Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

9 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

പ്രണയോപനിഷത്തിലെ ​കൈയ്യക്ഷരങ്ങൾ 14.05.2025

ഇടയ്‌ക്കൊക്കെ മുടിയൊരു ഭാരം തന്നെയായി തോന്നിയിട്ടുമുണ്ട്. പരിപാലനം വലിയൊരു പ്രശ്‌നമാണല്ലോ. ആണിനും പെണ്ണിനും തുല്യനീതി തുല്യാവകാശം എന്നൊക്കെയുള്ള പൊളിറ്റിക്കൽ കറക്​ട്​നെസ്സുകളുടെ കാലത്ത് കേശപരിപാലനത്തിനുകൂടി സമയം കണ്ടെത്തേണ്ട ബാധ്യത സ്ത്രീയ്ക്ക് ഒരു ജെൻഡർ ഇഷ്യൂ പോലുമാകുന്നുണ്ട്.

ടെസ്റ്റ് ക്രിക്കറ്റ് MISS YOU! വിരാട് FITNESS കോഹ്‌ലി 13.05.2025

ലോക ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഒരിക്കൽ കോഹ്‌ലിയെക്കുറിച്ച് പറഞ്ഞു: എന്നെപ്പോലെ കളിക്കുന്നവൻ. ഗ്രെഗ് ചാപ്പൽ ഇങ്ങനെയും പറഞ്ഞു. ഞങ്ങൾ ഓസ്ട്രേലിയക്കാരെപ്പോലെ കളിക്കുന്നവൻ. 14 വർഷങ്ങളായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ 30 സെഞ്ച്വറികളുമായി നിറഞ്ഞാടിയ പ്രതിഭാവിലാസം ഫിറ്റ്നസ് കോഹ്‌ലി റിട്ടയർ ചെയ്തു. ഗൗതം ഗംഭീർ ഇന്ത്യയുടെ ഈ എലീറ്റ് ക്രിക്കറ്ററെ അപമാനിച്ച് പുറത്താക്കുകയായിരുന്...

അഭിനയത്തില്‍ ആ അഭിനേതാക്കളാണ് എന്റെ റഫറന്‍സ് 12.05.2025

ർവശി ചേച്ചിയുടെ യ്യോ എന്ന പ്രയോഗം എനിക്ക് വലിയ ഇഷ്ടമാണ് " തന്നെ സ്വാധീനിച്ച അഭിനേതാക്കളെ കുറിച്ച് , വെബ് സീരീസുകളെയും സിനിമയെയും കുറിച്ച് , സൗഹൃദങ്ങളെ കുറിച്ച് അജു സംസാരിക്കുന്നു.

വൈലോപ്പിള്ളി; ഹ്യുമനിസ്​റ്റ്​ കവിയുംപോസ്​റ്റ്​ ഹ്യുമനിസ്​റ്റ്​ കവിതയും 11.05.2025

പുതിയ കാലത്ത് പുതിയ വായനകൾ തുറന്നിടുന്നവയാണ് വൈലോപ്പിള്ളി കവിതകൾ. ഇന്നും നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന കവിയും കവിതയും. മനുഷ്യന്റെ ഏത് ജീവിതഘട്ടത്തിലേക്കും കോർത്തുവെക്കാവുന്ന വരികൾ അതിലുള്ളടങ്ങിയിട്ടുണ്ട്.

ഐപിഎൽ ഇനി നടക്കുമോ? 10.05.2025

ഇന്ത്യയുംപാകിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷത്തിന്റെ മൂർച്ചയിലേക്ക് നീങ്ങുമ്പോൾ ഐപി എൽ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഏതു രാജ്യത്തുവെച്ചായാലും മത്സരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന്റെ ഭാവി എന്താണ്?പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

CHAMPIONS LEAGUE REVIEW തോറ്റ ബാഴ്സയിലെ യമാൽ ജയിച്ച ഡോണറുമ, യാൻ സോമർ 09.05.2025

ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ബാഴ്സ എത്തിയില്ല. എന്നാലും ഫുട്ബോളിൽ മികച്ച കളികളിലൊന്നായിരുന്നു ഇൻ്റർ മിലാനോട് ബാഴ്സലോണ തോറ്റ കളി. നാളത്തെ മെസ്സി, നാളെയുടെ റൊണാൾഡോ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ലാമീൻ യമാൽ, തോറ്റ കളിയിലും 14 ഉജ്വല ഡ്രിബ്ളുകളിലൂടെ വലിയൊരു താരം ഉദിച്ചുയരുന്നതിൻ്റെ വലിയ സൂചനകൾ വീണ്ടും കാണിച്ചു. യമാലിനെപ്പറ്റി മിലാൻ്റെ ഡിഫൻഡർ അലെസാൺഡ്രോ ബസ്‌സ്റ്റോണി പറഞ്ഞു: ഇതു വരെ ഞാൻ എതിരെ കളിച്ച ബെസ...

Breast Cancer സ്‍ക്രീനിങ് ടെസ്റ്റ്‌ എടുക്കാൻ മടി കാണിക്കരുത് 08.05.2025

നിരന്തരമായ സ്വയം സ്തന പരിശോധനയും സ്ക്രീനിംഗ് ടെസ്റ്റുകളും വഴി Breast Cancer നേരത്തെ കണ്ടുപിടിക്കാം..നേരത്തെ കണ്ടുപിടിച്ചാൽ എളുപ്പം ചികിൽസിക്കാൻ കഴിയുന്ന ഈ രോഗത്തിന്റെ നൂതന ചികിത്സരീതികളും സ്ക്രീനിങ് ടെസ്റ്റുകളെയും കുറിച്ച് വിശദമായി സംസാരിക്കുന്നു ഡോ. കെ.വി ഗംഗാധരൻ

ഒരു ജീവിയുടെ നൃത്തം 07.05.2025

നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറിൽ പോയി ഡാൻസ് കളിച്ചും അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായും ഉറങ്ങാൻ പറ്റുന്നൊരവസ്ഥയുണ്ടെങ്കിൽ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മൾ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാൻ സാധിക്കുന്നത്.

സൗകര്യം എന്ന ഒറ്റനിയമം മാത്രമുള്ള ​എന്റെ ഫാഷൻ റൂൾ ബുക്ക്​ 06.05.2025

ഏതു വസ്ത്രം തിരഞ്ഞെടുക്കുമ്പോഴും അതെന്റെ ദേഹത്തോടെങ്ങനെ എന്നല്ലാതെ കാലത്തിന്റെ പോക്കിനോടെങ്ങനെ എന്നുഞാൻ ചിന്തിക്കാറില്ല. വസ്ത്രത്തിനുള്ളിൽ ശരീരം ആയാസപ്പെടരുത്. അതാണെനിക്കു ഫാഷൻ.

വിമർശനങ്ങളിൽ നിന്നാണ് ഞാൻ എന്നെ പാകപ്പെടുത്തുന്നത് 05.05.2025

"പാർവതിയെ പോലുള്ളവർ അന്ന് അങ്ങനെ പ്രതികരിച്ചത് കൊണ്ട് നടിമാർക്ക് മാത്രമല്ല എന്നെ പ്പോലുള്ള നടന്മാർക്കും ഗുണകരമായി "എന്ന് അജു വർഗ്ഗീസ്മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ പ്രിയ നടനായി മാറിയ അജു വർഗ്ഗീസ് തന്റെ കഥാപാത്രങ്ങളെ കുറിച്ചും സിനിമാ മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും നിലപാടുകളെ കുറിച്ചും സംസാരിക്കുന്നു.

കേൾക്കണോ ഇലയേയും അന്നമ്മയേയും 04.05.2025

നോട്ടം കൊണ്ട് സ്പർശം കൊണ്ട് വാക്കുകൊണ്ട് മുറിവേറ്റവരാകാം പലരും. അങ്ങനെ മുറിവേറ്റ രണ്ടു പെണ്ണുങ്ങളുടെ ആഴമേറിയ സംസാരങ്ങളാണ് 'വരാൽ മുറിവുകൾ'. റിഹാൻ റാഷിദ് എഴുതിയ വരാൽ മുറിവുകൾ’ എന്ന നോവലിന്റെ വായന.

പഹൽഗാം വഴി പാക്കിസ്ഥാൻ പ്ലാന്റ് ചെയ്ത പ്ലാൻ 03.05.2025

പഹൽഗാം ആക്രമണത്തോടെ സൗത്ത് ഏഷ്യയുടെ ജിയോപൊളിറ്റിക്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സമ്മർദ്ദങ്ങൾ കൂടുതൽ പ്രത്യക്ഷമായിരിക്കുകയാണ്. കശ്മീരിൽ ഭീകരവാദത്തെ തീവ്രമായി വീണ്ടും പ്ലാന്റ് ചെയ്യുക വഴി ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ തങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള സ്ട്രാറ്റജിയാണ് പാക്കിസ്ഥാൻ നടപ്പിലാക്കുന്നത്. ഡിപ്ലോമസിയിലും ഡിഫൻസിലും മാനുഷിക വശങ്ങളിലും ഇന്ത്യയ്ക്കുമേൽ എന്തെന്തു സമ്മർദ്ദങ്ങളാണ് കശ്മീരിലെ ഭീകരാക്രമ...

ആലുവിന്റെ അത്ഭുതലോകങ്ങൾ 02.05.2025

ജനിച്ചു വളർന്ന കണ്ണൂരിലെ വീട്ടിൽ നിലനിന്ന തീവ്ര സസ്യാഹാര ക്രമത്തിൽ "തമോഗുണക്കാരായ' സവാളയും വെളുത്തുള്ളിയും നിഷിദ്ധമായിരുന്നു. ഉരുളക്കിഴങ്ങിന് വിലക്ക് ഉണ്ടായിരുന്നില്ല. എങ്കിലും കിഴങ്ങുകളുടെ കൂട്ടത്തിൽ സ്വീകാര്യത കൂടുതൽ ചേനയ്ക്കും ചേമ്പിനും ആയിരുന്നു. ഉരുളക്കിഴങ്ങ്, കപ്പ തുടങ്ങിയവ സെക്കന്റ് ക്ലാസ് സിറ്റിസൺസ്. ഊണിനു ഉപദംശകമായി കൂട്ടുന്ന "പൊടി മാസ്' എന്ന വിഭവത്തിൽ നല്ല പശുവിൻ നെയ്യു...

AI അല്ല, മസ്കുമാരാണ് യഥാർത്ഥ അന്തകർ 01.05.2025

കോർപറേറ്റ് മുതലാളിത്തം എങ്ങനെയാണ് Artificial Intelligence- നെ മനുഷ്യാധ്വാനത്തിന്റെ ക്രിയാശേഷിയുമായി ബന്ധിപ്പിക്കാൻ പോകുന്നത് എന്ന് വിശകലനം ചെയ്യുന്നു, ദാമോദർ പ്രസാദ്. ക്രിയാശേഷി വർധിപ്പിക്കാൻ മനുഷ്യാധ്വാനത്തിനു പകരം യന്ത്രവും അൽഗോരിതമിക് ഉപാധികളുമാകും മൂലധന വ്യവസ്ഥയ്ക്ക് കൂടുതൽ അഭികാമ്യം എന്ന വാദവുമുയർത്തുന്നു.

എന്റെ കാമ്പസിൽ ഞാൻ കാണുന്നു, ​വസ്​ത്രം കൊണ്ട്​ ശരീരത്തെ സ്വതന്ത്രമാക്കുന്ന കൂട്ടുകാരെ 30.04.2025

പല സംസ്ഥാനങ്ങളിൽനിന്നും ഇന്ത്യയ്ക്ക് പുറത്തുനിന്നും കുട്ടികൾ പഠിക്കുന്ന ഒരു യൂണിവേഴ്‌സിറ്റിയിലാണ് ഞാൻ പഠിക്കുന്നത്. അവിടെയുള്ള വസ്ത്രവൈവിധ്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന വസ്ത്രങ്ങൾ, സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശരീരഭാഷയിൽ വരുത്തിയ നല്ല മാറ്റങ്ങളും അവിടെ എനിക്ക് കാണാൻ കഴിഞ്ഞു.

സ്‌ക്രീന്‍ ഡാന്‍സ്: സിനിമയിലെ ജനപ്രിയ ശരീരനടനങ്ങൾ 29.04.2025

സിനിമയുടെ പാട്ടു റീലുകള്‍ ആണിന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. സ്‌ക്രീന്‍ ഡാന്‍സിന്റെ വാണിജ്യമൂല്യം കൂട്ടുന്ന പരസ്യമായി 30 സെക്കന്‍ഡുകള്‍ കൊണ്ട് കഥ പറയുന്ന റീലുകളെ കണക്കാക്കാം. റീലുകള്‍ ഫീഡ് പോസ്റ്റുകളേക്കാള്‍ സോഷ്യല്‍മീഡിയ അല്‍ഗോരിതം റാങ്ക് ചെയ്യുന്നു. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിനിമയിലെ നൃത്തത്തെ ഉപഭോഗപ്രധാനമായ ജനപ്രിയമാധ്യമം എന്ന നിലയില്‍ മനസിലാക്കുകയും അതിനെ വിപണന നേട്ടമുള്ള ഒര...

RETIREMENT IN SPORTS: ധോണീ, റിട്ടയർ ചെയ്യൂ എന്ന് അലറുമ്പോഴുള്ള ക്രൂരത, യാഥാർഥ്യം 28.04.2025

ഈയിടെ അന്തരിച്ച നൊബേൽ ജേതാവ് മാരിയോ വർഗാസ് യോസ മാസ്റ്റർ പീസായ ‘ഫീസ്റ്റ് ഓഫ് ദ ഗോട്ട്’ എഴുതുന്നത് 64-ാമത്തെ വയസിലാണ്. പ്രശസ്ത അഭിഭാഷകനായ റാംജത് മലാനി 95 -ാമത്തെ വയസ്സിൽ മരിക്കുന്നതുവരെ കോടതിയിൽ അതീവ ഗൗരവമുള്ള കേസുകൾ കൈകാര്യം ചെയ്തു. വ്യത്യസ്തമെങ്കിലും, സങ്കടകരമാണ് ലോകം മുഴുവൻ മില്യൺ കണക്കിന് ഫാൻ ഫോളോയിംഗ് ഉള്ള കളിക്കാരുടെ കാര്യം. പൊതു യൗവ്വനത്തിൽ തന്നെ, പെട്ടെന്നൊരു ദിവസം, ഇന്നലെ വരെ ആർത്തു വിളിച്ച...

മലയാളി എങ്ങനെ മറക്കും മാധവിക്കുട്ടിയെ? 27.04.2025

വായാനാ ലോകത്തിന് ആരായിരുന്നു കമല? ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വ്യതിരിക്തമായ ശബ്ദങ്ങളിൽ ഒരാൾ. ഒരു തലമുറയുടെ മാത്രമല്ല പല തലമുറകളുടെ വായനാസംസ്കാരത്തെയും ആസ്വാദനരീതികളെയും നിർണ്ണയിച്ച എഴുത്തുകാരി. ഒരിക്കലും മാധവിക്കുട്ടി കലാപകാരിയായോ പ്രക്ഷോഭക്കാരിയായോ ആയി പൊതു സമൂഹത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല. പക്ഷെ അവരുടെ തുറന്നെഴുതുകൾ ഇവിടുത്തെ സ്ത്രീ ജീവിതത്തിന്റെകൂടി തന്നെ തുറന്നെഴുതുകളായി. അത് വായനക്കാരെ ആ...

മാമുക്കോയ എന്ന സമുദായ പരിഷ്‌കര്‍ത്താവ് 26.04.2025

മാമുക്കോയ എന്ന നടന്റെ വിയോഗം മലയാള സിനിമയില്‍ സൃഷ്ടിക്കുന്ന ശൂന്യതയേക്കാള്‍വലുത് തികഞ്ഞ രാഷ്ട്രീയ വ്യക്തതയും സാമൂഹിക ബോധവുമുള്ള കലാ പ്രതിഭകളുടെ കുറ്റി അറ്റുപോകുന്നു എന്നതാണ്. മുസ്ലിം സമുദായത്തിലെ ക്രിറ്റിക്കല്‍ ഇന്‍സൈഡേഴ്‌സ് ആയ തലമുറയിലെ അവസാന കണ്ണികളില്‍ ഒരാള്‍ കൂടിയാണ് മാമുക്കോയയുടെ വിയോഗത്തോടെ ഇല്ലാതായിരിക്കുന്നത്.

വളരെ ചെറുപ്പത്തിലെ നക്ഷത്രം വളരെക്കാലത്തേക്ക് തിളങ്ങണമെന്നില്ല | Vaibhav Suryavanshi 25.04.2025

ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശി ഉഗ്രൻ തുടക്കമാണ് കുറിച്ചതെന്നതിൽ സംശയമില്ല. എന്നാൽ കളിയുടെ ചരിത്രം ഇത്തരം ചൈൽഡ് പ്രോഡിജീസിന് അനുകൂലമല്ല. അമിതമായ പ്രതീക്ഷകൾ കളിക്കാരനിൽ കെട്ടിയേൽപ്പിക്കുന്ന പ്രഷറോ പ്രതിഭയിൽ ക്രമേണ സംഭവിക്കുന്ന ക്ഷീണമോ ആവണമെന്നില്ല കാരണം. 22-ാം വയസ്സിൽ ആസ്ട്രേലിയൻ ക്യാപ്റ്റനായ ഇയാൻ ക്രെയിഗ് മുതൽ 18-ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യൻ...

സ്തനാർബുദം പുരുഷന്മാരിലും ഉണ്ട്; Breast Cancer, അറിയേണ്ടതെല്ലാം 24.04.2025

കേരളത്തില്‍ സ്തനാര്‍ബുദം പിടിപെടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതെ സമയം ഈ രംഗത്തെ ചികിത്സരീതികളുടെ പുരോഗതി ആശാവഹവുമാണ്. നേരത്തെ കണ്ടുപിടിച്ചാല്‍ എളുപ്പം ചികില്‍സിച്ചു സുഖപെടുത്താവുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. ഡോ. കെ.വി. ഗംഗാധരന്‍ സംസാരിക്കുന്നു

പുസ്തകത്തിന്റെ സ്വതന്ത്രജീവിതത്തിന് വായനക്കാരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത് 23.04.2025

ഉപഭോക്താവ് എന്ന നിലയിൽ നിന്ന് പൗരരായും അഭിപ്രായ സ്വാതന്ത്ര്യമുള്ള വ്യക്തികളായും വായനക്കാരെ സ്വതന്ത്രരാക്കുക എന്ന ശ്രമമാണ് പുസ്തകത്തിന്റെ സ്വതന്ത്രജീവിതം ആരെങ്കിലും കാംക്ഷിക്കുന്നുണ്ടെങ്കിൽ, അവർ ആരംഭിക്കേണ്ടത്

മരണമില്ലാത്ത ലെനിൻ പൂജ, മമ്മിയാക്കപ്പെട്ട ലെനിൻ ചിന്ത 22.04.2025

ഒരു നൂറ്റാണ്ടായി ലെനിനെ ആദരിച്ചവരെല്ലാം യഥാർഥത്തിൽ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നുവെന്ന് താരിഖ് അലി എഴുതിയിട്ടുണ്ട്. പാർട്ടിയും ഭരണകൂടവും നേരിടുന്ന അപചയത്തെ ദീർഘദർശനം ചെയ്ത ലെനിന്റെ ഐഡിയോളജിയെയും ഓർമകളെയും പിന്നീടുള്ള കാലവും ലോകവും എങ്ങനെയാണ് കൈകാര്യം ​ചെയ്തത് എന്ന് വിശദമാക്കുകയാണ്, എ.എം. ഷിനാസ്

‘ഗന്ധോളജി’: ഗന്ധാസക്തി​യുടെ നിഗൂഢ ചരിതങ്ങൾ 21.04.2025

ഗന്ധങ്ങളെക്കുറിച്ച്​ പഠിക്കാൻ ഒരു ‘ഗന്ധോളജി’, മനുഷ്യഗന്ധത്തിന്റെ സാധ്യതകളിലേക്കുള്ള ചില രഹസ്യ കമാനങ്ങൾ തുറക്കുന്നു.

അരവിന്ദന്റെ ‘കുമ്മാട്ടി’ കണ്ട് കരഞ്ഞ പെൺകുട്ടി 20.04.2025

ചെറുപ്പത്തിൽ ഉപ്പയോടൊപ്പം ഞാൻ കോഴിക്കോട് പോയി സിനിമ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിലധികം സിനിമകളും കണ്ടിരുന്നു. 'കുമ്മാട്ടി' എന്ന സിനിമയാണ് ഉപ്പയോടൊപ്പം കണ്ടതിൽ എന്റെ ഓർമയിലെ പഴയ സിനിമ. ഇന്ന് ഓർക്കുമ്പോൾ അതൊരു പ്രിവ്യൂ ഷോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. കാരണം, സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ സംവിധായകൻ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. സിനിമ കണ്ട് ഞാൻ കരഞ്ഞത്...

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS