Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

7 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

ബിന്ദുവും ബാബുവും രണ്ട് പെൺമക്കളും; പൊലീസ് ചവിട്ടിയരച്ച ഒരു കുടുംബം 11.08.2026

2003-ൽ മുത്തങ്ങ സമരഭൂമിയിലുണ്ടായിരുന്ന ഗർഭിണിയ്ക്കും അവരുടെ ചെറിയ രണ്ട് പെൺമക്കൾക്കും ജീവിതപങ്കാളിക്കും നേരെ നടന്ന പൊലീസ് വേട്ടയുടെ അനുഭവമാണിത്. അവകാശത്തിനായി സമരം ചെയ്തവരെ ശിക്ഷിച്ച നീതിന്യായസംവിധാനത്തിന്റെ പരിഗണനയിൽ ഒരിക്കലും വരാനിടയില്ലാത്ത ‘കേസ്’ കൂടിയാണിത്.

‘എന്റെ കൈ അടിച്ചൊടിച്ച്, മുറിവിൽ ലാത്തി കൊണ്ട് കുത്തിയ ​ പൊലീസിനെതിരെ എന്തുകൊണ്ട് കേസില്ല?’ 10.08.2026

മുത്തങ്ങ സമരത്തിനിടെ, പൊലീസുകാരൻ വിനോദ് മരിച്ച കേസിലും മറ്റൊരു ​പൊലീസുകാരനായ അബ്ദുൽ സലാമിന് പരിക്കേറ്റ കേസിലും പ്രതിയാക്കപ്പെട്ട കവിത, മുത്തങ്ങയിൽ താൻ നേരിട്ട കടുത്ത പൊലീസ് അതിക്രമത്തെക്കുറിച്ച് ഓർക്കുന്നു. കവിതയുടെ ജീവിതപങ്കാളി അനിൽകുമാർ, അബ്ദുൽ സലാമിനെ ​ആക്രമിച്ചു​വെന്ന കേസിൽ എം. ഗീതാനന്ദനോടൊപ്പം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.

‘എന്റെ അച്ഛനെ കൊന്നവർക്ക് എന്തുകൊണ്ട് ശിക്ഷയില്ല?’; ജോഗിയുടെ മകൻ ശിവൻ 09.08.2026

2003-ൽ മുത്തങ്ങ സമരക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട ജോഗിയുടെ മകൻ ശിവൻ സംസാരിക്കുന്നു. ജോഗിയോടൊപ്പം, 15 വയസ്സുകാരനായിരുന്ന ശിവനും 2003-ൽ മുത്തങ്ങയിലെ സമരഭൂമിയിലുണ്ടായിരുന്നു.

ഈ മടി സ്വഭാവമാണോ? ന്യൂറോഡൈവേഴ്സിറ്റി എന്താണ്? 08.08.2026

ന മ്മൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളാണ് എന്ന് കരുതുന്ന പലതും മനുഷ്യ മസ്തിഷ്‌കത്തിലെ വ്യത്യസ്തതകളാണ് എന്ന ശാസ്‌ത്രത്തിൻ്റെ മനസ്സിലാക്കലിനെപ്പറ്റി സംസാരിക്കുയാണ് ഡോ. മനോജ് കുമാർ. ന്യൂറോ ഡൈവേർജൻ്റായ മനുഷ്യരെ എങ്ങനെയാണ് മനസ്സിലാക്കുകയും സമീപിക്കുകയും ചെയ്യേണ്ടത്? ഇത് ചികിത്സ സാധ്യമായ ഒന്നാണോ? തുടങ്ങി ഒട്ടേറെ കാര്യങ്ങൾ സംസാരിക്കുന്നു. മനസ്സിൻ്റെ മനോജ് ഡോക്ടർ - പരമ്പര തുടരുന്നു.

ഫുട്ബോളിൽ എന്താണ് ട്രാൻസ്ഫർ വിൻഡോ? 07.08.2026

ക ളിക്കാരെ അടിമകളായി കണ്ടിരുന്ന ആ പഴയ കാലം അല്ല ഇത്. ഇന്ന് എംബാപ്പെയുടെ സൈനിംഗ് ഫീ കേട്ടാൽ മതി ഞെട്ടാൻ. എന്താണ് കാണികൾക്കും ക്ലബ്ബിനും കളിക്കാർക്കും ട്രാൻസ്ഫർ വിൻഡോ? രണ്ടാഴ്ചക്കുള്ളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങുമ്പോൾ ഈ വിഷയത്തിൽ സംസാരിക്കുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ആയ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

വിമർശനത്തെ താങ്ങാത്ത പാർട്ടി താങ്ങുമോ സ്വയം വിമർശനം? 06.08.2026

സം സ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുഫലം അവലോകനം ചെയ്യുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്, പാർട്ടിക്കുണ്ടായ ചരിത്രത്തോൽവിയെ യാഥാർഥ്യബോധത്തോടെയും പ്രത്യയശാസ്ത്രപരമായും സമീപിക്കുന്ന ഒന്നാണോ? എൽ.ഡി.എഫ് ഭരണകാലത്തുതന്നെ, കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഉയർത്തിയ വിമർശനങ്ങളെ പ്രത്യക്ഷമായി തന്നെ ശരിവെക്കുന്ന ഈ റിപ്പോർട്ട്, കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയഭാവിയെക്കുറിച്ച് നൽകുന്ന സൂചനകൾ എന്താണ്?...

വേണം, കേരളത്തിനൊരു ഹെൽത്ത് സ്ട്രാറ്റജി 05.08.2026

ഹൃദയാരോഗ്യത്തെ കുറിച്ചുള്ള അഭിമുഖ പരമ്പര 'Every beat Counts' ൻ്റെ അവസാന ഭാഗത്തിൽ, കേരളത്തിന് ആവശ്യമായ ഹെൽത്ത് സ്ട്രാറ്റജിയെ പറ്റി ചർച്ച ചെയ്യുകയാണ് ഡോ. കെ.പി. ബാലകൃഷ്ണനും രാജേഷ് ആത്രശ്ശേരിയും. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ വരുമ്പോൾ, അടിയന്തരമായി നൽകേണ്ട CPR പ്രഥമ ശുശ്രൂഷ എല്ലാവരും പഠിക്കേണ്ടതിനെ പറ്റിയും, അത്തരം കാര്യങ്ങൾ അക്കാദമിക കരിക്കുലത്തിൽ ഉൾപ്പെടുത്തേണ്ടതിനെ സംബന്ധിച്ചും ചർച്ച ചെയ്യുന്ന...

ജന്തർ മന്തറിലെത്തിയ വിദ്യാർത്ഥികളും ജനസഞ്ചയ ദൗർബല്യങ്ങളും 04.08.2026

ജനസഞ്ചയപ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ ഇന്ത്യൻ രൂപമാണ് കോക്രോച്ച് ജനതാ വിപ്ലവം എന്ന്, ട്രൂകോപ്പി വെബ്സീനുമായുള്ള അഭിമുഖത്തിൽ ബി. രാജീവൻ നടത്തിയ വിശലകനം, യാഥാർഥ്യത്തെ തെറ്റായി മനസ്സിലാക്കുന്ന ഒന്നാണ് എന്ന വിമർശനമുന്നയിക്കുകയാണ് നവീൻ പ്രസാദ് അലക്സ്.

ഭാഷ, ഓർമ്മ, കൂട്ടായ്മ: ഡിജിറ്റൽ മലയാളം മീഡിയയുടെ ഭാവി 03.08.2026

ഡിജിറ്റൽ മാധ്യമങ്ങൾക്ക് ഭാവിയുണ്ടോ എന്ന ചോദ്യത്തിന് 'ഉണ്ട്' എന്നു തന്നെയാണ് ഉത്തരം; പക്ഷേ, ആ ഭാവി സാങ്കേതികവിദ്യയുടേതോ പ്ലാറ്റ്‌ഫോമുകളുടേതോ ബിസിനസ്സ് മോഡലുകളുടേതോ അല്ല- അത് മനുഷ്യരുടെ കൂട്ടായ്മയുടേതാണ്- അരുൺകുമാർ പി.കെ. എഴുതുന്നു.

കേരളത്തിലെ യുവത്വത്തിന്റെ ഭാവുകത്തെ പുൽകിയുണർത്തിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ' | യു. ജയചന്ദ്രൻ 02.08.2026

എസ്.എഫ്.ഐയുടെ രൂപീകരണസമ്മേളനം മുതൽ ഇന്നോളമുള്ള ആ സംഘടനയുടെ ഗതി വീക്ഷിക്കുമ്പോൾ, ശക്തമായ കേഡർ സംവിധാനമുള്ള എല്ലാ സംഘടനകളും പല ഘട്ടങ്ങളിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ഇതിനെയും വെറുതേ വിട്ടിട്ടില്ലെന്നു കാണാം. കെ.എസ്.എഫിന്റെ കാലത്ത് തല്ലുകാരും അരാജകവാദികളുമായി കണക്കാക്കപ്പെട്ടിരുന്നവർ കാലക്രമേണ എങ്ങനെ ‘മര്യാദരാമന്മാ'രായി രൂപാന്തരം പ്രാപിച്ചു എന്നത് അന്വേഷണം ആവശ്യമുള്ള ഒരു കാര്യമാണ്. അതിന്റെ കാര...

Human First, Technology Next 01.08.2026

In this thought-provoking conversation, Sreenath Moorchilot reflects on a remarkable journey spanning technology, entrepreneurship, and leadership, while exploring how Artificial Intelligence, immersive technologies, and holographic systems are reshaping the way we live, work, and learn. Moving beyond innovation alone, the discussion examines the deeper questions of ethics, human potential, entrep...

വീണ്ടും എസ്. ജാനകി, രാജലക്ഷ്മിയുടെ ശബ്ദത്തിൽ 31.07.2026

എസ്. ജാനകിയ്ക്ക്, കാലാതീതമായ അവരുടെ പാട്ടുകളിലൂടെ സഞ്ചരിച്ച് ആദരമർപ്പിക്കുകയാണ് ഗായിക രാജലക്ഷ്മി. ബാല്യത്തിൽ താൻ കേട്ടു പഠിച്ചതും നിരവധി വേദികളിൽ പാടിയതുമായ ജാനകിയുടെ എക്കാലത്തെയും മികച്ച പാട്ടുകൾ രാജലക്ഷ്മി പാടുന്നു. ജാനകിയുടെ ആരാധികയായ രാജലക്ഷ്മിയുടെ അമ്മ പാർവതിയും പ്രിയ ജാനകിഗാനങ്ങൾ പാടുന്നു.

സ്വേച്ഛാധിപത്യത്തെ നേരിടാൻ ജനാധിപത്യ Gen Z 30.07.2026

ഭ രണഘടനാമൂല്യങ്ങളും ജനാധിപത്യരാഷ്ട്രീയവും മുറുകെപ്പിടിച്ച് സ്വേച്ഛാധിപത്യ ഭരണകൂടത്തെ നേരിടാം എന്ന പ്രതീക്ഷാവഹമായ രാഷ്ട്രീയമാണ് ജന്തർ മന്തറിലെ CJP സമരം ഇന്ത്യൻ സമൂഹവുമായി പങ്കിടുന്നതെന്ന് ദാമോദർ പ്രസാദ്.

ഡിജിറ്റൽ ഞാൻ 29.07.2026

‘‘ഡിജിറ്റൽ ലോകത്തിൻ്റെ സ്ഥൂലരാഷ്ട്രീയം എന്നത്, കുറേക്കൂടി ഏകാധിപത്യ പ്രവണതയുള്ള രാഷ്ട്രീയമാണ്. ഇത് മനസ്സിലാക്കണമെങ്കിൽ ഡിജിറ്റൽ ലോകത്തിൻ്റെ ഉടമസ്ഥാവകാശം ആർക്കെന്ന് നോക്കണം. പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് സമ്പൂർണ്ണമായും കീഴ്പ്പെട്ട് പ്രവർത്തിക്കുന്ന ഒന്നാണ് ഇന്ന് ഡിജിറ്റൽ ലോകം’’- പി.എൻ. ഗോപീകൃഷ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

മയക്കുമരുന്ന് കൊല്ലുന്ന മനുഷ്യബുദ്ധി 28.07.2026

മ യക്കുമരുന്നിൻ്റെ ചെറിയ അളവിലുള്ള ഉപയോഗം പോലും തലച്ചോറിലും ശരീരത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല. കുട്ടികളിലെയും മുതിർന്നവരിലെയും ലഹരി ഉപയോഗം, വ്യക്തിതലത്തിലും സാമൂഹിക തലത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്തൊക്കെയാണ്? ലഹരി പ്രയോഗം കൊണ്ടുണ്ടാവുന്ന പ്രശ്നങ്ങൾ ചികിത്സിച്ച് മാറ്റാൻ പറ്റുന്നതാണോ? വ്യക്തി മാത്രം വിചാരിച്ചാൽ മറികടക്കാവുന്ന ഒന്നാണോ ലഹരിയുടെ ആഘാതങ്ങൾ? യൂണിവേഴ്സിറ്റി ഓഫ് മെൽബണിലെ സൈ...

അല്ലാ, നിങ്ങളൊക്കെ എവിടുന്നാ വരുന്നേ? 27.07.2026

ഇവിടുത്തെ പുരോഗമന യുവജന പ്രസ്ഥാനക്കാർക്കും (പുരോഗമനമില്ലാത്തവർക്കും) കണ്ടെത്താനാവാത്ത പുതിയ തലമുറക്കുട്ടികൾ പെട്ടെന്ന് ഇപ്പോൾ എവിടെ നിന്നുവന്നു?അവരിവിടെത്തന്നെ ഉണ്ടായിരുന്നു, പുനഃപരീക്ഷകൾ എഴുതുന്നുണ്ടായിരുന്നു, തൊഴിലില്ലാതെ അലയുന്നുണ്ടായിരുന്നു. ഇവരോട് സംസാരിക്കാനുള്ള ഭാഷ പക്ഷേ, നമ്മുടെ രാഷ്‌ട്രീയപ്രസ്ഥാനങ്ങൾക്ക് വശമില്ലാതെ പോയി

ജനം ജനാധിപത്യത്തെ തിരയുമ്പോൾ 26.07.2026

‘‘വേണ്ടിവന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജിയും ആവശ്യപ്പെടുമെന്ന അടുത്ത വാചകത്തിലാണ് ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശരിയായ പ്രതിസന്ധി തിരിച്ചറിയുന്നത്. മുഖമില്ലാത്ത മനുഷ്യർ അവരുടെ രാഷ്ട്രീയ സാധ്യതകൾ കണ്ടെത്തുമ്പോൾ ഒരു സമൂഹം അതിന്റെ ജനാധിപത്യ ആവാസവ്യവസ്ഥയെ സൃഷ്ടിക്കാൻ തുടങ്ങുന്നു. അപ്പോൾ ഫാഷിസ്റ്റുകൾക്ക് ശ്വാസം മുട്ടിത്തുടങ്ങും. അത്തരത്തിലൊരു സംഘർഷം രൂപംകൊണ്ടുകഴിഞ്ഞിരിക്കുന്നു’’- പ്രമോദ് പുഴങ്കര...

ഡിജിറ്റൽ ആയിരിക്കുക എന്നാൽ മനുഷ്യരായിരിക്കുക എന്നാണർഥം 25.07.2026

ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തീവ്രമായി ആശ്ലേഷിക്കുന്ന ഡിജിറ്റൽ ലോകം ഉയർത്തുന്ന പ്രതീക്ഷകളെയും ആശങ്കകളെയും കുറിച്ച് ഡോ. എ.കെ. ജയശ്രീ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

ഓടക്കുഴൽവിളിയിൽ ഒഴുകിയൊഴുകിവന്ന ജീവിതം 24.07.2026

പ ലതരം ശബ്ദങ്ങളുടെ സിംഫണി തീർക്കുന്ന ​എറണാകുളം മറൈൻ ഡ്രൈവിൽ ഒരു പാട്ടുകാരനുണ്ടായിരുന്നു. യേശുദാസിനെയും ജയചന്ദ്രനെയും എസ്. ജാനകിയെയും നെഞ്ചിലേറ്റിയ പ്രകാശൻ. ഓടക്കുഴലാണ് പ്രകാശന് ജീവിതം നൽകിയത്. ഓടക്കുഴൽ വിറ്റും വായിച്ചും പാട്ട് പാടിയും ജീവിച്ച ഒരാൾ ഇന്ന് പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ളയുടെ RCP-യുടെ സംഗീതം തന്നെയായി മാറിയിരിക്കുന്നു. അത്യപൂർവമായ ആ പാട്ടുസഞ്ചാരം സനിത മനോഹറുമായി പങ്കുവെക്കുന്നു, പ്രകാശൻ.

Kerala ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ സംസാരിക്കുന്നു 23.07.2026

സംസ്ഥാനത്ത് പിടിമുറുക്കിയ ലഹരി മാഫിയയുടെ വേരറുക്കാൻ സർക്കാർ നടപ്പാക്കുന്ന ലഹരിവിരുദ്ധപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ലക്ഷ്യങ്ങളെയും അത് എങ്ങനെയാണ് നടപ്പാക്കുന്നത് എന്നും വിശദീകരിക്കുകയാണ്, പദ്ധതിയുടെ നോഡൽ ഓഫീസറും ഉത്തരമേഖലാ ഐ.ജിയുമായ പുട്ട വിമലാദിത്യ, മനില സി.​ മോഹനുമായുള്ള അഭിമുഖത്തിൽ.

PELOTA MÁGICA: ദിലീപിൻ്റെ ഫുട്ബോൾ ഇഷ്ടാനിഷ്ടങ്ങൾ 22.07.2026

ഈ ലോകകപ്പിലെ ഏറ്റവും പ്രിയപ്പെട്ട ഗോൾ. ഏറ്റവും പ്രിയപ്പെട്ട ഗോളി. പ്രിയപ്പെട്ട സേവ്. ബെസ്റ്റ് ഫ്രീ കിക്ക്. ഏറ്റവും നല്ല കോച്ച്. ഇങ്ങനെ ഇക്കഴിഞ്ഞ ലോകകപ്പിലെ, പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ്റെ ഇഷ്ടാനിഷ്ടങ്ങൾ കമൽറാം സജീവുമായി സംസാരിക്കുന്നു.

La Roja (SPAIN) എങ്ങനെ ഇങ്ങനെയൊരു ചാമ്പ്യൻ ടീമായി? 21.07.2026

ക്ല ബ്ബ് ഫുട്ബോളിൽ എല്ലാ നേട്ടങ്ങളും കൈവരിച്ചിരുന്ന ബാഴ്സലോണ, റയൽ മാഡ്രിഡ് പോലുള്ള ലോകഫുട്ബോളിലെ ഇതിഹാസങ്ങളെല്ലാം കളിക്കുന്ന ക്ലബ്ബുകൾ. യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിലൊന്ന്. മികച്ച കോച്ചുമാ‍ർ, കാലങ്ങളായുള്ള ഫുട്ബോൾ പാരമ്പര്യം. എല്ലാമുണ്ടായിട്ടും അന്താരാഷ്ട്ര ഫുട്ബോളിൽ ഒന്നുമല്ലാതെ നിന്നിരുന്ന സ്പെയിൻ മാറിയിരിക്കുന്നു. 2026 ലോകകപ്പിൽ എത്ര ആധികാരികമായാണ് പോർച്ചുഗലിനെയും ഫ്രാൻസിനെയും അർജൻറീനയെയുമെ...

ഇതിഹാസ സോബേർസ് വിട പറയുമ്പോൾ 20.07.2026

ഇ ന്ന് ഐപിഎല്ലിൽ, T20 ലേലത്തിന് വെസ്റ്റിൻഡീസിൻ്റെ ഗാരിഫീൽഡ് സോബേഴ്സിനെ വാങ്ങാൻ വിചാരിച്ചാൽ എന്തു കൊടുക്കേണ്ടി വരും? എന്തുകൊണ്ടാണ് ക്രിക്കറ്റിലെ എക്കാലെത്തയും മികച്ച ഓൾറൗണ്ടർ ആയി സോബേർസ് വിലയിരുത്തപ്പെടുന്നത് എന്ന് ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് അനലിസ്റ്റായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.

മെസ്സിക്ക് ചുറ്റും കളി വിരിയുന്നു, സ്കലോണി ജയിക്കുന്നു 18.07.2026

ല യണൽ മെസ്സിയുടെ ക്ലബ്ബ് ഫുട്ബോൾ കരിയറും അന്താരാഷ്ട്ര കരിയറും രണ്ട് തരത്തിലാണ് മുന്നോട്ട് പോവുന്നത്. മെസ്സിയെന്ന അന്താരാഷ്ട്ര ഫുട്ബോളറുടെ പീക്ക് അൽപം വൈകിയാണ് നമ്മൾ കാണുന്നത്. ചുറ്റുമുള്ള കളിക്കാർ, ടീം ഒത്തിണക്കം, നല്ല ടീം അന്തരീക്ഷം സൃഷ്ടിക്കുന്ന കോച്ച് എന്നിവയെല്ലാം അതിനെ സഹായിച്ച ഘടകങ്ങളാണ്. 39ാം വയസ്സിൽ ഒരു കളിക്കാരൻ ലോകകപ്പിൽ ഇങ്ങനെ ഗോളടിക്കുകയും അസിസ്റ്റ് നൽകി ഗോളടിപ്പിക്കുകയും സ്വന്തം ടീമിന...

നർത്തനമാടുന്ന സ്ത്രീകൾ; കേരളത്തിലെ നവ സാംസ്കാരിക ഇടങ്ങൾ 17.07.2026

നാല്പതു വയസ്സുമുതൽ എഴുപതുകളിൽ എത്തിനിൽക്കുന്ന സ്ത്രീകൾ പോലും അതീവ ഉത്സാഹത്തോടും ആത്മവിശ്വാസത്തോടും കൂടി ഇന്ന് നൃത്ത അരങ്ങുകളിൽ ചുവടുവെക്കുന്നു. ഈ മുന്നേറ്റം സമകാലിക കേരളത്തിലെ ലിംഗബന്ധങ്ങൾ, സ്ത്രീകളുടെ ശാരീരികാവബോധം, സ്വത്വബോധനിർമ്മിതി, സ്വാതന്ത്ര്യം, വിനോദം എന്നിവയിൽ വന്ന ആഴത്തിലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നതെന്ന് എഴുതുന്നു, നർത്തകിയും ഗവേഷകയുമായ ഡോ. ലേഖ എൻ.ബി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ...

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS