Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

7 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

കനത്ത ചൂട് അപകടകാരിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | ഡോ. ജയകൃഷ്ണൻ ടി. 29.04.2026

കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അറിയാം.

തൊഴിലാളികളുടെ ചൂടുജീവിതം 28.04.2026

ആ ഗോളതാപനില വ്യവസായവൽക്കരണത്തിന് മുൻപുള്ള ശരാശരിയേക്കാൾ 1.5°C എന്ന പരിധി എപ്പോഴേ മറികടന്നുകഴിഞ്ഞു എന്നാണ് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ആഗോള താപനിലയുടെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞുകൊണ്ടുള്ള ഈയൊരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം എന്നത് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ മാത്രം ചർച്ചാവിഷയമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഷൈൻ കെ. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ...

തലയിലെവിടെയാണ് ഭാഷയിരിക്കുന്നത്? 27.04.2026

ഭാ ഷയും മനുഷ്യ മസ്തിഷ്‌കവും തമ്മിലെ ശാസ്ത്രീയത വിശദീകരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് മെൽബണിലെ സൈക്യാട്രി വിഭാഗം ക്ലിനിക്കൽ അസോസിയേറ്റ് അസിസ്‌റ്റൻ്റ് പ്രൊഫസർ ആൽബി ഏലിയാസ്. ഭാഷാപരിണാമം, എ. ഐ ടൂൾസ് ഭാഷയിൽ ഇടപെടുന്നത് എങ്ങനെയാണ്? വായിക്കുന്നതിൻ്റെ പ്രാധാന്യം എന്താണ്? ഡിമൻഷ്യയെ ചെറുക്കാൻ വായന എങ്ങനെ സഹായിക്കും? രണ്ട് ഭാഷകൾ പഠിക്കുമ്പോൾ എന്താണ് സംഭവിക്കുക? തുടങ്ങി ഭാഷ രൂപപ്പെട്ടത് മുതൽ ചാറ്റ്ജിപിടി വരെയ...

പാമ്പുകൾ : മനുഷ്യർ ശ്രദ്ധിക്കേണ്ടതും അറിയേണ്ടതും 26.04.2026

പാമ്പുകടിയേറ്റുള്ള മരണങ്ങൾ കുഞ്ഞുങ്ങളുടേതുൾപ്പെടെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ ചുറ്റുപാടുമുള്ള പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ചും നമ്മുടെ പരിസരത്തെക്കുറിച്ചും മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. ഒപ്പം പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണമെന്നും. ഈ വിഷയത്തിലെ ശാസ്‌ത്രീയ അറിവുകൾ പങ്കുവെക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റും വനം വകുപ്പി...

വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും നിരോധിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്? 25.04.2026

14 പേരുടെ മരണത്തിനിടയാക്കിയ തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ടപകടം, ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളിൽ അരങ്ങേറുന്ന ഞെട്ടിപ്പിക്കുന്ന നിയമലംഘനങ്ങളുടെ തുടർച്ചയാണ്. സമാന ദുരന്തമാണ്, ആനയെഴുന്നള്ളിപ്പിലൂടെയും സംഭവിക്കുന്നത്. രാഷ്ട്രീയഭേദമേന്യ എല്ലാ പാർട്ടികളും ഭരണസംവിധാനങ്ങളും കൂട്ടുമുന്നണിയാകുകയാണ്, ഈ ആചാരസംരക്ഷണത്തിന്റെ കാര്യത്തിൽ. സാധാരണ മനുഷ്യരെയും തൊഴിലാളികളെയും ഉപകരണങ്ങളാക്കി നടത്തുന്ന ഈ നിയമലംഘനങ...

കേട്ടിട്ടില്ലാത്ത സച്ചിൻ കഥകൾ 24.04.2026

ഇന്ത്യൻ കായികരംഗത്തെ എക്കാലത്തെയും മികച്ച താരമായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ജന്മദിനമാണിന്ന്... ഇംഗ്ലണ്ടിലെ സൺ‌ഡേ ടൈംസിന് വേണ്ടിയും ഈ എസ്‌ പി എന്നിനു വേണ്ടിയും നിരവധിതവണ സച്ചിനെ ഇന്റർവ്യൂ ചെയ്ത പ്രശസ്ത സ്പോർട്സ് ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ സച്ചിൻ അനുഭവങ്ങൾ പങ്കുവെക്കുന്നു . - ഇന്ന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 52ാം ജന്മദിനം

സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന എഴുത്തുകാരുടെ അസ്വാതന്ത്ര്യങ്ങൾ 22.04.2026

വായനയിലെ കാൽപ്പനികവൽക്കരണത്തെ തോൽപ്പിക്കാനാവില്ല. അത് എന്നുമുണ്ടാവും. അങ്ങനെ ചെയ്യുന്ന പ്രസാധകരോട് തർക്കത്തിൽ ഏർപ്പെടാനുള്ള നട്ടെല്ല് കാണിക്കുവാൻ എഴുത്തുകാർ തയ്യാറാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന നമ്മുടെ പല എഴുത്തുകാർക്കും അതില്ല എന്നതാണ് സത്യം- ഉണ്ണി ആർ.

തുടരുമോ, ബംഗാളിന്റെ മമത? 22.04.2026

മമത ബാനർജിയ്ക്ക് നാലാമതൊരു ഊഴം ബംഗാൾ ജനത നൽകുമോ? ബി.ജെ.പിയുടെ ബംഗാൾ അജണ്ടയുടെ പ്രത്യാഘാതമെന്ത്? ഇടതുപക്ഷം അവകാശപ്പെടുന്ന വിസ്മയം സ്വപ്നമായി അവശേഷിക്കുമോ?- ‘ടെലഗ്രാഫ്’ എഡിറ്ററായിരുന്ന ആർ. രാജഗോപാൽ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

എസക്കിയേലിന്റെ നെറുകയിൽ മാർപാപ്പ ഉമ്മ വെച്ചു, എന്നന്നേക്കും എനിക്കുതന്ന സാന്ത്വനമായി… 21.04.2026

2019 ഫെബ്രുവരി അഞ്ചിന് അബുദാബി സെന്റ് ജോസഫ് കത്തീഡ്രലിൽവെച്ച് ഫ്രാൻസിസ് മാർപാപ്പ, മൾട്ടിപ്പിൾ ബ്രെയിൻ ഡിസോർഡറുള്ള മകൻ എസക്കിയേലിനെ ഉമ്മ വെക്കുകയും കൈകളിലെടുത്ത് ശുശ്രൂഷിക്കുകയും ചെയ്ത മറക്കാനാകാത്ത അനുഭവം പങ്കുവയ്ക്കുന്നു പ്രവാസിയായ ജിഗിന റോഷൻ ഗോമസ്. ഇന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഓർമ ദിനം .

ഷൊർണൂർ റോട്ടിലെ അരിസ്റ്റോട്ടിൽ ബാലനും രാഗിണിയുടെ ഈവാ ബ്യൂട്ടി പാർലറും 20.04.2026

കേരളത്തിലെ മറ്റേതൊരു തൊഴിൽമേഖലയിലുമെന്നപോലെ സലൂണുകളിലും ഇതര സംസ്​ഥാനക്കാർ രംഗം കീഴടക്കിയിട്ടുണ്ട്. ബംഗാൾ, ഒറീസ്സ, തമിഴ്നാട് എന്നീ സംസ്​ഥാനങ്ങളിൽനിന്നു മാത്രമല്ല, ഹിമാചൽ പ്രദേശ്, ഭൂട്ടാൻ, നേപ്പാൾ, തുടങ്ങിയ ഇടങ്ങളിൽനിന്നും യുവതികളും യുവാക്കളും ബ്യൂട്ടിപാർലറുകളിലും ഹെയർ കട്ടിങ്ങ് സലൂണുകളിലും ജോലി നോക്കുന്നു. കേശാലങ്കാരത്തി​ന്റെ മാറുന്ന സൗന്ദര്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൗതുകകരം കൂടിയാണ്, കെ.സ...

കേരളത്തിന്റെ 'ആരോഗ്യ'ത്തെ സംരക്ഷിക്കേണ്ടത് നമ്മളാണ് 19.04.2026

ഹൃ ദ്രോഗ വിദഗ്ധനായ ഡോ. കെ.പി. ബാലകൃഷ്ണനുമായുള്ള ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അഭിമുഖ പരമ്പര ‘Every Beats Counts’-ൻ്റെ ആദ്യ ഭാഗം. ഈ ഭാഗത്തിൽ കേരളത്തിൻ്റെ ആരോഗ്യ രംഗവും ആരോഗ്യ പ്രവർത്തകരും പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. കേരളത്തിലെ സർക്കാർ ആശുപത്രികളും ഇടത്തരം സ്വകാര്യ ആശുപത്രികളും നിലനിൽക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന് ഡോ. ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

മെമ്മറിഫുൾ 18.04.2026

ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.

വേറിട്ടു കേൾക്കാനാകാത്ത ശബ്ദങ്ങളുടെ കാലത്ത് ഗായത്രിയുടെ വേറിട്ട പാട്ടുകാലങ്ങൾ 17.04.2026

തന്റെ സംഗീതയാത്രയുടെ പല കാലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഗായിക ഗായത്രി. മലയാള സംഗീതത്തിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രവണതകൾ, ഗായകരുടെ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും അവർ തുറന്നുപറയുന്നു. സംസ്ഥാന സർക്കാർ അവാർഡ് ജൂറിയിൽ അംഗമായിരുന്ന സമയത്തെ അനുഭവങ്ങളും, വേടന് അവാർഡ് നൽകിയതിനെച്ചൊല്ലി ഉയർന്ന വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണവും പങ്കു വയ്ക്കുന്നു .

എന്തു വെളിച്ചമാണ്, വെള്ളിയാഴ്ചകൾക്ക്… 16.04.2026

സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊടുത്തവരെ, ഇത് നിങ്ങൾക്കുള്ളത്.

ജാതിറാം സ്റ്റാഫ് റൂം 15.04.2026

അ തിക്രൂരമായ ജാതി വിവേചനത്തിന്റെ ഇരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ നിതിൻ രാജ് എന്ന ദലിത് വിദ്യാർത്ഥിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ജാതികേരളത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. വികസനമെന്നാൽ കെട്ടിടങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവരോട്, അതിനുള്ളിൽ നടക്കുന്നത് ജാതി വിവേചനവും അവഹേളനവുമാണെന്ന് വിളിച്ചുപറയുകയാണ് നിതിൻ രാജുമാർ. EDITORS ASSEMBLY: മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.

അംബേദ്കറുടെ സാമ്പത്തിക ദർശനങ്ങൾ ​എന്തുകൊണ്ട്​ ചർച്ച ചെയ്യപ്പെടുന്നില്ല? 14.04.2026

അംബേദ്കറുടെ മൗലിക നിലപാടുകൾ ഏതെങ്കിലും അക്കാദമിക- വൈജ്ഞാനിക കള്ളികളിൽ മാത്രം ഒതുക്കി വിശകലനം ചെയ്യുന്നത് അപക്വമാണ്

Sad Songs ചെയ്യാനാണിഷ്ടം, Action സിനിമകൾ കാണാനും 12.04.2026

സം ഗീതജ്ഞൻ ജെറി അമൽ ദേവുമായുള്ള അഭിമുഖത്തിൻ്റെ മൂന്നാമത്തെയും അവസാനത്തേയും ഭാഗം. ആക്ഷൻ സിനിമകൾ കാണാനും ദുഃഖഭരിതമായ പാട്ടുകൾ ഉണ്ടാക്കാനും സീരിയസായ സംഗീതം കേൾക്കാനും ഇഷ്ടപ്പെടുന്ന ഒരാൾ. സംഗീതം പോലെ സുതാര്യനായ ഒരാൾ. മുഹമ്മദ് റഫിയെ പാട്ടു പഠിപ്പിച്ചതിനെക്കുറിച്ചും യേശുദാസ് തനിക്കുവേണ്ടി പാടിയ ആദ്യ പാട്ടിനെ കുറിച്ചും മുല്ലനേഴി മാഷിനെയും കെ. ജയകുമാറിനേയും കുറിച്ചും ഈ ഭാഗത്തിൽ സംസാരിക്കുന്നുണ്ട്.

ചൂടൻകേരളം 12.04.2026

ചൂ ട് സാമൂഹിക അനീതി കൂടിയാവുന്നതിൻ്റെ രാഷ്‌ട്രീയമെന്താണ്? കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചൂട് കൂടുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? ചൂട് അസഹനീയമായി മാറുന്നത് എന്തുകൊണ്ടായിരിക്കാം? കാലാവസ്ഥാ ശാസ്‌ത്രജ്ഞനും കുസാറ്റിലെ അധ്യാപകനുമായ പ്രൊഫ. എസ്. അഭിലാഷുമായി മനില സി. മോഹൻ സംസാരിക്കുന്നു.

താലീസും പാലൈസും 11.04.2026

കൊതിച്ചതും രുചിച്ചതുമെല്ലാം കേവലം ചേരുവകളുടെ ചേർച്ച നോക്കി ഗുണിച്ചും ഹരിച്ചും ക്യാപ്സൂൾ വിഡിയോകൾ മാത്രമായി മാറുന്ന കാലത്ത്, നമ്മുടെ പഴയകാല മെനു എന്തെല്ലാമായിരുന്നു, അക്കാല രുചികൾക്ക് നമ്മൾ നൽകിയ റേറ്റിംഗ് എത്രയായിരുന്നു. ഒരു കാലത്തും ഉപയോഗിക്കാത്ത ഒരു ക്രോക്കറി സെറ്റു പോലെ നമ്മുടെ ഷെൽഫിലിരിക്കുന്ന രുചിയോർമകളെ പൊടിതട്ടിയെടുത്താലോ. ഓർമോപനിഷത്ത് പല കാല- പല രുചികളിലൂടെ.

കാലം, എംബാപ്പെയുടെ കാൽവേഗത്തിൽ 10.04.2026

പഴുത്ത ബബ്ലിമൂസ് വാട്ടിയെടുത്തതായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാൽപ്പന്ത്. കളിക്കളം വീടകം തന്നെ. വാതിലുകളായിരുന്നു ആദ്യം ഉന്നംവച്ച ഗോൾപോസ്റ്റുകൾ. ഉടഞ്ഞ പാത്രങ്ങളുടേതാകാം ആദ്യമുയർന്ന ആരവം. ഫൈനൽ വിസിൽ അമ്മ വിളിക്കും

ചൂടിൽ രോഗങ്ങൾ മാരകമായേക്കാം, എന്തു ചെയ്യണം? 08.04.2026

വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എ.എസ്.

ആരോഗ്യം രാഷ്ട്രീയമാണ് 07.04.2026

ഡോക്ടർമാർക്ക് സ്വന്തം ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുന്നതിന് കഴിയാത്ത തരത്തിൽ രാഷ്ട്രീയ - സാമ്പത്തിക -ഉദ്യോഗസ്ഥ വ്യവസ്ഥ അയവില്ലാത്ത ചട്ടങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. സർക്കാർ തലത്തിൽ ബ്യൂറോക്രസിയുടെ തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുമുണ്ട്. അനാവശ്യ നിയന്ത്രണങ്ങളില്ലാതെ വ്യക്തികൾക്കും സ്ഥാപന മേധാവികൾക്കും തീരുമാനമെടുക്കാൻ കഴിയണം. ഡോ. എ. കെ ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്ക...

‘എന്തുകൊണ്ട് ഞങ്ങൾക്ക് ഇടതുപക്ഷവുമായി സംസാരിക്കാനാകുന്നില്ല?’ 06.04.2026

നവ സാമൂഹിക പ്രസ്ഥാനങ്ങളുമായുള്ള എല്ലാതരം സംവാദങ്ങളെയും കൊട്ടിയടച്ചുകളഞ്ഞ പത്തു വർഷമായിരുന്നു ഇടതുപക്ഷ സർക്കാറിന്റേതെന്ന വിമർശനമുന്നയിക്കുന്നു. തങ്ങൾക്ക് ആവശ്യമുള്ളവരെ മാത്രം വിളിച്ച്, ചോദ്യം ചോദിക്കരുത് എന്ന ഉറപ്പിൽ മാത്രം നടന്ന ഏകപക്ഷീയ വിനിമയങ്ങളായിരുന്നു നടന്നതെല്ലാം. ആദിവാസികളുടെ ഭൂസമരം അടക്കമുള്ള പ്രക്ഷോഭങ്ങളെ വംശീയമായി തന്നെ അടിച്ചമർത്തിയ സർക്കാറിന് നേതൃത്വം നൽകിയ യു.ഡി.എഫിനോട് എന്തുകൊണ്ട് ര...

ഭരണവിരുദ്ധ വികാരമുണ്ട്, ദലിത്- ആദിവാസി വിഭാഗങ്ങളിൽ 05.04.2026

വി കസനത്തിന്റെ പേരിൽ തുടർഭരണമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് വികസനത്തിന് അനിവാര്യമായ സാമൂഹിക നീതിയ്ക്ക് എന്തു സംഭവിച്ചു എന്ന പരിശോധനയാണ് ഈ സംഭാഷണം. ഭൂപരിഷ്കരണം മുതൽ കേരളം തുടർന്നുപോരുന്ന ദലിത്- ഗോത്ര സമൂഹങ്ങളുടെ എക്സ്ക്ലൂഷൻ എങ്ങനെയാണ് വിവിധ മേഖലകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ രൂക്ഷമായതതെന്നും വിശദമാക്കുന്നു.

വേണ്ടത് രണ്ടാം ഭൂപരിഷ്കരണം, ആചാരവിരുദ്ധ കേരളം 04.04.2026

വരുന്ന അഞ്ചു വർഷം കേരളത്തിന്റെ ഭരണം കയ്യാളുന്ന സർക്കാരിന് അഭിസംബോധന ചെയ്യേണ്ട ഗുരുതരമായ ചില വിഷയങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ എം.ജി.

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS