Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

9 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

എന്റെ ​വയലാർ | ഷീലാ ടോമി 25.03.2025

‘മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണും മനസ്സും പങ്കുവെക്കുന്ന' കാലത്ത് വയലാറിന്റെ പ്രസക്തി ഏറിവരികയാണ്. ‘സത്യധർമങ്ങൾ മുറിവേറ്റുവീഴുന്ന യുദ്ധപ്പറമ്പിലെ ശരശയ്യയിൽ വിശ്വപ്രകൃതിയെ കീഴടക്കാനുള്ള വിപ്ലവം' തുടരാൻ ഇന്നാരുണ്ട് എന്ന ചോദ്യമുയരുകയാണ്. മനുഷ്യസ്നേഹം തന്നെയാണ് ദൈവസ്നേഹം എന്ന തിരിച്ചറിവ് നശിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചയമായും വയലാർ വീണ്ടും ഓർക്കപ്പെടേണ്ടതുണ്ട്.

ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ | പ്രിയ വി.പി. 24.03.2025

ഗ്രാമീണതാളവും നാടൻശീലുകളുമുള്ള നിരവധി ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഗാനരചയിതാവാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. തലമുറകൾ വീണ്ടും വീണ്ടും മൂളിയ 'ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ', 'പാലരുവീനടുവിൽ', 'ആഷാഢമാസം... ആത്മാവിൽ മോഹം' തുടങ്ങീ 'ഈ പുഴയും കുളിർകാറ്റിലും' തുടർന്ന് ബാഹുബലിക്കും ആർആർആറിനും വരെ പാട്ടുകളെഴുതിയത് മങ്കൊമ്പിൻെറ തൂലികയാണ്. ഈയിടെ അന്തരിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻെറ ഗാനലോകത്തിലൂടെ..

ക്രിക്കറ്റിനെ പണമരമാക്കിയ ഐ പി എൽ | ദിലീപ് പ്രേമചന്ദ്രൻ/കമൽറാം സജീവ് 23.03.2025

തുടക്കത്തിൽ വേണ്ടേവേണ്ടെന്നു പറഞ്ഞ, ഇന്ന് ഇതാണ് ക്രിക്കറ്റ് എന്ന് എല്ലാ രാജ്യങ്ങളെക്കൊണ്ടും പറയിപ്പിച്ച വിജയത്തിൻ്റെ കഥയാണ് ഐ.പി.എല്ലിൻ്റേത്. ലോകത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ ക്രിക്കറ്റ് ലീഗ്. 18-ാം സീസണിലേക്കുകടക്കുന്ന ടൂർണമെൻ്റിൻ്റെ ഇപ്പോഴത്തെ ഇവാലുവേഷൻ സ്പോർട്സ് ഇൻഡസ്ട്രിയെ തന്നെ അൽഭുതപ്പെടുത്തുന്നതാണ്. 18 വർഷങ്ങൾക്കുമുമ്പ് ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി-ട്വൻ്റി ലീഗ് എന്ന ആശയം ലളിത് മ...

മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ? 22.03.2025

സ്വസ്ഥത നഷ്ടമായാൽ സന്ധ്യസമയത്തിനുവേണ്ടി കൊതിക്കുന്ന ഒരു മനസ്സ്. കാരണം, സന്ധ്യകൾ ഓർമകളെ പിൻവിളിക്കും. അവയ്ക്ക് ഓർമകളുടെ നിറവും മണവും നനവുമുണ്ട്. പ്രതീക്ഷയുടെയും നിരാശയുടെയും വിരഹത്തിൻ്റെയും മരണത്തിൻ്റെയും പ്രലോഭനത്തിൻ്റെയും പ്രതീകമായ സന്ധ്യകൾ നിറഞ്ഞുനിൽക്കുന്ന മനോഹര ഗാനങ്ങളെക്കുറിച്ചാണ് ഇത്തവണ ‘പടംപാട്ടുകൾ. എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം തുടരുന്നു.

നാരായണീൻ്റെ ശരൺ 21.03.2025

തി യറ്റർ തിരസ്കരിച്ച നാരായണീൻ്റെ മൂന്നാൺമക്കൾ ഒ.ടി.ടിയിലും പുറത്തും ചർച്ചയായിരിക്കുകയാണ്. ഷോർട്സുകളുടെയും റീലുകളുടെയും കാലത്ത് അതിവേഗ സിനിമകൾക്കേ കാണികളുണ്ടാവൂ എന്ന ധാരണകൾ നിലനിൽക്കുമ്പോഴാണ് സ്‌ലോ പേസിൽ എടുത്ത ഈ ഫിലിം ഹിറ്റായിരിക്കുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങി ആദ്യമായെടുത്ത സിനിമയിലേക്കുള്ള പരിശ്രമങ്ങളെക്കുറിച്ചും, മലയാളിയുടെ കപട സദാചാര മനസ്സിനു മുന്നിൽ നിഷിദ്ധമെന്ന് സമൂഹം കരുതുന്...

മനുഷ്യരുടെയും മത്തിയുടെയും മണം നുരയുന്ന ഒരു ബ്രിട്ടീഷ് ഗ്രാമചന്തയിൽ | ഡോ. അരവിന്ദ് രഘുനാഥൻ 20.03.2025

ഒരു തനി ബ്രിട്ടീഷ് ഗ്രാമപ്രദേശത്ത് ഞായറാഴ്ചയും ബുധനാഴ്ചയും സജീവമായി നടക്കുന്ന പഴമയുടെ നിറമുള്ള ചന്തയിലേക്കൊരു യാത്ര.

No Other Land; പലസ്തീനിലെ ഇസ്രായേൽ ക്രൂരതകളുടെ നേർചിത്രം 19.03.2025

മറ്റൊരിടത്തേക്ക് പോവാനിടമില്ലാത്ത ഒരു ജനതയ്ക്ക് മേൽ ഇസ്രായേൽ സൈന്യം കാലങ്ങളായി അതിക്രൂരമായ ആക്രമണം നടത്തുകയാണ്. ഗാസയിലെ മനുഷ്യരുടെ വീടുകൾ ബുൾഡോസ‍‍ർ ഉപയോഗിച്ച് തകർത്തും, മാറിപ്പോവാത്തവർക്ക് നേരെ വെടിയുതിർത്തും അനുസ്യൂതം ആ മനുഷ്യത്വ വിരുദ്ധത തുടരുകയാണ്. ബാസൽ അദ്ര, ഹംദാൻ ബല്ലാൽ, യുവാൽ എബ്രഹാം, റേച്ചൽ സോർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത No Other Land എന്ന ഡോക്യുമെൻററി പലസ്തീൻ ജനതയ്ക്ക് മേൽ ഇസ്രായേൽ നടത...

മിസോറാം,ക്യാമറാമാൻ വേണു, കാറിലെ 60 ഡേയ‍്‍സ് | വേണു/മനില സി. മോഹൻ 18.03.2025

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ മൂന്നാം ഭാഗം. നോർത്ത് ഈസ്റ്റിലെ മിസോറാമിലൂടെയാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്. മിസോറാമിലെ മനുഷ്യരുടെ വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും വേണു സംസാരിക്കുന്നു. മനില സി. മോഹനുമായി നടത്തുന്ന സംഭാഷണം...

പോലീസ് ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലക ബിന്ദു, കൂട്ടിനുണ്ട് മാഗി ബിന്ദു വി. സി | സനിത മനോഹര്‍ 17.03.2025

ഒരു സ്ത്രീ നായയെ പരിശീലിപ്പിക്കാൻ ഇറങ്ങുന്നുവെന്ന് കേട്ടപ്പോൾ പരിഹസിച്ചവരും നിരുത്സാഹപ്പെടുത്തിയവരും ഏറെയുണ്ട്. എല്ലാ വെല്ലുവിളികളെയും മറികടന്ന് വി.സി ബിന്ദു കേരള പോലീസിൻെറ ഡോഗ് സ്ക്വാഡിലെ ആദ്യ വനിതാ പരിശീലകയായി. രാജ്യത്ത് തന്നെ ഈ മേഖലയിൽ വനിതകൾ അപൂ‍ർവമായിട്ടേ ഉള്ളൂ. മാഗിയെന്ന നായയെ പരിശീലിപ്പിച്ച്, പരിപാലിച്ച് മികച്ച എക്സ്പ്ലോസീവ് ഡിറ്റക്ഷൻ സ്നിഫ‍ർ ഡോഗായി വളർത്തിയെടുത്തതിന് പിന്നിലെ കഥ പറയുകയാണ്...

അൽവാരസിന്റെ ആ പെനാൽറ്റി എന്തിനാണ് റദ്ദാക്കിയത്? 16.03.2025

പുതിയ ഫോർമാറ്റിലായിരുന്നു ഇത്തവണ ചാമ്പ്യൻസ് ലീഗ് കളികൾ. പക്ഷേ ഒരു സർപ്രൈസും ഉണ്ടാവാതെ പോയത് എന്തുകൊണ്ടാണ്? ആർസനൽ, റിയൽ മാഡ്രിഡ്, പി. എസ്. ജി, ആസ്റ്റൺ വില്ല, ബാഴ്സലോണ, ബൊറൂഷ്യ ഡോർട്ട്മൊണ്ട്, ബയേൺ മ്യൂണിക്ക്, ഇൻ്റർ മിലാൻ … ഒക്കെ പ്രതീക്ഷിച്ച ടീമുകൾ. റിയാൽ മാഡ്രിഡുമായുള്ള മത്സരത്തിൽ അത് ലറ്റിക്കോ പുറത്താവുന്നതിന് പെനാൽറ്റി ഷൂട്ടൗട്ടിലെ ജൂലിയൻ അൽവാരസിൻ്റെ ഗോൾ റദ്ദാക്കിയത് പ്രധാന കാരണമായോ? എന്താണ് പെനാ...

വായനയുടെ കച്ചവടവൽക്കരണപ്പേടി ഒരു ആഢ്യസാഹിത്യപ്രശ്‌നം മാത്രം 15.03.2025

പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ അന്തംവിട്ട മാതിരി എഡീഷനുകൾ ഇറങ്ങിയപ്പോഴാണ് വായനയുടെ കച്ചവടവത്കരണം എന്നൊക്കെ സാഹിത്യരംഗത്തുള്ളവർ പറയാൻ തുടങ്ങിയത്. അതൊരുമാതിരി ആഢ്യസാഹിത്യപ്രശ്‌നമാണ്- സന്ധ്യ മേരി എഴുതുന്നു.

ഞെട്ടിക്കുന്ന കൂട്ടക്കൊല, അതിനേക്കാൾ ഞെട്ടിക്കുന്ന നമ്മുടെ ആണത്ത ആദരണീയ കുടുംബങ്ങൾ | സോയ തോമസ്​ 14.03.2025

സ്വത്തും സമ്പത്തും ഉൾപ്പെടെ സ്ത്രീയുടെ ശരീരം വരെ തനിക്ക് അവകാശപ്പെട്ടതെന്ന ആണധികാര സാമൂഹ്യവ്യവസ്ഥിതിയിലും കാഴ്ചപ്പാടിലും കെട്ടിപ്പടുക്കുന്ന ഒരു കുടുംബ വ്യവസ്ഥിതിയിൽ വെഞ്ഞാറമ്മൂട് നടന്നതുപോലുള്ള കൂട്ടക്കൊലകൾ എങ്ങനെ സംഭവിക്കാതിരിക്കും? സോയ തോമസ് എഴുതുന്നു.

കരളിനെ കാക്കാം | ഡോ. കെ. വിനയചന്ദ്രൻ/ പ്രിയ വി പി 13.03.2025

ഇന്നത്തെ ജീവിതശൈലിയും ഭക്ഷണശീലങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിന്റെ പ്രതിഫലനം ആണ് കരൾ രോഗങ്ങളുടെ വർധനം. മാറിയ ഭക്ഷണ രീതികൾ, അമിത മദ്യപാനം, ജീവിതശൈലി, അമിതഭാരം, എന്നിവ എല്ലാം കരളിന് കേടുനൽകുന്നു. ഇന്ന്ഫാറ്റി ലിവർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായി കാണപ്പെടുന്നു. അമിതമായ junkfoods, എണ്ണയേറിയ ഭക്ഷണം, മദ്യപാനം എന്നിവ കരളിന്റെ പ്രവർത്തനം തകരാറിലാക്കുന്നു. ഫാറ്റി ലിവർ...

കേരളത്തിന്റെ Energy Crisisനെ മറികടക്കാനുള്ള മാർഗ്ഗങ്ങൾ | Priya Pillai | Manila C Mohan 12.03.2025

കേരളം നിലവിൽ നേരിടുന്ന ഇലക്ട്രിസിറ്റി പ്രതിസന്ധിയെ എങ്ങിനെ മറികടക്കാം എന്ന് ചർച്ച ചെയ്യുകയാണ് 20 വർഷമായി ക്ലൈമറ്റ് ആന്റ് എനർജി, പരിസ്ഥിതി വിഷയങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്ന പ്രിയ പിള്ള. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുക എന്ന ആഗോള തലത്തിലെത്തന്നെ ലക്ഷ്യത്തെ കേരളത്തിൽ എങ്ങനെ പ്രയോഗത്തിൽ കൊണ്ടു വരാം എന്ന് വിജയിച്ച മാതൃകകളെ മുൻനിർത്തി വിശദീകരിക്കുന്നു. ഒപ്പം ഊർജ്...

നൃത്തം ചെയ്യാൻ എന്റെ ഈജിപ്ത് | അമ്മു വള്ളിക്കാട്ട് 11.03.2025

എനിക്ക് ഈജിപ്തിലങ്ങിങ്ങ് നൈൽ നദിയിലൂടെ യാത്ര ചെയ്യണം, അതിന്റെ തീരത്തെവിടെയെങ്കിലും താമസിക്കണം. നീലനിറം പടർന്ന മെഡിറ്ററേനിയൻ സമുദ്രം, അതിന്റെ തീരത്തെ വെള്ളാരംകണ്ണായ അലക്‌സാണ്ട്രിയ നഗരം, സൂര്യനെ തൊടുന്ന പിരമിഡുകൾ.. എല്ലാം എനിക്ക് കാണണം

ANORA AND TRUMPISM; അനോറയിൽ കണ്ണാടി നോക്കുന്നഡൊണാൾഡ് ട്രംപ് 10.03.2025

കാൻ ഫെസ്റ്റിവലിൽ പാം ഡി ഓറും ഓസ്കറിൽ മികച്ച ചിത്രത്തിനും സംവിധായകനും നടിക്കുമുൾപ്പെടെ അഞ്ച് അവാർഡുകളും നേടിയ സീൻ ബെക്കറിൻ്റെ അനോറ എങ്ങനെയാണ് ഡൊണാൾഡ് ട്രംപിൻ്റെ അമേരിക്കയുടെ കണ്ണാടിയാവുന്നത്? ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കൻ ഡ്രീം, എങ്ങനെയൊക്കെയാണ് തകർന്ന സ്വപ്നമായി പരിണമിക്കുന്നത്? എന്തൊക്കെക്കൊണ്ടാണ് സീൻ ബെക്കർ വർത്തമാനകാല അമേരിക്കയിൽ പ്രോലറ്റേറിയൻ പ്രോട്ടഗോണിസ്റ്റുകളുടെ കഥ പറച്ചിലുകാരനുമായി...

തോറ്റ ആ ന്യൂസിലൻഡിനെ പ്രതീക്ഷിച്ച് ഇന്ത്യ ഫൈനലിനിറങ്ങണ്ട 09.03.2025

സത്യമാണ്, ചാമ്പ്യൻസ് കപ്പ് ഫൈനലിലെ ടീമുകളിൽ ഫോമു കൊണ്ടും ക്ലാസ്സു കൊണ്ടും ഒരു പടി മുന്നിൽ തന്നെയാണ് ഈ ഇന്ത്യൻ ടീം. എന്നാൽ മിച്ചൽ സാൻ്റ്നറുടെ നേതൃത്വത്തിലുള്ള സ്പിന്നർമാരും ഉയരം കൂടിയ പേസർമാരുടെ എക്സ്റ്റ്ട്രാ ബൗൺസും ഫൈനൽ കളിക്കുന്ന ന്യൂസിലൻഡിൻ്റെ സാധ്യതകൾ പ്രവചനാതീതമാക്കുന്നു. പാകിസ്ഥാനിലും ദുബൈയിലുമായി നടന്നു വരുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിലെ ഇതുവരെയുള്ള കളികൾ വിശകലനം ചെയ്തുകൊണ്ട് ഫൈനൽ സാധ്യതക...

കവിത ശരീരം രാഷ്ട്രീയം | ഡോണ മയൂര 08.03.2025

'ബോഡി ഈസ് ആർട്ട്, പോയം ആൻറ്​ പൊളിറ്റിക്സ്' എന്ന തലത്തിലേക്ക് ആവിഷ്​കാരങ്ങളെ വിപുലപ്പെടുത്തിയ ഒരു എഴുത്തുകാരി, ആ അസാധാരണമായ സർഗാത്​മക അനുഭവം പങ്കിടുന്നു.

അന്നുരാത്രി ഞാൻ ഓമന ടീച്ചറെ പേടിസ്വപ്നം കണ്ടു 07.03.2025

ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികളെ ' തങ്ങൾ സൂക്ഷ്മതയോടെ കയ്യിൽ കൊണ്ടു നടക്കേണ്ടുന്ന സ്ഫടിക വസ്തുക്ക'ളായാണ് ബഹുഭൂരിഭാഗം അധ്യാപകരും കണക്കാക്കുന്നതെന്ന് എന്റെ അനുഭവങ്ങളിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.

COVID AND BUSINESS: കോവിഡ് ലോക്ഡൗൺ പോസിറ്റീവ്ആയി എടുത്തവർ അടിച്ചു കയറി 06.03.2025

കോവിഡ് ലോക്ഡൗൺ കേരളത്തിലെ മിഡിൽ ക്ലാസ് ജീവിതത്തെ എങ്ങനെയാണ് മാറ്റിയത്? ബിസിനസ് കമ്യൂണിറ്റി ഒന്നടങ്കം നെഗറ്റീവ് മൂഡിലായപ്പോൾ കേരളത്തിലെ ബിസിനസ് കൺസൾട്ടൻസ് എന്തു ചെയ്യുകയായിരുന്നു ? മിഡിൽ ക്ലാസ് കൺസ്യൂമർ സൊസൈറ്റി ജീവിതത്തിലെ ഏറ്റവും വലിയ പേഴ്സണൽ ഓഡിറ്റിംഗ് നടത്തിയ കോവിഡ് ലോക്ഡൗൺ എങ്ങനെയാണ് കേരളത്തിലെ ബിസിനസ് കുതിപ്പിലേക്ക് നയിച്ചത് ? ബിസിനസ് ആർക്കിടെക്റ്റായ സി എസ് ആഷിഖ് അഞ്ചു വർഷം മുമ്പത്തെ കേരളത്തി...

എന്റെ നർത്തകർ | യമ 05.03.2025

ഇരുട്ടിലെ മിന്നുന്ന വെളിച്ചത്തിൽ എന്റെ ശരീരചലനങ്ങൾ കണ്ട് കൂടെ നൃത്തം ചെയ്തോട്ടെ എന്നുചോദിച്ച ആ മനുഷ്യരേക്കാൾ സുന്ദരന്മാരായി മറ്റാരും എന്റെ ജീവിതത്തിൽ കടന്നുവന്നിട്ടില്ല. അവരുടെ ക്ഷണം സ്വീകരിക്കാൻ വിസമ്മതിക്കേണ്ടിവരുന്നത് അവർക്കും പിന്നീട് എനിക്കും ദുഃഖമുണ്ടാക്കിയിട്ടുണ്ട്. എവിടെയോ മറ്റെന്തോ കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന ഇണയോടുള്ള വിശ്വാസ്യത നിലനിർത്താൻ മാത്രം ഞാൻ നഷ്ടപ്പെടുത്തിയ ആ അവസരങ്ങളെയും...

നീതിയെക്കുറിച്ച് മാത്രം ചിന്തിച്ച ആനന്ദ് 04.03.2025

നീതിയെക്കുറിച്ച് എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന, ആകുലപ്പെടുന്ന എഴുത്തുകാരനാണ് ആനന്ദ്. വ്യക്തിപരമായിരുന്നില്ല ഒരിക്കലും ആനന്ദിൻ്റെ എഴുത്തും ചിന്തയും. എഴുത്തുകാരനും ചിന്തകനുമായ ആനന്ദുമായി മനില സി. മോഹൻ നടത്തിയ ദീർഘാഭിമുഖത്തിൻ്റെ രണ്ടാം ഭാഗത്തിൽ നിശിതമായ രാഷ്ട്രീയ ചിന്തകളും വിമർശനങ്ങളും പങ്കുവെക്കുന്നു. മതം, രാഷ്ട്രീയം, ജാതി, മനുഷ്യൻ, ഐഡിയോളജി, ചരിത്രം, സംസ്കാരം തുടങ്ങിയതിനെക്കുറിച്ചെല്ലാം സ...

ഏകാന്തതയിലിരുന്ന് മരിച്ചുപോയവരുടെ ഛായാചിത്രം വരയ്ക്കാൻ എനിക്കിഷ്ടമാണ്… 03.03.2025

എന്റെ വിഭ്രമങ്ങളും വിഷാദവും അതിജീവനപരിശ്രമങ്ങളും പ്രകൃതിയും പ്രണയവും ഒക്കെയും വരികളിലൂടെയോ വരകളിലൂടെയോ പ്രതിഛായപ്പെടുന്നുണ്ടോ, ആരിലേക്കെങ്കിലും എത്തുന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുതാതിരുന്നേക്കാം, പക്ഷേ രോഗാതുരമായ കണ്ണുകൾ അനുവദിക്കുന്നിടത്തോളം കാലം വരയ്ക്കാതിരിക്കാനെനിക്കാവതില്ല.

മണിപ്പുർ - മേഘാലയ വേണുവിന്റെ യാത്ര തുടരുന്നു 02.03.2025

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ രണ്ടാം ഭാഗം. മേഘാലയയിലൂടെയും മണിപ്പൂരിലൂടെയുമാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്.

പ്രിയ പിളള നയിച്ച മഹാൻ സമരം: കോർപറേറ്റ് വിരുദ്ധ സമര വിജയത്തിന്റെ ഒരു പതിറ്റാണ്ട് | പ്രിയ പിള്ള/ മനില സി. മോഹൻ 01.03.2025

മധ്യ പ്രദേശിലെ മഹാൻ വനമേഖലയിൽ കൽക്കരിഖനി മാഫിയയ്ക്കെതിരെ, വൻകിട കോർപ്പറേറ്റുകൾക്കെതിരെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരം നടത്തി വിജയിച്ച മലയാളിയാണ് പ്രിയ പിള്ള. ഗ്രീൻപീസ് ഇന്ത്യയുടെ ക്യാംപെയിനറായിരുന്ന പ്രിയ പിള്ള മഹാനിൽ എസ്സാർ, ഹിൻഡാൽകോ എന്നീ കുത്തകകളുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻ്റിൽ സംസാരിക്കാൻ പോകുന്ന സമയത്താണ് നരേന്ദ്ര മോദി സർക്കാർ വിമാനത്തിൽ നിന്ന്...

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS