Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
No dejes de visitar la web del podcast y apoyar a su creador: truecopythink.media
Autor
Truecopythink
Categoría
Web del podcast
Último episodio
10 de oct. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
അമീബിക് മസ്തിഷ്കജ്വരം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ചികിത്സ എന്ത്? 17.09.2025 17:44
കഴിഞ്ഞ ഏഴു വർഷത്തിനിടെ ആറുപേരെ മാത്രം ബാധിച്ചിരുന്ന അമീബിക് മസ്തിഷ്ക ജ്വരം ഈയടുത്തായി കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. മരണസാധ്യത കൂടുതലുള്ള ഈ രോഗത്തെ നേരിടാൻ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത്? രോഗത്തിനുള്ള ചികിത്സ എന്തെല്ലാമാണ്? ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.
പ്ലാസ്റ്റിക് സർജനെ കാണാനെത്തുന്ന വിചിത്ര ആവശ്യക്കാർ 16.09.2025 59:15
ക ഴിഞ്ഞ 30 വർഷമായി പ്ലാസ്റ്റിക് സർജറി രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടറാണ് തൃശൂർ സ്വദേശിയായ ഡോ. അനിൽജിത്ത് വി.ജി. മകൾ ഡോ. ഗോപിക ജിത്തും സമാന വഴിയിലാണിപ്പോൾ. പ്ലാസ്റ്റിക് സർജറിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇവർ. റീ കൺസ്ട്രക്ടീവ്, കോസ്മെറ്റിക് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് പ്ലാസ്റ്റിക് സർജറിയിലുള്ളത്. വിചിത്ര ആവശ്യങ്ങളുമായി സമീപിക്കുന്നവരെക്കുറിച്ചും ശാരീരിക പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട...
തല്ലാൻ കൊതി; ലാത്തിച്ചാർജ്ജ് നടത്താൻ ‘കൊതിച്ച’ ഒരു പൊലീസുകാരന്റെ ട്രെയിനിങ് അനുഭവങ്ങൾ 15.09.2025 9:21
‘‘ഗ്രൗണ്ടിൽ കമാൻഡുകളുടെ രൗദ്രശബ്ദത്തിനും മീതെ ഹവിൽദാർ സാറിന്റെ 'മ'യും 'പൂ'യും തുടങ്ങുന്ന തെറിവിളികൾ മുഴങ്ങി. ഗ്രൗണ്ടിൽ പരിശീലനമുറകളിൽ ഇല്ലാത്ത ചാട്ടങ്ങൾ ചാടിച്ച് കാലുകൾ തകരാറിലാക്കി. ഗ്രൗണ്ടിലെ പണിഷ്മെന്റുകൾ കുറയ്ക്കാൻ രാത്രി ബാരക്കിലെത്തി ഓരോരുത്തരോട് രഹസ്യമായി പണം വാങ്ങി. കൊടുക്കാത്ത എന്നെപ്പോലുള്ളവരെ പിന്നീട് ഗ്രൗണ്ടിൽ നിലത്തുനിർത്താതെ തുള്ളിച്ചു’’- പൊലീസ് പരിശീലനകാലത്തെ അതി കഠ...
ടർഫുകളിൽ പെൺകളിസംഘങ്ങൾ ഇല്ലാത്തത് എന്തുകൊണ്ട്? 14.09.2025 6:58
മലപ്പുറം ഒപ്പനപ്പാട്ടിന്റെയും ദഫ്മുട്ടിന്റെയുമെല്ലാം പാശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍ പറമ്പും വരെ എത്തി. ഷംഷാദ് ഹുസൈന്‍ മലപ്പുറത്തെ ഏറ്റവും സാധാരണമായ ജീവിതങ്ങള്‍ക്കൊപ്പം അതീവ രസകരമായി സഞ്ചരിക്കുകയാണ്. അത് മലപ്പുറത്തെ പെണ്ണുങ്ങളുടെ ആത്മകഥമായി മാറുന്നു. മലപ്പുറത്തിന്റെ തന്നെ എഴുതപ്പെടാത്ത ഒരു ജീവചരിത്രമായി മാറുന്...
എടങ്ങേറിലായ പാവം ഇടതുകൈയന്മാർക്കായി വേദനയോടെ... 13.09.2025 10:37
‘‘ഇടംകൈയരാകുന്നത് സ്വാഭാവികമാണ്. അതൊരു വൈകല്യമല്ല. വളരാനും, ഉന്നത സ്ഥാനങ്ങളിൽ എത്താനും വലംകൈയരെ പോലെ ഇടംകൈയർക്കും തുല്യ അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ നിഷേധിക്കുകയോ, സാമൂഹിക സ്വീകാര്യതക്കുവേണ്ടി അടിച്ചമർത്തുകയോ ചെയ്യരുത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. വി. ജിതേഷ് എഴുതിയ ലേഖനം.
സീതാറാം, പ്രത്യയശാസ്ത്ര വ്യക്തതയുടെ സഖാവ് 12.09.2025 10:54
‘‘1974-ൽ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കമിട്ട സീതാറാം യെച്ചൂരിയുടെ പിന്നീടുള്ള അഞ്ചു പതിറ്റാണ്ടിലെ ജീവിതം സോഷ്യലിസത്തോടും ജനകീയ വിമോചനത്തോടുമുള്ള അചഞ്ചലമായ പ്രതിബന്ധതയുടേതായിരുന്നു’’- യെച്ചൂരിയുമായുള്ള മൂന്നു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ വിനിമയങ്ങളെക്കുറിച്ച് എഴുതുന്നു വിജൂ കൃഷ്ണൻ. സീതാറാം യെച്ചൂരി വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം.
കൺട്രോളറുടെ തലയിലെ പാളങ്ങൾ, വണ്ടികൾ 11.09.2025 51:01
റെ യിൽവേയിൽ കൺട്രോളറുടെ വിശ്രമവും സമാധാനവുമില്ലാത്ത ജോലികൾ എന്തൊക്കെയാണ് എന്ന് വിവരിക്കുകയാണ് ടി.ഡി. രാമകൃഷ്ണൻ. കൺട്രോളററിയാതെ ഒന്നും നടക്കാൻ പാടില്ല എന്നാണ്. കൺട്രോളർ കാലത്തെ ജീവിതമാണ് TD@train എന്ന പരമ്പരയിലെ ഈ ഭാഗത്തിൽ പറയുന്നത്.
പിണറായിപ്പൊലീസിന്റെ കരുണാകരബാധകൾ 10.09.2025 18:00
യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണകൂടങ്ങളും മുഖ്യമന്ത്രിമാരും പൊലീസ് സംവിധാനത്തെ എങ്ങനെയാണ് ഉപയോഗിച്ചതും ദുരുപയോഗിച്ചതും എന്ന് പരിശോധിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.പി. ചെക്കുട്ടി. ഒപ്പം, കെ. കരുണാകരൻ മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ കാലത്ത് ആഭ്യന്തര വകുപ്പുകളിൽ നടന്ന രാഷ്ട്രീയ ബലാബലങ്ങളുടെ രസതന്ത്രവും.
സവർക്കറുടെ ഇംഗ്ലണ്ട് കാലം 09.09.2025 32:40
“സ വർക്കർ എന്ന ചരിത്ര ദുസ്വപ്നം” പി.എൻ. ഗോപീകൃഷ്ണൻ്റെ പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. വി.ഡി. സവർക്കർ ഇംഗ്ലണ്ടിലേക്ക് പോകാനുണ്ടായ സാഹചര്യവും അവിടെ നടത്തിയ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. സങ്കുചിത ദേശീയതയുടെ, കുടിപ്പകയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ ബ്രിട്ടീഷ് വിരുദ്ധത എങ്ങനെയാണ് യഥാർത്ഥത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ആശയങ്ങളെയും മുന്നോട്ടു പോക്കിനെയും തടസ്സപ്പെടുത്തിയത് എന്ന് വിശകലനം ചെയ...
കേരളത്തിന്റെ സ്വന്തം Migrant തൊഴിലാളികൾ 08.09.2025 1:00:03
കേ രളത്തിന്റെ തൊഴിൽസേനയുടെ 18- 25 ശതമാനം വരുന്ന 35 ലക്ഷത്തോളം അന്തർ സംസ്ഥാന തൊഴിലാളികളുടെ ജീവിതം സമഗ്രമായി അന്വേഷിച്ച ഒരു ഗവേഷണപഠനത്തിന്റെ കണ്ടെത്തലുകളെക്കുറിച്ചാണ് ഈ സംഭാഷണം. കേരളത്തിന്റെ ഭരണകൂട സംവിധാനങ്ങളെയും തൊഴിൽ സംസ്‌കാരത്തെയും സാമൂഹിക- സാംസ്‌കാരിക ജീവിതത്തെയും നിശിതവിചാരണയ്ക്ക് വിധേയമാക്കുന്ന വെളിപ്പെടുത്തലുകളാണ്, എം.ജി യൂണിവേഴ്‌സിറ്റിയിലെ പഠനവകുപ്പുകൾ നടത്തിയ ഈ അന്വേഷണത്തിന്റെ ഉള്ളടക്കം. A...
ഞങ്ങളെ എന്‍.ഡി.എയില്‍ എത്തിച്ചതിന്റെ ഉത്തരവാദി അവരാണ്... 07.09.2025 6:30
'ഞങ്ങളെ എന്‍.ഡി.എയിലെത്തിച്ചതിന്റെ കാരണക്കാര്‍ കേരളം മാറിമാറി ഭരിച്ച ഇടതു- വലതു മുന്നണികളാണ്. കേരളത്തിലെ ആദിവാസികളും ദലിതരും നൂറ്റാണ്ടുകളായി ഇവരുടെ കൂടെയായിരുന്നില്ലേ നടന്നത്? ശരിക്കും ഞങ്ങളെ ആദ്യം പരിഗണിക്കേണ്ടിയിരുന്നത് ഇടതു- വലതു മുന്നണികളായിരുന്നു' എന്തുകൊണ്ടാണ് തന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമായത് എന്ന് വിശദീകരിക്കുന്നുണ്ട് 'അടിമമക്ക' എന്ന...
ഒരു ചെറിയ റോളോ ഡയലോഗോ ആയിരുന്നു ആദ്യകാലത്ത് പ്രതിഫലം 06.09.2025 2:16
മലയാള സിനിമയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ നടന്മാരിൽ ഒരാൾ ആണ് ലുക്മാൻ അവറാൻ ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക, തല്ലുമാല , ഉണ്ട, സുലേഖ മൻസിൽ തുടങ്ങീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ലുക്മാൻ പാഷനായ സിനിമയെ കുറിച്ചും മലയാള സിനിമാ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നൽകുന്ന പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുന്നു
അധ്യാപകൻ എന്ന പ്രിവിലേജ് അഴിച്ചുവെച്ചപ്പോൾ ക്ലാസ്‌റൂമിൽ സംഭവിച്ചത് 05.09.2025 6:47
സംവരണത്തെ സംബന്ധിച്ച ചർച്ചകളിൽ ചില ഡിഗ്രി വിദ്യാർത്ഥികളെങ്കിലും എന്നെ അതിനിശിതമായി വിമർശിച്ചു. സംവരണാവകാശങ്ങൾക്കായുള്ള എന്റെ വാദഗതികൾ തീർത്തും പൊള്ളയാണെന്നുപോലും ഒരു വിഭാഗം വിദ്യാർത്ഥികൾ കരുതി.
ഡിജിറ്റൽക്കാലത്തെ എന്റെ ‘ബീജിയെം’ പോയ ജീവിതം 04.09.2025 9:29
‘‘ഈ വെർച്വൽജീവിതം ഉപേക്ഷിക്കാൻ കഴിയില്ല. യഥാർത്ഥമെന്നു കരുതിപ്പോരുന്ന നമ്മുടെ പൊതുപെരുമാറ്റമണ്ഡലങ്ങളെ വിട്ടകന്ന്, മനുഷ്യബന്ധങ്ങളെ വിട്ടകന്ന്, ഇടവേളകളില്ലാത്ത പണികളിലേർപ്പെട്ട് മനുഷ്യർ വിദൂരവത്കരിക്കപ്പെട്ടുപോവുന്നുവെന്നു വിലയിരുത്താനൊക്കെ പറ്റും. മാനുഷികബന്ധങ്ങളുടെ നഷ്ടം എന്നൊക്കെ വിലപിക്കുകയും ചെയ്യാം. അതിലൊന്നും വലിയ കാര്യമുണ്ടാകില്ല. പുതിയ സാമൂഹികതയാണിത് എന്നു മനസ്സിലാക്കുകയേ തരമുള്ളൂ’’
ഇന്നത്തെ ഭാഗ്യം, നാളത്തെ ഭാഗ്യം, തത്തമ്മ ഭാഗ്യം, ഭാഗ്യമേ ഭാഗ്യം… 03.09.2025 22:35
ഇന്നല്ലെങ്കിൽ നാളെ ഭാഗ്യക്കുറി അടിക്കുമെന്ന് സ്വപ്നം കാണുന്നവരുടെയും ആ സ്വപ്നം വിൽക്കുന്നവരുടെയും ലോകത്തെക്കുറിച്ചാണ് കെ.സി. ജോസ് എഴുതുന്നത്. കാശിന് ചെലവില്ലാത്ത ആ സ്വപ്നങ്ങളുടെ ലോകം തൃശ്ശൂരു മുതൽ ബോംബെ വരെ പടർന്നുപന്തലിച്ചു കിടക്കുന്നു.
ബ്യൂബോണിക് പ്ലേഗ്, നാടകം, കളികൾ; സവർക്കർ രൂപപ്പെടുന്നു 02.09.2025 30:23
സാ മൂഹ്യാധികാരവും രാഷ്ട്രീയാധികാരവും ചേർന്ന സവിശേഷ അധികാരം ഉണ്ടായിരുന്ന ചിത്പാവൻ ബ്രാഹ്മണ സമുദായത്തിന് ബ്രിട്ടീഷുകാരോടുണ്ടായിരുന്ന പക ജനാധിപത്യ മതേതര രാഷ്ട്രത്തെ തിരിച്ചുപിടിക്കാനുള്ള സ്വാതന്ത്ര്യ വാഞ്ഛയായിരുന്നില്ല, മറിച്ച് സാമുദായിക മേൽക്കോയ്മ തിരിച്ചുപിടിക്കാനുള്ള അധികാര വാഞ്ഛയായിരുന്നു. ഈ ചരിത്രം പറയുകയാണ് “സവർക്കർ എന്ന ചരിത്ര ദുസ്വപ്നം” എന്ന പരമ്പരയുടെ രണ്ടാം ഭാഗത്തിൽ പി.എൻ. ഗോപീകൃഷ്ണൻ. ചിത്പ...
ജനകീയ സാംസ്കാരികവേദിയുടെ ബേബി 01.09.2025 14:43
‘‘കെ.ജെ. ബേബി മരിച്ചപ്പോൾ പുറത്തുവന്ന അനുസ്മരണങ്ങളിലും വാർത്തകളിലുമൊന്നും അദ്ദേഹത്തിന്റെ യഥാർഥ ഭൂതകാലമുണ്ടായിരുന്നില്ല. ഇപ്പോൾ ബേബിയെ വിലയിരുത്തുന്നത് അദ്ദേഹത്തിന്റെ ഭൂതകാലത്തെ വെട്ടിമാറ്റിയിട്ടാണ്. ആ ഭൂതകാലമില്ലെങ്കിൽ ബേബി വെറുമൊരു ലിബറൽ പരിഷ്‌കർത്താവ് മാത്രമായി മാറും എന്ന് ഓർക്കുക’’- ജനകീയ സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളുമായി ചേർത്തുനിർത്തി കെ.ജെ. ബേബിയുടെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ച് ഓർക്കുന...
കുടുംബത്തില്‍നിന്ന് വേര്‍പെട്ടപ്പോള്‍ കനിയ്ക്കും മൈത്രേയനും എനിക്കും സംഭവിച്ചത്... 31.08.2025 5:13
ഏറെ കാലം എന്റെ ഉള്ളം ഒരാളോടുമാത്രം പ്രതിബദ്ധമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അതില്‍നിന്ന് പുറത്തുവന്നപ്പോഴാണ്. സ്വതന്ത്രരായ വ്യക്തികള്‍ ഒരുമിച്ചു കഴിയുന്നത് വേറൊരു അനുഭവമാണ്. ഒറ്റയ്ക്കും നിലനില്‍ക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായത് ഒറ്റയ്ക്ക് ജീവിച്ചപ്പോള്‍ തന്നെയാണ്. പല സാഹചര്യങ്ങളിലും പെട്ട് ഒറ്റയ്ക്കായ സ്ത്രീകളും കുടുംബങ്ങളില്‍ ജീവിക്കുമ്പോള്‍ ഒറ്റയ്ക്കാവുന്ന സ്ത്രീകളും ഒക്കെ അവരുടെ ലോകങ്ങള്...
തകർപ്പൻ മത്സരങ്ങൾ നിറഞ്ഞാടും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ 30.08.2025 5:23
ഡ്രോ പൂർത്തിയായി. ലീഗ് ഫേസ് ഫോർമാറ്റിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ. ഏതൊക്കെയാണ് ചാമ്പ്യൻ സാധ്യതയുള്ള ടീമുകൾ? നാലു പോട്ടുകളെയും വിലയിരുത്തി വിജയ സാധ്യതകൾക്കൊപ്പം ആവേശകരമായ മത്സരങ്ങളുടെ സാധ്യതകളും വിശകലനം ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ, കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
ഇഷ്ടമുള്ളതെല്ലാം ചെയ്യുന്ന ഒരാഹ്ലാദകാലം 29.08.2025 8:34
വിരമിക്കൽ എന്നാൽ വിശ്രമിക്കൽ എന്ന പൊതുധാരണയെ മറികടന്ന്, ഇഷ്ടമുള്ളതെല്ലാം ചെയ്ത്, മൂന്നരപ്പതിറ്റാണ്ടിനുശേഷമുള്ള റിട്ടയർമെന്റ് ജീവിതം ആഹ്ളാദഭരിതമാക്കുന്ന ഒരധ്യാപകന്റെ അനുഭവം.
മെസ്സിയെ വെച്ച് മറയ്ക്കാൻ കഴിയില്ല കേരള ഫുട്ബോളിന്റെ പ്രശ്നങ്ങൾ 28.08.2025 36:15
കേരളാ ഫുട്ബോളിന്റെ പരിതാപകരമായ അവസ്ഥയിലേക്ക് സീരിയസായ ഒരു ചർച്ച പോലുമില്ലാതെ മെസ്സി വരുന്നു - പോകുന്നു എന്ന നിലയിലേക്ക് കാര്യങ്ങളെ ചുരുക്കിയിരിക്കുകയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ. ഫുട്ബോളിന്റെ പ്രൊഫഷണലൈസേഷന് വേണ്ടി ആത്മാർത്ഥമായ ഒരു പരിശ്രമവും നടത്താത്ത സർക്കാരും ഇക്കാര്യത്തിൽ ഒരുപോലെ പ്രതിസ്ഥാനത്താണ്. മെസ്സിയുടെ വരവ് എന്ന മാർക്കറ്റിംഗ് ഗിമ്മിക്കിൽ കേരള ഫുട്ബോളിൻ്റെ ഉടൻ പരിഹാരം ആവശ്യമായ എന്തൊക്കെ ഗ...
മൺ മാസ്റ്റാബകളിലെ ഉറക്കം പിൻമടക്കം 27.08.2025 18:00
ഈ എഴുത്തു മാത്രമേ നിർത്താൻ സാധിക്കൂ. മനസ്സിലെ അന്വേഷണങ്ങളും ആത്മാവിലെ എഴുത്തും നിർത്താൻ സാധിക്കില്ല. എന്നെന്നേക്കുമായുള്ള തുടരന്വേഷണത്തിലേക്കാണ് ഈജിപ്തിലെ കാഴ്ചകൾ ഓരോരുത്തരെയും തള്ളിയിടുന്നത്.
ശുഷ്കിച്ച കോളറും ഹാഫ് കൈ ഷർട്ടുമായി ഒരു ദേവാനന്ദ്; തൃശൂരിലെ മാസ്റ്റർ ടെയ്‍ലേഴ്സ് 26.08.2025 33:56
ചെറിയ കള്ളികളുള്ള ഒരു കഷണം കോട്ടൺ തുണികൊണ്ട് കോളേജ് കുമാരന്മാരെ ദേവാനന്ദുമാരാക്കി മാറ്റിയിരുന്ന തൃശൂർ പട്ടണത്തിലെ മാസ്റ്റർ ടെയ്‍ലർ ഓപ്പേട്ടൻ, ഓപ്പേട്ടൻസ് ടൈലേഴ്സിന് പൂട്ടുവീണപ്പോൾ പ്രത്യക്ഷപ്പെട്ട ന്യൂവേവ് കടകളായ ‘ലോയൽറ്റി ടെയ്ലേഴ്സ്’, കല്യാണ കോട്ടും സൂട്ടും തുന്നുന്നതിൽ വിദഗ്ധരായിരുന്ന ‘വർഗീസ് ആൻഡ് സൺസ് ടെയ്‍ലറിംഗ്’- ജീവിതം തുന്നിത്തീർത്ത ഒരു കാലത്തെ അരുമയോടെ ഇഴവിടർത്തിയെടുക്കുകയാണ് കെ.സി. ജ...
കോൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഹൃദയം പടപടാ മിടിച്ച രാത്രികളെക്കുറിച്ച് ഒരു ഡോക്ടർ 25.08.2025 6:27
ഡോക്ടർ എന്ന നിലയിൽ, പഠനസമയത്തും തുടർന്നും പലവിധ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. വിജനമായ ആശുപത്രി വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും രാത്രി കാൾ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ഓരോ തിരിവിലും ഇരുട്ടടഞ്ഞ ഓരോ കോണിലും എത്തുമ്പോൾ ഹൃദയം പടപടാ മിടിക്കും- ഡോ. നവ്യ തൈക്കാട്ടിൽ എഴുതുന്നു.
'പൊലയ ക്രിസ്ത്യാനി' എന്നു വിളിച്ച് കന്യാസ്ത്രീകള്‍ അവളെ ചൂരലുകൊണ്ട് അടിച്ചു... 24.08.2025 4:22
റിഹാന്‍ റാഷിദ് എഴുതിയ 'വരാല്‍ മുറിവുകള്‍' എന്ന നോവല്‍ ഒരു തുറന്നെഴുത്താണ്. കീഴടങ്ങാന്‍ വിസമ്മതിക്കുന്ന രണ്ട് സ്ത്രീകള്‍ തങ്ങളുടെ ജീവിതം സ്വയം പങ്കുവെക്കുന്നു. അതില്‍ ജാതിയും ജന്‍ഡറും പാട്രിയാര്‍ക്കിയും ലൈംഗികതയുമെല്ലാം കടന്നുവരുന്നു. അങ്ങനെ, വരാല്‍ മുറിവുകള്‍ പുതിയ മലയാള നോവലിലെ ഒരു വേറിട്ട വായനാ അനുഭവമായി മാറുന്നു. റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിലെ ഒരു ഭാഗം കേള്‍ക്കാം.
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos