Manorama Online
Commentadi!
എല്ലാത്തിനെപ്പറ്റിയും എല്ലാവർക്കും അഭിപ്രായം പറയാനുണ്ട്. എന്നാൽപ്പിന്നെ ഞങ്ങളും അത്തരം ചില വിഷയങ്ങളിൽ ‘കമന്റടി’ക്കാന് പോവുകയാണ്. ഭൂമിക്കു താഴെയുള്ള എന്തിനെപ്പറ്റിയും ചിലപ്പോഴൊക്കെ ഭൂമിക്ക് മുകളിലുള്ള വിഷയങ്ങളെപ്പറ്റിയും ഞങ്ങളുടെ കമന്റടി കേൾക്കാം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് അരുണിമ, അർച്ചന & നവീൻ. Everyone's got an opinion on everything, right? And trust us, we've got plenty! So, we're jumping into the conversation to share what we call our 'commentadi' – our take, our comments on various subjects – from things happening right here on Earth to topics beyond our world. Join your hosts, Arun...
Autor
Manorama Online
Categoría
Web del podcast
Último episodio
7 de jul. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
വില്ലൻ ലിപ്സ്റ്റിക്കോ തന്തവൈബോ! 07.07.2026 33:43
സ്കൂള്‍ കുട്ടികൾ ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിനെതിരെ കൊല്ലത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലിപ്സ്റ്റിക് ഫ്രീ ക്യാംപസ്’ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങളാണു പറയുന്നത്. യഥാർഥത്തിൽ കുട്ടികൾ ലിപ്സ്റ്റിക് അണിയുന്നത് ആരോഗ്യത്തിന് അപകടമാണോ? ലിപ്സ്റ്റിക് മാത്രമാണോ വില്ലൻ? മുതിർന്നവർക്ക് ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാവില്ലേ? ലിപ്സ്റ്റിക് അണിഞ്ഞെത്ത...
വന്ദേഭാരത് ഹിറ്റായ കേരളത്തില് വനിതകൾക്ക് എന്തുകൊണ്ട് കെഎസ്ആർടിസിയിൽ സൗജന്യയാത്ര? 14.06.2026 32:22
ജൂൺ 15 മുതൽ എല്ലാ ഓർഡിനറി ബസുകളിലും വനിതകൾക്ക് യാത്ര സൗജന്യമാണ്. വനിതകളെ കെഎസ്ആർടിയുടെ ‘കട്ട ഫാനാ’ക്കുമോ പ്രിയദർശിനി എന്ന ഈ പദ്ധതി, അതോ കോർപറേഷൻ വീണ്ടും കട്ടപ്പുറത്തേറുമോ? എന്തെല്ലാം ഗുണങ്ങളാണ് പദ്ധതി വഴി വനിതകള്‍ക്ക് ലഭിക്കുക? പദ്ധതി വഴി പുതിയ വരുമാന മാർഗങ്ങൾ തുറക്കാൻ കെഎസ്ആർടിസിക്കാകുമോ? തമിഴ്‌നാട്, കർണാടക മോഡൽ വിജയം കേരളത്തിലും ആവർത്തിക്കുമോ? യാത്ര സൗജന്യമാണെങ്കിലും സ...
വിജയ് എങ്ങനെ ജനനായകനായി? പിണറായി പതറിയത് മുന്നറിയിപ്പ്? 04.05.2026 31:39
നൂറിലേറെ സീറ്റ് നേടുമെന്ന് എക്സിറ്റ് പോളുകൾ പറഞ്ഞ ഡിഎംകെയ്ക്കു തമിഴ്‌നാട്ടിൽ ലഭിച്ചത് 56 സീറ്റ്. പാർട്ടിയുടെ തലവനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ തോൽക്കുകയും ചെയ്തു. ബംഗാളില്‍ സമാന വിധിയോടെ തോൽവി ഏറ്റുവാങ്ങി മമത. കേരളത്തിൽ ആറു റൗണ്ടിൽ രണ്ടാം സ്ഥാനത്തേക്കു പോയ പിണറായി വിജയൻ ജയിച്ചെങ്കിലും ആ ‘വിജയം’ പാർട്ടിക്കു സൃഷ്ടിച്ച ഞെട്ടൽ ചെറുതല്ല! ഏതാനും ചില നേതാക്കളുടെ മാത്രം ചുമലില...
പ്രേതങ്ങളെ മലയാളിക്ക് പേടിയില്ലാതായോ! 20.02.2026 35:48
മലയാള സിനിമയിൽ വെള്ള സാരിയുടുത്ത്, വായിൽ കൂർത്ത പല്ലും ചോര കിനിയുന്ന നാവുമായി നടക്കുന്ന യക്ഷികളുടെ കാലം കഴിഞ്ഞോ? പ്രേതം അലറിച്ചിരിക്കുമ്പോൾ പോലും കണ്ണുപൊത്തിയിരുന്ന മലയാളി ഇന്ന് പ്രേതത്തിന് രണ്ട് കോമ്പല്ലു വരുമ്പോൾ പോലും ചിരിച്ചു മറിയുന്നു! ‘ഞാൻ പിശാചൊന്നുമല്ല, അയാം എ ഗുഡ് സോൾ. ഞാൻ നല്ലൊരു പ്രേതമാണ്’ എന്നു പറയുന്ന ഡെലൂലു വന്നതാണോ ഈ അവസ്ഥയ്ക്കു കാരണം? അർച്ചനയും അരുണിമയും നവീനും ചർച്ച ചെ...
രാഷ്ട്രീയത്തിൽ വിജയ്ക്ക് എന്തു സംഭവിക്കും? 06.01.2026 34:52
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരിലൊരാൾ, പ്രതിവർഷം 1000 കോടിയുടെ ബിസിനസ് ചലച്ചിത്രമേഖലയ്ക്കു സമ്മാനിക്കുന്ന നടൻ. അങ്ങനെയൊരാൾ പെട്ടെന്നൊരു നാൾ സിനിമയെല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നു, അതും കരിയറിന്റെ ഏറ്റവും ഉയരങ്ങളിലെത്തി നില്‍ക്കുന്ന സമയത്ത്. ടിവികെ എന്ന പാർട്ടിയുണ്ടാക്കി തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാകുമോ ജനുവരി...
2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ 01.12.2025 27:43
ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു...
റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി? 29.10.2025 26:13
ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി...
നീലി ഫെമിനിസ്റ്റാണോ? ‘ലോക’ സ്ത്രീപക്ഷമാണോ? 09.10.2025 24:55
‘ലോക– ചാപ്റ്റർ 1, ചന്ദ്ര’ പോലൊരു സ്ത്രീകേന്ദ്രീകൃത സിനിമ കോടികൾ നേടി വിജയിക്കാൻ കളമൊരുക്കിയത് ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സ്ത്രീപക്ഷ സംഘടനകളാണെന്ന് ഒരുപക്ഷം. ‘ലോക’ സ്ത്രീപക്ഷ സിനിമയേ അല്ലെന്ന് അതിന്റെ അണിയറക്കാർതന്നെ പറയുന്ന മറുപക്ഷം. 300 കോടി ക്ലബിൽ കയറിയ ‘ലോക’ യഥാർഥത്തിൽ ഒരു സ്ത്രീപക്ഷ സിനിമയാണോ? കേരളത്തിലെ സ്ത്രീപക്ഷ സിനിമകളെപ്പറ്റി അറിയാൻ ഒരു ‘ലോക&...
ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം? 22.09.2025 27:39
‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്...
കസറിയത് കഥയോ കല്യാണിയോ? 10.09.2025 24:49
2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും ലഭിച്ചിരിക്കുന്നു. വനിതകൾ മലയാള സിനിമയെ നയിക്കുന്ന കാലമാണോ വരാൻ പോകുന്നത്, അതോ കല്യാണിതന്നെ പറഞ്ഞതു പോലെ, സിനിമയുടെ കോണ്ടന്റ് ആണോ ‘ചന്ദ്ര’യിലെ താരം? ഉത്സവകാലത്തെ മലയാ...
പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...! 29.08.2025 21:29
എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണ് ഇതിനിടയിലെ അതിർത്തി നിർണയിക്കപ്പെടുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള വിവാദം ശക്തമാകുമ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യം ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയമല്ലേ എന്നാണ്. എന്നാൽ ‘അല്ല&rsq...
ആളുകള് മാറി, ‘അമ്മ’ മാറുമോ? 17.08.2025 21:42
അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ...
‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്? 04.08.2025 25:23
‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്...
മോഹൻലാൽ മാറി, മലയാളിയോ!? 26.07.2025 16:44
ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക പ്രകടനവുമായി മോഹൻലാൽ ഇനിയും നമ്മുടെയെല്ലാം മനസ്സിൽ ‘തുടരും’ എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു ആ പരസ്യം. ആണിനുള്ളിലെ പെണ്ണ് എന്ന വിഷയത്തിലേക്ക് മാലയും വളയും മോതിരവുമിട്ട് വന്നിരിക്കുകയാണ് മോഹൻലാൽ....
ശ്വേതയിൽനിന്ന് ദിയയിലേക്കുള്ള ദൂരം അഥവാ മലയാളിയുടെ മനസ്സു മാറിയോ! 17.07.2025 12:56
2013ലാണ് ശ്വേത മേനോൻ നായികയായ കളിമണ്ണ് എന്ന സിനിമ പുറത്തിറങ്ങുന്നത്. 2025ൽ യുട്യൂബർ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ വൈറലാകുന്നു. രണ്ടിലും പ്രസവം ലൈവായി വിഡിയോയിൽ പകർത്തുന്നു എന്നതായിരുന്നു വിഷയം. എന്നാൽ ഒരു വ്യാഴവട്ടക്കാലത്തിനിടെ മലയാളികളുടെ മനസ്സിലുണ്ടായ ചില മാറ്റങ്ങള്‍ക്കും ഈ വിഡിയോകൾ കാരണമായി. മലയാളി ആകെ മാറി എന്നു പറയേണ്ട അവസ്ഥ! 2013ലും 2025ലും വിഷയം മലയാളിയുടെ കമന്റുകളാണ്. ആ കമന്റുകളിന്മേൽ &ls...
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos