന് കാരണക്കാർ ആരെല്ലാം? കാലാവസ്ഥാ മാറ്റം കേരളത്തിൽ മാത്രം സംഭവിച്ചതാണോ? കാലാവസ്ഥാ പ്രവചനം കുടുതൽ കൃത്യതയുള്ളതാക്കാൻ കേരളം എന്തു ചെയ്യണം ? കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും പ്രവചന സംവിധാനങ്ങളുടെ അപര്യാപ്തതയേക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറി...

Interview: കെ.കെ. രമ / മനില സി. മോഹന്‍ | KK Rema / Manila C Mohan 24.10.2021

എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും 'സ്ത്രീപക്ഷ' നിലപാടുകളോടുള്ള വിയോജിപ്പ്, വൈകാരികതയ്ക്കപ്പുറം ആര്‍.എം.പി. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം, സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്‍റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വടകര എം.എല്‍.എ. കെ.കെ. രമ സംസാരിക്കുന്നു.

ധ്യാനകേന്ദ്രങ്ങളെല്ലാം മതം മാറ്റ കേന്ദ്രങ്ങളാണ് | VELLAPPALLY NATESAN / TM HARSHAN 23.09.2021

കേരളത്തിലെ കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എന്‍.ഡി.പിയ്ക്ക് എതിരായ കത്...

FATHIMA THEHLIYA with MANILA C. MOHAN | Exclusive Interview 17.09.2021

ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തിയതിന് ശേഷം എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയ ഫാത്തിമ തെഹ്ലിയ നൽകുന്ന ആദ്യ അഭിമുഖം. ഹരിത മുന്നോട്ടു വെയ്ക്കുന്ന സ്ത്രീ രാഷ്ട്രീയം, മുസ്ലീം ലീഗ് നേതൃത്വവുമായുള്ള സംവാദ സാധ്യത, പൊതു സമൂഹത്തിലെയും കുടുംബത്തിലെയും സ്ത്രീവിരുദ്ധത, മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ബി.ജെ.പിയും സി.പി.എമ്മുമായുള്ള ബന്ധം തുട...

ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന്​ മാർപാപ്പയെക്കൊണ്ട്​ ഇനിയും മാപ്പ്​ പറയിക്കും 16.09.2021

ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന്​ മാർപാപ്പയെക്കൊണ്ട്​ ഇനിയും മാപ്പ്​ പറയിക്കും by THINK

G. Sudhakaran Interviewed by T.M. Harshan | PART 2 08.09.2021

മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനുമായി ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡി

G Sudhakaran Interviewed by T.M Harshan | PART 1 08.09.2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചു എന്ന പാര്‍ട്ടി കമീഷന്റെ കണ്ടെത്തല്‍ അപ്രതീക്ഷിതമെന്നും റിപ്പോര്‍ട്ടിനേക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതേ അറിയൂ എന്നും മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രൂ കോപ്പ...

ഇവോണില്‍ നിന്ന് ആഷ് ബാര്‍ട്ടിയിലേക്ക്​ ഒരു അബോറിജിനല്‍ സ്മാഷ് 25.07.2021

ഇത്തവണ വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യനായ ആസ്‌ത്രേലിയക്കാരി ആഷ് ബാര്‍ട്ടി വിക്ടറി സ്പീച്ചില്‍ ഇവോണ്‍ എന്നൊരു കളിക്കാരിയുടെ പേരുച്ഛരിച്ചപ്പോള്‍, 17 വര്‍ഷമായി ആസ്‌ത്രേലിയയില്‍ ജീവിക്കുന്ന ലേഖകന്‍ ഇവോണ്‍ എന്ന പേര് കേള്‍ക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്തുകൊണ്ട്? ഈ ചോദ്യത്തിനുത്തരം തേടുമ്പോള്‍ കിട്ടുന്നത് യഥാര്‍ഥ ആസ്‌ത്രേലിയന്‍ ജനതയുടെയും അവര്‍ക്കെതിരായി നടന്ന അതിക്രൂരമായ വംശഹത്യയുടെയും ചരിത്രമാണ്

അനിവാര്യമായ കിരീടം മെസ്സി നേടുക തന്നെ ചെയ്​തു | MP Surendran 11.07.2021

അനിവാര്യമായ കിരീടം മെസ്സി നേടുക തന്നെ ചെയ്​തു | MP Surendran by THINK

സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട ഈ മരണങ്ങള്‍ക്കു പുറകില്‍ ആരാണ്? 28.06.2021

സൂര്യനെല്ലി മുതല്‍ വാളയാര്‍ വരെയുള്ള ലൈംഗികാക്രമണക്കേസുകളില്‍ പ്രതികളും വാദികളും ഇരകളും കേസില്‍ വിധി പറഞ്ഞ ജഡ്ജിയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറും അടക്കമുള്ളവര്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുന്നു. കേസിലെ നിര്‍ണായക കണ്ണികളുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇത് ലൈംഗിക കച്ചവടം മാത്രമല്ലെന്നും അതിലും വലിയ കച്ചവടമാണെന്നും അതിലും വലിയ കച്ചവടക്കാരെ സംരക്ഷിക്കാന്‍ നടത്തുന...

മമ്മൂട്ടിക്കൊപ്പം വരെ അഭിനയിച്ചിട്ടുണ്ട്, പക്ഷേ... | Sajeevan Talks 27.06.2021

സിനിമയുടെ ഓരങ്ങളിലാണ് ടി എൻ സജീവന്റെ ജീവിതം. പോസ്റ്ററൊട്ടിച്ചും പ്രൊജക്ടർ തിരിച്ചും മിട്ടായി വിറ്റും പഴയ സിനിമകൾ ചെറു തിയേറ്ററുകളിൽ ഓടിച്ചും സജീവൻ കെട്ടിപ്പടുത്തത് വലിയ ജീവിതമാണ്. കോവിഡിന് മുൻപേ, പുതിയ സിനിമയുടെ ടെക്നോളജി മാറിയപ്പോൾ നിലക്കാൻ തുടങ്ങിയതാണ് സജീവന്റെ സിനിമാ ജീവിതം. സിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരങ്ങളുടെ ജീവിതത്തിലേക്ക് കോവിഡ് കൂടെ വന്നതോടെ എന്താണ് സംഭവിക്കുന്നുന്നത് ?

അടുക്കളയില്‍ ഇടപെടാത്തവര്‍ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത? 24.06.2021

അടുക്കളയില്‍ ഇടപെടാത്തവര്‍ക്ക് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ എന്ത് യോഗ്യത? by THINK

സ്ത്രീകള്‍ക്കുമാത്രമുള്ള ഒരു ചരടാണ് കുടുംബം | Kabani 23.06.2021

അമേച്വർ നാടക രംഗത്ത് സജീവമായ, കോഴിക്കോട് സ്വദേശിയായ കബനി, കാലടി ശ്രീശങ്കരാ യൂണിവേഴ്സിറ്റിയിലെ തിയറ്റർ വിദ്യാർത്ഥിനി കൂടിയാണ്. സുവീരന്റെ ആയുസ്സിന്റെ പുസ്തകം, എ. ശാന്തകുമാറിന്റെ ഫാക്ടറി, മഞ്ജുളന്റെ എംബ്രയോ, വിജീഷിന്റെ മ്യാവൂ, ദേ കൊമ്പത്ത്, രാധാകൃഷ്ണൻ പേരാമ്പ്രയുടെ റെഡ് അലർട്ട് തുടങ്ങിയ ഒട്ടേറെ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുള്ള കബനി ചില സിനിമകളിൽ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. ആർടും ആർടിസ്റ്...

ജോണ്‍ അബ്രഹാമിന്‍റെ കൂട്ടുകാരന്‍ കുട്ടനാടിന്റെ ചരിത്രം പറയുന്നു | Mangalassery Padmanabhan 20.06.2021

"എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. " സാംസ്കാരിക പ്രവർത്തകനായ, കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ, ജോൺ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭൻ പറഞ്ഞു നിർത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എൺപത്തി മൂന്ന് വയസ്സുള്ള പത്മനാഭൻ. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാലിക രാഷ്ട്രീയവും വ...

മാര്‍ക്കേസില്ലാത്ത സൂസന്നയുടെ ഗ്രന്ഥപ്പുര | Ajay P Mangat / Rajesh Athrassery 19.06.2021

വായനക്കാരുടെ ശ്രദ്ധ നേടിയ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലിനെ മുന്‍നിര്‍ത്തി നോവലിസ്റ്റ് അജയ് പി. മങ്ങാട്ടുമായി രാജേഷ് അത്രശ്ശേരി നടത്തിയ സംഭാഷണത്തിന്‍റെ പോഡ്കാസ്റ്റ് പതിപ്പ്.

മദ്യപാനം ജീവിതത്തിന് ഹാനികരം | VR Sudheesh / Manila C. Mohan 18.06.2021

കള്ളുകുടിച്ചാൽ ക്രിയേറ്റിവിറ്റി കൂടുമോ? സർഗാത്മകതയും ലഹരിയും തമ്മിലുള്ള ബന്ധത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ എല്ലാ കാലത്തും നടന്നിട്ടുണ്ട്. നല്ല കലാകാരൻ നല്ല കുടിയനുമാവണം എന്നൊരു മലയാളിമിത്ത് പോലുമുണ്ട്. നല്ല കഥാകൃത്തായും നല്ല കള്ളുകുടിയനായും അറിയപ്പെടുന്ന, മദ്യലഹരിയിൽ ഒന്നുമെഴുതിയിട്ടില്ലെന്നും എഴുതില്ലെന്നും ആണയിടുന്ന അധ്യാപകൻ കൂടിയായ വി.ആർ.സുധീഷ് കുടിയോർമ്മകൾ പങ്കുവെയ്ക്കുന്നു. ഈ മദ...

ബെന്യാമിനോട്ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ | Benyamin / Midhu George 14.06.2021

മണല്‍ജീവിതത്തിന്റെ കാണാപ്പുറങ്ങളെഴുതി മലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശ്ശബ്ദസഞ്ചാരങ്ങള്‍' പുറത്തിറങ്ങുന്നു. നഴ്‌സുമാരുടെ അതിജീവനയാത്രകളാണ് പുതിയ നോവലിന്റെ പ്രമേയം. ഇസ്രായേലില്‍ വയോധികരായ പഴയ ഓഷ്‌വിറ്റ്‌സ് തടവുകാര്‍ക്കിടയില്‍ ദീര്‍ഘകാലം നഴ്‌സ് ആയി ജോലി ചെയ്ത മിധു ജോര്‍ജ് ബെന്യാമിന്റെ എഴുത്തുജീവിതത്തെക്കുറിച്ചും വീക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുന്നു. ഇന്...

ഒരു എം.ടി. - ഹരിഹരന്‍ വീരഗാഥ | Venu talks about MT and Hariharan 13.06.2021

മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം....

ഇസ്രായേലിലെ എന്റെ ജീവിതം, അഥവാ എന്റെ മകളുടെ ഉള്ളം കൈയിൽ കണ്ട സത്യം 12.06.2021

എന്റെ ഇസ്രായേലി സ്വത്വം വേദനിപ്പിക്കുന്നു. അത് ക്രൂരമാണ്. സ്വയം ചോരയൊലിപ്പിക്കുകയാണത്. ശരീരത്തില്‍ നിന്നറുത്തു മാറ്റിയ ഒരവയവം പോലെ എന്റെ മാതൃഭാഷ തൊട്ടടുത്ത് കിടക്കുന്നു- ഒരു ഇ​സ്രായേലി അമ്മയുടെ, സ്​ത്രീയുടെ തീവ്രമായ അനുഭവക്കുറിപ്പ്​

ഇ.എം.എസിന്റെ പരിപാടിക്കുപോയി, പിന്നെ പാര്‍ട്ടിയിലേക്കിറങ്ങിപ്പോയ സഖാവ് സുഹറ | Highlights 11.06.2021

ഇ.എം.എസിന്റെ പരിപാടിക്കുപോയി, പിന്നെ പാര്‍ട്ടിയിലേക്കിറങ്ങിപ്പോയ സഖാവ് സുഹറ | Highlights by THINK

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്കുള്ള വിടവ് ആരുണ്ടാക്കുന്നതാണ്..? |AM Shinas 04.06.2021

ഫൈസാബാദ് ജില്ലയെ അയോധ്യ ആക്കിയത് പോലെ അലഹബാദിനെ പ്രയാഗ് ആക്കിമാറ്റിയത് പോലെ അഹമ്മദാബാദിനെ കര്‍ണ്ണാവദി ആക്കാന്‍ ആവശ്യപ്പെടുന്നത് പോലെ ഇന്ത്യയുടെ സ്ഥലപേരുകളില്‍ ഹിന്ദുത്വ അജണ്ട നപ്പിലാക്കാനാണ് സംഘപരിവാറിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ഇന്ത്യയുടെ പേര് ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രിം കോടതിയിലെത്തിയത്. ഈ സാഹചര്യത്തില്‍ പേര്മാറ്റലിന് പിന്നി...

സ്‌കൂളുകളിലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്വാഭാവികമാകണം | Dr Manoj 01.06.2021

dr-manoj-kumar-talk-with-manila-c-mohan-podcast

PN Gopikrishnan about Jawaharlal Nehru 27.05.2021

PN Gopikrishnan about Jawaharlal Nehru by THINK

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.