Manorama Online

Manorama Varthaaneram

News ML ↓ 100 episodes

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane

Author

Manorama Online

Category

News

Podcast website

bingepods.com

Latest episode

Jun 24, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി? 29.10.2025

ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി...

‘തേജസ്വിയാണ് ഞങ്ങളുടെ മുഖം, ആരാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി’ - INDIA Alliance Names Tejaswi Yadav as CM Candidate for Bihar Elections | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 24.10.2025

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്...

എൻഡിഎ ജയിച്ചാൽ നിതീഷ് മുഖ്യമന്ത്രി? തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ - Amit Shah's Statement Fuels NDA Chief Minister Uncertainty | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 18.10.2025

എൻഡിഎ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? രണ്ടു പതിറ്റാണ്ടായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ തുടരുമെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു മുന്നണി പ്രഖ്യാപിച്ചിട്ടുമില്ല. ബിഹാറിൽ മുഖ്യമന്ത്രി പദം ബിജെപിയും കൊതിക്കുന്നതിനാൽ അഭ്യൂഹങ്ങൾ പലതാണ് - Who Will Be Bihar's CM if NDA Wins? Amit Shah's Reply Sparks Debate See omnystudio.com/listener for privacy information.

അയ്യപ്പ സംഗമവും സ്വർണക്കൊള്ളയും 15.10.2025

അയ്യപ്പ സംഗമവും സ്വർണക്കൊള്ളയും: ശബരിമല അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ച ചെയ്യുകയാണ് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് . ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ... See omnystudio.com/listener for privacy information.

ഗാസ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേലും ഹമാസും - Trump Announces Gaza Peace Plan: Israel and Hamas Agree to Hostage Exchange | Gaza peace plan | Israel Hamas agreement | Donald Trump | Podcast | Manorama Online 09.10.2025

രണ്ട് വർഷത്തിന് ശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകളെത്തുന്നു. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന...

മോദിയെ ഞെട്ടിച്ച് ലഡാക്ക് 27.09.2025

 2023ൽ ലഡാക്കിൽ തുടങ്ങിയ സമരം പൊടുന്നനെ‌ അക്രമാസക്തമായതെങ്ങനെ? എന്താണ് ലഡാക്കിന്റെ യഥാർഥ പ്രശ്നം? See omnystudio.com/listener for privacy information.

വ്യാളിയും ആനയും ഒന്നിക്കുമ്പോൾ പണി കിട്ടിയത് അമേരിക്കൻ ഈഗിളിന് - Strategic Partnership: Xi and Modi Emphasize Cooperation, Not Conflict | Narendra Modi | Xi Jinping | India China Relation | Tariff | Trade 05.09.2025

വ്യാളിയും ആനയും ഒന്നിച്ചു നിൽക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും വിജയത്തിന് അത്യാവശ്യമാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന്റെ പ്രസ്താവന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയ പ്രസ്താവനയായി മാറുകയാണ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്നും ഷി പറഞ്ഞു. ഇന്ത്യ–ചൈന ബ...

രാഹുൽ മാങ്കൂട്ടവും കോൺഗ്രസ്‌ നടപടിയും 27.08.2025

രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം തിരക്കിട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം എന്താണ്. ഇത് രാഹുലിന്റെ രാഷ്ട്രിയ ജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ എന്തെല്ലാം? പരിശോധിക്കുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ..   What is the reason for the Congress leadership taking hasty action against Rahul Mamkootathil?  What crises has this created i...

ഒടുവിൽ ‘കൈ’ വിട്ട് വടിയെടുത്ത് കോൺഗ്രസ്; രാഹുലിന് സസ്പെൻഷൻ - Former Youth Congress Chief Rahul Mamkootathil Faces Expulsion from Congress | Rahul Mamkootathil | Congress | Suspension | Sexual Allegations 25.08.2025

ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന...

ആളുകള്‍ മാറി, ‘അമ്മ’ മാറുമോ? 17.08.2025

അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ...

ഗാസയിൽ പട്ടിണികിടന്ന് മരിച്ച് കുഞ്ഞുങ്ങൾ 14.08.2025

പോഷകാഹാരക്കുറവും പട്ടിണിയും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണവും – ഗാസ ഇന്ന് നേരിടുന്നത് അതിതീവ്രമായ മനുഷ്യാവകാശലംഘനങ്ങളാണ്. മനുഷ്യനെന്ന നിലയിൽ അടിസ്ഥാന അവകാശമായ ഭക്ഷണമാണ് അവർക്കു വിലക്കിയിരിക്കുന്നത്. Listen Varthaneram Podcast. See omnystudio.com/listener for privacy information.

നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ 08.08.2025

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന...

നടക്കുമോ കോൺഗ്രസിൽ അഴിച്ചുപണി? 06.08.2025

കോൺഗ്രസിൽ ഇത് വീണ്ടുമൊരു പുനഃസംഘടനാകാലമാണ്. ഇത് സംബന്ധിച്ച വളരെ നിർണായകമായ ചർച്ചകൾ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നു. കെപിസിസി പ്രസഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാർ തുടങ്ങിയവരെല്ലാം ഇപ്പോൾ ഡൽഹിയിലുണ്ട്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. Host: സുജിത് നായർ Congress is entering yet another phase of reorganiza...

‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്? 04.08.2025

‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്...

കന്യാസ്ത്രീകളുടെ അറസ്റ്റും പുകയുന്ന പ്രതിഷേധവും, ദുർഗിൽ അന്ന് നടന്നതെന്ത്? – Nuns Arrested in Durg: Forced Conversion Allegations Spark Religious Freedom Debate | Chattisgarh | Kerala Nuns | Arrest | Protest 01.08.2025

തൊഴിലെടുക്കുന്നതിനെത്തിയ മൂന്നു യുവതികളെ അനുഗമിക്കുകയായിരുന്ന അസീസി സന്യാസി സമൂഹത്തിലെ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയുമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് - Nuns Preeti Mary and Vandana Francis arrested in Durg on forced conversion and trafficking charges. Witness alleges coercion, raising concer...

പഴുത്ത പ്ലാവിലയിട്ട വെള്ളത്തിലും ഗുണം; വീട്ടിലുണ്ട് കർക്കടക സുഖചികിത്സാ വഴികൾ 30.07.2025

കർക്കടകമായിരിക്കുന്നു. ഔഷധ കഞ്ഞിക്കൂട്ട് മുതലുള്ള കർക്കടക ചികിത്സയുടെ പരസ്യങ്ങളാണ് നമുക്കുചുറ്റും. കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം ഏറുന്നത് എന്തുകൊണ്ടാണ്? വൻ തുക ചെലവാക്കിയുള്ള കർക്കടക ചികിത്സാ പാക്കേജുകൾ എല്ലാം ഗുണകരമാണോ? കുറഞ്ഞ ചെലവിൽ എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം? കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയും ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെ...

മോഹൻലാൽ മാറി, മലയാളിയോ!? 26.07.2025

ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക പ്രകടനവുമായി മോഹൻലാൽ ഇനിയും നമ്മുടെയെല്ലാം മനസ്സിൽ ‘തുടരും’ എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു ആ പരസ്യം. ആണിനുള്ളിലെ പെണ്ണ് എന്ന വിഷയത്തിലേക്ക് മാലയും വളയും മോതിരവുമിട്ട് വന്നിരിക്കുകയാണ് മോഹൻലാൽ....

കയ്യിൽ ടൂൾസ്, തടികുറച്ച് തയ്യാറെടുപ്പ്; ഗോവിന്ദച്ചാമിയുെട ജയിൽ ചാട്ടം ഇങ്ങനെ - Govindachami's Jailbreak: Alarming Questions About Prison Security Lapses | Govindachami | Kannur | Prison Security 25.07.2025

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ ഉയരുന്നത് ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ. സെല്ലിനകത്ത്, അതും അതിസുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെയാണ് ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാൻ കഴിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. – Following Govindachami's dramatic jailbreak from a high-security prison by cutting cell bars, serious questions arise about signific...

ഈ വാക്കുകൾക്ക് മരണമില്ല | V S Achuthanandan | 21.07.2025

വിഎസ്സിന്റെ പഴയ പ്രശസ്തമായ സംഭാഷണങ്ങളിലൂടെ See omnystudio.com/listener for privacy information.

ലഷ്കറിന്റെ നിഴൽ സംഘടന ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് യുഎസും – India and US Declare The Resistance Front a Terrorist Organization ​| Pahalgam Attack | TRF | Lashkar-e-Taiba | US | Donald Trump 19.07.2025

പാക്കിസ്ഥാനെതിരായ രാജ്യാന്തര ഉപരോധങ്ങൾ വഴിതിരിച്ചുവിടാൻ വേണ്ടിയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടന രൂപീകരിച്ചതെന്ന് റിപ്പോർട്ട്. ജമ്മു കശ്മീരിലെ കേരൻ, ഹന്ദ്വാര, സോപോർ, ഷോപ്പിയാൻ, അനന്ത്‌നാഗ്, റിയാസി എന്നിവിടങ്ങളിൽ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഏപ്രിൽ 22ന് പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഇതേ സംഘടനയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ അറിയിച്ചതായാണ് ദേശീയ മാധ്യമ...

ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ! 17.07.2025

2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിനിടെ മലയാളികളുടെ മനസ്സിലുണ്ടായ ചില മാറ്റങ്ങള്‍ക്കും ഈ വിഡിയോകൾ കാരണമായി. മലയാളി ആകെ മാറി എന്നു പറയേണ്ട അവസ്ഥ! 2013ലും 2025ലും വിഷയം മലയാളിയുടെ കമന്റുകളാണ്. ആ കമന്റുകളിന്മേൽ &ls...

‘റാറ്റ്’ പുറത്തുവന്നത് സൂചിപ്പിക്കുന്നത് ഇക്കാര്യങ്ങൾ; എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണം – RAT Deployment in Air India Crash: Evidence Against Deliberate Sabotage? ​| Air India | Ahmedabad Plane Crash | Boeing 787 Dreamliner 12.07.2025

വിമാനത്തിന്റെ എന്‍ജിനുകളിലേക്കുള്ള ഇന്ധനവിതരണം നിയന്ത്രിക്കുന്ന ഫ്യുവല്‍ സ്വിച്ചുകൾ ഓഫാക്കിയതാണ് അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീഴാൻ കാരണമെന്നാണ് അന്വേഷണ റിപ്പോർട്ട്. സ്വിച്ച് ആരെങ്കിലും മനഃപൂർവം ഓഫാക്കിയതാണോ എന്നതും അന്വേഷണ പരിധിയിൽവരും. ഇതിനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റാം എയർ ടർബൈൻ എന്ന റാറ്റ് പുറത്തേക്കു വന്നതാണ് ഇതിനുള്ള സാധ്യതകളെ കുറയ്ക്കുന്നത്. - Air I...

നിലമ്പൂരിന് ശേഷം എങ്ങോട്ട്? Open Vote Poadcast 09.07.2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം എന്താണ് രാഷ്ട്രീയ പാർട്ടികളിലും മുന്നണികളിലും സംഭവിക്കുന്നത്? ഇതാണ് ഓപ്പൺ വോട്ട് ഇത്തവണ പരിശോധിക്കുന്നത്. Open Vote analyses the shifting dynamics and realignments in Kerala’s political parties and coalitions after the Nilambur by-election. Insightful commentary and updates, narrated by Sujith Nair from the Malayala Manorama Trivandrum Bureau. See omnystudio.c...

രാജ്യാന്തര ബന്ധങ്ങളുള്ള ‘ഗുംഗാ ഡിൻ’ കാർട്ടൽ; ‘സാംബഡ’യുടെ പിൻഗാമികളായ ‘കെറ്റാമെലൻ’ സിൻഡിക്കേറ്റ്; ആരാണ് ലഹരി രാജാവായ ഡോ.സ്യൂസ് ? - From Dr. Seuss to Gunga Din: Tracing the Global Reach of Indian Darknet Operations | Dr.Seuss | NCB | Ketamelon | Kochi | LSD 03.07.2025

2023 ഓഗസ്റ്റ് 1. അന്നാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാർക്ക്നെറ്റ് ലഹരിമരുന്ന് കാർട്ടലായ സാംബഡയെ ദേശീയ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പൂട്ടുന്നത്. ഡാർക്ക്നെറ്റ്  അധിഷ്ഠിത എൽഎസ്ഡി കാർട്ടലിനെതിരെ നടത്തിയ റെയ്ഡിൽ 13,000 ത്തിലധികം എൽഎസ്ഡി ബ്ലോട്ടുകളും 26 ലക്ഷം രൂപയും എൻസിബി പിടിച്ചെടുത്തിരുന്നു. ‘സാംബഡ’യിൽ അംഗങ്ങളായ മൂന്ന് പേരെയും അന്ന് എൻസിബി അറസ്റ്റ് ചെയ്തു. India's largest darknet...

ഇറാന്റെ ആണവ പദ്ധതികൾക്ക് പിന്നിലെ പാക്ക് ‘തലച്ചോറ്’, എ.ക്യു.ഖാൻ - The Untold Story of A.Q. Khan's Contribution to Iran's Nuclear Capabilities | Iran | Pakistan | A Q Khan | Nuclear Mission | ഇറാൻ | എ.ക്യു.ഖാൻ 27.06.2025

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പ്രധാന കാരണം, ഇറാന്റെ ആണവ പദ്ധതികളാണ്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യുഎസ് മിസൈൽ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങളാണ് യുഎസ് ലക്ഷ്യം വച്ചത്. ആണവശക്തിയാകാനുള്ള ഇറാന്റെ ശ്രമങ്ങൾക്കു പിന്നിൽ ആരാണ്? എവിടെനിന്നാണ് ഇതിനുള്ള സാങ്കേതിക സഹായം ഇറാനു ലഭിച്ചത്? A.Q. Khan's illicit network significantly aided Iran's nuclear progr...

Listen to the Manorama Varthaaneram podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.