Manorama Online
Manorama Varthaaneram
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: bingepods.com
Szerző
Manorama Online
Kategória
A podcast weboldala
Legutóbbi epizód
2026. szept. 5.
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
മക്ക പ്രതിരോധ കരാർ നേട്ടം ആർക്ക്? | Varthaneram Podcast | Mecca Defense Pact 05.09.2026 4:26
The Mecca Defense Pact is a strategic military alliance formed by Pakistan, Turkey, and Saudi Arabia to ensure mutual defense in response to the growing instability in the Middle East. This pact could affect regional power dynamics and presents new strategic considerations for India, particularly concerning its security and energy supply routes. ഓഗസ്റ്റ് 7ന് പാക്കിസ്ഥാനും തുര്&z...
‘ഇടഞ്ഞ് ‘ഇടതു മുന്നണി | Open Vote | Kerala Politics | LDF 02.09.2026 7:11
കേരളത്തിലെ സിപിഎം–സിപിഐ ബന്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെക്കുറിച്ചാണ് ഇത്തവണത്തെ ഓപ്പൺ വോട്ട് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് സുജിത് നായർ. This episode of Open Vote analyses the increasingly strained relationship between the CPI(M) and CPI in Kerala . As differences between the two Left parties continue to intensify, what is driving...
ബഷാർ അൽ അസദിന് എന്തിന് മരണശിക്ഷ? 15.08.2026 5:41
ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു....
മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update 07.08.2026 3:37
ഉരുൾപൊട്ടലും മിന്നൽ പ്രളയവും മേഘ വിസ്ഫോടനങ്ങളും പ്രവചിക്കുന്നതിലും മുന്നറിയിപ്പു നൽകുന്നതിലും നമ്മുടെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്ക് വീഴ്ചയുണ്ടാകുന്നുണ്ടോ ? കാലാവസ്ഥാ പ്രവചനത്തിന് ആധുനിക സംവിധാനങ്ങളെ ആശ്രയിക്കാൻ നമുക്ക് കഴിയുന്നില്ലേ?. കാലാവസ്ഥാവ്യതിയാനം മൂലം കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടും ദശാബ്ദങ്ങൾക്കു മുൻപ് രൂപീകരിച്ച പ്രവചന സംവിധാനങ്ങളെയാണ് നമ്മൾ ആശ്രയിക്കുന്നതെന്നാണ്...
പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം? 05.08.2026 11:31
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ സിപിഎമ്മിൽ പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം എന്നതാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. Is the CPM central leadership tightening its grip on the CPM in Kerala following the heavy defeat in the Assembly elections? That is what thi...
പാറ്റകളുടെ ‘ഹിറ്റ്’ പ്രധാൻ ഔട്ട് | Varthaneram Podcast | CJP | Cockroach Janata Party | Dharmendra Pradhan Resigns Manorama Online 25.07.2026 3:34
ഭാവി പരീക്ഷകളെക്കുറിച്ചാണു ഭീതിയെങ്കിൽ ആശങ്ക വേണ്ട, കടുത്ത നിയമങ്ങളിലൂടെയും അതിവേഗ കോടതികളിലൂടെയും പരീക്ഷാ ക്രമക്കേടുകൾ തടയാമെന്നു പ്രധാനമന്ത്രി. അതു പോരാ, നടന്ന ക്രമക്കേടുകൾക്കു പരോക്ഷമായെങ്കിലും ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചേ തീരൂവെന്നു പ്രതിഷേധ നേതാക്കൾ. ഒടുവിൽ ഗത്യന്തരമില്ലാതെ പ്രധാന്റെ രാജി. See omnystudio.com/listener for privacy information.
കോൺഗ്രസിൽ സംഭവിക്കുന്നത് | Open Vote Podcast 22.07.2026 10:04
ഗവ. പ്ലീഡർ നിയമന വിവാദത്തേത്തുടർന്ന് കേരളത്തിലെ കോൺഗ്രസിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. This episode of Open Vote Podcast analyses the developments happening in the Congress party in Kerala following the controversy over the appointment of the Government Pleader. T...
അയോധ്യ ട്രസ്റ്റിൽ ഇത് അപഹരണകാലം | Ayodhya Ram Temple | Varthanaeram 26.06.2026 2:25
സ്വതന്ത്ര ഇന്ത്യയുടെ മതനിരപേക്ഷ രാഷ്ട്രീയഗതിയിൽ മാറ്റം വരുത്തിയ രാമജന്മഭൂമി വിഷയം 2019ലെ സുപ്രീം കോടതി വിധിയിലൂടെ വഴിത്തിരിവിലെത്തിയിരുന്നു. ക്ഷേത്രത്തിന്റെ നിർമാണത്തിനും നടത്തിപ്പിനുമായി മോദി സർക്കാർ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റാണ് ഇപ്പോൾ ഗുരുതരമായ ക്രമക്കേടുകൾ ആരോപിക്കപ്പെട്ട് അന്വേഷണം നേരിടുന്നത്. The Ram Janmabhoomi issue, which altered secular politics in independent Indi...
ബിജെപി: സഭയ്ക്കുള്ളിലും പുറത്തും | Open Vote Podcast 24.06.2026 9:11
ബിജെപിക്ക് കേരളത്തിലുണ്ടായ വളർച്ചയാണ് ഇത്തവണ ഓപ്പൺ വോട്ട് പോഡ്കാസ്റ്റ് വിശകലനം ചെയ്യുന്നത്. അവതരിപ്പിക്കുന്നത് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ നിന്നും സുജിത് നായർ. How has the BJP strengthened its presence in Kerala, a state traditionally dominated by the LDF and UDF? This episode of Open Vote examines the party's recent electoral gains, organizational growth, changing voter dynamics, an...
എല്ലാവർക്കും പരിഗണന | Varthaneram Podcast | Kerala Budget 19.06.2026 2:36
ധവളപത്രത്തിന്റെയും പ്രകടനപത്രികയുടെയും ചുടവുപിടിച്ച് സര്‍വതല സ്പര്‍ശിയായ കന്നി ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി.സതീശന്‍. വികസനം, വിദ്യാഭ്യാസം, ആരോഗ്യക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകിയുള്ളതാണ് ബജറ്റ്. വ്യവസായനിക്ഷേപം ആകര്‍ഷിക്കാനും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഭൂമിലഭ്യതാ നിയമങ്ങള്‍ കാലോചിതമാക്കാനുമുള്ള പദ്ധതികളാണ് ബജറ്റ് രേഖയിലുള്ളത്. Chief Minister V...
മഴ.. മഴ.. ജാഗ്രതൈ | Varthaneram podcast | Manorama Online 14.06.2026 3:20
മഴക്കാലമാണ്, അഥവാ ഏറെ കരുതൽ വേണ്ട കാലം. പകർച്ച വ്യാധികൾ ഉണ്ടാകാൻ സാധ്യതയുള്ള കാലമായതിനാൽ ആരോഗ്യസംരക്ഷണത്തിൽ പ്രത്യേക മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. പനി, കോളറ, വയറിളക്കം, മഞ്ഞപ്പിത്തം, ഇതരശാരീരിക അസ്വസ്‌ഥതകള്‍ എന്നിവ മഴക്കാലത്ത് അതിവേഗം പടർന്നു പിടിച്ചേക്കാം. ശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ ഇവ ജീവൻ പോലും അപകടത്തിലാക്കും. മഴക്കാലത്ത് വേണ്ട മുൻകരുതലുകൾ എന്തൊക്കെ? പകർച്ച വ്യാധികളെ തടയാൻ എന്തൊക്ക...
ആരാകും പ്രതിപക്ഷ ഉപനേതാവ് | Varthaneram Podcast | Manorama Online Podcast 10.06.2026 8:43
ആരാകും പ്രതിപക്ഷ ഉപനേതാവ്? വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. See omnystudio.com/listener for privacy information.
ഒരു ‘കടം’കഥ, എന്താണ് ധവളപത്രം? |Varthaneram Podcast |Manorama online podcast 05.06.2026 4:12
ഒരു സർക്കാരിന്റെ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ വ്യക്തമാക്കുന്നതാണ് ധവളപത്രം. ട്രഷറിയിലെ പണലഭ്യത, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ ആകെ കടം എന്നിവയുടെ കൃത്യമായ കണക്കുകൾ ധവളപത്രത്തിൽ രേഖപ്പെടുത്തും. See omnystudio.com/listener for privacy information.
രാജ്യമാകെ പറക്കുന്നു, ആ ‘പാറ്റകൾ’ | Varthaneram Podcast | Manorama Online News 22.05.2026 3:54
അരക്കിട്ടുറപ്പിച്ചെന്നു കരുതുന്ന അധികാരക്കസേരകളെ അലോസരപ്പെടുത്തും വിധം അതിവേഗം പെരുകുന്ന പാറ്റകളാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ ചർച്ചാവിഷയം. അഭിജീത് ദിപ്കെ എന്ന മുപ്പതുകാരൻ എക്സിൽ തുടക്കമിട്ട ‘കോക്രോച്ച് ജനതാ പാർട്ടി’ അഥവാ സിജെപി എന്ന പേജിൽ നിന്നാണ് അലോസരപ്പെടുത്തുന്ന ‘പാറ്റകൾ’ രാജ്യം മുഴുവൻ പറന്നു തുടങ്ങിയത്. See omnystudio.com/listener for privacy information.
ആരാകും പ്രതിപക്ഷ നേതാവ്? Kerala Opposition Leader | Kerala Politics 13.05.2026 11:09
കേരളത്തിന്റെ മുഖ്യമന്ത്രി ആരാകും എന്നതുപോലൊരു ചോദ്യം പ്രതിപക്ഷത്തും ഉയരുന്നുണ്ട്. ആരാകും അവരെ നയിക്കുക? പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐ ചോദിച്ചതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് സുജിത് നായർ. Questions are now emerging not just about who will become the next Chief Minister of Kerala, but also about who will lead the oppos...
പുതുമയില്ലാതെ പുതുച്ചേരി | Puducherry Assembly election result 2026| Varthaneram Podcast 04.05.2026 1:43
പുതുച്ചേരിയിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ച. എക്സിറ്റ് പോളുകളെല്ലാം ശരിവയ്ക്കും തരത്തിൽ മുഖ്യമന്ത്രി എൻ രംഗസ്വാമിയുെട നേതൃത്വത്തിലുള്ള എഐഎൻആർസിക്ക് വിജയത്തുടർച്ചയാണ്. തട്ടാഞ്ചാവടി മണ്ഡലത്തിൽനിന്നു ജനവിധി തേടിയ എൻ. രംഗസാമിയുടെ ജയം മികച്ച ഭൂരിപക്ഷത്തോടെ ആയിരുന്നു. ആകെയുള്ള 23,578 വോട്ടുകളിൽ 4,441 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി വി. വൈത്തിലിംഗത്തെ പരാജയപ്പെടുത്തിയത്. 2021-ലെ തിരഞ്ഞ...
മമത കാവൽ നിന്നു, വോട്ട് കവർന്ന് ബിജെപി | Bengal Election Result Podcast | Varthaneram Podcast 04.05.2026 3:14
ബംഗാളിൽ പുതുചരിത്രം. 2011 മുതൽ നീണ്ട 15 വർഷം ഭരണം തുടർന്ന തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും കളത്തിനു പുറത്തിരുത്തി ബംഗാളിൽ താമര വിരിഞ്ഞിരിക്കുന്നു. ഏറെനാളായി ഭരണം കൊതിച്ച ബംഗാളിൽ നൂറ്റിത്തൊണ്ണൂറിലേറെ സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചിരിക്കുന്നത്. തുടർഭരണം ലക്ഷ്യമാക്കിയ തൃണമൂൽ കോൺഗ്രസ് തൊണ്ണൂറോളം സീറ്റിലേക്കു ചുരുങ്ങി. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് യന്ത്...
അട്ടിമറികളില്ലാതെ അസം, ബിജെപിക്ക് ഹാട്രിക് | Assam Assembly Election 2026 | Varthaneram Podcast | ManoramaOnline News 04.05.2026 2:15
അസമിൽ ഹാട്രിക് ജയം നേടി ഹേമന്ദ ബിശ്വ ശർമ. കോൺഗ്രസിനെ പാടെ നിലം പരിശാക്കിയാണ് അസമിലെ ബിജെപി തേരോട്ടം. വിഘടന രാഷ്ര്ടീയവും വികസനവും ഒരുമിച്ച് പറഞ്ഞ് വോട്ടാക്കിയ ബിജെപി മിന്നും ജയമാണ് സ്വന്തമാക്കിയത്. അസംഘടിത മേഖലയെയും തോട്ടം തൊഴിലാളികളെയും ഒരുമിച്ച് നിർത്തി വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് വടക്കുകിഴക്കൻ ഇന്ത്യയുടെ ബിജെപി ചാണക്യനായ ഹിമന്ത ബിശ്വ ശർമ. See omnystudio.com/listener for privacy informa...
‘വിസിൽ’ അടിച്ച് വിജയ്, തകർന്നടിഞ്ഞ് ഡിഎംകെ കോട്ടകൾ | TN Assembly Election 2026 | Varthaneram | podcast 04.05.2026 3:49
തമിഴകത്തെ പോരിന്റെ വിധി വരുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും മാത്രം. ഒരു തരത്തിൽ പറഞ്ഞാൽ സിനിമയേക്കാൾ നാടകീയത. തമിഴകത്ത് ടിവികെ തരംഗം ആ‍ഞ്ഞടിച്ചപ്പോൾ ഡിഎംകെയ്ക്ക് അടിതെറ്റി. അടിതെറ്റിയെന്നു മാത്രമല്ല, ജനവിധിയിൽ ഡിഎംകെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തി. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി കളത്തിലിറങ്ങിയ ഡിഎംകെയേയും കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂ...
ഉരുകിയൊലിച്ച് കേരളം, എന്തിത്ര ചൂട് | Kerala Heat Wave | Varthaneram Podcast 28.04.2026 4:07
കത്തുന്ന മേടച്ചൂടിൽ പകലുകൾ വെന്തുരുകുന്നു. പുറത്തിറങ്ങിയാൽ പൊള്ളും, അകത്തിരുന്നാൽ പുകയും. ഇതാണ് നിലവിൽ കേരളത്തിലെ അവസ്ഥ. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പത്തെ തുടർന്ന് കേരളത്തിൽ പല ജില്ലകളിലും അനുഭവപ്പെടുന്ന ചൂട് അതായത് ഹീറ്റ് ഇൻഡക്സ് 45 ഡിഗ്രി സെൽഷ്യസിന് മുകളിലാണെന്നത് സ്ഥിതി സങ്കീർണമാക്കുന്നു. ഒരു പ്രദേശത്ത് താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിടുകയും സാധാരണയെക്കാൾ 4.5 ഡിഗ്രി വരെ അധികചൂട് അനുഭവപ്പെടുകയും...
കാണാപ്പാഠം പഠിക്കുന്നത് അവസാനിക്കും; അധ്യാപന രീതിയിലും വൻ മാറ്റം 27.04.2026 47:01
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പാഠ്യപദ്ധതിയിൽ ഉൾപ്പെടെ വരുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്? ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും അധ്യാപകരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം വെബിനാറിൽ, കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ ബോർഡ് ചീഫ് എക്സിക്യൂട്ടിവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവൽ. കുട്ടികൾ കാണാപ്പാഠം പഠി...
രാജ്യം ഉറ്റുനോക്കുന്നു ബംഗാളിലേക്ക് | Bengal Assembly Election | Varthaneram Podcast 26.04.2026 12:12
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് ബംഗാളിലേത്. തുടർച്ചയായി മൂന്ന് തവണ വിജയിച്ചു കയറിയ മമത ബാനർജിയും അവർ നേതൃത്വം നൽകുന്ന തൃണമൂൽ സർക്കാരും നാലാം വിജയം ലക്ഷ്യമിട്ട് വീണ്ടും പോരിനിറങ്ങിയിരിക്കുന്നു. മമതയെ അട്ടിമറക്കാൻ ബിജെപി ശ്രമിക്കുന്നു. ബംഗാൾ ഇതുവരെ ഭരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിൽ ബിജെപിക്ക് ഇതുവരെ അപ്രാപ്യമായ പ്രദേശമാണ് ബംഗാളെങ്കിലും ബിജെപി ഇവിടെ അതിശക്തമാണ്...
തമിഴകത്ത് ആവേശപ്പോര്: ആര് വീഴും? ആര് വാഴും? | Tamilnadu Politics | Election | Varthaneram Podcast 18.04.2026 5:08
സിനിമയേക്കാൾ നാടകീയതയുള്ള തമിഴ്നാട് രാഷ്ട്രീയം തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ അപ്രതീക്ഷിത അടിയൊഴുക്കുകളും ട്വിസ്റ്റുകളും പ്രതീക്ഷിക്കാം. കാലങ്ങൾക്കു ശേഷം ഒരു സൂപ്പർ സ്റ്റാർ ചിത്രം പുറത്തിറങ്ങുന്ന ആവേശത്തിലും ആഘോഷത്തിലുമാണ് തമിഴകം. തുടർഭരണമെന്ന ഒറ്റ ലക്ഷ്യവുമായി ഡിഎംകെ കളത്തിലിറങ്ങിയപ്പോൾ, കൈവിട്ടുപോയ ഭരണം എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിൽ ബിജെപിയെ കൂട്ടുപിടിച്ച് മുഖ്യപ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎ...
അവർ കണ്ടു, ആരും കാണാത്ത കാഴ്ചകൾ–ചന്ദ്രനിലെ ‘ട്രില്യൻ’ ഡോളർ രഹസ്യം | Artemis 2 | NASA | Varthaneram Podcast | ManoramaOnlineNews 11.04.2026 4:51
ആർട്ടിമിസ്-2 ദൗത്യം വിജയകരമായതോടെ ശാസ്ത്രലോകം ചർച്ച ചെയ്യുന്നത് ചന്ദ്രനിലെ വാട്ടർ ഐസും ഹീലിയം 3യും ആര് നിയന്ത്രിക്കുമെന്നതിനെക്കുറിച്ചാണ്. ശാസ്ത്ര പര്യവേക്ഷണം എന്നതിലുപരി ചാന്ദ്രയാത്രകൾ ഒരു പുതിയ ‘കൊളോണിയൽ നീക്ക’ങ്ങളായി മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ വ്യക്തമാകുന്നത്. ചന്ദ്രനിലെ വിലപ്പെട്ട വിഭവങ്ങൾ കൈക്കലാക്കാൻ യുഎസും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കിടയിൽ മത്സരം കടുക്കുകയാണ്. ചന്ദ്രന്റ...
വടകര തൊടാൻ മുന്നണികൾ | Vadakara | Kerala Assembly Election 2026 06.04.2026 9:41
സോഷ്യലിസ്റ്റ് കുത്തകയായ സീറ്റ് ടി.പി.ചന്ദ്രശേഖരന്റെ മണ്ണ് എന്നു മാറ്റിയെഴുതിയിട്ടു കുറച്ചു കാലമായി. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവർത്തിക്കാൻ യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണിയും കോട്ട തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുമായി എൽഡിഎഫും നടത്തുന്ന വാശിയേറിയ പോരാട്ടമായിരിക്കും ഇത്തവണ വടകരയിൽ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടിന്റെ ആത്മ വിശ്വാസവുമായി ബിജെപി ശക്ത...
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.