Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
No dejes de visitar la web del podcast y apoyar a su creador: truecopythink.media
Autor
Truecopythink
Categoría
Web del podcast
Último episodio
13 de oct. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
വയനാട്ടിലെ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ ബാങ്കുകൾ മടിക്കുന്നതെന്ത്? | Thomas Franco 30.09.2024 34:15
വയനാട് ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്നതിൽ സംസ്ഥാന സർക്കാരോ ബാങ്കുകളോ കൃത്യമായ നടപടികളെടുത്തിട്ടില്ല. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗം ചേർന്നശേഷം ഒരു ബാങ്കിന്റെ പോലും ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ അനുകൂലമോ പ്രതികൂലമോ ആയ തീരുമാനമെടുത്തിട്ടില്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഗ്രാമീൺ ബാങ്ക് അടക്കമുള്ള ബാങ്കുകളും തിരിച്ചടവുകൾ ആവശ്യപ്പെട്ട് മെസ്സേജുകൾ അയക്കാൻ തുടങ്ങിയിരിക്കുകയാണ്. വൻക...
അമ്പല പരിപാടികളില് മാത്രം പാടാനുള്ളവരാണോ നാടന് പാട്ടുകാര്? | ATHUL NARUKARA 29.09.2024 58:22
നാടൻ പാട്ടുകാർ അമ്പല പരിപാടികളിൽ മാത്രം പാടാനുള്ള മനുഷ്യരാണോ. വലിയ ബഹുമാനം കിട്ടിയില്ലെങ്കിലും ചെറിയൊരു ബഹുമാനമെങ്കിലും കിട്ടുന്ന സ്ഥലത്ത് പാടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കലാകാരരുടെ ചുറ്റിലും വലിയ സമൂഹമുള്ളതുകൊണ്ടാണ് ആ കലാകാരർ നിലനിൽക്കുന്നത്. ആ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ആദ്യം പ്രതികരിക്കേണ്ടതും കലാകാരരാണ്. നാടൻ പാട്ടുകാരുടെ ജീവതവും പ്രതിസന്ധികളും സംസാരിക്കുകയാണ് നാടൻപാട്ട് കലാകാരനായ അതുൽ നറു...
ദിസ്സനായകെയുടെത് കമ്യൂണിസ്റ്റ് വിപ്ലവമല്ല | VINOD KRISHNAN / KAMALRAM SAJEEV 28.09.2024 26:09
ആര്ട്ടിക്ക്ള് 13- നെ തുറന്നെതിര്ക്കുക വഴി ദിസ്സനായകെയുടെ പാര്ട്ടിയായ ജനതാ വിമുക്തി പെരുമുനെയും സഖ്യമായ നാഷണല് പീപ്പിള്സ് പവറും സിംഹള ദേശീയതയുടെ വക്താക്കള് കൂടിയാണെന്ന ആരോപണം എത്രമാത്രം ശരിവെക്കുകയാണ്? ഈ വര്ഷം ഫെബ്രുവരിയില് ദിസ്സനായകെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്ച്ചകള് എന്തു സൂചനകളാണ് നല്കുന്നത്? തെരഞ്ഞെടുപ്പു പ്രകടന പത്രികയി...
കവിയൂർ പൊന്നമ്മ, തിരശ്ശീലയിലെ മരണമില്ലാത്ത ആറു പതിറ്റാണ്ട് | KAVIYOOR PONNAMMA 27.09.2024 13:46
ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച അഭിനേത്രി കൂടിയാണ് കവിയൂർ പൊന്നമ്മ. 1962-ൽതുടങ്ങിയ അവരുടെ സിനിമാജീവിതം 700-ലേറെ സിനിമകളിൽ പടർന്നുകിടക്കുന്നു.
ഞാന് എന്തിന്, 'അടിമമക്ക' എഴുതി? സി.കെ. ജാനു പറയുന്നു | C.K. Janu 26.09.2024 13:00
റാറ്റ് ബുക്സ് പ്രസിദ്ധീകരിച്ച ‘അടിമമക്ക’യെക്കുറിച്ചു നടന്ന ചർച്ചയിൽ സി.കെ. ജാനു, ഈ ആത്മകഥ എഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കുന്നു.
എത്ര അപകടകരമാണ് മഞ്ഞപ്പിത്തം? | Jaundice | Dr. M Muralidharan 25.09.2024 13:31
മഞ്ഞപ്പിത്തം പടര്ന്നു പിടിക്കുന്ന കാലമാണ്. ഒറ്റയടിക്ക് ഒരു സ്കൂളിലെ ഒരുപാട് കുട്ടികളെയോ, ഒരു സല്ക്കാരത്തില് പങ്കെടുത്ത ഒരുപാടുപേരയോ ഒക്കെ ഒന്നിച്ച് രോഗബാധിതരാക്കാന് മഞ്ഞപ്പിത്തത്തിന് കഴിയും. മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന് എന്തൊക്കെ ചെയ്യാനാവും? ഡോ.എം. മുരളീധരന് സംസാരിക്കുന്നു.
കെ.ജി. ജോർജ്ജിന്റെ സിനിമാ ദർശനം | KG GEORGE 24.09.2024 9:13
വലിയ സ്ക്രീനിൽ നിന്ന് അപ്രത്യക്ഷമായതിനു ശേഷവും ജോർജ്ജിന്റെ പ്രധാനചിത്രങ്ങൾക്ക് നിരവധി പുതിയ പ്രേക്ഷകരുണ്ടായി. ഗൗരവമായി സിനിമ കാണുന്നവർക്കിടയിൽ അവ പല തവണ ചർച്ചചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തു. മലയാളത്തിൽ പിന്നീടുവന്ന തലമുറകളിലെ തിരക്കഥാകൃത്തുകളിലും സംവിധായകരിലും ജോർജ്ജിന്റെ ചിത്രങ്ങൾ ദൃശ്യവും അദൃശ്യവുമായ രീതികളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കിയ സ്ത്രീകാമനകൾ | Saradakutty 23.09.2024 27:47
80- കളിലെ നവസിനിമയുടെ വക്താക്കളിലൊരാളായ സംവിധായകൻ മോഹൻ വിട പറഞ്ഞു. എനിക്കേറെ പ്രിയപ്പെട്ട ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത മോഹന്റെ മരണത്തിന്റെ വേദന ആറുന്നതിനു മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ചലച്ചിത്രനടിമാരുടെ വെളിപ്പെടുത്തലുകൾ പുറത്തു വരുന്നത്. പാട്ടിന്റെ ആലക്തിക സൗന്ദര്യങ്ങളെ കുറിച്ചെഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ- എസ്. ശാരദക്കുട്ടി എഴുതുന്ന പാട്ടുകോളം
സ്ത്രീ സൗഹൃദ തൊഴിലന്തരീക്ഷത്തിന് എന്താണ് തടസ്സം? വേണ്ടത് പുതിയ നയം | Dr R. S. Sreedevi 22.09.2024 10:28
മലയാള ചലച്ചിത്ര മേഖലയിൽ കാലങ്ങളായി സ്ത്രീകൾക്കുനേരെ നടന്ന അതിക്രമങ്ങളുടെയും വിവേചനങ്ങളുടെയും ചുരുളഴിച്ച് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. എല്ലാ തൊഴിൽമേഖലയിലും ഇത്തരം വിഷയങ്ങൾ പഠിക്കാൻ കമ്മീഷനുകളുണ്ടാവണം. തൊഴിൽമേഖലയിലെ ലിംഗവിവേചനം അവസാനിപ്പിക്കാൻ പൊതുസമൂഹത്തിനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്- ഡോ. ആർ.എസ്. ശ്രീദേവി എഴുതുന്നു.
നിങ്ങളുടെ Aadhaar എത്ര തവണ കോപ്പി ചെയ്യപ്പെട്ടു എന്നറിയാമോ? | Sangameswaran Manikkayam 21.09.2024 27:54
സ്മാര്ട്ട് ഫോണിനെ സ്മാര്ട്ട് ആക്കുന്ന ഫീച്ചറുകള് തന്നെയാണ് പലപ്പോഴും പ്രൈവസിക്ക് വില്ലനാവുന്നത്. സ്മാര്ട്ട് ഫോണിലെ സൗകര്യങ്ങള് എങ്ങനെ കരുതലോടെ ഉപയോഗിക്കാമെന്നും പ്രൈവസി സംരക്ഷണം എത്ര പ്രധാനമാണെന്നും സംസാരിക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം
സ്ത്രീദൃശ്യതയുടെ, മനുഷ്യാവകാശത്തിന്റെ ‘Talibanning’ | KM Seethi 20.09.2024 12:04
സ്ത്രീകളെ ഉന്നം വക്കുന്ന ഒരു കൂട്ടം നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇറക്കിയ പുതിയ ഉത്തരവിലുള്ളത്. സ്ത്രീകളെ പൊതുജീവിതത്തിൽനിന്നും പൊതുഇടങ്ങളിൽനിന്നും വിലക്കുകയും അവരുടെ ദൃശ്യതയും ശബ്ദവും പരമാവധി ഇല്ലാതാക്കുന്നതുമാണ് ഈ വിലക്കുകൾ-കെ.എം. സീതി എഴുതുന്നു.
Mpox; നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr. Navya Thaikkattil 19.09.2024 10:39
കേരളത്തില് ആദ്യ എം.പോക്സ് കേസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും ഉണ്ടാകാവുന്ന ഒരു പകർച്ചവ്യാധി വൈറൽ രോഗമാണ് എം. പോക്സ്. കുമിളകൾ രൂപപ്പെടുക, ചുണങ്ങു, പനി, ലിംഫ് നോഡുകൾ വീർക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സംസ്ഥാനത്തു എം. പോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതയിലാണ്. രോഗത്തെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ഡോ. നവ്യ തൈക്കാട്ടിൽ.
സൈബർ സുരക്ഷാ ചങ്ങലയിലെ ദുർബലമായ കണ്ണിയാണ് മനുഷ്യൻ | Sangameswaran Manikkayam 18.09.2024 27:11
പുതിയ പുതിയ തട്ടിപ്പുകളും സുരക്ഷാ ഭീഷണിയുമാണ് സൈബര് സ്പേസില് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ ഏതൊക്കെ തരം ഡിജിറ്റല് സംവിധാനങ്ങള് ഉണ്ടാക്കിയാലും ഉപഭോക്താവിന്റെ അവബോധമാണ് ഏറ്റവും പ്രാഥമികമായ സുരക്ഷാ മുന്കരുതല് എന്ന് വിശദമാക്കുകയാണ് സൈബർ സെക്യൂരിറ്റി വിദഗ്ധനായ സംഗമേശ്വരൻ മാണിക്യം.
ഹരിഹര് നഗറിലെ ആ നാലുപേര് മായയോടും സ്ത്രീകളോടും ചെയ്ത കുറ്റകൃത്യങ്ങള് | In Harihar Nagar 15.09.2024 9:23
‘‘സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ‘ഇൻ ഹരിഹർനഗർ’ എന്ന സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ പല രംഗങ്ങളും എന്നെ അസ്വസ്ഥയാക്കിയിരുന്നു, എന്നാൽ എന്തുകൊണ്ടാണത് എന്നെ അലട്ടിയിരുന്നതെന്ന് മനസിലാക്കുവാൻ വർഷങ്ങൾ വേണ്ടിവന്നു’’- ‘ഇൻ ഹരിഹർ നഗർ’ എന്ന മലയാള സിനിമ എന്തുകൊണ്ട് നിഷ്കളങ്കമായ ഒരു തമാശപ്പടമല്ല; സോണിയ റഫീഖ് എഴുതുന്നു.
ശേഷം മൈക്കില് ഫാത്തിമക്ക് ശേഷം പ്രിയ ശ്രീജിത്ത് | Priya Sreejith 15.09.2024 27:25
ന്യൂ ജനറേഷൻ സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെയാണ് പ്രിയ ശ്രീജിത്തിനെ നമുക്ക് പരിചയം. കഴിഞ്ഞ ഏതാനും വര്ഷങ്ങളില് 28 ഓളം സിനിമകൾ ചെയ്ത പ്രിയ നാടകരംഗത്തും സജീവമാണ്. സിനിമരംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റ് വിവേചനങ്ങളെ കുറിച്ചും വിശദമായി സംസാരിക്കുന്നു.
Password 2255 വെച്ചാൽ എന്ത് സംഭവിക്കും| Cyber Security | Sangameswaran Manikyam |Manila C.Mohan 14.09.2024 33:17
സൈബർ സെക്യൂരി എത്രത്തോളം പ്രധാനവും വ്യക്തിജീവിതത്തേയും സാമൂഹ്യ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്നും വിശകലനം ചെയ്യുന്ന സംഭാഷണം. അന്താരാഷ്ട്ര തലത്തിൽ സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന സംഗമേശ്വരൻ മാണിക്യവുമായുള്ള ദീർഘാഭിമുഖത്തിൻ്റെ ഒന്നാം ഭാഗം
Sitharam Yechuri; ഇന്ത്യന് പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം 13.09.2024 10:39
വിവിധ പ്രാദേശിക പ്രസ്ഥാനങ്ങളുടേയും ജനവിഭാഗങ്ങളുടേയും ഒരു കൂട്ടായ്മയുടെ സ്വഭാവം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവരുന്ന പ്രതിപക്ഷത്തിന് തീർച്ചയായും ഉണ്ട്. അത്തരമൊരു കൂട്ടായ്മയെ ഇണക്കുന്ന കണ്ണിയായി വർത്തിക്കാൻ ഇടതുപക്ഷത്തിനും അതിന്റെ നേതാവായ യെച്ചൂരിയ്ക്കുമായിരിക്കും കഴിയുക. . Sitaram Yechury, an Indian Marxist politician, holds the position of General Secretary within the Communist Party of India (Marxist)...
Indira Gandhi മോളുടെ അച്ഛന്; ഒരു കട്ട ഇന്ദിരാ ഫാനിന്റെ Congress ജീവിതം | K.M. Sidharthan 12.09.2024 1:02:17
വിട്ടു വീഴ്ചയില്ലാതെ കോൺഗ്രസുകാരനാണ് തൃശൂർ കണിമംഗലത്തെ കെ.എം.സിദ്ധാർത്ഥൻമാസ്റ്റർ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമെല്ലാമായിരുന്ന സിദ്ധാർത്ഥൻ മാസ്റ്റർ ഒരു കാലഘട്ടത്തിൻ്റെ ചരിത്രവും തൻ്റെ 85 വർഷത്തെ ജീവിതവും പറയുകയാണ് ഗ്രാൻമ സ്റ്റോറീസിൽ. നെഹ്റുവും ഇ.എം.എസ് മന്ത്രിസഭയും മുതൽ പിണറായി സർക്കാരിൻ്റെ വിലയിരുത്തലും മോദിസർക്കാരിൻ്റെ സമഗ്രാധിപത്യവും വരെ നീളുന്നത...
പാട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്? | Resmi Sateesh 11.09.2024 42:24
മ്യൂസിക്കിലൂടെ ചരിത്രവും രാഷ്ട്രീയവും പറയാമെന്ന് ഗായികയും സൗണ്ട് റെക്കോര്ഡിസ്റ്റുമായ രശ്മി സതീഷ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം സംഗീതം എങ്ങനെ നിലനില്ക്കുന്നുവെന്നും പറയുകയാണ് രശ്മി സതീഷ്.
ചിരിക്കുന്നത് പോലെ എളുപ്പമല്ല ചിരിപ്പിക്കൽ | Mimicry Artist Devarajan Interview 10.09.2024 39:44
ദേവരാജിനെ അറിയാത്ത മലയാളികള് കുറവായിരിക്കും. മിമിക്രിയിലൂടെയും സ്കിറ്റുകളിലൂടെയും മലയാളികളെ ചിരിപ്പിച്ച ദേവരാജന് ഇപ്പോള് സിനിമയിലും സജീവമാണ്. സിനിമയിലെത്തിയെങ്കിലും മിമിക്രിയിലൂടെ തന്നെയാണ് തന്നെ ഇപ്പോഴും ജനങ്ങള് തിരിച്ചറിയുന്നതെന്ന് ദേവരാജന് പറയുന്നു. പുതിയ കാലത്തെ മിമിക്രിയെക്കുറിച്ചും ഇന്സ്റ്റഗ്രാം കാലത്ത് സ്കിറ്റുകളുടെ ഭാവിയെക്കുറിച്ചും ദേവരാജന് സംസാരിക്കുന്നു.
വയനാട്: ദുരന്തവും മാനസികാരോഗ്യവും | Dr. Manoj Kumar 08.09.2024 27:59
വയനാട് പ്രകൃതി ദുരന്തത്തെ അതിജീവിച്ച മനുഷ്യരുടെ മാനസികാവസ്ഥയെ എങ്ങനെയാണ് സർക്കാരും പൊതുജനാരോഗ്യ സംവിധാനങ്ങളും സമൂഹവും സമീപിക്കേണ്ടത് എന്ന് വിശദീകരിക്കുയാണ് മനസ്സിൻ്റെ മനോജ് ഡോക്ടർ എന്ന പരമ്പരയിൽ
ഒരു കോണ്ഗ്രസുകാരന്റെ കമ്യൂണിസ്റ്റ് ചരിത്രം | A.K. Muhammedali / Manila C. Mohan 08.09.2024 49:14
ഈരാറ്റുപേട്ടയില് നിന്ന് കോഴിക്കോട് മലയോര മേഖലയിലേക്ക് കുടിയേറിയ, എ.കെ. മുഹമ്മദാലിയുടെ കഥ. ബീഡി തെറുപ്പു തൊഴിലാളിയും കമ്യൂണിസ്റ്റുമായിരുന്നു മുഹമ്മദാലി. ഇപ്പോള് കോണ്ഗ്രസ്സുകാരന്. 91 -ാം വയസ്സിലും അദ്ദേഹത്തിന്റെ ഓര്മകള്ക്ക് ക്രിസ്റ്റല് ക്ലാരിറ്റിയാണ്. വ്യക്തി ചരിത്രം അമ്പരപ്പിക്കും വിധം ദേശചരിത്രവും രാഷ്ട്രീയ ചരിത്രവുമായി മാറുന്നതിന്റെ മാജിക് അദ്ദേഹത്തിന്റെ സംഭാഷണത്തിലുണ്ട്. Watch Video: http...
ഒന്നും നമുക്ക് സംഭവിച്ചിട്ടില്ല എന്നു പറയുന്നത് കള്ളമാണ് | Resmi Sateesh 07.09.2024 42:23
സിനിമാ മേഖലയില് തൊഴിലെടുക്കുന്നവര്ക്ക് മെച്ചപ്പെട്ട തൊഴിലന്തരീക്ഷം ഉറപ്പുവരുത്താന് വേണ്ട കാര്യങ്ങളെ കുറിച്ചാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്ട്ട് പറയുന്നത്. അതിന്റെ ഒരു ഭാഗം മാത്രമാണിപ്പോള് പുറത്തുവന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പോരാട്ടം തുടരേണ്ടതാണ്. തൊഴില് ചൂഷണത്തെ കുറിച്ച് എന്തുകൊണ്ട് അന്ന് പറഞ്ഞില്ലെന്ന് ചോദിക്കുന്നവരോടും സ്ത്രീകള്ക്കെതിരായ അതിക്രമങ്ങളെ കുറിച്ചും സംഗീതമേഖലയിലെ പ്രതിസ...
‘കല്യാണനാളിന്റെ സ്വപ്നങ്ങളോ, ആരാരും കാണാത്ത വർണ്ണങ്ങളോ…’ | S SHARDHA KUTTY 06.09.2024 30:41
പുതിയ കാലത്തെ പെൺകുട്ടിയുടെ സ്വപ്നങ്ങളും സങ്കൽപങ്ങളും പുതുക്കിനിർവ്വചിക്കാൻ പുതുസിനിമകളും അവയിലെ പാട്ടുകളും നിർബ്ബന്ധിതമായി. എങ്കിലും ഒരു കാലഘട്ടത്തെ വൈകാരികമായി കീഴ്പ്പെടുത്തിയ സുന്ദരഗാനങ്ങൾ, പെൺകുട്ടികളുടെ വിവാഹസ്വപ്നങ്ങളെ ഏതു വിധമൊക്കെയാണ് പൊലിപ്പിച്ചെടുത്തത്-
ഹൈറേഞ്ചിന്റെ കുടിയേറ്റ, കര്ഷക ചരിത്രം | K. K. Devasya 05.09.2024 1:10:35
ദീർഘകാലം കർഷകനേതാവായിരുന്ന കെ കെ ദേവസ്യ ഹൈറേഞ്ചിലെ കുടിയേറ്റക്കാരുടെ അതിജീവന പോരാട്ടത്തിൻ്റെ കഥ പറയുന്നു. പട്ടയ സമരം മുതൽ ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളും ബഫർ സോൺ പ്രശ്നവുമൊക്കെ കർഷകപക്ഷത്തുനിന്ന് വിശദീകരിക്കുകയാണ് കെ കെ ദേവസ്യ.
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos