Truecopythink

Truecopy THINK - Malayalam Podcasts

Society EN ↓ 1186 episodes

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Be sure to visit the podcast's website and support the creator: truecopythink.media

Author

Truecopythink

Category

Society

Podcast website

truecopythink.media

Latest episode

Oct 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

കോവിഡ് : അടച്ചവീടുകളില്‍ എന്താണ് സംഭവിക്കുന്നത് | Dr Manoj Ep01 Podcast 18.05.2021

കോവിഡ് രണ്ടാം തരംഗത്തിൽ ഭയവും മാനസിക സമ്മർദ്ദവും അനുഭവിക്കുന്നവരുടെ എണ്ണം കൂടുതലാവുകയാണ്. മരണ വാർത്തകളും രോഗികളുടെ എണ്ണക്കൂടുതലും ശ്വാസം കിട്ടാതെ മരിക്കുന്ന മനുഷ്യരുടെ വാർത്തകളും ചുറ്റും നിറയുന്ന സാഹചര്യത്തിൽ, ഭയത്തിൻ്റയും സമ്മർദ്ദത്തിൻ്റെയും തോതും വർദ്ധിക്കുകയാണ്. ഇക്കാലത്ത്, കുട്ടികൾ, പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് ബാധിച്ചവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവരുടെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിക...

Post Election Debate | Part 3 | ബി.ജെ.പി.യെ ഈ വട്ടപ്പൂജ്യം പഠിപ്പിക്കേണ്ടത് 09.05.2021

കേരളത്തിന്റെ ജനാധിപത്യ മനസ്സിലേക്ക് പ്രവേശിക്കാൻ കഴിയാത്ത ഒരു പ്രസ്ഥാനമായി ബി.ജെ.പി.മാറിയത് എന്തുകൊണ്ടാണ്? തോൽവിക്കു ശേഷവും കടുത്ത മുസ് ലിംവിരുദ്ധത തന്നെ ആവർത്തിക്കുന്ന നേതാക്കൻമാർ നയിക്കുന്ന ഈ പാർട്ടി കേരളത്തിൽ എന്നെങ്കിലും വേരുറപ്പിക്കുമോ? കേരളത്തിൽ ബി.ജെ.പി.അക്കൗണ്ട് എങ്ങനെ ഇല്ലാതായി എന്നതിനൊപ്പം, ജനങ്ങൾ തള്ളിക്കളഞ്ഞ മറ്റു ചില വർഗീയ ആസൂത്രണങ്ങളും ചർച്ചയിൽ വരുന്നു.മനില - ഹർഷൻ - കണ്ണൻ സംവാദത്തിൻ്...

POST ELECTION DEBATE | PART 2 | രാഷ്ട്രീയ വോട്ടില്‍ ജയിച്ചവരും തോറ്റവരും 07.05.2021

സമുദായ സംലടനകളും മത നേതാക്കളും ചാടി വീണ് പത്രസമ്മേളനം നടത്തുന്നില്ല. ഞങ്ങളാണ് ഈ 99 സീറ്റിലെ വിജയത്തിനും പിന്നിലെന്ന് വീമ്പിളക്കുന്നില്ല. ഒരു കിടിലൻ രാഷ്ട്രീയ വിജയം തന്നെയാണ് എൽ.ഡി.എഫ് നേടിയത്. ശബരിമല, കേരളത്തിൽ ഒരു രാഷ്ട്രീയ വിഷയമേ അല്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പും തെളിയിക്കുന്നു. എന്നാൽ, തുടർ ഭരണത്തിൽ കരുതൽ അത്യാവശ്യമാണ് താനും. മനിലയും ഹർഷനും കണ്ണനും ചർച്ച തുടരുന്നു.

POST ELECTION DEBATE | PART 1 | മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ പേടി 06.05.2021

നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റിന്റെ ആധികാരിക വിജയം നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരുമ്പോൾ തോറ്റു പോകുന്നത് യു.ഡി.എഫും ബി.ജെ.പി.യും മാത്രമാണോ? അല്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ ദയനീയ തോൽവി കൂടെയാണ് എൽ.ഡി.എഫിന്റെ വിജയം ഉറപ്പിച്ചിരിക്കുന്നത്. സർവെകൾ പോലും ഈ മാധ്യമങ്ങൾ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വളച്ചൊടിച്ചു. മനില സി.മോഹനും ടി.എം.ഹർഷനും കെ. കണ്ണനും ചർച്ച ചെയ്യുന്നു.

O Abdurahiman Interview with K Kannan 01.05.2021

O Abdurahiman Interview with K Kannan by THINK

KK Shailaja | തുടര്‍ഭരണമുണ്ടായാല്‍ ശൈലജ ടീച്ചര്‍ എന്ത് ചെയ്യും? 28.04.2021

"ഈ മുന്നണിയിൽ ഞാൻ, രണ്ടാമത്തെയാളോ മൂന്നാമത്തെയാളോ നാലാമത്തെയാളോ അല്ല. പാർട്ടിയ്ക്കകത്ത് ദ്വന്ദം സൃഷ്ടിക്കാനുള്ള മാധ്യമ അജണ്ടയാണ് മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യങ്ങൾ, നിയമസഭയ്ക്കകത്തും പുറത്തും സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാണുമ്പോൾ ദേഷ്യം വരും, ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും കുക്ക് ചെയ്യണം. അത് ആണാവണമെന്നോ പെണ്ണാവണമെന്നോ ഇല്ല." ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ ഇടതുമുന്നണി സ്ഥാനാർത്തിയുമായ കെ.കെ. ഷൈലജയുമാ...

Zoya | ബഹുമാനം കൊടുക്കാതെ പേരുവിളിച്ചാല്‍ അതോടെ തകരും ഈ അച്ചന്മാര്‍ 25.04.2021

വയനാട് പുൽപ്പള്ളിയിലെ കുടിയേറ്റ കർഷകയാണ് സോയ. സോയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ യുദ്ധക്കളമായിരുന്നു ജീവിതം. ചെറിയ പോരാട്ടങ്ങളിൽ ചിലപ്പോൾ തോറ്റും മറ്റു ചിലപ്പോൾ ജയിച്ചും ഇനിയും ചിലപ്പോൾ പിൻമാറിയും തോറ്റു കൊടുത്തും ഒടുവിൽ യുദ്ധം ജയിച്ച പോരാളിയായിട്ടാണ് സോയ തന്നെത്തന്നെ കാണുന്നത്. ഫേസ്ബുക്കിലെ പോസ്റ്റിടലും മണ്ണിൽ പണിയെടുക്കലും സോയയ്ക്ക് ഒരു പോലെ ആഹ്ളാദം കിട്ടുന്ന കാര്യങ്ങളാണ്. ആഹ്ലാദ ജീവിതത്തിലേക്ക്,...

റെഡ് കോറിഡോറിലൂടെ ഒറ്റയ്ക്ക് ഒരുനീണ്ട യാത്ര | VENU / MANILA C MOHAN 24.04.2021

സിനിമാറ്റോഗ്രാഫറും സംവിധായകനും എഴുത്തുകാരനുമായ വേണുവിൻ്റെ പുതിയ യാത്രാപുസ്തകമായ 'നഗ്നരും നരഭോജികളും ' മുൻനിർത്തിയുള്ള സംഭാഷണം. 2019 ലാണ് മാവോയിസ്റ്റ് സ്വാധീന മേഖലയായ, റെഡ്കോറിഡോറിലൂടെ (ദണ്ഡകാരണ്യം) ഒറ്റയ്ക്ക് ഒരു മാസം നീണ്ട യാത്ര വേണു നടത്തിയത്. ലോക് ഡൗൺ കാലത്ത് പുസ്തകം പൂർത്തീകരിച്ചു. ദണ്ഡകാരണ്യത്തിലെ അനവധി ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തെ മനോഹരമായ എഴുത്തിലൂടെയും ഫോട്ടോകളിലൂടെയും വേണു പകർത്തു...

മതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാന്‍സിസിന്റെ ജീവിത കഥ 22.04.2021

കെ.സി. ഫ്രാന്‍സിസ്, മലയാളകവിതയുടെ ചരിത്രം വിട്ടു കളഞ്ഞ പേരാണ്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പര്‍ ബോയ് യുടെ ഗാന രചയിതാവ് കൂടിയാണ് (കെ.സി. പൂങ്കുന്നം) അദ്ദേഹം. ഒരു കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1940 മുതല്‍ 1960 വരെയുള്ള കാലത്ത് മലയാള കവിതാ ലോകത്ത് ശ്രദ്ധേയനായിരുന്നു കെ.സി. ഫ്രാന്‍സിസ്. അക്കാലത്തെ മുന്‍നിര മുഖ്യധാരാ മാസികകളിലൊക്കെ കവിതകളെഴുതിയിരുന്നയാള്‍. കേരള സാഹിത്യ അക്കാദമ...

MA Shinas | കോവിഡ് 19; മനുഷ്യവംശത്തെ കൊന്നൊടുക്കിയ മഹാമാരികളുടെ തുടർച്ച 21.04.2021

ലോകചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭൂഗോളം മുഴുവന്‍ ബാധിച്ച ഒരു മഹാമാരി പടരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യാ അനുപാതത്തെ തന്നെ താറുമാറാക്കികൊണ്ട് കറുത്ത മരണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തായിരുന്നു വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുള്ളത്. മഹാമാരികളുടെ ചരിത്രം പറയുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.

T Sasidharan Podcast 19.04.2021

രണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങളെ അണിനിരത്തി സമരങ്ങള്‍ നയിച്ച സംഘാടകനും അണികളാല്‍ ആഘോഷിക്കപ്പെട്ട തീപ്പൊരി പ്രാസംഗികനുമായിരുന്നു ടി. ശശിധരന്‍. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വി.എസിനൊപ്പം നിന്നു. മലപ്പുറം സംസ്ഥാന സമ്മളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചു. വിഭാഗീയതയുടെ തുടർച്ചയിൽ 14 കൊല്ലം മുമ്പ് പാർട്ടിയിൽ നിന്ന് സസ്പെന...

Maithreyan |മനുഷ്യനല്ല, ഏകകോശ ജീവികളാണ് എന്നും വിജയിച്ചിട്ടുള്ളത് 18.04.2021

Maithreyan |മനുഷ്യനല്ല, ഏകകോശ ജീവികളാണ് എന്നും വിജയിച്ചിട്ടുള്ളത് by THINK

M Kunhaman | എന്നോട് ക്രൂരത കാണിച്ചിട്ടുള്ള അധ്യാപകരില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത് 17.04.2021

M Kunhaman | എന്നോട് ക്രൂരത കാണിച്ചിട്ടുള്ള അധ്യാപകരില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത് by THINK

VS Sanoj | ബംഗാളില്‍ തുടര്‍ഭരണം ഉണ്ടാവുമോ? 16.04.2021

VS Sanoj | ബംഗാളില്‍ തുടര്‍ഭരണം ഉണ്ടാവുമോ? by THINK

Resmi Satheesh - Interviewed by Manila C. Mohan 15.04.2021

പാട്ടിന്റെയും പെര്‍ഫോമെന്‍സിന്റെയും പലതരം സാധ്യതകളെക്കുറിച്ചാണ് ഗായികയും നടിയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ് സംസാരിക്കുന്നത്. നഷ്ടമായ അവസരങ്ങള്‍, സംഗീതത്തിലെ പ്രിവിലേജുകള്‍, കലയെ എങ്ങനെ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗപ്പെടുത്താം, ഗോത്രസംഗീതം, സാങ്കേതികതയും സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റും പാട്ടിനെ സ്വാധീനിക്കുന്ന വിധം തുടങ്ങിയ വിഷയങ്ങള്‍ സ്വന്തം പെര്‍ഫോര്‍മിങ് ജീവിതം മുന്‍നിര്‍ത്തി മനില സി....

Rekha Raj | വൈരുധ്യങ്ങളുടെ ജനിതകപാലത്തിൽ ഒരമ്മയും മകളും 09.04.2021

അസാധാരണമായ ഒരു എഴുത്താണിത്. മകൾ തന്റെ അമ്മയെക്കുറിച്ച് എഴുതിയത്. ഒരു പെൺകുട്ടിയുടെ സ്ത്രീയായുള്ള പരിണാമത്തിൽ അമ്മ എന്ന ജൈവിക സാന്നിധ്യം നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രേഖാ രാജ് എഴുതുന്നത്. അത് പലപ്പോഴും വായനക്കാരെ നടുക്കുന്നുണ്ട്. സംഘർഷത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ബൗദ്ധിക പൊതുമണ്ഡലത്തിൽ സക്രിയമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന, സ്ഥൈര്യവും ബലവുമുള്ള വ്യക്തിത്വം എന്ന് സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഒര...

PN Gopikrishnan | നെഹ്‌റു കമലയ്ക്കെഴുതി, നീയെന്നോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യണം 07.04.2021

PN Gopikrishnan | നെഹ്‌റു കമലയ്ക്കെഴുതി, നീയെന്നോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യണം by THINK

Maithreyan | എന്തുകൊണ്ടാണ് ലൈംഗികാവയവങ്ങള്‍ക്ക് മലയാളപേര് ഇല്ലാതെപോയത്‌ 03.04.2021

Maithreyan | എന്തുകൊണ്ടാണ് ലൈംഗികാവയവങ്ങള്‍ക്ക് മലയാളപേര് ഇല്ലാതെപോയത്‌ by THINK

ഉടുമ്പന്‍ചോലയില്‍ എം.എം. മണി vs ടി.എം. ഹര്‍ഷന്‍ 03.04.2021

ഉടുമ്പന്‍ചോലയില്‍ എം.എം. മണി vs ടി.എം. ഹര്‍ഷന്‍ by THINK

P. Rajeev Interview with TM Harshan | കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍ക്കാര്‍ ബി.ജെ.പിയാവും 29.03.2021

P. Rajeev Interview with TM Harshan | കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍ക്കാര്‍ ബി.ജെ.പിയാവും by THINK

VS Sanoj | ബംഗാളിൽ ഇനിയും ​ലെഫ്​റ്റിന്​ ഭാവിയുണ്ടോ? 27.03.2021

This is an excerpt from a long talk by V.S. Sanoj. You can listen to full talk here:https://youtu.be/353wOHyiFC4

പൗരത്വനിഷേധം വധശിക്ഷയേക്കാള്‍ വലിയ ശിക്ഷ | KEN Talks 26.03.2021

പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് പൗരത്വ നിഷേധമായി മാറുന്നത് എന്ന് വിശദീകരിക്കുകയാണ് കെ.ഇ.എൻ. യഥാർത്ഥത്തിൽ വധശിക്ഷയേക്കാൾ വലിയ ശിക്ഷയാണ് പൗരത്വ നിഷേധം. പൗരത്വ നിഷേധം എന്ന ആശയം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിൽ വ്യക്തമായിത്തന്നെ അത് ഉണ്ട് എന്നും കെ.ഇ.എൻ പറയുന്നു. പൗരത്വം എന്ന സാങ്കേതിക പ്രശ്നത്തിലല്ല മറിച്ച് മനുഷ്യത്വം എന്ന മനുഷ്യരുടെ എക്കാലത്തെയും വലിയ സ്വപ്നത്തിന...

Kalpatta Narayanan | എനിക്കൊരു ഗൂഢകാാമിനി എല്ലാ ക്ലാസിലും ഉണ്ടായിരുന്നു 25.03.2021

എനിക്കൊരു ഗൂഢകാാമിനി എല്ലാ ക്ലാസിലും ഉണ്ടായിരുന്നു | Kalpatta Narayanan | O.P. Suresh

KEN | ആകാശത്തും ഭൂമിയിലും വെള്ളത്തിലും; കെ.ഇ.എന്നിന്റെ യാത്രകള്‍ 24.03.2021

ഉമ്മയുടെ വീടായ ചാലിയത്തേക്ക് പുലര്‍ച്ചെ തോണിയില്‍ കയറിയുള്ള യാത്രയില്‍ തുടങ്ങി, വാടക സൈക്കിളിലും ബൈക്കിലും കെ.എസ്.ആര്‍.ടി.സി. ബസിലും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലും കപ്പലിലും വിമാനത്തിലുമൊക്കെയായി നടത്തിയ അവസാനിക്കാത്ത യാത്രകളുടെ വിസ്മയകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു കെ.ഇ.എന്‍.

R Rajasree | ഏത് വിശുദ്ധ കുടുംബത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് ? 23.03.2021

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിന്റെ രചയിതാവാണ് ആർ. രാജശ്രീ. ഫേസ്ബുക്കിൽ എഴുതിയ നോവൽ എന്ന പുതുമയേക്കാൾ സ്ത്രീകളുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംപര്യാപ്തതയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് നോവലിനെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. കുടുംബസങ്കല്പത്തിന്റെ പൊള്ളത്തരത്തെ കേരളീയ ചരിത്രത്തെത്തന്നെ പശ്ചാത്തലമാക്കി തുറന്നു കാട്ടുന്നുണ്ട് നോവൽ.

Listen to the Truecopy THINK - Malayalam Podcasts podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.