Manorama Online

Manorama Varthaaneram

News ML ↓ 100 episodes

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane

Author

Manorama Online

Category

News

Podcast website

bingepods.com

Latest episode

Jun 24, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഇക്കുറി നേമത്ത് ആര്? ‌| Kerala Assembly Election | Nemam | VotesApp 26.03.2026

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി താമര വിരിയിച്ച്, 2016ൽ മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ച സ്റ്റാർ മണ്ഡലമായ നേമം ഇത്തവണ ആർക്കൊപ്പം നിൽക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശക്തമായ ത്രികോണമത്സരം നടക്കുന്ന നേമത്തിന്റെ രാഷ്ട്രീയ ചിത്രത്തെക്കുറിച്ച് വിശകലനം. പോഡ്കാസ്റ്റ് അവതരണം– രാജീവ് നായർ. Political Kerala is eagerly watching Nemam—the 'star constituency' that stunned bo...

ആര് ഉറപ്പിക്കും കണ്ണൂർ മണ്ഡലത്തിലെ സീറ്റ്? Kannur | Kerala Assembly Election 2026 | VotesApp 25.03.2026

കണ്ണൂരിൽ മത്സരിക്കുമെന്ന ഉറപ്പ് കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സീറ്റിനായി അവസാന നിമിഷം വരെ അദ്ദേഹം ശ്രമം നടത്തി. ഒടുവിൽ സാധ്യമാവില്ലെന്നു ഉറപ്പായതോടെ പാർട്ടിക്ക് വിധേയനാവുകയായിരുന്നു. സുധാകരന് വേണ്ടി അണികൾ തെരുവിൽ ഇറങ്ങിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. സുധാകരൻ താൻ പാർട്ടി നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുമെന്ന് ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അനുകൂലികൾ നേതാവിന് സീറ്റ് ലഭിക്കാത്തതിൽ പ്രതി...

പറവൂർ ആര്‍ക്കൊപ്പം? സതീശനെ നേരിടാൻ ടൈസൺ 24.03.2026

പ്രതിപക്ഷ നേതാവിനെതിരെ ശക്തനായ എതിരാളിയെ രംഗത്തിറക്കി അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാനും വിജയത്തുടർ‌ച്ച ഇല്ലാതാക്കാനുമാണ് സിപിഐ ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടായി പറവൂരിലെ എംഎൽഎയായ സതീശനെ തളയ്ക്കാൻ ടൈസണ് സാധിക്കുമെന്നാണ് സിപിഐ വിലയിരുത്തൽ. 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ, തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി. നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21,301...

സുധാകരന് അധികാരമോഹം ​| Election Special | Binoy Viswam 23.03.2026

മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍ പാര്‍ട്ടിയുമായി കലഹിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നത് അധികാരമോഹം കൊണ്ടു തന്നെയെന്നു തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജി.സുധാകരനെ പോലെ ഒരു നേതാവ് ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും മനോരമ ഓണ്‍ലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബിനോയ് വിശ്വം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് പ്രത്യേക...

ഇടഞ്ഞ് സുധാകരൻ, വഴങ്ങി പാർട്ടി- Kerala Assembly Election | K Sudhakaran | Podcast 19.03.2026

ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റ് നൽകാൻ കോൺഗ്രസിൽ ധാരണ. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ സുധാകരന് മാത്രം ഇളവ് നല്‍കുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച ചർച്ച പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ തുടങ്ങിയത്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ തീരുമാനത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് രാ...

മുന്നണികളിലെ പിന്നണി പ്രശ്നങ്ങൾ | Open Vote | Assembly Election 2026 18.03.2026

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ പ്രതീതിയാണ് എല്ലാ രാഷ്ട്രീയപാർട്ടികളിലും കേരളത്തിലാകെത്തന്നെയും.  ഏപ്രിൽ 20നു ശേഷമാകും തിരഞ്ഞെടുപ്പെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ, ആ കണക്കുക്കൂട്ടലുകൾ തെറ്റിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ. In this episode of Open Vote , Sujith Nair unpacks the une...

ഹോർമുസ് വഴി അടുക്കളയിലേക്ക്- Strait of Hormuz | India LPG shortage | Energy Crisis 14.03.2026

ഹോർമുസ് കടലിടുക്ക് വഴി അടുക്കളയിലേക്കു ഒരു ഗ്യാസ് ബന്ധം ഉണ്ടായിരുന്നു എന്ന് അറിയാൻ നാം കുറച്ചു വൈകിയോ? ആ വൈകൽ കേന്ദ്ര സിസ്റ്റത്തിനു സംഭവിച്ച പിഴവാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. പ്രതിസന്ധിയില്ലെന്നും ആവശ്യത്തിനു പാചക വാതകം സ്റ്റോക്കുണ്ടെന്നും കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ആണയിടുമ്പോഴും അടഞ്ഞുകിടക്കുന്ന ഹോട്ടലുകളിലെ താഴിട്ട ഷട്ടറുകൾ ഗ്യാസ് ക്ഷാമത്തിന്റെ നേർക്കാഴ്ചയാണ്.  അവതരണം: ബാലു സുധാകരൻ D...

75–ാം വയസ്സിൽ നിതീഷിനു വല്ലാത്തൊരു മോഹം | Nitheesh Kumar | Bihar Politics | Bihar CM 06.03.2026

കൃഷിയും റെയിൽവേയും അടക്കമുള്ള വകുപ്പുകളിൽ കേന്ദ്രമന്ത്രിയായ നിതീഷ് കുമാറിന് 2000ത്തിലാണ് ബീഹാർ മുഖ്യമന്ത്രിയാവാൻ അവസരം ലഭിക്കുന്നത് തുടർന്ന് പല മുന്നണികളിൽ 10 തവണ ബീഹാറിന്റെ മുഖ്യമന്ത്രിയായി സംസ്ഥാനം ഭരിച്ച നിതീഷിന് 75 ആമത്തെ വയസ്സിൽ വീണ്ടും ഡൽഹിയിലേക്ക് മടങ്ങണമെന്ന മോഹം മനസ്സിലുണ്ടായി അതും രാജ്യസഭാ എംപി ആയി. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. അവതരണം: ബാലു സുധാകരൻ Veteran politician Niti...

എന്താണ് കെ കെ ശൈലജയ്ക്കും പാർട്ടിക്കും ഇടയിൽ? Open Vote | Sujith Nair 04.03.2026

സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക ഏതാണ്ട് അന്തിമരൂപം ആകുമ്പോൾ കണ്ണൂർ ജില്ലയിലെ പേരാവൂർ സീറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ രാഷ്ട്രീയകേന്ദ്രങ്ങളിൽ നിറയുകയാണ്. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ്. അവിടെ അദ്ദേഹത്തെ നേരിടാൻ എത്തുന്നത് കെ.കെ ശൈലജയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ In this episode of Open Vote , we examine the...

സിസ്റ്റം ഔട്ട് കംപ്ലീറ്റിലി-മനോരമ ഓൺലൈൻ | Medical Malpractice | Hospital Negligence | Manorama Online 28.02.2026

അങ്ങനെ അന്വേഷിച്ചവരും പറഞ്ഞു പിഴച്ചത് സിസ്റ്റത്തിനാണ്. ആലപ്പുഴയിലെ സർക്കാർ ആശുപത്രിയിൽ,2021ൽ ഗർഭപാത്രം നീക്കം ചെയ്ത വീട്ടമ്മയുടെ വയറ്റിൽ, കത്രിക മറന്നുവച്ച സംഭവത്തിലാണ് സിസ്റ്റത്തിനു തകരാർ പറ്റിയതെന്ന കണ്ടെത്തലുള്ളത്. സംഭവത്തിൽ ഡോ. ജെ. ഷാഹിദ, നഴ്സ് പി.എസ്.ധന്യ എന്നിവരെ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ആദ്യമേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. വിശദമായി കേൾക്കാം വാർത്താനേരം പോഡ്കാസ്റ്റിൽ. See omnyst...

മൈക്രോഗ്രീൻസ് വേവിച്ചു കഴിക്കാൻ പറ്റുമോ? ഇങ്ങനെ വളർത്തിയാൽ മികച്ച ലാഭം 20.02.2026

മലയാളികളുടെ ഭക്ഷണ ചർച്ചകളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ആഹാരമാണ് മൈക്രോഗ്രീൻ. എന്താണ് മൈക്രോഗ്രീൻ? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങൾ? എങ്ങനെ വീട്ടിൽ കൃഷിചെയ്യാം? മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ വിശദമായി സംസാരിക്കുകയാണ് ‘ഗ്രോ ഗ്രീൻസ്’ സിഇഒ അജയ് ഗോപിനാഥ്. Microgreens have become the latest sensation in Kerala's culinary and health circles. But what exactly makes these tiny greens...

ജനാധിപത്യം തിരിച്ചുവന്ന ബംഗ്ലദേശ് | Bangladesh Democracy Returns | Tariq Rahman Prime Minister | Bangladesh New Government | Manorama Online Podcast 20.02.2026

ബംഗ്ലദേശിൽ ജനാധിപത്യം തിരിച്ചെത്തി എന്നതാണ് രാജ്യാന്തരതലത്തിൽ ഈ ആഴ്ചയിലെ പ്രധാന സംഭവങ്ങളിൽ ഒന്ന്. ബംഗ്ലദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരമേറ്റു. മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനും ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി അധ്യക്ഷനുമായ റഹ്മാൻ പാർലമെന്റ് സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 25 മന്ത്രിമാരും 24 സഹമന്ത്രിമാരും റഹ്മാനൊപ...

നവകേരള സർവ്വേക്ക് സംഭവിച്ചതെന്ത്? |Open Vote| Nava Kerala Survey| 18.02.2026

നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എന്താണ് നവകേരള സർവ്വേക്ക് സംഭവിച്ചത്? കൂടുതൽ കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ The High Court has cancelled the government order to conduct the Nava Kerala Survey. What exactly happened to the Nava Kerala Survey? Listen to the Open Vote podcast to know more. Speaking here is Sujith Nair. See omnyst...

ഗെയിം കളിക്കുന്നത് സമയം കളയാനല്ല, പണവും കിട്ടും | Union Budget 2026-27 | Budget podacast 01.02.2026

കേന്ദ്രബജറ്റിൽ വനിതാ സംരംഭകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് ഷീമാര്‍ട്ട്. ആർക്കൊക്കെയാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക, എങ്ങനെയാണ് ഷീ മാർട്ടുകൾ തുടങ്ങാനാവുക എന്നീ കാര്യങ്ങൾ അറിയണ്ടേ. ഒപ്പം ഗെയിം കളിച്ച് പണമുണ്ടാക്കുന്ന പദ്ധതി, കാർഷിക രംഗത്തെ പുതിയ എഐ സംവിധാനം, ഹോം നഴ്സുമാർക്ക് വിദഗ്‍ധ പരിശീലനം നൽകുന്ന പദ്ധതി എന്നിവയെക്കുറിച്ചും വിശദമായി അറിയാം. പ്രശസ്ത സാമ്പത്തിക വിദഗ്‍ധനും കോളമിസ്റ്റു...

രാഷ്ട്രീയത്തിലെ വർഗീയ ചുവ | Open Vote | Political Analysis 21.01.2026

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ പെട്ടെന്ന് വർഗീയ ചുവയുള്ള പ്രസ്താവനകൾ രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ധമാക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. വിശദമായി കേൾക്കാം സുജിത് നായർ അവതരിപ്പിക്കുന്ന ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. As political parties shift their focus from the local body elections to the Assembly polls, sudden statements with communal undertones have begun...

അവർ വരും ‘സുഹൃത്ത്’ ആയി: ‘ലഹരി’ക്കെണിയെക്കുറിച്ച് ഡിജിപി റാവാ‍ഡ എ.ചന്ദ്രശേഖർ 12.01.2026

ഒന്നോ രണ്ടോ ഉപയോഗത്തിൽ തന്നെ ആളുകൾ സിന്തറ്റിക് ലഹരിക്ക് അടിമയായിപ്പോകും എന്നതാണ് സത്യം. വീട്ടിലെ പല പ്രശ്നങ്ങൾ മൂലവും ലഹരിക്ക് അടിമയാകുന്നവരുമുണ്ട്. ലഹരി സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വലിയ രീതിയിലുള്ള സ്വഭാവ, ശാരീരിക മാറ്റങ്ങളാണുണ്ടാകുന്നത്. എല്ലാ കാര്യങ്ങളിലും രഹസ്യാത്മകതയും സ്വകാര്യതയും തേടുന്നവരായിരിക്കും ഇവർ. യുവാക്കളിൽ ഒരുവിഭാഗത്തെ വരിഞ്ഞുമുറുകിയിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ മോശം വശങ്ങൾ, എങ്ങനെ...

‘ലക്ഷ്യ’യും കോൺഗ്രസിന്റെ ലക്ഷ്യവും | Lakshya 2026 | Congress | Political Analysis | Open Vote 07.01.2026

In this episode of the Open Vote podcast, Sujith Nair analyses how the Congress aims to capitalise on the unity and momentum generated at the ‘Lakshya 2026’ camp in Bathery as it prepares for the upcoming Kerala Assembly elections. ബത്തേരിയിൽ സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ ക്യാംപിലെ ഐക്യം ഊർജമാക്കി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു നീങ്ങാൻ കോൺഗ്രസ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ...

തോൽവിയും തിരുത്തലും | Open Vote | Local Body Election Analysis 24.12.2025

The CPM has suffered a major setback in the local body elections. In this episode, Sujith Nair examines the key reasons behind the party’s failure, the warning signals from voters, and how the CPM leadership is responding to this political blow. An incisive analysis of what went wrong and what lies ahead for the party in Kerala’s changing political landscape. See omnystudio.com/listene...

എന്താകും തദ്ദേശഫലം? 10.12.2025

As Kerala awaits the results of the 2025 local body elections, Sujith Nair sets the stage with a sharp, data-backed pre-analysis of what to expect. In this special episode, he breaks down the key battles, voter mood, campaign narratives, turnout patterns, and the possible impact on LDF, UDF, BJP, and emerging local players. See omnystudio.com/listener for privacy information.

ഇനിയുമുണ്ടോ എസ്ഐആർ സംശയങ്ങൾ? മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മറുപടി നൽകുന്നു 07.12.2025

എസ്ഐആറിന്മേലുള്ള നിങ്ങളുടെ സംശയങ്ങൾ അവസാനിച്ചില്ലേ? കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ മറുപടി നൽകുന്നു നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും. കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ പോഡ്‍കാസ്റ്റ് രൂപത്തിൽ. Kerala's Chief Electoral Officer, Dr. Rathan U. Khelkar, addressed public and official anxieties regarding the Special Intensive Revision (SIR) of the electoral roll in a Man...

2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ 01.12.2025

ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു...

മുന്നണികളുടെ തദ്ദേശ തന്ത്രം എന്ത്? Local Body Elections | Analysis | Open Vote 26.11.2025

In this episode of Open Vote, Sujith Nair analyses strategies of political parties for the upcoming local body elections 2025.  See omnystudio.com/listener for privacy information.

‘ടാറ്റാ ഗുഡ്ബൈ ഗയാ..!’, അടിതെറ്റി മഹാസഖ്യം, കോൺഗ്രസിന്റെ പൊടിപോലുമില്ല - NDA Sweeps Bihar Elections: Grand Alliance Stumbles as Nitish-Modi Magic Prevails | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | Manorama Online Podcast 14.11.2025

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുറത്തുവരുന്ന ലീഡ് നില അനുസരിച്ച് ആർജെഡി – കോൺഗ്രസ് പാർട്ടികൾ നേതൃത്വം നൽകിയ മഹാസഖ്യത്തിന് അടിതെറ്റിയിരിക്കുകയാണ്. ബിജെപി – ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ആകെയുള്ള 243 സീറ്റുകളിൽ 200 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് നില ഉയർത്തിയ കാഴ്ച, അക്ഷരാർഥത്തിൽ മഹാ സഖ്യത്തെ ഞെട്ടിച്ച് കളഞ്ഞു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് അപ്പുറത്തേക്ക് എൻഡിഎ ലീഡ് നില ഉയർത്തിയതോടെ മ...

തദ്ദേശ പോരാട്ടം എങ്ങോട്ട്? | Local Body Election | Epi 39 12.11.2025

തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും ബിജെപിയും ശക്തമായി രംഗത്തു വന്നു കഴിഞ്ഞു. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ സുജിത് നായർ. The battle for the local body elections has begun! With the UDF, LDF, and BJP entering the fray with full strength, political temperatures are rising across Kerala. In this episode of Open Vote Podcast, Sujith Nair breaks down the st...

40 മിനിറ്റിൽ ഷിയെ ‘വീഴ്ത്തി’ ട്രംപ്,‘ഞങ്ങൾ ഫ്രണ്ട്സ്’ എന്ന് ഷി - Trump Secures Trade Deal with China | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 31.10.2025

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി. അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’ - President Trump and Xi Ji...

Listen to the Manorama Varthaaneram podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.