SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ Odcinki: 1454

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Koniecznie odwiedź stronę podcastu i wesprzyj twórcę: www.sbs.com.au

Autor

SBS

Kategoria

News

Strona podcastu

www.sbs.com.au

Ostatni odcinek

2 lis 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

കുടിയേറ്റ സമൂഹവുമായി ബന്ധമില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ലിബറൽ പാർട്ടിയിൽ വിമർശനം 06.05.2025

2025 മേയ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'ശരീരം മാത്രമല്ല മനസ്സും പ്രധാനം'; ആരോഗ്യ ബോധവൽക്കരണം ലക്ഷ്യമിട്ട് നഴ്സ് ദമ്പതികളുടെ ഫിറ്റ്നെസ്സ് കോച്ചിംഗ് 06.05.2025

ബോഡിബിൽഡിംഗ്, ഫിറ്റ്നെസ്സ് രംഗത്ത് സജീവമായ മലയാളി ദമ്പതികൾ പുതിയൊരു ഫിറ്റ്നെസ്സ് കോച്ചിംഗിന് തുടക്കമിട്ടിരിക്കുകയാണ്. ബോഡി ഫിറ്റ്നെസ്സ് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന ഉദ്യമത്തിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ആൻറണി അൽബനീസി 'കൊള്ളാമെന്ന്' ഡോണൾഡ് ട്രംമ്പ്; ഡട്ടണെ അറിയില്ലെന്നും മറുപടി 05.05.2025

2025 മേയ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കാറപകടത്തിൽ കാൽ നഷ്ടമായി; രക്താർബുദം ബാധിച്ച് മകൻറെ മരണം: ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസിനെ അറിയാം 05.05.2025

ഡിക്സൺ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണെ തോൽപ്പിച്ച ആലി ഫ്രാൻസ് ആരാണ്? അറിയാം രാജ്യം ചർച്ചചെയ്യുന്ന ആലി ഫ്രാൻസിനെ...

ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍: പീറ്റര്‍ ഡറ്റന്‍ സ്വന്തം സീറ്റില്‍ തോല്‍വിയിലേക്ക് 03.05.2025

ഓസ്‌ട്രേലിയയില്‍ വീണ്ടും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തി. ആന്തണി അല്‍ബനീസി വീണ്ടും ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രിയാകും. എങ്ങനെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം നിങ്ങളെ ബാധിക്കുക? വിശദമായി കേള്‍ക്കാം...

ഓസ്ട്രേലിയയിൽ 'ഇന്ത്യാക്കാർ' ഒന്നാം സ്ഥാനത്തേക്ക്; ബ്രിട്ടനെ ഉടൻ മറികടക്കും: ഓസ്‌ട്രേലിയ പോയവാരം... 02.05.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് നാളെ; പ്രധാന സീറ്റുകളിൽ മിന്നൽ പ്രചാരണവുമായി നേതാക്കൾ 02.05.2025

2025 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ആത്മാവ് നഷ്ടമാകാതെ നാടന്‍ പാട്ടുകളെ നവീകരിക്കണം: 'പാലാപ്പള്ളി'ക്കപ്പുറത്തെ പാട്ടുവിശേഷവുമായി അതുല്‍ നറുകര 02.05.2025

നാടൻ പാട്ടിൻറെ ഈണങ്ങളും വിശേഷങ്ങളുമായി ഗായകൻ അതുൽ നറുകര. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിക്കുന്ന MCUBE എന്ന സ്റ്റേജ് ഷോയ്ക്കായാണ് അതുല്‍ ഉള്‍പ്പെടെയുള്ള സംഘം ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഈ പരിപാടിയുടെ വിശേഷങ്ങളും, പാട്ടുവിശേഷങ്ങളും അതുല്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കാം...

വോട്ട് തീരുമാനിച്ചോ? അറിഞ്ഞിരിക്കാം പ്രധാന പാർട്ടികളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ 01.05.2025

പാർട്ടി നോക്കിയാണോ നയങ്ങൾ നോക്കിയാണോ നിങ്ങൾ വോട്ട് ചെയ്യുന്നത്? സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ട പരിധിയിലേക്ക് കുറഞ്ഞു; പലിശ കുറയുമെന്ന് പ്രതീക്ഷ 30.04.2025

2025 ഏപ്രില്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ നിങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? കേൾക്കാം, ചില മലയാളികളുടെ പ്രതികരണങ്ങൾ 30.04.2025

ഈ തെരഞ്ഞെടുപ്പിൽ ഓസ്ട്രേലിയൻ വോട്ടർമാരെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങൾ എന്തൊക്കെയാ? ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രതീക്ഷകളും പങ്കുവെയ്ക്കുന്നത് കേൾക്കാം...

പീറ്റര്‍ ഡറ്റന്റെ ഓഫീസില്‍ ചുവന്ന പെയിന്റടിച്ചു: 18കാരി അറസ്റ്റില്‍ 29.04.2025

2025 ഏപ്രില്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിലെ കന്നിവോട്ട്: കുടിയേറ്റ മലയാളികള്‍ക്കും രണ്ടാം തലമുറയ്ക്കും എത്രത്തോളം ആവേശമുണ്ട്... 29.04.2025

രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിനായി ഒരുങ്ങുമ്പോൾ കന്നി വോട്ട് രേഖപെടുത്താനായി തയ്യാറായിരിക്കുന്ന ധാരാളം പേരുണ്ട്. ഓസ്‌ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന ചില മലയാളികൾ അവരുടെ അഭിപ്രായങ്ങളും ആവേശവും പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് വർദ്ധിപ്പിയ്ക്കും; ലിബറലിന് പിന്നാലെ പ്രഖ്യാപനവുമായി ലേബറും 28.04.2025

2025 ഏപ്രില്‍ 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'ഞങ്ങള്‍ കുടിയേറ്റത്തിന് എതിരല്ല': ACTയിലെ ലിബറല്‍ സെനറ്റ് സ്ഥാനാര്‍ത്ഥി ജേക്കബ് വടക്കേടത്ത് 28.04.2025

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറിയില്‍ നിന്ന് ലിബറല്‍ സഖ്യത്തിന്റെ സെനറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മലയാളിയായ ജേക്കബ് വടക്കേടത്താണ്. പൊതുമേഖലാ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും, കുടിയേറ്റം വെട്ടിക്കുറയ്ക്കുന്നതും ഉള്‍പ്പെടെയുള്ള ലിബറല്‍ പാര്‍ട്ടി നയങ്ങളെക്കുറിച്ച് ജേക്കബ് വടക്കേടത്തുമായി എസ് ബി എസ് മലയാളം സംസാരിച്ചു. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...

പ്രതിരോധബജറ്റ് GDPയുടെ 5 ശതമാനമായി ഉയര്‍ത്തണമെന്ന് ശതകോടീശ്വരി ജീന റൈന്‍ഹാര്‍ട്ട്; പിന്തുണയ്ക്കില്ലെന്ന് ലേബറും ലിബറലും 25.04.2025

2025 ഏപ്രില്‍ 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

നീലയും പച്ചയും കലര്‍ന്ന Teals: ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കുന്ന സ്വതന്ത്രരുടെ കഥ... 25.04.2025

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീല്‍. പച്ചയും നീലും കലര്‍ന്ന ഈ ടീല്‍ നിറത്തിനു പിന്നിലെ - ടീല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലെ - കഥയെന്താണ്? അക്കാര്യമാണ് എസ് ബി എസ് മലയാളം ഇവിടെ പരിശോധിക്കുന്നത്...

ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കില്‍ഡ് വിസകള്‍ വെട്ടിക്കുറയ്ക്കുമെന്ന് ലിബറല്‍ സഖ്യം: അഭയാര്‍ത്ഥി വിസകളും കുറയ്ക്കും 24.04.2025

2025 ഏപ്രില്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How to vote in the federal election  - വോട്ട് ഒരു സ്ഥാനാര്‍ത്ഥിക്കല്ല, എല്ലാവര്‍ക്കും: ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടത് എങ്ങനെ... 24.04.2025

On election day the Australian Electoral Commission anticipates one million voters to pass through their voting centres every hour. Voting is compulsory for everyone on the electoral roll, so all Australians should familiarise themselves with the voting process before election day. - താല്‍പര്യമുള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് നേരേ വോട്ട് ചെയ്യുന്നതുപോലുള്ള ഇന്ത്യന്‍ വോട്ടിംഗ് രീതിയല്ല ഓസ്‌ട്രേലിയയില്‍....

പ്രതിരോധ ബജറ്റ് $21 ബില്യൺ കൂട്ടുമെന്നു ലിബറൽ പാർട്ടി; ബജറ്റിന് ഭീഷണിയെന്ന് ലേബർ 23.04.2025

2025 ഏപ്രില്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ "ചെറിയ" പാർട്ടി; എന്താണ് ഗ്രീന്‍സ് പാര്‍ട്ടി എന്നറിയാം... 23.04.2025

ഓസ്‌ട്രേലിയയിലെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ രൂപം കൊണ്ട പാർട്ടിയാണ് ഗ്രീൻസ്.കഴിഞ്ഞ 50 വര്ഷങ്ങൾക്കിടയിൽ രാജ്യത്തു നടന്ന ചില പാരിസ്ഥിതിക , സാമൂഹിക പ്രതിഷേധങ്ങളുടെ പരിണിത ഫലമായി രൂപം കൊണ്ട കൂട്ടായ്മകളിൽ നിന്ന് ഉടലെടുത്ത പാർട്ടി എന്ന് ഗ്രീൻസിനെ വിശേഷിപ്പിക്കാം.

ദേശീയ പതാക താഴ്ത്തിക്കെട്ടി മാര്‍പ്പാപ്പയ്ക്ക് ഓസ്‌ട്രേലിയയുടെ ആദരം: നേതൃസംവാദം മാറ്റമില്ലാതെ തുടരും 22.04.2025

2025 ഏപ്രില്‍ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഒന്നാം ക്ലാസില്‍ ഭാഷാ-ഗണിത പരിശോധന: സ്‌കൂള്‍ പഠനനിലവാരം കൂട്ടാന്‍ പദ്ധതിയെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസമന്ത്രി 22.04.2025

ഓസ്‌ട്രേലിയന്‍ പ്രൈമറി സ്‌കൂളുകളിലെ നല്ലൊരു ഭാഗം വിദ്യാര്‍ത്ഥികളും ഗണിത പഠനത്തില്‍ പിന്നിലാണ് എന്നാണ് ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുന്നത്. ഫെഡറല്‍ വിദ്യാഭ്യാസമന്ത്രിയും, ലേബര്‍ സ്ഥാനാര്‍ത്ഥിയുമായ ജേസന്‍ ക്ലെയറിനോട് എസ് ബി എസ് മലയാളം സംസാരിക്കുന്നത് കേള്‍ക്കാം...

'മെല്‍ബണ്‍ രൂപതയ്ക്ക് പിന്നിലെ ശക്തി': കുടിയേറ്റ സമൂഹത്തിനായി നിലകൊണ്ട മാര്‍പ്പാപ്പയെന്ന് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ 22.04.2025

ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളികളായ കത്തോലിക്കാ വിശ്വാസികളുടെ മനസ് കണ്ടറിഞ്ഞ സഭാ നേതാവായിരുന്നു കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നാണ് മെല്‍ബണ്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ സംഭാവനകളെക്കുറിച്ച് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഈസ്റ്റർ വാരാന്ത്യത്തിൽ ഏഴ് മുങ്ങിമരണങ്ങൾ; ആറെണ്ണം ന്യൂ സൗത്ത് വെയിൽസിൽ 21.04.2025

2025 ഏപ്രില്‍ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Słuchaj podcastu SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS