SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ Odcinki: 1430

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Koniecznie odwiedź stronę podcastu i wesprzyj twórcę: www.sbs.com.au

Autor

SBS

Kategoria

News

Strona podcastu

www.sbs.com.au

Ostatni odcinek

20 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

വീട് വിൽക്കാൻ 'പുറകേ നടക്കേണ്ട അവസ്ഥ', മില്യണ് മുകളിൽ ആവശ്യക്കാർ കുറഞ്ഞു; ഭവന വിലയിൽ സിഡ്നിയിലും മെൽബണിലും എന്താണ് സംഭവിക്കുന്നത് 07.09.2026

ഓസ്ട്രേലിയൻ ഭവന വില അടുത്ത കാലത്തുണ്ടായതിൽ വെച്ച് ഏറ്റവും വലിയൊരു കറക്ഷനിലൂടെ കടന്നു പോകുകയാണ്. ഡാർവിൻ ഒഴികെയുള്ള തലസ്ഥാന നഗരങ്ങളിലെല്ലാം തളർച്ചയാണ് സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങളും വീട് വിൽക്കാൻ ആഗ്രഹിക്കുന്നവരും വാങ്ങാൻ തയ്യാറെടുക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിലെ റേ വൈറ്റ് യുണൈറ്റഡ് ഗ്രൂപ്പിൽ റിയൽ എസ്റ്റേറ്റ് ഏജന്റായ...

ആഴ്ച മുഴുവൻ ഇരുന്നുള്ള ജോലി, വാരാന്ത്യത്തിൽ കഠിന വർക്കൗട്ട്? അപകടം ഒഴിവാക്കാൻ അറിയേണ്ട 'സേഫ്റ്റി റൂൾസ്' 05.09.2026

ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് ആഴ്ചയിലൊരിക്കൽ മാത്രം കഠിനമായ വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേ...

ഓസ്ട്രേലിയ പോയവാരം: അഭയാർത്ഥി വിസകളിലെത്തുന്നവർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്; രാജ്യത്ത് മോഷണക്കേസുകൾ കുറഞ്ഞു 05.09.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

ഇന്നത്തെ വാർത്ത: രാജ്യത്ത് പെട്രോൾ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് കാർ വിൽപ്പന; ഓഗസ്റ്റിൽ മാത്രം വിറ്റത് 27,000ത്തിലധികം EVകൾ 04.09.2026

2026 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ജിഡിപിയും തൊഴിലില്ലായ്മയും പലിശ നിരക്കിനെ ബാധിക്കുന്നതെങ്ങനെ? സാമ്പത്തിക ശാസ്ത്രം ലളിതമായി 04.09.2026

ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വേഗത്തിൽ വളരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ റിസർവ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയർത്തുമോ എന്ന ചർച്ചയും ശക്തമായി. ജി ഡി പി യും , തൊഴിലില്ലായ്മയും, പണപ്പെരുപ്പവും പലിശ നിരക്ക് നിർണയിക്കുന്ന ഘടകങ്ങളാകുന്നതെങ്ങനെയാണെന്ന് വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വീടുവില വീണ്ടും ഇടിയുമെന്ന് കോമൺവെൽത്ത് ബാങ്ക്; സിഡ്‌നിയിലും മെൽബണിലും 10%ത്തിലധികം കുറയും 03.09.2026

2026 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Birth and pregnancy care options in Australia - പ്രസവിക്കാൻ എവിടെയാണ് നല്ലത്? ഹോസ്പിറ്റൽ ബർത്ത്, ഹോം ബർത്ത്, ഫ്രീ ബർത്ത്; ഓസ്ട്രേലിയയിലെ പ്രസവ പരിചരണ രീതികൾ അറിയാം... 03.09.2026

If you're first-time parents in Australia, choosing where and how to give birth can feel overwhelming. Whether you go through the public or private health system, it is important to understand your options and know where to reach out for advice to make the right decision for you and your baby. - ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിന് ജന്മം നൽകുവാൻ നല്ലത് പബ്ലിക് ആശുപത്രിയാണോ അതോ പ്രൈവറ്റ് ആശുപത്രിയാണോ? വീടുകള...

ഇന്നത്തെ വാർത്ത: ജി.ഡി.പി നിരക്ക് ഉയർന്നു; പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് സൂചന 02.09.2026

2026 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

പല്ലുകളുടെ സൗന്ദര്യവും ചികിത്സാ 'പരീക്ഷണങ്ങളും': കോസ്മെറ്റിക് ദന്ത ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 02.09.2026

ചികിത്സാ ചെലവ് കണക്കിലെടുത്ത്, പലരും, ദന്തസംരക്ഷണത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. വേദന സഹിക്കാൻപറ്റാതെ വരുമ്പോൾ മാത്രമാകും പലരും ഡെൻറിസ്റ്റിനെ സമീപിക്കുക. പല്ലുകളുടെ ആരോഗ്യവും സൌന്ദര്യവും നിലനിർത്താൻ എന്തെല്ലാം ചെയ്യാൻ സാധിക്കും.. കോസ്മെറ്റിക് ചികിത്സാ രീതികൾ തെരഞ്ഞെടുക്കുംമുൻപ് എന്തെല്ലാം ശ്രദ്ധിക്കണം? സിഡ്നി ബാസ് ഹില്ലിലെ Pacific Smilesൽ ഡെന്റിസ്റ്റായ ഡോ. രാജേശ്വരി നമ്പ്യാർ വിശദീകരിക്കുന്നത് കേ...

ഇന്നത്തെ വാർത്ത: പ്രളയത്തിൽ കാണാതായവർക്കെതിരെ വംശീയ അധിക്ഷേപം; ഇന്ത്യൻ-ഹിന്ദു സമൂഹങ്ങൾ ഓസ്‌ട്രേലിയക്കാരോണോ എന്ന് പോസ്റ്റുകൾ 01.09.2026

2026 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓസ്ട്രേലിയയിൽ തുടർച്ചയായ അഞ്ചാം മാസവും വീടുവില താഴേക്ക്; മൂന്ന് മാസത്തിനിടെ മൂല്യത്തിൽ 40,000 ഡോളറിന്റെ ഇടിവ് 01.09.2026

ഓസ്‌ട്രേലിയൻ ഭവന വിപണിയിൽ വീടുകളുടെ വില വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ഡാറ്റാ ഏജൻസിയായ കോട്ടാലിറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. രാജ്യത്തെ ഭൂരിഭാഗം തലസ്ഥാന നഗരങ്ങളിലും വീടുവില താഴേക്ക് പോകുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്നത്തെ വാർത്ത: സ്മാർട്ട് കണ്ണടകളുടെ ഇറക്കുമതി നിരോധിക്കില്ലെന്ന് ഓസ്ട്രേലിയ; കാഴ്ചാവൈകല്യമുള്ളവർക്ക് നേട്ടമെന്ന് സർക്കാർ 31.08.2026

2026 ഓഗസ്റ്റ് 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ക്യാമറ കണ്ണടകൾ നിങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നുണ്ടോ? സ്വകാര്യത സംരക്ഷിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം? 31.08.2026

കെ-മാർട്ട് പോലുള്ള സ്റ്റോറുകളിൽ കുറഞ്ഞ വിലയിൽ ദൃശ്യങ്ങൾ പകർത്താൻ സാധിക്കുന്ന കാമറ കണ്ണടകൾ ലഭ്യമായതോടെയാണ് സ്വകാര്യത സംബന്ധച്ച വിഷയം വീണ്ടും ചർച്ചയായിരിക്കുന്നത്. ക്യാമറ ഘടിപ്പിച്ച കണ്ണടകളുടെ ഉപയോഗത്തിന് ചില നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുകയാണ് ഇ-സേഫ്റ്റി കമ്മീഷണർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: നേപ്പാളിന് അഞ്ച് മില്യൺ ഡോളറിൻറെ സാമ്പത്തിക സഹായം; ഹ്യുമാനിറ്റേറിയൻ വിസകളിൽ മാറ്റമുണ്ടാകില്ലെന്ന് പ്രധാനമന്ത്രി 29.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....

പ്രശ്നക്കാരൻ സ്ക്രീൻ ഉപയോഗമല്ലെന്ന് പഠനം; കുട്ടികളുടെ ഡിജിറ്റൽ ലോകത്ത് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 28.08.2026

സ്ക്രീൻ സമയവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. 3000ത്തോളം കുട്ടികളിലാണ് പഠനം നടത്തിയത്.വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: വീടുകളിൽ കോഴികളേയും പക്ഷികളേയും വളർത്തുന്നവർക്ക് മുന്നറിയിപ്പ്; ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം 28.08.2026

2026 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വെള്ളവും വൈദ്യുതിയും വിഴുങ്ങുന്ന ഡാറ്റാ സെന്ററുകൾ; പുതിയ AI ഊർജ്ജ നയം ചർച്ചയാകുന്നതെന്തുകൊണ്ട്? 28.08.2026

AI ഡാറ്റാ സെന്ററുകളുടെ പ്രവർത്തനത്തിന് ഭീമമായ അളവിൽ വൈദ്യുതിയും ജലവും ആവശ്യമാണ്. ഇത്തരം ഡാറ്റാ സെൻററുകളുടെ പ്രവർത്തനത്തിനാവശ്യമായ ഉർജ്ജസ്രോതസ്സാണ് നിലവിൽ ചർച്ചകൾക്കും തർക്കങ്ങൾക്കും കാരണമായിരിക്കുന്നത്. ഫെഡറൽ-സംസ്ഥാന സർക്കാരുകൾ തമ്മിൽ നയത്തെ ചൊല്ലി തർക്കങ്ങളും ഉടലെടുത്ത് കഴിഞ്ഞു. എന്തുകൊണ്ട് പുതിയ AI ഊർജ്ജ നയം ഇത്രയധികം ചർച്ചകൾക്ക് വഴിവെക്കുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: നേപ്പാൾ പ്രളയത്തിൽ 34 ഓസ്‌ട്രേലിയക്കാരെ കാണാതായി; പ്രത്യേക സംഘത്തെ അയക്കുമെന്ന് സർക്കാർ 27.08.2026

2026 ഓഗസ്റ്റ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഹ്യുമാനിറ്റേറിയൻ വിസകൾ വെട്ടിക്കുറയ്ക്കും; കുടിയേറ്റ നയങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് സൂചന 27.08.2026

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഹ്യുമാനിറ്റേറിയൻ വിസകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് ആൽബനീസി സർക്കാർ. അടുത്ത സാമ്പത്തിക വർഷം മുതൽ അനുവദിക്കുന്ന വിസകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നാണ് റിപ്പോട്ടുകൾ. ഹ്യുമാനിറ്റേറിയൻ വിസകൾക്ക് പുറമേ, മുഴുവൻ കുടിയേറ്റ സംവിധാനത്തിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....

ഇന്നത്തെ വാർത്ത: AI ഊർജ്ജ നയത്തിൽ ഫെഡറൽ സർക്കാരുമായി ഭിന്നത; ഊർജ്ജ സ്രോതസ്സ് സംസ്ഥാനങ്ങൾ തീരുമാനിക്കുമെന്ന് QLDയും NTയും 26.08.2026

2026 ഓഗസ്റ്റ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

'മാർക്കറ്റ് പ്ലേസ്' കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നുണ്ടോ? നിങ്ങൾ ATOയുടെ നിരീക്ഷണത്തിലാകാം 26.08.2026

മാർക്കറ്റ് പ്ലേസിലൂടെയും, സമാന പ്ലാറ്റ്ഫോമുകളിലൂടയും സെക്കൻഹാൻഡ് വിൽപ്പനകൾ നടത്താറുണ്ടോ? ഇത്തരം കച്ചവടങ്ങളിൽ നിന്ന് ലാഭം കിട്ടിയാൽ അതിന് നികുതി കൊടുക്കേണ്ടിവരുമോ? ഇത്തരം ഇടപാടുകൾ ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ടുകൾ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.. .

ഇന്നത്തെ വാർത്ത: ബത്‌ല ഗ്രൂപ്പ് സാമ്പത്തീക പ്രതിസന്ധിയിൽ; നിർമ്മാണ കമ്പനി വളണ്ടിയർ ഭരണത്തിലേക്ക് കടന്നു 25.08.2026

2026 ഓഗസ്റ്റ് 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

വീക്കെൻഡ് വാരിയേഴ്സാണോ നിങ്ങൾ? പരുക്കൊഴിവാക്കാൻ വാം അപ്പ് മുഖ്യം; വ്യായാമത്തിനിറങ്ങും മുൻപ് അറിയേണ്ടതെല്ലാം... 25.08.2026

ആരോഗ്യകരമായ ജീവിതം ലക്ഷ്യമിട്ട് വ്യായാമം ചെയ്യുന്ന പലരെയും പരിക്കുകൾ പിടികൂടാറുണ്ട്. ഇത്തരത്തിൽ പരിക്കുണ്ടായാൽ ആദ്യം എന്തുചെയ്യണം? 35 വയസ്സിന് ശേഷം വ്യായാമം ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വാരാന്ത്യങ്ങളിൽ വ്യായാമത്തിനും കായിക വിനോദങ്ങൾക്കും ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും അഡ്ലൈഡിൽ ഫിസിയോതെറാപ്പിസ്റ്റായി പ്രവർത്തിക്കുന്ന ജിൻഷ മഹേഷ് വിശദീകരിക്കുന്നു. കേൾക്കാം,...

ഇന്നത്തെ വാർത്ത: ശമ്പളത്തിൻറെ പകുതിയിലധികവും വാടകയിലേക്ക്; തലസ്ഥാന നഗരങ്ങളിൽ വാടക കുതിച്ചുയരുന്നു 24.08.2026

2026 ഓഗസ്റ്റ് 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ് 22.08.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ.... ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക. ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം

Słuchaj podcastu SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS