Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

11 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ 25.04.2024

ബി.ജെ.പി പ്രകടനപത്രിക മറച്ചുപിടിക്കാൻ ശ്രമിച്ച തൊഴിലില്ലായ്മ തന്നെയാണ് ​തെരഞ്ഞെടുപ്പിലെ പ്രധാന ഇഷ്യു. മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ സർവേയിലും തൊഴിലില്ലായ്മയാണ് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ഏറ്റവും രൂക്ഷമായ പ്രശ്നമായി സൂചിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തൊഴിലില്ലായ്മ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പു വിഷയമായി വരുന്ന തെരഞ്ഞെടുപ്പുകൂടിയാണിത്.

Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം 24.04.2024

വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist)...

ജനാധിപത്യത്തിനും ഫാസിസത്തിനും ഇടയിൽ കരുതലോടെ പങ്കെടുക്കേണ്ട വോട്ടെടുപ്പ്‌ 23.04.2024

‘‘ഫാസിസം കലാകാരന്മാരെ ഭയാലുക്കളും, അവസരവാദികളും അങ്ങനെ ഉപയോഗശൂന്യരുമാക്കിത്തീർക്കും. കലാപ്രവർത്തകർ ഭരണകേന്ദ്രങ്ങളുടെ വാഴ്ത്തുകരാകും, മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽമറന്നുപോകുന്നതുപോലെ കലാകാരൻമാർ കലയുടെ ധർമ്മത്തിൽ നിന്ന് വ്യതിചലിക്കും. പൗരനർമാർ നേര് ഏത്, നുണയേത് എന്ന് തിരിച്ചറിയനാകാതെ അന്ധരായി അലയും.’’ - ദീപന്‍ ശിവരാമന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ്

How Tamil leader MK Stalin resist BJP and Hindutva in South? | Malayalam Podcast 22.04.2024

നിലപാടും പോരാട്ടവീര്യമുള്ള പലതിലും കുലുങ്ങാത്ത 'അരസിയല്‍വാദി' ഇമേജ് ബില്‍ഡ് ചെയ്യുന്ന കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സക്‌സസ്ഫുള്‍ റേറ്റുള്ള മുഖ്യമന്ത്രിയുടെ പേര് എം.കെ. സ്റ്റാലിന്‍ എന്നാണ്. സംഘപരിവാറിനോട് യുദ്ധം പ്രഖ്യാപിക്കാന്‍ കൃത്യമായ സ്ട്രാറ്റജിയുള്ള നേതാവാണ് താനെന്ന് തോന്നിപ്പിക്കാന്‍ സ്റ്റാലിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയുന്നു. Muthuvel Karunanidhi Stalin, often referred to b...

MA Baby Interview on Loksabha Election 2024, India Allience, CPIM Policy | Manila C. Mohan 21.04.2024

തീവ്ര വലതുപക്ഷത്തിന് ഒരു പരിധിയ്ക്കപ്പുറം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനും കഴിയുകയില്ലെന്നും സ്വേച്ഛാധിപതികളായ ഫാസിസ്റ്റ് ഭരണാധികാരികൾ നിലംപതിച്ചതിൻ്റേതാണ് ലോക ചരിത്രമെന്നും 2024 ഇന്ത്യയിൽ അതിനുള്ള സാധ്യതയാണെന്നും പറയുകയാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാർത്ഥിത്വം, ഇന്ത്യാ മുന്നണി, സ്ഥാനാർത്ഥിത്വത്തിലെ സ്ത്രീസംവരണം, സംഘപരിവാർ സഭാ കൂട്ടുകെട്ട്...

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് സ്വയം ദക്ഷിണയായ കെ.ജി. ജയന്‍ | KG Jayan | Carnatic music 20.04.2024

മലയാളികളെ സംബന്ധിച്ച് കെ.ജി. ജയൻ, കെ.ജി വിജയൻ എന്നീ പേരുകൾഭക്തിസാന്ദ്രമായ ഒരോർമയാണ്. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് മലയാളഗാനലോകത്ത് കടന്നുവന്ന് തങ്ങളുടെതായ ഒരിടം ഉണ്ടാക്കിയെടുത്തവരായിരുന്നു ഗായകരായ ഈ ഇരട്ട സഹോദരങ്ങൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ സംഗീതലോകത്ത് നിന്ന് ആദ്യം വിടവാങ്ങിയത് കെ.ജി വിജയനായിരുന്നു. ആകസ്മികമായ ആ വിയോഗത്തിൽ തളർന്നുപോയി ജയൻ. ഇനിയും പാടിത്തീരാത്ത ഒരുപിടി ഗാനങ്ങൾ ബാക്കിയാക്കി ഇപ്പോ...

ബിഹാറിൽ ബിജെപിയെ തടയാൻ തേജസ്വി | Tejashwi Yadav | Lok Sabha Election 2024 19.04.2024

ആര്‍ ജെ ഡി ഒരു പ്രാദേശിക പാര്‍ട്ടി ആയിരിക്കുന്നിടത്തോളം കാലം തേജസ്വി യാദവ് ദേശീയ രാഷ്ട്രീയത്തിന്റെ പ്രധാന മുഖമായി വരും എന്നത് അത്രാഗ്രഹമായിരിക്കുമ്പോള്‍ തന്നെ ഒരു ആശയം എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലെ ശക്തമായൊരു സാന്നിധ്യമായി തേജസ്വിയും ആര്‍ ജെ ഡിയും ഉണ്ടാകും. ഇന്ത്യ ഭരിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിനെതിരെയുള്ളൊരു പ്രതിപക്ഷ സാന്നിധ്യവും ബിഹാറിലെ ബി ജെ പിക്കെതിരെ വെക്കാവുന്ന ഏറ്റവും വലിയൊരു ചെക...

വോട്ടറുടെ മനസിലിരിപ്പ് എന്താണ്? യുവത ആര്‍ക്ക് വോട്ട് ചെയ്യും? | Whom do youth cast their vote for? 18.04.2024

നാടെങ്ങും തിരഞ്ഞെടുപ്പാവേശത്തിലേക്ക് കടന്നു കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും കൂടെ ഇടപെടുന്ന പൊതു തിരഞ്ഞെടുപ്പുകൂടിയാണിത്. ഏതൊക്കെ ഘടകങ്ങളാണ് ഇത്തവണ യുവതയെ സ്വാധീനിക്കുന്നത്, അവരുടെ മനസ് എങ്ങോട്ടാണ്?

Umar Khalid എന്ന ഒറ്റയാള്‍പ്പോരാട്ടം | Why Is Umar Khalid Behind Bars for 3 Years? 17.04.2024

ഉമർ ഖാലിദ് എന്ന വിദ്യാർഥി നേതാവിനെ മോദി ഭരണകൂടം എന്തുകൊണ്ടാണ് ഭയക്കുന്നത്? എന്തിനാണ് അയാൾക്കുമേൽ പാക്കിസ്ഥാനിയെന്നും ജയ്ഷ് ഇ മുഹമ്മദ് അനുഭാവിയെന്നും ചാപ്പ കുത്തുന്നത്. ഉത്തരം ഒന്നേയുള്ളൂ, ഭയം. ചോദ്യം ചോദിക്കുന്നവരോടുള്ള ഭയം, വിരൽചൂണ്ടുന്നവരോടുള്ള ഭയം.

അസാധാരണമായ ജയ സംഗീതം | Ravimenon talks about K.G. Jayan 16.04.2024

അന്തരിച്ച സംഗീതജ്ഞന്‍ കെ.ജി. ജയനെ കുറിച്ച് പാട്ടെഴുത്തുകാരനായ രവിമേനോന്‍ സംസാരിക്കുന്നു.

സംഘ് ഐ.ടി. സെല്ലിനെതിരെ തനിഒരുവന്‍ Muhammad Zubair | Exposing Fake News 16.04.2024

ഓൺലൈനിലെ ഏറ്റവും വലിയ സംഘടിത ശക്തിയാണ് ബി.ജെ.പി. ഐ.ടി. സെൽ. വ്യാജ നറേറ്റീവുകളും വിദ്വേഷവും പ്രചരിപ്പിക്കാൻ സുസംഘടിതമായ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഈ ഐ.ടി സെല്ലിനോടും ഇന്ത്യൻ ഹിന്ദുത്വ പൊതുബോധത്തിൽ ഏറ്റവും വേഗത്തിൽ പ്രചരിപ്പിക്കപ്പെടാൻ സാധ്യതയുള്ള വലതുപക്ഷ നുണപ്രചാരണങ്ങളോടും ഏറ്റുമുട്ടി നിൽക്കാൻ പറ്റുന്നു എന്നതാണ് സുബൈറിനെ ഒരു ഹീറോയാക്കുന്നത്. Zubair stand up to the IT cell and the right-wing pr...

Dhruv Rathee എന്ന മെയിന്‍സ്ട്രീം | How did YouTube become a success? 15.04.2024

രാജ്യത്തെ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങിയും പ്രതിപക്ഷ കേന്ദ്രങ്ങളെയെല്ലാം ഭയപ്പെടുത്തിയും നിഷ്ക്രിയരാക്കിയും ബി.ജെ.പി. സര്‍ക്കാര്‍ അതിന്റെ എല്ലാ ജനാധിപത്യ വിരുദ്ധതയും ഭരണകൂട ഭീകരതയും പുറത്തെടുക്കുമ്പോള്‍ പ്രതിരോധത്തിന്റെ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങളാണ് യഥാര്‍ഥ പ്രതിപക്ഷമാവുന്നത്.

ഗാന്ധിമതി ബാലന്‍ കണ്ടെടുത്ത ക്ലാസിക്കുകള്‍, താരങ്ങള്‍ | Gandhimathi Balan 14.04.2024

"കെ.ജി. ജോർജിന്റെയും പദ്മരാജന്റെയും മികച്ച സിനിമകളിലേറെയും നിർമിച്ചത് ഗാന്ധിമതി ബാലനാണ്. നിർമാതാവിന് വിലയില്ലാതായതോടെ, നിർമാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധഃപതിച്ചതോടെ സിനിമാ നിർമാണം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം നിർമാണരംഗത്തുനിന്ന് പിൻവാങ്ങിയത്." - ഗാന്ധിമതി ബാലനെക്കുറിച്ച്.

Narcos കണ്ട് Pablo Escobar-ന്‍റെ നാട്ടിലേക്ക് | Rasheed Arakkal 13.04.2024

ലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിന്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിന്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....

അഭിപ്രായ സർവേയിൽ ജയിക്കുന്നവർ ഇലക്ഷനിലും ജയിക്കുമോ? | Dr. Kuttikrishnan A.P. 12.04.2024

അഭിപ്രായ സർവ്വേകൾ ശാസ്ത്രീയമായി സംഘടിപ്പിക്കാനും ഫലം പരമാവധി കൃത്യതയോടെ പ്രവചിക്കാനും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയങ്ങൾ ഏതൊക്കെയാണ്? അവ പരിഗണിച്ചുകൊണ്ടാണോ മാധ്യമങ്ങൾ സർവ്വേ നടത്തി ജനങ്ങളുടെയിടയിൽ കാര്യങ്ങൾ പ്രഖ്യാപിക്കുന്നത്? കേവലം പ്രൈമറി ക്ലാസ്സിലെ ഗണിത ശാസ്ത്ര അറിവ് കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഗിമ്മിക്കുകളാണ് ഇന്ന് പല തെരഞ്ഞെടുപ്പു സർവേകളുടെയും പേരിൽ നടക്കുന്നത് എന്ന വിമർശനം മുന്നോട്ടുവ...

ബംഗാളിൽ പടരുന്നു, ചുവപ്പിന്റെ മിനാക്ഷി | V.S. Sanoj 11.04.2024

ഖേലോ ഹോബേ' (ഗെയിം ഓണ്‍) എന്ന മമതയുടെ ഉച്ചത്തിലുള്ള പ്രഖ്യാപനത്തോട് അതേ പ്രയോഗം ഏറ്റെടുത്ത് തിരിച്ചുപറഞ്ഞ് തെരുവിലേക്കിറങ്ങിനടക്കുന്ന ഒരു കമ്യൂണിസ്റ്റുകാരിയുണ്ട് വെസ്റ്റ് ബംഗാളില്‍, പേര് മിനാഖി അഥവാ മിനാക്ഷി മുഖര്‍ജി. ബംഗാളിലെ ഇടതുപക്ഷത്തിന്റെ ആവേശം, സി.പി.എമ്മിന്റെ പുതിയ ക്രൗഡ് പുള്ളര്‍.

പേജ് നമ്പറില്ലാതെ വഴിയില്‍ ചിതറിയ എം.ടിയുടെ സ്ക്രിപ്റ്റ് | Venu about MT and Hariharan 10.04.2024

മലയാളത്തിലെ അതികായരായ രണ്ട് ചലച്ചിത്രകാരൻമാരാണ് എം.ടി.വാസുദേവൻനായരും ഹരിഹരനും. സിനിമകളുണ്ട്. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വളർത്തുമൃഗങ്ങൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, ഒരു വടക്കൻ വീരഗാഥ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി, കേരളവർമ പഴശ്ശിരാജ, ഏഴാമത്തെ വരവ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇരുവരും ഒന്നിച്ച് വർക്ക് ചെയ്തവയാണ്. ഈ രണ്ട് പേർക്കുമൊപ്പം പല സിനിമകളിലും ക്യാമറാമാനായിരുന്നു വേണു. എം....

മണിപ്പുട്ട് റുഖിയ | Rukhiya Fort Kochi in Grandma Stories 08.04.2024

എഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ...

Kaithapram Damodaran Namboothiri Interview | Paattukatha | Priya VP 08.04.2024

സംഗീത ജീവത്തെക്കുറിച്ചും ട്രെന്‍ഡിംഗ് പാട്ടുകള്‍ വന്ന വഴികളെക്കുറിച്ചും പുതിയ കാലത്തെക്കുറിച്ചും ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ സംസാരിക്കുന്നു.

മോദിയുടെ തനിനിറം തുറന്നുകാട്ടുന്ന മഹുവ | Mahua Moitra | Narendra Modi 06.04.2024

മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസ് എം.പിയുടെ 2019 മുതൽ 2024 വരെയുള്ള ലോക്‌സഭയിലെ ഇടപെടലുകൾ ദേശീയ ശരാശരിയിലും താഴെയാണ്. എന്നിട്ടും എന്തുകൊണ്ടാണ് അവർ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കുന്ന വ്യക്തിയായത്? - കെ. സഹദേവന്‍ എഴുതിയതിന്റെ പോഡ്കാസ്റ്റ് രൂപം.

'പ്രിയ വോട്ടര്‍മാരെ, ആരും എനിക്ക് വോട്ട് ചെയ്യരുത്'; വോട്ട് വന്ന വഴി | 1 06.04.2024

'പ്രിയ വോട്ടര്‍മാരെ, ആരും എനിക്ക് വോട്ട് ചെയ്യരുത്'; വോട്ട് വന്ന വഴി | 1 by THINK

കാട്ടുഞരമ്പായി പടരുന്ന കുടജാദ്രി | Venu's Kodachadri travel experience | #REPOST 04.04.2024

ക്യാമറമാനും എഴുത്തുകാരനും സംവിധായകനുമായ വേണുവിന്റെ കുടജാദ്രി യാത്രാനുഭവം.

മുള്ളുവേലിക്കരുകിലെ ജീവിതം | How Muslims Are Alienated in India? - Maina Umaiban 03.04.2024

"അടുത്തകാലത്തായി ഭയം എന്നെ ഗ്രസിക്കുകയാണ്. ജീവിതകാലം മുഴുവൻ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്ന അണലിവിഷത്തെപ്പോലെ മനസിനെ ഗ്രസിക്കുകയാണ് ഭയം." - മൈന ഉമൈബാന്‍ പറയുന്നു.

ചിക്കന്‍ 'ചൂടാണോ'? വെള്ളം കുടിക്കേണ്ടത് എപ്പോള്‍? വേനലിനെ ശാസ്ത്രീയമായി നേരിടാം | Wellness Waves 03.04.2024

വേനല്‍ കടുക്കുന്നതോടെ ജനജന്യ രോഗങ്ങളും വരികയായി. മഞ്ഞപ്പിത്തം, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ പലപ്പോഴും മാരകമായേക്കാം. വേനലിനെ എങ്ങനെ ശാസ്ത്രീയമായി നേരിടാം എന്ന് പറയുന്നു, കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിലെ ഡോ. ജ്യോതി എസ്.

കൗമാര കാമനകൾ | Dr. A.K. Jayasree-യുടെ ആത്മകഥാഭാഗം Kani Kusruthi വായിക്കുന്നു 02.04.2024

Buy 'Ezhukon' Online:https://ratbooks.com/products/ezhukon-dr-a-k-jayasree

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS