Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

9 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

ഫാത്തിമ്മമാർ ഫെമിനിച്ചികളാവുന്ന കാലത്തെ സിനിമ 22.08.2025

2024-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ അഞ്ചു അവാർഡുകൾ കരസ്ഥമാക്കുകയും പ്രേക്ഷക നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമായ ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായ ഉസ്താദ്‌ അഷ്‌റഫിനെ അവതരിപ്പിച്ച നടൻ കുമാർ സുനിലും സംസാരിക്കുന്നു.

ASIA CUP 2025 സഞ്ജു സാംസൺ: തെരഞ്ഞെടുത്തു, അപമാനിച്ചു 21.08.2025

സ ഞ്ജുവിനെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയ ശേഷം മുഖ്യ സെലക്ടർ ആയ അജിത് അഗാർക്കർ നടത്തിയ പ്രസ്താവന അത്യന്തം പ്രതിഷേധാർഹമാണ്, നല്ലൊരു കളിക്കാരനെ അപമാനിക്കുന്നതുമാണ്. ഗില്ലും ജെയ്സ്‌വാളും ഇല്ലാത്തതുകൊണ്ടാണ് സഞ്ജുവിന് ഇടം കിട്ടിയത് എന്നായിരുന്നു അഗാർക്കറുടെ പത്രസമ്മേളനത്തിലെ പ്രസ്താവന. എന്നാൽ 2008-ൽ വിരാട് കോലി എന്ന പിൽക്കാല ബാറ്റിംഗ് ഇതിഹാസം ഓപ്പണറായി അരങ്ങേറിയത് സച്ചിനും സെവാഗും റെസ്റ്റ് ചെയ്യപ...

കോസ്മെറ്റിക് സർജറി: സൗന്ദര്യശാസ്ത്രത്തിന്റെ പുതിയ മുഖം 20.08.2025

കോസ്മെറ്റിക് സർജറി, അല്ലെങ്കിൽ എസ്തെറ്റിക് സർജറി, ഒരു വ്യക്തിയുടെ രൂപസൗന്ദര്യം വർധിപ്പിക്കുന്നതിനായി നടത്തുന്ന ശസ്ത്രക്രിയാ ശാഖയാണ്. സാധാരണയായി അപകടം, രോഗം, അല്ലെങ്കിൽ ജന്മനാ വരുന്ന വൈകല്യം എന്നിവ കാരണം നടത്തുന്ന റീകൺസ്ട്രക്റ്റീവ് സർജറിയിൽ നിന്നും വ്യത്യസ്തമായി, കോസ്മെറ്റിക് സർജറിയുടെ പ്രധാന ലക്ഷ്യം ശരീരഭാഗങ്ങളുടെ അനുപാതം മെച്ചപ്പെടുത്തലാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയും, സമൂഹത്തിലെ സൗന്ദ...

ഉത്രാളിക്കാവിലെ ട്രാക്കിൽനിന്ന് ക്യാമറയുമായി ജെല്ലിക്കെട്ട് കാളയെപ്പോലെ തെറിച്ചുപോയ കെ.ജെ. വിൻസെന്റ്‌ 19.08.2025

കേരളം കണ്ട മികച്ച ഫോട്ടോഗ്രാഫർമാരിൽ ഒരാളായ കെ.ജെ. വിൻസെന്റിനെക്കുറിച്ചാണ് ഈ ഓർമ. തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വയലുകളിലൂടെ സഞ്ചരിച്ച് അതിസാഹസികമായി ഫോട്ടോകളെടുത്ത വിൻസെന്റ്, 2013- ലെ ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട്, പരിസരത്തെ റെയിൽവേ ട്രാക്കിൽ കയറിനിന്ന് പകർത്തവേ, ട്രെയിനിടിച്ചാണ് മരിച്ചത്. അപൂർവമായ ആ ക്യാമറാജീവിതത്തെയും വ്യക്തിജീവിതത്തെയും പകർത്തുകയാണ് കെ.ആർ. സുനിൽ. ഇന്ന് ലോക ഫോട്ടോഗ്രാഫി ദി...

'സിനിമയില്‍ ഇത്രയും സ്ത്രീകള്‍ ശബ്ദമുണ്ടാക്കിക്കഴിഞ്ഞതിന്റെ നേട്ടമാണ് ഞാന്‍ കൊയ്യുന്നത്' 18.08.2025

ശി വരഞ്ജിനി സംവിധാനം ചെയ്ത 'വിക്‌ടോറിയ' എന്ന സിനിമയിലെ അഭിനയത്തിന് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മീനാക്ഷി ജയനുമായി സനിത മനോഹര്‍ സംസാരിക്കുന്നു.

എന്നെയോര്‍ത്ത് മൂന്നുമണിക്ക് ഞെട്ടിയെഴുന്നേല്‍ക്കാറുണ്ടോ? 17.08.2025

അതിസങ്കീര്‍ണമായ ഒരു കാലത്തെക്കുറിച്ച് എഴുതപ്പെട്ട അസാധാരണമായ േനാവലാണ് അരുണ്‍ പ്രസാദിന്റെ 3 AM. നിഗൂഢവും വന്യവുമായ ഇരുട്ടുകളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മേരിയും സോളമനും. നഗ്‌നമായി കൂടിക്കലരുന്ന അവരുടെ പലതരം പ്രപഞ്ചങ്ങള്‍. കാലങ്ങളിലൂടെയുള്ള സ്വപ്‌നാടനങ്ങള്‍. കെട്ടഴിഞ്ഞുപോയ ആഖ്യാനം. അടുക്കും ചിട്ടയുമില്ലാത്ത അനുഭവങ്ങളിലൂടെയുള്ള ത്രസിപ്പിക്കുന്ന സഞ്ചാരം. ഭാവിയിലേക്ക് എഴുതപ്പെട്ട ഏറ്റവും പുതിയ മലയാ...

Premier League and La Liga: ആ നാല് ടീമുകളിൽ ആരാവും ചാമ്പ്യൻമാർ? 16.08.2025

ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാകുമെന്ന് കഴിഞ്ഞ സീസൺ തുടങ്ങുമ്പോൾ ആരും പ്രവചിച്ചിരുന്നില്ല. ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഇത്രക്ക് മോശമായി ഫിനിഷ് ചെയ്യുമെന്നും ആരും കരുതിയില്ല. എന്നാൽ ലിവർപൂൾ, ആർസനൽ, ചെൽസി, സിറ്റി എന്നീ ടീമുകളിൽ ഒരാൾ ആയിരിക്കും ഇത്തവണ കപ്പുയർത്തുക. ലാ ലിഗയിലാവട്ടെ പ്രവചനം കുറച്ചുകൂടി എളുപ്പമാണ്. ഹാൻസി ഫ്ലിക്കിൻ്റെ ബാഴ്സലോണയോ സാബി അലോൻസോയുടെ റിയൽ മാഡ്രിഡോ എന്നു മാത്ര...

നവ ഫാഷിസം: ഇറ്റലി പഠിക്കാത്തതും ഇന്ത്യ അറിയേണ്ടതും 15.08.2025

ഇന്ത്യൻ ജനാധിപത്യത്തെ സംഘപരിവാർ ഫാഷിസം അടിമുടി ഗ്രസിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഫാഷിസ്റ്റ് ഭീകരതകളുടെ നരകയാതന അതിതീവ്രമായി അനുഭവിച്ച ഇറ്റാലിയൻ സമൂഹത്തിലെ ഫാഷിസ്റ്റ് പുനരുജ്ജീവനവും സോഷ്യൽ അംനീഷ്യയും പരിശോധിക്കുന്നു, രാജേഷ് ദർശക്.

കേരളം മെസ്സി ഫാൻസിനോട് ചെയ്ത വഞ്ചന, അഴിമതി 14.08.2025

ക ഴിഞ്ഞ ലോകകപ്പ് നേടിയ ശേഷം അർജൻ്റീന ആദ്യം നന്ദി പറഞ്ഞ ആരാധക സമൂഹങ്ങളിലൊന്ന് കേരളമായിരുന്നു. മറഡോണ ആവട്ടെ മെസ്സിയാവട്ടെ ഫുട്ബോളിൽ കടൽ കടന്ന അർജൻ്റീൻ ഫാൻസിന്റെ നാടാണ് കേരളം. എന്നാൽ രാഷ്ട്രീയത്തിലെപ്പോലെ ഫുട്ബോളിലും വലിയ അഴിമതിയുടെയും വഞ്ചനയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിഞ്ഞിട്ടുള്ളത്. അന്താരാഷ്ട്ര ഫുട്ബോൾ കലണ്ടറിനെക്കുറിച്ചുള്ള അറിവില്ലായ്മ, അഴിമതിക്കമ്പം ഇങ്ങനെ ഈ വഞ്ചനയുടെ പിന്നാമ്പുറ കഥകളാണ് പ്രശസ്ത...

മരണവേഗത്തിലോടുന്ന റോഡുകൾ 13.08.2025

കേ രളത്തിൽ ഒരു വർഷമുണ്ടാകുന്ന വാഹനാപകടങ്ങൾ ശരാശരി 45,000. മരണം ശരാശരി 4300. പരിക്കേൽക്കുന്നവരുടെ എണ്ണം അര ലക്ഷം. ഡ്രൈവിംഗിലെ കുഴപ്പം മുതൽ റോഡുകളുടെ പ്ലാനിംഗിലും നിർമാണത്തിലുമുള്ള പാകപ്പിഴകളും പുതിയ കാലത്തിനനുയോജ്യമായ റോഡ് കൾച്ചറിന്റെ അഭാവവും എല്ലാം ചേർന്നാണ് വിലപ്പെട്ട ഈ ജീവനുകളെ അപഹരിക്കുന്നത്. കേരളത്തിലെ റോഡപകടങ്ങളുടെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചും അപകടങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകളുടെ ഗുരുതരാവസ്ഥ...

സീതാറാം, പ്രത്യയശാസ്ത്ര വ്യക്തതയുടെ സഖാവ് 12.08.2025

1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട സീതാറാം യെച്ചൂരിയുടെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു’’- യെച്ചൂരിയുമായുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിനിമയങ്ങളെക്കുറിച്ച് എഴുതുന്നു വിജൂ കൃഷ്ണൻ. സീതാറാം യെച്ചൂരിയുടെ 73ാംമത് ജന്മവാർഷികദിനമാണിന്ന്.

ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, എം.ടി…പാടിത്തീരില്ല, ഈ പാട്ടുകൾ 11.08.2025

ഗി രീഷ് പുത്തഞ്ചേരി, ​കൈതപ്രം, രഘുകുമാർ, പി.കെ. ഗോപി തുടങ്ങിയവരുടെ ഹൃദയഹാരിയായ പാട്ടുലോകത്തിലൂടെയുള്ള യാത്രയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ ഈ അവസാന ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.

പൊറോട്ടയും ചിക്കനും കഴിക്കണോ എന്നത് നമ്മുടെ തീരുമാന സ്വതന്ത്ര്യമല്ലത്രേ… 10.08.2025

'നമ്മുടെ തെരഞ്ഞെടുപ്പുകള്‍ നമ്മുടെ സ്വാതന്ത്ര്യമല്ല'- ഏറെ വിവാദം ക്ഷണിച്ചുവരുത്തുന്ന ഒരു ആശയമാണിതെങ്കിലും മനുഷ്യര്‍ക്ക് തീരുമാന സ്വാതന്ത്ര്യമില്ല എന്നാണ് ഇന്ന് ശാസ്ത്രലോകം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. വേദാന്തികളുടെ വേദിയില്‍നിന്ന് ചര്‍ച്ച ന്യൂറോ ശാസ്ത്രജ്ഞരുടെ പരീക്ഷണശാലയില്‍ എത്തിയിരിക്കുന്നു. പുതിയ കാലത്ത് ശാസ്ത്രത്തില്‍ സംഭവിക്കുന്ന പുതിയ കണ്ടെത്തലുകളെയും അനുമാനങ്ങളെയും ലളിതമായി പ...

പ്രണയത്തിനുത്തരവാദി നമ്മളല്ലാതെ പിന്നെ ആര്​? 09.08.2025

പ്രണയം അത്യന്തം സ്വകാര്യമായി മാത്രം മലയാളി സൂക്ഷിക്കേണ്ടതുണ്ട്. ആ സ്വകാര്യത ഒരു തരത്തിലും പുറത്തുവരാതെ പൊതിഞ്ഞു പിടിക്കുന്നതിന്റെ ഭാരവും ആശങ്കയും പേറിയാണ് ഓരോരുത്തരും പ്രണയിനികളായി കഴിയുന്നത്.

മേതിലിനെ ഇഷ്ടപ്പെടാൻ എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ… 08.08.2025

മേതിലിനുവേണ്ടി വരച്ച, മേതിലിനെ വായിച്ച, മേതിലിനെ ഇഷ്ടപ്പെട്ട അനുഭവം-, ചിത്രകാരൻ കെ. ഷെരീഫ്.

വിദേശത്ത് പെർഫോം ചെയ്യുമ്പോൾ വിവേചനമുണ്ടായിട്ടില്ല; പക്ഷെ, ഇന്ത്യയിൽ... 07.08.2025

മോ ഹനവീണ വാദകനും സംഗീതജ്ഞനും നടനും കവിയുമായ പോളി വർഗീസുമായി സനിത മനോഹർ നടത്തുന്ന അഭിമുഖത്തിന്റെ അവസാന ഭാഗം. 'നസ്രാണിക്ക് എന്ത് സംഗീതം' എന്ന ആക്ഷേപം നേരിടേണ്ടിവന്നുവെങ്കിലും കലാമണ്ഡലത്തിലെ അഭ്യസനക്കാലം ജീവിതത്തിലെ വിലപ്പെട്ടതായിരുന്നുവെന്ന് പോളി വർഗീസ് പറയുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ മുസ്‌ലിം സ്വാധീനം, കർണാടക സംഗീതത്തിലെ വരേണ്യസ്വാധീനം, വിദേശരാജ്യങ്ങളിൽ പെർഫോം ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ...

തെറ്റ് തിരുത്തി അടൂർ മാപ്പ് പറയുകയാണ് വേണ്ടത് 06.08.2025

അ ടൂർ ഗോപാലകൃഷ്ണൻ ഇപ്പോഴും മുഖാമുഖം നിൽക്കുന്നത്, ഭൂതകാലത്തിലെ പഴഞ്ചൻ സെൻസിബിലിറ്റിയുമായാണ്. അവിടെനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾ, സാമൂഹികമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. അത് അദ്ദേഹം തിരിച്ചറിഞ്ഞ് മാപ്പു പറയുകയാണ് വേണ്ടത്- ദാമോദർ പ്രസാദ് സംസാരിക്കുന്നു.

ANDERSON TENDULKAR TROPHY എല്ലാ കളിയിലും മുൻതൂക്കം ഇന്ത്യക്ക് എന്നിട്ടും പരമ്പര സമനിലയിൽ : എന്തുകൊണ്ട്? 05.08.2025

പരിചയക്കരുത്തില്ലാതെ പര്യടനത്തിനെത്തിയ ഇന്ത്യ പൊരുതിത്തന്നെ പരമ്പര കാത്തു. എന്നാൽ 2-2 എന്ന ഈ സമനില നേട്ടത്തിനും അപ്പുറത്തെത്തേണ്ടതായിരുന്നു ഇന്ത്യ. പരമ്പരയിലെ അഞ്ചുകളികളിലും പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യൻ മുൻതൂക്കം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ പറ്റാതിരുന്നത്. പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.

കോഴിക്കോടൻ പാട്ടുചരിത്രത്തിലൂടെ; വി.ടി. മുരളി മുതൽ താജുദ്ദീൻ വരെ... 04.08.2025

കോ ഴിക്കോടിൻെറ പാട്ടുചരിത്രം പറയുമ്പോൾ ഓ‍ർക്കേണ്ട നിരവധി പേരുകളുണ്ട്. ചരിത്രത്തിൽ അടയാളപ്പെടുത്തിയ മാപ്പിളപ്പാട്ടുകളും ലളിതഗാനങ്ങളും നാടകഗാനങ്ങളുമുണ്ട്. അതിൽ പലതും ഓ‍ർത്തെടുക്കുകയാണ് മലയാളത്തിന്റെ ജനകീയ സംഗീതത്തെ കുറിച്ചുള്ള സംഭാഷണത്തിന്റെ മൂന്നാം ഭാഗത്തിൽ. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.

സംഘര്‍ഷഭരിതമായ ഒരു മതപരിവര്‍ത്തനത്തിന്റെ കഥ 03.08.2025

ലോകപ്രശസ്തയും മലബാറിലെ സവര്‍ണ കുടുംബത്തിലെ അംഗവുമായ ഒരു എഴുത്തുകാരി ഇസ്‌ലാം മതം സ്വീകരിച്ചു എന്നത് യാഥാസ്ഥിതികത്വത്തിന് കിട്ടിയ വലിയൊരു പ്രഹരമായിരുന്നു. അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തോടുള്ള പ്രതികരണങ്ങള്‍ അക്രമാസക്തമായിരുന്നു. വി. വിജയകുമാര്‍ എഴുതിയ 'നീര്‍മാതളത്തിന്റെ പൂവ്: കമലാ സുരയ്യയുടെ ധൈഷണിക ജീവചരിത്രം' എന്ന പുസ്തകത്തില്‍, അവരുടെ ജീവിതത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ആ കാലത്തെ...

കരയുന്ന നായകന്മാർ, കണ്ണീരിൽ കുതിർന്ന പുരുഷശബ്ദങ്ങൾ 02.08.2025

ആ കാലത്തെ കാമുകന്മാർ കരയുന്നവരായിരുന്നു. കരയാൻ പിറന്ന ഏകാന്ത കാമുകരെന്നും അവരെ പറയാം. ഉദയഭാനു, ബ്രഹ്മാനന്ദൻ, കോഴിക്കോട് അബ്ദുൽ ഖാദർ, വി.ടി. മുരളി... ഈ ശബ്ദങ്ങളൊക്കെ കരയുന്ന പുരുഷന്റെ പാട്ടുശബ്ദങ്ങളാണ്. മലയാളത്തിന്റെ ജനകീയ സംഗീതത്തെയും കുറിച്ചുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ഗായകൻ ഭാനുപ്രകാശ്, എഴുത്തുകാരൻ രാജേന്ദ്രൻ എടത്തുംകര എന്നിവരുമായി സനിത മനോഹർ സംസാരിക്കുന്നു.

സോനാഗച്ചിയിൽ രാത്രി തബല വായിക്കാനെത്തിയപ്പോൾ കണ്ടു, ഭീകരമായി ആക്രമിക്കപ്പെട്ട പെൺകുട്ടികളെ... 01.08.2025

''അതിക്രൂരമായി ആക്രമിക്കപ്പെട്ട പെൺകുട്ടികളുടെ ഭീകരമായ കാഴ്ചകൾ ആ രാത്രികളിൽ സോനാഗച്ചിയിൽ ഞാൻ കണ്ടിട്ടുണ്ട്. പ്രണയവും കാമവുമെല്ലാം യാന്ത്രികമായ ആക്റ്റിവിറ്റികളാണവർക്ക്. പ്രോസ്റ്റിറ്റിയൂഷൻ കുറഞ്ഞപ്പോൾ ഞാൻ പിമ്പായി ജോലി ചെയ്തിട്ടുണ്ട്. നമ്മളെല്ലാം ഏറെ ആരാധിക്കുന്ന താരങ്ങളെയും എഴുത്തുകാരെയുമെല്ലാം അപ്പോൾ അവിടെ കണ്ടിട്ടുണ്ട്. ശ്മശാനത്തിൽ അടക്കാൻ കൊണ്ടുവരുന്ന പെൺകുട്ടികളുടെ ശവം ഭോഗിക്കാൻ വരുന്ന...

റഫി എന്തുകൊണ്ട് മലയാളത്തിൽ പാടിയില്ല? 31.07.2025

ജ ന്മനാടായ പഞ്ചാബിൽ ഉള്ളതിനെക്കാൾ കൂടുതൽ മുഹമ്മദ് റഫി ആരാധകർ ഒരുപക്ഷേ കേരളത്തിലുണ്ടാകും. എത്രയോ റഫിയൻ സംഘടനകളുണ്ടിവിടെ. റഫി ഗാനങ്ങളുടെ അമൂല്യശേഖരമുള്ളവർ അസംഖ്യം. പക്ഷെ മലയാളത്തിൽ ഒരു ഗാനം റഫിയുടേതായില്ല. കോഴിക്കോട്ടും കൊച്ചിയിലും ഗാനമേളകൾ നടത്തിയിരുന്ന മുഹമ്മദ് റഫി തമിഴും മലയാളവുമല്ലാത്ത മിക്ക ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളികൾ ഒരുപാടിഷ്ടമുള്ള റഫിയെ കൊണ്ട് മലയാളം പാട്ട് പാടിക്കാൻ ഒരുപാട് പ...

മുന്നിൽ കുരുന്നുശരീരങ്ങളുടെ തുണിപ്പൊതികൾ; ഞാൻ മുഖം പൊത്തിക്കരഞ്ഞു… 30.07.2025

ഉരുൾപൊട്ടലിന്റെ തലേന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും അതിതീവ്ര മഴ പെയ്യുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ 24 ന്യൂസിലെ ചീഫ് റിപ്പോർട്ട് സുർജിത് അയ്യപ്പത്ത്, മണിക്കൂറുകൾക്കകം മൃതവാഹിനിയായി മാറിയ അതേ ഇടങ്ങളെ അഭിമുഖീകരിച്ചതിന്റെ വിക്ഷുബ്ധമായ അനുഭവം എഴുതുകയാണ്. ഒരുപകലന്തിയോളം കണ്ട പച്ചപ്പിന്റെ കാഴ്ചകൾ മണിക്കൂറുകൾക്കകം ചിതറിത്തെറിച്ച് ചുവന്നുപോയി, വർത്തമാനം പറഞ്ഞ മനുഷ്യരും ചായ നീട്ടിയവരും ആശങ്ക പറഞ്ഞവരും പ്ര...

ഈ സമനില വിജയത്തേക്കാൾ വലുത് 29.07.2025

മാ ഞ്ചസ്റ്റർ ടെസ്റ്റിൽ ഇപ്പം തോറ്റു എന്ന നിലയിൽ നിന്ന് അത്ഭുതകരമായി തിരിച്ചു കയറിയ ഇന്ത്യയുടെ കോൺഫിഡൻസ് ഇതു പോലെ തുടർന്നാൽ ഇന്ത്യ ഓവലിൽ നടക്കുന്ന അവസാന ടെസ്റ്റ് ജയിക്കുമോ? സച്ചിൻ്റെ റെക്കോർഡ് മറികടക്കാൻ പോകുന്ന ജോ റൂട്ട് സച്ചിനേക്കാൾ വലിയ കളിക്കാരനാണോ? എന്തുകൊണ്ടാണ് കളിക്കൊടുവിൽ ജഡേജയും വാഷിംഗ്ടണും ബെൻ സ്റ്റോക്‌സും കൈകൊടുക്കാതെ പിരിഞ്ഞത്? ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവിനോട് സംസാരിക്കുന്നു.

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS