Manorama Online
Manorama Varthaaneram
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ബിജെപി: സഭയ്ക്കുള്ളിലും പുറത്തും | Open Vote Podcast 24.06.2026 9:11
ബിജെപിക്ക് കേരളത്തിലുണ്ടായ വളർച്ചയാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. How has the BJP strengthened its presence in Kerala, a state traditionally dominated by the LDF and UDF? This episode of Open Vote examines the party's recent electoral gains, organizational growth, changing voter dynamics, an...
എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget 19.06.2026 2:36
ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. Chief Minister V...
മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online 14.06.2026 3:20
മഴക്കാലമാണ്, അഥവാ ഏറെ കരുതൽ വേണ്ട കാലം. പകർച്ച വ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള കാലമായതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പനി, കോളറ, വയറിളക്കം, മഞ്ഞപ്പിത്തം, ഇതരശാരീരിക അസ്വസ്‌ഥതകള്‍ എന്നിവ മഴക്കാലത്ത് അതിവേഗം പടർന്നു പിടിച്ചേക്കാം. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ ഇവ ജീവൻ പോലും അപകടത്തിലാക്കും. മഴക്കാലത്ത് വേണ്ട മുൻകരുതലുകൾ എന്തൊക്കെ? പകർച്ച വ്യാധികളെ തടയാൻ എന്തൊക്ക...
ആരാകും പ്രതിപക്ഷ ഉപനേതാവ് | Varthaneram Podcast | Manorama Online Podcast 10.06.2026 8:43
ആരാകും പ്രതിപക്ഷ ഉപനേതാവ്? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. See omnystudio.com/listener for privacy information.
ഒരു ‘കടം’കഥ, എന്താണ് ധവളപത്രം? |Varthaneram Podcast |Manorama online podcast 05.06.2026 4:12
ഒരു സർക്കാരിന്റെ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുന്നതാണ് ധവളപത്രം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. See omnystudio.com/listener for privacy information.
രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News 22.05.2026 3:54
അരക്കിട്ടുറപ്പിച്ചെന്നു കരുതുന്ന അധികാരക്കസേരകളെ അലോസരപ്പെടുത്തും വിധം അതിവേഗം പെരുകുന്ന പാറ്റകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ചർച്ചാവിഷയം. അഭിജീത് ദിപ്കെ എന്ന മുപ്പതുകാരൻ എക്സിൽ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ അഥവാ സിജെപി എന്ന പേജിൽ നിന്നാണ് അലോസരപ്പെടുത്തുന്ന ‘പാറ്റകൾ’ രാജ്യം മുഴുവൻ പറന്നു തുടങ്ങിയത്. See omnystudio.com/listener for privacy information.
ആരാകും പ്രതിപക്ഷ നേതാവ്? Kerala Opposition Leader | Kerala Politics 13.05.2026 11:09
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്നതുപോലൊരു ചോദ്യം പ്രതിപക്ഷത്തും ഉയരുന്നുണ്ട്. ആരാകും അവരെ നയിക്കുക? പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ചോദിച്ചതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. Questions are now emerging not just about who will become the next Chief Minister of Kerala, but also about who will lead the oppos...
പുതുമയില്ലാതെ പുതുച്ചേരി | Puducherry Assembly election result 2026| Varthaneram Podcast 04.05.2026 1:43
പുതുച്ചേരിയിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച. എക്സിറ്റ് പോളുകളെല്ലാം ശരിവയ്ക്കും തരത്തിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുെട നേതൃത്വത്തിലുള്ള എഐഎൻആർസിക്ക് വിജയത്തുടർച്ചയാണ്. തട്ടാഞ്ചാവടി മണ്ഡലത്തിൽനിന്നു ജനവിധി തേടിയ എൻ. രംഗസാമിയുടെ ജയം മികച്ച ഭൂരിപക്ഷത്തോടെ ആയിരുന്നു. ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞ...
മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast 04.05.2026 3:14
ബംഗാളിൽ പുതുചരിത്രം. 2011 മുതൽ നീണ്ട 15 വർഷം ഭരണം തുടർന്ന തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കളത്തിനു പുറത്തിരുത്തി ബംഗാളിൽ താമര വിരിഞ്ഞിരിക്കുന്നു. ഏറെനാളായി ഭരണം കൊതിച്ച ബംഗാളിൽ നൂറ്റിത്തൊണ്ണൂറിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചിരിക്കുന്നത്. തുടർഭരണം ലക്ഷ്യമാക്കിയ തൃണമൂൽ കോൺഗ്രസ് തൊണ്ണൂറോളം സീറ്റിലേക്കു ചുരുങ്ങി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് യന്ത്...
അട്ടിമറികളില്ലാതെ അസം, ബിജെപിക്ക് ഹാട്രിക് | Assam Assembly Election 2026 | Varthaneram Podcast | ManoramaOnline News 04.05.2026 2:15
അസമിൽ ഹാട്രിക് ജയം നേടി ഹേമന്ദ ബിശ്വ ശർമ. കോൺഗ്രസിനെ പാടെ നിലം പരിശാക്കിയാണ് അസമിലെ ബിജെപി തേരോട്ടം. വിഘടന രാഷ്ര്ടീയവും വികസനവും ഒരുമിച്ച് പറഞ്ഞ് വോട്ടാക്കിയ ബിജെപി മിന്നും ജയമാണ് സ്വന്തമാക്കിയത്. അസംഘടിത മേഖലയെയും തോട്ടം തൊഴിലാളികളെയും ഒരുമിച്ച് നിർത്തി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് വടക്കുകിഴക്കൻ ഇന്ത്യയുടെ ബിജെപി ചാണക്യനായ ഹിമന്ത ബിശ്വ ശർമ. See omnystudio.com/listener for privacy informa...
‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast 04.05.2026 3:49
തമിഴകത്തെ പോരിന്റെ വിധി വരുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയേക്കാൾ നാടകീയത. തമിഴകത്ത് ടിവികെ തരംഗം ആ‍ഞ്ഞടിച്ചപ്പോൾ ഡിഎംകെയ്ക്ക് അടിതെറ്റി. അടിതെറ്റിയെന്നു മാത്രമല്ല, ജനവിധിയിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡിഎംകെയേയും കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂ...
ഉരുകിയൊലിച്ച് കേരളം, എന്തിത്ര ചൂട് | Kerala Heat Wave | Varthaneram Podcast 28.04.2026 4:07
കത്തുന്ന മേടച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും. ഇതാണ് നിലവിൽ കേരളത്തിലെ അവസ്ഥ. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പത്തെ തുടർന്ന് കേരളത്തിൽ പല ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് അതായത് ഹീറ്റ് ഇൻഡക്സ് 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നത് സ്ഥിതി സങ്കീർണമാക്കുന്നു. ഒരു പ്രദേശത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിടുകയും സാധാരണയെക്കാൾ 4.5 ഡിഗ്രി വരെ അധികചൂട് അനുഭവപ്പെടുകയും...
കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം 27.04.2026 47:01
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ. കുട്ടികൾ കാണാപ്പാഠം പഠി...
രാജ്യം ഉറ്റുനോക്കുന്നു ബംഗാളിലേക്ക് | Bengal Assembly Election | Varthaneram Podcast 26.04.2026 12:12
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ചു കയറിയ മമത ബാനർജിയും അവർ നേതൃത്വം നൽകുന്ന തൃണമൂൽ സർക്കാരും നാലാം വിജയം ലക്ഷ്യമിട്ട് വീണ്ടും പോരിനിറങ്ങിയിരിക്കുന്നു. മമതയെ അട്ടിമറക്കാൻ ബിജെപി ശ്രമിക്കുന്നു. ബംഗാൾ ഇതുവരെ ഭരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബിജെപിക്ക് ഇതുവരെ അപ്രാപ്യമായ പ്രദേശമാണ് ബംഗാളെങ്കിലും ബിജെപി ഇവിടെ അതിശക്തമാണ്...
തമിഴകത്ത് ആവേശപ്പോര്: ആര് വീഴും? ആര് വാഴും? | Tamilnadu Politics | Election | Varthaneram Podcast 18.04.2026 5:08
സിനിമയേക്കാൾ നാടകീയതയുള്ള തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാം. കാലങ്ങൾക്കു ശേഷം ഒരു സൂപ്പർ സ്റ്റാർ ചിത്രം പുറത്തിറങ്ങുന്ന ആവേശത്തിലും ആഘോഷത്തിലുമാണ് തമിഴകം. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി ഡിഎംകെ കളത്തിലിറങ്ങിയപ്പോൾ, കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎ...
അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം | Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews 11.04.2026 4:51
ആർട്ടിമിസ്-2 ദൗത്യം വിജയകരമായതോടെ ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റ...
വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026 06.04.2026 9:41
സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്ത...
കണ്ണൂരിൽ സിപിഎം അടിത്തറ ഭദ്രമോ ? Kannur | CPM | Kerala assembly elections 2026 | Votesapp 02.04.2026 4:40
നിയമസഭാ തിരഞ്ഞെടുപ്പ് കണ്ണൂരിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ബലപരീക്ഷണമാണ്. ജില്ലയിൽ പാർട്ടി അടിത്തറ എത്രത്തോളം ദൃഢമാണെന്ന് ഈ തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകും. പാർട്ടിക്കൊപ്പം പതിറ്റാണ്ടുകൾ കൂടെയുണ്ടായിരുന്ന മുതിർന്ന നേതാക്കൾ‍ യുഡിഎഫ് പിന്തുണയോടെ വിമതസ്ഥാനാർഥികളാകുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടത്തിനൊപ്പം കെ.കെ ശൈലജയും സണ്ണി ജോസഫും ഏറ്റുമുട...
സിപിഎമ്മിനുണ്ടോ എസ് ഡി പി ഐ ബന്ധം? Open Vote | Assembly Elections 2026 01.04.2026 9:40
നിയമസഭാ തിരഞ്ഞെടുപ്പു പ്രചരണം അതിന്റെ മൂർധന്യതയിലേക്ക് കടക്കുമ്പോൾ ഇടതുപക്ഷം ഒരു പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പാർട്ടി എക്കാലത്തും അകറ്റി നിറുത്തിയിരുന്ന എസ്ഡിപിഐയുമായി ഈ തിരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടോ? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സുജിത് നായർ As the legislative assembly election campaign reaches its peak, the Left front finds itself caught in a contro...
മുന്നണികളുടെ ഉറക്കെ കെടുത്തുന്ന കഴക്കൂട്ടം | Kazhakkoottam | Kerala assembly elections 2026 01.04.2026 4:09
രാജഭരണകാലം തൊട്ടു ഭരണകാര്യങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തിയിരുന്ന പ്രദേശമാണ് കഴക്കൂട്ടം. ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ കാലത്ത് സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രിയെ സമ്മാനിച്ചതും കഴക്കൂട്ടമാണ്. തിരുവിതാംകൂറിലെ രാജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ശുപാര്‍ശകള്‍ നല്‍കാന്‍ ചുമതലപ്പെട്ടവരാണു കഴകങ്ങള്‍. ആ കൂട്ടമാണ് കഴക്കൂട്ടമായതെന്നാണ് സ്ഥലനാമ ചരിത്രകാരന്മാരുടെ കണ്ടെത്തല്‍....
അതേ സ്ഥാനാർഥികൾ, വീണ്ടും നേർക്കുനേർ | Kerala Assembly Election 2026 | Votesapp | 31.03.2026 15:59
നിയമസഭ തിരഞ്ഞെടുപ്പിൽ ഏറെ പ്രാധാന്യമുള്ള മണ്ഡലങ്ങളാണ് എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി എന്നിവ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയ അതേ സ്ഥാനാർഥികളാണ് ഇത്തവണയും നേർക്കുനേർ മത്സരിക്കുന്നത്. ഏത് ഭാഗത്തേക്കും ഫലം മാറിമറിയാമെന്ന പ്രത്യേകതയും ഈ മണ്ഡലങ്ങളിലുണ്ട്. കളമശേരിയിൽ പി.രാജീവ് രണ്ടാം തവണ മത്സരിക്കുന്നു. ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്...
പാലക്കാടൻ കാറ്റ് എങ്ങോട്ട്? | Kerala Assembly Election 2026 | Palakkad Constituency | Ramesh Pisharody | Votesapp 30.03.2026 12:59
ശക്തമായ ത്രികോണപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫ് സ്ഥാനാർഥിയായി നടൻ രമേഷ് പിഷാരടിയും ഇടത് സ്വതന്ത്രനായി വ്യവസായി എൻ.എം.ആർ റസാഖും എൻഡിഎയ്ക്കായി ശോഭ സുരേന്ദ്രനും എത്തിയതോടെ തീപാറുന്ന തിരഞ്ഞെടുപ്പ് ചൂടാണ് പാലക്കാടിന്. കോൺഗ്രസിന് ശക്തമായ വോട്ട്ബാങ്കുള്ള പാലക്കാട് ബിജെപിക്കും മേൽക്കൈയുണ്ട്. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. രണ്ടാം സ്ഥാനത്ത് ബിജെപിയും മൂന്നാം സ്ഥാനത്ത് സിപിഎം എന്നത...
വട്ടിയൂർക്കാവിൽ തീപാറും പോരാട്ടം Vattiyoorkavu | Kerala assembly elections 2026 29.03.2026 5:10
സിപിഎം മൂന്നാം സ്ഥാനത്തായിരുന്ന വട്ടിയൂർക്കാവ് മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത വി.കെ.പ്രശാന്ത് വിജയം നിലനിർത്താനുള്ള പോരിൽ. താൻ വിട്ടുപോയതോടെ കോൺഗ്രസിനു നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കുമെന്നുറച്ച് കെ.മുരളീധരൻ. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തിലെ വാർഡിൽ കൗൺസിലറായി ജയിച്ച ആവേശത്തിൽ മുൻ ഡിജിപി ആർ.ശ്രീലേഖ കൂടി കളത്തിലിറങ്ങിയതോടെ വട്ടിയൂർക്കാവിലേക്കു രാഷ്ട്രീയകേരളത്തിന്റെ ശ്രദ്ധ തിരിയും. പോഡ്ക...
ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026 28.03.2026 11:26
നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്ര...
മഞ്ചേശ്വരത്തെ എസ്ഡിപിഐ പിന്മാറ്റം: പിന്നിലെന്ത്? നേട്ടം ആർക്ക്? | Kerala Assembly Election | Manjeshwar | SDPI 27.03.2026 5:48
എസ്ഡിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചയായി മാറിയ മണ്ഡലമാണ് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. യുഡിഎഫിനെ ഞെട്ടിച്ചും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയുമാണ് എസ്ഡിപിഐ മു‌സ്‍‍‌ലിം ലീഗിനെതിരെ സ്ഥാനാർഥിയെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ലീഗിനും ബിജെപിക്കും എന്താണ് ക...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.