Mathrubhumi
THE SHEMIN STUDIO | MATHRUBHUMI
Shemin Saidu, a journalist from Mathrubhumi, hosts "The Studio" podcast, offering in-depth interviews with celebrities. The program not only explores their professional journeys but also delves into the peaks and valleys of their personal lives.
Koniecznie odwiedź stronę podcastu i wesprzyj twórcę: www.spreaker.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
സത്യന്‍സാറിന്റെ സിനിമ, കൂടെ ലാലേട്ടനും: ഒരു സ്വപ്‌നമായിരുന്നു ഹൃദയപൂര്‍വ്വം / Interview with Sangeeth Prathap 16.09.2025 34:37
സത്യന്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിട്ടില്ല. നസ്ലിന്റെ കൂടെയോ മാത്യുവിന്റെ കൂടെയോ ഒക്കെ അഭിനയിക്കുമ്പോഴുള്ള അതേ വൈബാണ് ലാലേട്ടന്റെ കൂടെയും. അതായിരിക്കും ഈ സിനിമയുടെ രസവും. സംഗീത് പ്രതാപുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു
മാനസികമായി അത്ര ഓകെയല്ലാതിരുന്ന സമയത്താണ് ഹൃദയപൂര്‍വത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. 09.09.2025 44:43
vanilla moisturizer
'Only FaFa' എന്ന് പറയാന്‍ ചെറിയ ടെന്‍ഷനായിരുന്നു, പക്ഷെ ലാല്‍ കുറേ ചിരിച്ചു |Interview with Director Sathyan Anthikad 02.09.2025 42:37
മോഹന്‍ലാലിന്റെ ആദ്യ സിങ്ക് സൗണ്ട് സിനിമയാണ് ഇത്. മോഹന്‍ലാലും സംഗീതും രണ്ട് തലമുറയിലെ നടന്‍മാരാണെന്ന് തോന്നില്ല. മോഹന്‍ലാല്‍ എന്ന നടനെ അഭിനയിപ്പിക്കാനായി എന്നതാണ് സംവിധായകന്‍ എന്ന നിലയിലെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്ദു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
ലോഹിതദാസിന്റെ മക്കള്‍ എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു | Harikrishnan Lohithadas 26.08.2025 17:50
സിനിമയില്‍ ക്യാമറ ചെയ്യുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇനി എഴുതി സംവിധാനം ചെയ്യണം എന്നാഗ്രഹമുണ്ട്. ധീരന്‍ എന്ന സിനിമയുടെ ക്യാമറാമാനും സംവിധായകന്‍ ലോഹിതദാസിന്റെ മകനുമായ ഹരികൃഷ്ണന്‍ ലോഹിതദാസ് ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
എന്നിലെ സംവിധായകനോടുള്ള സ്‌നേഹമാണ് എന്റെ കോണ്‍ഫിഡന്‍സ് | Sidharth Bharathan 19.08.2025 43:17
ഒരു സംവിധായകന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം. അത് സിനിമകള്‍ ചെയ്യാനുള്ള ഊര്‍ജം നല്‍കുന്നു. പല ജോണറുകളിലുള്ള തിരക്കഥകളില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. അഭിനേതാവെന്ന റോള്‍ വലിയ രീതിയില്‍ ആസ്വദിക്കുന്നുണ്ട്. നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതനുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട്മിക്‌സിങ്: കൃഷ്ണലാല്‍ ബിഎസ്
എന്റെ മനസ്സിലുള്ള സിനിമ ഇതുവരെ ചെയ്തിട്ടില്ല | Interview with Jayaraj 12.08.2025 32:26
ആദ്യ രണ്ട് സിനിമകള്‍ കണ്ടിട്ട് ഭരതേട്ടന്‍ ചോദിച്ചത് എന്തിനാണ് ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുന്നത് എന്നാണ്. പണം ഉണ്ടാക്കാനാണെങ്കില്‍ ഇതിലും നല്ലത് മത്തിക്കച്ചവടം അല്ലേ എന്ന് പറഞ്ഞു. ആ വാചകങ്ങള്‍ ചാട്ടുളി പോലെ നെഞ്ചില്‍ തറച്ചു. സംവിധായകന്‍ ജയരാജുമായി അഭിമുഖം.
'ചന്ദ്ര' കല്യാണിയുടെ കഥ; അവളുടെ ലോകത്ത് മറ്റ് പലരും ഉണ്ട് | Interview with Jakes Bejoy 05.08.2025 58:50
I am game ഒരു ഫുള്‍ പാക്ക് സിനിമയാണ്. ദുല്‍ക്കറിന്റെ വരവ് വെറുതെയല്ല. തുടരും തന്ന സന്തോഷവും എനര്‍ജി യും അവസാനിക്കുന്നില്ല. സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ് യുമായി അഭിമുഖം. ഹോസ്റ്റ്; ഷെമിന്‍ സെയ്തു
എന്റെ അപ്പന് സ്ഫടികം ഇഷ്ടമല്ല, ആടുതോമ എന്റെ ജീവിതം- | Interview with Bhadran 29.07.2025 57:59
പ്രേക്ഷകരുടെ തൃപ്തിക്കല്ല എന്റെ തൃപ്തിക്കാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അവരുടെ ആസ്വാദന നിലാരം ഉയര്‍ത്തല്‍ സംവിധായകന്റെ കടമയാണ്. സംവിധായകന്‍ ഭദ്രന്റെ സിനിമാ ജീവിതത്തിലൂടെ ഒരു ഫല്‍ഷ് ബാക്ക്. ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍
മായാമയൂരം ഫസ്റ്റ് ഹാഫ് കഴിഞ്ഞ് തിയേറ്റര്‍ അടിച്ചുപൊട്ടിച്ചു |Interview with Sibi Malayil 22.07.2025 1:23:06
സിബി മലയില്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ മുത്താരംകുന്ന് പിഓ ഇറങ്ങിയിട്ട് 40 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. സിബി മലയിലിന്റെ സിനിമകളിലേക്കുള്ള ഒരു ഫ്ലാഷ് ബാക്ക്. ഇന്ന് ഷെമിന്‍ സെയ്ദിനൊപ്പം സംവിധായകന്‍ സിബി മലയില്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
"പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു' |Interview With MR Rajakrishnan 27.08.2024 48:34
പട്ടിയുടെ ഒരു മൂളലിന് വേണ്ടി എല്ലാ കുരയും മൂന്ന് മണിക്കൂര്‍ റെക്കോര്‍ഡ് ചെയ്തു കാന്താര, കല്‍ക്കി, ഭ്രമയുഗം, സലാര്‍, മണിച്ചിത്രത്താഴ്... സിനിമയില്‍ ശബ്ദവിസ്മയങ്ങള്‍ സംഭവിക്കുന്നത് എങ്ങനെ? സൗണ്ട് ഡിസൈനര്‍ എംആര്‍ രാജകൃഷ്ണന്‍ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്; ഷെമിന്‍ സെയ്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ഗഗനചാരി ഷൂട്ട് ചെയ്യുമ്പോള്‍ ഒന്നും മനസിലായില്ല - അനാര്‍ക്കലി മരിക്കാര്‍ | Interview with Anarkali marikar 06.07.2024 30:25
സുലേഖ മന്‍സിലാണ് തനിക്ക് ബ്രേക്ക് തന്ന സിനിമ. മന്ദാകിനിയും ഗഗനചാരിയും നേടുന്ന കൈയടിയില്‍ സന്തോഷമുണ്ട്. ഇനി സിനിമ ഗൗരവമായി എടുക്കും. അനാര്‍ക്കലി മരിക്കാര്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍ ഹോസ്റ്റ്; ഷെമിന്‍ സെയ്ദ് . സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Interview with Anarkali marikar
ഉള്ളൊഴുക്ക് എഴുതി എഴുതിയാണ് എഴുതാന്‍ പഠിച്ചത്- ക്രിസ്റ്റോ ടോമി | Christo Tomy 05.07.2024 31:54
ഏത് സംവിധായകനും കൊതിക്കുന്ന കാസ്റ്റാണ് ഉര്‍വശിയും പാര്‍വതിയുമെന്ന് ഉള്ളൊഴുക്കിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി. സിനിമ ഇത്രയും സ്നേഹത്തോടെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമെന്നും ക്രിസ്റ്റോ ദ ഷെമിന്‍ സ്റ്റുഡിയോ പോഡ്കാസ്റ്റില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്ദ്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
സിനിമ വേറെ മതം വേറെ രാഷ്ട്രീയം വേറെ- ഉണ്ണി മുകുന്ദന്‍ | Interview with Unni Mukundan 11.04.2024 49:15
എന്റെ സിനിമകള്‍ എനിക്ക് കുട്ടികളെ പോലെയാണ്. മതം വിറ്റ് സിനിമയാക്കുന്നു എന്ന് പറയുന്നത് സഹിക്കാനാകില്ല. ഞാന്‍ സിനിമയുടെ മുഖം മാത്രമാണ്. കാശുണ്ടാക്കുന്നത് മറ്റുള്ളവരാണ്.. നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ Interview with Unni Mukundan
പള്‍പ്പ് ഫിക്ഷനില്‍ നിന്ന് അഞ്ചക്കള്ള കോക്കാനിലേക്ക്- ഉല്ലാസ് ചെമ്പന്‍ | Interview with ullas chemban 10.04.2024 31:12
സിനിമയുടെ മെയ്ക്കിംഗ് പാറ്റേണ്‍ ആണ് ആദ്യം മനസില്‍ വന്നത്. അതിനുശേഷം അതിലേക്ക് ഫിറ്റാകുന്ന കഥ അന്വേഷിക്കുകയായിരുന്നു. അഞ്ചക്കള്ള കോക്കാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഉല്ലാസ് ചെമ്പന്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
ആ നജീബിനൊപ്പം എനിക്ക് നില്‍ക്കാനാകില്ല- ബ്ലെസി | Interview with Blessy 09.04.2024 41:09
ആടുജീവിതത്തിന് വേണ്ടി നിരവധി പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. മരുഭൂമി കടക്കുന്ന യാത്രയ്ക്കായിരുന്നു എഴുത്തില്‍ ഏറ്റവും പ്രാധാന്യം. അത് ബെന്യാമിന്റെ പുസ്തകത്തില്‍ വിശദമായി പറഞ്ഞിരുന്നില്ല. സംവിധായകന്‍ ബ്ലെസി ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ്: ഷെമിന്‍ സെയ്തു സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
വില്ലനാകാന്‍ തീരുമാനിച്ചപ്പോള്‍ ഹ്യൂമര്‍ പോരേ എന്ന് പലരും ചോദിച്ചതാണ് | The Shemin Studio 18.02.2024 26:54
തമാശ സിനിമകള്‍ ചെയ്യാനാണ് ഭയം. ഒന്ന് പാളിയാല്‍ ആകെ ചളിയാകും. പക്ഷെ ഒരു നല്ല ഹ്യൂമര്‍ സിനിമ ചെയ്ത് കാണണം എന്നുണ്ട് എന്ന് കലാഭവന്‍ ഷാജോണ്‍ ദ ഷെമിന്‍ സ്റ്റുഡിയോയില്‍.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
ഭ്രാന്തനെ പോലെ അലയും , എന്നെ നിയന്ത്രിക്കരുത്| THE SHEMIN STUDIO 19.01.2024 45:09
നടനാകണമെങ്കില്‍ ആദ്യം മനുഷ്യനാകണം. മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാന്‍ പറ്റണം. ഷൈന്‍ ടോം ചാക്കോയുമായി അഭിമുഖം. ദ ഷെമിന്‍ സ്റ്റുഡിയോയില്‍. ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
എന്റെ നായകന്മാർ സാധാരണക്കാരാണ് , തമ്പുരാക്കന്മാരല്ല| THE SHEMIN STUDIO 19.01.2024 43:53
മമ്മൂട്ടിയും ലാലും പാന്‍ ഇന്ത്യന്‍ ആയത് അഭിനയ ശേഷി കൊണ്ടാണ്. പാന്‍ ഇന്ത്യന്‍ താരമാകണം എന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് സംവിധായകന്‍ കമല്‍. പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ വയലൻസ് മാത്രം ആണെന്നാണോ എന്നും കമൽ ചോദിക്കുന്നു.ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO|
കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ | THE SHEMIN STUDIO 06.12.2023 35:48
കാതലിന് മുമ്പും പിമ്പും ഞങ്ങള്‍ വേറെ മനുഷ്യരാണ്: ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ കാതല്‍ എന്ന സിനിമ പറയാന്‍ സമൂഹം പാകപ്പെട്ട കൃത്യ സമയമാണ് ഇപ്പോഴെന്ന് തിരക്കഥാകൃത്തുക്കളായ ആദര്‍ശും പോള്‍സണും. മമ്മൂട്ടി നടന്‍ അഭിനയിച്ചതാണ് സിനിമയെയും അത് പറയുന്ന രാഷ്ട്രീയത്തെയും ഇത്രയധികം ചര്‍ച്ചയാക്കിയതെന്നും ഇരുവരും പറയുന്നു. THE SHEMIN STUDIO | ഹോസ്റ്റ്: ഷെമിന്‍ സെയ്തു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS