SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1246 episodes

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Author

SBS

Category

News

Podcast website

www.sbs.com.au

Latest episode

Jul 11, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

''മുറിയിൽ എ സിയില്ല; അഭയം ഷോപ്പിങ് മാൾ'': ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഓസ്ട്രേലിയക്കാർ 09.01.2026

ഉഷ്ണതരംഗത്തിൽ വലയുകയാണ് ഓസ്ട്രേലിയക്കാർ. ചൂടിനെ നേരിടാൻ പല മാർഗങ്ങളാണ് പരീക്ഷിക്കുന്നത്. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ അനുഭവം കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും..

54 ഇനം മാവുകൾ; ഒപ്പം തെങ്ങും, നെല്ലിയും, സപ്പോട്ടയും: കെയിൻസിലെ ഈ അടുക്കളത്തോട്ടത്തിന് പറയാൻ ചില കഥകളുണ്ട് 08.01.2026

ഒരു ചക്ക ചോദിച്ചിട്ട് കിട്ടാത്തതിന്റെ വാശിയിലാണ് കെയിൻസ് മലയാളി ധന്യാ ഷാജ് അടുക്കളത്തോട്ടം തുടങ്ങുന്നത്. ഇന്ന്, 750 ചതുരശ്രമീറ്റർ സ്ഥലത്തെ ഈ അടുക്കളത്തോട്ടം പ്ലാവും, മാവും, തെങ്ങുമുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളുടെയും, കിളികളുടെയും പറുദീസയാണ്. ഈ തോട്ടത്തിന്റെ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ...

തൊണ്ടിമുതൽ കേസിലെ ഓസ്ട്രേലിയൻ പൗരനെ മെൽബൺ കോടതിയും വിട്ടയച്ചു: ഓസ്ട്രേലിയയിൽ സംഭവിച്ചത് ഇതാണ്... 07.01.2026

കേരളത്തിൽ മുൻ മന്ത്രിയും എം എൽ എയുമായ ആന്റണി രാജുവിനെ കോടതി ശിക്ഷിച്ച തൊണ്ടിമുതൽ കൃത്രിമ കേസിലെ ഓസ്ട്രേലിയൻ പൌരന് എന്തു സംഭവിച്ചു എന്നറിയാമോ. ഇക്കാര്യമാണ് എസ് ബി എസ് മലയാളം അന്വേഷിച്ചത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

How to cope during a heatwave in Australia - ഉഷ്ണതരംഗമുള്ളപ്പോൾ എന്തുകൊണ്ട് ഹൃദയാഘാതം കൂടുന്നു: നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്... 07.01.2026

Summer in Australia can be very hot, and as our climate continues to warm, heatwaves are expected to become more frequent and more intense. In this episode of Australia Explained, we cover what a heatwave is, why they pose such a significant risk to human health, who is at most risk, and how to best prepare to cope with a heatwave. - ഈയാഴ്ച ഓസ്ട്രേലിയയുടെ പകുതിയിലേറെ പ്രദേശങ്ങളിലും രൂക്ഷമായ ഉഷ്ണതര...

സ്റ്റുഡന്റ് വിസ കൂടും,കടമ്പകളും;സ്കിൽഡ് വിസയിലും മുൻഗണന മാറുന്നു :2026ൽ ഓസ്ട്രേലിയൻ കുടിയേറ്റരംഗത്തെ മാറ്റങ്ങൾ 06.01.2026

സ്റ്റുഡന്റ് വിസയിലും, കുടിയേറ്റ വിസകളിലുമെല്ലാം നിരവധി പരിഷ്കരണങ്ങളാണ് ഓസ്ട്രേലിയയിൽ നടപ്പാകുന്നത്. ഇതിൽ, 2026ൽ വരുന്ന ഏറ്റവും പ്രധാന മാറ്റങ്ങൾ അറിയാം മുകളിലെ പ്ലേയറിൽ നിന്നും

46 ഡിഗ്രി വരെ ചൂട്; അടുത്തകാലത്തെ ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗം: നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാവകുപ്പ് 06.01.2026

ഓസ്ട്രേലിയയിലെ നാല് സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും താപലനില എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സമീപകാലത്ത് കണ്ട ഏറ്റവും വലിയ, വ്യാപകമായ ഉഷ്ണതരംഗമാണ് രാജ്യത്തുണ്ടാകുന്നതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...

റോഡുകളിലെ വേഗപരിധി മാറും; കൂടുതൽ പേർക്ക് ചൈൽഡ് കെയർ സബ്സിഡി: 2026ൽ ഓസ്ട്രേലിയയിൽ വരുന്ന നിയമമാറ്റങ്ങൾ അറിയാം... 05.01.2026

പുതുവർഷം പിറന്നപ്പോൾ ഓസ്ട്രേലിയയിൽ നിരവധി നിയമമാറ്റങ്ങളും നിലവിൽ വന്നിരിക്കുകയാണ്. നിത്യ ജീവിതത്തെ ബാധിക്കുന്ന ഏറ്റവും പ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

ഓസ്ട്രേലിയ പോയവാരം: ബോണ്ടായി ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ റോയൽ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തം;വഴങ്ങാതെ സർക്കാർ 03.01.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഡെന്മാർക്കുകാരെ പോലെ സന്തോഷിക്കാൻ എന്തു ചെയ്യണം? ലോകത്തിലെ ഏറ്റവും ‘സന്തുഷ്ട രാജ്യങ്ങളുടെ’ രഹസ്യം.. 02.01.2026

തുടർച്ചയായി ആഗോള സന്തോഷ സൂചികയിൽ ഡെൻമാർക്ക് എങ്ങനെ മുൻനിരയിലെത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിനൊന്നാം സ്ഥാനത്താണ് ഓസ്ട്രേലിയ. ഡെൻമാർക്ക് പോലെയുള്ള രാജ്യങ്ങളിലെ ജനങ്ങൾ സന്തോഷവാന്മാരാകുന്നതെങ്ങനെയെന്നറിയാം മുകളിലെ പ്ലേയറിൽ നിന്നും..

പുതുവർഷപ്രതിജ്ഞകൾ നടപ്പാക്കാറുണ്ടോ? ചില ഓസ്ട്രേലിയൻ മലയാളികളുടെ 2026ലെ പ്രതീക്ഷകൾ 01.01.2026

എന്താണ് 2026ൽ നിങ്ങളുടെ പുതുവർഷ പ്രതിജ്ഞ? ഓസ്ട്രേലിയയിലെ ചില മലയാളികൾ ഇക്കുറി വലിയ പ്രതീക്ഷയിലാണ്... കേൾക്കാം ഓസ്ട്രേലിയൻ മലയാളികളുടെ പുതുവർഷ പ്രതിജ്ഞകൾ മുകളിലെ പ്ലേയറിൽ നിന്നും

ഓസ്ട്രേലിയയുടെ ഉള്ളറിഞ്ഞ വർഷം: 2025ലെ എസ് ബി എസ് മലയാളം പരിപാടികളിലൂടെ ഒരു തിരിഞ്ഞുനോട്ടം... 30.12.2025

എസ് ബി എസ് റേഡിയോ അര നൂറ്റാണ്ട് പൂർത്തിയാക്കിയ വർഷമായിരുന്നു 2025. ഓസ്ട്രേലിയയുടെ വിവിധ ഉൾനാടൻ മേഖലകളിലേക്ക് യാത്ര ചെയ്തും, വാർത്തകളും വിശേഷങ്ങളും ആധികാരികമായും ആഴത്തിലും നൽകിയും എസ് ബി എസ് മലയാളം 2025ലും ഓസ്ട്രേലിയൻ മലയാളികളുടെ ശബ്ദമായി. ഒരു വർഷത്തെ പ്രധാന പരിപാടികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

ഓസ്ട്രേലിയൻ സന്ദർശക വിസ കിട്ടുന്നത് കൂടുതൽ പ്രയാസമായി: അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 30.12.2025

ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

മാങ്ങയോ മൂത്തത്, മലയാളിയോ? ഓസ്ട്രേലിയയിലെ മാമ്പഴക്കാലത്തിന് പിന്നിലെ ഇന്ത്യൻ കുടിയേറ്റകഥ അറിയാമോ 29.12.2025

ഓസ്ട്രേലിയയിലേക്ക് മലയാളികളുടെയും മറ്റ് ഇന്ത്യാക്കാരുടെയും കുടിയേറ്റം സജീവമാകുന്നതിനും ഏറെക്കാലം മുമ്പ് ഇങ്ങോട്ടേക്ക് എത്തിയതാണ് ഇന്ത്യൻ മാമ്പഴങ്ങൾ. ഇന്നു കാണുന്ന ഓസ്ട്രേലിയൻ മാമ്പഴക്കാലത്തിന് തുടക്കം കുറിച്ച ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

നേതൃമാറ്റങ്ങളും, നയംമാറ്റങ്ങളും കണ്ട വർഷം: 2025ലെ ഓസ്ട്രേലിയൻ രാഷ്ട്രീയം ഇങ്ങനെയൊക്കെയായിരുന്നു... 29.12.2025

അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പ് വിജയങ്ങളും, നേതൃമാറ്റങ്ങളും, നയം മാറ്റങ്ങളുമെല്ലാമാണ് 2025നെ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയത്. എന്തായിരുന്നു ഈ വർഷമെന്ന ഒരു തിരിഞ്ഞുനോട്ടം കേൾക്കാം...

കേരളത്തിന്റെ ചിത്രങ്ങൾ വരച്ച് ഓസ്ട്രേലിയൻ പെയിന്റിംഗ് മത്സരത്തിൽ ജേതാവായ മലയാളി പെൺകുട്ടി 29.12.2025

കേരളത്തിലെ ഓട്ടോറിക്ഷയും, ഇഡ്ഡലിയും ദോശയും സാമ്പാറുമൊക്കെ വരച്ച് ഓസ്ട്രേലിയയിലെ ഒരു ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടാൻ കഴിയുമോ? ന്യൂ സൌത്ത് വെയിൽസ് സർക്കാർ സംഘടിപ്പിച്ച യൂത്ത് വീക്ക് കലാമത്സരത്തിൽ ഇത്തരം ചിത്രങ്ങൾ വരച്ച് ജേതാവായിരിക്കുകയാണ് മലയാളിയായ അഥീന ജിൻസൺ. ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

നവ്യാ നായർക്ക് കിട്ടിയ പിഴ നിങ്ങൾക്ക് കിട്ടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമം അറിയാം... 26.12.2025

ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പുകളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ചിറകുകൾ തേടി ഓസ്ട്രേലിയൻ യുവത; പക്ഷി നിരീക്ഷണം ഹോബിയാകുമ്പോൾ 26.12.2025

മുതിർന്നവരുടെ വിനോദമാണ് പക്ഷി നിരീക്ഷണമെന്ന് കരുതുന്നുവെങ്കിൽ തെറ്റി. ഓസ്ട്രേലിയൻ യുവാക്കൾ ഏറെ ഇഷ്ടപ്പെടുന്ന ഹോബികളിലൊന്നായി മാറിയിരിക്കുകയാണ് പക്ഷി നിരീക്ഷണം.

കലാമണ്ഡലത്തിൽ നൃത്തവിദ്യാർത്ഥിയാകുന്ന ആദ്യ ആൺകുട്ടിയായി ഓസ്ട്രേലിയൻ മലയാളി 24.12.2025

കലാമണ്ഡലത്തിൽ ഭരതനാട്യ പഠനത്തിന് പ്രവേശനം ലഭിച്ച ആദ്യ ആൺകുട്ടിയായി കേരളത്തിന്റെ കലാ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് പെർത്തിലെ ഡാനിയേൽ എൽദോ.കലാമണ്ഡലത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥി എന്ന നേട്ടവും 11 കാരനായ ഡാനിയേലിന് സ്വന്തം...

അവധിക്കാലത്ത് ഓഫ് റോഡ് യാത്ര പോകാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ... 23.12.2025

ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

അൽപം നഷ്ടബോധവും, അതിലേറെ പുതുമയും: ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയവരുടെ ക്രിസ്ത്മസ് കാഴ്ചകൾ... 23.12.2025

വേനൽക്കാലത്തെ ക്രിസ്തമസ് ഓസ്ട്രേലിയയിലെ ആഘോഷങ്ങളെ വേറിട്ടതാക്കുന്നു. മറ്റെന്തെല്ലാം പ്രത്യേകതകളാണ് ഓസ്ട്രേലിയൻ ക്രിസ്ത്മസിനുള്ളത്. ഇവിടെ സന്ദർശിക്കാനെത്തിയിരിക്കുന്ന മാതാപിതാക്കളുടെ കാഴ്ചയിലെ ഓസ്ട്രേലിയൻ ക്രിസ്ത്മസിനെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

അവധിക്കാലത്ത് ഇന്ത്യയിലേക്ക് പോകുമ്പോൾ ആധാർ കാർഡ് ആവശ്യമുണ്ടോ? പ്രവാസികൾ അറിഞ്ഞിരിക്കേണ്ടത്... 22.12.2025

ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രവാസികൾക്ക് ആധാർ കാർഡുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്. ആധാർ കാർഡ് ഇല്ലാത്തവർ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം? അവർക്ക് മുന്നിലുള്ള മറ്റ് മാർഗ്ഗങ്ങൾ എന്തൊക്കെയാണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ ക്രിസ്മസിന് ഒരു പ്രത്യേക വൈബാണല്ലേ? പുതുതായി കുടിയേറുന്ന മലയാളിയുടെ അത്ഭുതക്കാഴ്ചകൾ 22.12.2025

വർണാഭമാണ് ഓസ്ട്രേലിയയിലെ ക്രിസ്മസ് ആഘോഷങ്ങൾ. വീടും തെരുവോരങ്ങളുമെല്ലാം ക്രിസ്മസിൻറെ വരവറിയിച്ച് മാസങ്ങളായി ദീപാലങ്കാര പ്രഭയിലുമാണ്. ഓസ്ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്ന ചില മലയാളികൾക്ക് ഇവിടുത്തെ ക്രിസ്മസ് ആഘോഷങ്ങൾ എന്തെല്ലാം പുതുമകളാണ് കാത്തുവയ്ക്കുന്നത്.. കേട്ടുവരാം മുകളിലെ പ്ലേയറിൽ നിന്ന്..

ഓസ്ട്രേലിയ പോയവാരം: തോക്കുകൾ തിരികെ വാങ്ങാൻ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി; രാജ്യത്തെ കുടിയേറ്റനിരക്ക് കുറയുന്നു 20.12.2025

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

തീവ്രവാദബന്ധം സംശയിച്ച് സിഡ്നിയിൽ കസ്റ്റഡിയിലെടുത്ത 7 യുവാക്കളെ വിട്ടയച്ചു; ഇപ്പോൾ ഭീഷണിയില്ലെന്ന് പൊലീസ് 19.12.2025

2025 ഡിസംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

From Mabo to modern Australia: the ongoing story of native title - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാർക്ക് ഭൂമിയിൽ എത്രത്തോളം അവകാശമുണ്ട് എന്നറിയാമോ? നേറ്റീവ് ടൈറ്റിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം... 19.12.2025

Australia is known around the world for its rich and diverse First Nations cultures. But when it comes to native title and land rights, you might still wonder what they actually mean. Discover what native title means in Australia, how it began with the Mabo Case, what the Native Title Act does, and why it matters for all Australians. - ലോകത്തിലെ ഏറ്റവും നീണ്ടുനിൽക്കുന്ന ആദിമവർഗ്ഗ സംസ്കാരത്തിലൂടെ പ...

Listen to the SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.