Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Koniecznie odwiedź stronę podcastu i wesprzyj twórcę: www.madhyamam.com
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
സൈബർ കുറ്റങ്ങൾ മുതൽ അധികൃത ‘വീഴ്ച’ വരെ | Madhyamam Editorial 10.11.2025 4:41
സൈബർ കുറ്റകൃത്യങ്ങൾ വോട്ടുതട്ടിപ്പ് മുതൽ ക്രിപ്റ്റോ കറൻസി തട്ടിപ്പ്, ഓൺലൈൻ ബാലപീഡനം, ബാങ്ക് തട്ടിപ്പ്, വ്യാജവിവരങ്ങളും വരെ ഗുരുതരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
കുരക്കുന്നവർ കുരക്കട്ടെ-നീതിപീഠമേ മുന്നോട്ട് 08.11.2025 4:26
ഇന്ത്യയിൽ ഓരോ വർഷവും നായ്ക്കളുടെ ആക്രമണവും പേവിഷബാധ മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കംചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ഉത്തരവിട്ട ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്‍റെ ഇടപെടലിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.
സമ്മതിദായക പട്ടികകളിലെ അട്ടിമറി | Madhyamam Editorial 07.11.2025 4:59
വോട്ടർ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, തെരഞ്ഞെടുപ്പ് കമീഷനെ സർക്കാറിന് നിയന്ത്രിക്കാവുന്ന അവസ്ഥാവിശേഷം ജനാധിപത്യത്തിന്റെ അടിവേരിന് കത്തിവെക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
മംദാനി ന്യൂയോർക് മേയറാവുമ്പോൾ 06.11.2025 6:33
പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെയും അമേരിക്കൻ വലതുപക്ഷത്തിന്റെയും പ്രചണ്ഡമായ എതിർപ്പുകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനി ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിൽ നേടിയ തിളക്കമാർന്ന വിജയത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
നീതിക്കായി അവർ ഇനിയെത്രനാൾ കാത്തിരിക്കണം? 05.11.2025 5:08
2020 ഫെബ്രുവരിയിലെ ഡൽഹി കലാപം സംഘ്പരിവാറിന്റെ ഏകപക്ഷീയമായ ഒരു വംശീയ ഉന്മൂലനമായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും, ഇരകൾ പ്രതികളാക്കപ്പെട്ട് ജയിലഴികൾക്കുള്ളിൽ കഴിയുമ്പോൾ, വേട്ടക്ക് നേതൃത്വം നൽകിയവർ ഭരണസിരാ കേന്ദ്രങ്ങളിലടക്കം വിരാജിക്കുന്നു. നാടിന്റെ ഒരുമക്കും ഭരണഘടനയുടെ അന്തസ്സിനും വേണ്ടി വാദിച്ച ചെറുപ്പക്കാർ കൊടിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇനിയുമെത്രനാൾ തുടരുമെന്ന് ‘മാധ്യമം’ എഡിറ്റ...
ഉദിച്ചത് ആത്മാഭിമാനത്തിന്റെ തിങ്കൾ 04.11.2025 5:41
ലോകകിരീടം സ്വന്തമാക്കിയ ഇന്ത്യയുടെ വനിത ക്രിക്കറ്റ് ടീമിനെയും സപ്പോർട്ടിങ് സ്റ്റാഫിനെയും അഭിനന്ദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ധനകാര്യ ഫെഡറലിസം അപകടത്തിൽ 03.11.2025 4:36
പി.എം ശ്രീ ഇനി തുടരുന്നില്ലെങ്കിൽപോലും സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്ന യൂനിയൻ സർക്കാറിന്‍റെ രീതിക്കെതിരെ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം ആവശ്യമായിരിക്കുന്നു
വ്യാപാരയുദ്ധത്തിന് അന്ത്യമാകുമോ? 01.11.2025 4:47
ലോക സാമ്പത്തിക രംഗത്തെ പിടിച്ചുലച്ച തീരുവ യുദ്ധത്തിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും തമ്മിലെ കൂടികാഴ്ചയിലൂടെ താൽക്കാലികമായി ശമനമാവുന്നത് ആശ്വാസമാണ്. എന്നാൽ, ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്...
വെൽഫെയറോ വോട്ട് ഫെയറോ? തെരഞ്ഞെടുപ്പുകാലത്തെ ഉത്സവബത്തകൾ | Madhyamam Editorial 31.10.2025 4:36
തെരഞ്ഞെടുപ്പുകാല ധനസഹായവും വികസനപ്രഖ്യാപനങ്ങളും അധികാര തുടർച്ചയുടെ പ്രധാന ആയുധങ്ങളാക്കി മാറ്റിയിരിക്കുന്നു ഭരണവർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
സുപ്രീം കോടതിക്ക് പുതിയ സാരഥി വരുമ്പോൾ 30.10.2025 6:42
രാജ്യത്തിന്‍റെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന ജസ്റ്റിസ് സൂര്യകാന്തിന് സുപ്രീംകോടതിയിൽ കെട്ടികിടക്കുന്ന കേസുകളിൽ മാറ്റം വരുത്താൻ എന്തെങ്കിലും നിർണായക സംഭാവന ചെയ്യാൻ കഴിയട്ടേയെന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
സമ്മതിദായക പട്ടിക പുതുക്കുമ്പോൾ | Madhyamam Editorial 29.10.2025 4:51
എസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ പ്രഖ്യാപനം വന്നിരിക്കെ, ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ളവർ പുലർത്തുന്ന ജാഗ്രത മാത്രമാണ് രക്ഷാമാർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇടതല്ല; ജനാധിപത്യമില്ല; മുന്നണിയുമല്ല | Madhyamam Editorial 27.10.2025 4:49
‘പി.എം ശ്രീ’ എന്ന വിദ്യാഭ്യാസ കാവിവത്കരണ പദ്ധതിയിൽ ഒപ്പിട്ട് യൂനിയൻ സർക്കാറിനോട് രാജിയായതിനുപിന്നിലെ നിർബന്ധിതാവസ്ഥ ശരിക്കും എന്തായിരുന്നു എന്ന ചോദ്യമുയർത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
നാലുകാശിനുവേണ്ടി ഹിന്ദുത്വയോട് രാജിയാവരുത് 25.10.2025 6:23
വിദ്യാഭ്യാസ മേഖലയെ പൂർണമായും കാവിവത്കരിക്കാനുള്ള മോദി സർക്കാറിന്‍റെ പദ്ധതിയായ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ പി.എം ശ്രീയിൽ കേന്ദ്രവുമായി സഹകരിക്കാൻ കേരളമിപ്പോൾ തയാറായിരിക്കുകയാണ്. കേവലം ഫണ്ടിന്റെ പേരിൽ കാവിവൽകൃത പാഠ്യപദ്ധതിയോട് രാജിയായാൽ അത് ആത്യന്തികമായി ബാധിക്കുക കേരളത്തിന്റെ വി...
ബഹുമാന്യ മന്ത്രീ, ഒരു ദിവസം കട്ടിപ്പാറയിൽ തങ്ങാമോ? | Madhyamam Editorial 24.10.2025 5:45
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരത്തിന് നേർക്കുണ്ടായ പൊലീസ് നടപടിയും അക്രമ സംഭവങ്ങളുമടക്കം കാര്യങ്ങളെ ഇത്രത്തോളം വഷളാക്കിയതിൽ മന്ത്രിയുൾപ്പെടെ ഉന്നതർതന്നെയാണ് മുഖ്യപ്രതികളെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
പി.എം ശ്രീയും കേന്ദ്ര ഫണ്ടും: സർക്കാർ വസ്തുതപത്രം ഇറക്കണം 23.10.2025 4:45
ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ച് കേന്ദ്ര സർക്കാറിന്‍റെ വിവാദ പി.എം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 1500 കോടിയുടെ ഫണ്ട് നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയെ അനുകൂലിക്കുന്ന കേരള സർക്കാറിന്‍റെ നിലപാടും എതിർക്കുന്ന സി.പി.ഐ നിലപാടും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ലയിപ്പിച്ച് ലയിപ്പിച്ച് ബാങ്കുകളെ ഇല്ലാതാക്കുമ്പോൾ 21.10.2025 4:49
ദേശസാത്കരണത്തിൽനിന്ന് സ്വകാര്യവത്കരണത്തിലേക്കും അതും കടന്ന് വിദേശവത്കരണത്തിലേക്കുമാണ് ബാങ്കിങ് മേഖലയുടെ പോക്ക്. ഇത് നമ്മുടെ സമ്പദ് വ്യവസ്ഥക്കു മാത്രമല്ല, സാധാരണക്കാർക്കുകൂടി ദോഷകരമായ അവസ്ഥയിലേക്കാവും കാര്യങ്ങൾ എത്തിക്കുക
അമേരിക്കയിലെ രാജവിരുദ്ധ റാലികൾ 21.10.2025 5:52
രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോൾ അത് ശരിപ്പെടുത്തുന്നതിനു പകരം വംശീയതയിലുറച്ച സ്വേച്ഛാവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ട്രംപിന് താൽപര്യം
തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ് 20.10.2025 4:22
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്‍റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത് ഹൃദയശൂന്യതയുടെയും സങ്കുചിത മനോഭാവത്തിന്റെയും പാഠമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..
കണ്ണൻ ഗോപിനാഥന്റെ രാഷ്ട്രീയ പ്രവേശനം 18.10.2025 5:13
നിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനാധിപത്യം അട്ടിമറിക്കുന്ന സർക്കാർ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ആറു വർഷം മുമ്പ് അദ്ദേഹം ഐ.എ.എസ് രാജിവെച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.
ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorial 17.10.2025 5:09
മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം മുഴക്കുന്നവർക്കെതിരെയും വിദ്വേഷ പ്രാസംഗികർക്കെതിരെയും ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നൽകുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
മുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ 16.10.2025 6:06
മുനമ്പം കേസിൽ കേരള വഖഫ് ബോർഡിനെക്കുറിച്ച് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
താലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ 14.10.2025 4:11
ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെപ്പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ വ്യക്തമാണ്
ശബരിമലയിൽ സർക്കാർ സമാധാനം പറയണം 14.10.2025 5:03
ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി അയ്യപ്പസംഗമം നടത്തിയ സർക്കാർ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും കൂട്ടുനിന്നു നടത്തിയ വൻതട്ടിപ്പ് അന്വേഷിക്കുന്നതിൽ അത്രയൊന്നും ആവേശം കാണിക്കുന്നില്ല
വംശീയത എന്നുമുതലാണ് സമാധാന പ്രവർത്തനമായത്? | Madhyamam Editorial 13.10.2025 4:24
ട്രംപിന് നൽകിയില്ലെങ്കിലും ‘സമാധാന’ക്കാര്യത്തിൽ ട്രംപിനോട് പൂർണമായി യോജിക്കുന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് സമാധാന നൊബേൽ നൽകിയതിൽ വിമർശനമുന്നയിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
അധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത 11.10.2025 4:33
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നുവെന്നത് ഒട്ടും ശുഭകരമല്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു.
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS