Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

No dejes de visitar la web del podcast y apoyar a su creador: truecopythink.media

Autor

Truecopythink

Categoría

Society

Web del podcast

truecopythink.media

Último episodio

12 de oct. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

ഏകാന്തതയിലിരുന്ന് മരിച്ചുപോയവരുടെ ഛായാചിത്രം വരയ്ക്കാൻ എനിക്കിഷ്ടമാണ്… 03.03.2025

എന്റെ വിഭ്രമങ്ങളും വിഷാദവും അതിജീവനപരിശ്രമങ്ങളും പ്രകൃതിയും പ്രണയവും ഒക്കെയും വരികളിലൂടെയോ വരകളിലൂടെയോ പ്രതിഛായപ്പെടുന്നുണ്ടോ, ആരിലേക്കെങ്കിലും എത്തുന്നുണ്ടോ എന്നൊന്നും അറിയില്ല. എഴുതാതിരുന്നേക്കാം, പക്ഷേ രോഗാതുരമായ കണ്ണുകൾ അനുവദിക്കുന്നിടത്തോളം കാലം വരയ്ക്കാതിരിക്കാനെനിക്കാവതില്ല.

മണിപ്പുർ - മേഘാലയ വേണുവിന്റെ യാത്ര തുടരുന്നു 02.03.2025

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ, 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയുടെ രണ്ടാം ഭാഗം. മേഘാലയയിലൂടെയും മണിപ്പൂരിലൂടെയുമാണ് ഈ ഭാഗത്തിൽ യാത്ര ചെയ്യുന്നത്.

പ്രിയ പിളള നയിച്ച മഹാൻ സമരം: കോർപറേറ്റ് വിരുദ്ധ സമര വിജയത്തിന്റെ ഒരു പതിറ്റാണ്ട് | പ്രിയ പിള്ള/ മനില സി. മോഹൻ 01.03.2025

മധ്യ പ്രദേശിലെ മഹാൻ വനമേഖലയിൽ കൽക്കരിഖനി മാഫിയയ്ക്കെതിരെ, വൻകിട കോർപ്പറേറ്റുകൾക്കെതിരെ തദ്ദേശീയ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ച് സമരം നടത്തി വിജയിച്ച മലയാളിയാണ് പ്രിയ പിള്ള. ഗ്രീൻപീസ് ഇന്ത്യയുടെ ക്യാംപെയിനറായിരുന്ന പ്രിയ പിള്ള മഹാനിൽ എസ്സാർ, ഹിൻഡാൽകോ എന്നീ കുത്തകകളുടെ ജനവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പാർലമെൻ്റിൽ സംസാരിക്കാൻ പോകുന്ന സമയത്താണ് നരേന്ദ്ര മോദി സർക്കാർ വിമാനത്തിൽ നിന്ന്...

വാർത്തകൾ വായിക്കുന്നത് ഹക്കിം കൂട്ടായി 28.02.2025

27 വർഷമായി കേരളം കേൾക്കുന്ന ആകാശവാണി പ്രാദേശിക വാർത്തകളുടെ ആ വ്യത്യസ്ത ശബ്ദം, ഹക്കിം കൂട്ടായി, ജോലിയിൽ നിന്ന് വിരമിക്കുകയാണ്. മലയാളിയുടെ പ്രിയങ്കരമായ നിരവധി റേഡിയോ ശബ്ദങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വാർത്താ അവതാരകൻ പിന്നിട്ട വഴികളെക്കുറിച്ച് സംസാരിക്കുന്നു.

കടൽ മണൽ ഖനനം ഭരണകൂടത്തിന്റെ പങ്കു കച്ചവടമാണ് | ​ഡോ. കെ.വി.​ തോമസ് 27.02.2025

കേ ന്ദ്ര സർക്കാരിന്റെ നീല സമ്പത്ത് വ്യവസ്ഥ പദ്ധതിയുടെ ഭാഗമായി കേരള തീരത്തോട് ചേർന്ന കടലിലെ മണൽ ഖനനം ചെയ്യാനുള്ള തീരുമാനം തീരപ്രദേശത്തെയാകെ ആശങ്കയിലാഴ്ത്തുകയാണ്. ഫെബ്രുവരി 27-ന് സംസ്ഥാനവ്യാപകമായി തീരദേശ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ അഞ്ചു സെക്ടറുകളിലായി 745 ദശലക്ഷം കടൽ മണൽ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. ഇതിൽ കൊല്ലം സെക്ടറിലാണ് ഇപ്പോൾ ഖനനം നടത്തുക. കടൽ മണൽ ഖനനത്തിന്റെ പ്രത്യാഘാതങ്ങൾ, ഇ...

കേരളത്തിന് പഠിക്കാം, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അമേരിക്കയെ കീഴടക്കിയ കഥ | രാജീവ് സുനു/കമൽറാം സജീവ് 26.02.2025

ക്ലൗഡ് ക്യാപിറ്റലിസത്തിൻ്റെ പവർ ഡൈനാമിക്സ് ലോകം ഭരിക്കുകയാണ്. അപ്പോൾ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോക ക്യാപിറ്റലിസത്തിൻ്റെ തലസ്ഥാനമായ അമേരിക്കയിൽ നടത്തുന്ന അധിനിവേശം ലോകമാകെ ചർച്ച ചെയ്യുകയാണ്. ലാർജ് ലാംഗ്വേജ് മോഡലും പുതിയ ക്യാപിറ്റലിസവും തൊഴിൽ രംഗത്തുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടതുപോലെ കേരളീയ സമൂഹം അടിത്തട്ടിൽ ചർച്ച തുടങ്ങേണ്...

ബോധ് ഗയ - നളന്ദ; ക്യാമറാമാൻ വേണു കാറിലെ 60 ഡേയ്‌സ് | Venu/ Manila C Mohan 25.02.2025

ക്യാമറാമാൻ വേണു കാറിൽ ഒറ്റയ്ക്ക് നടത്തിയ 60 ദിവസം നീണ്ട യാത്രയെക്കുറിച്ചുള്ള വർത്തമാന പരമ്പരയാണിത്. ഇതിനു മുൻപും വേണു തനിച്ച് ഇത്തരം ദീർഘയാത്രകൾ നടത്തിയിട്ടുണ്ട്. ഈ യാത്ര നോർത്ത് ഈസ്റ്റ് ലക്ഷ്യമാക്കിയാണ്. ആദ്യഭാഗത്തിൽ നോർത്ത് ഈസ്റ്റ് എത്തുന്നതിനു മുൻപ് ബോധ്ഗയയും നളന്ദയും കണ്ടതിനെക്കുറിച്ചാണ് പറയുന്നത്. ഒപ്പം കാലം കാത്തുവെച്ച ആകസ്മികമായ ഒരു കാഴ്ചയെക്കുറിച്ചും.

പണി പോകും പണി വരും, മരുന്നും ചികിത്സയും ഭാവനാതീതമായി മാറും 23.02.2025

ആ രോഗ്യ മേഖലയിലും ആരോഗ്യ തൊഴിൽ രംഗത്തും ആർടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ വമ്പൻ കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. അപ്രതീക്ഷിതമായ മാറ്റങ്ങൾ ആരോഗ്യ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്, രോഗനിർണയത്തിലും ഹോസ്പിറ്റലുകളുടെ പ്രവർത്തനത്തിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടുന്ന വിശാലമായ തൊഴിൽ മേഖലയിലും കാണെക്കാണെ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? ലണ്ടനിലെ, ഗ്രെയ്റ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ഫോർ ചിൽഡ്രണിൽ ഡാറ്റാ...

അൽഫാം കഴിച്ചാൽ ക്യാൻസർ വരുമോ? | Dr. K V Gangadharan 23.02.2025

അ ൽഫാം പോലുള്ള ഫാസ്റ്റ് ഫുഡുകൾ ക്യാൻസർ രോഗം വർദ്ധിക്കാൻ ഒരു കാരണമായി പലരും പറയാറുണ്ട്, ക്യാൻസർ ഒരു മാറാ രോഗമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലെ വാസ്തവം എന്താണ്? ക്യാൻസർ രോഗത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും ക്യാൻസർ ചികിത്സാ രംഗത്തെ ഏറ്റവും പുതിയ രീതികളെക്കുറിച്ചും സംസാരിക്കുകയാണ് കോഴിക്കോട് മിംസിലെ ഓങ്കോളജി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. കെ.വി. ഗംഗാധരൻ.

ക്യാപിറ്റലിസത്തിൻ്റെ ഈ വിപ്ലവത്തിന് നമുക്കും തയാറെടുക്കാം 22.02.2025

ഓ പ്പൺ എ ഐ, കോ-ഫൗണ്ടർ സാം ആൾട്ട്മാൻ യൂണിവേഴ്സൽ ബേസിക് ഇൻകം, തൊഴിൽ സാധ്യതകൾ എന്നൊക്കെ പറയുമ്പോൾ മാർക്സിസത്തിൻ്റെ ഭാഷ ക്യാപിറ്റലിസ്റ്റുകൾ എത്ര മനോഹരമായാണ് കൈകാര്യം ചെയ്യുന്നത് എന്നു തോന്നാം. പെട്ടെന്നല്ലെങ്കിലും തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ക്ലൗഡ് ക്യാപിറ്റലിസം കൊണ്ടുവരാൻ പോകുന്നത്. എന്നാൽ, അമേരിക്കയിലെയും ചൈനയിലെയും തൊഴിൽ മേഖലയിൽ ഉണ്ടാവാൻ പോകുന്ന മാറ്റങ്ങൾ പേ...

ഞാനൊരു ജാനകിയമ്മ ഫാനാണ്; ദേവനന്ദയുടെ പാട്ടുവർത്തമാനം | Singer Devananda MS | 21.02.2025

"ഇഷ്ടമുള്ള പാട്ട് പാടാൻ ആരെങ്കിലും പറഞ്ഞാൽ ജാനകിയമ്മയുടെ പാട്ടാണ് ആദ്യം മനസ്സിൽ വരിക. പാട്ട് കേട്ട് ജാനകിയമ്മ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഞാൻ അവരുടെ ഫാനാണ്. മാപ്പിളപ്പാട്ടിൻെറ വരികൾ പഠിക്കുന്നത് വലിയ ടാസ്കായിരുന്നു," കലോത്സവവേദികളിലൂടെയും ചാനൽ റിയാലിറ്റി ഷോകളിലൂടെയുമെല്ലാം മലയാളികളുടെ ഹൃദയം കവർന്നിട്ടുള്ള യുവ ഗായികയാണ് ദേവനന്ദ എം.എസ്. പാട്ടിലെ തൻെറ ഇഷ്ടങ്ങളെക്കുറിച്ചും പാട്ട് വഴിയിലെ അ...

അധികാരികൾ തൊഴുതുനിൽക്കുന്നു, ഈ നിയമലംഘനങ്ങൾക്കു മുന്നിൽ| VK Venkitachalam 20.02.2025

ഉത്സവപ്പറമ്പുകളിൽ ആനയെഴുന്നള്ളിപ്പിന് നിലവിലുള്ള നിയന്ത്രണങ്ങളും ഇതുസംബന്ധിച്ച കോടതിവിധികളും മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ള അധികാരികാരികളുടെ കൺമുന്നിലാണ് നഗ്‌നമായി ലംഘിക്കപ്പെടുന്നത്. ദുരന്തസാധ്യത മുൻകൂട്ടി അറിയിച്ചിട്ടും, സാമുദായിക- മത വികാരങ്ങളുടെ സമ്മർദ്ദത്തിൽ കൂച്ചുവിലങ്ങിട്ടിരിക്കുന്ന ജില്ലാ ഭരണകൂടങ്ങൾ. വ്യാജ എലഫെന്റ് സ്‌ക്വാഡുകളെ പൊന്നാടയണിയിച്ച് ആദരിക്കുന്ന മന്ത്രി- ഉത്സവപ്പറമ്പുകളിലെ ന...

ആനയിടഞ്ഞ് മരിച്ച മനുഷ്യർക്കൊന്നും നഷ്ടപരിഹാരം കിട്ടിയില്ല, എന്തുകൊണ്ട് | VK Venkitachalam 19.02.2025

ഉത്സവാഘോഷങ്ങൾ ഇൻഷൂർ ചെയ്യാറുണ്ട് എന്നു പറയാറുണ്ടെങ്കിലും ഇതുവരെ ഉത്സവപ്പറമ്പുകളിൽ ആനയിടഞ്ഞ് മരിച്ച ആർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നാട്ടാനയാൽ കൊല്ലപ്പെടുന്നവർക്ക് ആരാണ് നഷ്ടപരിഹാരം നൽകേണ്ടത് എന്നതുസംബന്ധിച്ച് വ്യക്തമായ നിയമമില്ലാത്തതാണ് കാരണം- 1997 മുതൽ ഉത്സവമാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം സംസാരിക്കുന്നു.

നാട്ടാനകളെടുത്തത് 826 മനുഷ്യജീവൻ, ഉത്സവപ്പറമ്പുകളിലെ നിയമലംഘനങ്ങൾ| VK Venkitachalam 18.02.2025

1997 മുതൽ 2025 ഫെബ്രുവരി ആദ്യ ആഴ്ച വരെ കേരളത്തിൽ 826 പേരാണ് ഉത്സവങ്ങൾക്കിടയിൽ ആനകളിടഞ്ഞതിനെതുടർന്ന് കൊല്ലപ്പെട്ടത്. 4000-ലേറെ പേർ ഗുരുതര പരിക്കുകളോടെ കിടപ്പിലാണ്. ആനകളെ ഉപയോഗിച്ച് കോടികൾ ലാഭമുണ്ടാക്കുന്ന വൻ മാഫിയയാണ് ഈ മരണങ്ങളുടെ ഉത്തരവാദികളെന്ന് തെളിവുകൾ നിരത്തി വെളിപ്പെടുത്തുകയാണ്, 1997 മുതൽ ഉത്സവ മാഫിയയെ തുറന്നുകാട്ടാൻ നിയമപോരാട്ടം നടത്തുന്ന വി.കെ. വെങ്കിടാചലം.

പൊൻMAN-ലുണ്ട്, പ്രേക്ഷകർ ‘അയ്യോ’ എന്നു പറയുന്ന മൊമന്റ് 17.02.2025

ആണ് കൈപിടിച്ചാൽ മാത്രമെ പെണ്ണിന് ജീവിക്കാൻ പറ്റുകയുള്ളോ? എന്ന രാഷ്ട്രീയ ചോദ്യമാണ് പൊന്മാൻ മുന്നോട്ടുവെക്കുന്നത്. 2024-ൽ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായിരുന്നു ബേസിൽ ജോസഫ്. വെറുതെ ചിരിപ്പിക്കുന്നൊരു നടൻ മാത്രമല്ല അയാൾ. കലാസംവിധാനത്തിൽ 2024-ൽ പരസ്പരം മത്സരിക്കുന്ന രണ്ട് സിനിമകളാണ് മഞ്ഞുമ്മൽ ബോയ്‌സും ഭ്രമയുഗവും.- പൊന്മാൻ സിനിമയുടെ സംവിധായകനും കുമ്പളങ്ങി നൈറ്റ്‌സ്, ഭ്രമയുഗം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ...

റിയാസ് കോമുവിൻ്റെമരണഘടന 16.02.2025

"മരണമാണ് എൻ്റെ വർക്കുകളിലേറെയും recur ചെയ്യുന്ന സംഭവം." പല വൈവിധ്യങ്ങൾക്കിടയിൽ കോ- എക്സ്റ്റിസ്റ്റിംഗിൻ്റെ കലാകാരനാണെന്ന് സ്വയം അടയാളപ്പെടുത്തുന്ന റിയാസ് കോമുവുമായി കമൽറാം സജീവ് നടത്തിയ അഞ്ചു ഭാഗങ്ങളുള്ള സംഭാഷണത്തിൻ്റെ ലാസ്റ്റ് എപ്പിസോഡ്. ശ്രീനാരായണ ഗുരുവും സൂഫി ജീവിതത്തോടുള്ള പ്രതിപത്തിയും ചർച്ച ചെയ്യുന്നു.

കല : നഗരഉപനഗരവേദികളിലേക്ക് | The Constitution of Art | Riyas Komu | Kamalram Sajeev 15.02.2025

കേരളത്തിൽ ബിനാലെ നഗര - ഉപനഗര വേദികളിൽ ഉണ്ടാക്കിയ വിപ്ലവം ചെറുതല്ല. കൊച്ചി മുസിരിസ് ബിനാലെയുടെ ഫൗണ്ടർമാരിൽ ഒരാളായ റിയാസ് കോമുവിൻ്റെ മനസിൽ എന്തായിരുന്നു പീപ്പിൾസ് ബിനാലെ ? കോൺസെപ്റ്റ് റിവൈസ് ചെയ്ത് വീണ്ടും ട്രാക്കിലേക്ക് വരാൻ ബിനാലെ എന്തു ചെയ്യണം?

ആ മൂന്നു വെടിയുണ്ടകൾ ആ മൊമെന്റ് ഓഫ് ട്രാജഡി | Riyas Komu | Kamalram Sajeev 14.02.2025

റിയാസ് കോമുവിന്റെ ഗാന്ധിയും അംബേദ്കറും കടന്നു വരുന്ന മൂന്നാം സംഭാഷണം. ഉപ്പും ആഴിയും ഉരുവും….ഗാന്ധിജി തൊട്ട ഉപ്പ്..കടലും ഉപ്പും കൊണ്ടുവരുന്ന ഓഷ്യാനിക് ഇമാജിനേഷൻ. കടലിലെ ഉപ്പ് തൊടുന്നത് ആൻസിസ്റ്റേഴ്സിനെ തൊടുന്ന പോലെയാവുന്ന അനുഭവം.

Islamophobia യും ഇസ്ലാം അകപ്പെട്ട അവസ്ഥയും | Riyas Komu | Kamalram Sajeev 13.02.2025

പോളിക്രോമാറ്റിക് അയ ഒരു സമൂഹത്തെ ചുരണ്ടി മോണോക്രോമാറ്റിക് ആക്കുന്ന ഇന്ത്യൻ അവസ്ഥയിലാണ് ഒരു ആർടിസ്റ്റ് എന്ന നിലയിൽ റിയാസ് കോമുവിന്റെ ജീവിതം. ഒരുഭാഗത്ത് ഇസ്ലാമോഫോബിയയുടെ പ്രശ്നങ്ങൾ. മറുഭാഗത്ത് ഇസ്ലാം സ്വയം അകപ്പെട്ടിരിക്കുന്ന ചുഴി. ഈ സങ്കീർണ സന്ദർഭത്തിൽ കലാകാരനായി ജീവിക്കുക ബുദ്ധിമുട്ടാണോ? റിയാസിന്റെ കല സാക്ഷാത്കാരങ്ങളിൽ കോൺസ്റ്റിറ്റ്യൂഷൻ കടന്നു വരുന്നതെങ്ങനെയെന്നും , വിവാൻ സുന്ദരം ഇന്ത്യൻ ആർട്ടിൽ സ...

ചരിത്രവും കലയും എന്നിൽ ചെയ്തിട്ടുള്ള ഇടപെടലുകൾ | Riyas Komu | Kamalram Sajeev 12.02.2025

ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമുവിന്റെ കലാ പ്രവർത്തനങ്ങളിലൂടെയും രാഷ്ട്രീയ വിശ്വാസങ്ങളിലൂടെയും സഞ്ചരിച്ച് സമകാലിക ഇന്ത്യയിൽ കല എങ്ങനെയാണ് സാമൂഹികചിന്തയുടെ ജനാധിപത്യ പരിസരങ്ങളിൽ ഇടപെടുന്നത് എന്ന് അന്വേഷിക്കുകയാണ് ദീർഘമായ ഈ സംഭാഷണങ്ങൾ. 1992 ൽ മുബൈയിൽ, റിയാസ് കലാപഠനത്തിനെത്തുമ്പോൾ ഇന്ത്യ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിലൂടെ ഹിംസാത്മകതയുടെ പുതിയൊരു രാഷ്ട്രീയ മാതൃകയിലേക്ക് മാറുകയായിരുന്നു. ഒരുഭാ...

ജീവിതത്തിന്റെ ചലനനിയമങ്ങളെ തിരുത്തിയ ഡോ. അർച്ചന വിജയൻ 11.02.2025

"മെഡിസിൻ പ്രിസ്ക്രൈബ് ചെയ്യുക എന്നതിലുപരി, എന്നെ കേട്ടിരിക്കുന്ന ഒരു ഡോക്ടറെ കണ്ടുമുട്ടാൻ ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു. അന്നുതൊട്ടേ എൻെറ മനസ്സിലുള്ളതാണ് വെള്ളക്കോട്ടിട്ട് നിൽക്കുന്ന എൻെറ തന്നെ വലുതായ ഒരു രൂപം," സ്‌പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച് വലിയ വെല്ലുവിളികൾ നേരിട്ട് ഒടുവിൽ ഡോക്ടർ ആവുക എന്ന തൻെറ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് അർച്ചന വിജയൻ. ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്ര....

പാട്ടിലെ കണ്ണേറുകൾ,കണ്ണോട്ടങ്ങൾ 10.02.2025

‘‘പ്രണയമുള്ള കാമുകൻ കണ്ണിലേക്കു നോക്കുമെന്നും ആർത്തിയുള്ള കാമുകൻ മാറിലേക്കും വയറിലേക്കും നോക്കുമെന്നും ചെറുപ്പത്തിൽ തന്നെ ഒരു ബോധം ഉണ്ടായിരുന്നു. ആ രണ്ടുതരം നോട്ടത്തിനു മുന്നിലും എനിക്ക് എന്റെ ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വർധിച്ചുവന്നിരുന്നു’’- ചില നോട്ടങ്ങളുടെ അഴകിനെ കുറിച്ചാണ്, എസ്. ശാരദക്കുട്ടി ‘പടം പാട്ടുകളി’ൽ പറയുന്നത്.

മോദി സർക്കാരിന്റെ ക്രിട്ടിക്കൽ മിനറൽമിഷൻ NCMM രാജ്യത്തെ എങ്ങനെ ബാധിക്കും? | SP UDAYAKUMAR 08.02.2025

കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ നിർണായക ധാതു ദൗത്യം (National Critical Mineral Mission) എങ്ങനെയൊക്കെയാണ് കേരളമുൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുകയെന്ന് വിശദീകരിക്കുകയാണ് ഡോ: എസ്.പി. ഉദയകുമാർ. 16300 കോടി രൂപ ചെലവും പൊതുമേഖലയിൽ നിന്ന് 18000 കോടി രൂപ നിക്ഷേപവും പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ബജറ്റിൽ 400 കോടി രൂപ 2025-26 വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. ധാതു സമ്പന്നമായ കാടു...

ഇന്ന് ‘മീശ’ എഴുതുകയാണെങ്കിൽ അങ്ങനെ ആയിരിക്കില്ല എഴുതുക | S Hareesh | Kamalram Sajeev 08.02.2025

‘‘പട്ടുനൂൽപ്പുഴു എന്നായിരുന്നില്ല പുതിയ നോവലിന് ആദ്യം വിചാരിച്ച ടൈറ്റിൽ. ഒരുമാതിരി ആർക്കും വായിക്കാൻ പറ്റാത്ത ഹാൻഡ് റൈറ്റിംഗ് ആണ് എന്റേത്. നാട്ടിലും അടുത്ത വീട്ടുകാർക്കിടയിലുമൊക്കെ എഴുത്തുകാരൻ എന്ന ലേബൽ ഇല്ലാതെ ജീവിക്കുന്നതുകൊണ്ടുള്ള ഗുണം. ഇ- ബുക് വായിക്കുന്നതാണ് രസകരം, സൗകര്യം. സ്മാരകശിലകൾ നെറ്റ്ഫ്ലിക്സ് സീരീസാക്കുക എളുപ്പമല്ല. പുതിയ കഥാകൃത്തുക്കളിൽ നിന്ന് മലയാളത്തിൽ ഉജ്വല രചനകൾ ഉണ്ടാവുന്നു’’- കാ...

പൂനെയില്‍ പടരുന്ന ഗില്ലെന്‍ബാരി..ശ്രദ്ധിക്കേണ്ടത് എന്തെല്ലാം? 06.02.2025

മഹാരാഷ്ട്രയിലെ പൂനെ മുനിസിപ്പല്‍ പ്രദേശത്തും കോര്‍പ്പറേഷന്‍ മേഖലയിലും പടര്‍ന്ന് പിടിച്ച ഗില്ലന്‍ബാരി എന്ന രോഗത്തെ ആരോഗ്യലോകം സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ച 158 പേരില്‍ 48 പേര്‍ ഐസിയുവിലും 28 പേര്‍ വെന്റിലേറ്ററിലുമാണ്. രോഗികളുടെ എണ്ണം അസാധാരണമാം വിധം കൂടുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘവും പൂനെയില്‍ എത്തിയിട്ടുണ്ട്. എന്താണ് ഗില്ലന്‍ബാരി സിന്‍ഡ്രോം? എങ്ങനെയാ...

Escucha el podcast Truecopy THINK - Malayalam Podcasts en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos