Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media
Autor
Truecopythink
Kategoria
Strona podcastu
Ostatni odcinek
11 paź 2026
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
‘പാരഡൈസ്’; വംശവെറിയുടെ ഭൂപടത്തിലെ നിസ്സഹായരായ മനുഷ്യർ | V.K. Babu 11.07.2024 10:48
മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്
18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P 11.07.2024 9:30
18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P by THINK
ട്രെയിന്‍ ടെക്നോളജി മാറിയിട്ടും വേഗത മാറാത്തതെന്തുകൊണ്ട്? | TD Ramakrishnan 10.07.2024 38:44
റെയില്‍വേ ടെക്നോളജിയും എഞ്ചിനും സംവിധാനങ്ങളുമൊക്കെ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് മാറിയിട്ടുണ്ട്. എന്നിട്ടും ആ മാറ്റത്തിനൊത്ത സഞ്ചാര വേഗത ട്രെയിനുകള്‍ക്ക് കൈവരിക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍.
ശ്രീനിവാസന്റെ സന്ദേശവും ജോൺസന്റെ സംഗീതവും | Venu / Manila C. Mohan 09.07.2024 35:18
ക്യാമറാമാൻ വേണുവിന്റെ സിനിമാ സഞ്ചാരം തുടരുന്നു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലെ ആത്മാംശം, ശ്രീനിവാസന്റെ സന്ദേശത്തിലെ അരാഷ്ട്രീയത, സിനിമകളിലെ പാട്ട്, എഡിറ്റിങ്ങിൽ ക്യാമറാമാന്റെ പങ്ക്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, വടക്കു നോക്കിയന്ത്രം.
ഫുട്‌ബോള്‍ എന്റെ ജീവനാണ് | Kuthiyiripp Muhammed 07.07.2024 8:12
'ഞാന്‍ ഫുട്‌ബോളിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവനാണ്. ഫുട്‌ബോളാണ് എന്റെ ജീവിതം' കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശി കുത്തിയിരിപ്പ് മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ കോച്ച് പറഞ്ഞു വെക്കുന്നു. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും അതിനോട് കെട്ടിപ്പിണഞ്ഞിരിക്കുന്ന തന്റെ ജീവിതവും തുറന്നു പറയുകയാണ് ഈ ഫുട്‌ബോള്‍ സ്‌നേഹി.
വ്ലോഗ്, എഴുത്ത്, അഭിനയം, കാളി; അശ്വതി ശ്രീകാന്ത് പറയുന്നു | Aswathy Sreekanth /Priya V.P. 06.07.2024 35:03
ടെലിവിഷനില്‍, യൂട്യൂബില്‍, മലയാളം സാഹിത്യ വായനക്കാര്‍ക്കിടയില്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ ഏറ്റവും പുതിയ പുസ്തകം കാളി പതിനൊന്നാം പതിപ്പിലെത്തി നില്‍ക്കുന്നു. തന്റെ എഴുത്തിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും പുതുതായി ആരംഭിക്കാനിരിക്കുന്ന വെല്‍നെസ് ക്ലിനിക്കിനെക്കുറിച്ചും അശ്വതി സംസാരിക്കുന്നു.
പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല | Dr. Manoj Kumar 05.07.2024 20:50
പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല | Dr. Manoj Kumar by THINK
അമീബിക് മസ്തിഷ്കജ്വരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ചികിത്സ എന്ത്? | Dr. Anoop Kumar A. S 04.07.2024 17:44
അമീബിക് മസ്തിഷ്കജ്വരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ചികിത്സ എന്ത്? | Dr. Anoop Kumar A. S by THINK
ട്രെയിന്‍ അപകടകങ്ങള്‍ എല്ലാകാലത്തും ആവര്‍ത്തിക്കുന്നതിന് പിന്നില്‍ | TD Ramakrishnan 03.07.2024 29:44
1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റര്‍ അകലെ ഡാനിഷ്പേട്ട് - ലോക്കൂര്‍ എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ ആവര്‍ത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ആരും കേള്‍ക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്ലപ്പെടുന്ന...
മറിയത്തിന്റെ കടല്‍ | ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ ജീവിതം 02.07.2024 38:03
മത്സ്യത്തൊഴിലാളിയായ മറിയം സില്‍വസ്റ്ററുമായുള്ള സംസാരം. തിരുവനന്തപുരം കേശവദാസപുരത്തെ മീന്‍ മാര്‍ക്കറ്റില്‍ വില്‍പനക്കാരിയായ മറിയം പറയുന്ന കഥകള്‍ക്ക് കടലിന്റെ ഇരമ്പലുണ്ട്. കടലിന്റെ പാട്ടും കരുത്തും സങ്കടവുമുണ്ട്.
ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു 01.07.2024 7:48
ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു
LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar 30.06.2024 25:17
LGBTQ+ ഡോക്ടര് മനോജ് കുമാർ സംസാരിക്കുന്നു | Dr. Manoj Kumar by THINK
ട്രെയിനില്‍ 40 പേരുടെ മോഷണം, നിരായുധനായ ഒരേയൊരു റെയില്‍വേ ഗാര്‍ഡ് | TD Ramakrishnan 29.06.2024 28:32
റെയില്‍വേ ഗൂഡ്സ് ഗാര്‍ഡ് എന്ന നിലയിലുള്ള തന്‍റെ സര്‍വീസ് അനുഭവങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍ തുടരുന്നു. നിരായുധനായി, ഏകാന്തനായി ജോലി ചെയ്യുമ്പോഴുള്ള സാഹസികമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.
ജോണ്‍ അബ്രഹാമിന്‍റെ കൂട്ടുകാരന്‍ കുട്ടനാടിന്റെ ചരിത്രം പറയുന്നു | Mangalassery Padmanabhan 27.06.2024 55:53
'എനിക്ക് കണ്ണു നിറഞ്ഞു പോവാ, ആ സഖാവിനെപ്പറ്റി പറയുമ്പഴേ.. ' സാംസ്‌കാരിക പ്രവര്‍ത്തകനായ, കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ, ജോണ്‍ എബ്രഹാമിന്റെ ആത്മസുഹൃത്തായ മംഗലശ്ശേരി പത്മനാഭന്‍ പറഞ്ഞു നിര്‍ത്തി. കുട്ടനാടിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രം വാമൊഴിയായി രേഖപ്പെടുത്തുകയാണ് എണ്‍പത്തി മൂന്ന് വയസ്സുള്ള പത്മനാഭന്‍. രക്തസാക്ഷികളും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടശേഖരങ്ങളും ആനുകാ...
കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar 27.06.2024 15:18
കൗണ്‍സിലിംഗ് എന്താണ് ? | Dr. Manoj Kumar by THINK
പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും തള്ളുമ്പോൾ | Pulsar Suni | Adv Ajeer Abdurazak 26.06.2024 7:33
ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്.
നമ്മുടെ ആ നൊസ്റ്റാള്‍ജിയ പാട്ടുകള്‍ പാടിയ കെ.കെ. നിഷാദ് | Singer KK Nishad Interview 25.06.2024 34:27
പഠിച്ചതും പഠിപ്പിക്കാന്‍ തുടങ്ങിയതും മാത്തമാറ്റിക്സ് ആണ്. എന്നാല്‍ കണക്ക് അധ്യാപകന്‍ എന്ന സുരക്ഷിത ജോലി വിട്ട് സംഗീതത്തിനൊപ്പം സഞ്ചരിക്കാനായിരുന്നു കെ.കെ. നിഷാദിന്‍റെ തീരുമാനം. അളന്ന് കുറിച്ച കണക്ക് പോലെ ഒരു വിജയമയിരുന്നു ആ തീരുമാനം. മലയാളികള്‍ എന്നും മൂളുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന കെ.കെ. നിഷാദാണ് ഇത്തവണ പാട്ടുകഥയില്‍ നമ്മോടൊപ്പം.
‘കോളനി’, പേരുമാറ്റത്തിലുമുണ്ട് ചില വലിയ കാര്യങ്ങൾ | K. Radhakrishnan abolishes the term 'colony' 24.06.2024 6:11
"പേര് എന്നതിൽ ഒരു സാമൂഹ്യാന്തസ്സ് അടങ്ങിയിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പേര് മാറിയതുകൊണ്ട് എന്ത് സംഭവിക്കാൻ എന്ന ചോദ്യം ലളിതയുക്തിയിൽ ഉടലെടുക്കുന്നതാണ്". ബിജു ഗോവിന്ദ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ്.
എളുപ്പമല്ല ഗൂഡ്സ് ട്രെയിന്‍ ഗാര്‍ഡിന്‍റെ യാത്ര | T.D. Ramakrishnan 23.06.2024 22:17
പുറമേ നിന്ന് കാണുന്നത്രയും എളുപ്പമുള്ളതല്ല ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡിന്റെ ജോലി. മണിക്കൂറുകളുടെ യാത്രയുണ്ടാവും. നിരായുധനായി കാട്ടിലും വിദൂര സ്ഥലങ്ങളിലും ഒറ്റയ്ക്ക് നില്‍ക്കേണ്ടി വരും. ശരിക്ക് പിടിച്ചു നിന്നില്ലെങ്കില്‍ തെറിച്ചു വീഴാവുന്നത്രയും കുലുക്കത്തില്‍ ജോലി ചെയ്യേണ്ടി വരും. സാഹസികമായ ഗുഡ്സ് ട്രെയിന്‍ ഗാര്‍ഡ് ജോലിയെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു.
സഖാവ് എം.കെ. ചെക്കോട്ടി; ഒരു കമ്മ്യൂണിസ്റ്റ് നൂറ്റാണ്ട് | Saghavu Chekkotti 22.06.2024 38:56
സെപ്തംബർ പത്തൊൻപതിന് അന്തരിച്ച സഖാവ് എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ചരിത്രം കൂടിയാണ്. കോഴിക്കോട്ടെ നൊച്ചാടും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൻ ചെക്കോട്ടിയുടെ പങ്ക് നിർണായകമായിരുന്നു. 1951 ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം നിന്നു. അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം...
കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ സംഘര്‍ഷങ്ങള്‍ | Dr. Manoj Kumar 20.06.2024 17:38
വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ പരിചരിക്കുന്നവരുടെ മാനസികാരോഗ്യം സമൂഹം വേണ്ടത്ര പരിഗണിക്കുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായിട്ടില്ല. ശാരീരികവും മാനസികവുമായ രോഗങ്ങളാല്‍ നിരന്തരം ശ്രദ്ധ വേണ്ടിവരുന്നവരെ പരിചരിക്കുന്നവര്‍ പലതരം സംഘര്‍ഷങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. പ്രത്യേകിച്ച് ഡിമന്‍ഷ്യ പോലുള്ള അവസ്ഥകളുള്ളവരെ പരിചരിക്കുന്നവരില്‍. ഇത്തരക്കാര്‍ക്ക് ശാരീരികവും മാനസികവുമായ ശ്രദ്ധ വേണ്ടിവരും. പ്രത്യേകിച്ച്,...
ആ 7 പേർ അടക്കി വാഴുന്ന പോപ്പ് സംഗീതം | Priya V. P 20.06.2024 13:49
ആ 7 പേർ അടക്കി വാഴുന്ന പോപ്പ് സംഗീതം | Priya V. P by THINK
അരക്ഷിത പ്രവാസത്തിനും സുരക്ഷിത പ്രവാസത്തിനും ഇടയിലെ കരിഞ്ഞ പുക 19.06.2024 8:08
മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ് സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും. Read Story: https://truecopythink.media/society/ek-dinesan-on-...
ഒരു കോമ്പറ്റീറ്റർ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇന്ത്യൻ റെയിൽവേ 'ഇങ്ങനെ പോവുന്നത്' 18.06.2024 26:02
റെയില്‍വേ ഗുഡ്സ് കാര്യേജിനെക്കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ സ്വതന്ത്രമായി നടത്തിയ പഠത്തെക്കുറിച്ചും. ഇന്ത്യന്‍ റെയില്‍വേയ്ക്ക് മുന്നില്‍ അത് അവതരിപ്പിച്ചതിനെക്കുറിച്ചും രസകരമായി സംസാരിക്കുന്നു.
ഡൗൺസ് സിൻഡ്രോമുള്ള കുഞ്ഞിന്റെ അമ്മ | Sreekala Mullasery 17.06.2024 13:59
ഡൗൺസ് സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള കുഞ്ഞ്. സാധാരണ ജീവിതം വീണ്ടെടുക്കാനുള്ള അമ്മയുടെയും കുഞ്ഞിന്റെയും പോരാട്ടത്തിനിടെ, രണ്ടുവയസ്സായപ്പോൾ കുഞ്ഞിന് രക്താർബുദം...ഒടുവിൽ, മരണത്തിന്റെ പിടച്ചിൽ... ജീവിതം കൈവിട്ടുപോയ വഴികളിലൂടെ ഒരമ്മ പിടിച്ചുകയറിയ അനുഭവം
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS